ചെമ്പകം, നോവൽ ഭാഗം 11 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എല്ലാം എങ്ങനെയാ ചെയ്യേണ്ടതെന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ഞാൻ എന്റെ ഫ്ലാറ്റിൽ കൊണ്ടുപോയി ഓക്കെയാക്കി വരാം ഡോക്ടർ….

എന്തുപറ്റി…എന്നെ അത്ര വിശ്വാസമില്ലല്ലേ…!! ഒരു രാത്രി ഈ ഫ്ലാറ്റില് ഒരു റൂമിൽ കഴിച്ചു കൂട്ടിയവരാ നമ്മള്…അതും ഇയാള് drugs ന്റെ effect ലും…അന്നെന്റെ ഭാഗത്ത് നിന്നും മോശമായ ഒരു പ്രവർത്തി പോയിട്ട് മോശമായ ഒരു നോട്ടം പോലും ഇയാൾടെ നേർക്ക് ഉണ്ടായിട്ടില്ല എന്ന ഉത്തമ ബോധ്യവും, വിശ്വാസവും എനിക്കുണ്ട്… അതേ വിശ്വാസം എന്നിൽ ഇയാൾക്കുമുണ്ടെങ്കിൽ ആ ഡോറ് ലോക്ക് ചെയ്ത് എന്റെ പിറകേ വരാം…

ഡോക്ടർ അതും പറഞ്ഞ് ഹെഡ്ഫോൺ എടുത്ത് ചെവിയിലേക്ക് തന്നെ ഉയർത്തി വച്ച് kitchen ന്റെ ഭാഗത്തേക്ക് നടന്നു… പക്ഷേ ഡോക്ടറിന്റെ മുഖത്ത് ചെറിയൊരു ദേഷ്യം പ്രതിഫലിച്ചപോലെ തോന്നി…വേണ്ടായിരുന്നു… ഞാൻ ചെറിയൊരു കുറ്റബോധത്തോടെ ഡോറ് ലോക്ക് ചെയ്ത് kitchen ലേക്ക് നടന്നു….

kitchen ന്റെ ഡോറ് കടക്കാൻ തുടങ്ങിയതും ഡോക്ടർ എന്നെയൊന്ന് തിരിഞ്ഞ് നോക്കി….

ഹേയ്…wait…എന്തായാലും കയറി വരുമ്പോ ഐശ്വര്യമായി ആ വലതു കാല് വച്ച് കയറിയ്ക്കോ… എന്റെ kitchen അല്ലേ…😁😁 ഭാവിയില് ഇതിനി കൈയ്യടക്കി ഭരിയ്ക്കുന്നത് ആരാണെന്ന് പറയാൻ പറ്റില്ലല്ലോ..!!!!

ഡോക്ടർ എന്തോ അർത്ഥം വച്ച് പറയും പോലെ പറഞ്ഞൊന്ന് ചിരിച്ചതും ഞാൻ ചവിട്ടാനാഞ്ഞ ഇടം കാല് മാറ്റി വലത് കാല് തന്നെ മുന്നോട്ട് വച്ച് കയറി… ഡോക്ടറ് ബ്രഡ് toasterൽ വയ്ക്കുന്ന തിരക്കിലായിരുന്നു…

സോറി ഡോക്ടർ….

എന്തിന്…??

നേരത്തെ പറഞ്ഞപ്പോ ഡോക്റിന്റെ മുഖത്ത് ദേഷ്യമുള്ളത് പോലെ തോന്നി….

ന്മ്മ്മ്…തോന്നിയത് തെറ്റിയില്ല… എനിക്ക് നല്ല ദേഷ്യമായി…എന്തേ…?? ഡോക്ടർ അതും പറഞ്ഞ് എനിക്ക് നേരെ തിരിഞ്ഞ് നിന്നു….ഞാനാകെയൊന്ന് പരിഭ്രമിച്ചു നിന്നതും ഡോക്ടർ ഒന്ന് ചിരിച്ചിട്ട് അതേപടി വീണ്ടും തിരിഞ്ഞ് ജോലി തുടർന്നു….

ഡോക്ടർ ഒറ്റയ്ക്കാണോ cooking ഒക്കെ..??

yes… പിന്നെ ഞാനൊറ്റയ്ക്ക് താമസിക്കുമ്പോ വേറെ ആരാ cook ചെയ്തു തരുന്നത്…??

ഡോക്ടറിന് food ഒക്കെ prepare ചെയ്യാൻ അറിയ്വോ..??

അങ്ങനെ expert ഒന്നുമല്ല… പിന്നെ കഴിയ്ക്കുന്നത് ഞാനല്ലേ..എല്ലാം സ്വയം adjust ചെയ്യും..അല്ലാതെ വഴിയില്ലല്ലോ…!!!

എങ്കിലും എന്തൊക്കെ അറിയാം cook ചെയ്യാൻ…??

എനിയ്ക്കങ്ങനെ ഒന്നുമറിയില്ലെടോ…ദേ ഈ ബ്രഡാണ് എന്റെ സ്ഥിരം food item… പിന്നെ ഗ്രീൻ ടീയും…ചില ദിവസങ്ങളിൽ fresh vegetables ഉം… ഇതൊക്കെയാ എന്റെ main menu…

അപ്പോ ഉച്ചയ്ക്ക് ചോറും കറിയുമൊന്നും ശീലമില്ലേ…??

ശീലമാക്കിയാൽ ഞാൻ പെട്ടു പോവും അമ്മാളൂട്ടീ…എന്റമ്മ പിന്നെ ഇവിടെ വന്നു നില്ക്കേണ്ടി വരും…..അമ്മയ്ക്ക് ഇയാളെപ്പോലെ അവിടെയൊരാളുണ്ട്..ഞാനിവിടേക്ക് വന്നപ്പോ കൂട്ടിന് ഏൽപ്പിച്ചു പോരുന്നതാ…അയാളെ മിസ് ചെയ്യാൻ പറ്റില്ലാന്ന് പറഞ്ഞ് വീടിന്റെ പടി ഇറങ്ങില്ല…

അതാരാ…അങ്ങനെ ഒരാള്….!!! നിന്ന നിൽപ്പിൽ എന്റെ ഭാവമൊന്ന് മാറി…കൂടെ ഒരു curiosity ഉം…

വേറെ ആരാ ഞാൻ പറഞ്ഞിട്ടില്ലേ അമ്മാളൂനെപ്പറ്റി…അമ്മേടെ മോളാണെന്നാ പറയുന്നേ…!!😁😁😁

അത് കേട്ടപ്പോഴാ ചെറിയൊരു ആശ്വാസം തോന്നിയത്…പശുവായിരുന്നോ…😁 ഞാൻ വേറെ എന്തൊക്കെയോ വിചാരിച്ചു….(ആത്മ)

എന്താണ് കാര്യമായി ചിന്തിക്കുന്നത്…അമ്മാളു ആരാണെന്നറിയില്ലേ….???

അറിയാം ഡോക്ടർ… ഞാൻ പെട്ടെന്ന് ഞെട്ടിയുണർന്ന് പറഞ്ഞു…

ന്മ്മ്മ്… ഡോക്ടർ ഒന്നു ചിരിച്ചിട്ട് ഹെഡ്ഫോണില് concentrate ചെയ്തു….

അമ്മയും….വേറെ ആരൊക്കെയുണ്ട് വീട്ടിൽ..??

അത് കേട്ടതും ഡോക്ടർ ഒരു കള്ളച്ചിരിയോടെ എനിക്ക് നേരെ തിരിഞ്ഞ് സ്ലാബിൽ ചാരി നിന്നു… അതിന്റെ കൂടെ എന്റെ കൈയ്യിലേക്ക് ഒരു കപ്പ് കോഫി കൂടി തന്ന് കപ്പിലേക്ക് just ഒന്ന് മുട്ടിച്ചു…

ന്മ്മ്മ്..കുടിയ്ക്ക്…എല്ലാം പറഞ്ഞു തരാം…😁😁 ഹെഡ്ഫോൺ വീണ്ടും കഴുത്തിലേക്ക് വച്ച് ഡോക്ടർ ഒരു കവിൾ കോഫി കുടിച്ചു…

വീട്ടില് ഞാനും അമ്മയും മാത്രമേയുള്ളൂ…അമ്മ ടീച്ചറായിരുന്നു..സതീദേവീന്നാ പേര്…എന്റെ സതിയമ്മ…അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു പോയതാ… പിന്നെ അമ്മേടെ ചിട്ടയായ ശിക്ഷണത്തിലാ എന്നെ ഇത്രേം പഞ്ചപാവമായ ഒരു ഡോക്ടറാക്കി മാറ്റിയത്….😜😜

ഞാനതു കേട്ട് ഒന്ന് ചിരിച്ചു…

എന്തിനാ ചിരിയ്ക്കുന്നേ ഞാൻ പാവമല്ലേ…??

ഞാനതിനൊന്ന് തലയാട്ടി കൊടുത്തു…

അതേ അമ്മാളൂട്ടീ..എന്റെ story ഞാൻ ഓരോ Part ആയി പറഞ്ഞു തരാം… അപ്പോഴേക്കും ഉച്ചയ്ക്ക് ലഞ്ചിന് വേണ്ടി എന്തെങ്കിലും ഒന്ന് cook ചെയ്യ്വോ…???ഈ ബ്രെഡ് കഴിച്ച് മടുത്തിട്ടാ…എന്ത് help വേണമെങ്കിലും ഞാൻ ചെയ്തു തരാം…

ഞാനതു കേട്ട് ഡോക്ടറിനെ തറപ്പിച്ചൊന്നു നോക്കി….

ബുദ്ധിമുട്ടാണെങ്കി വേണ്ടാട്ടോ…!! ഞാൻ ഒന്നും ചോദിച്ചിട്ടില്ലാന്ന് വിചാരിച്ചാ മതി….

എനിക്കങ്ങനെ ബുദ്ധിമുട്ടൊന്നുമില്ല.. പക്ഷേ ഞാനുണ്ടാക്കുന്ന ഫുഡ് ഡോക്ടറിന് ഇഷ്ടാക്വോന്ന് ചെറിയൊരു സംശയമുണ്ട്….

അതൊന്നും പേടിയ്ക്കണ്ട… ഞാൻ ഒരു ഗംഭീര മോശം cook ആടോ…എന്നേക്കാളും എന്തുകൊണ്ടും താൻ better ആയിരിക്കും…അതെനിക്കുറപ്പാ… അതുകൊണ്ട് ആ ടെൻഷൻ വേണ്ട…. പിന്നെ ഇന്നത്തെ പാചകം അനുസരിച്ച് വേണം future ൽ food സ്ഥിരം പുറത്ത് നിന്ന് വേണോ അതോ servant നെ വയ്ക്കണോന്ന് തീരുമാനിക്കാൻ….😜😜

എന്താ…??

എന്റെ future ന്റെ കാര്യം പറഞ്ഞതാ ഇയാള് കേൾക്കാൻ വേണ്ടി ഒന്നുമില്ല… ഡോക്ടർ അതും പറഞ്ഞ് എന്റെ കൈയ്യിലെ കപ്പ് വാങ്ങി വാഷ് ചെയ്തു…

അയ്യോ…അത് ഞാൻ കഴുകാമായിരുന്നല്ലോ…

അത് സാരല്ല.. താൻ cooking.. ഞാൻ washing.. നമുക്കൊരു mutual understanding ല് പോകാം..ന്തേ..

അത് കേട്ടതും ഞാൻ ഒന്നു ചിരിച്ചിട്ട് ചുരിദാറിന്റെ ഷാൾ ക്രോസായി ഒന്ന് മുറുക്കി കെട്ടി….

എന്താ ഉണ്ടാക്കേണ്ടത്….???

Your wish…!! എന്ത് വേണമെങ്കിലും ആവാം…!! ഫ്രിഡ്ജിൽ vegetables ഉണ്ട്…ഇയാള് vegetarian അല്ലേ അതോണ്ട് non veg വേണ്ട…

ok… ഞാൻ ഫ്രിഡ്ജിൽ നിന്നും അത്യാവശ്യം വേണ്ട പച്ചക്കറിയൊക്കെ എടുത്ത് നുറുക്കാൻ തുടങ്ങി… ഡോക്ടർ ഒരു ക്യാരറ്റും എടുത്ത് കടിച്ച് സ്ലാബില് സീറ്റുറപ്പിച്ചു….

ഡോക്ടറിന്റെ story പറഞ്ഞില്ലല്ലോ…!!

ന്മ്മ്മ്…ഓക്കെ let’s continue… എന്റെ അമ്മയും അച്ഛനും അത്യാവശ്യം റിച്ചായിരുന്നു..ചെമ്പകശ്ശേരി കൃഷ്ണ ചന്ദ്രന്റേയും, ആറ്റുവായ്ക്കൽ സതീദേവിയുടേയും ഒരേയൊരു പുത്രനായാ ഈയുള്ളവന്റെ ജനനം…കുഞ്ഞും നാളിൽ ഞാൻ ഭയങ്കര വികൃതിയായിരുന്നൂന്ന് അമ്മ എപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട്…!! അങ്ങനെ അത്യാവശ്യം തല്ലുകൊള്ളിത്തരങ്ങളുമായി ഞാൻ വളർന്നു… അമ്മ പഠിപ്പിച്ചിരുന്ന സ്കൂളിൽ തന്നെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി…. അതുകൊണ്ട് ആ ടൈമിലൊക്കെ ഞാനൊരു പാവം കുട്ടിയായിരുന്നു…സ്കൂളിലെ pledge പോലും ഞാനാ പറഞ്ഞിരുന്നത്…ഊഹിക്കാല്ലോ ഞാൻ extraordinary dissent ആയിരിക്കുമെന്ന്…. ബട്ട് അതൊക്കെ എന്റെ വെറും അഭിനയമായിരുന്നെന്ന് +2 ആയപ്പോഴാ എല്ലാവരും അറിഞ്ഞു തുടങ്ങിയത്….

അതെന്താ…???

എന്താന്ന് ചോദിച്ചാ…സ്വന്തം അമ്മ പഠിപ്പിക്കുന്ന സ്കൂള്…അമ്മേടെ കൂടെയുള്ള പോക്കും വരവും എന്ത് ചെയ്താലും അമ്മ അറിയും…തീർന്നില്ലേ നമ്മുടെ സ്വാതന്ത്ര്യം… മണിച്ചിത്രത്താഴിട്ട് പൂട്ടിയ അവസ്ഥയായിരുന്നു….

അങ്ങനെയിരിക്കുമ്പോഴാ +2 വിന് അമ്മാവന്റെ വക suggestion വരുന്നത് എന്നെ സൈനിക school ൽ വിട്ട് പഠിപ്പിക്കണംന്ന്…എങ്കിലേ ഈ discipline ഉം punctuality ഉം എല്ലാം അതുപോലെ maintain ചെയ്യാൻ കഴിയൂന്ന്….എന്റെ ആ വഴിയും ഏതാണ്ട് അടഞ്ഞ മട്ടായി…. പിന്നെ വിട്ടുകൊടുക്കാൻ പറ്റ്വോ…അമ്മേടെ സമ്മതം കിട്ടാൻ വേണ്ടി പഠിച്ച പണി 18 ഉം നോക്കി…ഒടുവിൽ സഹികെട്ട് ഒരു നാടുവിടൽ ഭീഷണി മുഴക്കിയതും അമ്മേടെ മനസലിഞ്ഞു…

പാതിരാത്രി 12 മണിയ്ക്ക് ഉറക്കമഭിനയിച്ച് കിടന്ന എന്റെ തലയില് തലോടി അമ്മ കാര്യത്തിന് ഏതാണ്ട് തീരുമാനമാക്കി…എന്റെ life ലെ freedom at midnight ആയിരുന്നു അത്… 😁😁പിന്നെ എല്ലാം വളരെ smooth ആയി നടന്നു…

സിറ്റിയിലെ നല്ല സ്കൂളിലാണ് admission എടുത്തതെങ്കിലും നല്ല ഒന്നാന്തരം അലമ്പ് ടീംസായിരുന്നു കൂടെയുണ്ടായിരുന്ന friends… ക്ലാസ് തുടങ്ങി first week പഠിക്കാൻ ചെറിയ ത്വരയൊക്കെ കാണിച്ചു തുടങ്ങി…പിന്നെയങ്ങോട്ട് complete ഉഴപ്പും…exam time ആയാൽ മാത്രം കാണുന്ന ടീച്ചേർസും, ടെക്സ്റ്റും…അങ്ങനെയായി കാര്യങ്ങൾ…but relatives എല്ലാം അത്യാവശ്യം central govt and state govt ഉദ്യോഗസ്ഥരായതുകൊണ്ട് അവരുടെ മുന്നിൽ അമ്മയെ നാണം കെടുത്തരുതെന്ന ഒരു aim അന്നും മനസ്സിലുണ്ടായിരുന്നു…

അങ്ങനെ ആഘോഷമായി +2 കടന്നുപോയി.. പിന്നെ ഒരു വർഷം entrance coaching..അത് ശരിയ്ക്കും ഒരു ജയിലായിരുന്നെടോ…ബട്ട് merit ൽ തന്നെ സീറ്റ് വാങ്ങാൻ ആ ജയിൽ എന്നെ ആവശ്യത്തിന് support ചെയ്തു…

ഇതിനിടയിൽ എപ്പോഴാ രേ….രേവതിയുമായുള്ള പ്രണയം….

അതുകേട്ട് ഡോക്ടർ ഒരു പുഞ്ചിരിയോടെ സ്ലാബിൽ നിന്നും ചാടിയിറങ്ങി ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ വെള്ളമെടുത്ത് വീണ്ടും അതേ position ൽ ചെന്നിരുന്നു…. ബോട്ടിൽ തുറക്കുമ്പോഴും ആ ചിരി തന്നെ… ഞാൻ അല്പം ചമ്മലോടെ നുറുക്കുന്നതില് concentrate ചെയ്തു…

അപ്പൊഴേ തോന്നി ഇത് ചോദിയ്ക്കുംന്ന്…but ഞാനീ ചോദ്യം first night ലാ പ്രതീക്ഷിച്ചത്….😜😜😁😁😁😁എന്തായാലും ഇപ്പോ ചോദിച്ചത് നന്നായി അപ്പോ ഈ stupidity ഉം പറഞ്ഞിരുന്ന് time waste ആക്കണ്ടല്ലോ….!!!!

അതുകേട്ടതും ഞാൻ ഞെട്ടിത്തിരിഞ്ഞ് ഡോക്ടറിനെ നോക്കി….

എന്താ പറഞ്ഞേ…???

അല്ല…ഇത് നമ്മുടെ first meet ല് ചോദിയ്ക്കുംന്നാ കരുതിയതെന്ന്…!!! ഡോക്ടർ വീണിടത്ത് കിടന്നുരുളാൻ തുടങ്ങി….

രേവതി…😁😁 ആ ഫ്ലാഷ് ബാക്ക് പറയും മുമ്പ് എന്റെ friend ഷാജറിനെപ്പറ്റി പറയാം… എന്തിനും ഏതിനും കൂടെ നിൽക്കുന്ന എന്റെ ചങ്ക് friend ആയിരുന്നു അവൻ…ഞാനും അവനും ഒന്നിച്ചായിരുന്നു എപ്പോഴും… +1 പകുതിയായപ്പോഴേ ക്ലാസില് കയറുന്ന ശീലം ഞങ്ങള് രണ്ടാളും ഒരുപോലെ ഉപേക്ഷിച്ചു…

അങ്ങനെയിരിക്കുമ്പോഴാ അവന്റെയുള്ളില് ഒരു പ്രണയം മൊട്ടിട്ടത്…ഉലകത്തിൽ അത്രയും പെൺപിള്ളേരുണ്ടേലും ഷാജറിന്റെ കണ്ണിൽ രേവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഗൗതം മേനോൻ style കുറേ നാൾ പിറകെ നടന്നു… പിന്നെ ആത്മാർത്ഥ സുഹൃത്തിന്റെ heart മായി ഭീഷണിപ്പെടുത്തീട്ടായാലും ഇഷ്ടം പറയിപ്പിക്കുംന്ന് പറഞ്ഞ് ഇറങ്ങി തിരിച്ചതായിരുന്നു ഞാൻ….

അവന്റെ ഹൃദയം ഞാൻ ആ കുട്ടിയ്ക്ക് മുന്നില് മലർക്കെ തുറന്ന് കാണിച്ചതും അവൾടെ ഹൃദയം പൂരത്തിന്റെ തെക്കേ ഗോപുര നട തള്ളി തുറന്നതു പൊലെ അവളെന്റെ മുന്നിൽ തുറന്നിട്ടു…

എന്നിട്ട്…

എന്നിട്ടെന്താ…??എട്ടിന്റെ പണി കിട്ടീന്ന് സാരം…

ഡോക്ടർ എന്നിട്ട് ആ കുട്ടിയോട് തിരിച്ച് ഇഷ്ടാണെന്ന് പറഞ്ഞോ…???

എനിക്ക് തോന്നിയാലല്ലേ പറയാൻ പറ്റൂ എന്റമ്മാളൂട്ടി…ഒരു spark ഇല്ലേ…അത് ലവലേശം അടിച്ചില്ല…

എന്നിട്ട്…

കുറേ ഉപദേശിച്ചു നോക്കി…നടന്നില്ല… അല്ലേലും ഈ പെൺപിള്ളേരെല്ലാം അങ്ങനല്ലേ.. ക്ലാസില് കൃത്യമായി കയറുന്ന, എല്ലാ ചോദ്യത്തിനും ഉത്തരം പറയുന്ന, ഏത് നേരവും helping mentality മായി നടക്കുന്ന ഒരു പയ്യന്മാരെയും വേണ്ടാഞ്ഞിട്ടല്ലേ നീലക്കുറിഞ്ഞി പൂക്കും പോലെ ക്ലാസില് കയറണ condonation ഉം വാങ്ങി നടക്കുന്ന ഞങ്ങളേപ്പോലെയുള്ള back benches നെ തേടിപ്പിടിച്ച് വരുന്നത്… അങ്ങനെ കുറേനാൾ എന്റെ assignment ക്കെ ഞാനറിയാതെ submit ചെയ്ത് അവള് underground ൽ പ്ലാൻ വർക്കൗട്ടാക്കി തുടങ്ങി…

ബട്ട് നൻപൻ അവൾടെ ഓർമ്മയില് കരച്ചിലും പിഴിച്ചിലുമായതോടെ കൊച്ചിനെ കണ്ട് കാര്യം ഗൗരവമായി അവതരിപ്പിച്ചു…As usual എല്ലാവരും പറയും പോലെ അവളും പറഞ്ഞു…അവൾക്കങ്ങനെ അവനിൽ ഒരു feelings ഏ..ഇല്ലാന്ന്… ബട്ട് തോന്നിയ ആൾക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറാണെന്നും…

അന്ന് അവിടെ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് PC 325 Mr. രാഹുൽ രാജുമായുള്ള അവൾടെ കല്യാണത്തിനാ….😀😀

ആഹാ അത് കൊള്ളാം…..😀😀 അപ്പോ പിന്നെ പറഞ്ഞതോ തേച്ചെന്നും വാർത്തെന്നുമൊക്കെ….!!!

എന്നെ തേയ്ക്കാൻ ഞാൻ നിന്നു കൊടുത്തിട്ട് വേണ്ടേ എന്റമ്മാളൂട്ടീ… പിന്നെ അന്ന് പറഞ്ഞത് ഒരു ചൂണ്ടയായിരുന്നു…അതിപ്പോ കൊത്തീല്ലേ…

ഡോക്ടർ പറഞ്ഞിട്ടുള്ളതിന്റെയൊന്നും അർത്ഥം ആദ്യം കത്തിയിട്ടില്ലെങ്കിലും അത് മാത്രം കൃത്യമായി കത്തി…ആ ചൂണ്ടയിൽ കൊത്തിയതിന്റെ ചമ്മലിൽ ഞാൻ മുഖം കുനിച്ചതും ഡോക്ടർ ഒരു ചിരിയോടെ ബാക്കി പറഞ്ഞു തുടങ്ങി…

പിന്നെ അഞ്ചു വർഷം എന്റെ life ലെ golden period ആയിരുന്നു..ശ്രദ്ധയെ അറിയില്ലേ നീ…

ആ പേര് കേട്ട് ഞാനൊന്ന് ഞെട്ടി തിരിഞ്ഞു…

ന്മ്മ്മ്…അറിയാം…

ന്മ്മ്മ്…എന്റെ ബാച്ചായിരുന്നു…ഞങ്ങളൊന്നിച്ചാ പഠിച്ചതും ഒന്നിച്ചാ practice തുടങ്ങിയതും…

അത്…അതുകൊണ്ടാണോ ഡോക്ടറിനോട്… എപ്പോഴും സംസാരിക്കുന്നത്….???

ഞാനല്പം മടിച്ച് മടിച്ചു ചോദിച്ചു…

ആര് ശ്രദ്ധയോ…???

ന്മ്മ്മ്…

സംസാരിക്കുന്നത് അതുകൊണ്ടൊന്നുമല്ല…അവൾക്ക് എന്നോട് ചെറിയൊരു ഇഷ്ടമുണ്ട്…ചെറുതല്ല… കുറച്ച് serious ആണ്…പഠിക്കുന്ന കാലം മുതലേയുള്ളതാ.. പക്ഷേ ഞാൻ ചൈതന്യേലെ practice തുടങ്ങിയപ്പോഴാ തുറന്നു പറഞ്ഞതെന്ന് മാത്രം…..

എങ്കിൽ പിന്നെ കല്യാണം കഴിച്ചൂടെ ഡോക്ടറിന്… same profession…നിങ്ങള് തമ്മില് നല്ല ചേർച്ചയുമുണ്ട്.. പിന്നെ എന്താ problem…!!!

അതിനാര് പറഞ്ഞു problem ഉണ്ടെന്ന്…ഞാനങ്ങനെ പറഞ്ഞോ…???

ഡോക്ടർ ഒരു പുഞ്ചിരി ഒളിപ്പിച്ച് പറഞ്ഞു..എനിക്കത് കേട്ടതും നെഞ്ചില് വലിയൊരു ഭാരം നിറഞ്ഞതുപോലെ തോന്നി….

അപ്പോ ഡോക്ടർക്ക് ഇഷ്ടമാണോ ആ കുട്ടിയേ…??

കുട്ടിയോ…??നിന്നേക്കാളും മുത്തതാ അവള്…കുട്ടി പോലും…!!!😏😏 ഡോക്ടർ അതിനെയൊന്ന് പുച്ഛിച്ച്ചിരിച്ചു..

അത് കേട്ടതും എന്റെ മുഖമൊന്ന് വാടി…അതുവരെയും ഉണ്ടായിരുന്ന ഉന്മേഷം കുറയും പോലെ തോന്നി…

ഏയ്…അമ്മാളൂട്ടീ…എന്ത് പറ്റി നിനക്ക്…?? ശ്രദ്ധയെ ഞാൻ വിവാഹം ചെയ്യുന്നതിന് എന്തെങ്കിലും problem ഉണ്ടോ…???

ഞാനെന്ത് പറയാനാ… അതൊക്കെ ഡോക്ടറിന്റെ ഇഷ്ടമല്ലേ…പണ്ട് മുതലേയുള്ള ഇഷ്ടമാണെങ്കിൽ അത് തന്നെയാ നല്ലത്…

ഇത് തന്നെയാ അമ്മയും പറഞ്ഞത്…അമ്മ ഒരുപാട് അന്വേഷിച്ച് ക്ഷീണിച്ചതാ..അതൊന്നും എനിക്ക് ബോധിക്കാത്ത സ്ഥിതിയ്ക്ക് ഇനി എനിക്ക് ഇഷ്ടമുള്ളൊരാളെ ഞാൻ തന്നെ കണ്ട് പിടിച്ചോളാനാ അമ്മേടെ ഓർഡർ…അപ്പോ ഞാനും കരുതി അമ്മയെ ബുദ്ധിമുട്ടിക്കാതെ ആ കർത്തവ്യം അങ്ങേറ്റെടുക്കാന്ന്…. ഞാൻ അമ്മയോട് എല്ലാം ഡീറ്റെയിൽ ആയി പറഞ്ഞു കൊടുത്തിട്ടുണ്ട്…ഇനി അമ്മ നേരിട്ട് വന്നൊന്ന് കണ്ടാ മാത്രം മതി….

അമ്മയ്ക്ക് ഇഷ്ടാക്വോ…???

100%…👌👌👌

അതെങ്ങനെ അറിയാം…

എനിക്കറിയില്ലേ എന്റമ്മയെ…!!!ഇഷ്ടാവും…

പാവമായ കുട്ടിയെയല്ലേ അമ്മയ്ക്കിഷ്ടം…

പാവമാണല്ലോ….!!!

ഞാൻ പിന്നെ അധികം പറഞ്ഞ് മുഷിയാതെ നുറുക്കിയെടുത്തതെല്ലാം വഴറ്റിയെടുക്കാൻ തുടങ്ങി….അങ്ങനെ ഒരുവിധം കറികളെല്ലാം തയ്യാറാക്കി… അപ്പോഴേക്കും കുക്കറിൽ ചോറും റെഡിയായിരുന്നു….

ഡോക്ടർ എല്ലാരോടും ഇത്ര friendly ആയി തന്നെയാണോ ഇടപെടുന്നത്….??

yes…എന്തിനാ നമ്മള് ചുമ്മാതെ മസിലും പിടിച്ച് നടന്നിട്ട്.. hypertension ഉണ്ടാകുമെന്ന് മാത്രം…ഇതാവുമ്പോ cool ആയി സംസാരിച്ച് മനസ് തുറന്ന് ചിരിച്ചിങ്ങനെ life enjoy ചെയ്യാം….!!

അതും പറഞ്ഞ് ഡോക്ടർ സ്ലാബിൽ നിന്നും ഇറങ്ങി…. അപ്പോഴേക്കും ഫുഡെല്ലാം ഞാൻ ബൗളിലേക്ക് പകർന്ന് വച്ചിരുന്നു….

കഴിഞ്ഞു ഡോക്ടർ..!!!

ഷാൾ ഒന്നഴിച്ചെടുത്ത് നേരെയിട്ട് ടൗവ്വല് കൊണ്ട് കൈയ്യൊക്കെ ഒന്ന് തുടച്ചെടുത്തു…

ന്മ്മ്മ്…ഓക്കെ…thank you… ഇനി നമുക്ക് യഥാർത്ഥ പണിയിലേക്ക് കടക്കാം… വാ…

ഡോക്ടർ അതും പറഞ്ഞ് kitchen ൽ നിന്നും റൂമിലേക്ക് നടന്നു.. ഞാൻ പിറകേയും…ബെഡിനടുത്തുള്ള ടേബിളിന് മുന്നിലേക്ക് രണ്ട് ചെയറ് വലിച്ചിട്ട് ഒന്നിലേക്ക് ഡോക്ടറിരുന്നു….മറ്റൊന്നിലേക്കിരിക്കാൻ എന്നോട് ആക്ഷനിട്ടതും ഞാനത് വലിച്ചിട്ടിരുന്നു…

ലാപ് ഓപ്പൺ ചെയ്ത് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഡോക്ടർ എനിക്ക് പറഞ്ഞ് തന്നു…. അതെല്ലാം കൃത്യമായി ശ്രദ്ധിച്ച് ഞാൻ വർക്ക് തുടങ്ങി…. ഡോക്ടർ ടാബ് ഓപ്പൺ ചെയ്ത് മറ്റെന്തൊക്കെയോ കാര്യമായി search ചെയ്യുവായിരുന്നു…

ഡോക്ടർ…ഇത്…ഇതിൽ ചില digits മാറി കിടക്ക്വാണ്…ഇതെങ്ങനെയാ….????

എന്റെ ചോദ്യം കേട്ട് റൂമിന് പുറത്തേക്കിറങ്ങാനാഞ്ഞ ഡോക്ടർ തിരികെ വന്നു…ഒന്നു കൂടി ഡോക്ടറിനെ തിരികെ നോക്കാൻ തുടങ്ങിയതും ഡോക്ടറിന്റെ മുഖം എനിക്ക് വളരെ അടുത്തായി എന്റെ പിൻ കഴുത്തിനരികെ കണ്ടു…. ഞാൻ പെട്ടെന്ന് ശ്രദ്ധ ലാപ്പിലേക്ക് തിരിച്ചതും എന്നെ അധികം mind ചെയ്യാതെ തന്നെ ഡോക്ടർ ലാപ്പിലെന്തൊക്കെയോ ടൈപ്പ് ചെയ്യാൻ തുടങ്ങി…

എന്റെ heart beat പോലും വളരെ വേഗത്തിൽ മിടിയ്ക്കുന്നുണ്ടായിരുന്നു….

ന്മ്മ്മ്…ഇനി problem ഇല്ല…!!

അവസാനത്തെ ഒരു digit കൂടി type ചെയ്ത് ഡോക്ടർ എന്റെ മുഖത്തേക്ക് നോക്കി അങ്ങനെ പറഞ്ഞതും ഒരു ഞെട്ടലിൽ നിന്നും ഞാനുണർന്ന് വീണ്ടും കീ പാർഡിലേക്ക് വിരല് ചേർത്തു… ഡോക്ടർ അത് കണ്ടൊന്ന് ചിരിച്ചിട്ട് റൂമിൽ നിന്നും പുറത്തേക്കിറങ്ങി… പെട്ടെന്ന് തന്നെ തിരികെ വരുകേം ചെയ്തു കൈയ്യിൽ ഒരു ബോട്ടിൽ വെള്ളവുമുണ്ടായിരുന്നു….അത് ടേബിളിലേക്ക് വച്ച് വീണ്ടും ചെയറിലേക്കിരുന്ന് just ഇരു വശത്തേക്കും ഒന്ന് ചലിപ്പിച്ചു….

കാര്യമായി പാട്ട് കേൾക്കുകയായിരുന്നു…

ഡോക്ടറിന് ഈ പാട്ട് കേൾക്കുന്ന ശീലമൊക്കെയുണ്ടോ..???

പെട്ടെന്ന് ഡോക്ടറ് ഹെഡ്ഫോൺ കഴുത്തിലേക്ക് താഴ്ത്തി വച്ചു…

അതെന്താടോ ഞാനും സാധാരണ മനുഷ്യൻ തന്നെയല്ലേ…അപ്പോ mind നെ ഫ്രീയാക്കാൻ ഇങ്ങനെ ചില entertainment ഒക്കെ വേണ്ടേ..??

എല്ലാം English song ഒക്കെ ആവുംല്ലേ fvrt..??

എന്റേത് പോട്ടെ ഇയാൾടെ fvrt song ഏതാ…??

എനിക്കങ്ങനെ fvrt song ആയി എടുത്ത് പറയാനൊന്നില്ല…എല്ലാം ഇഷ്ടാണ്…but fvrt യേശുദാസ് ചിത്ര കോമ്പോ ആണെന്നേയുള്ളൂ.. തമിഴില് A.R Rahman hits ഉം…

ന്മ്മ്മ്…. അല്ലെങ്കിലും ഒട്ടുമിക്ക മലയാളികളെല്ലാം ഈ കോമ്പോ വിട്ടൊരു കളിയില്ലല്ലോ…എങ്കില് ദേ ഇയാള് ഈ song ഒന്നു കേട്ട് നോക്ക്…ഇഷ്ടാക്വോന്ന്…

ഡോക്ടർ അതും പറഞ്ഞ് ഹെഡ്ഫോൺ എന്റെ ചെവിയിലേക്ക് വച്ചു തന്നു…. orchestration portion കഴിയും വരെ wait ചെയ്തതും പാട്ടിന്റെ വരികൾ കേട്ട് തുടങ്ങി…

🎶നിന്നെ അണിയിക്കാൻ താമര നൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വച്ചു…. നീ വരുവോളം വാടാതിരിയ്ക്കുവാൻ ഞാനതെടുത്ത് വച്ചു…….. എന്റെ ഹൃത്തിലെടുത്ത് വച്ചു……🎶

ഞാനതു കേട്ട് ഡോക്ടറിനെ ഒന്ന് നോക്കി… മുഖത്ത് ആ പഴയ കള്ളച്ചിരി തന്നെയാ….

എങ്ങനെയുണ്ട്….ഇഷ്ടായോ…???

ന്മ്മ്മ്… ഇതൊക്കെ എന്റെയും fvrt ആ… ഡോക്ടർ ഇതൊക്കെ കേൾക്കാറുണ്ടോ…??? ഞാൻ കരുതി Justin Bieber ഒക്കെയാവും ഡോക്ടറിന്റെ fvrt എന്ന്….

ഹോ….ഇതൊരു നടയ്ക്കു പോവില്ല….😬😬😬 എന്റാമ്മാളൂട്ടീ Justin Bieber ഉം Mechael Bublé ഉം Neil young മൊക്കെ fvrt singer ആണെന്ന് കരുതി മലയാളം കേൾക്കാൻ പാടില്ലാന്നുണ്ടോ..?? സത്യത്തിൽ നിനക്ക് ഒന്നും മനസിലാകാത്തതാണോ…അതോ നീ അഭിനയിക്കുന്നതാണോ….

ഞാനെന്ത് അഭിനയിച്ചൂന്നാ….

മ്മഹ്…ഒന്നുമില്ല..നമ്മുടെ game അതിന്റെ next level കടക്കാൻ സമയമായി…ഇനി വച്ച് താമസിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല… അതുകൊണ്ട് നമുക്ക് ഇപ്പോ food കഴിയ്ക്കാം.. എന്നിട്ടാവാം ഇനിയുള്ള ജോലി….

ഡോക്ടർ അതും പറഞ്ഞ് എന്നെയും കൂട്ടി ഡൈനിംഗ് ടേബിളിനടുത്തേക്ക് നടന്നു….food എല്ലാം ഡോക്ടറിന് വിളമ്പി വച്ചതും എനിക്കുള്ള food ഡോക്ടറും എടുത്ത് തന്നു…

അങ്ങനെ food കഴിപ്പൊക്കെ കഴിഞ്ഞ് ബാക്കി വർക്കും complete ചെയ്ത് evng ആയതോടെ ഞാനെന്റെ ഫ്ലാറ്റിലേക്ക് പോയി… ശരിയ്ക്കും അന്നത്തെ ദിവസം ഡോക്ടറിനൊപ്പം ശരിയ്ക്കും enjoy ചെയ്തിരുന്നു…എല്ലാമോർത്തിരുന്ന് നേരം പോയതറിഞ്ഞില്ല…

സിറ്റിയില് തിരക്ക് പരന്ന് തുടങ്ങിയതും ഞാനൊരസ്സല് കുളി പാസാക്കി വന്നു…റോയൽ ബ്ലൂവിന്റെ long top ഉം പലാസോയുമായിരുന്നു വേഷം…നനഞ്ഞ തലമുടി കണ്ണാടിയ്ക്ക് മുന്നില് നിന്ന് വിടർത്തിയിടുമ്പോഴാ ആരോ കോളിംഗ് ബെല്ലടിച്ച ശബ്ദം കേട്ടത്…

മുടി ഈറനോടെ കുടഞ്ഞെടുത്ത് ഞാൻ ഡോറ് തുറന്നതും മുന്നിൽ ഡോക്ടർ ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു…അതും casual dressൽ….

എന്താ ഡോക്ടർ…???

എനിക്ക് അമ്മാളൂട്ടിയോട് ഒരു കാര്യം പറയാനുണ്ട്…നമുക്കൊന്ന് പുറത്തേക്ക് പോയാലോ….!!!

ഞാൻ…

റെഡിയാവും വരെ ഞാൻ wait ചെയ്യാം…

ഡോക്ടർ വരൂ…അകത്തേക്ക് ഇരിയ്ക്കാം… ഞാനങ്ങനെ പറഞ്ഞതും ഡോക്ടർ അകത്തേക്ക് കയറി റൂം ആകെത്തുക ഒന്ന് നോക്കി സോഫയിലേക്കിരുന്നു….

പെട്ടെന്ന് വേണം കേട്ടോ… ഡോക്ടർ അതും പറഞ്ഞ് മൊബൈൽ എടുത്ത് സ്ക്രോൾ ചെയ്യാൻ തുടങ്ങി… ഡോക്ടർ പറഞ്ഞതു കേട്ട് ഞാൻ പെട്ടെന്ന് തന്നെ റെഡിയായി ഇറങ്ങി…

ഡോക്ടറിന്റെ കാറിൽ കയറുമ്പോഴും ചിരിയ്ക്ക്വല്ലാതെ മറ്റൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല…..കുറേ ദൂരം ഡ്രൈവ് ചെയ്ത ശേഷം കാറ് ഒരു restaurant ന് മുന്നിൽ പാർക്ക് ചെയ്തു…

ഇറങ്ങ്..

ഡോക്ടർ പറഞ്ഞതു കേട്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി ഡോക്ടറിന് പിറകെ നടന്നു…മെയിൻ entrance ലൂടെ നടന്ന് ഒരു outdoor ഏരിയയിലേക്ക് കടന്നു…ചുറ്റും two chairs arrangements ഉള്ള ടേബിൾസാണ്…corner ലായി ഒരു pool ഉം അതിൽ ഒരു water fountain നും സെറ്റ് ചെയ്തിട്ടുണ്ട്….

അതിനടുത്തായുള്ള ചെയറിലേക്ക് ഡോക്ടർ എന്നോട് ഇരിയ്ക്കാൻ പറഞ്ഞു… ഞാൻ ഒരു അമ്പരപ്പോടെ ചുറ്റും ഒന്ന് കണ്ണോടിച്ചിരുന്നതും ടേബിളിന് മറുവശത്തായുള്ള ചെയറിൽ എനിക്ക് opposite ആയി ഡോക്ടറും ഇരുന്നു… ആ ടേബിളിലുണ്ടായിരുന്ന candle ന്റെ പ്രകാശം ഞങ്ങളുടെ മുഖത്തേക്ക് പരക്കുന്നുണ്ടായിരുന്നു….

തുടരും…. ലൈക്ക് കമന്റ് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *