ചെമ്പകം നോവൽ ഭാഗം 12 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

പൂളിനടുത്തായുള്ള ചെയറിലേക്ക് ഡോക്ടർ എന്നോട് ഇരിയ്ക്കാൻ പറഞ്ഞതും ഞാൻ ഒരു പതർച്ചയോടെ ചുറ്റും ഒന്ന് കണ്ണോടിച്ച് അതിലേക്കിരുന്നു….. ടേബിളിന് മറുവശത്തായുള്ള ചെയറിൽ എനിക്ക് opposite ആയി ഡോക്ടറും ഇരുന്നു… ആ ടേബിളിലുണ്ടായിരുന്ന candle ന്റെ പ്രകാശം ഞങ്ങളുടെ മുഖത്തേക്ക് പരക്കുന്നുണ്ടായിരുന്നു…

ഡോക്ടറിന്റെ കണ്ണുകളിൽ തെളിയുന്ന പ്രണയത്തിന്റെ തിരയിളക്കം എന്നിലേക്കൊരു മിന്നൽപ്പിണര് പോലെ ഇരച്ചു കയറി…. എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കുന്ന ഡോക്ടറിനെ ശരിയ്ക്കൊന്ന് ഫേസ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു എനിക്ക്….

ഞാൻ കൈ പരസ്പരം ഉഴുഞ്ഞിരിക്ക്വായിരുന്നു…..ശ്വാസഗതി പോലും ഉയരുന്നതായി തോന്നി…. ഡോക്ടറതെല്ലാം കുറേനേരം നോക്കിയിരുന്നിട്ട് ഒന്ന് പുഞ്ചിരിച്ചു… ഞാനതു കണ്ട് ഡോക്ടറിന്റെ മുഖത്തേക്കൊന്ന് നോക്കിയതും പെട്ടെന്ന് waiter വന്ന് ഒരു നീണ്ട ട്രേയിൽ റെഡ് വെൽവെറ്റ് കേക്ക് പീസും ഒരു ഗ്ലാസിൽ വൈൻ പോലെ തോന്നിക്കുന്ന ഡ്രിങ്കും കൊണ്ട് വച്ചു പോയി….

ന്മ്മ്മ്…കഴിയ്ക്ക്….!!!

ഡോക്ടർ ഒരു ഫോർക്കും സ്പൂണും എടുത്ത് പറഞ്ഞു… ഞാൻ പതിയെ സ്പൂണെടുത്ത് കേക്ക് just ഒന്നടർത്തിയെടുത്ത് ചെറിയൊരു പീസ് വായിലേക്ക് വച്ചു….. അപ്പോഴും കൈയ്യൊക്കെ നന്നായി വിറകൊള്ളുന്നുണ്ടായിരുന്നു….. ഡോക്ടറും ചെറിയൊരു പീസ് വായിൽ വച്ച് സ്പൂൺ താഴെ വച്ച് ടിഷ്യൂ എടുത്ത് കൈയ്യും ചുണ്ടും just ഒന്നൊപ്പിയെടുത്തു……

ഞാൻ ചുറ്റും ഒരു കൗതുകത്തോടെ നോക്കിയിരിക്ക്വായിരുന്നു….

അമ്മാളൂട്ടീ കേക്കെങ്ങനെയുണ്ട്…ഇഷ്ടായോ…???

ന്മ്മ്മ്…ഇഷ്ടായി ഡോക്ടർ…!!😁😁 ഞാനൊരു പുഞ്ചിരിയോടെ പറഞ്ഞു…

ഈ റെസ്റ്റോറന്റോ…??

ഇഷ്ടായി…❤️

ഇവിടുത്തെ Atmosphere…???

ഇഷ്ടായി…💖

ചുറ്റും kalhonanaho song ചെറിയ sound ൽ കേൾക്കുന്നുണ്ടായിരുന്നു…അതാസ്വദിച്ച് ഞാൻ ഡോക്ടറിന് മറുപടി നല്കി…

പൂൾ സൈഡിലുള്ള ആ water fountain ഓ….

ഇഷ്ടായി….❤️💖

അപ്പോ എന്നെയോ…????

ഇഷ്ടായി….🥰🥰🥰

water fountain ലേക്ക് നോക്കിയിരുന്നത് കൊണ്ട് ഓർക്കാപ്പുറത്ത് വായിൽ വന്നത് അങ്ങനെയായിരുന്നു…. പക്ഷേ ചോദ്യവും എന്റെ ഉത്തരവും ഒന്നുകൂടി ഒന്ന് rewind അടിച്ചതും ആകെയൊരു വിറയല് ശരീരമാകെ പാഞ്ഞു കയറി…. ഞാൻ ഒരു ഞെട്ടലോടെ ഡോക്ടറിനെ നോക്കിയതും ഡോക്ടർ ഒരു നിറഞ്ഞ പുഞ്ചിരിയോടെ ഇരിയ്ക്ക്വായിരുന്നു…… അത് കണ്ടതും ഞാനിരുന്ന് വിയർക്കാൻ തുടങ്ങി…. ഡോക്ടർ ചിരിയ്ക്കാനും….

ശരിയ്ക്കും എന്നെ ഇഷ്ടായോ…???😁😁😁

ഡോക്ടർ ഒരു പുഞ്ചിരി ഒളിപ്പിച്ച് ചോദിച്ചു…

ഡോക്ടർ… ഞാൻ…ഞാനോർക്കാതെ.. പെട്ടെന്ന് വായിൽ വന്നത് അങ്ങനെയാ… ഡോക്ടർ ചോദിച്ചത് എന്താണെന്ന് ശരിയ്ക്ക് ശ്രദ്ധിച്ചില്ല…

ഹേയ്..ഇത്ര ടെൻഷാനാവാനും വേണ്ടി ഒന്നുമില്ലെടോ…ഈ മറുപടി തന്നെ കിട്ടണേന്ന് മനസിൽ വിചാരിച്ചാ ചോദിച്ചത്… എനിക്കിയാളെ ശരിയ്ക്കും ഇഷ്ടാ….

ഈ Love at first sight എന്നൊക്കെ പറയില്ലേ…ഇയാള് hospital ൽ വരും മുമ്പേ ഞാനിയാൾടെ Biodata കണ്ടിരുന്നു…

ഞാനതു കേട്ട് ഡോക്ടറിനെ ഒന്ന് നോക്കി…

ഹേയ്…ഒരു flirt ആക്കി കളയല്ലേ എന്നെ…ഞാനങ്ങനെയല്ല ഉദ്ദേശിച്ചത്….. അർജ്ജുവും ശ്രേയയും എന്നോട് മാറിമാറി ചോദിച്ചു അങ്ങനെയൊക്കെ ഒരിഷ്ടം തോന്ന്വോന്ന്… പക്ഷേ എനിക്കറിയില്ല അമ്മാളൂട്ടി നിന്നെ എനിക്ക് ഒരുപാടിഷ്ടായി….❤️❤️❤️

നിന്റെ presence…. നിന്റെയീ പേടി…ചില സമയത്തെ നീ പോലുമറിയാതെ നിന്നിൽ നിന്നും ഉടലെടുക്കുന്ന അസൂയയോടെയുള്ള നോട്ടങ്ങൾ… എന്റെയുള്ളില് മറ്റാരെങ്കിലും ഉണ്ടോന്നറിയാനായുള്ള നിന്റെ curiosity… എല്ലാം ഞാൻ ശരിയ്ക്കും enjoy ചെയ്യുകയായിരുന്നു…

ഇത്രയും നാളും മനഃപൂർവമാ ഞാൻ നിന്നോടുന്നും തുറന്നു പറയാതിരുന്നത്…കാരണം first meet ന് പിറ്റേന്ന് തന്നെ ഇഷ്ടാണെന്നും പറഞ്ഞ് വന്നാ അത് നീ ഏത് level ൽ എടുക്കുംന്ന് എനിക്കറിയാം..ഒന്നാമതേ first meet മുതല് നിന്റെ മനസിലുള്ള എന്റെ image അത്ര നല്ലതുമല്ല…

ഞാനെന്താണെന്ന് അമ്മാളൂട്ടി ശരിയ്ക്കും അറിയണംന്ന് തോന്നി..അതിന് മാത്രമാ ഇന്നലെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചതും എന്റെ life history മുഴുവനും പറഞ്ഞതും…. ഞാൻ life ൽ first time കാണുന്ന പെൺകുട്ടിയല്ല നീ…പഠിക്കുന്ന time ല് adolescent period ൽ സാധാരണ എല്ലാ ആൺകുട്ടികളേപ്പോലെ എനിക്കും just infatuation ഒക്കെ തോന്നീട്ടുണ്ട്.. But ഈ level ൽ ഇതാദ്യമാ……ഇങ്ങനെ ഒരു പെൺകുട്ടിയെ ഞാനിതുവരെ പരിചയപ്പെട്ടിട്ടില്ലാന്ന് വേണം പറയാൻ….. അത്രയ്ക്ക് ഇഷ്ടായി എനിക്ക് നിന്നെ…..💖💖💖 എനിക്കെങ്ങനെയാ അത് പറഞ്ഞ് തരേണ്ടതെന്നറിയില്ല അമ്മാളൂട്ടീ…… അതുകൊണ്ടാ എന്റെയുള്ളിൽ തോന്നിയ feelings എല്ലാം തുറന്നു പറയാംന്ന് കരുതിയത്…. മനസിൽ തോന്നിയ ഇഷ്ടത്തിനെ നിന്നോട് പറയാതെ കൊണ്ടു നടക്കാനും താൽപര്യമില്ല…

I…. I Really Love you അമ്മാളൂട്ടീ….,💖💖💖 life long എന്റെ കൂടെ നീ വേണംന്നുണ്ട്…. 😍🥰🥰

എന്റമ്മയോട് ഞാൻ നിന്നെപറ്റി പറഞ്ഞിട്ടുണ്ട്…നിന്റെ ഭാഗത്ത് നിന്നും ഒരു Yes കിട്ടിയാൽ അമ്മ വരും നിന്നെ കാണാൻ…

സാധാരണ ആണുങ്ങളേപ്പോലെ proposal ചെയ്ത് വിവാഹം കഴിയ്ക്കാമെന്ന വാഗ്ദാനവും നടത്തി നിന്നെ ചതിയ്ക്കാനല്ല…. എനിക്ക് ശരിയ്ക്കും ഇഷ്ടായിട്ട് തന്നെയാ…എന്റമ്മ തിരയുന്നത് പോലെ എനിക്ക് ചേരുന്ന ഒരു പൂച്ചക്കുട്ടി പെണ്ണാ നീ….❤️

ഇപ്പോ ഒന്നും പറയണമെന്നില്ല…ഒരുപാടാലോചിച്ച് വീട്ടിലൊക്കെ അനുവാദം ചോദിച്ച് ഒരു yes പറഞ്ഞാൽ മതി…അതുവരെ ഞാൻ wait ചെയ്തോളാം….😁😁😁 അതുവരെ ഇയാളെ ഞാൻ ശല്യപ്പെടുത്തില്ല… സമ്മതംന്നൊരു വാക്ക് പറഞ്ഞാൽ മാത്രം മതി പിന്നെ ഞാനുണ്ടാവും എന്തിനും കൂട്ടായി.. ഇയാളെക്കുറിച്ചെല്ലാം ഞാൻ അപ്പോ അറിഞ്ഞ് തുടങ്ങിക്കോളാം… എന്തൊക്കെയോ സങ്കടങ്ങളുണ്ടെന്നറിയാം…അതെല്ലാം ഞാൻ ചോദിച്ചറിഞ്ഞോളാം ട്ടോ….!!!

ഡോക്ടർ ഒരു നിറഞ്ഞ പുഞ്ചിരിയോടെ എല്ലാം പറഞ്ഞ് നിർത്തിയതും ഞാനെല്ലാം കേട്ട് തറഞ്ഞിരുന്ന് പോയി…. പിന്നെ അധികസമയം അവിടെ ഇരിയ്ക്കാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി…

തിരികെ ഫ്ലാറ്റിലേക്ക് വരുമ്പോഴും എന്റെ മനസാകെ കലുഷിതമായിരുന്നു… ഡോക്ടർ പറഞ്ഞതെല്ലാം ആത്മാർത്ഥമായിട്ടാണെന്ന് ആ കണ്ണുകളിൽ നിന്നു തന്നെ വ്യക്തമായിരുന്നു… ഡോക്ടർ പറഞ്ഞ അതേ ഇഷ്ടം എനിക്കും ഡോക്ടറിനോട് എപ്പോഴൊക്കെയോ തോന്നീട്ടുമുണ്ട്…. പക്ഷേ എന്റെ ചുറ്റുപാടുകൾ എനിക്ക് മാത്രം പരിചിതമായ എന്റെ ജീവിതം… എല്ലാം മനസിലേക്ക് ഓടിയെത്തിയതും മനസ് കലങ്ങി മറിയാൻ തുടങ്ങി….

ഏയ്…അമ്മാളൂട്ടീ… നീ എന്താ ഇത്ര dull ആയിരിക്കണേ…. ഞാൻ പറഞ്ഞത് കേട്ടിട്ടാണോ… ഞാൻ എന്റെ മനസിലുള്ളത് വളരെ മാന്യമായ രീതിയിൽ ഒന്ന് പറഞ്ഞൂന്നല്ലേയുള്ളൂ… അതിന് ഭൂകമ്പം ഉണ്ടായ പോലെ ഇങ്ങനെ ഞെട്ടിയിരിക്കണോ….

ഞാനതു കേട്ട് ഡോക്ടറിനെ ഒന്ന് നോക്കി…

ഡോക്ടർ… ഞാൻ… എനിക്ക്… എന്റെ അവസ്ഥ…

വേണ്ട… ഞാൻ പറഞ്ഞില്ലേ…എല്ലാം നന്നായി ആലോചിച്ച്..നൂറുവട്ടം ചിന്തിച്ച്…എല്ലാവരോടും തീരുമാനം ചോദിച്ച് എന്നോട് വന്ന് പറഞ്ഞാൽ മതി….ഇന്നാ ഒന്നും പറയാൻ നില്ക്കണ്ട…….ഒന്നും…. മനസിനെ free ആയി വിട്ടേക്കു… വീട്ടിൽ പറയാൻ ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി… ഞാൻ സംസാരിയ്ക്കാം അച്ഛനോട്…!!!

ഡോക്ടർ അങ്ങനെ പറഞ്ഞതും നെഞ്ചൊന്നാളി…കാരണം ഡോക്ടറിന്റെ കണ്ണിൽ മാഷാണ് എന്റച്ഛൻ..അങ്ങനെയാണ് ഇതുവരേയും എല്ലാ records ലും..അത് തന്നെയാണ് ഡോക്ടറിന്റെ ഇഷ്ടം പോലും എന്റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു കൊണ്ടിരിക്കാൻ കാരണവും……

കാറ് പെട്ടെന്ന് തന്നെ apartment മുന്നിലെത്തി… ഡോക്ടർ കാറ് പാർക്ക് ചെയ്ത് വന്നതും ഞങ്ങളൊന്നിച്ച് stair കയറാൻ തുടങ്ങി…

ഡോക്ടർ നല്ല സന്തോഷത്തിലായിരുന്നു… പക്ഷേ എനിക്ക് ആ സന്തോഷം നിലനിർത്താൻ കഴിയില്ലല്ലോന്ന ദുഃഖവും…അങ്ങനെ നടന്ന് എന്റെ ഫ്ലാറ്റിന് മുന്നിലെത്തി…..ഞാൻ ഡോറ് തുറന്ന് അകത്ത് കയറും വരെ ഡോക്ടർ വാതിൽക്കൽ തന്നെ നിൽക്ക്വായിരുന്നു…

അമ്മാളൂട്ടീ.. ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ.. ഒരു yes മാത്രം മതി എനിക്ക്… അതിനപ്പുറം ഒന്നും ഞാൻ expect ചെയ്യുന്നില്ല….So please എന്നെ നിരാശനാക്കരുത്…..😍😍😁

ഡോക്ടർ അവസാന വാക്കായി അതും പറഞ്ഞ് നടന്നതും ഞാൻ ഡോറ് close ചെയ്തു…. ഡോറില് ചാരി നിന്നപ്പോ തന്നെ കണ്ണീര് നിയന്ത്രണമില്ലാതെ കവിളിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി….

എനിക്ക് ശരിയ്ക്കും ഒരുപാടിഷ്ടാണ് ഡോക്ടറെ… ഇങ്ങനെയൊരു നിമിഷം ഞാൻ മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു…. മറ്റൊരു പെണ്ണിന്റെ പേര് പോലും ഡോക്ടറിന്റെ വായിൽ നിന്നും വീഴുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല…കാരണം ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഡോക്ടർ അത്രമേൽ എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയിരുന്നു… ഡോക്ടറിന്റെ കൂടെയൊരു ജീവിതം….അതെന്റെ life ൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാകും… പക്ഷേ എന്റെ സാഹചര്യങ്ങൾ….അമ്മ…. ഒരു നിമിഷം ഞാനെല്ലാം ഒന്നോർത്തെടുത്ത് കണ്ണ് മെല്ലെ തുടച്ചു….

ഒരുറച്ച തീരുമാനത്തോടെയാണ് ഞാൻ റൂമിലേക്ക് നടന്നത്…..ഫോണെടുത്ത് മാഷിന് കോള് ചെയ്തു…..എല്ലാ കാര്യങ്ങളും മാഷിനോട് പറയുന്ന കൂട്ടത്തിൽ ഡോക്ടറിന്റെ കാര്യവും ഞാനൊന്ന് സൂചിപ്പിച്ചു…. പക്ഷേ എനിക്ക് താൽപര്യമില്ലാന്ന് പറഞ്ഞൊഴിയ്ക്യേം ചെയ്തു…

പക്ഷേ അങ്ങനെയൊക്കെ പറയുമ്പോഴും ഡോക്ടറിന്റെ ചിരിയും ആ കുസൃതി നിറഞ്ഞ നോട്ടവുമെല്ലാം എന്റെ മനസിലേക്ക് വീണ്ടും വീണ്ടും അലയടിച്ചു കൊണ്ടേയിരുന്നു…. എന്ത് കൊണ്ടും മനസാകെ കലുഷിതമായിരുന്നു… ഒരുപാട് ചിന്തകൾ മനസിലൂടെ ശരവേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു… ഒടുവിൽ എല്ലാം മനസിൽ കണക്ക് കൂട്ടി ആ രാത്രിയെ ഞാൻ തള്ളി നീക്കി….

പിറ്റേന്ന് രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു…. ഡോക്ടർ റെഡിയായി ഇറങ്ങും മുമ്പേ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പക്ഷേ ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ ഡോക്ടർ എന്നേം കാത്ത് നില്പുണ്ടായിരുന്നു… ഞാൻ അത് കാണാത്ത ഭാവത്തിൽ ലിഫ്റ്റിനടുത്തേക്ക് നടന്നതും ഡോക്ടർ എനിക്ക് പിറകെ തന്നെ വന്ന് ലിഫ്റ്റിൽ കയറി….

ലിഫ്റ്റ് close ആയതും ഡോക്ടർ ചെറിയൊരു കിതപ്പോടെ എന്നെ നോക്കി….

എന്ത് സ്പീഡാണെന്റെ അമ്മാളൂട്ടി… ഞാൻ പിറകേ ഉണ്ടായിരുന്നില്ലേ…ഇന്നെന്താ പറ്റിയേ നേരത്തെ ഇറങ്ങിയല്ലോ..!!!

അത്… ഞാൻ കരുതി അല്പം നേരത്തെ….

ന്മ്മ്മ്….അത് നന്നായി…

ഡോക്ടർ… എനിക്കൊരു കാര്യം പറയാനുണ്ട്…

അതിനെന്തിനാ ഇത്രേം build-up ഒക്കെ..ഇയാള് ധൈര്യമായി പറഞ്ഞോ…

ഡോക്ടർ എനിക്ക്… ഡോക്ടർ ഇന്നലെ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ കഴിയില്ല… എനിക്ക്… എനിക്ക് ഡോക്ടറിനെ അങ്ങനെയൊന്നും കാണാൻ കഴിയില്ല…

ഡോക്ടർ അതുകേട്ട് എന്നെ സൂക്ഷിച്ചൊന്നു നോക്കി….

ഇത് വളരെ ആലോചിച്ചെടുത്ത തീരുമാനമാണോ..??

അതേ… ഞാൻ ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാ… എനിക്ക് ഡോക്ടറിനോട് ഡോക്ടർ വിചാരിക്കും പോലെ ഒരിഷ്ടമില്ല….അതിനി ഉണ്ടാവുകേം ഇല്ല…. എനിക്ക് ഡോക്ടറിനെ അങ്ങനെ കാണാൻ കഴിയില്ല….

Why…😟 അതുവരേയും സന്തോഷത്തോടെ നിന്ന ഡോക്ടറിന്റെ മുഖമൊന്ന് വാടി….

അതങ്ങനെയാ… എനിക്ക് പറ്റണില്യ…അത് തന്നെ…!!!😢

No..ഇത് എനിക്ക് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്… മറ്റെന്തൊക്കെയോ reason വച്ചാണ് നിന്റെയീ തീരുമാനം…..

അല്ല ഡോക്ടർ…മറ്റൊരു കാരണവുമില്ല… എനിക്ക് ഡോക്ടറിനെ മറ്റൊരു കണ്ണിൽ കാണാൻ കഴിയില്ല….അത് കൊണ്ട് മാത്രമാ….

No….നീ കള്ളം പറയ്വാണ് അമ്മാളൂട്ടീ…. എന്നെ അങ്ങനൊരു കണ്ണിൽ കാണാൻ കഴിയാത്ത നിനക്ക് എന്താ എന്റെ ഒരു നോട്ടത്തെ പോലും നേരിടാൻ കഴിയാത്തത്… എന്തിനാ എന്റെ മുന്നിലിങ്ങനെ വിറയ്ക്കുന്നത്… എന്നോട് സംസാരിയ്ക്കാനുള്ള വാക്കുകൾക്ക് എന്തിനാ നീ തിരയണേ… ഇതിനെല്ലാം ഒരുത്തരമേയുള്ളൂ….. Because you love me….!!!❤️❤️❤️ നിനക്കെന്നെ ഒരുപാടിഷ്ടാണ്… അത് നീ പറയാതെ പറയുന്നുണ്ട്….

ഇല്ല ഡോക്ടർ എനിക്ക്…എനിക്കിനി ഒന്നും പറയാനില്ല… ഡോക്ടറിന്റെ ജീവിതത്തിലേക്ക് എന്നെ പ്രതീക്ഷിക്കരുത്…..

ഞാനത്രയും പറഞ്ഞതും ലിഫ്റ്റ് ഓപ്പണായി… ഞാൻ തിടുക്കപ്പെട്ട് ലിഫ്റ്റിൽ നിന്നും ഇറങ്ങിയതും ഡോക്ടർ എന്റെ കൈയ്യിൽ പിടിമുറുക്കി 3rd floor ന്റെ ഒരൊഴിഞ്ഞ corner ലേക്ക് കൊണ്ടു പോയി…കൈയ്യിലെ പിടി വിടുവിക്കാൻ ഞാനാവുന്നതും ശ്രമിച്ചെങ്കിലും ഡോക്ടറിന്റെ ബലത്തിന് മുന്നിൽ ഞാൻ തോറ്റു പോയിരുന്നു..

സ്റ്റെയറിന് താഴെയായുള്ള ഭിത്തിയിലേക്ക് എന്നെ ചേർത്തതും ഞാനൊന്ന് കുതറി മാറാൻ ശ്രമിച്ചു… പക്ഷേ ഡോക്ടറിന്റെ കരങ്ങൾ ഇരു വശത്തു കൂടിയും ഭിത്തിയിൽ അമർന്നതും ഞാനാ കരവലയത്തിൽ അകപ്പെട്ടിരുന്നു….

ഇനി പറ… എന്റെ മുഖത്തേക്ക് നോക്കി പറ…എന്നെ ഇഷ്ടമല്ലാന്ന്…എന്നെ ഒരിക്കലും മറ്റൊരു കണ്ണിലും കാണാൻ കഴിയില്ലാന്ന് പറ അമ്മാളൂട്ടീ…

ഡോക്ടർ..എന്നെ വിട്… എനിക്ക് പോണം…പ്ലീസ്..

നിന്റെ വായിൽ നിന്നും എനിക്ക് കേൾക്കണം എന്നെ ഇഷ്ടമല്ലാന്ന്….. എന്റെ കണ്ണിൽ നോക്കി പറയുകയും വേണം അത്….

ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു തന്നെ നിന്നു…

നിനക്ക് പറയാൻ കഴിയില്ല അങ്ങനെയൊന്നും… ഒരിയ്ക്കലും… കാരണം എന്റെ കൂടെയുള്ള ഒരു ജീവിതം നീയിപ്പോ അത്രമേൽ ആഗ്രഹിക്കുന്നുണ്ട്… എന്താ അതിനായുള്ള തടസം..പറ.. വീട്ടിലെന്തെങ്കിലും problem ഉണ്ടോ…അതോ അച്ഛനാണോ ഇഷ്ടമല്ലാത്തത്…എന്തായാലും പറയ് അമ്മാളൂട്ടീ….

ഇല്ല ഡോക്ടർ ഒരു തടസ്സവുമില്ല… എനിക്ക്.. എന്റെ വിവാഹം നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്… അത് പെട്ടെന്ന് വേണ്ടെന്ന് വെച്ച് ഡോക്ടറിനെ സ്വീകരിക്കാൻ എനിക്ക് കഴിയില്ല….

ആരാ നിന്നെ കെട്ടാൻ പോകുന്നത്… love marriage ആണോ…??നീ അയാളെ പ്രണയിക്കുന്നുണ്ടോ….???

ഇ….ഇല്ല… പക്ഷേ വിവാഹം തീരുമാനിച്ചതാണ്..

ഹോ…അത്രേയുള്ളൂ…അത് സാരല്യ…വിവാഹം തീരുമാനിച്ചൂന്നല്ലേയുള്ളൂ..ഇയാള് കല്യാണം കഴിച്ചിട്ടൊന്നുമില്ലല്ലോ….എനിക്കത്രയും അറിഞ്ഞാൽ മതി.. ബാക്കി കാര്യം എങ്ങനെ വേണംന്ന് എനിക്കറിയാം……!!!!

ഡോക്ടർ അത്രയും പറഞ്ഞ് ഭിത്തിയിലൂന്നിയ കൈ അയച്ച് നടന്നകന്നു… ഞാൻ ആ നില്പ് തന്നെ നിന്നു… പെട്ടെന്ന് എന്ത് ചെയ്യണംന്ന് പോലും ബോധ്യമില്ലായിരുന്നു…ഇനിയും ഡോക്ടറിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ല…എത്രയും പെട്ടെന്ന് ഒരു തീരുമാനമുണ്ടാക്കണം…

ഞാൻ ഓരോന്നും ആലോചിച്ച് റെഡിയായി ഡോക്ടറിന്റെ ക്യാബിനിലേക്ക് നടന്നു..ഡോറ് തുറന്ന് അകത്ത് കയറിയപ്പോ ഡോക്ടർ എന്തൊക്കെയോ ആലോചിച്ചിരിക്ക്വായിരുന്നു… ഡോക്ടറുടെ അനുവാദത്തോടെ ഞാൻ ചെയറിലേക്കിരുന്നു….

ഡോക്ടർ… എനിക്ക്… എനിക്ക് ഡോക്ടറിന്റെ ടീമിൽ തുടരാൻ ഇനി താല്പര്യമില്ല…പ്ലീസ് എന്നെ അർജ്ജുൻ ഡോക്ടറിന്റെ ടീമിലേക്ക് ഷിഫ്റ്റ് ചെയ്യണം…

അതുകേട്ട് ഡോക്ടർ ദേഷ്യത്തിൽ എന്നെയൊന്ന് നോക്കി…ആ മുഖത്ത് അത്രയും ദേഷ്യം ഞാനാദ്യമായാ കാണുന്നത്….ഉള്ളില് നല്ല പേടിയോടെയാ ഞാനിരുന്നത്….

എന്താ ഇപ്പോ പെട്ടെന്ന് ഒരു Change വേണംന്ന്…???

അത്… എനിക്ക്.. എനിക്ക് ഡോക്ടറിന്റെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമില്ല…

ഹോ…അങ്ങനെ…!!!! എന്റെയുള്ളില് ഒരിഷ്ടമുണ്ടായി…എല്ലാവരേയും പോലെ അത് മറച്ച് വെച്ച് close ആയി behave ചെയ്ത് നടക്കാൻ എന്നെ കിട്ടില്ല…അതാ എന്റെ ഫീലിംഗ്സ് ഞാൻ open ആയി പറഞ്ഞത്…

അതിന്റെ പേരിൽ ഇഷ്ടം അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ല ഈ നവനീത്… നീ ഓക്കെയാണെങ്കിൽ മാത്രം… നിന്റെ പൂർണ സമ്മതത്തോടെ മാത്രമേ നിന്നിൽ അധികാരം സ്ഥാപിക്കാൻ പോലും വരൂ…

മനസിലൊരുപാട് ഇഷ്ടം തോന്നീട്ടാ പറഞ്ഞത്… living together നൊന്നുമല്ലല്ലോ…മാന്യമായി കല്യാണം കഴിച്ച് കൂടെ ജീവിക്കാനാ ക്ഷണിച്ചത്… അതിന് നിനക്ക് തീരെ താല്പര്യം ഇല്ലെങ്കിൽ ഞാനായിട്ട് ശല്യപ്പെടുത്തില്ല….അതിന്റെ പേരിൽ എന്നെ ഭയന്ന് നടക്ക്വേ ഒന്നും വേണ്ട… പിന്നെ ടീം ചേഞ്ച് ചെയ്യണമെങ്കിൽ ഞാനായി തടസവും നില്ക്കില്ല… ഞാൻ അർജ്ജൂനോട് പറഞ്ഞോളാം…നാളെ മുതൽ joint ചെയ്തോളൂ…

ഇനി എന്റെ കൂടെ continue ചെയ്യണംന്നില്ല.. വാർഡിൽ ഡ്യൂട്ടി നോക്കിക്കോളൂ.. ഡ്യൂട്ടി ഞാൻ മീരയെ ഏൽപ്പിച്ചോളാം…. ഡോക്ടർ അതും പറഞ്ഞ് ക്യാബിൻ വിട്ടിറങ്ങി…

ഞാൻ ഒരു നിമിഷം അവിടെ തറഞ്ഞ് നിന്നു പോയി… ഡോക്ടർ അത്രയും ദേഷ്യത്തിൽ എന്നോട് behave ചെയ്തതിന്റെ സങ്കടമായിരുന്നു മനസ് മുഴുവൻ…നിറഞ്ഞു വന്ന കണ്ണിനെ സ്വതന്ത്രമായി ഒഴുകാൻ അനുവദിക്കാതെ തടഞ്ഞ് ഞാൻ വാർഡിലേക്ക് നടന്നു…

പിന്നീടുള്ള സമയമത്രയും ഡോക്ടർ എനിക്ക് മുഖം തരാൻ പോലും കൂട്ടാക്കാതെ മനപൂർവ്വം എന്നെ അവഗണിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… റൗണ്ട്സിന് മീരയെ ഏൽപ്പിക്കുകേം, ലഞ്ച് ടൈമിൽ ഒറ്റയ്ക്ക് പോകേം ചെയ്തതോടെ എനിക്കത് വലിയ വീർപ്പുമുട്ടലുകൾ സൃഷ്ടിക്കാൻ തുടങ്ങി…

ഡോക്ടർ മനഃപൂർവം എന്നെ avoid ചെയ്യാൻ ശ്രമിക്കും തോറും അതാഴത്തിൽ മനസിനെ മുറിവേൽപ്പിച്ച് കൊണ്ടിരുന്നു….ഒടുവിൽ ഡോക്ടറിനോട് തനിച്ചൊന്ന് സംസാരിക്കാൻ മനസ് കൊതിച്ചു…ഡ്യൂട്ടി കഴിഞ്ഞിറങ്ങി ഫ്ലാറ്റിൽ ചെന്ന് നേരിട്ട് കാണാൻ തന്നെ മനസിലോർത്ത് ഞാൻ എന്റെ ഫ്ലാറ്റിലേക്ക് ചെന്നു….

കുളിയൊക്കെ കഴിഞ്ഞ് ഡോക്ടറിന്റെ ഫ്ലാറ്റിന് മുന്നിലെത്തി നോക്കുമ്പോ ഡോറ് ലോക്ക്ഡ് ആയിരുന്നു…കുറേനേരം അവിടെ കാത്ത് നിന്നെങ്കിലും ഡോക്ടറിന്റെ വരവൊന്നും ഉണ്ടായില്ല…. തിരികെ വന്ന് ഫോണിൽ കുറേ ട്രൈ ചെയ്തെങ്കിലും കോള് റെസ്പോണ്ട് ചെയ്തതുമില്ല….

മനസിൽ ഒരു വലിയ ഭാരമെടുത്ത് വച്ച പോലെയായിരുന്നു അപ്പോ തോന്നിയത്… രാവിലെ ഹോസ്പിറ്റലിൽ എത്തിയാലുടൻ ഡോക്ടറുമായുള്ള പിണക്കമെല്ലാം മാറ്റണം എന്ന തീരുമാനത്തോടെ ഞാൻ ബെഡിലേക്ക് കിടന്നു…

പിറ്റേന്ന് രാവിലെ തന്നെ റെഡിയായി ഡോക്ടറിന്റെ ഫ്ലാറ്റിന് മുന്നിൽ ചെന്നൊന്ന് നോക്കി… പക്ഷേ നിരാശയായിരുന്നു ഫലം…. പിന്നെ ഹോസ്പിറ്റലിൽ വച്ച് കാണാംന്നുള്ള പ്രതീക്ഷയിൽ ഞാൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങി…

പതിവ് പോലെ റെഡിയായി ഡ്യൂട്ടിയ്ക്ക് കയറും മുമ്പ് ഡോക്ടറിന്റെ ക്യാബിനിൽ റിപ്പോർട്ട് ചെയ്യാനായി നടന്നു… ക്യാബിനും ലോക്ക് ചെയ്തിരിക്ക്വായിരുന്നു… പെട്ടെന്നാ അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും അത് വഴി നടന്നു പോയത്…എന്നെ കണ്ടതും അർജ്ജുൻ ഡോക്ടർ നടത്തം നിർത്തി എനിക്ക് നേരെ തിരിഞ്ഞു…

രേവതീ.. താൻ ഇവിടെ നിൽക്ക്വാണോ..??? time ഒരുപാടായില്ലേ…റൗണ്ട്സുള്ളതല്ലേ… പെട്ടെന്ന് വന്നേ…!!!

ഞാൻ ഒരു സംശയ ഭാവത്തിൽ ഡോക്ടറിനെ നോക്കി…

ഹോ…ഓർഡിനൻസ് തരാൻ മറന്നു..താനിനി എന്റെ ടീമിലാ…നവീ പറഞ്ഞിരുന്നു തന്നെ എന്റെ ടീമിൽ Change ആക്കണംന്ന്… അല്ല എന്ത് പറ്റി തനിക്ക്…അവന്റെ ടീമിൽ നിന്നും ഒരാള് പോലും ഇങ്ങനെ സ്വയം ഒഴിഞ്ഞു മാറിയിട്ടില്ല…അവനതിന് ഇടവരുത്തിയിട്ടുമില്ല…

അത്.. ഡോക്ടർ…

രേവതി…നവിയെ എനിക്കും അജൂനും വർഷങ്ങളായി അറിയാവുന്നതാ…അവന്റെ ഭാഗത്ത് നിന്നും ഒരിക്കലും ഒരു തെറ്റായ സമീപനം തന്റെ നേർക്ക് ഉണ്ടാവില്ല..but ഇയാളവനെ മനസിലാക്കീല്ലാന്ന് മാത്രമല്ല..അവനൊരുപാട് വിഷമമാകുകേം ചെയ്തു.. അവനിനി ഇവിടെ continue ചെയ്യാൻ താൽപര്യമില്ലാന്ന് MD യെ അറിയിച്ചു…അതു കൊണ്ട് നമ്മുടെ ഹോസ്പിറ്റലിന്റെ തന്നെ എറണാകുളം branch ലേക്ക് അവൻ ഷിഫ്റ്റ് ചെയ്യാൻ പോക്വാ…

അത് കേട്ടതും ഞാൻ ഞെട്ടിത്തരിച്ച് നിന്നു പോയി..😟😟😲

അപ്പോ ഡോക്ടർ…. ഡോക്ടറിനി ഇവിടേക്ക് വരില്ലേ….?????

ഇപ്പോ അവൻ ഒരു ക്യാമ്പിന് പോയിരിയ്ക്ക്വാ…ഒരു റൂറൽ ഏരിയ ആണ്..one week അവിടെയാവും… അപ്പൊഴേക്കും ഇവിടുത്തെ procedure എല്ലാം കഴിയും.. ക്യാമ്പ് കഴിയുമ്പോ ഒരു ദിവസം ഇവിടേക്ക് വരുംന്നാ പറഞ്ഞത്….എന്നാണെന്നൊന്നും അറിയില്ല…!!!

ശ്രേയ ഡോക്ടർ പറയുന്നതെല്ലാം കേട്ടപ്പോ ഉള്ളിലൂറിയ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല….. ഹൃദയം വെന്തുരുകാൻ തുടങ്ങി…

ഒരു നിമിഷം ചുറ്റും നടക്കുന്നതെന്താണെന്ന് കൂടി അറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *