വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 17 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

ഞാൻ അബോധാവസ്ഥയിലേക്ക് പോകുമ്പോളും കാർ സിറ്റിയിലൂടെ അതിവേഗം പായുകയായിരുന്നൂ…

ക്ലോറോഫോം മണപ്പിച്ച് കുറച്ചു കഴിഞ്ഞിട്ടും ബോധം മറയാത്തതിനാൽ ഞാൻ സംശയത്തോടെ ആ തുണി ചെറുതായി ഒന്നും കൂടി മണത്തു നോക്കി…

മൂക്കിലേക്ക് ആ മണം തുളച്ചു കയറുന്നുണ്ടെങ്കിലും ബോധം പോകുന്നില്ലാത്തത് കൊണ്ട് ഞാൻ അതെന്താണെന്നറിയാൻ എന്നെ ബലമായി പിടിച്ചു വെച്ചിരിക്കുന്ന ആളുടെ മുഖത്തേക്ക് നോക്കി…

സന്ധ്യയായതിനാലും വാഹനത്തിനുളളിൽ വെളിച്ചമില്ലാത്തതു കൊണ്ടും മുഖം വ്യക്തമല്ലായിരുന്നു…

പക്ഷേ, ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നപ്പോൾ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ എന്റെ കണ്ണിൽ പതിഞ്ഞു..

ആ നിമിഷം എന്റെ ഉളളിലേക്ക് ദേഷ്യം ഇരച്ചു കയറി..

വലതു കെെമുട്ട് കൊണ്ട് ഞാൻ വയറിനിട്ട് ഒറ്റ കുത്ത് കൊടുത്തു…

“അയ്യോ….”

പിന്നിൽ നിന്നും കേട്ട നിലവിളി കൊണ്ടാകാം..

വണ്ടി ഒന്ന് പാളിയതിന് ശേഷം,വണ്ടി പെട്ടെന്ന് തന്നെ സെെഡിലേക്കൊതുക്കി…

വാഹനത്തിൽ പെട്ടെന്ന് തന്നെ ലെെറ്റ് ഇട്ടു..

അപ്പോളും ഞാൻ പോരുകാളയെ പോലെ നോക്കുകയായിരുന്നൂ…

പക്ഷേ, വയറ്റിൽ കെെ ചുറ്റി തലക്കുനിച്ച് പുളയുന്നത് കണ്ട് എനിക്ക് ചെറുതായി പേടിയായി…

അത് കണ്ടിട്ടാവണം മുന്നിലിരുന്ന ഡ്രെെവർ അങ്കിൾ എന്നെ രൂക്ഷമായി നോക്കിയിട്ട് ചോദിച്ചു..

“എന്തൂപറ്റി മോനേ…?”

അതിന് മറുപടി പറയാതെ പുളയുന്നത് കണ്ടതും കുറ്റബോധം കൊണ്ട് ഞാൻ കരഞ്ഞു പോയി,എന്നിൽ നിന്നും കരച്ചിലിന്റെ ചീളുകൾ ഉയർന്നു..

“ഠോോോോോ….!!”

“അയ്യേ പറ്റിച്ചേ….”

പക്ഷേ, അങ്ങനെ പറഞ്ഞെങ്കിലും ആ കണ്ണുകളിലെ നനവ് എന്റെ കരച്ചിലിന് ആക്കം കൂട്ടി…

പിന്നെ ഒന്നും നോക്കിയില്ല,ആ നെഞ്ചിലോട്ട് വീണ് ഒറ്റ കരച്ചിലായിരുന്നൂ…

കരച്ചിൽ ഒന്നടങ്ങിയപ്പോൾ എനിക്ക് പിന്നെയും ദേഷ്യം വന്നൂ…

നെഞ്ചിൽ കടിച്ചു കൊണ്ടായിരുന്നു എന്റെ രണ്ടാമത്തെ ആക്രമണം…

പക്ഷേ, ജിം ബോഡിയായത് കൊണ്ട് എന്റെ പല്ലു പോയത് മിച്ചം…

ഞാൻ പയ്യെ ദേഹത്ത് നിന്ന് അടർന്ന് മാറി,സെെഡിലേക്കൊതുങ്ങിയിരുന്നൂ…

പെട്ടെന്ന് തന്നെ വണ്ടി വീണ്ടും സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു…

പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണു നട്ടെങ്കിലും മനസ്സിൽ ദേഷ്യം നിറയുകയായിരുന്നൂ…

പ്രണവേട്ടൻ…..!!!!!!!!

പോയിട്ട് 26 ദിവസങ്ങൾ കഴിഞ്ഞു….

ഇതിനിടയ്ക്ക് ഒന്നു വിളിച്ചത് പോയിട്ട് ഒരു മെസ്സേജ് പോലും അയച്ചില്ല…

എന്നിട്ടിപ്പോൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് തട്ടിക്കൊണ്ടു പോകുന്നത് പോലെ എന്നെ വണ്ടിയിലാക്കിയിരിക്കുന്നൂ..!!

എനിക്ക് ദേഷ്യം കൂടി കരച്ചിൽ വരുന്നുണ്ടായിരുന്നു..

എന്റെ ഇരുപ്പ് കണ്ടിട്ടായിരിക്കണം,

പ്രണവേട്ടൻ പതിയെ എന്റെ അരികിലേക്ക് നീങ്ങി വരുന്നത് ഞാൻ അറിഞ്ഞു…

ഉടനെ ഞാൻ തിരിഞ്ഞിരുന്നു പറഞ്ഞു,

“ദേ മനുഷ്യ…എന്റെ അടുത്തേക്ക് വന്നാൽ ഉണ്ടല്ലോ…

പറഞ്ഞേക്കാം…;!!!!”

അപ്പോൾ തന്നെ പ്രണവേട്ടൻ സ്വിച്ചിട്ടത് പോലെ അവിടെ ഇരുന്നു…

വണ്ടി പരിചയമില്ലാത്ത വഴികളിലൂടെ പോകുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു,

“ഹലോ ഡ്രെെവർ അങ്കിൾ, ഇതെങ്ങോട്ടാ പോകുന്നേ..

നിർത്തൂ,എനിക്ക് ഇറങ്ങണം….”

അത് കേട്ട് അങ്കിൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പ്രണവേട്ടൻ എന്തോ ആംഗ്യം കാണിച്ചതൂം അങ്കിൾ ഒരു ചിരിയോടെ ഡ്രെെവിങിൽ തന്നെ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു…

“പിണക്കമാണോ…

എന്നോടീണക്കമാണോ…..

അടുത്ത് വന്നാലും പൊന്നേേ മടിച്ചു നിൽക്കാതെ…..!!!!”

പ്രണവേട്ടൻ പാട്ടു പാടി തുടങ്ങിയതും ദേഷ്യം വന്ന് ഞാൻ കെെയ്യിലിരുന്ന ഹാന്റ് ബാഗ് എടുത്തെറിഞ്ഞിട്ട് തിരിഞ്ഞിരുന്നൂ….

പിന്നെ ആ വശത്ത് നിന്നൂം അനക്കമൊന്നും കേട്ടില്ല…

അല്പ സമയത്തിനകം തന്നെ വണ്ടി ഒരു വലിയ ബംഗ്ലാവിന്റെ ഗേറ്റിലേക്ക് കടന്നു…

മുറ്റത്ത് നിറയെ വിവിധ തരം പൂക്കൾ…

എന്നെ ഏറ്റവും ആകർഷിച്ചത്,വീടിന്റെ മുന്നിൽ കമാനാകൃതിയിൽ വളർത്തിയിരുന്ന ബോഗൻവില്ലയായിരുന്നു…

റോസ് നിറത്തിലുളള കടലാസ് പൂക്കൾ….മണ്ണിൽ അടർന്നു വീണിട്ട് പോലും വിട്ട് മായാത്ത ആ സൗഭഗം എന്നിൽ അസൂയ ജനിപ്പിച്ചു…..

വണ്ടി ചെന്നു നിന്നിട്ടും ഞാൻ ഇറങ്ങാതെ അകത്ത് തന്നെ ഇരുന്നു…

പ്രണവേട്ടൻ വന്ന് ഡോർ തുറന്നിട്ടും ഞാൻ ഇറങ്ങാൻ കൂട്ടാക്കാതെ ഡ്രെെവറോട് പറഞ്ഞു…

“അങ്കിൾ എന്നെ ആ സെന്റ് തേരസ ഹോസ്റ്റലിൽ ഒന്ന് ഡ്രോപ്പ് ചെയ്യാമോ പ്ലീസ്സ്..!!””

ആ അങ്കിളാണെങ്കിൽ ഞാൻ ഈ നാട്ടുക്കാരനെ അല്ലെന്ന മട്ടിൽ ഇരിക്കുന്ന കണ്ടിട്ട് എനിക്ക് ദേഷ്യം വന്നു…

ആ സമയത്ത് തന്നെ പ്രണവേട്ടൻ എന്നെ വണ്ടിയിൽ നിന്നും വലച്ച് പുറത്തിറക്കി…

പ്രണവേട്ടന്റെ പിടി വിടിച്ച് ഗേറ്റിലേക്ക് ഒാടാൻ തുടങ്ങിയ എന്നെ പ്രണവേട്ടൻ പിടിച്ച് കെെകളിൽ വാരി തോളിലിട്ടൂ…

ഇറങ്ങിയോടാൻ ഒരു നിവർത്തിയുമില്ലാത്തതിനാൽ ഞാൻ പ്രണവേട്ടന്റെ പുറത്ത് കുറെ ഇടി കൊടുത്തു…

“എടീ ഭാര്യേേ..അടങ്ങി കിടന്നില്ലെൽ ഞാൻ തൂക്കിയാ സ്വമ്മിങ് പൂളിലേക്കിടും കേട്ടോ…

ഈ തണുപ്പത്ത് ആ ഐസ് പോലത്തെ വെളളത്തിൽ വീണാലുളള അവസ്ഥ അറിയാലോ..!!!?

അത് കൊണ്ട് അടങ്ങി കിടക്കെടീ അവിടെ…..”

പറഞ്ഞത് പോലെ ചെയ്യുന്ന ആളായത് കൊണ്ട് ഞാൻ പിന്നെ അടങ്ങി കിടന്നു…

പോകുന്ന പോക്കിൽ എന്നെ ഒരു തോളിൽ ഇട്ട്,മറുകെെ കൊണ്ട് എന്റെ ബാഗുമെടുത്ത് പ്രണവേട്ടൻ അകത്തേക്ക് നടന്നു…

വിശാലമായ ഒരു ഹാളിലേക്കാണ് ചെന്ന് കയറിയത്…

രാജകീയമായ രീതിയിൽ തന്നെ അത് മോടി പിടിപ്പിച്ചീരുന്നൂ…

അവിടെ എന്നെ നിർത്താതെ, പ്രണവേട്ടൻ നേരെ സ്റ്റെയർ കേറിയപ്പോൾ അറിയാതെ ഉളളിലൊരു വിറയൽ പടരുന്നത് ഞാൻ അറിഞ്ഞു.

ഏതോ ഒരു വാതിൽ തുറന്ന് പ്രണവേട്ടൻ അകത്തേക്ക് കടന്ന് രണ്ട് സ്റ്റെപ്പ് നടന്നതും എന്റെ ബാഗ് ഒരു സോഫയിലേക്ക് വെച്ചിട്ട് പ്രണവേട്ടൻ എന്നെ കട്ടിലിലേക്കിട്ടു…

പതുപതുത്ത മെത്തയിലേക്കാണ് വീണതെങ്കിലും എനിക്ക് ചെറുതായി ഒന്ന് വേദനിച്ചു…

അത് കൊണ്ട് തന്നെ ഞാൻ ഒരു തലവണ്ണയെടുത്ത് പ്രണവേട്ടന് നേരെയെറിഞ്ഞു…

പ്രണവേട്ടൻ അത് സിംപിളായി തട്ടി മാറ്റിയിട്ട് ഒരു കളള ചിരിയോടെ കട്ടിലിൽ വന്നിരുന്നതും ഞാൻ മറു സെെഡീലൂടെ ഊർന്നിറങ്ങി…

കെെയ്യിൽ കിട്ടിയ ഒരു ടൗവ്വലെടൂത്ത് ഞാൻ ബാത്റൂമിലേക്ക് കയറി വാതിലടച്ചപ്പോൾ കണ്ടു..

എന്നെ നോക്കി ഒരു കളളചിരിയെറിയുന്ന പ്രണവേട്ടനെ…

നെഞ്ചിലൊരു പിടപ്പ് ഉയരുന്നത് ഞാൻ അറിഞ്ഞു…

കുളിച്ചിറങ്ങിയപ്പോൾ മുറിയിലാരെയും കാണാത്തതിനാൽ ഞാൻ ധൃതിയിൽ വാതിലടച്ചു,ഒരു വെളള ടോപ്പും പാലാസോയും ധരിച്ച് മുടി കുളി പിന്നലിട്ടു….

അപ്പോൾ തോന്നിയ ഒരു കൗതുകത്തിന് ബാഗിൽ നിന്ന് ഒരു ചുവന്ന വട്ട പൊട്ടെടുത്ത് നെറ്റിയിൽ തൊട്ടു,കണ്ണിൽ കൺമഷിയെഴുതീ…

എന്തോ ഒരു അപൂർണത തോന്നിയപ്പോൾ ഒളിച്ചു വെച്ചിരുന്ന കുങ്കുമ ചെപ്പിൽ നിന്നും ആദ്യമായി ഒരു നുളള് കുങ്കുമമെടുത്ത് സീമന്ത രേഖയിലിട്ടു…

ആ നിമിഷം എന്റെ ഭംഗി നൂറിരട്ടിയായി വർധിച്ചത് പോലെ എനിക്ക് തോന്നി…

അറിയാതെ എന്റെ കവിളിണകൾ അരുണാഭമായി…

വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങിയപ്പോൾ ആരെയും കണ്ടില്ല,സ്റ്റെയറിറങ്ങി താഴെയെത്തിയപ്പോൾ കണ്ടു പ്രണവേട്ടൻ കെെയ്യിൽ കുറച്ചു ഫുഡ് പാക്കറ്റുകളുമായി അകത്തേക്ക് വരുന്നത്…

എന്നെ കണ്ട് മുഖത്ത് നിന്നും കണ്ണു പറിക്കാതെ നോക്കുന്ന കണ്ടപ്പോൾ, പ്രണവേട്ടന് നേരെ ഒരു പുച്ഛമെറിഞ്ഞ് ഞാൻ അടുത്ത് കണ്ട ലാന്റ് ഫോണിൽ നിന്നും വീട്ടിലേക്കും ലച്ചുവിനെയും വിസ്തരിച്ചു വിളിച്ചു…

ആ സമയം കൊണ്ട് പ്രണവേട്ടനും കുളിച്ചു വന്നു…

വെെറ്റ് കളറിൽ ബ്ലാക്ക് ഡോട്ട്സുളള ഹാഫ് കെെ ഷർട്ടും,ഗ്രേ കളർ ഷോർട്ട്സുമിട്ട വന്ന പ്രണവേട്ടനെ കാണാനും നല്ല ഭംഗിയായിരുന്നു…

എങ്കിലും എന്നെ കാണിക്കാനായി എന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന പ്രണവേട്ടനെ മെെന്റ് ചെയ്യാതെ ഞാൻ മുകളിൽ തൂക്കിയിരിക്കുന്ന ഷാന്റൽ വിളക്കിന്റെ ഭംഗി ആസ്വദിച്ചു…

ഒരു രണ്ട് ലക്ഷം രൂപയെങ്കിലും അതിന് വരും,തട്ടു തട്ടായുളള ആ അലങ്കാര വിളക്ക് തന്നെയായിരുന്നു ആ ഹാളിന്റെ ഏറ്റവും വലിയ ആകർഷണം ഞാൻ ആലോചിച്ചു…

മാർബിൾ തറയിൽ മുഖം കാണാമായിരുന്നു…

വീടിനകത്തു തന്നെയുളള ലോൺട്രീയായിരുന്നൂ മറ്റൊരു ആകർഷണം..

അവിടെയുളള പച്ചപ്പിലേക്ക് ചെരുപ്പഴിച്ച് ഞാൻ ഇറങ്ങിയതും ഒരു തണുപ്പ് ശരീരത്തിലേക്ക് അരിച്ചു കയറി…

ഒരു എവർഗ്രീൻ ചെടി ഒരു ചട്ടിയിൽ കമ്പിൽ കോർത്തൂ വളർത്തിയിരിക്കുന്നതിന്റെ അരികിലായീ ഒരു ഒറ്റ മന്ദാരം…

മഞ്ഞ പൂക്കളാൽ നിറഞ്ഞ ഒരു ഇരിപ്പിടം..

അത്രമാത്രം..

എങ്കിലും അതിമനോഹരം..

ഞാൻ ആ ഇരിപ്പിടത്തിൽ ഇരുന്നു..

അപ്പോളാണ് ഒരു ഗ്ലാസ്സ് ചായയും ഒരു പാത്രത്തിൽ ഒരു കഷ്ണം കേക്കും മാത്രമായി പ്രണവേട്ടൻ അടുത്ത് വന്നിരുന്നത്…

ഒറ്റയ്ക്ക് ഇരുന്നു,എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ ആ കേക്കിൽ ഒരു കഷ്ണം മുറിച്ചെടുത്ത് കഴിക്കുന്നത് കണ്ടപ്പോൾ എന്റെ കൺട്രോൾ പോയി…

റെഡ് വെൽവെറ്റായിരിക്കണം…

ഒരു ചോക്ലേറ്റ് മണം വരുന്നുണ്ട്..

ക്രീംമിന്റെ ഒരു ഭാഗം അടർന്ന് പ്ലേറ്റിലേക്ക് വീണത്,പ്രണവേട്ടൻ വിരലുകൊണ്ടെടുത്ത് കഴിച്ചിട്ട് എന്നെ ഒന്നു നോക്കിയതും സഹിക്കാൻ പറ്റാതെ ഞാൻ അവിടെ നിന്നും ഏഴുന്നേറ്റു പോയി…

അപ്പോളേക്കും പിറകിൽ നിന്നൊരു പൊട്ടിച്ചിരി ഉയർന്നിരുന്നൂ….

എല്ലാവരും എന്തിനാണ് ഇത്രേയും പേ ടിച്ചത്…

ഞാൻ പാവമല്ലേ…വെെശൂനെ ഒന്നും ചെയ്യ്തിട്ടില്ല കേട്ടോ…

ഇന്ന് എല്ലാവർക്കും സന്തോഷം തരുന്ന ഒരു പാർട്ടാണ് ഇട്ടേക്കുന്നത്..

അതുക്കൊണ്ട് എനിക്ക് സന്തോഷം തരുന്ന രീതിയിൽ സ്റ്റീക്കർ അല്ലാത്ത നല്ല കിടിലൻ കമന്റുകൾ തരണേ… ലൈക്ക് പിശുക്കല്ലേ… (തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *