വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 14 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

വിവാഹ വേഷത്തിൽ ധ്രുവിനൊപ്പം നിൽക്കുന്ന സാനിയയുടെ രൂപം എന്റെ ഹൃദയം തകർത്തു…

എന്തുക്കൊണ്ടോ മനസ്സ് വല്ലാതെ വേദനിക്കുന്നു..

ഉറക്കെ കരയാൻ മനസ്സ് വെമ്പി…

സ്വയം ഇല്ലാതായത് പോലെ തോന്നിയ എനിക്ക്,എന്റെ മുഖം എവിടെയെങ്കിലും ഒളിപ്പിക്കാൻ തോന്നി…

കോഫീ ടേബിളീലേക്ക് മുഖം വെച്ച് ഞാൻ കുനിഞ്ഞു കിടന്നു…

എന്റെ അവസ്ഥ മനസ്സിലാക്കിയതിനാലാവും ആരും കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല…

എത്ര നേരം ആ ഇരിപ്പ് തുടർന്നെന്ന് എനിക്കറിയില്ല…

മനസ്സ് ഒന്ന് ശാന്തമായപ്പോൾ എന്റെ ഉളളിൽ പ്രതികാരം ആളിക്കത്തി…

പ്രണയം നടിച്ച് വിവാഹപന്തലിൽ നിന്നും ഒാടി പോയ ധ്രുവിനോട് തോന്നുന്നതിനേക്കാൾ ദേഷ്യവും വെറുപ്പും എനിക്ക് തോന്നിയത് സാനിയയോടായിരുന്നു…

മൂന്ന് വർഷമായി കുടപ്പിറപ്പിനെ പോലെ കൊണ്ട് നടന്ന അവൾ എന്നെ ചതിച്ചതിൽ എനിക്ക് വല്ലാത്തൊരു വേദനയും ദേഷ്യവും തോന്നി…

ഇനി സാനിയയേയും അവൻ ചതിച്ചതായിരിക്കുമോ..?

ഞാൻ തലയുർത്തിയതിന് ശേഷം വീണ്ടും ആ ഫോട്ടോ എടുത്ത് അതിലേക്ക് സൂക്ഷിച്ച് നോക്കി…

എന്നെ അമ്പരപ്പിച്ച് കൊണ്ട് സാനിയ വളരെ സന്തോഷവതിയായിരുന്നു…

പട്ടിലും പൊന്നിലും തിളങ്ങി നിൽക്കുന്ന അവളുടെ മുഖത്ത് ഈ ലോകം വെട്ടി പിടിച്ച സന്തോഷമുണ്ടായിരുന്നു…

അതിലും എന്നെ വേദനിപ്പിച്ചത് അടുത്ത് നിറ പുഞ്ചിരിയോടെ നിൽക്കുന്ന വസുന്ധര മാംമിന്റെ മുഖമായിരുന്നു…

ഇത് കൊണ്ടാണോ വാത്സല്യം തിളങ്ങിയിരുന്ന ആ മുഖത്ത് വെറുപ്പ് നിറഞ്ഞത്…?

അപ്പോൾ എല്ലാവരും കൂടി എന്നെ ചതിക്കുകയായിരുന്നോ…??

എന്റെ നെഞ്ച് നീറി…

പക്ഷേ, ധ്രുവിന്റെ മുഖത്ത് തെളിഞ്ഞിരുന്ന ഭാവം മാത്രം വിവേചിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല…

ഒരു തരം നിസ്സംഗത….!!

മുഖത്ത് തെളിഞ്ഞു നിൽക്കുന്ന കുറ്റി രോമങ്ങൾ എന്നിൽ സംശയം ജനിപ്പിച്ചു…

വെൽഡ്രസ്സ്ഡ് ആയി എപ്പോളും കാണുന്ന ഒരാളുടെ മുഖത്ത് സ്വന്തം കല്യാണത്തിന്റെ അന്ന് കുറ്റി രോമങ്ങൾ കാണുന്നതിൽ ഒരു അസ്വഭാവികത ഉണ്ട്…

എന്റെ കണ്ണുകളിൽ പക എരിഞ്ഞു…

എന്റെ കുടുംബത്തിനെ നാണം കെടുത്താനായാണ് ഇവർ ഇങ്ങനെയൊക്കെ ചെയ്തതെങ്കിൽ അവർക്കുളള മറൂപടി ഈ വെെശാഖ നൽകിയിരിക്കും….

എന്റെ പെട്ടെന്നുളള ഭാവമാറ്റം എല്ലാവരിലും ഒരു അമ്പരപ്പ് ഉണ്ടാക്കി…

പക്ഷേ, തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല എന്നറിയാവുന്നത് കൊണ്ട് അവരെല്ലാം എന്നിൽ പ്രതീക്ഷ ചെലുത്തി…

ഇനിയാണ് കളികൾ തുടങ്ങുന്നത്……!!!

*****

“വസുന്ധര ദേവി ഇന്നലെ തന്നെ റീസെെൻ ചെയ്യതു പോയല്ലോ…

മാത്രമല്ല,മാനേജ്മെന്റിൽ അവർക്കുണ്ടായിരുന്ന ഷെയർ എല്ലാം തന്നെ ഇന്നലെ തന്നെ സെറ്റിൽഡ് ചെയ്തു കഴിഞ്ഞു…”

കോളേജ് മാനേജ്മെന്റിൽ ഞങ്ങൾക്ക് പരിചയമൂളള സ്റ്റാഫിൽ നിന്നും കിട്ടിയ മറുപടി തീർത്തും നിരാശജനകമായിരുന്നു…!!!

“Okay, ഇതൊന്ന് പറയാമോ? കേരളത്തിൽ നിന്നുളള എത്ര കമ്പനിസിന് ഈ കോളേജ് മാനേജ്മെന്റിൽ പാർട്ട്ണർഷിപ്പ് ഉണ്ട്…?”

ഞാൻ ചോദിച്ചു…

“അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായി അറിയില്ല…

മാത്രമല്ല..ഈ കോളേജിനെ സംബന്ധിച്ച് അതൊക്കെ ഹെെലീ കോൺഫിഡൻഷ്യലാണ്…

ഇതിനെ പറ്റി ആരെങ്കിലും വെറുതെ തിരക്കി എന്ന് അറിഞ്ഞാൽ കൂടി തന്നെ ഈ കോളേജിൽ നിന്ന് എക്സ്പൽ ആകാനുളള ചാൻസ് വരെ ഉണ്ട്…!!!”

അയാളുടെ മറുപടിയിൽ നിന്നും വ്യക്തമായ സൂചനകൾ ഒന്നും ലഭിക്കാത്തത് കൊണ്ട് ഞാനും സൂസമ്മ ചേച്ചിയും വസുന്ധരാ ദേവിയുടെ കോളേജിനടുത്തുളള കോട്ടേഴ്സിലേക്ക് പോയി…

പൂട്ടി കിടക്കുന്ന വീട് കണ്ടതും എന്റെ പ്രതീക്ഷ അസ്തമിച്ചു…

ഇതെ സമയം ലച്ചുവിന്റെ കോൾ വന്നു…

ധ്രുവിനെ പറ്റി അന്വേഷിക്കാൻ മരിയക്കും കീർത്തനയ്ക്കും ഒപ്പം ധ്രുവിന്റെ അടുത്ത സൂഹൃത്തായ വസന്തിനെ കാണാൻ പോയതായിരുന്നു അവൾ…

“ഹലോ പറ ലച്ചു..

അവനെ കണ്ടോ…

എന്തു പറഞ്ഞു അവൻ…??”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു…

“വെെശൂ,ഞങ്ങൾ വസന്തിനെയും അനിരുദ്ധിനെയും കണ്ടു…

അവൻ മനപൂർവ്വം സെക്കന്റ് നെയിം നമ്മളിൽ നിന്നും മറച്ചു വെച്ചതാണെന്ന ഇവർ പറയുന്നത്,

നീ അവൻ ആരാണെന്നുളള സത്യം അറിഞ്ഞാൽ ഒരിക്കലും അവനെ ഇഷ്ടപ്പെടില്ല എന്ന പേടി കൊണ്ടാണ് അവൻ പേര് മറച്ചു വെച്ചതത്രേ…

മാത്രമല്ല നിന്നോടുളള സ്നേഹം സിൻസീയറാണെന്നാണ് ഇവർ പറയുന്നത്….

ഇഷ്ട കൂടുതൽ കൊണ്ടാണ് അവൻ കോഴ്സ് കഴിഞ്ഞിട്ടും ഇവിടെ തന്നെ നിന്നത്…

വിവാഹത്തിന് ഇവരെ അവൻ വളരെ സന്തോഷത്തോട് കൂടിയാണ് വിളിച്ചതെന്നും, വിവാഹം കൂടാൻ ഇവരും വന്നിട്ടുണ്ടായിരുന്നെന്നും പറഞ്ഞു..

പിന്നെ എന്താ സംഭവിച്ചതെന്ന് ഇവർക്കും അറിയില്ല എന്നാ പറയുന്നേ…

അതുമല്ല സാനിയയുമായി കല്യാണം കഴിഞ്ഞ വിവരം അവർ ഞങ്ങൾ പറഞ്ഞപ്പോളാണ് അറിയുന്നത്….!!”

ലച്ചു പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് എന്തുക്കൊണ്ടോ ഒന്നും പറയാൻ സാധിച്ചില്ല…

“ഹലോ വെെശൂ… നീ കേൾക്കുന്നുണ്ടോ…??”

ഫോണീലൂടെ അവളുടെ ശബ്ദം കേട്ടപ്പോളാണ് ഞാൻ വീണ്ടും സംസാരിച്ചു തുടങ്ങിയത്…

“ഉണ്ട് ലച്ചു,നീ ഇപ്പോൾ എവിടെയാ ഉളളത്..?

ഞങ്ങൾ അങ്ങോട്ട് വരാം…!!”

“കീർത്തനയും മരിയയും ഹോസ്റ്റലിലേക്ക് പോയി,ഞാൻ ഇപ്പോൾ ഷാബാ മാളിന്റെ മുന്നിലുണ്ട്..

വേഗം വായോ…!!”

അവൾ ഫോൺ വെച്ച ഉടനെ ഞാൻ സൂസമ്മ ചേച്ചിയോട് എല്ലാം പറഞ്ഞു…

“വെെശൂ, ഇവിടെ നിന്ന് നമ്മുക്ക് കൂടുതൽ ഒന്നും ലഭിക്കാൻ പോകുന്നില്ല…

ഇനി നീ ചെയ്യേണ്ടത് നിന്റെ വീട്ടുക്കാരെ വിളിച്ചിട്ട് ധ്രുവിനെ പറ്റി എല്ലാം അറിഞ്ഞിട്ടാണോ അവർ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ചോദിക്കണം…

സത്യം അറിയാനുളള ഒരേ ഒരു വഴി അത് മാത്രമാണ്…!!”

ചേച്ചി പറയുന്നത് ശരിയാണെന്നർത്ഥത്തിൽ ഞാൻ തലയാട്ടി…

കൂട്ടി വായിക്കാൻ പറ്റാത്ത ഒരുപാട് തുണ്ടു കടലാസുകൾ ചേർത്ത് വെച്ച ഒരു പസിൽ ആണ് മുന്നിൽ…

ഏതൊക്കെ പരസ്പരം മാറ്റിയാൽ മുന്നിലുളള ചിത്രം തെളിഞ്ഞു വരും…?

അറിയില്ല….

പക്ഷേ, ഒന്ന് ഉറപ്പാണ് വീട്ടിൽ വിളിച്ച് ചോദിച്ചാൽ ചിത്രത്തിന് ഒരു വ്യക്തത ലഭിക്കും…!!!

പിന്നീടുളള യാത്രയിൽ ഞങ്ങൾ രണ്ട് പേരും മൗനം അവലംബിച്ചു….

ഷാബാ മാളിനടുത്തെത്താറായപ്പോളാണ് ട്രാഫികിൽ റെഡ് സിഗ്നൽ വീണത്…

പക്ഷേ, എനിക്ക് ഷാബാ മാളിന്റെ മുന്നിലുളള കോറിഡോറിൽ ഒരു പെൺക്കുട്ടി നിൽക്കുന്നത് കാണാമായിരുന്നു…

രൂപവും,മഞ്ഞ ചുരിദാറും,ചുരുണ്ട മുടിയുമൊക്കെ കൊണ്ട് തന്നെ അത് ലച്ചുവാണെന്ന് എനിക്ക് മനസ്സിലായി…

അവളെ കാറിലിരുന്ന് നോക്കിയിരിക്കുമ്പോളാണ് പെട്ടെന്ന് അവൾക്കരികിലേക്ക് ഹെൽമെറ്റ് ധരിച്ച ഒരു ചെറുപ്പക്കാരൻ വന്നത് ഞാൻ ശ്രദ്ധിച്ചത്…

കറുത്ത ഷർട്ടും നീല ഡെനീമും ധരിച്ച അയാൾ പതിയെ ഹെൽ മെറ്റ് ഊരി ലച്ചുവിനോട് എന്തോ സംസാരിക്കുന്നതും ഏകദ്ദേശം 5 മിനിറ്റോളം അവളോട് എന്തോക്കെയോ സംസാരിച്ചതിന് ശേഷം അയാൾ മടങ്ങുന്നതും ഞാൻ കണ്ടു.,

പക്ഷേ, എന്നെ സംശയത്തിലാഴ്ത്തിയത് അയാൾ സംസാരിച്ചത്ര നേരവും ലച്ചു പരിഭ്രമിച്ച് ചുറ്റും നോക്കുന്നതാണ്…

ഒരിക്കലും അവൾ ബോയ്സിനോട് മിണ്ടുമ്പോൾ ഷെെ ആയി പെരുമാറിയിട്ടില്ല…

അപ്പോൾ അവളെ അത്രയും പേടിപ്പിക്കാൻ ഇപ്പോൾ വന്നത് ആരായിരുന്നു….?

വണ്ടിയിൽ കേറുന്നതും അത് ആരാണെന്ന് ചോദിക്കണമെന്ന് ഞാൻ തീരുമാനിച്ചു…

ഗ്രീൻ സിഗ്നലായതും ചേച്ചി വണ്ടി സ്റ്റാർട്ട് ചെയ്തു,

5 സെക്കന്റുകൾ കൊണ്ട് തന്നെ ലച്ചു നിന്നിടത്ത് ഞങ്ങളെത്തി,കാർ കണ്ടതും അവൾ വണ്ടിയുടെ അടുത്തേക്ക് വന്ന് വേഗം അകത്ത് കയറി..

വണ്ടി മെയിൻ റോഡിൽ നിന്ന് ഇറങ്ങി ബെെപാസ് കേറിയതും ഞാൻ ചോദീച്ചു…

“ലച്ചൂ ഇപ്പോൾ നിന്നോട് ആരെലും വന്ന് മിണ്ടിയോ…??”

ഫ്രണ്ട് മിറലിലൂടെ തിരിഞ്ഞ് നോക്കാതെ തന്നെ അവൾ ഞെട്ടുന്നത് ഞാൻ കണ്ടു…

പെട്ടെന്ന് തന്നെ അവളുടെ ഉത്തരം വന്നു…

“ഇല്ലാ….!!!!!”

അവളുടെ മറുപടി കേട്ട് എന്റെ ഉളളിൽ സംശയത്തിന്റെ കനലുകൾ എരിഞ്ഞു…..!!!

(തുടരും)

ഈ പാർട്ട്

ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും കമന്റ് സ്റ്റീക്കറിലിൽ കൂടി അല്ലാതെ 4 വാക്കുകളിലായി രേഖപ്പെടുത്തണേ…..

ലൈക്ക് ചെയ്യണേ…

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *