ദേവുവും സജിയും പ്രണയിച്ചു വിവാഹം ചെയ്താണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Uma S. N. Nair

അർച്ചന ജോലി കഴിഞ്ഞു വരുമ്പോൾ അഞ്ജുമോൾ ട്യൂഷന് പോയി കഴിഞ്ഞു രാധമ്മ ഉമ്മറത്തു വിളക്ക് വക്കാൻ ഉള്ള ഒരുക്കത്തിലാണ്..

“എന്താ മോളെ വൈകിയേ. ”

അവൾ സ്കൂട്ടർ ഒതുക്കി വച്ചു

“ഇന്നും ട്രാഫിക് പ്രശ്നം ആണമ്മേ അഞ്ജുമോൾ വന്നില്ലേ അവൾ വലതും കഴിച്ചോ അമ്മേ ”

“അവൾ, ഒന്നും കഴിച്ചില്ല വയറു വേദന ആണെന്ന പറഞ്ഞത് കൊണ്ടു പോയ ചോറു അങ്ങനെ കൊണ്ടു വന്നിട്ട്ണ്ട് ഇച്ചിരി കട്ടൻ ഇട്ടു കൊടുത്തു അതും കുടിച്ചു ട്യൂഷനു പോയി ”

“രണ്ടു ദിവസം ആയി വയറുവേദന എന്ന് പറയുന്നു ഈ മാസം പിരിയഡ് ആയിട്ടുമില്ല നാളെ ലീവെടുത്ത് ഡോക്ടറെ കാണിക്കണം..

“മോളെ അവൾക്കെന്തോ ഒരു മാറ്റം തോന്നുന്നു ആരോടും അധികം മിണ്ടുന്നില്ല എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറയും എന്ത് പറ്റി എന്റെ കുട്ടിക്ക് ”

“അതു എക്സാം അല്ലെ അമ്മേ വരുന്നത് അതിന്റെ ടെൻഷൻ ആകും ”

“ഞാൻ കുളിച്ചു വരാ അമ്മേ ”

അവൾ വേഗം തോർത്ത്‌ എടുത്തു കുളിക്കാൻ കേറി…

അർച്ചനയും അഞ്ജുമോളും രവിയുടെ അമ്മയും അടങ്ങുന്ന കൊച്ചു കുടുംബം രവി ഒരു വർഷമായി ദുബായിലാണ് അർച്ചനക്കു സിറ്റിയിലെ തന്നെ ബാങ്കിൽ ജോലിയുണ്ട് അമ്മയും മക്കളും രാവിലെ ഒരുമിച്ചു ഇറങ്ങും.. അഞ്ജുമോൾ എട്ടിലാണ് പഠിക്കുന്നതു മിക്കവാറും അർച്ചന വരാൻ വൈകും അഞ്ജുമോൾ സ്കൂൾബസിൽ വന്നു അപ്പോളേക്കും ട്യൂഷന് പോയിട്ടുണ്ടാകും രവിയുടെ അമ്മ കൂടെ ഉള്ളത് ഒരാശ്വാസമാണ്

അർച്ചന കുളിച്ചു വന്നു രാത്രിയിലേക്കുള്ള ചപ്പാത്തി കുഴക്കൻ തുടങ്ങി അഞ്ജുമോൾക് ചപ്പാത്തിയും കുറുമയും വലിയ ഇഷ്ടമാണ്.. ചപ്പാത്തി റെഡി ആക്കി വച്ചു അവൾ അമ്മയുടെ അടുത്ത് വന്നിരുന്നു.

അമ്മ ഉമ്മറത്തു വിളക്കിന്റെ മുന്നിൽ കണ്ണടച്ച് ഇരുന്നു നാമം ചൊല്ലുന്നു…

“അല്ല മോളെ അഞ്ജുട്ടി വന്നില്ലല്ലോ സമയം ആയില്ലേ.. ”

“ഇപ്പോൾ വരും അമ്മേ ”

അർച്ചനയുടെ കൈയിലെ ഫോൺ അടിച്ചു

“ഹലോ ചേച്ചി ഞാൻ ആണ് ദേവു”

“എന്താ ദേവു ട്യൂഷൻ കഴിഞ്ഞില്ലേ മോൾ പോന്നോ”

“ചേച്ചി അഞ്ജുമോൾ ഒന്ന് തലകറങ്ങി വീണു ചേച്ചി വേഗം ഒന്നിങ്ങു വരൂ ”

“അയ്യോ എന്റെ മോൾക്ക്‌ എന്താ പറ്റിയെ ”

“പേടിക്കണ്ട ചേച്ചി സജിയേട്ടൻ ഉണ്ട് ഇവിടെ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം ചേച്ചി വേഗം വാ.. ”

“എന്താ മോളെ ആരാ അതു മോളെന്തിനാ കരഞ്ഞത് ”

“അമ്മേ അഞ്ജുനു വയ്യെന്ന് ദേവുവാണ് വിളിച്ചത് വേഗം വരൂ ഹോസ്പിറ്റലിൽ പോകണം.. ”

അവർ വേഗം വീട് പൂട്ടി അർച്ചനയുടെ സ്കൂട്ടയിൽ ദേവുവിന്റെ വീട്ടിലേക്ക് തിരിച്ചു..

ദേവുവും സജിയും പ്രണയിച്ചു വിവാഹം ചെയ്താണ് വീട്ടിൽ വൈകുന്നേരം ട്യൂഷൻ സെന്റർ ഉണ്ട് അവിടെ ആണ് അഞ്ജുവിനു ട്യൂഷൻ.. പകൽ സമയം സജി അടുത്തുള്ള പ്രൈവറ്റ് കോളേജിൽ ക്ലാസ്സ്‌ എടുക്കാൻ പോകും.. രണ്ടു വയസുള്ള മാളൂട്ടിയെ നോക്കണ്ടത് കൊണ്ട് ദേവു ജോലിക്കൊന്നും പോകുന്നില്ല.

അവർ ദേവു വിന്റെ വീട്ടിൽ എത്തി അഞ്ജു ആകെ തളർന്നു കിടക്കുന്നു

മോളെ വിളിച്ചു കൊണ്ട് അർച്ചന അവളെ വാരിയെടുത്തു.

“എന്റെ മോളെ എന്താ പറ്റിയത് ”

“ചേച്ചി കരഞ്ഞു കൂവാതെ ചേച്ചി കാറിൽ കേറൂ ഹോസ്പിറ്റലിൽ പോകാം ”

സജി അവരോട് പറഞ്ഞു

ഹോസ്പിറ്റലിൽ ഡോക്ടർ രമാദേവിയുടെ മുന്നിൽ അർച്ചന പൊട്ടിക്കരഞ്ഞു.

“ഡോക്ടർ എന്റെ മോൾ ”

“പേടിക്കാതിരിക്കു എന്താ കുഴപ്പം പരിശോധിക്കട്ടെ”

അഞ്ജുവിനെ പരിശോധനക്കായി കർട്ടൻ മറച്ച ബെഡിൽ കിടത്തി

“ചേച്ചി ഒന്നു പുറത്തു നില്ക്കു ഞങ്ങൾ ഉണ്ടല്ലോ വിളിക്കാം ”

നഴ്‌സിന്റെ തറപ്പിച്ചുള്ള പറച്ചിൽ കേട്ടു അർച്ചന പുറത്തിറങ്ങി കരഞ്ഞു കൊണ്ട് വാതിലിൽ തന്നെ നിന്നു.

“എന്താ ചേച്ചി ഇത് അമ്മ കൂടെ കരയുന്നു ചേച്ചിക്കല്ലേ ധൈര്യം വേണ്ടേ ”

“ദേവു എനിക്ക് വയ്യ എന്റെ മോൾ ”

“ഒന്നുമില്ല ചേച്ചി സമാധാനമായിരിക്കൂ ”

നഴ്സ് പുറത്തേക്ക് തല നീട്ടി

“ഡോക്ടർ വിളിക്കുന്നു ”

അർച്ചന വേഗം ഡോക്ടറുടെ അടുത്തെത്തി

“എന്താ ഡോക്ടർ എന്താ അഞ്ജുവിന് ”

“അർച്ചന ഇരിക്കു ”

പറയു എന്താ ഡോക്ടർ ”

അർച്ചന പറയുന്നത് കേൾക്കണം വിഷമിക്കരുത്..

ഒന്നു പറയു ഡോക്ടർ

“അഞ്ജു പ്രഗ്നന്റാണ് ”

“ഡോക്ടർ ”

അർച്ചന ഞെട്ടി വിളിച്ചു.

“എന്താണ് ഈ പറയുന്നത് ഡോക്ടർ ”

“അതെ അർച്ചന സത്യം ആണ് എങ്ങനെ സംഭവിച്ചു സ്കൂൾ കുട്ടിക്ക് ഇത് ”

“എന്റെ മോളെ ”

അവൾ വിങ്ങി വിങ്ങി കരഞ്ഞു

!അർച്ചനക്ക് വേണമെങ്കിൽ പോലീസിൽ കംപ്ലയിന്റ് കൊടുക്കാം പ്രായപൂർത്തി ആകാത്ത കുട്ടിക്കെതിരെ ഇതൊരു പീഡനം ആണ് ”

“അയ്യോ ഡോക്ടർ വേണ്ട ഒന്നും വേണ്ട..”

പുറത്തു വന്ന അർച്ചന അമ്മയുടെ മുഖത്തേക്ക് നോക്കിയില്ല

“മോളെ എന്താ ഡോക്ടർ പറഞ്ഞത് ”

“എന്താ ചേച്ചി ദേവുവും സജിയും ചോദിച്ചു ”

അർച്ചനയുടെ കണ്ണുകൾ സജിയിൽ തറഞ്ഞു അവൻ അവനായിരിക്കും അല്ലാതെ അഞ്ജു സ്കൂൾ വിട്ടു എവിടെയും പോകാതെ എങ്ങനെ അതെ സജി തന്നെ..

“ഡാ എന്റെ മോളെ നീ നശിപ്പിച്ചു അല്ലെ എന്റെ മോൾ ഗർഭിണി ആണ് നീയാണ് എല്ലാം കാരണം ”

“എന്താ ചേച്ചി പറയുന്നത് എനിക്കൊന്നും മനസിലായില്ല ”

ദേവു അതു കേട്ട് ഞെട്ടി

അർച്ചന സജിയുടെ ഷർട്ടിൽ പിടിച്ചുലച്ചു..

“ചേച്ചി എന്താ പറയുന്നത് അഞ്ജുമോളെ സജിയേട്ടൻ നശിപ്പിച്ചു എന്നോ എങ്ങനെ തോന്നി ചേച്ചി പറയാൻ ”

ദേവു പൊട്ടി കരഞ്ഞു

“പിന്നെ അവൾക്ക് എങ്ങനെ ഇത് സംഭവിച്ചു സ്കൂൾ വിട്ട ആകെ വാരുന്നത് നിങ്ങളുടെ വീട്ടിൽ ട്യൂഷനാണ് ”

“അതുകൊണ്ടു സജിയേട്ടൻ ആണെന്ന് എന്താണ് ഉറപ്പ് ചേച്ചി പറയു. ”

അർച്ചനക്ക് ഉത്തരം മുട്ടി.

“വരുന്ന ബസിൽ ഡൈവർ ഇല്ലേ സ്കൂളിൽ മാഷ്മാരില്ലേ അതൊന്നും ഓർമ്മ ഇല്ലേ ചേച്ചി നാലു വർഷം പ്രണയിച്ച ഞാൻ സജിയേട്ടന്റെ ഇറങ്ങി കൂടെ പോന്നത് എനിക്കു ഉറപ്പാണ് എന്റെ സജിയേട്ടൻ തെറ്റ് ചെയ്യില്ല എന്നു.. പോരാത്തതിന് രണ്ടു വയസുള്ള മോളാണ് ഉള്ളത് നാളെ അവളുടെ അച്ഛൻ ഇങ്ങനെ ആണെന്ന് പറയേണ്ട ഗതികേട് എന്റെ സജിയേട്ടൻ ചെയ്യില്ല ചേച്ചി മോളോട് ചോദിച്ചു നോക്കു എന്താ സംഭവം എന്നു ഞങ്ങൾ ഇറങ്ങുവാ സഹായിച്ചതിന് നന്ദി കിട്ടി.. ”

ദേവു സജിയുടെ കൈയിൽ പിടിച്ചു മുന്നോട്ടു നടന്നു.

. ഇതെല്ലാം കേട്ട് രാധമ്മ പകച്ചു ഇരുന്നു

“ദേവു നീ കൈ വിട് എന്താണ് കാണിക്കുന്നത് എടുത്തു ചാടിയാൽ ഒരു കാര്യവും ഇല്ല തെറ്റ് ചെയ്യാത്ത ഞാൻ എന്തിനു പേടിച്ചു പോകണം… ”

“പിന്നെ എന്ത് വേണമെന്ന അവർ പറയുന്നത് സത്യം ആണ് സമ്മതിച്ചു കൊടുക്കണോ ”

“ദേവു സ്വന്തം മകൾക് ഇങ്ങനെ വന്ന നിയ്യും അങ്ങനെ ആണ് പറയുക ചേച്ചിയുടെ വിഷമം കൊണ്ടു അല്ലെ ചേച്ചി പറഞ്ഞത്. സാരമില്ല ”

അർച്ചനയോടായി പറഞ്ഞു.

“ചേച്ചി ചേച്ചി വിഷമിക്കണ്ട ചേച്ചിയുടെ കൂടെ ഞാൻ ഉണ്ട് ഞാൻ തെറ്റ് ചെയ്യാത്തിടത്തോളം എനിക്ക് ചേച്ചിയുടെ വാക്കുകൾ വിഷമമില്ല. ഇതിനു സത്യാവസ്ഥ കണ്ടു പിടിക്കേണ്ടത് എന്റെ കൂടി നിലനിൽപ്പാണ്.. ”

“അർച്ചനയെ ഡോക്ടർ വിളിക്കുന്നു ”

നഴ്‌സിന്റെ ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി.

“സജിയും ദേവുവും അർച്ചനയുടെ കൂടെ ഡോക്ടറുടെ മുന്നിലിരുന്നു ”

“അർച്ചന ഹസ്ബൻഡ് എവിടെയാണ് ”

“അദ്ദേഹം ദുബായിൽ ആണ് ഡോക്ടർ ”

“അപ്പൊ ഇതാരാണ് കൂടെ ”

“ഇത് അവളുടെ ട്യൂഷൻസാർ സജി കൂടെയുള്ളത് ഭാര്യാ ദേവു ”

“അർച്ചന ശ്രദ്ധിച്ചു കേൾക്കണം ഞങ്ങൾ വിശദമായി മോളോട് ചോദിച്ചു കാര്യങ്ങൾ അവൾക് ഒന്നും അറിയില്ല എന്നാണ് ആദ്യം പറഞ്ഞത് പക്ഷെ സ്കൂളിൽ അവൾക്ക് വിമൽ എന്ന സീനിയർ കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. അവൻ മൂലമാണ് സംഭവിച്ചത്. എന്നു പറയുന്നു. വിമൽ പള്സ് ടു വിദ്യാർത്ഥിയാണ് ക്ലാസ്സ്‌ കട്ട് ചെയ്ത് വിമലിന്റ കൂടെ പോകാറുണ്ട് പറയുന്നു അർച്ചനക്കു വേണമെങ്കിൽ ഇതു മുന്നോട്ടു കൊണ്ട് പോകാം പോലീസിൽ കംപ്ലയിന്റ് കൊടുക്കാം പക്ഷെ ലൈഫ് കൂടെ നോക്കണം ജീവിതം മുഴുവൻ അപമാനം അനുഭവിച്ചു ജീവിക്കണ്ടേതു വരും പോലീസ് അറിഞ്ഞാൽ മീഡിയ ചാനലുകൾക്ക് പുതിയ ഇരകളെ കിട്ടിയ സുവർണ്ണക്കാലമാകും അർച്ചന ആലോചിച്ചു തീരുമാനം എടുക്കു പക്ഷെ ഒന്നുണ്ട് കുറ്റക്കാർ അർച്ചനയുടെ മോൾ കൂടി ആണ് ഒന്നുകിൽ ഇവിടെ ഇത് അവസാനിപ്പിക്കാം”

അർച്ചനക്കു സജിയുടെയും ദേവുവിന്റെയും മുഖത്തേക് നോക്കാൻ വയ്യാതെ തല താഴ്ത്തി.

“സജി ഞാൻ എന്താ ചെയ്യുക ”

തല പൊക്കാതെ തന്നെ അർച്ചന ചോദിച്ചു വിക്കി ചോദിച്ചു

“ചേച്ചി ഇനിയിപ്പോൾ ഒന്നും ചെയ്യാനില്ല ഒന്നും ആലോചിച്ചു വിഷമിക്കണ്ട ആരുമറിയാതെ ഇതങ്ങു അവസാനിപ്പിക്കുക ഇനി മോളുടെ ഭാവിക്ക് അതാണ് നല്ലത്. ”

“ഡോക്ടർ ഞങ്ങളെ രക്ഷിക്കൂ ഡോക്ടർ പറഞ്ഞത് പോലെ ആരും അറിയാതെ പോകട്ടെ”

അർച്ചന ഡോക്ടറെ തൊഴുത് പറഞ്ഞു.

!അർച്ചന ഞാൻ ഒരു ഡോക്ടർ എന്ന നിലയിൽ തെറ്റിന് കൂട്ടു നിലക്കാൻ പാടുള്ളതല്ല പക്ഷെ ഞാനും ഒരു അമ്മയാണ് എനിക്കുമുണ്ട് ഒരു മകൾ ഒരു കുഞ്ഞിന്റെ ഭാവി കരുതി അതു അബോർഷൻ ചെയ്യാം നഴ്‌സിന്റെ കൈയിൽ സമ്മതപത്രം ഒപ്പിട്ട് കൊടുത്തോളു….”

ഡോക്ടർ എഴുന്നേറ്റു ലേബർ റൂമിലേക്കു നടന്നു.

ആ സമയം അത്രയും അവരുടെ കൂടെ സജിയും ദേവുവും ഉണ്ടായിരുന്നു അർച്ചനക്കു താങ്ങായി അർച്ചന സജിയുടെ മുന്നിൽ പൊട്ടി കരഞ്ഞു.

“സജി ദേവു ഈ ചേച്ചിയോട് ക്ഷമിക്കണം ഞാൻ അറിയാതെ അപ്പോഴത്തെ വേദന കൊണ്ടു .. ഓരോന്ന് പറഞ്ഞു.. ”

“സാരമില്ല ചേച്ചി ചേച്ചിയെ മനസിലാകും ഇതൊന്നും ആരും അറിയാൻ പോകുന്നില്ല ഞങ്ങൾ ചേച്ചിയുടെ കൂടെ എന്നുമുണ്ടാകും.. ”

ദേവു അർച്ചനയെ തലോടി..ആശ്വസിപ്പിച്ചു..

അപ്പോൾ ലേബർ റൂമിൽ അഞ്ജുമോൾ അവളുടെ മേലെയുള്ള കറ കളഞ്ഞത് അറിയാതെ മയക്കത്തിലായിരുന്നു…….

NB….നമ്മൾ നമ്മുടെ മക്കളെ എപ്പോഴും വളരെ ശ്രദ്ധിക്കുക അവരുടെ ഓരോ മാറ്റവും തിരിച്ചറിയുക കുട്ടികൾ ചെയ്യുന്ന തെറ്റുകൾ മൂലം ഒരു ജീവിതം മുഴുവൻ ആണ് അനുഭവിക്കേണ്ടി വരുക നമ്മുടെ ഇടയിൽ ഇങ്ങനെ ഒരു അവസ്ഥ പെണ്മക്കൾ ഉള്ള ഒരു മാതാപിതാക്കൾക്കും ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം…..

രചന: Uma S. N. Nair

Leave a Reply

Your email address will not be published. Required fields are marked *