ചെമ്പകം, തുടർക്കഥ ഭാഗം 13 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ശ്രേയ ഡോക്ടർ പറയുന്നതെല്ലാം കേട്ടപ്പോ ഉള്ളിലൂറിയ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല….. ഹൃദയം വെന്തുരുകാൻ തുടങ്ങി…ഒരു നിമിഷം ചുറ്റും നടക്കുന്നതെന്താണെന്ന് കൂടി അറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു……

രേവതീ താനിങ്ങനെ നിൽക്കാതെ പെട്ടെന്ന് വാർഡിലേക്ക് പൊയ്ക്കോളൂ…റൗണ്ട്സ് വൈകിയ്ക്കണ്ട….!!!

അർജ്ജുൻ ഡോക്ടർ അതും പറഞ്ഞ് നടന്നു…. ഞാൻ കുറേനേരം ഡോക്ടറിന്റെ ക്യാബിന് മുന്നിൽ തന്നെ നിന്നു…ക്യാബിന് മുന്നിലുള്ള ഡോക്ടറിന്റെ നെയിം ബോർഡിൽ നോക്കും തോറും ഡോക്ടറിന്റെ ഓർമ്മകൾ മനസിൽ അലയടിയ്ക്കാൻ തുടങ്ങി…കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി വന്നു…

പിന്നീടുള്ള ഹോസ്പിറ്റൽ ദിനങ്ങൾ ശരിയ്ക്കും എനിക്ക് മടുപ്പായി തുടങ്ങി…. എവിടേക്ക് നോക്കിയാലും ഡോക്ടറിന്റെ ഓർമ്മകളായിരുന്നു… ശരിയ്ക്കും ഡോക്ടറിന്റെ presence മനസുകൊണ്ടാഗ്രഹിച്ച ദിനങ്ങളായിരുന്നു പിന്നീടുണ്ടായത്….ഒരാഴ്ചയാണ് ഡോക്ടർ വിട്ടു നിന്നതെങ്കിലും അതൊരു യുഗം പോലെ തോന്നി എനിക്ക്….

മനസില് ഒരു സ്വസ്ഥതയും തോന്നാത്തതുകൊണ്ട് പിന്നീടുള്ള രണ്ട് ദിവസം ഞാൻ ലീവാക്കി… എല്ലാ ഭാരവും ഒന്നിറക്കി വയ്ക്കാൻ മാഷിനെ തന്നെ ഫോണില് വിളിച്ചു….

എന്താ കുട്ടീ ഈ സമയത്ത്…?? ഇന്ന് ഡ്യൂട്ടി ഇല്ലേ…

ഇല്ല മാഷേ.. ഞാൻ ലീവാക്കി…

എന്ത് പറ്റി വല്ല വയ്യായ്കയും…

ഏയ്…ഇല്ല മാഷേ..ഒന്നൂല്ല.. മാഷേ… മാഷേ ഞാൻ അവിടേക്ക് വരട്ടേ…എനിക്കിവിടെ ആകെയൊരു വല്ലായ്മ പോലെ….

എന്ത് പറ്റി കുട്ടീ…ഇപ്പോ ഇങ്ങനെ തോന്നാൻ…എന്താ അവിടെയുണ്ടായത്…???

എനിക്ക്…എനിക്കിവിടെ പറ്റണില്യ മാഷേ… 😢

കുട്ടി വിഷമിക്കാണ്ട് കാര്യം പറയ്..

ഞാൻ അതുവരേയും നടന്നതെല്ലാം മാഷിനോട് പറഞ്ഞു…

കുട്ടിയ്ക്ക് നവനീതിനെ ഇഷ്ടാണോ…??? കള്ളം പറയാൻ നോക്കരുത് അമ്മാളൂ….!! എനിക്ക് മനസിലാവും കുട്ടിയെ…

എനിക്ക്…എനിക്കറിയില്ല മാഷേ ഒന്നും.. പക്ഷേ എനിക്കിവിടെ ഒട്ടും adjust ചെയ്യാൻ കഴിയുന്നില്ല….

എനിക്കെല്ലാം മനസിലായി…കുട്ടിയിനി ആ ഡോക്ടറിനോട് അലോഹ്യത്തിനൊന്നും പോകണ്ട.. ഞാൻ ആ കുട്ടിയെ ഒന്ന് നേരിൽ കാണട്ടേ… എല്ലാം ഞാൻ തീരുമാനിച്ചോളാം…

അയ്യോ..മാഷേ..ഒന്നും വേണ്ട… അതൊന്നും ശരിയാവില്ല മാഷേ…എന്റെ കാര്യങ്ങളൊക്കെ അറിഞ്ഞാൽ ഇഷ്ടാവില്ല.. അതുകൊണ്ട് മാത്രമാ മാഷേ ഞാനെല്ലാം എന്റെ മനസില് തന്നെ കുഴിച്ചു മൂടണേ…

അപ്പോ കുട്ടിയ്ക്ക് നവനീതിനെ ഇഷ്ടാണ്.. ഇനിയൊന്നും പറയണ്ട അമ്മാളൂ… എല്ലാം ഞാൻ നോക്കിക്കോളാം…കുട്ടി സമാധാനമായി ഹോസ്പിറ്റലിൽ പൊയ്ക്കോളൂ…ഇനി അതോർത്ത് വിഷമിക്കണ്ട.. എല്ലാം ഞാനേറ്റൂ…

മാഷതും പറഞ്ഞ് കോള് കട്ടാക്കി..ചെറിയൊരു ആശ്വാസത്തോടെയാ അന്ന് കിടന്നത്…. പിറ്റേന്ന് ലീവൊക്കെ കഴിഞ്ഞ് ഞാൻ നേരത്തെ തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു….

റെഡിയായി കഴിഞ്ഞ് അർജ്ജുൻ ഡോക്ടറിന്റെ ക്യാബിനിലേക്ക് പോകും വഴിയാ ഡോക്ടറിന്റെ ക്യാബിന്റെ ഡോറ് തുറന്നു കിടക്കുന്നത് കണ്ടത്…

പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിൽ അനുവാദം പോലും ചോദിക്കാണ്ട് ഞാൻ ക്യാബിനിലേക്ക് കയറി….തീരെ പ്രതീക്ഷിക്കാതെയുള്ള എന്റെ ആ പ്രവർത്തി കണ്ട് ഡോക്ടർ മുഖമുയർത്തി എന്നെ നോക്കി….

ആയിരം പൂർണ ചന്ദ്രനെ ഒന്നിച്ചു കണ്ട ഫീലായിരുന്നു എനിക്ക്… 😁😁😁 ഡോക്ടർ പഴയ ചിരിയൊന്നുമില്ലാതെ അല്പം ഗൗരവ ഭാവത്തിലാണിരുന്നത്….

എന്താ രേവതീ….????? ഇയാളെന്താ ഇവിടെ…??? അർജ്ജു വന്നിട്ടുണ്ടല്ലോ…!!!

ഡോക്ടർ വളരെ formal ആയി സംസാരിച്ചത് കേട്ടതും ഉള്ളൊന്ന് പിടഞ്ഞു…. 😢😢😢 എങ്കിലും എല്ലാം തുറന്ന് പറയണംന്ന് തന്നെ മനസ്സിലുറപ്പിച്ചു..മാഷ് പറഞ്ഞതിന്റെ ധൈര്യം കൂടിയുണ്ടായിരുന്നു മനസിൽ….

ഡോക്ടർ…എനിക്കൊരു കാര്യം പറയാനുണ്ട്…!!

അതിന് മുമ്പേ എനിക്ക് ഇയാളോടും ഒരു കാര്യം പറയാനുണ്ട് രേവതീ…

ഞാൻ എന്താന്നുള്ള മട്ടില് ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി…

എന്താന്നല്ലേ…

ഡോക്ടർ അതും പറഞ്ഞ് wardrobe തുറന്ന് ഒരു envelope കൈയ്യിലെടുത്തു…. ഒപ്പം അത്യാവശ്യം വലിപ്പമുള്ള ഒരു ഗിഫ്റ്റ് ബോക്സും…

ഞാനിവിടുന്ന് പോക്വാ കേട്ടോ..ഇത് ഈ ഹോസ്പിറ്റലിലെ എന്റെ അവസാന ദിവസമാ… ഇയാളെ ഒന്ന് കണ്ടിരുന്നെങ്കിലെന്ന് മനസിൽ വിചാരിച്ചിരുന്നതാ…. അപ്പോ തന്നെ ഇയാള് വന്നു..

ഇയാളോട് അങ്ങനെയൊക്കെ പറഞ്ഞതിന് ശേഷം ഞാനും കുറേ ആലോചിച്ചിരുന്നു.. ശരിയാ ഇയാള് പറഞ്ഞത് ഇയാൾടെ മനസിൽ എന്നോട് യാതോരു വിധ ഫീലിംഗ്സും തോന്നാത്ത സ്ഥിതിയ്ക്ക് ഞാനെന്തിനാ ഇയാളെ പിറകേ നടന്ന് ശല്യപ്പെടുത്തുന്നത്….. അത് ശരിയല്ല… രേവതി….. ഇയാൾക്ക് വേണ്ടി വിവാഹത്തിന് തീരുമാനിച്ച ആളെ തന്നെ വിവാഹം കഴിച്ചോളൂ.. എനിക്ക് ഒരു വിഷമവുമില്ല…

ഒരു രേവതിയെ പണ്ട് ഒരുപാട് വിഷമിപ്പിച്ചതു കൊണ്ടാവും മറ്റൊരു രേവതിയിലൂടെ എന്നേം വിഷമിപ്പിച്ചത്… But ഇപ്പോ എനിക്കങ്ങനെ വിഷമമൊന്നുമില്ല… ഞാൻ ആദ്യമായി പ്രണയിച്ച പെണ്ണാ താൻ…അത് മതി ഇയാളെക്കുറിച്ച് എന്നും ഒരു പുഞ്ചിരിയോടെ ഓർത്തിരിയ്ക്കാൻ…😁😁😁

ഡോക്ടർ പറയുന്ന ഓരോ വാക്കും കേട്ട് ഉള്ള് വിങ്ങിപ്പൊട്ടാൻ തുടങ്ങി….😢😢😢😢

ഡോക്ടർ പതിയെ ചെയറിൽ നിന്നും എഴുന്നേറ്റ് എനിക്കടുത്തേക്ക് വന്നു….കൈയ്യിൽ envelope ഉം ആ ഗിഫ്റ്റ് ബോക്സും ഉണ്ടായിരുന്നു….

എന്റെ Marriage fix ആയെടോ…!! അടുത്ത മാസം 25th നാണ്… ആളെ രേവതിയ്ക്കറിയാം….മറ്റാരുമല്ല… ശ്രദ്ധ തന്നെ….!!!

അത് കേട്ടതും നെഞ്ചൊന്നാളി.. ഞാൻ ഒരു ഞെട്ടലോടെ ഡോക്ടറെ തന്നെ നോക്കി നിന്നു പോയി…..😢😲😢😢

കുറേ വർഷമായില്ലേ ഇങ്ങനെ എന്റെ പിറകേ നടക്കാൻ തുടങ്ങീട്ട്…ഇനീം കണ്ടില്ലാന്ന് നടക്കുന്നത് കഷ്ടമല്ലേ…നമ്മള് സാനേഹിക്കുന്നവരോടല്ല… നമ്മളെ സ്നേഹിക്കുന്നവരോടൊപ്പമല്ലേ ജീവിയ്ക്കേണ്ടത്…അത് പഠിപ്പിച്ചു തന്നത് രേവതിയാ… അതുകൊണ്ട് ഇയാക്കാ ആദ്യത്തെ invitation letter തരുന്നത്…… ഉറപ്പായും വരണം…!!

ഡോക്ടർ അതും പറഞ്ഞ് ഒന്ന് ചിരിച്ച് invitation letter എന്റെ കൈയ്യിലേക്ക് തന്നു… വിറയാർന്ന കൈകളോടെ ഞാനത് വാങ്ങി.കാർഡിന് പുറത്തുള്ള ഡോക്ടറിന്റെയും ശ്രദ്ധ ഡോക്ടറിന്റെയും പേര് കണ്ടതും കണ്ണ് നിറഞ്ഞു തുളുമ്പി….

രണ്ട് തുള്ളി കണ്ണീര് ഇറ്റു വീണത് ലെറ്ററിലെ പേര് കൊത്തിയിരുന്ന തിളക്കമാർന്ന അക്ഷരങ്ങളിലേക്കായിരുന്നു….

പിന്നെ ദാ ഇത്… ഞാൻ ക്യാമ്പിന് പോയപ്പോ അവിടെ നിന്നും വാങ്ങിയതാ… കണ്ടപ്പോ ക്യൂട്ടായി തോന്നി…ഇയാളെയാ പെട്ടെന്ന് ഓർമ്മ വന്നത്…ഇതിരിക്കട്ടെ…. എന്റെ ഒരു ഓർമ്മയ്ക്ക്…😁😁

ഡോക്ടർ ആ ഗിഫ്റ്റ് പായ്ക്കറ്റ് എന്റെ നേർക്ക് നീട്ടിയതും ഇരുകൈയ്യാലെ ഞാനത് വാങ്ങി…. പിന്നെ അധികമൊന്നും സംസാരിക്കാതെ ഡോക്ടർ ഡോറ് തുറന്നു പോയതും ഞാൻ നിയന്ത്രണം വിട്ട് പൊട്ടിക്കരയാൻ തുടങ്ങി….ലെറ്റർ കൈയ്യിൽ മുറുകെ അമർത്തി ഞാൻ നിലത്തേക്ക് ഊർന്നു വീണ് മതിയാവോളം കരഞ്ഞു…. പെട്ടെന്നാ തോളിൽ ആരുടേയോ കരസ്പർഷമേൽക്കും പോലെ തോന്നിയത്……

പെട്ടെന്ന് തിരിഞ്ഞു നോക്കിയതും ഒരു പുഞ്ചിരിയോടെ നില്ക്കുന്ന ഡോക്ടറിനേയായിരുന്നു കണ്ടത്…. ഞാൻ അത് കണ്ടതും ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു…

എന്തിനാ…എന്തിനാ ചിരിയ്ക്കണേ….??? കണ്ണീര് മെല്ലെ തുടച്ച് ഞാൻ ചോദിച്ചു…

എന്റാമ്മാളൂട്ടീ…നീയിങ്ങനെ ഒരു പൊട്ടിപ്പെണ്ണായി പോയല്ലോ….!! At least ആ ലെറ്ററൊന്നു തുറന്നു നോക്കാനുള്ള ബുദ്ധിയെങ്കിലും വേണ്ടേ….!!!😁😁😁😀

ഡോക്ടർ അങ്ങനെ പറഞ്ഞതും വെപ്രാളപ്പെട്ട് ഞാൻ ആ ലെറ്റർ തുറന്നു… പക്ഷേ കവറ് empty ആയിരുന്നു…അത് കണ്ടതും ഞാൻ ഡോക്ടറിനെ മുഖം കൂർപ്പിച്ചൊന്ന് നോക്കി…. ഡോക്ടറ് നിന്ന് ചിരിയ്ക്ക്വായിരുന്നു…

മ്മ്ഹ്..ഇനി ഗിഫ്റ്റ് കൂടി നോക്കിയേ എന്താണെന്ന്…???😁😁

അങ്ങനെ പറഞ്ഞതും ഞാൻ തിടുക്കപ്പെട്ട് ആ ഗിഫ്റ്റ് ബോക്സ് അഴിച്ചെടുത്തു… പേപ്പർ കവറിംഗ് എല്ലാം വളരെ പെട്ടെന്ന് മാറ്റി അതിനുള്ളിലുള്ള ബോക്സ് തുറന്നു…

ലൈറ്റ് പിങ്ക് colour ൽ മീഡിയം സൈസുള്ള teddy ആയിരുന്നു അതിനുള്ളിൽ….അതും കൂടെയായപ്പോൾ മനസിലായി എല്ലാം ഡോക്ടറിന്റെ വകയുള്ള പണികളായിരുന്നൂന്ന്… ഞാനത് കൈയ്യിലെടുത്തതും ആള് എന്നെ നോക്കി നിന്ന് പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി..😃😂😂

എനിക്കാണെങ്കി എല്ലാം കൂടി ആയപ്പോ ആകെ കലിച്ചു കയറാൻ തുടങ്ങി… 😡 ഞാൻ ആ ദേഷ്യത്തിൽ തന്നെ teddy എടുത്ത് ഡോക്ടറിന് നേരെ എറിഞ്ഞു…. ഡോക്ടർ അത് കൈകൊണ്ട് തടുത്ത് ചിരിയോടെ നിൽക്ക്വായിരുന്നു…. പിന്നെ കൈയ്യിലിരുന്ന ലെറ്ററ് ദേഷ്യം തീരുവോളം വലിച്ചു കീറി അവടമാകെ വാരിച്ചിതറി….

എന്നെ പറ്റിച്ചതാ ല്ലേ…ഇവിടുന്ന് പോകും ല്ലേ… പറ…ഇവിടുന്ന് പോക്വോന്ന്…😡😡

ഞാൻ ടേബിളിന് പുറത്തിരുന്ന ഓരോ items ഉം ഡോക്ടറിന് നേരെ എറിയാൻ തുടങ്ങി…. ഡോക്ടർ അതെല്ലാം വിദഗ്ധമായി തിടുക്കപ്പെട്ട് പിടിച്ച് ടേബിളിലേക്ക് തന്നെ വയ്ക്കാനും തുടങ്ങി…. ഒടുവിൽ ഒന്നും കിട്ടാതായപ്പോ ഡോക്ടറിന്റെ കോളറിലേക്ക് പിടി മുറുക്കി….

ഒരാഴ്ച എവിടെയായിരുന്നു…എന്നോടൊന്ന് പറയ്ക പോലും ചെയ്യാണ്ട് പോയതല്ലേ….. ഞാനെന്ത് മാത്രം ടെൻഷനായീന്നറിയ്വോ….??? എന്നിട്ടും നിന്ന് ചിരിയ്ക്ക്വാ….???😡😡

ഞാൻ ഡോക്ടറിനെ ഒന്നുലച്ച് ചോദിച്ചതും ഡോക്ടർ എന്റെ കൈ രണ്ടും അയച്ചെടുത്ത് ഒരു കൈകൊണ്ട് എന്റെ ഇടുപ്പിലേക്ക് ചേർത്ത് എന്നെ ഡോക്ടറിലേക്കടുപ്പിച്ചു….

എന്നെ ഒരുപാട് വിഷമിപ്പിച്ച ആളെ എനിക്കൊന്ന് വിഷമിപ്പിക്കണ്ടേ…അതിനല്ലേ ഈ invitation letter ഉം പിന്നെ biology ടെ ഭാഷയിൽ പറഞ്ഞാലുള്ള എന്റെ pseudo marriage ഉം….

ഇനി ഒരു തവണ പറ…എന്റെ കണ്ണില് നോക്കി ഒന്ന് പറ എന്നെ ഇഷ്ടാണെന്ന്….!!

ഡോക്ടർ അങ്ങനെ പറഞ്ഞതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു…കവിളിലേക്ക് നാണത്തിന്റെ ചുവപ്പ് വീശാൻ തുടങ്ങി…നിറഞ്ഞു തുളുമ്പിയ കണ്ണുകളിലേക്കൊരു പിടച്ചില് പാഞ്ഞു കയറി…..

എനിക്ക്…. എനിക്ക്… എനിക്കൊരുപാടിഷ്ടാ ഈ ഡോക്ടറിനെ….😍😍🥰🥰🥰

ആ മുഖത്തേക്ക് നോക്കി മുഴുവനും പറഞ്ഞ് തീർക്കാൻ എനിക്കായില്ല… നാണത്തോടെ ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞതും ഡോക്ടർ ഒരുപാട് സ്നേഹത്തോടും നിറഞ്ഞ പുഞ്ചിരിയോടും എന്നെ വാരിപ്പുണർന്നു…..

പെട്ടെന്ന് ക്യാബിന്റെ ഡോറ് open ചെയ്യുന്ന ശബ്ദം കേട്ട് ഞാനൊന്ന് കുതറി മാറാൻ ശ്രമിച്ചു… പക്ഷേ ഡോക്ടർ എന്നിലുള്ള പിടി വിടാതെ എന്നെ മുറുകെ ചേർത്ത് പിടിച്ച് അതേ നില്പ് തന്നെ നിന്നു…വന്നതാരാണെന്ന് ഡോക്ടറിന് മാത്രമേ കാണാൻ കഴിയൂ…..

എനിക്ക് അകത്തേക്ക് വരാമോ ആവോ….??? (അർജ്ജുൻ)

Noooooo…..കാല് കുത്തിയാൽ കൊല്ലും ഞാൻ നിന്നെ….. മര്യാദയ്ക്ക് ഡോറടച്ചിട്ട് ഇറങ്ങിപ്പോടാ…….😉😉😉 ____________ അത് കേട്ടപാടെ അർജ്ജുൻ ഡോറ് close ചെയ്ത് പുറത്തേക്കിറങ്ങി…കൂടോടെ പറന്ന കിളികളെ കൂട്ടിലാക്കാൻ ശ്രമിക്കുമ്പോഴാ ശ്രേയയുടെ വരവ്…

എന്താ അജൂ…എന്താ ഇങ്ങനെ ഞെട്ടി നിൽക്കാൻ…???

ശ്രാം….നവീ…. അവൻ….

നവിയ്ക്കെന്താ പറ്റിയത്….

അവൻ.. ക്യാബിനില് രേവതിയെ ഹഗ്ഗ് ചെയ്ത് നിൽക്ക്വാ…. ഞാൻ അകത്തേക്ക് കയറാൻ തുടങ്ങിയതും എന്നെ get out അടിച്ചു….😲😲

നിങ്ങളോടാര് പറഞ്ഞു പോയി അവർടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ…അങ്ങനെ വെളിവില്ലാത്ത പണി കാണിക്കാൻ പോയാൽ ചിലപ്പോ ഇതുപോലെയുള്ള get out അടിയൊക്കെ കേൾക്കാം…. അവര് ഉള്ളിലെ ഇഷ്ടം പരസ്പരം പങ്കുവയ്ക്കുന്ന ടൈമില് തന്നെ ഡോറും തുറന്നു ചെന്നേക്കുന്നു…

ഹോ…അപ്പോ ഉള്ളിലുള്ള സ്നേഹം പങ്കു വയ്ക്കാൻ തുടങ്ങുമ്പോ interruption പാടില്ലാന്ന് നിനക്കറിയാം…എന്നിട്ടാ thesis submission എന്നും patient details report എന്നും പറഞ്ഞൊഴിയുന്നത്….

അതൊക്കെ നമ്മുടെ profession ന്റെ ഭാഗമല്ലേ അജൂസേ… തൽക്കാലം എന്റെ ഡോക്ടർ റൗണ്ട്സിന് പോകാൻ നോക്ക്… ഇത്രേം നാളും interrupt ചെയ്തതിനൊക്കെ നമുക്ക് പരിഹാരം കാണാംന്നേ….

അത് കേട്ടതും അർജ്ജുന്റെ കണ്ണൊന്ന് വിളങ്ങി… പിന്നെ ശ്രേയേടെ കഠിന പ്രയത്നം കാരണം അർജ്ജൂനേ ഒരുവിധം ഉന്തിതള്ളി വാർഡിലേക്ക് വിട്ടു… _____________

ഏയ്…അമ്മാളൂട്ടീ…ഒരു kiss അല്ലേ ഞാൻ ചോദിച്ചുള്ളൂ… നിനക്ക് തരാൻ മടിയാണെങ്കി ഞാൻ തന്നോളാം….😍😍

ഞാൻ ഡോക്ടറിൽ നിന്നും കുതറി രക്ഷപെടാൻ തുടങ്ങുമ്പോഴാ ഡോക്ടർ എന്നെ കൈയ്യില് പിടിച്ച് നിർത്തിയത്…..

ദേ ഡോക്ടറേ..വേണ്ടാട്ടോ…എന്നെ വിട്ടേ…

ഡോക്ടർ വീണ്ടും എന്റെ ഇടുപ്പിലൂടെ കൈ ചേർത്ത് എന്നെ ഡോക്ടറിനോട് അടുപ്പിച്ചു…. ഞാൻ നിന്ന് വിറയ്ക്കാൻ തുടങ്ങി…വിയർപ്പ് കണങ്ങൾ ചെന്നിയിലും കഴുത്തിലുമായി പൊടിയാൻ തുടങ്ങി…

ഡോക്ടറിന്റെ പുഞ്ചിരിയോടെയുള്ള മുഖം എന്റെ മുഖത്തിന് നേരെ അടുത്തു ആ നിശ്വാസം എന്റെ കഴുത്തടിയിലേക്ക് പതിച്ചതും ഞാനൊന്ന് പിടഞ്ഞുയർന്നു….

വേ….ണ്ട…. ഡോക്ടറേ….!!!! എന്റെ സ്വരം മുറിഞ്ഞു…..

എന്റെ പ്രതിരോധങ്ങളെ വക വയ്ക്കാതെ ഒരു കള്ളച്ചിരിയോടെ ഡോക്ടർ എന്റെ കഴുത്തടിയിലേക്ക് ചുണ്ടുകൾ ചേർത്ത് അവിടെ പതിയെ ഒന്ന് മുത്തി ഉയർന്നു….😘😘😘😘

എന്റെ പെണ്ണിന് ഞാൻ തരുന്ന ആദ്യ ചുംബനം…😘😘 അതും പറഞ്ഞ് ഡോക്ടർ എന്നിൽ നിന്നും അടർന്നു മാറി….കവിളിലേക്കുള്ള രക്തയോട്ടം പോലും കൂടും പോലെ തോന്നി ആ നിമിഷം…

ഈ സമ്മാനമല്ല മനസിൽ ഉദ്ദേശിച്ചിരുന്നത്… ഇതിപ്പോ hospital ആയിപ്പോയില്ലേ….😜😜😜

അത് കേട്ടതും ഒരു പുഞ്ചിരിയോടെ ഞാൻ ഡോക്ടറിനെ തള്ളിമാറ്റി തിരിഞ്ഞു നടന്നു….

അതേ… അച്ഛൻ വിളിച്ചിരുന്നു എന്നെ…എല്ലാം പറയുകേം ചെയ്തു…അച്ഛനെ വിഷമിപ്പിക്കാൻ കഴിയാത്ത മോൾടെ കഥയും പറഞ്ഞു…. അതുകൊണ്ടാല്ലേ ആദ്യം എന്നോട് no പറഞ്ഞത്….

ഞാനതു കേട്ട് ഞെട്ടിത്തിരിഞ്ഞു…

അച്ഛൻ….😲😲😲

ന്മ്മ്മ്…അതേ…ഇന്നലെയാ വിളിച്ചത്… എല്ലാം പറഞ്ഞു…ഈ അമ്മാളൂട്ടി ഒരു പാവമാണെന്നും…പൊന്നുപോലെ നോക്കണേന്നും പറഞ്ഞു… ഞാൻ അച്ഛന് വാക്ക് കൊടുത്തിട്ടുണ്ട് ട്ടോ….ഈ പൂച്ചക്കുട്ടി പെണ്ണിനെ എന്റെ കൈവെള്ളയില് വച്ച് നോക്കിക്കോളാംന്ന്…..

അത് കേട്ടതും ഹൃദയം അനിയന്ത്രിതമായി മിടിയ്ക്കാൻ തുടങ്ങി…അതുവരെയും ഉണ്ടായിരുന്ന സന്തോഷം ഒറ്റയടിയ്ക്ക് ഇല്ലാണ്ടാവും പോലെ തോന്നി….

ഇനി വൈകണ്ട… ഞാനിന്ന് വന്നതല്ലേയുള്ളൂ… വൈകിട്ട് OP യ്ക്ക് കയറണേയുള്ളൂ…നീ വാർഡിലേക്ക് ചെല്ല്…. ആ.. പിന്നെ…നമുക്കിന്നൊരു വിസിറ്ററുണ്ട്.. ലഞ്ച് ബ്രേക്കിന് ക്യാന്റീനിൽ ഉണ്ടാവണം….😁😁

ഞാനതെല്ലാം കേട്ട് യാന്ത്രികമായി തലയാട്ടി ക്യാബിൻ വിട്ടിറങ്ങി… തിരികെ ഇറങ്ങുമ്പോഴും ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് ചങ്ക് പിടയുകയായിരുന്നു…..

പിന്നെയുണ്ടായിരുന്ന സമയമത്രയും വാർഡിലെ ഡ്യൂട്ടികളിലൊതുങ്ങി…. അപ്പോഴും മനസിൽ മുഴുവൻ രാവിലെ ഉണ്ടായ സന്തോഷങ്ങളും, പിന്നെ അവസാനമായുള്ള മനസിനെ നീറ്റുന്ന കാര്യങ്ങളുമായിരുന്നു…

ലഞ്ച് ടൈം ആയപ്പോ ഡോക്ടർ പറഞ്ഞത് പ്രകാരം ക്യാന്റീനിലേക്ക് ചെന്നതും അവിടെ എന്നെയും കാത്ത് ഡോക്ടറും ഡോക്ടറിനൊപ്പം ഒട്ടും പരിചിതമല്ലാത്ത ഒരു മുഖവുമുണ്ടായിരുന്നു…

എന്നെ കണ്ടപ്പോഴുള്ള ആ കണ്ണുകളിലെ വാത്സല്യത്തോടെയുള്ള പ്രകാശം കണ്ടപ്പോഴേ ഞാൻ മനസിലൂഹിച്ചു കൂടെയുള്ളത് ഡോക്ടറിന്റെ പ്രീയപ്പെട്ട സതിയമ്മയാണെന്ന്….. എന്റെ ഊഹം തെറ്റിയില്ല…..

അമ്മ എന്നെ അടുത്ത് വന്നു നിന്ന് അടിമുടിയൊന്ന് നോക്കിയതും ഡോക്ടർ അമ്മയാണെന്ന് എനിക്ക് ആക്ഷനിട്ട് കാണിച്ചു…

ഞാനതു കണ്ട് ഒരു പുഞ്ചിരിയോടെ അമ്മയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങി…അമ്മ ഇരുകൈയ്യാലെ എന്നെ ഉയർത്തി എന്റെ മുഖം കൈകുമ്പിളിലെടുത്ത് നെറ്റിയിലേക്കൊന്ന് ചുംബിച്ചു…..അമ്മയുടെ ആ സ്നേഹത്തിന് മുന്നിൽ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു….

എന്താ മോളേ…എന്തിനാ കരയണേ…!!! കിച്ചൻ എല്ലാം പറഞ്ഞു എന്നോട്.. അത് കേട്ടപ്പോ മുതൽ അമ്മയ്ക്കൊരു കൊതിയായിരുന്നു ന്റെ മോളെ ഒന്നു കാണാൻ…. ഇപ്പോ സമാധാനായീ… ഇഷ്ടായി…ഒരുപാടിഷ്ടായി ന്റെ കിച്ചന്റെ ഈ പൂച്ചക്കുട്ടി പെണ്ണിനെ…..

അമ്മ അതൊക്കെ പറയുമ്പോഴും ഡോക്ടർ ഇരു കൈയ്യും നെഞ്ചിന് മീതെ കെട്ടി വച്ച് ഒരു പുഞ്ചിരിയോടെ ഇരിക്ക്വായിരുന്നു…

മോളിരിയ്ക്ക്…. അമ്മ എന്നെ ഡോക്ടറിന് അടുത്തായുള്ള ചെയറിലേക്കിരുത്തി….

കിച്ചൻ പഠിക്കുന്ന സമയത്തൊന്നും എന്നോട് ഇങ്ങനെയൊരിഷ്ടം പറഞ്ഞിട്ടില്ല…. ആദ്യമായാ പറയണേ…അമ്മേ എനിക്കൊരു കുട്ടിയെ ഇഷ്ടമായെന്ന്… അതുകൊണ്ട് എനിക്കറിയാരുന്നു ആള് മോശമാവില്ലാന്ന്…. മോൾടെ അച്ഛനോടും അമ്മ സംസിരിച്ചിരുന്നു… അച്ഛന് എതിർപ്പൊന്നുമില്ല…. എത്രയും പെട്ടെന്ന് വിവാഹം നടത്താനാ അച്ഛന്റെ തീരുമാനം… കിച്ചന്റെ കാര്യങ്ങളിൽ എല്ലാം തീരുമാനിക്കുന്നത് ഞാനാണ്…

അമ്മ മോൾടെ അച്ഛനെ നേരിട്ട് കണ്ട് എല്ലാം തീരുമാനമാക്കീട്ടാ വരുന്നത്…ഇനി കിച്ചൻ പേരിന് വന്നൊന്ന് കണ്ടു പോകും…പതിവ് തെറ്റിയ്ക്കണ്ടാല്ലോ….

കല്യാണം വളരെ ലളിതമായി മതീന്നാ എന്റെ മനസിൽ…കിച്ചനെ ഞാൻ എല്ലാം പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട്…മോൾടെ അച്ഛനും അതിൽ എതിർപ്പില്ല….

കാര്യങ്ങളെല്ലാം എന്റെ കൈവിട്ടു പോകും പോലെ തോന്നി.. എങ്കിലും എന്റെയുള്ളിലെ ടെൻഷൻ ഞാൻ പരമാവധി മറച്ചു പിടിച്ചു….

പിന്നെയും കുറേ കാര്യങ്ങൾ പറഞ്ഞും ഊണ് കഴിച്ചും സമയം കടന്നു പോയി…പോകും മുമ്പ് അമ്മ ഒന്നുകൂടി എന്നെയൊന്ന് ചേർത്ത് പിടിച്ച് തലോടി…

ഇപ്പോ തന്നെ കൂട്ടീട്ട് പോകാൻ തോന്നണുണ്ട് അമ്മയ്ക്ക് ന്റെ കുട്ടിയെ…

ഡോക്ടർ അതുകേട്ട് നിന്ന് ചിരിയ്ക്ക്വായിരുന്നു…

അമ്മ അതും പറഞ്ഞ് എന്നേം കൂട്ടി നടന്നു…കാറിനടുത്ത് വരെ അമ്മയെ യാത്രയാക്കാൻ ഞാനും കൂടി…അമ്മ കാറിലേക്ക് കയറിയതും ഡോക്ടർ ഒരു കള്ളച്ചിരിയോടെ എന്റടുത്തേക്ക് വന്നു….

അതേ അമ്മയ്ക്ക് മാത്രമല്ല… എനിക്കും തോന്ന്വാ ഇപ്പൊഴേ അങ്ങ് കൂടെ കൂട്ടീയാലോന്ന്….😁😁😜😜 ഞാനതു കേട്ട് ഞെട്ടി ഡോക്ടറിന്റെ മുഖത്തേക്ക് നോക്കിയതും ഒരു കള്ളച്ചിരിയൊളിപ്പിച്ച് നില്ക്ക്വായിരുന്നു ആള്…

അതേ അമ്മാളൂട്ടീ…അമ്മ വന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്… ഇന്നെന്റെ b’day ആ… വൈകിട്ട് ഫ്ലാറ്റിലേക്ക് വരണേ… നമുക്ക് രണ്ടാൾക്കും ഒന്നിച്ചതൊന്ന് celebrate ചെയ്യാം….🥰🥰

ഒരു പതിഞ്ഞ സ്വരത്തിൽ അതും പറഞ്ഞ് ഡോക്ടർ കാറിലേക്ക് കയറി…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കൂ…

തുടരും

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *