ചെമ്പകം, തുടർക്കഥ ഭാഗം 14 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ആദ്യഭാഗങ്ങൾ ലിങ്ക് കമന്റ് ബോക്‌സിൽ…

അതേ അമ്മാളൂട്ടീ…അമ്മ വന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്… ഇന്നെന്റെ b’day ആ… വൈകിട്ട് ഫ്ലാറ്റിലേക്ക് വരണേ… നമുക്ക് രണ്ടാൾക്കും ഒന്നിച്ചതൊന്ന് celebrate ചെയ്യാം….🥰🥰

ഒരു പതിഞ്ഞ സ്വരത്തിൽ വളരെ വേഗത്തിൽ അതും പറഞ്ഞ് ഡോക്ടർ കാറിലേക്ക് കയറി…..കാറ് ഗേറ്റ് കടക്കും വരെ ഞാനവിടെ തന്നെ നിന്നു… പിന്നെ ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ഡ്യൂട്ടിയ്ക്കും കയറി…

പെട്ടെന്നാ ഡോക്ടറിന്റെ ക്യാബിനിൽ നിന്നും ദേഷ്യത്തോടെ ഇറങ്ങി പോയ ശ്രദ്ധ ഡോക്ടറിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞത്…. ഞാൻ വളരെ വേഗത്തിൽ ക്യാബിനിലേക്ക് നടന്നു… ക്യാബിന്റെ കോർണറിലുള്ള വേസ്റ്റ് ബിൻ നോക്കിയതും അതിൽ കീറിയിട്ടിരുന്ന ലെറ്ററിന്റെ തുണ്ടുകൾ അവിടെ ഉണ്ടായിരുന്നില്ല… തിരിച്ചിറങ്ങുമ്പോൾ ശ്രദ്ധ എന്തോ കോട്ടിന്റെ പോക്കറ്റിലേക്ക് തിരുകും പോലെ തോന്നിയിരുന്നു…അത് ലെറ്റർ തന്നെയാകുംന്ന് മനസിലൂഹിച്ചു… പിന്നെയും ആ കാര്യങ്ങൾ തന്നെ മനസിലിട്ട് തിരിച്ചും മറിച്ചും ആലോചിച്ചു കൊണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല…

റിപ്പോർട്ട് submission ഉം വാർഡ് റൗണ്ട്സും എല്ലാം കഴിഞ്ഞപ്പോഴേക്കും അന്നത്തെ ഡ്യൂട്ടി കഴിഞ്ഞിരുന്നു… പിന്നെ നേരത്തെ തന്നെ ഫ്ലാറ്റിലേക്ക് ചെന്നു….

ചെന്നപാടെ ആദ്യം മാഷിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു….മാഷ് പറഞ്ഞത് വച്ച് നോക്കുമ്പോൾ വലിയൊരു കള്ളമാണ് മാഷ് ഡോക്ടറിനേയും അമ്മയേയും പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നതെന്ന് മനസിലായി… എന്റെ കാര്യങ്ങളൊന്നും കൃത്യമായി മാഷ് അവരോട് പറഞ്ഞിരുന്നില്ല…മറ്റുള്ളവരുടെ മുന്നിൽ തലകുനിയ്ക്കേണ്ടി വന്നിട്ടുള്ള എന്റെ ജീവിതം…എന്റെ ചുറ്റുപാട്…അച്ഛനില്ലാതെ…അല്ല….അതാരാണെന്ന് കൂടി അറിയാത്ത എന്റെ ജീവിത കഥ…അതിനുമപ്പുറം ഞാനിന്നുവരെ കേട്ട് വളർന്ന അപമാനങ്ങൾ…😢

ഒന്നും മാഷ് അവരെ അറിയിച്ചിട്ടില്ല..അതിനെ സമർത്ഥമായി മറച്ചു വച്ചിരിക്ക്വായിരുന്നു… പക്ഷേ എല്ലാം പറഞ്ഞ് തീരുമിനമാക്കിയ മാഷ് തന്നെ എല്ലാം ഡോക്ടറിനോട് തുറന്ന് പറയാം എന്ന് ഉറപ്പ് തന്നിരുന്നു….അത് കെട്ടപ്പോ മനസിന് നേരിയ സമാധാനം തോന്നി…. ഡോക്ടർ അതുൾക്കൊള്ളുമോയെന്ന ചെറിയൊരു ഭയം അപ്പോഴും എന്നെ വേട്ടയാടിയിരുന്നു…

എല്ലാം ആലോചിച്ച് നിന്ന് സമയം പോയതറിഞ്ഞില്ല…അതിനിടയിൽ ഡോക്ടറിന്റെ തുടർച്ചയായുള്ള കോള് വന്നതും ഞാൻ തിടുക്കപ്പെട്ട് റെഡിയായി ഫ്ലാറ്റിൽ നിന്നും ഇറങ്ങി…

എന്റെ മാത്രം ഡോക്ടർ ചെക്കന് ❤️ വേണ്ടിയുള്ള ചെറിയൊരു ഗിഫ്റ്റും കൈയ്യിൽ കരുതിയിരുന്നു..എന്ത് ഗിഫ്റ്റ് കൊടുക്കണംന്ന കൺഫ്യൂഷനൊടുവിലാ ഒരു Shirt വാങ്ങാംന്ന് തീരുമാനിച്ചത്…അങ്ങനെ ഒരുപാട് നേരം നീണ്ട searching നൊടുവിൽ ഒരു മെറൂൺ colour shirt സെലക്ട് ചെയ്തു… ഡോക്ടറിനത് നന്നായി മാച്ചാകുംന്ന് മനസിലുറപ്പിച്ച് ഫ്ലാറ്റിന് മുന്നിൽ ചെന്നു നിന്ന് കോളിംഗ് ബെല്ലമർത്തി….

പെട്ടെന്ന് തന്നെ ആള് വന്ന് ഡോറ് തുറന്ന് ഒരു പുഞ്ചിരിയോടെ എന്നെ welcome ചെയ്തു..എന്റെ ഗിഫ്റ്റ് ഞാൻ കൈയ്യിലേക്ക് കൊടുത്ത പാടെ ചേഞ്ച് ചെയ്യാനായി നിർബന്ധിച്ച് പറഞ്ഞു വിട്ടു…

ആ സമയം ഞാൻ ചുറ്റുമുള്ള കാഴ്ചകളും ഹാളിലുണ്ടായിരുന്ന painting സിലും കണ്ണോടിച്ചിരുന്നു… പെട്ടെന്ന് തന്നെ ഡോക്ടർ ഷർട്ടിട്ട് റെഡിയായി പുറത്തേക്കിറങ്ങി…. എന്റെ selection ഒരു രക്ഷേം ഇല്ലാന്ന് വേണം പറയാൻ…… അത്രയ്ക്ക് ഭംഗിയായിരുന്നു ഡോക്ടറിനെ കാണാൻ… ഡോക്ടർ സ്ലീവും മടക്കി വച്ച് വന്നു നിന്നതും ഞാൻ കൈകൊണ്ട്👌 ഇമോജി കാണിച്ചു…

ഇനി നമുക്ക് കേക്ക് കട്ട് ചെയ്താലോ….

ഡോക്ടർ പറഞ്ഞതു കേട്ട് ഞാൻ ഡോക്ടറിന് പിന്നാലെ റൂമിലെ ടേബിളിൽ സെറ്റ് ചെയ്തിരുന്ന കേക്കിനടുത്തേക്ക് നടന്നു…. റൂമിൽ അങ്ങിങ്ങായി റെഡ് കളർ candle lights ന്റെ പ്രകാശം പരക്കുന്നുണ്ടായിരുന്നു…

ഞാനതെല്ലാം ഒരമ്പരപ്പോടെ നോക്കി നടന്നു… കേക്കിന് മുന്നിലെത്തിയതും ഡോക്ടർ kneif കൈയ്യിലെടുത്തു….

ഞാനെന്റെ b’day ഓർക്കാറ് കൂടിയില്ലാട്ടോ…എന്നും അമ്മ ക്ഷേത്രത്തിൽ പോയി എനിക്കായുള്ള വഴിപാട് കഴിച്ച് വരുമ്പോഴാ അറിയുന്നത് പോലും… എങ്കിലും അമ്മ ആ ദിവസം വെറുതേ വിട്ടു കളയില്ല…ഞാനുള്ളപ്പോ പ്രസാദം തോടുവിച്ച്, സദ്യയൊക്കെ ഒരുക്കി വലിയ ആഘോഷമാ… ഇപ്പോ കുറച്ച് വർഷങ്ങളായി അമ്മയ്ക്കൊപ്പം ഈ ദിവസം celebrate ചെയ്യാൻ കഴിഞ്ഞിട്ടില്ല…

അതുകൊണ്ട് ഈ b’day എന്റെ അമ്മാളൂട്ടീടെ കൂടെ ആയിക്കോട്ടേ… അടുത്ത b’day നമുക്കൊന്നിച്ച് വേണം അമ്മയുടെ കൂടെ celebrate ചെയ്യാൻ… ഇങ്ങനെയല്ല…എന്റെ താലിയുടെ അവകാശിയായി….💖💖💖 ഈ നവനീതിന്റെ ഭാര്യയായി….🥰🥰 സീമന്ദ രേഖയെ നീട്ടി ചുവപ്പിച്ച് എന്റടുത്തുണ്ടാവണം നീ…

ഞാനതു കേട്ട് സമ്മതം മൂളി പുഞ്ചിരിച്ചു..സന്തോഷമാണോ നാണമാണോ മനസില് തോന്നിയതെന്നറിയില്ലായിരുന്നു….

ഡോക്ടർ knife കൈയ്യിലെടുത്ത് എന്നോടും അതിലേക്ക് പിടിയ്ക്കാൻ പറഞ്ഞു…. ഞാനും മെല്ലെ അതിലേക്ക് കൈ ചേർത്ത് ഡോക്ടറിനൊപ്പം കേക്ക് കട്ട് ചെയ്തു…( just imagine ഗജിനി bgm flat ലെ entry)

ഡോക്ടറിന്റെ കണ്ണുകൾ എന്റെ മുഖത്തേക്ക് തന്നെയായിരുന്നു…ഞാനും ആ കണ്ണുകളിലെ തിളക്കത്തിൽ ലയിച്ചു തന്നെ കേക്ക് കട്ട് ചെയ്തു. ഒരു പീസ് വേർപ്പെടുത്തിയെടുത്ത് അതിന്റെയൊരു പൊട്ട് ഞാൻ കൈയ്യിലെടുത്ത് ഡോക്ടറിന് നേരെ നീട്ടാനാഞ്ഞതും ഡോക്ടർ അത് തടഞ്ഞു വച്ചു…പകരം ഡോക്ടറിന്റെ കൈയ്യിലെടുത്ത പീസ് എന്റെ വായിലേക്ക് വച്ചു തന്നു…

ആ മുഖത്തേക്ക് നോക്കി തന്നെ ഞാൻ യാന്ത്രികമായി വായ തുറന്നു… ഡോക്ടർ കേക്ക് എന്റെ വായിലേക്ക് വച്ചതും ഞാൻ എന്റെ കൈയ്യിലിരുന്ന പീസ് വീണ്ടും ഡോക്ടറിന് നേർക്ക് നീട്ടി….

പക്ഷേ അത് വേണ്ടാന്ന മട്ടില് ഡോക്ടർ കണ്ണ് ചിമ്മി തലയാട്ടി…ഞാനെന്താന്നുള്ള മട്ടില് ചോദിച്ചതും ഡോക്ടർ പുരികമുയർത്തി എന്റെ ചുണ്ടിലേക്ക് കണ്ണ് കാണിച്ചു…. ഞാനതു കണ്ട് കണ്ണ് മെല്ലെ ചുണ്ടിലേക്ക് പ്രയാസപ്പെട്ട് പതിപ്പിച്ചതും അവിടെ ക്രീമിന്റെ ചെറിയൊരു പൊട്ടുള്ളതായി തോന്നി…

ഞാനത് തുടച്ചു മാറ്റാൻ തുടങ്ങിയതും ഡോക്ടർ എന്റെ കൈ പിടിച്ച് വച്ച് എന്നിലേക്കടുത്തു… ഞാൻ അതനുസരിച്ച് പിറകിലേക്കും നടക്കാൻ തുടങ്ങി…ഒടുവിൽ ബെഡിനടുത്തായുള്ള painted wall ലേക്ക് തട്ടി നിന്നു…

ഡോക്ടറിന്റെ കണ്ണുകൾ പ്രണയാർദ്രമായി എന്റെ കണ്ണുകളിലേക്ക് കോർത്തു…എനിക്കാകെ ഒരു പരിഭ്രമം തോന്നിയതും ഞാനൊന്ന് കുതറി മാറാൻ ശ്രമിച്ചു… പക്ഷേ എന്റെ ശ്രമങ്ങളെ നിഷ്ഫലമാക്കി ഡോക്ടർ എന്നെ ആ കരവലയത്തിലാക്കിയിരുന്നു….

അനിയന്ത്രിതമായ ശ്വാസ ഗതിയിൽ എന്റെ ഉദരവും നെഞ്ചും ഉയർന്ന് താണു…. ഡോക്ടറിന്റെ കൈകൾ മൃദുവായി എന്റെ കവിളിനെ തഴുകിയിഴഞ്ഞതും ശരീരമാകെ ഒരു വിറയൽ കടന്നു പോയി….ആ ചുടുനിശ്വാസം എന്നിലേക്കടുത്തതും അധരങ്ങൾ തമ്മിലുള്ള അകലത്തെ കുറച്ചു കൊണ്ട് ഡോക്ടർ എന്റെ കീഴ്ചുണ്ടിനെ കവർന്നെടുത്തു….

ഒരു നിമിഷം ഞാൻ മിഴികൾ ഇറുകെയടച്ച് കൈപ്പദം ഡോക്ടറിന്റെ ഷർട്ടിലേക്ക് പിടിമുറുക്കി നിന്നു…അപ്പോഴും പ്രണയമെന്ന വികാരം എന്നിലേക്ക് പകർന്ന് ഡോക്ടർ എന്റെ കീഴ്ച്ചുണ്ടിനെ ആവേശത്തോടെ നുകരുകയായിരുന്നു…..ആ ദന്തക്ഷതമേറ്റ് ചോര പൊടിഞ്ഞ അധരത്തെ മോചിപ്പിക്കാൻ കൂട്ടാക്കാതെ ഡോക്ടർ എന്റെ മേൽച്ചുണ്ടിനേയും കവരാൻ വെമ്പൽ കൊള്ളുന്നത് ഞാനറിഞ്ഞു….

എന്റെയുള്ളിൽ നിന്നും ഉയർന്ന ചെറിയ അനക്കങ്ങൾ പോലും ഡോക്ടറിന്റെയുള്ളിലെ പ്രണയത്തിന്റെ തീവ്രതയെ ഉണർത്തിച്ചു കൊണ്ടേയിരുന്നു…ആ അധരങ്ങളുടെ ബന്ധനത്തിൽ ഞാൻ അലിഞ്ഞു ചേർന്നു….വെട്ടിയൊതുക്കിയ മീശയും കുറ്റിത്താടിയും എന്നെ കുത്തി നോവിച്ചുകൊണ്ടേയിരുന്നു…..ആ ഗാഢ ചുംബനത്തിൽ അധരങ്ങളെ അധരങ്ങളാലും നാവിനെ നാവിനാലും ബന്ധനം തീർത്തു കൊണ്ടിരുന്നു…. ഒടുവിൽ ശ്വാസം വിലങ്ങിയപ്പോ ഡോക്ടർ എന്നെ ആ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു… ഒരു കിതപ്പോടും, തളർച്ചയോടും ഞാനാ നെഞ്ചിലേക്ക് ചാഞ്ഞു….കുറേനേരം അങ്ങനെ നിന്നു….

I Love you അമ്മാളൂട്ടീ….🥰😍😍

അതുകേട്ടതും ഞാനാ നെഞ്ചിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്നു…ചോര പൊടിഞ്ഞിരുന്ന എന്റെ ചുണ്ടിൽ ആ വാക്കുകൾ നാണത്തിന്റെ പുഞ്ചിരി വിരിയിച്ചു….

ദേഷ്യമുണ്ടോ എന്നോട്….???

മ്മ്മ്മ്ഹ്…. എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കിയതും ഡോക്ടർ എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു നിന്നു…

കേക്കിന് നല്ല മധുരമുണ്ടായിരുന്നൂട്ടോ….😁😁😁

ഡോക്ടർ ഒരു ചിരിയൊതുക്കി പറഞ്ഞതും ഞാനാ നെഞ്ചിലൊന്ന് കടിച്ച് മുഖമുയർത്തി…

ആആഹ്…😫😫 എന്ത് പണിയാ പെണ്ണേ കാണിച്ചേ….!!!?

ഡോക്ടർ നെഞ്ചിലേക്ക് പതിയെ തടവി….

ഇനി എന്നെ വേദനിപ്പിച്ചാ ഞാനും വേദനിപ്പിക്കും… ഞാൻ ആ പഴയ അമ്മാളൂട്ടിയല്ല….😁

ഞാനതും പറഞ്ഞ് ഡോക്ടറിൽ നിന്നും കുതറിമാറി ഹാളിലേക്കോടി…. ഡോക്ടർ എനിക്ക് പിന്നാലെയും…ഹാളിലെ ചെയറിനും സോഫയ്ക്കുമെല്ലാം ചുറ്റിന് ഓടിച്ചെങ്കിലും അന്തിമ വിജയം ഡോക്ടർക്ക് തന്നെയായിരുന്നു…

ഇവിടെ വാടീ…പൂച്ചക്കുട്ടി…😁😍🥰

ഡോക്ടർ അതും പറഞ്ഞ് എന്നെയും കൊണ്ട് സോഫയിലേക്കിരുന്നു….ഒന്ന് പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ച എന്നെ മുറുകെ പിടിച്ച് ഡോക്ടറിന്റെ മടിയിലേക്കിരുത്തി….. ആ കരങ്ങളിൽ ഞാൻ ശരിയ്ക്കും ഒരു പൂച്ചക്കുട്ടിയേപ്പോലെ ഒതുങ്ങിക്കൂടി…. ഡോക്ടറിന്റെ നിശ്വാസം എന്റെ പിൻ കഴുത്തിൽ പതിച്ചതും ഞാനാ കൈയ്യിലിരുന്നൊന്ന് പിടഞ്ഞു…

അമ്മാളൂട്ടീ….. നീ എന്തിനാ എന്നോടങ്ങനൊക്കെ പറഞ്ഞത്…??? എനിക്ക് നിന്നെ ഒരുപാടിഷ്ടായിട്ടല്ലേ ഞാനെല്ലാം തുറന്ന് പറഞ്ഞത്… എന്നിട്ടും എങ്ങനെ തോന്നി എന്നെ മറ്റൊരു കണ്ണിലും കാണാൻ കഴിയില്ലാന്ന് പറയാൻ…

ഞാനതു കേട്ടതും ഡോക്ടറിന്റെ മുഖത്തിന് നേരെ തിരിഞ്ഞിരുന്നു…ആ കൈകൾ അപ്പോഴും എന്നെ വരിഞ്ഞു മുറുക്കിയിരിക്കുകയായിരുന്നു…

അത്… എനിക്ക്… അപ്പോ അങ്ങനെയാ തോന്നിയത്…. പക്ഷേ എനിക്ക് ഡോക്ടറിനെ ഒരുപാടൊരുപാടിഷ്ടായിരുന്നു…….🥰🥰🥰

അതേ…ഈ ഡോക്ടർ എന്നുള്ള വിളി എനിക്ക് തീരെ ഇഷ്ടാവുന്നില്ല…എന്തോ വലിയ distance തോന്നുന്നു….

പിന്നെ ഞാനെന്താ വിളിയ്ക്ക്വാ…എനിക്കതല്ലേ ശീലം…

ഈ ശീലം നമുക്കൊന്ന് മാറ്റി പിടിയ്ക്കാം… നവനീതേട്ടാന്നൊക്കെ വിളിയ്ക്കുന്നത് ബുദ്ധിമുട്ടാവില്ലേ… നവീന്നാ അർജ്ജുവും ശ്രേയയും വിളിയ്ക്കുന്നേ… എന്റെ ഈ നാടൻ കുട്ടി അങ്ങനെയൊന്നും വിളിയ്ക്കണ്ട…പകരം അമ്മ വിളിയ്ക്കുന്ന കിച്ചനെ കുറച്ച് extend ചെയ്താൽ മതി…. കിച്ചേട്ടാന്ന്…അതാ എനിക്കിഷ്ടം..🥰🥰🥰

എനിക്ക്….. ഡോക്ടറിനെ നോക്കി അങ്ങനെ വിളിയ്ക്കാനുള്ള ധൈര്യമില്ല….

ഹഹഹാ….😀😀😀 അത് കൊള്ളാം….പിന്നെ നീയെന്നെ എങ്ങനെ കെട്ടും എന്റമ്മാളൂട്ടീ…???😁😁😁

ഡോക്ടർ ചിരിയ്ക്കാൻ തുടങ്ങിയതും ഞാൻ മുഖം കൂർപ്പിച്ചൊന്ന് നോക്കി…

മ്മ്ഹ്…സോറി..സോറീ… ഇനി ചിരിയ്ക്കുന്നില്ല…അതോണ്ട് എന്റമ്മാളൂട്ടി സ്നേഹത്തോടെ എന്നെ കിച്ചേട്ടാന്നൊന്ന് വിളിച്ചേ…

ഞാനതു കേട്ട് ആകെയൊന്ന് പതറി…കൂടെ ഒരു വിറയലും… പിന്നെ പതിയെ പതിയെ വിളിയ്ക്കാൻ തുടങ്ങി….

കി….കി….കിച്ചെ…. ഇതെന്താത് വിക്കുണ്ടോ നിനക്ക്…??? ഒരു ഫ്ലോയിലങ്ങ് വിളിച്ചോ….!!!

കിച്ചേട്ടാ….!!!

എങ്ങനേഏഏഏ….ഒന്നൂടെ വിളിച്ചേ…😀😁😁

ഞാൻ വീണ്ടും അതാവർത്തിച്ച് നാണത്തോടെ കിച്ചേട്ടന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..കിച്ചേട്ടനെന്നെ ഒരു പുഞ്ചിരിയോടെ ഇറുകെ പുണർന്നിരുന്നു….

B’day celebration ഉം കഴിഞ്ഞ് റൂമൊക്കെ ആകെയൊന്ന് പരിചയപ്പെട്ടു കഴിഞ്ഞ് ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് വന്നു നിന്നു… കിച്ചേട്ടൻ ആരെയോ കാര്യമായ ഫോൺ വിളിയിലായിരുന്നു അതിൽ നിന്നും വിട്ടുമാറി പുറത്തെ കാഴ്ചകൾ ആസ്വദിച്ച് നിൽക്ക്വായിരുന്നു ഞാൻ… നല്ല നിലാവും തണുത്ത കാറ്റും മനസിനേയും ശരീരത്തേയും ഒരു പോലെ കുളിരണിയിച്ചു…ഇരു കൈകളും നെഞ്ചിന് മീതെ കെട്ടി നിന്ന് ആ തണുപ്പിനെ ഞാൻ ശരീരത്തിലേക്കേറ്റു വാങ്ങി…

പെട്ടെന്ന് ഒരു കമ്പിളിപ്പുതപ്പിനാൽ എന്നെ പുതപ്പിച്ചു കൊണ്ട് കിച്ചേട്ടൻ എന്റെ പിന്നിലൂടെ വന്ന് പുണർന്നു….ആ കരം എന്റെ കഴുത്തിലൂടെ ചേർത്ത് എന്നെ കിച്ചേട്ടനിലേക്ക് അടുപ്പിച്ചു നിർത്തി…ആ ചുടുനിശ്വാസം എന്റെ കഴുത്തടിയിൽ പതിയുന്നുണ്ടായിരുന്നു…. പതിയെ എന്റെ കാതോരം ഒരു മുത്തമിട്ട് എന്നെ ഇറുകെ ചേർത്തു പിടിച്ചുനിന്നു…

കിച്ചേട്ടാ…

മ്മ്ഹ്…

എനിക്ക് പോണം…

ന്മ്മ്മ്…പോണോ…????

ന്മ്മ്മ്…പോണം…

അതുകേട്ടതും കിച്ചേട്ടൻ എന്നെ കിച്ചേട്ടന് നേരെ തിരിച്ചു നിർത്തി….

പോണംന്ന് നിർബന്ധാണോ എന്റാമ്മാളൂട്ടിയ്ക്ക്…???

ന്മ്മ്മ്…പോണം… ഞാൻ തലകുനിച്ച് നിന്ന് പറഞ്ഞു… കിച്ചേട്ടൻ അതുകേട്ട് എന്റെ താടിയിൽ പിടിച്ചുയർത്തി…

കിച്ചേട്ടാ വിവാഹത്തിന് മുമ്പേ…

മുമ്പേ…???

വിവാഹത്തിന് മുമ്പേ ഇങ്ങനെയൊന്നും പാടില്ല കിച്ചേട്ടാ….!!!! വിവാഹം കഴിയുമ്പോ കിച്ചേട്ടന് ഇഷ്ടമുള്ളത് പോലെ ഞാൻ അനുസരിച്ചോളാം… ഇപ്പോ ഇങ്ങനെയൊന്നും വേണ്ട…..

ഞാൻ കിച്ചേട്ടന് മുഖം കൊടുക്കാതെ നിന്ന് പറഞ്ഞതും ആള് നിന്ന് പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി….കൈ രണ്ടും എന്റെ കഴുത്തിലൂടെ ചുറ്റി എന്റെ മുഖം കിച്ചേട്ടന്റെ മുഖത്തോട് അടുപ്പിച്ചു..

എന്റെ പൊട്ടിപ്പെണ്ണേ… ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല…ഇത്രേം നാളായിട്ടും എന്നെയൊട്ടും വിശ്വാസമില്ലല്ലോ നിനക്ക്….

എന്റെയാണെന്ന്..എന്റെ മാത്രമാണെന്ന് പൂർണമായും ബോധ്യമായപ്പോഴല്ലേ ഞാൻ മനസറിഞ്ഞ് നിന്നെയൊന്ന് തൊട്ടത് പോലും… എന്നുവച്ച് എന്റമ്മാളൂട്ടീയെ ഞാൻ നിന്റെ അനുവാദം കൂടാതെ സ്വന്തമാക്കാൻ ശ്രമിക്കില്ല… ഞാൻ നിന്നെ പൂർണമായും എന്റേതാക്കി മാറ്റുമ്പോ ഈ കഴുത്തില് ഞാൻ കെട്ടിയ ഒരു താലിച്ചരടും….ഈ സീമന്ദരേഖയിൽ എന്റെ കൈയ്യാൽ ചുമപ്പിച്ച ഒരു നുള്ള് സിന്ദൂരവുമുണ്ടാകും…

കാരണം എനിക്ക് നാളെ എന്തെങ്കിലും അപകടം സംഭവിച്ചാലും നിന്നെ ഈ സമൂഹം മാറ്റിനിർത്താനോ ഒറ്റപ്പെടുത്താനോ പാടില്ല… അതിനെന്റെ താലിയുടെ തണല് നിന്നോടൊപ്പം ഉണ്ടാവണം…..എന്റെ ഭാര്യയെന്ന അവകാശവും നിന്നിൽ ഉണ്ടാകണം….

ഞാനതു കേട്ട് നിറകണ്ണുകളോടെ ആ ചുണ്ടിൽ കൈചേർത്തു തടഞ്ഞു….

ഇങ്ങനെയൊന്നും പറയല്ലേ കിച്ചേട്ടാ… എനിക്ക് കിച്ചേട്ടനില്ലാതെ ഒരു ജീവിതം ഉണ്ടാകില്ല….

അയ്യേ…എന്താ കരയ്വാ….?? അപ്പോ ഞാൻ പറഞ്ഞതില് എന്റമ്മാളൂട്ടിയ്ക്ക് വിഷമായോ…??? അതുകൊണ്ട് ഇനി ഞാനിങ്ങനെയൊന്നും പറയില്ലാട്ടോ….

ഡോക്ടർ എന്നെ മുറുകെ കെട്ടിപ്പിടിച്ചതും ഏറെ നേരം ഞാനാ നെഞ്ചിൽ പറ്റിച്ചേർന്നങ്ങനെ നിന്നു…. പിന്നെ പതിയെ കിച്ചേട്ടനിൽ നിന്നും അടർന്നു മാറി ആ മുഖം കൈകുമ്പിളിലെടുത്തു…

കാൽ വിരലുകൾ തറയിലൂന്നി ഞാനൊന്ന് പൊങ്ങി ഉയർന്ന് ആ നെറ്റിത്തടത്തിൽ എന്റെ സ്നേഹ ചുംബനം അർപ്പിച്ചതും കിച്ചേട്ടൻ അതൊരു പുഞ്ചിരിയോടെ ഏറ്റുവാങ്ങി…..😘😘 ഉള്ളിലൊതുക്കിയ നാണത്തോടെ പതിയെ ഞാൻ നിലത്തേക്ക് കാലുറപ്പിച്ച് കിച്ചേട്ടനിൽ നിന്നും വിട്ടുമാറി ഞാൻ തിരിഞ്ഞു നടന്നു…

അതേ….എത്രയും പെട്ടെന്ന് എല്ലാ കാര്യത്തിലും ഒരു തീരുമാനമുണ്ടാക്കുംന്ന് പറഞ്ഞാ അമ്മ പോയിരിക്കുന്നത്…അതു കൊണ്ട് ഇതുപോലെയുള്ള ഇളവുകൾ ഇനി അധികനാൾ ഉണ്ടാവില്ല….

ഞാനതു കേട്ട് തിരിഞ്ഞു നോക്കിയൊന്ന് ചിരിച്ച് ഡോറ് close ചെയ്തു….അതുവരെയും എന്നെ അലട്ടിയിരുന്ന സങ്കടങ്ങളെയെല്ലാം ഞാനാ നിമിഷം മനസിൽ തന്നെ കുഴിച്ചു മൂടി… ഇനി ഒരു പ്രതിബന്ധങ്ങൾക്ക് മുന്നിലും സ്വയം തോറ്റുകൊടുക്കാനോ അതിന്റെ പേരിൽ കിച്ചേട്ടന്റെ സ്നേഹത്തിനെ വിട്ടുകളയാനോ ഞാൻ ഒരുക്കമായിരുന്നില്ല….

ബെഡിൽ കിടക്കുമ്പോഴും കിച്ചേട്ടനുമായി ചിലവൊഴിച്ച നിമിഷങ്ങളായിരുന്നു മനസ് മുഴുവൻ..ചുണ്ടിൽ പൊടിഞ്ഞ ആ പ്രണയസമ്മാനത്തിന്റെ ചോരച്ചുവയെ ഞാൻ ഒന്നുകൂട്ടി നുണഞ്ഞെടുത്ത് മയക്കത്തിലേക്ക് വീണു….

പിറ്റേന്ന് രാവിലെ റെഡിയായി കിച്ചേട്ടന്റെ ഫ്ലാറ്റിന് മുന്നിലേക്ക് നടന്നു… കോളിംഗ് ബെൽ അമർത്താൻ തുടങ്ങിയതും ആള് ഡോറ് തുറന്നു പുറത്തിറങ്ങി…

ആഹാ…അമ്മാളൂട്ടീ ഇവിടെ waiting ലായിരുന്നോ..?? കിച്ചേട്ടൻ അതും ചോദിച്ച് ഡോറ് ലോക്ക് ചെയ്തു..

ഇനി പോവാം..

ഞാനതിന് തലയാട്ടി സമ്മതം മൂളി ഡോക്ടറിന് പിറകെ നടന്നു…. പാർക്കിംഗിൽ എത്തി കാറിൽ കയറിയതും കിച്ചേട്ടൻ കാറ് സ്റ്റാർട്ട് ചെയ്തു….

നാളെ ലീവാക്കിക്കോ അമ്മാളൂട്ടീ… ഞാൻ നാളെ വരുന്നുണ്ട് ഇയാൾടെ വീട്ടിലേക്ക്… ഒരു official പെണ്ണുകാണലിന്….😜

അത് കേട്ടതും ഞാൻ ഒരു ഞെട്ടലോടെ കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി….

ഇതെപ്പോ തീരുമാനിച്ചു… ഞാൻ…ഞാനറിഞ്ഞില്ലല്ലോ…!!

ഇതിലെന്താ ഇത്ര അറിയാനുള്ളത്…. ഇന്നലെ അച്ഛൻ വിളിച്ചിരുന്നു…എത്രയും പെട്ടെന്ന് ആ ചടങ്ങങ്ങ് നടത്തി പോകാൻ പറഞ്ഞു… പിന്നെ പെട്ടെന്ന് തന്നെ വിവാഹവവും ആകാമല്ലോ…എന്തിനാ വെറുതെ വച്ച് താമസിപ്പിക്കുന്നത്….

എല്ലാം പറഞ്ഞ് ഒരു ചിരിയോടെ ഇരുന്ന കിച്ചേട്ടന്റെ മുഖത്തേക്ക് ഞാനൊരു ഞെട്ടലോടെ നോക്കിയിരുന്നു… പക്ഷേ എന്റെയുള്ളിലെ നീറ്റൽ ഞാൻ കിച്ചേട്ടനിൽ നിന്നും പരമാവധി മറച്ചു പിടിയ്ക്കാൻ ശ്രമിക്ക്വായിരുന്നു…..അങ്ങനെ കാറ് ഹോസ്പിറ്റലിന് മുന്നിൽ ചെന്നു നിന്നു…

കിച്ചേട്ടൻ കാറ് പാർക്ക് ചെയ്ത് വരും വരെ ഞാൻ മെയിൻ entranceനടുത്ത് തന്നെ നിന്നു… പിന്നെ ഒന്നിച്ചു ലിഫ്റ്റിലേക്ക് കയറിയതും ലിഫ്റ്റ് close ആയി..

നമ്മുടെ first meet ഇവിടെ വച്ചല്ലേ അമ്മാളൂട്ടീ… ഞാനിവിടെ വച്ച് പറഞ്ഞില്ലേ നമ്മള് തമ്മിൽ രണ്ട് കടമുണ്ടെന്ന്….ഒന്ന് നിനക്കുള്ള b’day gift ഉം പിന്നെ ഒന്ന് എന്റെ കൈയ്യില് ദേ ഈ മുറിപ്പാട് സമ്മാനിച്ചതിനുള്ള gift ഉം…അതിലൊന്ന് ഞാൻ കൈയ്യോടെ അങ്ങ് തരാൻ പോക്വാ….

അതും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ പോക്കറ്റിൽ നിന്നും ഒരു ഗോൾഡ് ചെയിൻ എനിക്ക് നേരെ ഉയർത്തി കാണിച്ചു….അതിന്റെ കൊളുത്തിൽ N എന്ന ലെറ്ററുള്ള ഒരു ലോക്കറ്റും ഉണ്ടായിരുന്നു…. ഞാൻ ചെറിയൊരു excitement ഓടെ അതിലേക്ക് നോക്കി…

പെട്ടെന്ന് കിച്ചേട്ടൻ എനിക്ക് നേരെ അടുത്തവന്നു..എന്റെ ഇടുപ്പിലൂടെ കൈ ചേർത്ത് എന്നെയൊന്ന് വലിച്ചടുപ്പിച്ചു നിർത്തി… എന്റെ ടോപ്പിന്റെ കോളറിൽ പിടുത്തമിട്ട് അത് പതിയെ ഒന്നുയർത്തി ഇരുവശങ്ങളിലേക്കും അകറ്റി വച്ച് ആ മുഖം എന്റെ കഴുത്തടിയിലേക്ക് പൂഴ്ത്തി..

ഞാനൊരു വിറയലോടെ കിച്ചേട്ടന്റെ ഷർട്ടിലേക്ക് പിടിമുറുക്കിയതും എന്റെ കഴുത്തിലണിഞ്ഞിരുന്ന മാലയുടെ കൊളുത്തിൽ കിച്ചേട്ടന്റെ ദന്തങ്ങളമർന്നു…അവയെ നിമിഷ നേരം കൊണ്ട് കടിച്ചൂരിയെടുത്തു… നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യണേ…

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *