മേഘദൂതൻ തുടർക്കഥ ഭാഗം 3 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അപർണ്ണ ഷാജി

ആദ്യഭാഗങ്ങൾ ലിങ്ക് കമന്റ് ബോക്‌സിൽ… ” If you touch me , I will kill you… Rember it… കേട്ടൊഡോ ? ”

മറുപടി ഒന്നും പറയാതെ , എന്തോ പോയ എന്തിനെയോ പോലെ നിൽക്കുന്ന അയാളെ കണ്ടപ്പോൾ ചിരി വന്നെങ്കിലും ദേഷ്യം നടിച്ചു തിരിഞ്ഞു നടന്നതും , കാലിടറി ഒരു ഗർധത്തിലേക്ക് വീണു…. പേടിച്ചടഞ്ഞ മിഴികൾ തുറന്ന , ഞാൻ വീണ്ടും ഞെട്ടി…

കോടമഞ്ഞിൽ മൂടി നിൽക്കുന്ന മലനിരകളും താഴ് വാരവും…. കണ്ണുതിരുമി ഒന്ന് കൂടി നോക്കി… ഏതോ കുന്നിൻ ചെരുവിലാണിപ്പോൾ.. അപ്പോൾ ആ പൂന്തോട്ടം…… ???

എനിക്ക് വട്ടായി എന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായി…. കാണുന്നതൊന്നും സത്യമല്ലന്ന് ആരോ പറയുന്ന പോലെ… അതേ , സത്യങ്ങൾ എങ്ങോ മറഞ്ഞിരിക്കുന്നു… മഞ്ഞിന്റെ തണുപ്പിൽ എന്റെ സങ്കടങ്ങളെ ഞാൻ മറന്നു… അല്ല എനിക്ക്‌ ചുറ്റുമുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിച്ചു… മാറ്റമില്ലാത്തതായി ‘ മാറ്റം ‘ മാത്രവേ ഒള്ളൂ എന്ന് പറയുന്നത് എത്ര സത്യമാണ്…. ആഹ് അതൊക്കെ ഓർത്തു ചുറ്റും നോക്കി… മഞ്ഞു മൂടി കിടക്കുന്ന കൊണ്ട് കാര്യമായി ഒന്നും കാണാൻ പറ്റുന്നില്ല… കുളിർ കാറ്റിൽ ഓറഞ്ചിന്റെ സുഗന്ധം പരന്നു….. ചുറ്റും കണ്ണോടിച്ചു നോക്കി….. എന്തൊക്കെയോ വലിയ മരങ്ങൾ കാണാം.. ഒന്നൂടെ കണ്ണുതിരുമ്മിയിട്ട് നോക്കി ,, നിറയെ ഓറഞ്ചു മരങ്ങൾ …. കോടമഞ്ഞിനെ വകഞ്ഞു മാറ്റി സൂര്യൻ തന്റെ വരവറിയിച്ചു…. ഓറഞ്ചും , മഞ്ഞയും , പച്ചയും അങ്ങനെ പല നിറങ്ങളിൽ പഴുത്തതും പാകമാകാത്തതുമായ ഓറഞ്ചുകൾ നിൽക്കുന്നത് കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു….പിന്നെ ഓറഞ്ചു പൊട്ടിക്കാൻ ഓരോട്ടമായിരുന്നു….ആക്രാന്തം എനിക്ക് ലേശം കുറവാണേ ….. ഭാഗ്യത്തിന് കയ്യെത്തുന്നിടത്തു ഒന്നുമില്ല…. കുറെ ചാടി നോക്കി , എന്നിട്ടും കിട്ടിയില്ല.. മരം നിറയെ നിൽപ്പുണ്ട്, പക്ഷെ ചുവട്ടിൽ ഒരെണ്ണം പോലുമില്ല…. സങ്കടവും ദേഷ്യവും എല്ലാം കൂടി വന്നു…. മരത്തിനിട്ട് ആഞ്ഞ് ഒന്ന് ചവിട്ടി… എന്നിട്ടും ഓറഞ്ച് മാത്രം വീണില്ല… ദേഷ്യത്തോടെ മുൻപിലേക്ക് നടന്നു….

” അ…മ്മേ… ” അലറിയത് ഞാൻ തന്നെയാ… കാല് ഒരു കല്ലിൽ ഇടിച്ചു….ഒടിഞ്ഞു എന്നാ തോന്നുന്നേ ,,അത്രക്ക് വേദനിക്കുന്നു….. വേദന കൊണ്ട് കണ്ണിൽ നിന്ന് , ഒക്കെ വെള്ളം ഒഴുകാൻ തുടങ്ങി ….. പിന്നിൽ നിന്ന് ചിരിക്കുന്ന ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി… വേറെ ആരുമല്ല , മ്മ്‌ടെ ഗന്ധർവ്വൻ തന്നെ…. ആ ചിരിയിൽ ആവശ്യത്തിലധികം പുച്ഛവുമുണ്ടായിരുന്നു…

” ഇങ്ങേരെ എന്തിനാണോ ഇങ്ങോട്ട് കെട്ടിയെടുത്തത്… ” ഞാൻ മുഖം വീർപ്പിച്ചു നിന്നു …

എന്റെ മുൻപിൽ വന്നുന്നിന്ന് കയ്യിലുള്ള ഓറഞ്ച് ആകാശത്തിട്ട് തട്ടി കളിക്കുവാ… ” തെണ്ടി… ” അയാൾക്കിട്ടും ഒരു ചവിട്ട് കൊടുക്കണമെന്നുണ്ട് ,, but കാൽ അനക്കാൻ പറ്റുന്നില്ല…

“എഡോ , തനിക്ക് മനുഷ്യത്വം ഉണ്ടോ ? ഒരാൾ മരിക്കാൻ തുടങ്ങുമ്പോൾ അയാൾ ഓറഞ്ചു തട്ടി കളിക്കുന്നു.. ദുഷ്ട്ടൻ ”

“എങ്ങനെ ? ഇപ്പോൾ താൻ അല്ലേ പറഞ്ഞത് ‘If you touch me , I will kill you ‘ എന്നൊക്കെ…. പിന്നെ ഇയാളെന്തൊ വല്യ സംഭവം ആന്നൊക്കെ അല്ലെ പറഞ്ഞത്..”

” അത് അപ്പോഴല്ലേ…..”

” അതിൽ കാര്യമില്ല… ” കയ്യിലിരുന്ന ഓറഞ്ച് കറക്കി കൊണ്ടവൻ അവളെ നോക്കി…. അവൾ അയാളെയും ദയനീയമായി നോക്കി…

” സോറി പറയുവാണേൽ ഹെൽപ് ചെയ്യാം.. ”

” സൗകര്യമില്ല… ” അങ്ങേരെ നോക്കി ചുണ്ടുകോട്ടി തിരിഞ്ഞു നടക്കാൻ ശ്രമിച്ചു നോക്കി…. വേദന കാരണം കാൽ അനക്കാൻ പോലും പറ്റണില്ല…. അങ്ങേര് എന്റെ കോപ്രായങ്ങൾ നോക്കി നിന്നു ചിരിക്കുന്നുണ്ട്….

” ഡോ ,, വായിനോക്കി നിൽക്കാതെ എന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോകാമോ? ” with full of senti.. ഞാൻ അയാളെ നോക്കി….

“പിന്നെ , ഈ കാട്ടിൽ അല്ലേ ഹോസ്പിറ്റൽ ”

“ഒരു നിമിഷം ഞാൻ ആ സത്യം മറന്നു പോയി…. ആഹ്…. എന്റെ ..കാല്…. നിക്ക് വേദനിക്കണു….”

“കാണിക്ക് , ഞാൻ നോക്കാം…”

“എനിക്ക് നിങ്ങളെ വിശ്വാസമില്ല….”

“എങ്കിൽ വേണ്ട…. പിന്നെ കിടന്ന് കരയുമ്പോൾ ,, കുറച്ചു പതുക്കെ കരയണം….” അതും പറഞ്ഞവൻ മുൻപോട്ടു നടന്നു…

” ഇല്ലെങ്കിൽ താൻ എന്ത് ചെയ്യും ? ”

“ഞാൻ ഒന്നും ചെയ്യില്ല…. ഈ കാട്ടിൽ ഉള്ള മൃഗങ്ങൾ ഒക്കെ ഇവിടേക്ക് വരും.. ”

” ഒരു മിനിറ്റ്.. ഏത് കാ..ട്.. ” എന്ന് പറഞ്ഞു വെറുതെ ഒന്ന് നോക്കിയതാ.. മഞ്ഞുമില്ല , മലയുമില്ല , ഓറഞ്ച് മരങ്ങളുമില്ല…… ചുറ്റിനും പേരറിയാത്ത കുറെ വലിയ മരങ്ങൾ മാത്രം.. ഇലകൾ സൂര്യനെ മറച്ചിരിക്കുന്നു….. അതുകൊണ്ട് തന്നെ അവിടമാകെ ചെറിയ ഇരുട്ട് പരന്നിരിന്നു.. ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന നേർത്ത സൂര്യ പ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന ഇലകളെ കാണാൻ ഒരു പ്രിത്യേകഭംഗി ആയിരുന്നു.. അത് നോക്കി നിന്ന ആ കുറച്ചു സമയം ഞാൻ കാലിന്റെ വേദന മറന്നു…. കാലിന് വീണ്ടും വേദന എടുക്കാൻ തുടങ്ങിയതും ഞാൻ അവിടെ കണ്ട ഒരു കല്ലിൽ ഇരുന്നു….. അരികിൽ അയാളുടെ സാമീപ്യം അറിഞ്ഞെങ്കിലും മൈൻഡ് ചെയ്തില്ല…

” വിശ്വാസമുണ്ടെങ്കിൽ കാല് കാണിക്കുവാണേൽ ഞാൻ ചെക്ക് ചെയ്യാം ” എനിക്കരികിലായി മുട്ട് കുത്തിയിരുന്നു കൊണ്ട് ആർദ്രമായി പറഞ്ഞു…

പറഞ്ഞു തീരുന്നതിനു മുൻപേ ഞാൻ കാലുനീട്ടി …..വേദന എനിക്ക് സഹിക്കാവുന്നതിലും അതികമായിരുന്നു…..

അവന്റെ മുഖത്തെ പുച്ഛച്ചിരി മാഞ്ഞിരുന്നു….. ആ കണ്ണുകളിൽ തന്നോടുള്ള സഹതാപമാണോ….? അയാൾ കാലിൽ പിടിച്ചപ്പോൾ എന്തോ ഒരു തരിപ്പ് പോലെ തോന്നി….ഞാൻ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.. ആ കണ്ണുൾക്ക് എന്തോ കാന്തിക ശക്തി ഉള്ളതുപോലെ …. അയാളോട് എന്തോ ഒരിഷ്ട്ടം , ഇനി പ്രണയമാണോ ? ഇത്ര പെട്ടെന്നോ ? അല്ലായിരിക്കുമല്ലേ…. ഒരു പരിചയവുമില്ലാത്ത ഒരാളോട് ഇത്ര പെട്ടെന്ന് പ്രണയം തോന്നുമോ….? പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു … അപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് ആ വരികളായിരുന്നു… അയാൾ അവളുടെ കാലിൽ പിടിച്ചു തിരിച്ചു…. ” അ…മ്മേ… അ..ച്ഛാ…ഇയാൾ എന്നെ കൊല്ലുന്നേ…” കരയുവല്ലായിരുന്നു അലറുകയായിരുന്നു.. കണ്ണിൽ നിന്ന് മഴ പെയ്യുന്നു….

” എടാ തെണ്ടി.. സഹായിക്കാൻ അല്ലേ പറഞ്ഞത്.. കൊല്ലാൻ അല്ലല്ലോ.. എന്റെ കാൽ.. കാലമാടൻ … ” എന്തൊക്കെയോ ഞാൻ പറഞ്ഞു… അതുകേട്ടിട്ടും കക്ഷി ഒന്നും മിണ്ടിയില്ല…

“ഇപ്പോൾ കാൽ ഒന്ന് അനക്കി നോക്കിക്കേ ? Pain ഉണ്ടോ ? ”

” എന്റെ കാൽ അവിടെ ഉണ്ടോന്ന് ആണ് എന്റെ സംശയം…. ” എന്നാലും അയാളുടെ നോട്ടം കണ്ടപ്പോൾ ഞാൻ പതിയെ കാല് അനക്കി…വേദന നന്നായി കുറഞ്ഞിരിക്കുന്നു…. ഇപ്പോൾ ഒരു ചെറിയ വേദന മാത്രം….

” എഡോ.. thankss.. ” അവിടെ നോ റിയാക്ഷൻ….

” സോറി.. ദേഷ്യപ്പെട്ടതിന്….”

“എനിക്ക് വേണ്ട തന്റെ സോറിയും ,താങ്കസും…. ” അവന്റെ വാക്കുകളിൽ ഗൗരവം നിറഞ്ഞു…

” സോറി പറഞ്ഞില്ലേ….പെട്ടെന്ന് , വേദനിച്ചപ്പോൾ എന്തൊക്കെയോ പറഞ്ഞു ,ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തു…. ”

” സോറി പറഞ്ഞാൽ അവിടെ തീരുമോ എല്ലാം… ? ശരീരത്തിന് ഏറ്റ മുറിവുകൾ പെട്ടെന്ന് ഉണങ്ങും ,പക്ഷെ മനസ്സിന് മുറിവേറ്റാൽ അത്‌ ഉണങ്ങാൻ വലിയ ബുദ്ധിമുട്ടാണ്… വാക്കുകൾ എപ്പോഴും സൂക്ഷിച്ചു ഉപയോഗിക്കണം… പറഞ്ഞത് തിരിച്ചെടുത്തു , എന്ന് പറഞ്ഞാലും കേട്ടവരുടെ മനസ്സിൽ നിന്ന് അത് മായണമെന്നില്ല… ഇനി എങ്കിലും ദേഷ്യം വരുമ്പോൾ വായിൽതോന്നുന്നത് പറയാതെ ഒരു second ഒന്ന് ആലോചിക്കുക… വാക്കുകൾ കൊണ്ട് മുറിവേല്പിക്കാൻ എളുപ്പമാണ്…. ഉപകാരം ചെയ്തില്ലെങ്കിലും ,, മറ്റുള്ളവരെ ഉപദ്രവിക്കാതെ ഇരിക്കുക…” അത്രയും പറഞ്ഞയാൾ പോയി..

” ഇത്രയൊക്കെ പറയാൻ മാത്രം ഇവിടെ ഇപ്പോൾ എന്താ ഉണ്ടായത് ? വേദന കാരണം ഞാൻ എന്തൊക്കെയോ പറഞ്ഞതിന് ഇത്രയും വലിയ ഉപദേശത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ ? ” ” പക്ഷേ അയാൾ പറഞ്ഞത് സത്യമാണ്.. ദേഷ്യം വരുമ്പോൾ മുൻപിൽ നിൽക്കുന്നത് ആരെന്ന് പോലും നോക്കാതെ പ്രതികരിച്ചിട്ടുണ്ട്…. വാക്കുകൾ കൊണ്ട് എത്ര പേരെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്.. ഇഷ്ട്ടമാണെന്നു പറഞ്ഞു വന്നവർക്ക് മുൻപിൽ എന്നും മുഖം തിരിച്ചു നിന്നപ്പോൾ അവർക്കും വേദനിച്ചു കാണും ,, ഒരിക്കൽ പോലും വേദന തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല…..പെട്ടെന്ന് എന്തോ ഓർത്തതും മിഴികൾ അയാൾക്കായി തിരിഞ്ഞു…

” എഡോ.. ഒന്ന് നിന്നെ..” നടന്നകലുന്ന അയാളുടെ മുൻപിൽ ചെന്ന് നിന്നു..

” Thanks.. thank you so much…. ”

” വരവ് വച്ചിരിക്കുന്നു… ” കക്ഷി പോകാൻ തുടങ്ങിയതും ഞാൻ തടഞ്ഞു…

” ഫ്രണ്ട്‌സ്… ” ചെറുചിരിയോടെ അവന് നേരെ കൈ നീട്ടി.. എന്നെ നോക്കി നിൽക്കുന്നതല്ലാതെ , കൈ തന്നില്ല ..

“എഡോ തനിക്ക് ചെവി കേൾക്കില്ലേ….. കുറച്ചു മുൻപേ കുറെ ഡയലോഗ് അടിച്ചല്ലോ.. ഇപ്പോൾ തന്റെ sound എവിടെ പോയി.. എന്തെങ്കിലും പറയെടോ ….” കുറച്ച് ദേഷ്യത്തിൽ പറഞ്ഞതും ലവൻ നിന്ന് ചിരിക്കാൻ തുടങ്ങി… നാക്ക് കടിച്ചു കൊണ്ട് ഞാൻ എന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു..

” എനിക്ക് ഇങ്ങനെ സംസാരിക്കാനെ അറിയൂ…. ശീലിച്ചു പോയി , ഈ സ്റ്റൈൽ മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല… പിന്നെ ഞാൻ മനപ്പൂർവ്വം ആരെയും വേദനിപ്പിക്കാറില്ല…. ” അവൾ നിഷ്‌കുവായി പറഞ്ഞു..

അവളുടെ അരികിലേക്ക് നീങ്ങി നിന്ന് , അരക്കെട്ടിലൂടെ കൈ ചേർത്ത് , അവളെ ആ നെഞ്ചോട് നിർത്തി….പെട്ടന്നായത് കൊണ്ടവൾ ഞെട്ടി ,, കണ്ണുരുട്ടി ചുണ്ടുകൂർപ്പിച്ചവനെ നോക്കി……

“കിസ്സ് ചെയ്യാൻ അല്ല…” അതയാൾ പറഞ്ഞപ്പോൾ ചിരിവന്നെങ്കിലും.. ദേഷ്യത്തിൽ തന്നെ നിന്നു..

” ഞാൻ പറഞ്ഞത് ഫീലായോ തനിക്ക് …? വെറുതെ പറഞ്ഞതാഡോ… തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ , ഇയാളത് കാര്യമായി എടുക്കുമെന്ന് കരുതിയില്ല….” ” ഈ കുറുമ്പ് നിറഞ്ഞ തന്നെയാ എനിക്ക് കൂടുതൽ ഇഷ്ട്ടം.. ” അവളുടെ കാതോരം പതിയെ പറഞ്ഞു… ഒരുനിമിഷം ആ മിഴികളിൽ ,, അവളുടെ മിഴികളും ഉടക്കി… പരസ്പരം മിഴികളെ വേർപെടുത്താനാവാതെയവർ നിന്നു.. എന്തോ ഒന്ന് തങ്ങളെ ചേർത്ത് നിർത്തുന്നത് പോലെ….. ഒരേ താളത്തിൽ ഹൃദയമിടിക്കുന്ന ഹൃദയങ്ങൾ മൗനമായി എന്തോ മന്ത്രിക്കും പോൽ… അധരങ്ങൾ പരസ്പരം അടുത്തപ്പോൾ , ഇടുപ്പിലുള്ള പിടുത്തം കൂടുതൽ മുറുകി…. അപരിചിതമായ എന്തൊക്കെയോ ശബ്ദം കേട്ടപ്പോഴാണ് , രണ്ട്പേരും സ്വബോധത്തിലേക്ക് വന്നത്… അവൻ കൈ അയച്ചതും അവൾ അടർന്ന് മാറി… ചമ്മൽ നിറഞ്ഞ മുഖത്തോടെ പരസ്പരം നോക്കാനാവാതെ അവർ നിന്നു…..

വീണ്ടും ആ ശബ്ദം കാതുകളിൽ അലയടിച്ചു…

“അതെന്താ ആ സൗണ്ട് ? ” മൗനത്തെ ഭേദിച്ചു കൊണ്ടവൾ സംസാരിച്ചു തുടങ്ങി…

“താൻ ഇവിടെ കിടന്ന് അലറിയില്ലേ ,,

ശബ്ദം കേട്ട് പട്ടിണി കിടക്കുന്ന ഏതെങ്കിലും സിംഹമോ, പുലിയോ ആയിരിക്കും ? ”

“പേടിപ്പിക്കാതടോ… ” അവൾ ചുറ്റിനും നോക്കി…

“എന്നാൽ wait ചെയ്യ്.. വരുമ്പോൾ കാണാല്ലോ…..”

ഇങ്ങേര് എന്താ ഇങ്ങനെ….. ഇതിന് പേടി ഒന്നും ഇല്ലേ… ? മനസ്സിൽ പറഞ്ഞതാട്ടോ…

“വന്നാൽ നമ്മൾ എന്ത് ചെയ്യും ? ”

“നമ്മൾ ഒന്നും ചെയ്യേണ്ട അവര് വന്ന് തിന്നിട്ട് പൊയ്ക്കോളും..”

” What ….?”

ഇത്തിരി സൗണ്ട് ,,കൂടുതൽ ആയിരുന്നു.. അയാൾ എന്റെ വാ പൊത്തി പിടിച്ചു…. എന്തെങ്കിലും പറയുന്നതിന് മുൻപേ എന്നെയും പൊക്കി എടുത്തു , കൊണ്ട് എവിടേക്കോ ഓടി…

അവന്റെ കയ്യിൽ കിടന്നവൾ കുതറി…

” എന്നെ താഴെ നിർത്ത്…ഇല്ലെങ്കിൽ ഞാൻ കരയും…..” ചിരി മാത്രമായിരുന്നു മറുപടി…

” എന്നെ വിടഡോ ….”

” ഇയാളുടെ കാലിന് വേദനയല്ലേ..? ”

” അതൊക്കെ കുറഞ്ഞു.. ഞാൻ തനിയെ നടന്നോളാം എന്നെ താഴെ നിർത്ത്… ഇനിയും , താഴെ നിർത്തിയില്ലെങ്കിൽ , ഞാൻ ശബ്ദമുണ്ടാക്കി , എതിലെയോ പോയ പുലിയെ വിളിച്ചു വരുത്തും , നോക്കിക്കോ…. ” അങ്ങനെ പറഞ്ഞതും അയാൾ എന്നെ താഴെ നിർത്തി …

” അപ്പോൾ പേടി ഉണ്ടല്ലേ… ”

“അല്ലെങ്കിലും തന്നേ കണ്ടാൽ സിംഹവും , പുലിയും എന്തിന് കാട്ടാന വരെ വിരണ്ടോടും .. ”

” മ്മ്.. ? ” ഞാൻ തറപ്പിച്ചൊന്ന് നോക്കിയതും , കക്ഷി നല്ലൊരു ഇളി പാസാക്കി മുന്നിൽ നടന്നു , പിന്നാലെ ഞാനും…പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല… ഒരു അരുവിയുടെ അടുത്തെത്തിയപ്പോഴാണ് ആ നടത്തം നിന്നത്… പാറകല്ലിൽ തട്ടി ചിതറി തെറിച്ചൊഴുകുന്ന , ജലകണങ്ങളെ അൽപ്പ സമയം നോക്കി… ചെറിയ കാറ്റ് വീശുന്നുണ്ട് , ചുറ്റും പേരറിയാത്ത മനം മയപ്പിക്കുന്ന ഗന്ധങ്ങൾ പരന്നു… ഞാൻ അരുവിയിലേക്ക് ഇറങ്ങി…

” എഡോ , സൂക്ഷിച്ചു നടക്കണേ … ” ഞാൻ അയാളെ നോക്കിയൊന്ന് ചിരിച്ചു.. അരുവിയിലെ തണുത്ത വെള്ളത്തിൽ മതി വരാതെ മുഖം കഴുകി… അരുവിയുടെ ഇരു സൈഡിലും നോക്കാത്ത ദൂരത്തോളം ഉയർന്ന് നിൽക്കുന്ന മരങ്ങൾ.. ഭൂമിയിലേക്ക് ആഴ്ന്നിറങ്ങിയ അവയുടെ വലിയ വേരുകൾ… വെള്ളത്തിലേക്ക് കാലിട്ട് ഒരു പറക്കല്ലിൽ ഞാനിരുന്നു.. മറ്റൊന്നിൽ എനിക്കരികിലായി തന്നെ അയാളും… ഇടക്ക് ഇടക്ക് കുഞ്ഞു കല്ലുകൾ വെള്ളത്തിലേക്ക് എടുത്തിട്ട് എന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിക്കുന്നുണ്ട്…. അപ്പോഴെല്ലാം ഞാൻ അയാളുടെ കാലിൽ ചവിട്ടും.. ഒരുപാട് സംസാരിച്ചിട്ടില്ലെങ്കിലും , പരസ്പരം അറിയില്ലെങ്കിലും അയാളോട് വല്ലാത്തൊരു അടുപ്പം തോന്നി.. നിഷ്കളങ്കമായി ചിരിക്കുന്ന ആ മുഖം ഉള്ളിൽ പതിഞ്ഞത് പോലെ…

“ഏയ്‌ ,, തന്റെ പേരെന്താ ? എഡോന്ന് വിളിച്ചു ബോറടിച്ചു….” ആ മുഖത്തേക്ക് വെള്ളം കോരിയൊഴിച്ച എന്റെ കൈയ്യിൽ പിടുത്തമിട്ടതും ഞാൻ ചെറുചിരിയോടെ ചോദിച്ചു…

“എന്തിനാ എന്റെ പേര് ?” കയ്യിലെ പിടി വിട്ടുകൊണ്ടവൻ ദൂരേക്ക് നോക്കി..

“അതേ പേരിൽ ഒക്കെ എന്തിരിക്കുന്നു…. എന്നാലും ഈ എഡോ വിളി നിക്ക് മടുത്തു… അതുകൊണ്ട് താൻ പറയണ്ട ,, തനിക്ക് പറ്റിയ ഒരു പേര് ഞാൻ പറയാം.. ”

“ആഹ്.. പറ കേൾക്കട്ടെ.. ” അവൻ ആകാംഷയോടെ അവക്കഭിമുഖമായിരുന്നു…

” പുഷ്പ്പൻ… ”

“What …?? ” കണ്ണും മിഴിഞ്ഞു നോക്കുന്ന അവനെ കണ്ടതും അവൾ പൊട്ടിച്ചിരിച്ചു..

“പുഷ്പ്പൻ.. ” പുഷ്‌പ്പുന്ന് വിളിക്കാം..അടിപൊളി പേരല്ലേ ? ”

“അയ്യേ… ഇതൊക്കെ പേരാണോ..”

“ഇഷ്ട്ടായില്ല..സാരമില്ല ഇനിയും എന്റെ കയ്യിൽ വേറെ പേര് ഉണ്ട്.. ”

“Ok.. പറയ്യ്‌ .. ”

“ശശി ,, ചന്ദ്രന്റെ പര്യായം …. തനിക്ക് ആമ്പലിനെ അല്ലെ ഇഷ്ട്ടം ,,അപ്പോൾ ഈ പേര് നന്നായി ചേരും…. ” കുസൃതി നിറഞ്ഞ ചിരിയോടെയവൾ അവനെ നോക്കി…

“ഞാൻ എന്റെ പേര് പറയാം , അതാ നല്ലത്…. ”

“വേണ്ട…. ഞാൻ നല്ല പേര് പറയാം.. സോമൻ ..എങ്ങനെ ഉണ്ട് ? ”

“ഇതിലും ഭേദം ആ സിംഹത്തിന്റെ മുൻപിൽ പെടുന്നതായിരുന്നു…. ” അവൻ മുഖം തിരിച്ചു…

“ഞാൻ വെറുതെ പറഞ്ഞതാ… ഇനി സീരിയസ് ആയിട്ട് പറയാം… എന്റെ favourite ബോളിവുഡ് ഹീറോ ആരാന്ന് അറിയാമോ ? ”

“സന്തോഷ്‌പണ്ഡിറ്റ് ആയിരിക്കും.. ”

“ബോളിവുഡ് ഹീറോ ,, സന്തോഷ് പണ്ഡിറ്റ്.. ആക്കിയതാണല്ലേ…….?”

“ഏയ്‌ ,അല്ല….. ഇത്രയും വെറുപ്പിക്കുന്ന ,, താൻ അയാളുടെ ഫാൻ ആയിരിക്കും…. ”

“മ്മ്… അങ്ങേർക്ക് എന്താ കുഴപ്പം ? ?” പുരികം ഉയർത്തി അവനെ നോക്കി…

“പിന്നെ അങ്ങേര് ,, അടിപൊളിയല്ലേ… ”

” ആഹ് അതാണ്… എന്നാൽ എന്റെ favourite അങ്ങേര് അല്ല… മൈ ഓൾ ടൈം ഹീറോ ഈസ് .. ”

” മ്… അതാര..? ” പറയാതെ നിർത്തിയതും അവനവളെ നോക്കി ചോദിച്ചു..

” അത് ഞാൻ പറയില്ല… ” കുസൃതി നിറഞ്ഞ ചിരിയോടെ പറഞ്ഞു…

” എന്നോട് പറയില്ലേ…? ”

” ഇല്ലല്ലോ…. എനിക്ക് സിദ്ധാർത്ഥിനെ ഒരുപാട് ഇഷ്ട്ടാ , സിദ്ധുന്ന് വിളിക്കട്ടെ.. ”

” ഓൾ ടൈം ഹീറോ , അതാരാണെന്ന് പറഞ്ഞില്ലല്ലോ…? ”

” അത് ഞാൻ പറയില്ലല്ലോ.. അത് സീക്രെട്ടാ…. ഞാൻ സിദ്ധുന്ന് വിളിച്ചോട്ടെ…

” അതാര എക്‌സ് ബോയ്ഫ്രണ്ട് (ex boyfrnd )ആണോ ?? ”

” എനിക്ക് ബോയ് ഫ്രണ്ട് ഒന്നുമില്ല…. Am still single…പിന്നെ സിദ്ധാർത്ഥ് മൽഹോത്രയുടെ കാര്യമാ പറഞ്ഞത്…. എന്നാ ലുക്കാ ആ ചേട്ടന്.. അത്രക്ക് ഒന്നും ഇല്ലെങ്കിലും ഇയാളും കൊള്ളാം ,, അതുകൊണ്ട് ഞാൻ സിദ്ധുന്ന് വിളിച്ചോട്ടെ..? ”

“അപ്പോൾ എന്റെ പേര് അറിയണ്ടേ ? ”

“വേണ്ട…. സിദ്ധു മതി..”

“Ok…. I don’t have any problem…”

” ഇനി തന്നെ കുറിച്ച് പറയ്യ്‌ .. ”

” മ്.. എന്തിനാ എന്നെക്കുറിച്ചു അറിയണത്.. ”

” വെറുതെ ,, അറിയാൻ ഒരാഗ്രഹം ..”

“എന്റെ പേര് ,, ആഗ്നേയ നന്ദ .. “.

” Ooh ….Nice name.. Next.. ”

” Am a civil servant.. ”

” മ്… കേട്ടില്ല… ??? ”

ഞാനൊരു IRS ഓഫീസർ ആണെന്ന്…

” what.. ” അവൻ ചിരിക്കാൻ തുടങ്ങി…അവൾ ചുണ്ടുകൂർപ്പിച്ച് ദേഷ്യത്തിൽ നോക്കി ..

” ഇയാള് ഏത് മെറ്റൽ ഹോസ്പിറ്റലിൽ നിന്നാ മതിൽ ചാടിയത്.. ” അവനെ തുറിച്ചു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല…

” ഞാൻ കരുതിയത് ഒരു താനൊരു പവമാണെന്നാ …. ഒരു പരിചയുവിമില്ലാത്ത എന്നോട് എന്തിനാടോ , ഇത്രയും വലിയ കള്ളം പറയുന്നത്…? ” അവൻ അവളെ നോക്കി വീണ്ടും ചിരിച്ചു…

” അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് …. ഒരു പരിചയവുമില്ലാത്ത തന്നോട് ഞാൻ എന്തിന് കള്ളം പറയണം… ഞാൻ പറഞ്ഞത് സത്യമാ.. UPSC exam ന് 49 th റാങ്ക് ഉണ്ടായിരുന്നു… ”

” താൻ കാര്യമായി പറഞ്ഞതാണോ…??” അവൻ സംശയത്തോടെ അവളെ നോക്കി….

” അല്ല… കള്ളം പറഞ്ഞതാ… തനിക്ക് വേണേൽ വിശ്വസിച്ചാൽ മതി.. ” അവൾ മുഖം വീർപ്പിച്ചു മിണ്ടാതിരുന്നു…

” ഹേയ് , ഞാൻ വിശ്വസിച്ചു.. പെട്ടെന്ന് എന്തോ accept ചെയ്യാൻ പറ്റിയില്ല….തന്റെ ക്യാരക്ടറുമായി ഒട്ടും സെറ്റ് ആവാത്തൊരു കാര്യം പറഞ്ഞപ്പോൾ ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ട് തോന്നി…. സോറി തന്നെ underestimate ചെയ്തതിന്… ”

” Never judge a book by its cover.. നിങ്ങളെ ഞാൻ കുറ്റം പറയില്ല ,, എന്നെക്കുറിച്ചു തനിക്ക് ഒന്നുമറിയില്ല…. ”

” ഇനി അറിയാല്ലോ .. ഇയാള് പറഞ്ഞോ…?”

” ഇനി എന്താ അറിയേണ്ടത്.. ? ”

” എപ്പോഴും ഇങ്ങനെ ആണോ.. ? Like a crazy girl….? ” ആ ചോദ്യം കേട്ടവൾ ചിരിച്ചു..

” ഒരിക്കലുമല്ല.. Its a fake mask…” അത് പറയുമ്പോൾ അവളിലെ ചിരി മാഞ്ഞു തുടങ്ങിയിരുന്നു…

” എന്നു വച്ചാൽ ….? ”

” നതിങ്… ” അലസമായി പറഞ്ഞു.. അവൾ എന്തോ മറയ്ക്കുന്നുണ്ടെന്നവന് തോന്നി..

“എവിടാ ആഗ്നേയ വർക് ചെയ്യുന്നത്..? ”

” ഡൽഹി… എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ , ബ്രതറിന്റെ മാരിയേജിന് വേണ്ടി ഒരു 2 വീക്‌സ് ലീവ് എടുത്തു വന്നതാ… അത് മാത്രമല്ലാട്ടോ , എന്റെ വീട്ടിലും ചായ കുടിക്കാൻ പലരും വന്ന് തുടങ്ങി… വീട്ടുകാർക്ക് എന്നെ മടുത്തു എന്ന് തോന്നുന്നു… ”

” അപ്പോൾ ഉടനെ ഒരു സദ്യക്ക് സ്കോപ് ഉണ്ടല്ലേ…..? ” പതിവ് പുഞ്ചിരിക്ക് പകരം ഒരു കൃത്രിമ ചിരിയോടെ അവൻ അവളെ നോക്കി…

” ആഹ് ഇലയിട്ട് നോക്കിയിരുന്നോ.. ഇപ്പോൾ തരാം… ”

” അതെന്താ ഇയാൾക്ക് വേറെ ആരെയെങ്കിലും ഇഷ്ട്ടാമാണോ… ? ”

വായിക്കുന്ന എല്ലാ കൂട്ടുകാരും ലൈക്ക് കമന്റ് ചെയ്യണേ… തുടരും….

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *