മേഘദൂതൻ തുടർക്കഥ ഭാഗം 1 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അപർണ ഷാജി

കിഴക്കിന്റെ ചക്രവാളതേരിലേറി ,പൊൻ കിരൺങ്ങൾകൊണ്ട് ഭൂമിയെ ചുംബിച് അവൻ തന്റെ വരവറിയിച്ചു..എങ്ങും കിളിനാദങ്ങൾ മുഴങ്ങി…

ഇലചാർത്തുകളിൽ വീണുടഞ്ഞ മഞ്ഞുതുള്ളികൾ മാരിവിൽ തീർത്തു….പ്രണനാഥനെ വരവേറ്റ് ചിരി തൂകി നിൽക്കുന്ന പുഷ്പ്പങ്ങളുടെ സൗരഭ്യം പരത്തി ഒരിളം തെന്നൽ അവളെ തലോടി കടന്നു പോയി.. രാവിന്റെ ആലസ്യത്തിൽ മയങ്ങി കിടക്കുന്ന നന്ദയെ സൂര്യകിരണങ്ങൾ കൂടുതൽ സുന്ദരിയാക്കി….

കണ്ണിലൂടെ വെള്ളമൊഴുകി മൂക്കിൻ തുമ്പിൽ എത്തി , തുമ്മൽ വന്നപ്പോഴാണ് അവൾ കണ്ണ് തുറന്നത്…

‘ ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണ്ണം പോൽ.. തൂവൽ കവിളിണയിൽ നിൻമായ ലാവണ്യം.. ഇന്നെനിടവഴിയിൽ നിൻ ഓമൽ കാൽതാളം.. നിയാം സ്വരജതിയിൽ ഈ മൗനം വാജാലം.. സാന്ധ്യരാഗങ്ങൾ ഏറ്റു പാടുന്നു ഭൂമിയും വാനവും സാക്ഷിയായ് ഭാവുഗങ്ങളെകുന്നു ശ്യാമമേഘങ്ങളും… പവിഴമഴയേയ് … നീ പെയ്യുമോ .. ഇന്നിവളെ നീ മൂടുമോ. ‘

ഹെഡ്സെറ്റിൽ കൂടി ഒഴുകിയെത്തിയ പാട്ടു കേട്ടപ്പോഴാണ് , ഓർമ്മവന്നത് ഇപ്പോൾ എന്നെ മൂടാൻ ഈ മഴ എവിടുന്ന് വന്നുന്ന്…. കർത്താവേ , ഇന്നലെ ഞാൻ വീട്ടിൽ അല്ലേ കിടന്നത് ? അതോ ഇനി വീടിന് ചോർച്ച ഉണ്ടോ ? അങ്ങനെ വരാൻ വഴിയില്ല… ഇനി ആ കൊറിയക്കാരൻ കിംങ് ( കിംങ് ജോങ് ഉൻ) വിട്ട മിസ്സൈയിൽ ഈ വീടിന്റെ മുകളിൽ ആണോ വന്നു വീണത്…. Ooh god.. !! ഞങ്ങളുടെ വീട് പോയേ..

” അമ്മേ…. അമ്മേ… ”

വിളിച്ചു കൂവികൊണ്ട് എണീറ്റു ഓടാൻ തുടങ്ങുമ്പോഴാണ് ഒരു കയ്യിൽ ചട്ടകവും മറ്റേ കയ്യിൽ മഗ്ഗുമായി നിൽക്കുന്ന മാതാശ്രീയെ കണ്ടത് …. അപ്പോൾ രണ്ട് കാര്യങ്ങൾ എനിക്ക് മനസ്സിലായി..ഒന്ന് പവിഴ മഴ വന്ന വഴിയും ,പിന്നെ ഇന്നും ഇവിടെ ദോശ ആണെന്നുള്ള സത്യവും … .. എന്നും ഇവിടെ ദോശ ആന്നെ , അവസ്‌ഥ.. ഏത് തെണ്ടിയാണോ ദോശ കണ്ടുപിടിച്ചത്… പുള്ളിയെ നന്നായി സ്മരിച്ചു കൊണ്ട് പതിയെ കണ്ണൊക്കെ തിരുമ്മി മാതാശ്രീയെ നോക്കി … അവിടെ സ്ഥായി ഭാവം , അതന്നെ കലിപ്പ്….. As usual ഞാൻ നല്ലൊരു ഇളി പാസ്സാക്കി… ഈ ഞാൻ ആരാണെന്നല്ലേ , പറയാം ,, ജസ്റ്റ് വെയിറ്റ്…..

“10 മണി കഴിഞ്ഞു , എന്നിട്ടും കിടക്കുന്ന കിടപ്പ് കണ്ടോ ? ” ഒരു മാറ്റവുമില്ല സ്ഥിരം ഡയലോഗ്… കേട്ടപ്പോൾ ചിരിയാണ് വന്നത്.. അമ്മയുടെ കയ്യിൽ ആയുധമുള്ള കൊണ്ട് ചിരിക്കാൻ പോയില്ല… ചിരിച്ചാൽ അതിനും കിട്ടും വേറെ വഴക്ക്….

“എന്റെ സുമിക്കുട്ടി രാവിലെ ചൂടാവാതെ… മുത്തിന് ഒരു ചായ എടുത്തിട്ടവാ.. ”

(ഞാൻ എന്നെ മുത്തേ , ചക്കരെ അങ്ങനെ പലതും വിളിക്കും.. അസൂയപ്പെട്ടിട്ട് കാര്യമില്ലാട്ടോ )

” ആദ്യം എന്റെ മുത്തു പോയി കുളിക്ക്… ” അമ്മക്ക് അൽ പുച്ഛം…

“അമ്മാ.. പാനി അമൂല്യ് ഹേ ഹും ഹ… അതിങ്ങനെ പാഴാക്കണോ ?നാളെ കുളിച്ചാൽ പോരെ.. ” ഒരവിഞ്ഞ ചിരിയോടെ അമ്മയെ നോക്കി…

“ഞാൻ കുളിപ്പിക്കണോ അതോ നീ തന്നെ കുളിക്കുന്നോ ? ” വീണ്ടും അമ്മയുടെ കലിപ്പ് മോഡ് ഓണായി…

“എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല … അമ്മക്ക് അങ്ങനെ ഒരാഗ്രഹമുണ്ടെങ്കിൽ ഞാൻ സാധിച്ചു തന്നിരിക്കും…… ”

” നന്ദു നിന്നെ ഞാൻ ….”

അമ്മ അടിക്കാൻ കൈ പൊക്കിയതും വേഗം escape ആയി…. അല്ലെങ്കിൽ അടി ഉറപ്പാ.. എന്റമ്മ ആയോണ്ട് പറയുവല്ല , അടി തരുമെന്ന് പറഞ്ഞാൽ തന്നിരിക്കും…

അമ്മ ഇങ്ങനെയാന്നേ , 8 ആയാൽ 10 ആയെന്ന് പറയും.. 7 ന് വിളിക്കാൻ പറഞ്ഞാൽ 5 ആകുമ്പോൾ വിളി തുടങ്ങും….ഞാൻ പിന്നെ വിളിക്കാൻ പറയാറില്ല , അത് വേറൊരു കാര്യം…. അമ്മക്ക് ഉത്തരം മുട്ടുമ്പോൾ അടി തരും …. അങ്ങനെ പല തരം ഹോബികളാണ് എന്റെ മാതാവിന് , അതൊക്കെ വഴിയേ പറഞ്ഞു തരാം….. ഇതൊക്കെ കേട്ട് എന്നെ underestimate ചെയ്യേണ്ട , ഞാൻ അത്ര തരികിട ഒന്നുമല്ല , എന്നാൽ എല്ലാവരെയും പോലെ അത്യാവശ്യം തല്ലുക്കൊള്ളിത്തരം ഒക്കെ നിക്കും ഉണ്ട്….. ബാക്കി ഞാൻ ഫ്രഷായി വന്നിട്ട് പറയാം…. ……..

ഫ്രഷായി താഴേക്ക് ചെന്നു , അല്ലെങ്കിൽ അമ്മ വീണ്ടും റൂമിലേക്ക് വരും…. അത് ഇഞ്ചുറിസ്‌ ടൂ മൈ ഹെൽത്താണ്…

ഭീമസേനൻ ഡൈനിങ്ങ് ടേബിളിൽ തന്നെ ഇരിപ്പുണ്ട് , അത്‌വേറെ ആരുമല്ലാട്ടോ , എന്റെ ഒരേയൊരു ആങ്ങള , ആധവ്…. ഉണ്ണിന്ന് വിളിക്കും…. കക്ഷി ദോശയോടുള്ള അക്രമം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല…. ആളൊരു ഭക്ഷണപ്രിയ്യനാണ്….

“പാവം ദോശ … എന്ത് പാപം ചെയ്തിട്ടാണോ ഈ ക്രൂരത സഹിക്കേണ്ടി വന്നത്… ” ഞാനും അവന്റെ അരികിലായി ഇരുന്നു…

“പതുക്കെ കഴിക്കടാ തടിയാ..അണ്ണാക്കിൽ കുടുങ്ങി തട്ടി പോകും.. ”

“നീ പോ..ടി ചേ..ച്ചീ… ” ഇതുവരെ കേട്ടിട്ടില്ലാത്ത ഏതോ വിചിത്ര ഭാഷയിൽ ലവൻ എന്തോ പറയുന്നുണ്ട്…

” രണ്ടെണ്ണം കൂടി കുത്തികേറ്റിയിട്ട് പറയ്യ്‌ ,പെട്ടെന്ന് മനസ്സിലാകും ”

അങ്ങനെ കുറച്ചു നേരം അവനെ ചൊറിഞ്ഞു…. ആ പാത്രത്തിൽ നിന്ന് ,, കയ്യിട്ടുവാരി കിട്ടാൻ ഉള്ളതെല്ലാം ചോദിച്ചു വാങ്ങി…. ആരോടെങ്കിലും വഴക്കിട്ടില്ലെങ്കിൽ നിക്ക് ഒരു സമാധാനവുമില്ല…. എന്റെ ശല്യം സഹിക്കാതെ അവൻ എണീറ്റ്‌ പോയി… പിന്നെ കുറച്ചു നേരം അമ്മയോട് വഴക്കിട്ടു…. അമ്മ കിച്ചനിലേക്ക് പോയപ്പോൾ നേരെ u turn എടുത്തു….എന്തരോ ന്തോ , അടുക്കള എനിക്ക് പണ്ടേ അലർജിയാണ്…. … Next അച്ഛന്റെ അടുത്തേക്ക്..

മാധവൻ മേരാ പിതാജി…. സർക്കിൾ ഇൻസ്‌പെക്ടറായിരുന്നു ,, മൂന്ന് മാസം മുമ്പ് റിട്ടയറായി …ഇപ്പോൾ മീൻ വളർത്തലും , കൃഷിയുമൊക്കെയായി പോകുന്നു…… ഞാനും എന്റനിയനും അത്രക്ക് നല്ല കുട്ടികൾ ആയോണ്ട് ,, വാഴ വച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടാണോ അച്ചൻ കൃഷി തുടങ്ങിയത് എന്നൊരു സംശയം നിക്ക് ഇല്ലാതില്ല…. എങ്ങാനും അത് ,, ചോദിച്ചാൽ അച്ചൻ , അതേന്ന് പറയും…. അതുകൊണ്ട് ആ സംശയം ഞാൻ ഉള്ളിൽ തന്നെ കുഴിച്ചുമൂടി.. അതല്ലേ നല്ലത് , വെറുതെ എന്തിനാ ചോദിച്ചു വാങ്ങുന്നത്…..

എന്ത് കുരുത്തക്കേട് കാണിച്ചിട്ട് വന്നു നിന്നാലും , “സാരമില്ലടാ ” എന്ന് പറഞ്ഞു തോളിൽ തട്ടി , ചേർത്ത് പിടിക്കുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് അതാണ് എന്റെ അച്ചൻ….. തളർന്നു പോയപ്പോൾ ചേർത്ത് പിടിച്ചവൻ , കാലിടറി വീണപ്പോൾ താങ്ങായവൻ അതുകൊണ്ടാകും എന്റെ ആത്മവിശ്വാസവും , അഹങ്കാരവുമെല്ലാം അച്ഛനാണ്…..

ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതുകൊണ്ടാവും , പുള്ളി എന്നെ ഉപദേശിക്കാറുമില്ല….

ഞാനെന്ത് കാണിച്ചാലും ഒന്നും പറയാറില്ലാത്ത , ഇന്നേവരെ ദേഷ്യപ്പെട്ടിട്ടില്ലാത്ത ഒരു പാവം….. അതിനും കൂടി കൂട്ടി അമ്മ വഴക്ക് പറയും , അത് വേറൊരു സത്യം…..

അച്ചൻ രാവിലെ പത്രത്തിന്റെ പേജുകൾ മറിച്ച് കളിച്ചുകൊണ്ടിരിപ്പുണ്ട് ,, അടുത്ത് ഒരു കപ്പ് കോഫിയും….

” എന്റെ മാധവാ , വെറുതെ ചരമ കോളം നോക്കി ഇരിക്കാതെ , വല്ല മാട്രിമോണി സൈറ്റിലും നോക്കി നല്ലൊരു മരുമകനെ കണ്ടുപിടിക്ക്…. ”

” നിങ്ങളെ രണ്ടിനെയും സഹിക്കാൻ പറ്റുന്നില്ല.. പിന്നെയാണ് ഇനി ഒരെണ്ണം കൂടി.. ” ഈ രണ്ടെണ്ണം ഞാനും എന്റെ അനിയനും ആണേ… അതും പറഞ്ഞു അച്ചൻ ,, വീണ്ടും പത്രത്തിലേക്ക് ലുക്ക് കൊടുത്തു..

” മാധവന് ഇപ്പോൾ പഴയ സ്നേഹം ഒന്നുമില്ലാട്ടോ .. ”

” എനിക്കും തോന്നി….പ്രായം കൂടുന്നതിന്റെ ആവും… നമുക്ക് മെഡിക്കൽ സ്റ്റോറിൽ കിട്ടുമോന്ന് ചോദിച്ചു നോക്കാം.. ”

“എന്ത്…? ”

” ഇപ്പോൾ പറഞ്ഞില്ലേ സ്നേഹം ..” കണ്ണും മിഴിച് നിൽക്കുന്ന എന്നെ നോക്കി കുസൃതി നിറഞ്ഞ മുഖത്തോടെ അച്ചൻ പറഞ്ഞു…

” ഫ്രഷ്… ഫ്രഷ്‌… അച്ഛന്റെ അത്രയും പഴക്കമുണ്ട് കോമഡിക്കും ”

“നിന്റെ സ്റ്റാൻഡേർഡിന് ഇത്‌ തന്നെ കൂടുതലാ … ” അച്ചൻ വീണ്ടും എന്നെ പുച്ഛിക്കുന്നു…. ഇത് പിന്നെ സ്ഥിരം ആയോണ്ട് എനിക്ക് പ്രിത്യേകിച്ചു ഒന്നും തോന്നിയില്ല…

ഈ അച്ഛന്റെ വിത്തല്ലെ ഞാൻ ..പിന്നെ എങ്ങനെ നന്നാകും.. കണ്ടില്ലേ രാവിലെ ചളി അടിച്ചോണ്ട് ഇരിക്കുന്നത്…. (ആത്മ )

” അച്ഛാ… ”

” മ് ? ”

” ഇത്രയും നേരം വായിച്ചില്ലേ….. അത് മതി….”

പത്രവും തട്ടിപ്പറിച്ചുകൊണ്ടു ഞാൻ ഓടി…. ചെന്നുനിന്നത് അമ്മയുടെ മുൻപിൽ….

” നന്ദേ…. കുറച്ചു കൂടുന്നുണ്ട് നിനക്ക്…. നീ ഇപ്പോഴും കൊച്ചു കുട്ടിയാന്നാണോ നിന്റെ വിചാരം , കുറച്ചു കൂടുന്നുണ്ട് നിനക്ക്…. ” അവർ അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു….

എനിക്ക് ഭ്രാന്തണെന്ന് പറയുമായിരിക്കുമല്ലേ…..?

കിട്ടേണ്ടതൊക്കെ വാങ്ങി , വയറു നിറഞ്ഞു…. എന്താന്ന് അറിയില്ല , എന്നെ കാണുമ്പോൾ ,കാണുമ്പോൾ അമ്മക്ക് വഴക്ക് പറയണം…. പ്യാവം ഞാൻ , മിണ്ടാതെ നിന്ന് എല്ലാം കേട്ടു… അച്ഛനും ഉണ്ണിയും നോക്കി ഇളിച്ചോണ്ട് നിൽപ്പുണ്ട്…. അവരെ നോക്കി ഞാൻ മുഖം കോട്ടി…

ഈ അമ്മക്ക് എന്നോട് ഒരിഷ്ട്ടവുമില്ലല്ലേ അച്ഛേ…. ചിരിയോടെ എന്നെ നോക്കി നിന്ന അച്ഛനെ നോക്കി ഞാനത് പറഞ്ഞിട്ട് അമ്മയെ നോക്കി…. ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ… ?

” മോൾക്ക് വിഷമായോ…… പേടികൊണ്ട് പറഞ്ഞതാ മോളെ…. നീ ഇപ്പോൾ ആ പഴയ നന്ദ അല്ല ,, ആരെങ്കിലും കണ്ടാൽ എന്തായിരിക്കും പറയുന്നതെന്ന് ഞാൻ പറയാതെ തന്നെ മോൾക്ക് അറിയാല്ലോ…..” ശാസനയെക്കാൾ ആ വാക്കുകളിൽ സങ്കടം നിറഞ്ഞു …..

” എനിക്കും ആ പഴയ നന്ദയെ ഇഷ്ട്ടമല്ല അമ്മേ…..മറക്കാൻ ശ്രമിക്കുകയാണ് എല്ലാം… മറന്നെന്ന് സ്വയം വിശ്വസിപ്പിക്കുകയാണ്…… ” അത് പറയുമ്പോൾ എന്റെ മിഴികളും ഈറനണിഞ്ഞു….

” മാധവേട്ടാ ,, ഈ ഞായറാഴ്ച തന്നെ അവരോട് വരാൻ പറയണം… നല്ല പയ്യനാ ,, നമുക്ക് ഇതങ് നടത്താം….. ഇനിയും അവളുടെ സമ്മതത്തിന് കാത്തു നിൽക്കേണ്ട… ” സ്റ്റയർ കയറുമ്പോൾ അമ്മ അച്ഛനോട് പറയുന്ന കേട്ടു… തിരിഞ്ഞു നോക്കാൻ തോന്നിയില്ല… നിസ്സഹായതയോടെ എന്നെ നോക്കുന്ന അച്ചന്റെ മിഴികൾക്ക് മുൻപിൽ ഇനിയും പിടിച്ചു നിൽക്കാൻ തനിക്കാവില്ല….. മിഴികൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി… ഓരോന്ന് ഓർത്തു നടന്ന് റൂമിൽ എത്തിയത് അറിഞ്ഞില്ല.. റിങ് ചെയ്യുന്ന മൊബൈൽ മനസ്സിനെ ഓർമ്മകളിൽ നിന്നുണർത്തി…. വാഷ് റൂമിൽ പോയി മുഖം കഴുകി വന്ന് ,, മൊബൈൽ എടുത്തു നോക്കിയപ്പോൾ 34 missed calls…. വേറെ ആരുമല്ല എന്റെ ചങ്ക് വെറുപ്പിക്കലുകളാണ്… അടുത്ത ആഴ്ച്ച നമ്മുടെ ചങ്കത്തി നിഖിലയുടെ ചേട്ടന്റെ കല്യാണമാണ് അതിന് ഡ്രെസ്സ് എടുക്കാൻ പോകാനാണ് ഈ കിടന്ന് വിളിച്ചു തകർക്കുന്നത്….. ഉത്തരവാദിത്യം കൂടുതൽ ആയോണ്ട് , ഇങ്ങനെ ഉള്ള എന്ത് കാര്യം കേട്ടാലും ഞാൻ അതങ്ങു മറക്കും… ഇന്ന് ലെവളുമാർ എന്നെ കൊല്ലാൻ സാധ്യതയുണ്ട്…. മൊബൈൽ എടുത്തു ,, തിരിച്ചു വിളിച്ചു കിട്ടാൻ ഉള്ളതെല്ലാം വാങ്ങി….. വേഗം റെഡിയായിറങ്ങി….

“അമ്മാ ഞാൻ പോകുവാ…..”

“പെട്ടെന്ന് വന്നേക്കണം…. ” അടുക്കളയിൽ നിന്ന് അശരീരി എത്തി….

“I will try.. ”

” നന്ദു ,, പതുക്കെ പോകണേ….” again അമ്മ…

“ഒറ്റക്ക് പോകണോ മോളെ…? ” അച്ഛനാണ് ചോദിച്ചത്….

” അച്ഛാ.. ഞാൻ ഒറ്റയ്ക്കല്ലല്ലോ… അവരൊക്കെ ഇല്ലെ… വെറുതെ ഓരോന്ന് ഓർത്തു ടെൻഷൻ അടിക്കേണ്ട.. ഞാനിപ്പോൾ തിരിച്ചു വരില്ലേ….” അതും പറഞ്ഞു അച്ചനെ നോക്കി ഞാൻ ചിരിച്ചു… അച്ഛനും എന്നെ നോക്കി ഒരു കൃത്രിമ ചിരി ചിരിച്ചു…..

” ആഹ് മാധവാ ,,ഞാൻ ക്രെഡിറ്റ് കാർഡ് എടുത്തുട്ടോ.. ” മറുപടിക്ക് wait ചെയ്യാതെ ഓടി..

“നിങ്ങൾ ഒറ്റൊരാളാണ് അവളെ വഷളാക്കുന്നത്…. ” ഓടുന്നതിനിടയിൽ അമ്മ അച്ചനെ വഴക്ക് പറയുന്നത് കേട്ടു…… പാവം അച്ഛൻ.. ..എനിക്ക് ഉള്ളതും കൂടി ഇനി അച്ഛന് കിട്ടും…. പിന്നെ അമ്മ പറഞ്ഞതിലും കാര്യമില്ലാതില്ല….. എനിക്കും ഉണ്ണിക്കും എന്തിനും സപ്പോർട്ട് അച്ഛനാണ്… ഇനി എന്നാണോ ഞാൻ നന്നാവുന്നത്… വീട്ടിൽ വരുമ്പോൾ മാത്രം ഞാൻ ഇങ്ങനെയാണ് , അല്ലെങ്കിൽ ഭയങ്കര ഡീസന്റ് ആട്ടോ ,, ചത്യം …. നന്നാവുന്ന കാര്യത്തെക്കുറിച്ചു ഒക്കെ ഓർത്തു കൊണ്ട് ,, വണ്ടി എടുത്തു…..

ഹെൽമെറ്റ് വയ്ക്കാൻ നിന്നാൽ അത്രയും സമയം കൂടി പോകും , അതോണ്ട് ഹെൽമറ്റ് വയ്ക്കാതെയാണ് ഡ്രൈവിങ്…. അത്യാവശ്യം സ്പീഡിലാണ് ….. കുരിപ്പുകൾ ഓരോരുത്തരായി മാറി മാറി വിളിക്കുന്നുണ്ട് , ഇത്രയും നേരം post ആക്കി , ഇനിയും ലേറ്റ് ആയാൽ അതുങ്ങൾ എന്നെ കൊല്ലും…. അങ്ങനെ പോകുന്നതിനിടയിൽ ഒരിടവഴിയിലേക്ക് കയറിയതും ആരോ എന്റെ പേര് പറയുന്നത് കേട്ടു… ഏതെങ്കിലും കാട്ടുകോഴി ആകുമെന്ന് കരുതി തിരിഞ്ഞു നോക്കിയില്ല….

ഞാൻ ഭയങ്കര ലുക്ക് ആന്നെ ,, ആരോടും പറയേണ്ട…. ഇപ്പോൾ തന്നെ ഒത്തിരി ആരാധകരുണ്ട്…. ഇനി ഫാൻസ് അസോസിയേഷൻ ഒക്കെ തുടങ്ങി ,ബുദ്ധിമുട്ട് ആകും…. പെട്ടെന്നാണ് റയാൻ എന്ന പേര് കേട്ടത് , അത് കേട്ടതും മിഴികൾ അവിടേക്ക് പാഞ്ഞിരുന്നു… തല ചരിച്ചു നോക്കിയപ്പോൾ തന്നെ റയാനെ കണ്ടു….. കുറെ നാളുകൾക്ക് ശേഷമാണ് അവനെ കാണുന്നത്….. റയാൻ ആരാണെന്നല്ലേ … ?? Rayan Don Jacob ( റയാൻ ഡോൺ ജേക്കബ്) thats his name….. ക്യൂട്ട് ലുക്കിങ് ആൻഡ് ഹാൻഡ്‌സം… കട്ട താടി , മീശ , നീളൻ മുടി ഒന്നുമേ ഇല്ല ,, കക്ഷി നേവിയിലാണ് , ഇതൊന്നും ഇല്ലെങ്കിലും ആള് ലുക്കാണുട്ടോ…..അങ്ങു നോർത്ത് ഇന്ത്യയിൽ വരെ കക്ഷിക്ക് ഫാൻസ് ഉണ്ട്.. അവൻ ലക്നോവിലാണ് വർക് ചെയ്യുന്നത്… ലീവിന് വന്നിട്ടുണ്ടെന്ന് ഉണ്ണി പറഞ്ഞു കേട്ടിരുന്നു…. ഉണ്ണിയും റയാനും നല്ല ഫ്രണ്ട്സാണ് …

റയാൻ എന്നെ നോക്കുന്നില്ലെങ്കിലും , കൂടെ നിൽക്കുന്ന വാലുകൾ എല്ലാം എന്റെ പേര് പറഞ്ഞു അവനെ നന്നായി കളിയാക്കുന്നുണ്ട്….

ഞങ്ങൾ ഒരേ ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചവരാണ് , അതിനിടയിൽ എപ്പോഴോ കേൾക്കാൻ തുടങ്ങിയതാണ് ഈ കളിയാക്കൽ… മിക്ക പ്രണയവും സൗഹൃദത്തിൽ നിന്നാണല്ലോ തുടങ്ങുന്നത് , ഞങ്ങൾക്കിടയിലുമുണ്ടായിരുന്നു നല്ലൊരു സൗഹൃദം , അതും ചെന്ന് നിന്നത് പ്രണയത്തിലാണ്….. അതോടെ ഫ്രണ്ട്സായിരുന്ന ഞങ്ങൾ അടിച്ചു പിരിഞ്ഞു…. അല്ല കാരണമില്ലാതെ വഴക്കിട്ടതും , അവനോട് മിണ്ടാതെ നടന്നതും എല്ലാം ഞാനാണ്….. പിന്നീട് കാണുമ്പോഴെല്ലാം മുഖം തിരിച്ചു നടന്നു…. ഞാൻ മൈൻഡ് ചെയ്തില്ലെങ്കിലും ,, എപ്പോൾ കണ്ടാലും റയാൻ ചിരിച്ചു കാട്ടുമായിരുന്നു….. ഇന്നും ആ ചിരിക്ക് പിന്നിലുള്ള കാരണം എനിക്കറിയില്ല…. ഞങ്ങൾ വഴക്കിട്ട് കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവൻ ലക്നൗവിലക്ക് പോയി ….. റയാന്റെ ഹയർ സ്റ്റഡിസെല്ലാം ലക്‌നൗവിലായിരുന്നു , അതുകൊണ്ട് തന്നെ ഞങ്ങൾ പിന്നീട് അധികം കണ്ടിട്ടില്ല…

അങ്ങനെ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇന്ന് റയാനെ കാണുന്നത് , ആ പഴയ റയാനിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു….. എന്തിനോവേണ്ടി തിളക്കുന്ന സാമ്പർ പോലെ ,, ഇടക്കിടെ അവന്റെ ഇൻസ്റ്റ ചെക്ക് ചെയ്തിരുന്നത് കൊണ്ടാകും ആളെ കണ്ടപ്പോൾ ഞെട്ടൽ ഒന്നും തോന്നിയില്ല…. എന്റെ ഫുൾ ഫോക്കസ് റയാനിലാണ്…

” ഒരു മൈൻഡും ഇല്ലാതെ നിൽക്കുന്ന ലവന് ഇപ്പോഴും എന്നെ ഇഷ്ട്ടമാണോ ..? ചാൻസെ ഇല്ല…… ”

“തെണ്ടി , എന്ത് ജാഡയാ ഒന്ന് നോക്കുന്നു പോലുമില്ല…..” അവന്റെ ഫുൾ ലുക്ക് മൊബൈലിലാണ്…. എന്തുവാണോ അതിൽ ഇത്രക്ക് നോക്കാനിരിക്കുന്നത്… ഇനി ഏതെങ്കിലും നോർത്ത് ഇന്ത്യക്കാരിയുമായി സെറ്റ് ആയി കാണുമോ.. ?

എന്തോ അത് ഓർത്തപ്പോൾ വല്ലാത്തൊരു സങ്കടം… അല്ലെങ്കിലും ചില കാര്യങ്ങൾ അങ്ങനെ അല്ലെ …..? നഷ്ട്ടമായി കഴിയുമ്പോഴാണ് , അത് നമുക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്ന് തിരിച്ചറിയുന്നത്…. റയാനെ തന്നെ നോക്കി , ദേഷ്യത്തിൽ ഹാൻഡിൽ തിരിച്ചതും , ഒരു കാറിന്റെ ഹോണടി ശബ്ദം കാതിൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു….. നേരെ നോക്കുന്നതിന് മുൻപേ സ്കൂട്ടി കാറിൽ ഇടിച്ചു…. ആരോ എടുത്തു എറിഞ്ഞ പോലെ ഞാൻ റോഡിലേക്ക് തെറിച്ചു വീണു…. ചോരയിൽ കുളിച്ചു കിടക്കുന്ന എന്നെ കണ്ടതും ന്റെ ബോധം പോയി…എനിക്ക് ചുറ്റും , ആ ചുവപ്പ് ദ്രാവകം തളം കെട്ടി… കണ്ണുകൾ അടയുന്നതിന് മുൻപ് ഞാൻ കണ്ടു എന്നിൽ തറഞ്ഞു നിൽക്കുന്ന വെള്ളാരം കണ്ണുകളെ …..ആ കണ്ണുകളിലെ വികാരമെന്തെന്ന് തിരിച്ചറിയുന്നതിന് മുൻപേ എന്റെ മിഴികൾ അടഞ്ഞു …….

എപ്പോഴോ ബോധം വന്ന ഞാൻ പതിയെ കണ്ണ് തുറന്നു നോക്കിയപ്പോൾ കാണുന്നത് നീലാകാശത്തെയാണ്….. ” ഞാൻ ഇപ്പോഴും ആ റോഡിൽ ആണോ കിടക്കുന്നത് ? ” എണീക്കാൻ ഒരു പാഴ് ശ്രമം നടത്തി ,, പക്ഷേ നടന്നില്ല… തലക്കും , ശരീരത്തിനും വല്ലാത്തൊരു ഭാരം പോലും…. ഒന്നും മനസ്സിലാകുന്നില്ലല്ലോ…. ?? ചുറ്റിനും നോക്കിയ എന്റെ മിഴികളിൽ നീർക്കണങ്ങൾ ചാലുകൾ തീർത്തു…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… ബാക്കി വായിക്കുവാൻ കുപ്പിവള പേജ് ലൈക്ക് ചെയ്യൂ,

തുടരും…

രചന: അപർണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *