വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 16 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

സോഫയിലിരിക്കുന്ന ആളെ കണ്ടതും ഞാൻ ഞെട്ടി പോയി….

SI ആദർശ് രഘുവരൻ…..

ഇയാൾ എന്താ ഇവിടെ….??

ലച്ചുവിന് എങ്ങനെയാണ് ഇയാളെ പരിചയം…??

എന്നെ കണ്ടതും അയാൾ ഒന്നു പുഞ്ചിരിച്ചു…

ലച്ചുവാകാട്ടെ അപ്പോളും പേടിച്ച് തന്നെയാണ് നിൽപ്പ്…

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ വാതിൽക്കൽ തന്നെ തറഞ്ഞു നിന്നു….

*****

“വെെശാഖ,എന്നെ ഇവിടെ നിന്ന് നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുന്നൂ…

SI പറഞ്ഞത് കേട്ട് ഞാൻ അമ്പരന്നു…

“നാട്ടിലേക്ക് ഒരു മാറ്റം ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഈ ട്രാൻസ്ഫറിന് പിന്നിൽ പ്രവർത്തിച്ചത് തന്റെ ശത്രുക്കളാണ്…!!!”.

അയാൾ പറഞ്ഞു നിർത്തിയതും ഒരു നിമിഷം എനിക്ക് ശ്വാസം വിലങ്ങിയത് പോലെ തോന്നി…

അത് കണ്ടിട്ട് അയാൾ എന്റെ നേരെ ഒരു ഫയൽ നീട്ടി…

അതിലെന്താണെന്ന ആകാംക്ഷയിൽ ഞാൻ അയാളെ നോക്കി…

” ഇന്നു വരെയുളള ഇൻവസ്റ്റിഗേഷന്റെ ഡീറ്റെയ്ൽഡ് റീപ്പോർട്ട് ആണീത്..”

ഞാൻ ആ ഫയൽ വാങ്ങി….

“വെെശാഖാ, വിക്രമിന്റെ കൂടെയുളള രണ്ട് സഹായികളെ ഞാൻ കസ്റ്റഡിയിലെടുത്തൂ, അതായത് വിക്രമിന്റെ ഫോണിൽ നിന്നും അവസാനം വിളിച്ച നമ്പർ ട്രേസ് ചെയ്താണ് അവരെ വലയിലാക്കിയത്..

അവർ ഇപ്പോൾ വിക്രമിന്റെ സഹായികളാണെന്നെ ഉളളൂ,വിക്രമുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങളൊന്നും തന്നെ അവർക്കറിയില്ല..

In fact,വിക്രം എന്നാണ് അവന്റെ പേര് എന്ന് പോലും അവർക്കറിയില്ലായിരുന്നു…

പക്ഷേ, അവർക്ക് അറിയാവുന്ന ഒന്നുണ്ട്..

വെെശാഖയുടെ ശത്രുവാരാണെന്ന്…

അത് ഒരു സ്ത്രീയാണ്….!!!!”

ആദർശ് സാർ അങ്ങനെ പറഞ്ഞു നിർത്തിയതും ഞാൻ ഞെട്ടി പോയി…

“ആരാണ് സാർ അത്…??”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു…

“അതിലേക്കുളള വഴിയിലായിരുന്നൂ ഞാൻ…

വിക്രമിന്റെ സഹായികൾ വഴിയാണ് ആ സ്ത്രീ വിക്രമിന്റെ അടുത്തെത്തുന്നത്..

എന്നാൽ ആ സ്ത്രീയെ പറ്റി അവർക്കും വ്യക്തമായ അറിവില്ല..

ബാംഗ്ലൂരിലെ ഗ്രീൻ ഗാർഡൻ അപ്പാർട്ട്മെന്റിൽ വെച്ചാണ് അവർ പരസ്പരം മീറ്റ് ചെയ്യുന്നതെന്ന് മാത്രമെ അവരിൽ നിന്നും അറിയാൻ സാധിച്ചൂളളൂ…

അതുവഴി ഞാൻ അപ്പാർട്ട്മെന്റിൽ അന്വേഷിച്ചെങ്കിലും റെന്റിന് ഇട്ടിരിക്കുന്നതായാണ് അറിയാൻ സാധിച്ചത്..

അത്രയൂം പോഷായ ഒരു എരിയയിൽ കൂടുതൽ ഇൻവസ്റ്റിഗേറ്റ് ചെയ്യണമെങ്കിൽ എനിക്ക് ഹെെർ ഒാഫിഷ്യൽസിന്റെ പെർമിഷൻ വേണം..

പക്ഷേ, പെർമിഷൻ മേടിക്കാൻ ചെന്ന എനിക്ക് കിട്ടിയത് ട്രാൻസ്ഫർ ലെറ്ററാണ്…!!

തിരിച്ചു ഞാൻ വിക്രമിന്റെ സഹായികളെ കാണാൻ സ്റ്റേഷനിലെത്തിയതും അവരെ ഏതോ ഒരു ഉന്നതൻ ജാമ്യത്തിൽ ഇറക്കിയിരുന്നൂ….!!!”

കേട്ടതൊക്കെ വിശ്വസിക്കാനാകാതെ ഞാൻ തരിച്ച് ഇരുന്നൂ…

“ആ അപ്പാർട്ട്മെന്റിൽ ഞാൻ അന്വേഷിച്ച് തിരിച്ചു വരുന്ന സമയം കൊണ്ട് എന്നെ ട്രാൻസ്ഫർ ചെയ്യിക്കാനും അവരെ ജാമ്യത്തിലിറക്കാനും കഴിയുന്ന ആ ശത്രു നിസ്സാരക്കാരനല്ല എന്ന് മനസ്സിലായി കാണുമല്ലോ…???

ഒരു ദിവസം കൂടീ കിട്ടിയിരുന്നെങ്കിൽ എനിക്ക് വെെശാഖയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമായിരുന്നൂ, പക്ഷേ,എനിക്ക് നാളെ രാവിലെ തന്നെ അവിടെ ജോലി ചെയ്യണം…

പക്ഷേ, താൻ പേടിക്കണ്ട,തനിക്ക് വേണ്ട സെക്യൂരിറ്റി ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്…

പിന്നെ നാട്ടിൽ പോയാലും ഈ കേസ് ഞാൻ വിടില്ല…

ആ ശത്രൂ അറിയാതെ വിട്ട് പോയ ഒരു ഹിന്റ് ഞാൻ കണ്ടൂപിടിച്ചിട്ടുണ്ട്..

Basically,ഞാൻ ഒരൂ സോഫ്റ്റ്വെയർ എഞ്ചിനീയർ കൂടിയാണ്…and specialized in hacking…

മനസ്സിലായില്ല അല്ലേ..?

വിക്രമിന്റെ ഫോണീലേക്ക് വിളിച്ച നെറ്റ് കോൾ വെച്ചൂളള IP address എനിക്ക് ലോക്കേറ്റ് ചെയ്യാൻ സാധിച്ചു….

മാത്രമല്ല,ആ സ്ഥലം നാളെ ഞാൻ ജോയിൻ ചെയ്യുന്ന സ്ഥലത്തിന്റെ അടുത്ത് തന്നെയാണ്…!!!”

ഞാനും ലച്ചുവൂം ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി…

“Okay,വെെശാഖ അതൊരു സർപ്രെെസ് ആയി തന്നെ ഇരിക്കട്ടെ…

അധികം വെെകാതെ ഞാൻ ആ ശത്രുവാരാണെന്ന് കണ്ടു പിടിച്ച് വെെശാഖയ്ക്ക് മുന്നിലെത്തിക്കൂം,

നേരത്തെ എനിക്ക് ഇതൊരു സാധാരണ കേസായിരുന്നൂ..

പക്ഷേ, ഇപ്പോൾ ഇതെന്റെ പ്രസ്റ്റീജ് ഇഷ്യൂ കൂടീ ആണ്…”

അവസാനം അയാൾ പറഞ്ഞത് ലച്ചുവിനെ നോക്കിയായിരുന്നൂ…

ഇത്രയും പറഞ്ഞ് അയാൾ പോകാൻ ഏഴുന്നേറ്റൂ…

എനിക്ക് ഷേക്ക് ഹാന്റ് തന്നിട്ട്,അയാൾ പറഞ്ഞു..

“എത്രയും വേഗം ഒരു നല്ല വാർത്തയുമായി വീണ്ടും കാണാൻ പറ്റട്ടെ…അത് വരെ എന്തായാലും ഒന്ന് ശ്രദ്ധിക്കുക…Be careful…!!!”

അങ്ങനെ എന്നോട് പറഞ്ഞപ്പോൾ സത്യസന്ധനായ ആ പോലീസ്ക്കാരനോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നി…

പക്ഷേ, പോകുന്നതിന് മുൻപ് അയാൾ ലച്ചുവിനെ നോക്കീ ഒരു കളള ചിരി ചിരിച്ചത് കണ്ടു എന്നീൽ വീണ്ടും സംശയം നാമ്പിട്ടൂ…

അയാൾ ഇറങ്ങിയതും ഞാൻ വാതിലടച്ച് ലച്ചുവിന് നേരെ തിരിഞ്ഞു…

എന്നെ മറി കടന്ന് റൂമിലേക്ക് പോകാൻ തുടങ്ങിയ അവളെ ഞാൻ പിടിച്ചു നിർത്തി…

തലക്കുനിച്ചു നിൽക്കുന്ന അവളുടെ മുഖം ഞാൻ പിടിച്ചുയർത്തി…

ചമ്മൽ മറയ്ക്കാൻ പാടു പെടുന്ന അവളെ ഞാൻ രൂക്ഷമായി നോക്കിയതും ലച്ചു പറഞ്ഞു തുടങ്ങി…

“അത്, നീ ഒാർക്കുന്നില്ലേ…

നാട്ടിലേക്ക് വരാൻ ഞാൻ ഒറ്റയ്ക്ക് ബസ് സ്റ്റോപ്പിൽ നിന്നത്..

നട്ടൂച്ച നേരത്ത് ബാഗുമായിട്ട് നിന്ന എന്നെ കണ്ട് വണ്ടി നിർത്തി ചോദ്യം ചെയ്തത് ഇങ്ങേരാ…

അയാളുടെ പോലീസ് വേഷവും മുഴക്കമുളള ശബ്ദവും കേട്ടിട്ടാണ് അന്നെന്റെ ബോധം പോയത്…!!!

അന്ന് ഹോസ്പിറ്റലിൽ വെച്ച് ഞാൻ കണ്ണു തുറന്നപ്പോൾ ആദ്യം കണ്ടതും ആ മുഖമാ…

കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ് അന്ന് പുളളി തന്നെയാ എന്നെ ബസ് കയറ്റി വിട്ടതൂം…

ഈയിടെ ഞാൻ ഷാബാ മാളിന്റെ മുന്നിൽ നിങ്ങളെ കാത്തു നിന്നപ്പോളും പുളളി എന്നെ കണ്ട് മിണ്ടാൻ വന്നിരുന്നൂ…

പുളളിയെ കാണുമ്പോളേ എന്റെ മുട്ടിടിക്കും…

എന്റെ പേടി കാണുന്നത് അങ്ങേർക്ക് ഒരു രസമാണെന്ന് തോന്നുന്നു..

അന്നൂം എന്നെ ചെറുതായി ഒന്നു വിരട്ടിയ വിട്ടത്…

കാട്ടുമാക്കാൻ….!!!”

ലച്ചുവിന്റെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്…

അല്പ നേരത്തെക്കെങ്കിലും അവളെ സംശയിച്ചതിൽ ഒരു കുറ്റബോധവും തോന്നി…

“വെെശൂ….പക്ഷേ,

ഇന്ന് അയാൾ ഇവിടെ വന്നത് നിന്നെ കാണാനാ…

വാതിൽ തുറന്ന എന്നെ കണ്ടതും പുളളി അമ്പരന്നു പോയി…

പിന്നെ, ഞാൻ വെെശൂവിന്റെ സിസ്റ്ററാണെന്ന് പറഞ്ഞു…

കേസിന്റെ കാര്യം പറഞ്ഞിട്ട് പോകാൻ തുടങ്ങിയപ്പോൾ,നീ വരുന്ന സമയമായത് കൊണ്ടാ ഞാൻ അകത്തേക്ക് വിളിച്ചത്…!!”

എന്റെ ചിരി കണ്ടിട്ടാവണം അവൾ പരിഭ്രമിച്ച് വീണ്ടും പറഞ്ഞു…

അവളുടെ പേടി കണ്ടിട്ട് എനിക്ക് ചെറിയൊരു കുസൃതി തോന്നി..

“അല്ല ലച്ചു,പോലീസ് ആണെന്ന് പറഞ്ഞു നിന്നെ പോലുളള ഒരു സുന്ദരി കൊച്ച് ഒറ്റയ്ക്കുളളപ്പോൾ ഒരു അന്യ പുരുഷനെ അകത്ത് കയറ്റുന്നത് നല്ലതാണോ…?”

എന്റെ ചോദ്യം കേട്ട് അവൾ ഒന്ന് വല്ലാതായെങ്കിലും തപ്പി തടഞ്ഞു പറഞ്ഞു..

“അങ്ങേര് കാട്ടുമാക്കാനാണെലും ഡീസന്റാ..

ഒന്നുമില്ലെലും അന്ന് എന്നെ വണ്ടി കയറ്റി വിട്ടതല്ലേ…??”

അരുണാഭമായ അവളുടെ മുഖത്തേക്ക് തന്നെ ഞാൻ ഒരു ചിരിയോടെ നോക്കി നിന്നു…

എന്റെ നോട്ടം നേരിടാനാകാതെ ലച്ചു പോയപ്പോൾ തന്നെ അവളുടെ ഉളളിൽ ആ കാക്കികാരനായി ഒരു ഇടം ഉണ്ടെന്ന് എനിക്ക് മനസ്സിലായി…!!

പക്ഷേ, പെട്ടെന്ന് തന്നെ എന്റെ ഉളളിലേക്ക് ആദർശ് രഘുവരൻ കൊണ്ടിട്ട തീ ആളിക്കത്തി…

ആ സ്ത്രീ ആരാണെന്നതിൽ എനിക്ക് ഇപ്പോൾ സംശയമില്ല…

പക്ഷേ,ചിത്രം പൂർണ്ണമാകുന്നത് വരെ കാത്തിരുന്നെ പറ്റൂ….!!!

*****

കോളേജിലെ പരീക്ഷകളെല്ലാം ഞങ്ങൾ തകർത്തെഴുതി…

പരീക്ഷയ്ക്ക് വരുന്ന സാനിയയിൽ നിന്നും വിവരങ്ങൾ അറിയാം എന്ന എന്റെ പ്രതീക്ഷകളെ തകിടം മറിച്ച് അവൾ കോളേജിലേക്ക് പോലും വന്നില്ല….!!

പിന്നീടുളള അന്വേഷണത്തിൽ കേരളത്തിൽ വെച്ച് ഇതേ മാനേജ്മെന്റീന്റെ ഒരു എഞ്ചിനീയറീംങ് കോളേജിൽ വെച്ച് അവൾ ഈ പരീക്ഷകളെല്ലാം എഴുതുന്നുണ്ടെന്ന് അറിയാൻ സാധിച്ചു…

അവളെ തോൽപ്പിക്കാനുളള വാശിയിൽ ഞാനും ലച്ചുവും ഭക്ഷണം പോലും മറന്ന് കഷ്ടപ്പെട്ടൂ പഠിച്ചു..

ഒരൂ അമ്മയുടെ കരുതലോടെ ഞങ്ങൾക്കൊപ്പം സൂസമ്മ ചേച്ചിയും ഉണ്ടായിരുന്നു…

ഇതിന്റെ ഇടയ്ക്ക് സൂസമ്മ ചേച്ചിയുടെ അന്വേഷണത്തിൽ നിന്നും വസൂന്ധരാ ദേവീയെ പറ്റി ചിലത് അറിയാൻ സാധിച്ചൂ…

നോർത്ത് ഇന്ത്യക്കാരനായ ഒരാളായിരുന്നു വസുന്ധരാ ദേവിയുടെ ഭർത്താവ്,സാനിയ ജനിച്ച് അധികം വെെകാതെ തന്നെ അവർ പിരിഞ്ഞു..

ധാരാളം സ്വത്തുക്കൾ ഉളള അവർ സ്വന്തം അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ് ബാംഗ്ലൂരിൽ ഒരു നിലയിലെത്തിയത്..

എന്നാൽ,അടുത്തിടെ അവർ ബാംഗ്ലൂരിലെ സകല ബിസിനസ്സുകളും അവസാനിപ്പിച്ച് കേരളത്തിലേക്ക് പോയി എന്ന് മാത്രമാണ് അറിയാൻ സാധിച്ചത്…

ധ്രുവിനെ പറ്റിയും കൂടുതൽ ഒന്നും അറിയാൻ സാധിച്ചില്ല….

ഇവർ മൂന്ന് പേരും സോഷ്യൽ മീഡിയയിൽ പോലും കയറാറില്ലെന്ന് അവരുടെ അക്കൗണ്ട്സ് ചെക്ക് ചെയ്തതിൽ നിന്ന് എനിക്ക് മനസ്സിലായി…

ഇത്തരം പ്രതിസന്ധികൾ ഉണ്ടായെങ്കിലും ഞങ്ങൾ നല്ല രീതിയിൽ തന്നെ പരീക്ഷ എഴുതി…

എന്റെ വീട്ടിൽ നിന്നും പ്രണവേട്ടന്റെ വീട്ടിൽ നിന്നും എന്നും വിളി വരുന്നുണ്ടായിരുന്നെങ്കിലും പ്രണവേട്ടൻ ഒരിക്കൽ പോലും പിന്നെ വിളിച്ചിട്ടുണ്ടായിരുന്നില്ല…

അത് എനിക്ക് ഒരുപാട് സങ്കടം നൽകിയെങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല…

*****

ഒരു മാസം പെട്ടെന്ന് കടന്നു പോയി….

കമ്പനിയിലെ ഒരു ആഴ്ച്ചത്തെ ട്രെയിനിങും കൂടി കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങാം…

പിന്നെ പരീക്ഷയുടെ റിസൽട്ട് വന്ന് അതിൽ ജയിച്ചാൽ കമ്പനിയിൽ നിന്നും എക്സ്പിരിയൻസ് സെർട്ടിഫിക്കറ്റ് കിട്ടും…

അതോടെ മൂന്ന് വർഷത്തെ കഷ്ടപ്പാട് തീരുമെന്നതിൽ ഞങ്ങൾ എല്ലാവരും സന്തോഷത്തിലായിരുന്നു…

പക്ഷേ, പിരിയേണ്ടി വരുമല്ലോ എന്നുളള വേദനയും കൂടെ ഉണ്ടായിരുന്നു….

***

കമ്പനിയിലെ ലഞ്ച് ബ്രേക്കിന് ശേഷം ഞങ്ങൾ അഞ്ചു പേരും കൂടി കത്തി വെച്ചിരിക്കുമ്പോളാണ് പതിവില്ലാതെ വീട്ടിൽ നിന്നും കോൾ വന്നത്…

ലച്ചു കോൾ അറ്റെൻഡ് ചെയ്ത് സങ്കടപ്പെട്ട് നിൽക്കുന്നത് കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ അവളുടെ കെെയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയോടു ചേർത്തൂ….

“ഹലോ….”

“ആഹാ… വെെശൂക്കുട്ടി… ഇത് അമ്മാവനാടാ…

മോളേ,ഞാൻ ഇപ്പോൾ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാണ്..

മോളെ ലച്ചുവിന് ഇന്നലെ ഒരു ആലോചന വന്നു,

കുഴപ്പമില്ലാത്തതാണെന്ന് കണ്ട് ഞങ്ങൾ ജാതകചേർച്ച നോക്കിയപ്പോളാ മനസ്സിലായേ,

ലച്ചുവിന്റെത് ഒരു ശുദ്ധ ജാതകമാ,മാത്രമല്ല 22 വയസ്സിന് മുൻപ് കല്യാണം നടന്നിലെങ്കിൽ പിന്നെ ഒരു മാലയോഗം ഇല്ലെന്ന ജാതകത്തിൽ പറയുന്നത്….!!”

അമ്മാവൻ പറയുന്നത് കേട്ട് ഞാൻ ഞെട്ടി…

ലച്ചുവിനെ നോക്കിയപ്പോൾ കണ്ണ് നിറച്ച് നിൽക്കൂകയാണ് പാവം…

“ഹലോ മോളേ…

കേൾക്കുന്നുണ്ടോ നീ…?”

എന്റെ മറുപടീ കേൾക്കാത്തതിനാൽ അമ്മാവൻ ചോദിച്ചു..

“ആഹാ ഉണ്ട് അമ്മാവാ…”

“ഇന്നലെ വന്ന ചെറുക്കന്റെ ജാതകവുമായി നല്ല ചേർച്ചയുണ്ട് ലച്ചുവിന്റെ ജാതകത്തിന്..

അവർക്ക് പരസ്പരം കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ എത്രയും വേഗം ഇത് നടത്തണം മോളേ…

അറിയാല്ലൊ 3 മാസം കൂടി കഴിഞ്ഞാൽ അവൾക്ക് 22 തികയും…

അത് കേട്ടപ്പോൾ മുതൽ നെഞ്ചില് തീയാ മോളേ…

നീ അവളേം കൂട്ടി ഇന്ന് തന്നെ പുറപ്പെടണം…

മറ്റന്നാൾ അവർ കാണാൻ വരും..

അതിന് മുൻപ് കുറച്ച് വഴിപാടുകൾ ഉണ്ട് അവൾക്ക്…

അപ്പോൾ ശരി മോളേ,ഞാൻ ഷോപ്പിലാ ഇപ്പോൾ…..

നല്ല തിരക്കാ…

നിങ്ങൾ ഇറങ്ങിട്ട് വിളിക്ക്….!!”

ഇത്രയും പറഞ്ഞു അമ്മാവൻ ഫോൺ വെച്ചപ്പോൾ എന്താണ് ചെയ്യേണ്ടെതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ….

ഒരു ജാതകത്തിന്റെ കളി കൊണ്ടാണ് ഞാൻ ഈ അവസ്ഥയിൽ എത്തിയതെന്നോർത്ത് എനിക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല …

ലച്ചുവാണെങ്കിൽ ഇപ്പോൾ കല്യാണം വേണ്ട എന്ന് പറഞ്ഞു കരച്ചിലും തുടങ്ങിയിരുന്നൂ…

പെൺക്കുട്ടികളുടെ അവസ്ഥ എത്ര കഷ്ടമാണ്….??

സ്വന്തം ജീവിതത്തിലെ സ്വപ്നങ്ങൾ പോലും പൂർത്തികരിക്കാൻ പറ്റില്ല….

ഞങ്ങൾ അവളെ സമാധാനിപ്പിച്ചെങ്കിലും അവൾ ആകെ അസ്വസ്ഥയായിരുന്നു…

അതിന്റെ കാരണം മനസ്സിലാക്കിയ ഞാൻ കീർത്തുവിനെയും മുത്തുവിനെയും ഞങ്ങളുടെ ലീവിന്റെ കാര്യം ശരിയാക്കാൻ വിട്ടിട്ട് ലച്ചുവിനെ ചേർത്ത് പിടിച്ച് ചോദിച്ചു…

“നിനക്ക് ആദർശ് സാറിനെ ഇഷ്ടമാണോ…??”

കണ്ണുകൾ നിറച്ചു നിന്ന ലച്ചു ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി…

എന്നിട്ട് തലകുനിച്ചു..

ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി,കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു…

“നിനക്ക് ഇഷ്ടമാണെങ്കിൽ നീ തുറന്ന് പറഞ്ഞോ ലച്ചൂ..

നീ ഒരു വാക്ക് പറഞ്ഞാൽ മതി..

വീട്ടുക്കാരോട് ഞാൻ പറയാം..

അയാളെ പൊക്കി നിന്റെ മുന്നിൽ നിർത്തുകയൂം ചെയ്യാം..

പറ…ഇഷ്ടമാണോ..??”

അല്പ നേരത്തെ മൗനത്തിന് ശേഷം ലച്ചു പറഞ്ഞു…

“ഇഷ്ടമാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ലേടാ…

പക്ഷേ, ആ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട് എന്നോടുളള സ്നേഹവും കരുതലുമൊക്കെ…

അതിൽ സത്യമുണ്ടെങ്കിൽ എനിക്ക് ആ സ്നേഹം മതിടാ….!!”

അവൾ പറഞ്ഞു നിർത്തിയപ്പോൾ അറിയാതെ എന്റെ നെഞ്ചു നീറി..

ഒരിക്കൽ സ്നേഹിച്ചവനെ എനിക്ക് വേണ്ടി ചങ്കിൽ നിന്നും പറിച്ചെറിഞ്ഞവളാ…

ഇനിയും അവളെ വിഷമിപ്പിക്കാൻ പാടില്ല…

ആദർശ് സാർ നല്ല ഒരു മനുഷ്യനാണ്…

സാറിനും അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ ഇവരെ ഒന്നിപ്പിക്കണം…

ഞാൻ മനസ്സിലുറപ്പിച്ചു….

അവളെ ഒരു വിധം ആശ്വസിപ്പിച്ച് നാട്ടിലേക്ക് പോകാൻ സമ്മതിച്ചപ്പോളാണ് എനിക്ക് ലീവ് തരില്ലയെന്ന് ടീം ലീഡ് പറഞ്ഞത്…

ആക്സിഡന്റ് ഉണ്ടായപ്പോളും കല്യാണത്തിനുമൊക്കെയായി ഒരുപാട് ലീവ് എടൂത്തതിനാൽ ലീവ് തരാൻ അവർക്കൂം പറ്റില്ല…

പഞ്ചിങ് മെഷീൻ ആയത് കൊണ്ട് കളളത്തരവും കാണിക്കാൻ പറ്റില്ല..

ഒത്തിരി നിർബന്ധിച്ചപ്പോൾ രണ്ട് ദിവസം കഴിഞ്ഞാണെങ്കിൽ ലീവ് തരാമെന്ന് പറഞ്ഞു ടീം ലീഡ് പോയി…

അവസാനം ലച്ചുവിനെ ഇന്ന് നാട്ടിലേക്ക് അയച്ചിട്ട്, പെണ്ണുകാണാലിന്റെ അന്ന് വെളുപ്പിനെ ഞാൻ നാട്ടിലേക്ക് വരാമെന്ന് തീരുമാനിച്ചു…

സൂസമ്മ ചേച്ചി മകൾക്ക് സൂഖമില്ലാത്തതിനാൽ അങ്ങോട്ട് പോയതിനാൽ ഫ്ലാറ്റിൽ ഞാനും ലച്ചുവും മാത്രമെ ഉണ്ടായിരുന്നുളളൂ…

ഫ്ലാറ്റിൽ ഒറ്റയ്ക്ക് നിൽക്കാൻ മടിയായത് കൊണ്ട് ഞാൻ കമ്പനി ഹോസ്റ്റലിൽ മുത്തുവിന്റെ കൂടെ തങ്ങാൻ പെർമിഷൻ മേടിച്ചു…

7 മണിക്കാണ് നാട്ടിലേക്കുളള ബസ്,കമ്പനിയിൽ നിന്നും നേരത്തെ ഇറങ്ങിയ ഞാനും ലച്ചുവും ബാഗെല്ലാം പാക്ക് ചെയ്ത് ഇറങ്ങിപ്പോൾ 6 മണി….

വേഗം തന്നെ ഞങ്ങൾ ഒരു ഒാട്ടോ വിളിച്ച് സ്റ്റാന്റിലെത്തി…

ഇടയ്ക്ക് കഴിക്കാനായി ഞാൻ അവൾക്ക് വേണ്ടി Chickfestൽ നിന്നും ഒരു സ്നാക് ബോക്സും വെളളവും മേടിച്ചു കൊടുത്തു…

അവൾ ആകെ ടെൻഷനായിരുന്നത് കൊണ്ട് വണ്ടി എടുക്കുന്നത് വരെ ഞാൻ സ്റ്റാൻഡിലിരുന്നു…

ബസ് പുറപ്പെട്ടപ്പോളേക്കും ആത്യാവശ്യം നന്നായി ഇരുട്ടിയിരുന്നു…

അതു കൊണ്ട് ഞാൻ വേഗം തന്നെ ഒരു ഒാട്ടോ വിളിച്ച് ഹോസ്റ്റലിലേക്ക് പോയി…

ഹോസ്റ്റലിന്റെ അടുത്തായി ഒാട്ടോ നിർത്തി ഞാൻ പെെസ കൊടുത്ത് തിരിഞ്ഞപ്പോളാണ് ഒരു അമ്മയേയും കൊച്ചിനെയും കണ്ടത്…

പേഴ്സിൽ ഇരുന്നതിൽ കുറച്ച് പെെസ അവർക്ക് കൊടുത്തതിന് ശേഷം റോഡ് ക്രോസ് ചെയ്യുമ്പോളാണ് പെട്ടെന്ന് ഒരു ബ്ലാക്ക് പജീറോ എന്റെ മുന്നിൽ ബ്രേക്ക് ഇട്ട് നിന്നത്…

പേടിച്ച് ഞാൻ സെെഡിലേക്ക് മാറിയതും ആ വശത്തെ ഡോർ തുറന്ന് ആരോ എന്നെ അകത്തേക്ക് വലിച്ചു കയറ്റി…

ഒച്ച വെക്കാൻ ഞാൻ വാ തുറന്നതും ആരോ എന്റെ മൂക്കും വായും,ഒരു തുളച്ചു കയറുന്ന മണമുളള ദ്രാവകം പുരട്ടിയ തുണി കൊണ്ട് മൂടി…

പതിയെ എന്റെ കണ്ണുകൾ അടഞ്ഞു…

ഞാൻ അബോധാവസ്ഥയിലേക്ക് പോകുമ്പോളും സിറ്റിയിലൂടെ ആ വാഹനം അതിവേഗം മുന്നോട്ട് കുതിക്കുകയായിരുന്നു……

ഇന്ന് ലെങ്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്… Please Like & Support (തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *