ഭാവി വധു ആദ്യമായി പറഞ്ഞ ആഗ്രഹം സാധിച്ചു കൊടുക്കുന്ന ത്രില്ലിലായിരുന്നു അയാളും…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ശാലിനി മുരളി

അമ്മയത് ആരും കാണാതെ കയ്യ് വെള്ളയിലേക്ക് വെച്ചു തരുമ്പോൾ ഒന്നമ്പരന്നു. അത്ഭുതത്തോടെയും അതിലേറെ അമ്പരപ്പോടെയും കൈയിൽ ഇരുന്ന പിങ്ക് നിറത്തിലുള്ള പേപ്പർ അവൾ തുറന്നു നോക്കി.

ഒരു കുഞ്ഞ് സ്വർണ്ണ താലി തന്നെ നോക്കി തിളങ്ങുന്നത് കണ്ടപ്പോൾ നെഞ്ചിൽ ഒരു ഇടിമുഴക്കം തോന്നി. കണ്ണിൽ മഴ ശക്തിയോടെ പെയ്യാനും..

“ഇനിയും നീ ഈ ഒഴിഞ്ഞ കഴുത്തുമായി എന്റെ മുന്നിൽ വരരുത്.. അമ്മയ്ക്ക് അത് കാണാനുള്ള കരുത്തില്ല..”

അപ്പോഴും തുറന്നു വെച്ച പാടെ കൈ വെള്ളയിൽ പറ്റിക്കൂടിയിരുന്ന സ്വർണ്ണ തിളക്കത്തെ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു..

മനസ്സുണ്ടായിട്ടല്ല അന്ന് കഴുത്തിൽ കിടന്ന അവസാനത്തെ സ്വർണ്ണത്തിന്റെ പൊട്ടും ഊരിയെടുത്തത്..

സുഖമില്ലാതെ വീട്ടിലിരിക്കുന്ന ജോലി നഷ്ടപ്പെട്ട ഭർത്താവിനെയും രണ്ട് പൊടികുഞ്ഞുങ്ങളെയും കൊണ്ട് ഒരു വാടക വീട്ടിലെ ഇളം തിണ്ണയിൽ നിന്ന് ജീവിതത്തിന്റെ ഭയാനകമായ ഗർത്തതിന്റെ വക്കിൽ വിഹ്വലതയോടെ നിൽക്കുമ്പോൾ വിശക്കുന്ന വയറും കണ്ണീരൊഴുകിയ കവിളും തുടച്ചു കൊണ്ട് അരികിലേക്ക് ദീനതയോടെ വന്ന കുഞ്ഞുങ്ങളുടെ മുഖങ്ങൾ കണ്ടപ്പോൾ ഇനിയും ഒരുപാടൊന്നും ആലോചിക്കുന്നതിൽ കഴമ്പില്ല എന്ന തിരിച്ചറിവോടെ ആ വലിയ താലി ഊരിയെടുത്തു വിഷണ്ണനായി നിന്ന ഭർത്താവിന്റെ കയ്യിൽ വെച്ച് കൊടുത്തു. അയാളുടെ ദൈന്യതയാർന്ന നോട്ടം അവഗണിച്ചു കൊണ്ട് തന്നെ..

നിശ്ചയം കഴിഞ്ഞൊരു നാൾ ആരും കാണാതെ ഭാവി വരനെ വിളിച്ചു പറഞ്ഞത് ആകെ ഒരേയൊരു ആഗ്രഹം മാത്രമായിരുന്നു. ആ താലിയുടെ പ്രത്യേകത. സ്വർണ്ണം കുറച്ചു കൂടുതൽ വേണ്ടിവരും പക്ഷേ കുഞ്ഞ് നാൾമുതൽക്കെ അമ്മയുടെ താലി കണ്ടു മോഹിച്ചു പോയിരുന്നു.

ചന്ദ്രക്കലയും തുളസിതറയും ! ഭാവി വധു ആദ്യമായി പറഞ്ഞ ആഗ്രഹം സാധിച്ചു കൊടുക്കുന്ന ത്രില്ലിലായിരുന്നു അയാളും.

ബന്ധുക്കൾക്കിടയിൽ മുറുമുറുപ്പ് ഉണ്ടായി. ഇവന് ഇത് എന്തിന്റെ കേടാണ്. പെണ്ണ് പറയുന്നത് സാധിച്ചു കൊടുക്കുന്ന ഏർപ്പാട് കല്യാണം കഴിഞ്ഞു പോരായോ. ഇതിന് എന്ത് മാത്രം സ്വർണ്ണം വേണ്ടി വരും.

ഇരുണ്ട മുഖങ്ങൾ വക വെയ്ക്കാതെ സ്വർണ്ണപ്പണിക്കാരനെ കൊണ്ട് ആഗ്രഹം പോലെ പണിയിപ്പിച്ചെടുത്ത താലിയാണ് അന്ന് ഭർത്താവിന്റെ കയ്യിൽ ഒരു വിങ്ങലോടെ അവൾ ഊരിക്കൊടുത്തത്.

മക്കളുടെ വിശപ്പിനെക്കാൾ വലുതായി തോന്നിയില്ല ഒന്നും തന്നെ..

സ്വർണ്ണം ഇനിയും ഉണ്ടാകും. എന്നും കുന്നും ജീവിതം ഒരുപോലെ ആയിരിക്കില്ലല്ലോ.. സമാധാനിക്കാൻ അന്നൊരുപാട് കാര്യങ്ങൾ സ്വയം കണ്ടെത്തി.

പക്ഷെ താലിയില്ലാത്ത കഴുത്തുമായി മകൾ മുന്നിൽ എത്തുമ്പോഴൊക്കെയും അമ്മ അവൾ കാണാതെ കണ്ണുകളൊപ്പി.

അമ്മയുടെ കഴുത്തിലെയും കയ്യിലെയും തിളക്കങ്ങൾ കാണുമ്പോഴൊക്കെ സ്വന്തം വിധിയുടെ വിളറിയ മുഖത്തേക്ക് നോക്കി നെടുവീർപ്പിട്ടു.

എന്തൊരു ദുർവിധി ആണ് ഈശ്വരാ ഇത്.. ഒരുപാട് സ്വർണ്ണം കൊടുത്തു കെട്ടിച്ചു വിട്ട മകൾ ഇന്ന് ഒഴിഞ്ഞ ദേഹവുമായി ജീവിക്കുമ്പോൾ ഒരമ്മയ്ക്ക് മാത്രമല്ലാതെ മാറ്റാർക്കാണ് വേദന തോന്നുക.

പക്ഷെ ഒരു താലിയിൽ എന്തിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട് അവരുടെ ജീവിതം കാണുമ്പോഴൊക്കെയും.

അമ്മയുടെ മുന്നിൽ എത്തുമ്പോൾ പഴയ ചിണുക്കമുള്ള കുട്ടിയായി മാറുന്ന അവൾക്ക് പക്ഷെ നൊമ്പരങ്ങൾ മറച്ചു വെക്കാൻ ഒരുപാട് അഭിനയിക്കേണ്ടി വന്നു.

വിവാഹിതയായ ഏതൊരു സ്ത്രീയുടെയും അവകാശം അല്ലെങ്കിൽ അടയാളം ആണ് താലി എന്ന് കരുതുന്ന ഒരു സമൂഹത്തിൽ താലിയില്ലാതെ നടന്ന അവളെ പഴിക്കാനും ഒരുപാട് പേരുണ്ടായി.

കയ്യിൽ കാശു കിട്ടുമ്പോഴൊക്കെയും അയാൾ അത് വാങ്ങാൻ അപ്പോഴും മറന്നു പോയി..

പുതിയ ഒരു താലി വാങ്ങി പൂജിച്ചു നല്ലൊരു മുഹൂർത്തം നോക്കി ഇട്ടു തരാം എന്ന് പറയുമ്പോഴും അവൾ ഉള്ളിൽ ചിരിക്കും.

ഒരിക്കലും തീരാത്ത ദുരിതങ്ങൾക്കിടയിൽ നിന്ന് ഒരുപക്ഷെ ആ താലി പോലും രക്ഷപെട്ടു പോയതായിരിക്കും.

അല്ലെങ്കിലും ഇനിയെന്തിനാണ് ഒരു താലി. അതില്ലെങ്കിലും സ്നേഹവും വിശ്വാസവും തങ്ങൾക്കിടയിൽ ആവോളം ഉണ്ട്. ഇനി ഇങ്ങനെ ഒക്കെ അങ്ങ് പോകട്ടെ..

ഒരു ദീർഘ നിശ്വാസത്തോടെ അവൾ ഓർത്തു.

അമ്മയുടെ കഴുത്തിൽ പുതിയ കരിമണി മാല കണ്ടപ്പോൾ നന്നായിട്ടുണ്ട്.അമ്മയ്ക്കിതു നല്ല ചേർച്ച ഉണ്ട് എന്ന് പറഞ്ഞ മകളോട് മറ്റാരും കേൾക്കാതെ സ്വകാര്യം പോലെയാണ് അമ്മയത് പറഞ്ഞത്..

“ഇത് ഞാൻ മരിച്ചു കഴിയുമ്പോൾ നിനക്കുള്ളതാണ്…”

“ശോ അതുവരെ ഞാൻ കാത്തിരിക്കണമല്ലോ അമ്മേ. വലിയ കഷ്ടമുണ്ട് കേട്ടോ…”

അതുകേട്ട് അമ്മ വാപൊത്തി ചിരിച്ചു.. പക്ഷേ ഉള്ളിൽ അവൾ ഉറക്കെ വിളിച്ചു പറഞ്ഞത് അമ്മ കേട്ടിരിക്കാൻ ഇടയുണ്ടോ.

“ഞാൻ ഇവിടെ വരുമ്പോൾ അമ്മ എന്നും ഇങ്ങനെ തന്നെ ഇവിടെ ഉണ്ടായാൽ മതി…”

“ഇത് നീ അവന്റെ കയ്യിൽ കൊടുത്തു ഏതെങ്കിലും അമ്പലത്തിൽ കൊണ്ട് പോയി പൂജിച്ചു അവനെ കൊണ്ട് തന്നെ കഴുത്തിൽ കെട്ടിക്കണം കേട്ടോ…”

ചിന്തകളിലേക്ക് വിരുന്നിനു പോയ അവളെ മടക്കി കൊണ്ട് വന്നത് അമ്മയുടെ ശബ്ദമായിരുന്നു..

“താലി ഇട്ടാൽ എല്ലാമായി എന്ന് കരുതിയിട്ടല്ല. ഒരു സുമംഗലിയുടെ കഴുത്തിൽ നിന്ന് ഇത് ഒരിക്കലും ഒഴിയരുത്. അത് കെട്ടി തരുന്ന ആളും എപ്പോഴും കൂടെയുണ്ടാവട്ടെ…”

അമ്മയുടെ ആ വാക്കുകൾ ഒരു അനുഗ്രഹം പോലെ അപ്പോൾ അവൾക്ക് ചുറ്റും വലയം ചെയ്തുകൊണ്ടിരുന്നു!! ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ശാലിനി മുരളിരചന: ശാലിനി മുരളി

Leave a Reply

Your email address will not be published. Required fields are marked *