രചന: സാന്ദ്ര ഗുൽമോഹർ
ആദ്യഭാഗങ്ങൾ ലിങ്ക് കമന്റ് ബോക്സിൽ…
ലച്ചുവിന്റെ മറുപടി എന്നിൽ സംശയത്തിന്റെ വിത്തുകൾ പാകി….
എങ്കിലും ഞാൻ മൗനം പാലിച്ചു….
ലച്ചു പറഞ്ഞത് സത്യമാകാണേ എന്ന് വെറുതെ ഞാൻ ആശിച്ചു…
കൂടെ നിൽക്കുന്ന ഒരാളുടെ കൂടെ ചതി എനിക്ക് താങ്ങാൻ പറ്റില്ലായിരുന്നു..
അത്രയധികം സാനിയ ചെയ്തത് എന്നെ വേദനിപ്പിച്ചിരുന്നു…
സ്നേഹിക്കുന്നവർ ചതിക്കുന്നതിനെക്കാൾ ഹൃദയം കീറി മുറിക്കുന്ന ഒന്നില്ലായെന്ന് എനിക്ക് ഇപ്പോൾ നന്നായി അറിയാം….
ലച്ചുവും കൂടി അങ്ങനെ ചെയ്താൽ…
ഒാർക്കാൻ കൂടി എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല….
ഞാൻ പതിയെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു…
വളരെ വേഗം തന്നെ കാർ ഫ്ലാറ്റിന്റെ മുന്നിലെത്തി…
ചേച്ചി കാർ പാർക്ക് ചെയ്യാൻ പോയപ്പോൾ ഞാനും ലച്ചുവും കൂടി അകത്തേക്ക് നടന്നു….
റൂം തുറന്നു അകത്തു കയറിയിട്ടു പോലും ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി കിടന്നൂ….
ഞാൻ മുന്നിൽ കണ്ട സോഫയിലേക്ക് ചാഞ്ഞു….
ലച്ചു ഡ്രസ്സ് മാറി ചായ ഇട്ടു കൊണ്ട് വരൂന്നത് വരെ ഞാൻ ആ കിടപ്പ് തുടർന്നു…
ചായ കുടിച്ചു കഴിഞ്ഞതിന് ശേഷമാണ് സൂസമ്മ ചേച്ചി വീട്ടിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയാൻ പറഞ്ഞത്…
മനസ്സിലേക്ക് ഇരുട്ട് വ്യാപിച്ചത് പോലെ എനിക്ക് തോന്നി…
ഒരിറ്റ് വെളിച്ചതിനായി പരതുകയാണ് എന്റെ ഹൃദയം…
ചിലപ്പോൾ ഈ ഫോൺ കോൾ കൊണ്ട് എനിക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കുമായിരിക്കാം..
ഞാൻ ഫോൺ എടുത്ത് “പപ്പ” എന്ന സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്തു….
ഒാരോ റിംഗ് കേൾക്കുമ്പോളും എന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു…
മറു തലയ്ക്കൽ നിന്ന് അച്ഛന്റെ “മോളെ” എന്നുളള വിളി കേട്ടതും കുറച്ചു നേരത്തെയ്ക്ക് എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല…
ക്രമാതീതമായി ഉയർന്ന ഹൃദയമിടിപ്പ് ഒന്ന് ശാന്തമാകുന്നത് വരെ ഞാൻ വാക്കുകൾക്കായി പരതി….
“പപ്പാ…എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്….”
ഇടറുന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു…
“എന്താ മോളേ…
എന്തൂപറ്റി…?’
എന്റെ ശബ്ദത്തിലെ വല്ലായ്മ തിരിച്ചറിഞ്ഞ് പപ്പ പരിഭ്രമത്തോടെ കാര്യം തിരക്കി…
” ഒന്നുമില്ല പപ്പ, പപ്പ ടെൻഷൻ ആകണ്ട,ഞാൻ ഒരു ക്ലാരിഫിക്കേഷന് വേണ്ടി ചോദിക്കുന്നതാ…”
“എന്തോ മോളേ..നീ ചോദിച്ചോ….”
“പപ്പ,ധ്രുവ് RK group of companies ലെ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണോ പപ്പ ഈ വിവാഹത്തിന് സമ്മതിച്ചത്…?”
ഞാൻ ചോദിച്ചു നിർത്തിയതും അല്പ നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പപ്പ സംസാരിച്ച് തുടങ്ങി….
“അറിയാമായിരുന്നു മോളേ….
ദേവദത്തന്റെ ഒരേ ഒരു മകനാണ് ധ്രുവ് എന്ന് അറിഞ്ഞപ്പോൾ ഈ ബന്ധം വേണ്ടെന്ന് വെച്ചതാ ഞങ്ങൾ…
പക്ഷേ, ശത്രുതയെല്ലാം മറന്ന് ദേവദത്തനും ഭാര്യയും നേരിട്ടെത്തി നിന്നെ ചോദിച്ചപ്പോൾ ഞങ്ങൾ സമ്മതിച്ചു,
കാരണം അതു മാത്രമല്ല..ധ്രുവീന് നിന്നോടുളള സ്നേഹം വളരെ തീവ്രമാണെന്ന് ഞങ്ങൾ വിശ്വസിച്ചു പോയി മോളേ…
പക്ഷേ, ഒരിക്കലും അവനെ വിശ്വസിക്കാൻ പാടില്ലയെന്ന് ഇപ്പോൾ തോന്നുന്നു…
എല്ലാം ഞങ്ങളുടെ തെറ്റാ…
അവനെ വിശ്വസിച്ചു പോയി…
നീ ഞങ്ങളോട് ക്ഷമിക്ക്….”
പപ്പ അങ്ങനെ പറഞ്ഞതും എനിക്ക് വല്ലാത്തൊരു വിഷമം തോന്നി…
അതൊരിക്കലും ധ്രുവ് ചതിച്ചതിൽ ആയിരുന്നില്ല,
മറിച്ച് പപ്പയെ വിഷമിപ്പിച്ചതിലായിരുന്നു….
“അയ്യോ പപ്പാ…
പപ്പ എന്നോട് അങ്ങനെ ഒന്നും പറയല്ലേ പ്ലീസ്…
അവർ ബിസിനസ്സിന്റെ ശത്രുത കൊണ്ട് ഇങ്ങനെ ചെയ്യുമെന്ന് പപ്പ വിചാരിച്ചില്ലലോ…
സാരമില്ല പപ്പ…അത് പോട്ടെ…
എനിക്ക് അതിൽ വിഷമം ഒന്നുമില്ല…
ശത്രുത കൊണ്ട് ഒരു പെൺക്കുട്ടിയുടെ ജീവിതം തകർക്കാൻ നോക്കിയ അവരുമായുളള ബന്ധം ഇല്ലാതായത് തന്നെ മഹാഭാഗ്യം…!!!”
“അയ്യോ മോളേ…
ദേവദത്തനും ഭാര്യയും ഇതിൽ നിരപരാധികളാണ്..
വിവാഹ വേഷത്തിൽ അവർക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയ അവൻ,മറ്റൊരു കാറിൽ ഒളിച്ചൊടുകയായിരുന്നു….
നമ്മളൊടൊപ്പം അവൻ അവന്റെ സ്വന്തം മാതാപിതാക്കളെയും ചതിച്ചു….
മണ്ഡപത്തിൽ അപമാനിതരായി നിന്ന അവരുടെ മുഖം ഇപ്പോളും എനിക്ക് ഒരു വേദനയാണ് മോളേ….!!”
അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി…
എന്തൊക്കെയാണ് താൻ കേൾക്കുന്നത്…
ധ്രുവ് തന്റെ പിറകെ നടന്ന ഒരോ സംഭവങ്ങളും എന്റെ മനസ്സിലേക്കെത്തി…
അതൊന്നും ഒരു അഭിനയമായി എനിക്ക് തോന്നുന്നില്ല….
എന്തിനായിരിക്കും ധ്രൂവ് സ്വന്തം മാതാപിതാക്കളെ വരെ ചതിച്ചത്…??
“ഹലോ മോളേ…
എന്താ നീ ഒന്നു മിണ്ടാത്തെ…??”
ഞാൻ ഒന്നും മിണ്ടാത്തതിനാൽ പപ്പ ചോദിച്ചു….
“ഒന്നുമില്ല പപ്പ,പുറത്താരോ വന്നിട്ടുണ്ട്…ഞാൻ ആരാണെന്ന് നോക്കട്ടെ…
ഇപ്പോൾ വെക്കുവാ,വെെകീട്ട് വിളിക്കാം….”
ഇത്രയും പറഞ്ഞു ഞാൻ മറുപടിക്ക് നിൽക്കാതെ തന്നെ കോൾ ഡിസ്കണെക്ട് ചെയ്തു….
ആകാംക്ഷയോടെ എന്നെ ഉറ്റു നോക്കുന്ന ലച്ചുവിനോടും ചേച്ചിയോടും ഞാൻ എല്ലാം പറഞ്ഞു…
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എന്റെ അതെ അവസ്ഥയിൽ തന്നെയായിരുന്നു അവരും…
“എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഇനി ഒറ്റ വഴിയെ ഉളളൂ…
ധ്രൂവിനെ കണ്ടു പിടിക്കുക….!!!”
ഞാൻ പറഞ്ഞത് ശരി വെച്ചത് പോലെ അവരും തലയാട്ടി….
*****
പ്രണവേട്ടൻ പോയിട്ട് ഇപ്പോൾ നാല് ദിവസങ്ങൾ കഴിഞ്ഞു….
അന്ന് വിളിച്ചു പറഞ്ഞതാല്ലതെ അവിടെ എത്തി എന്ന് പറഞ്ഞു കൊണ്ട് ഒരു മെസ്സേജ് പോലും പ്രണവേട്ടൻ അയച്ചില്ല…
ഞാൻ അയച്ച മെസ്സേജ് റീഡ് ചെയ്യ്തെങ്കിലും,എപ്പോഴും വാട്ട്സപ്പിൽ ഒാൺലെെനിൽ ഉണ്ടായിട്ട് പോലും പ്രണവേട്ടൻ എനിക്ക് ഒരു മറുപടി തരാത്തതിൽ എനിക്ക് വല്ലാതെ വിഷമം തോന്നി…
എങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ നാട്ടിൽ നിന്ന് ആരു വിളിച്ചാലും സന്തോഷമായിട്ട് പ്രണവേട്ടൻ ഒപ്പമുളള രീതിയിൽ തന്നെ സംസാരിച്ചു….
****
കമ്പനിയിലെ ഉച്ച വരെയുളള ഷിഫ്റ്റ് കഴിഞ്ഞ് ഞാനും കീർത്തുവും ഫ്ലാറ്റിലേക്ക് വരികയായിരുന്നു…
ലച്ചുവിന് ഇന്ന് ഒാഫായതിനാൽ അവൾ വീട്ടിൽ തന്നെയുണ്ടായിരുന്നു…
സൂസമ്മ ചേച്ചി മകളുടെ അടുത്ത് പോയേക്കുകയാണ്,വെെകീട്ട് വരൂം..
ഞങ്ങളുടെ അപ്പാർട്ട്മെന്റിന്റെ നേരെ ഒാപ്പോസിറ്റാണ് കീർത്തനയ്ക്ക് പരിചയമുളള “ഉണ്ണി മുത്തശ്ശി” താമസിക്കുന്നത്…
രുചിയുളള പലഹാരങ്ങൾ ഉണ്ടാക്കി ഞങ്ങൾക്ക് തരുന്നതിനാലാണ് ആ മുത്തശ്ശിയെ ഞങ്ങൾ അങ്ങനെ വിളിക്കുന്നത്…
കീർത്തുവിന്റെ ഒരു അകന്ന ബന്ധുവാണ് മുത്തശ്ശി…
പാവമാണ് മുത്തശ്ശി…
എല്ലാവരെയും വലിയ സ്നേഹമാണ് മുത്തശ്ശിക്ക്….
മുത്തശ്ശിയുമായി കത്തി വെച്ച്,മുത്തച്ഛന്റെ വക കുറച്ച് ചില്ലറയും ഒപ്പിക്കാനായാണ് കീർത്തു അവിടെ പോകുന്നത്…
മുത്തശ്ശിയെ കാണുന്നത് തന്നെ എനിക്ക് ഒരു സന്തോഷം നൽകുന്നതിനാൽ ഞാനും അവിടുത്തെ സ്ഥീരം സന്ദർശകയാണ്…!!!
അവിടുത്തെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ഞങ്ങളുടെ ഫ്ലാറ്റിന്റെ മെയിൻ ഡോർ കാണാമായിരുന്നു….
മുത്തശ്ശിയുടെ വീട്ടിലേക്ക് കേറാൻ തുടങ്ങിയതും ഞാൻ വെറുതെ അങ്ങോട്ടേക്ക് നോക്കി,ലച്ചു വാതിൽക്കൽ ഉണ്ടെങ്കിൽ അവളെയും ഇങ്ങോട്ടേക്ക് വിളിക്കാമല്ലോ…?
പക്ഷേ, എന്നെ ഞെട്ടിച്ച് കൊണ്ട് ഒു ചെറുപ്പക്കാരൻ ഞങ്ങളുടെ വാതിലിന് മുന്നിലെ കോണിങ് ബെൽ അടിക്കുന്നത് ഞാൻ കണ്ടു…
അതെ കറുത്ത ഷർട്ട്…പക്ഷേ,പാന്റ് ഗ്രേ കളറാണ്…
അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നതിനാൽ എനിക്ക് മുഖം കാണാൻ കഴിയുന്നില്ലായിരുന്നു…
പെട്ടെന്ന് തന്നെ ലച്ചു വാതിൽ തുറക്കുന്നതും, എന്തോക്കയോ സംസാരിച്ചതിന് ശേഷം അയാൾ അകത്തേക്ക് കയറുന്നതും ഞാൻ കണ്ടു…
ലച്ചു പരിഭ്രമത്തോടെ ചുറ്റും നോക്കുന്നത് കണ്ടപ്പോൾ ഞാൻ തൂണിന് പിന്നിലേക്ക് മറഞ്ഞൂ നിന്നു….
ലച്ചുവും അകത്തേക്ക് കയറിയതോടെ ഞാൻ മുകളിലേക്ക് കൂതിച്ചു…
രണ്ട് അപ്പാർട്ട്മെന്റിനെയും യോജിപ്പിച്ചു കൊണ്ടുളള ഒരു പാസ്സ് വേ 10-ാമത്തെ നിലയിലുണ്ടായിരുന്നു…
സമയം ഒട്ടും കളയാൻ ഇല്ലാത്തതിനാൽ അതിലൂടെ അപ്പുറത്തെത്തുക എന്നതായിരുന്നൂ എന്റെ ലക്ഷ്യം…
ഞാൻ വളരെ വേഗം ഒാടി പാസ്സ് വേയിൽ എത്തി…
പക്ഷേ, അതിന്റെ ഗേറ്റ് പൂട്ടിയിരിക്കുകയായ്യിരുന്നു…
ഒരു കാൽ പൊക്കമെ ഗേറ്റിനുളളുവെങ്കിലും അത് പാസ്സ് വേയുടെ ഏകദ്ദേശം നടുക്കായതിനാൽ എനിക്ക് ഭയം തോന്നി…
എനിക്ക് ഉയരം വളരെ പേടിയാണ്..
മാത്രമല്ല,വലിയ വീതി ഇല്ലാത്ത ഈ പാസ്സ് വെയിലൂടെ ഇൗ ഗേറ്റ് കടക്കുമ്പോൾ ഒന്നു മാറിയാലോ തെന്നിയാലോ വരെ മരണം ഉറപ്പാണ്…
ഞാൻ അറിയാതെ താഴേക്ക് നോക്കി…
താഴെ കുട്ടികളുടെ പ്ലേ ഗ്രൗണ്ടാണ്…
സിമന്റീട്ട ആ തറയിൽ പതിച്ചാലുളള അവസ്ഥയോർത്ത് എന്റെ കാലിൽ നിന്നും ഒരു വിറയൽ ശരീരത്തിലേക്ക് പടർന്നു കയറി….
പക്ഷേ, തോറ്റു കൊടുക്കാൻ പറ്റില്ല…
സകല ഈശ്വരന്മാരെയും വിളിച്ച് ഞാൻ മുന്നോട്ട് നടന്നു…
എന്റെ കെെ പോലൂം പേടി കൊണ്ട് തണുത്ത് മരവിച്ചിരുന്നു….
ഗേറ്റിനടുത്തെത്തിയതും ഞാൻ ഒരു കാൽ പൊക്കി അപ്പുറത്തേക്ക് വെച്ചു…
പക്ഷേ, തോളിൽ കിടന്ന എന്റെ ബാഗിന്റെ ഏതോ ഒരു ഭാഗം ഗേറ്റിന്റെ കൊളുത്തിൽ കുരുങ്ങി…
അനങ്ങാൻ പോലും കഴിയാതെ ഞാൻ അവിടെ നിന്ന് പോയി…
ഏറു കണ്ണിട്ട് താഴേക്ക് നോക്കിയതും എന്റെ നെഞ്ചു പിടച്ചു പോയി…
അത്ര ഉയരത്തിലായിരുന്നു ഞാൻ അപ്പോൾ….
ഒന്നു മാറിയാൽ പോലും ഞാൻ രക്ഷപ്പെടില്ല എന്നത് എന്റെ തലച്ചോറിനെ തന്നെ മരവിപ്പിച്ചു കഴിഞ്ഞു…
പതിയെ പതിയെ ഞാൻ മനസ്സിനെ ശാന്തമാക്കി,ഞാൻ ഒരു കെെ കൊണ്ട് പതിയെ പിറകോട്ടാക്കി ബാഗിൽ പിടീച്ചു വലിച്ചു…
പിടിച്ചതിന്റെ ആക്കം കൂടിയതിനാൽ ഞാൻ ഒരു സെെഡിലേക്ക് വേച്ചു പോയി…
അപ്പോളേക്കും ബലമില്ലാത്ത ആ ഗേറ്റ് ഒരു ഭാഗത്തു നിന്നും പൊട്ടി പൊന്നിരുന്നു….
ആ നിമിഷം ഞാൻ തെറിച്ച് വീണു…
എന്റെ ശരീരത്തിന്റെ മുക്കാൽ ഭാഗവും മതിലിന് പുറത്തേക്ക് ചാഞ്ഞു നിൽക്കുകയായിരുന്നു…
ഒരു നിമിഷം ഞാൻ മരണത്തെ മുഖാമുഖം കണ്ടു…
പേടി കൊണ്ട് ഞാൻ മറു വശത്തേക്ക് വേഗത്തിൽ ചാഞ്ഞു…
അപ്പോളും എന്റെ ശരീരം വല്ലാതെ വിറയ്ക്കുകയായിരുന്നു…
ഒന്നു തെറ്റിയിരുന്നെങ്കിൽ…
ആ ചിന്ത എന്നെ വല്ലാതെ പേടിപ്പിച്ചു…
കുറച്ച് നേരത്തെക്ക് എനിക്ക് അനങ്ങാൻ പോലും സാധിച്ചില്ല…
പേടി ഒന്നടങ്ങിയപ്പോൾ ഞാൻ വേഗത്തിൽ മറുവശത്തെത്തി…
ആറാമത്തെ നിലയിലായ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോകാൻ ഞാൻ വേഗത്തിൽ സ്റ്റെപ്പുകളിറങ്ങി…
ഞങ്ങളുടെ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോളേക്കും ശ്വാസം വിടാൻ പോലും പറ്റാത്തത്ര രീതിയിൽ ഞാൻ കിതച്ചിരുന്നു…
പക്ഷേ, എങ്ങനൊക്കെയോ ഏന്തി വലിഞ്ഞു ഞാൻ വാതിക്കൽ എത്തി…
വാതിൽ ചാരിയിട്ട്, പകുതി തുറന്നു കിടന്നതിനാൽ ഞാൻ വേഗത്തിൽ തന്നെ വാതിൽ തുറന്നു അകത്തേക്ക് കയറി…
പക്ഷേ, സോഫയിൽ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ ഞെട്ടി പോയി……
(തുടരും)
കൂട്ടുക്കാരെ, അതാരാണെന്ന് ഊഹിക്കാമോ…?? ലൈക്ക് കമന്റ് ചെയ്യണേ…
രചന: സാന്ദ്ര ഗുൽമോഹർ