വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 13 വായിക്കുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

ആദ്യ തവണ റിംങ് ചെയ്ത ഫോൺ തനിയെ നിന്നു…

എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി…

ഒരു പക്ഷേ,ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് പറയാനായിരിക്കുമോ വിളിക്കുന്നത്…??

ഈശ്വരാ,നെഞ്ച് വല്ലാതെ പിടയുന്നതും വല്ലാതെ ദുർബലയാകുന്നതും ഞാൻ അറിഞ്ഞു…

വീണ്ടും ഡിസ്പ്ലേയിൽ ആ നമ്പർ തെളിഞ്ഞതും എന്റെ ഹൃദയമിടിപ്പ് ഉയർന്നു…

ചെന്നിയിൽ വിയർപ്പ് പൊടിയുന്നത് വല്ലാത്തൊരു ആന്തലോടെ ഞാൻ തിരിച്ചറിഞ്ഞു…

ഈ സമയം കൊണ്ട് ലച്ചുവെന്നെ പിടിച്ച് ഗേൾസ് ടോയ്ലെറ്റിനുളളിൽ കയറ്റി,ഫോൺ എടുക്കാൻ കെെ കൊണ്ട് ആഗ്യം കാണിച്ചു…

വിറയാർന്ന കെെകളോടെ ഞാൻ ഫോൺ അറ്റെൻന്റ് ചെയ്തു…

“ഹലോ…”

എന്റെ ശബ്ദം തിരിച്ചറിഞ്ഞത് പോലെ അപ്പുറത്ത് നിന്നും സംസാരിച്ചു തുടങ്ങി…

“വെെശൂ,ഞാൻ ഫ്ലെെറ്റിൽ കയറി,ഇനി 5 മിനിറ്റിനുളളിൽ ഫോൺ സ്വിച്ച്ഡ് ഒാഫാക്കാനുളള നിർദ്ദേശം വരും,അതിന് മുൻപ് എനിക്ക് പറയാനുളളത് നീ ശ്രദ്ധിച്ച് കേൾക്കണം…!!”

എനിക്ക് ഒരു ശ്വാസം മുട്ടൽ അനുഭവപ്പെട്ടെങ്കിലും ഞാൻ പണിപ്പെട്ട് പ്രണവേട്ടന് തിരിച്ചൊരു മൂളളൽ മറുപടിയായി കൊടുത്തു….

“വെെശൂ,ഒാസ്ട്രേലിയയിൽ ചെന്നാൽ പിന്നെ ഈ നമ്പർ ഉപയോഗിക്കാൻ പറ്റില്ല..

പക്ഷേ,WhatsApp numberന് മാറ്റമില്ല..

എന്റെ ആ നമ്പറിൽ നിന്നും നിനക്ക് ഞാനൊരു Hi അയച്ചിട്ടുണ്ട്…

ഇപ്പോൾ വിളിച്ചത് ഇന്നലത്തെ തിരക്കിൽ വിട്ട് പോയ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനാണ്…”

“പറയൂ പ്രണവേട്ടാ…”

ശബ്ദത്തിലെ ഇടറിച്ച പ്രണവേട്ടൻ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചാണ് സംസാരിച്ചത്…

“നമ്പർ വൺ, ഞാൻ ഒാസ്ട്രേലിയക്ക് പോകുന്ന കാര്യം ഒരു കാരണവശാലും വീട്ടിൽ അറിയരുത്..

കുറച്ച് കോൺഫിഡൻഷ്യലായ കാര്യത്തിനാണ് ഞാൻ പോകുന്നത്,വീട്ടിൽ അറിഞ്ഞാൽ അവർ വെറുതെ ടെൻഷൻ അടിക്കും,എന്റെ ജോലി തീർത്തിട്ട് എത്രയും വേഗം ഞാൻ മടങ്ങി വരും…

കേട്ടലോ….??

നീ ഇങ്ങോട്ട് ഒന്നും പറയണ്ട,ഫോൺ ഒാഫാക്കാനുളള നിർദ്ദേശം വന്നു,

നാളെ നീ ലച്ചുവിനെയും കൂട്ടി ഇവിടുത്തെ സ്റ്റേഷനിൽ പോകണം,ഈ കാര്യം തൽക്കാലം വീട്ടിൽ പറയണ്ട..

നീ ഒന്നു കൊണ്ടും പേടിക്കണ്ട,SI എനിക്ക് പരിചയമുളള ആളാണ്…

നീ ധെെര്യമായി പോയി മൊഴി കൊടുക്കണം…

ബാക്കിയോക്കെ ഞാൻ അവിടെ ചെന്നിട്ട് പറയാം…

എങ്കിൽ വെക്കുകയാണ്,Okay Take care… Bye…”

ഞാൻ തിരിച്ച് മറുപടി പറയുന്നതിന് മുൻപ് തന്നെ ലെെൻ കട്ട് ചെയ്തിരുന്നു…

പക്ഷേ, എന്റെ മനസ്സിന് വല്ലാത്തൊരു സമാധാനം കിട്ടി…

പ്രണവേട്ടൻ എന്നെ വിട്ട് ഒരിക്കലും പോകില്ലെന്ന് എനിക്ക് തോന്നി…

എന്നിൽ ആശ്വാസത്തിന്റെ ഒരു ചിരി വിരിഞ്ഞു…

കാര്യം മനസ്സിലാകാതെ നിന്ന അവരോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു…

അവർക്കും സമാധാനമായി…

പക്ഷേ, എന്തുകാകൊണ്ടോ ലച്ചുവിനെ ഫേസ് ചെയ്യാൻ ഞാൻ അധെെര്യപ്പെട്ടു….

പിന്നെ അന്ന് മുഴുവൻ ഞങ്ങൾ പ്രോജക്ടും കോളേജിലെ കാര്യങ്ങളുമായി നടന്നു…

ഉച്ചയ്ക്കും വെെകുന്നേരവും മുത്തപ്പ ദാദയുടെ അടുത്ത് നിന്ന് ആഹാരം കഴിച്ചു…

കോളേജ് വിട്ട് ഞാനും ലച്ചുവും ഫ്ലാറ്റിലേക്ക് നടന്നു…

ബാക്കിയുളള മൂന്ന് പേരും കോളേജ് ഹോസ്റ്റലിൽ ആണ്…

ഇടയ്ക്ക് അവർ ഞങ്ങളുടെ കൂടെ ഫ്ലാറ്റിലും കൂടാറുണ്ട്…

മെയിൻ റോഡ് കടന്ന് ഞാനും ലച്ചുവും സ്ഥിരം കയറാറുളള സ്റ്റീച്ചിങ് സെന്ററിലിൽ നിന്നും രാവിലെ വെച്ച അവളുടെ ലഗേജുമെടുത്ത് ഒരു ഒാട്ടോ വിളിച്ച് ഫ്ലാറ്റിലേക്ക് പോയി…

ഒാട്ടോ വിട്ടതും സെക്യൂരിറ്റി ഗാർഡ് ഞങ്ങളെ നോക്കിട്ട് ബോഡിഗാർഡ് വന്നിട്ടുണ്ടെന്ന് ആഗ്യം കാണിച്ചു…

ഞങ്ങൾക്ക് സൂസമ്മ ചേച്ചി വന്നെന്ന് മനസ്സിലായി…

എല്ലാവരും പറയും ചേച്ചി ഇവിടുത്തെ ലേഡി മോകാമ്പോ ആണെന്ന്…

അത്രയ്ക്ക ഹോറർ ആണ്…

പക്ഷേ, ചേച്ചിയെ അടുത്തറിയാവുന്നവർക്ക് ചേച്ചി ഒരു വാത്സല്യ കടലാണ്….

ചേച്ചി പഴയൊരു കോട്ടയം അച്ചായത്തിയാണ്…

കൊടുമ്പിരി കൊണ്ടൊരു പ്രണയത്തിനൊടുവിൽ തനിക്ക് ഒരു അമ്മയാകാൻ കഴിയില്ലെന്ന് ആരോപിച്ച് കാമുകൻ തേച്ചിട്ട് പോയപ്പോൾ,

അവന്റെ കല്യാണത്തിന്റെ അന്ന് താലിക്കെട്ട് കഴിഞ്ഞ ഉടനെ അവന്റെ പെണ്ണിന്റെയും വീട്ടുക്കാരുടെയും നാട്ടുക്കാരുടെയും മുന്നിൽ വെച്ച് മണ്ഡപത്തിൽ കയറി അവന്റെ കരണത്തൊന്ന് പൊട്ടിച്ചിട്ട് സ്ലോ മോഷനിൽ ഇറങ്ങി പോന്ന മുതലാണ്….!!!!

പീന്നിട്,തന്നെക്കാൾ15 വയസ്സ് മൂത്ത,അന്യമതസ്ഥനായ,ഭാര്യ ഇട്ടിട്ട് പോയ,ഒരു മകളുളള ആളായ വിനയൻ അച്ഛനെ എല്ലാവരും എതിർത്തിട്ടും സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിച്ച് 8 വർഷം ഒരുമ്മിച്ച് ജീവിച്ചു…

അവർക്കൊരു മകനുണ്ടായി 5-മത്തെ പിറന്നാൾ കഴിഞ്ഞ് പിറ്റേന്ന് ഒരു വാഹന അപകടത്തിൽ വിനയൻ അച്ഛനും സ്വന്തം ചോരയിൽ പിറന്ന മകനും ഈ ലോകം വിട്ട് പോയപ്പോളും തളരാതെ വിനയൻ അച്ഛന്റെ മകളായ തനിഷ്ക ചേച്ചിയെ സ്നേഹിച്ച് വളർത്തി പഠിപ്പിച്ച് ഒരു നിലയിലെത്തിച്ച് വിവാഹവും നടത്തി കൊടുത്തു…

ഒരിടത്തും തോറ്റു പോകാത്ത,തോൽക്കാൻ മനസ്സിലാത്ത ഒരു വ്യക്തിത്വത്തിന് ഉടമയാണ് സൂസമ്മ ചേച്ചി….!!!

മകളുടെ പ്രസവ ശ്രുശൂഷയ്ക്ക് പോയത് കൊണ്ടാണ് ചേച്ചിയക്ക് എന്റെ കല്യാണത്തിന് പോലും വരാൻ സാധിക്കാതെ ഇരുന്നത്..പക്ഷേ, ഇപ്പോൾ ഒരൂ ആവശ്യം പറഞ്ഞതും ചേച്ചി ഒാടി വന്നിരിക്കുന്നു…

പാവം…

ചേച്ചിയെ കാണാനുളള ആവേശത്തിൽ ഞാനും ലച്ചുവും ഒാടി റൂമിലെത്തി…

എന്തോ കാര്യമായി പാചകം ചെയ്തോണ്ടിരുന്ന ചേച്ചിയെ പോയി അമ്മൂക്കി കെട്ടിപ്പിടിച്ചു,കുറെ ഉമ്മ കൊടുത്തു….

തിരിച്ചു ഞങ്ങളെയും ആശ്ലേഷിച്ച ചേച്ചി പെട്ടെന്ന് തന്നെ ഒരു അമ്മയുടെ റോൾ ഏറ്റെടുത്ത് രണ്ട് പേരോടും കുളിച്ചിട്ട് വരാൻ പറഞ്ഞു…

ഞാനും ലച്ചുവും കൊച്ചുക്കുട്ടികളെ പോലെ തുളളിച്ചാടി ബാത്റൂമിലേക്ക് ഒാടി…

*****

“അപ്പോൾ അങ്ങനെ ഒക്കെയാണ് കാര്യങ്ങൾ,എന്നാലും എന്റെ കൊച്ചിനെ തൊടാൻ നോക്കിയ ആ രാകേഷിനെ ഞാൻ വെറുതെ വിടില്ല….”

ഇങ്ങനെ പറഞ്ഞു ചേച്ചി കെെ ഞെരിച്ചു…

സൂസമ്മ ചേച്ചി പഴയ കളരിയാണ്…!!!

“ഒരു കാര്യം ചെയ്യാം,നാളെ ഞാനും വെെശൂവും കൂടി സ്റ്റേഷനിൽ പോകാം,നീ കോളേജിൽ പോക്കോ,…”

ലച്ചുവിനെ നോക്കി സൂസമ്മ ചേച്ചി പറഞ്ഞു…

സൂസമ്മ ചേച്ചി ഉളളത് കൊണ്ട് എനിക്ക് ഒട്ടും പേടി തോന്നിയില്ല…

ലച്ചുവിനെ കൊണ്ട് പോകാതിരിക്കുന്നതാണ് നല്ലത്,പോലീസ് എന്ന് എഴുതി കാണിച്ചാലേ അവളുടെ ബോധം പോകും…

കഴിഞ്ഞ അവധിയ്ക്ക് നാട്ടിലോട്ട് വരാൻ ബസ് കാത്തു നിന്ന അവളോട് ഏതോ ഒരു പോലീസ്ക്കാരൻ എവിടെ പോകുവാണേന്നോ മറ്റോ ചോദിച്ചതിന് ബോധം പോയ ടീമാണ്…

അവളെ ഒഴിവാക്കുന്നത് തന്നെയാണ് ബുദ്ധി…

അത് മാത്രമല്ല,നാളെ തന്നെ കമ്പനിയിൽ ചെല്ലണം ധ്രുവിനെ പറ്റിയുളള വിവരങ്ങൾ ശേഖരിക്കണം…

ഒരു പക്ഷേ, അവൻ ഇവിടെയുണ്ടെങ്കിൽ കണ്ടുപിടിക്കണം…

ഞാൻ ഇവിടെ എത്തിയെന്ന് അറിഞ്ഞെങ്കിൽ അവൻ എങ്ങോട്ടെങ്കിലും പോകാനും സാധ്യതയുണ്ട്…

അതിന് മുൻപ് അവനെ കണ്ടു പിടിച്ച് എന്നെ ചതിക്കാനുളള കാരണം അറിയണം…

എന്നിൽ പക എരിഞ്ഞു….

രാത്രി ഭക്ഷണം കഴിഞ്ഞിട്ടാണ് ഞാൻ ഫോൺ എടുത്ത് നോക്കിയത്…

ലച്ചുവിന്റെ ഫോണിൽ നിന്നും ഞാൻ വീട്ടിലേക്ക് വിളിച്ചിരുന്നു…

കാർത്തൂ ചേച്ചിയേം വിളിച്ച് പ്രണവേട്ടൻ എന്റെ കൂടെ തന്നെയുണ്ടെന്നും പറഞ്ഞു..

കാർത്തൂ ചേച്ചിയ്ക്ക് ആശ്വാസം ആയെങ്കിലും ചേച്ചിയോട് നുണ പറഞ്ഞതിന് എനിക്ക് വ്യസനം തോന്നി…..

ചാർജ് തീർന്ന് കിടന്ന ഫോൺ ഫുൾ ചാർജ് ആക്കി ഞാൻ ഒാണാക്കി,നെറ്റ് ഒാണാക്കിയതും ഒരുപാട് നോട്ടിഫീക്കേഷൻ വന്നെങ്കിലും ഞാൻ WhatsApp ലാണ് ആദ്യം നോക്കിയത്…

ഒരുപാട് messagesകൾക്കിടയിൽ പറഞ്ഞത് പോലെ തന്നെ ഒരു unknown numberൽ നിന്നുമുളള ഒരു hiയും ഉണ്ടായിരുന്നു….

റീഡ് ചെയ്തതിന് ശേഷം ഞാൻ പ്രൊഫെെൽ പിക്ച്വർ നോക്കി…

“Accept the situation and move on….”

എന്റെ ഊഹം തെറ്റല്ല,ഇങ്ങേരെ ആരോ തേച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായി…

അപ്പോഴെ എന്റെ മൂഡ് പോയി,പിന്നെ തിരിച്ചൊരു ഹായ് കൊടുത്തിട്ട്,നമ്പർ “പ്രണവേട്ടൻ” എന്ന് സേവ് ചെയ്തിട്ട് ഞാൻ ലച്ചുവിന്റെയും ചേച്ചിയുടെയും ഇടയ്ക്ക് കയറി കിടന്നു…

എപ്പോളോ നിദ്രാദേവി എന്നെ കടാക്ഷിച്ചു….

*****

രാവിലെ തന്നെ ഞങ്ങൾ സ്റ്റേഷനിലേക്ക് പുറപ്പെട്ടൂ,പോകുന്ന വഴിയ്ക്ക് തന്നെയാണ് കമ്പനി,അത് കൊണ്ട് ലച്ചുവിനെ വഴിയിൽ ഇറക്കിയതിന് ശേഷമാണ് ഞങ്ങൾ സ്റ്റേഷനിൽ ചെന്നത്…

9:45 ആയതെ ഉളളായിരുന്നു…

ചേച്ചി അകത്ത് കണ്ട വനിത കോൺസ്റ്റബിളിനോട് കന്നഡയിൽ കാര്യം തിരക്കിയിട്ട് വന്നു പറഞ്ഞു, 10 മിനിറ്റ് വെയിറ്റ് ചെയ്യണം അകത്ത് എന്തോ മീറ്റിങ് നടക്കുവാണെന്ന്…

ഞാനും ചേച്ചിയും അവിടുളള ഒരു ബെഞ്ചിലിരുന്നു…

പതിയെ ഞാൻ ചുറ്റുപാടും നീരിക്ഷിച്ചു….

പുറത്തെ തിരക്കൂകളിൽ നിന്നെല്ലാം വിട്ട് തികച്ചും ശാന്തമായൊരു അന്തരീക്ഷം…

ഗേറ്റ് കടന്ന് ഒരു 6 വാരയെങ്കിലുമുണ്ട് സ്റ്റേഷനിലേക്ക്..

ഒരു വശത്ത് വിശാലമായ പാർക്കിങ് എരിയ,കൂടുതലും പോലീസ് ജീപ്പും ബെെക്കും തന്നെയാണ്,പിന്നെ ഒരു പജീറോയും ഞങ്ങൾ വന്നതടക്കമുളള രണ്ട് കാറും ഒരു ബെെക്കും മാത്രം…

ഒരു വശം മുഴുവൻ വേപ്പ് മരങ്ങളാണ്…

നല്ല പച്ചപ്പ്…

ഗേറ്റിനടുത്തായി ഒരു പവിഴമല്ലി ഒറ്റപ്പെട്ട് നിൽക്കുന്നൂ…

പൂക്കാൻ വെമ്പി നിൽക്കുന്ന ആ പവിൾമല്ലി രാവിലത്തെ പ്രകാശകിരണങ്ങളിൽ ഒരു 17-കാരിയുടെ ചന്തം സ്വയം അണിഞ്ഞ് നിൽക്കുന്നത് പോലെ എനിക്ക് തോന്നി….

ഞങ്ങളുടെ അടുത്ത് തന്നെ ഒരു ബെഞ്ചിൽ ഒരു മധ്യവയസ്ക്കൻ ഇരിക്കുന്നു…വെളള വസ്ത്രമാണ് പക്ഷേ, മുഷിഞ്ഞതാണ്…

അത് ധരിച്ച് ബെഞ്ചിൽ അക്ഷമനായി ഇരിക്കുന്നു…..

എന്തായിരിക്കൂം അയാളുടെ പ്രശ്നം…???

ഞാൻ ആലോചിച്ചു…

മുന്നിൽ ഒരു ടേബിളിൽ ഒരു വനിത കോൺസ്റ്റബിൾ ഇരുന്നു ചായ കുടിക്കുന്നു…

മുന്നിൽ രണ്ട് പറാവുക്കാർ മാത്രം…

അവർ ചായ കുടിച്ചു കാണൂമോ….???

വീണ്ടും ഞാൻ എന്റെ പൊട്ടൻ ചിന്തകളിൽ ഊളിയിട്ടുക്കൊണ്ടിരുന്നു……

ഞാൻ ഇങ്ങനെയാണ്…

എനിക്ക് ഒരു പ്രയോജനമില്ലെങ്കിലും മറ്റുളളവരെ പറ്റി ചിന്തിച്ചുക്കൊണ്ടിരിക്കും….

സൂസമ്മ ചേച്ചി എന്നെ തട്ടി വിളിച്ചപ്പോളാണ് ഞാൻ ചിന്തകളിൽ നിന്നും മുക്തയായത്…

അകത്തേക്ക് നടന്നപ്പോൾ ഞാൻ ചുറ്റും ശ്രദ്ധിച്ച്,ഇരുവശത്തും കൂടി മൊത്തം 8 ടേബിൾ,അതിൽ ആറെണ്ണത്തിൽ മാത്രമെ ആൾ ഉളളൂ…!!!!

SI യുടെ ക്യാബിനിൽ കേറിയതും ആദ്യം കണ്ണിലുടക്കിയത് ടേബിളിൽ ഇരിക്കുന്ന നെയിം ബോർഡാണ്…

ആദർശ് രഘുവരൻ……

മലയാളിയാണോ…??

ഞാൻ ചെയറിൽ ഇരിക്കുന്ന ആളെ സൂക്ഷിച്ച് നോക്കി…

ആഹാ്….ഇത് മിനിഞ്ഞാന്ന് വന്ന അതെ പോലീസ്ക്കാരൻ അല്ലേ…??

എനിക്ക് കുറച്ച് ആശ്വാസം തോന്നി…

മഹസർ എഴുതിയതിൽ എന്റെ ഒപ്പ് മേടിച്ചതിന് ശേഷമാണ് അയാൾ സംസാരിച്ചൂ തുടങ്ങിയത്….

“‘പ്രണവിന്റെ ഫ്രണ്ട് അല്ലേ….??

പ്രണവും ഞാനും തമ്മിൽ പരിചയമുണ്ട്….”

അയാൾ അങ്ങനെ പറഞ്ഞതും എനിക്ക് എന്തോ പോലെയായി…

അപ്പോൾ ഞാൻ ഭാര്യയാണെന്ന് പറയാൻ ആ ‘കുരങ്ങന്’ കുറച്ചിലാണ് അല്ലേ…??

ഞാനായിട്ട് ആർക്കും നാണക്കേട് ഉണ്ടാക്കുന്നില്ല..

അത് അങ്ങനെ തന്നെ ഇരിക്കട്ടെ…

ഞാൻ മനസ്സിൽ ഒാർത്തു….

“അതെ സാർ,പ്രണവ് എന്റെ ഫ്രണ്ട് ആണ്…

Any way, I am വെെശാഖ വിശ്വപ്രതാപ്….

ഇവിടെ BBA ചെയ്യുകയാണ്…!!”

“Okay വെെശാഖ, രാകേഷ് നിങ്ങളുടെ നെയിബർ ആണെന്ന് മാത്രമെ നിങ്ങൾക്കറിയൂ..

പക്ഷേ, He is a notorious criminal….

അവന്റെ യഥാർത്ഥ പേര് തന്നെ വിക്രം എന്നാണ്…

തമിഴ്നാട്ടിൽ വേരുകളുളള അവന്റെ പ്രധാന ബിസിനസ്സ് ലഹരി കടത്താണ്,അവൻ തന്നെ ലഹരിക്ക് അടിമയാണ്…

കൊലപാതകങ്ങളടക്കം നൂറു കണക്കിന് കേസുകളളൂളള അവനെതിരെ പക്ഷേ ഇത് വരെ ഒരു റേപ്പ് കേസ് വന്നിട്ടില്ല…which mean,he is totally clear in ladies….”

ഞങ്ങളിൽ ഒരു ഞെട്ടലുണ്ടായി, മാസങ്ങളായി തന്നെ ശല്യപ്പെടുത്തിയിരൂന്ന അവനെ പറ്റിയാണോ ഇങ്ങനെ പറയുന്നതെന്നോർത്ത് ഒരു നിമിഷം അതിശയം തോന്നി…

ഞങ്ങൾ എന്തെങ്കിലും പറയുന്നതിനിപ്പുറം SI തുടർന്നു….

“ലഹരി കടത്ത് അവസാനിപ്പിച്ച്,ഡ്രഗ്ഗ് അഡിക്ഷനിൽ നിന്നുളള മോചനത്തിനായി ചികിത്സയിലും ആയിരുന്നു വിക്രം…

ഒരു പക്ഷേ, വെെശാഖയോട് തോന്നിയ സ്നേഹം റിയൽ ആയതിനാലായിരിക്കാം വിദേശത്ത് മാത്രം ജീവിച്ചിരുന്ന അയാൾ ബാംഗ്ലൂർ വിട്ട് എവിടെയും പോകാതിരുന്നത്…!!!

പിന്നെ, വെെശാഖയ്ക്ക് മേൽ ഉണ്ടായ അറ്റാക്കിന് മുൻപ് അയാളുടെ ശരീരത്തിൽ വലിയ അളവിൽ ഡ്രഗ്ഗ് എത്തിയിട്ടുണ്ടായിരുന്നു…

ഏറ്റവും important ആയ കാര്യം എന്താണെന്ന് വെച്ചാൽ വെെശാഖയ്ക്ക് നേരെ ഉണ്ടായ അറ്റാക്ക് പ്രീ പാൻഡാണ്…!!!”

ഞങ്ങൾ ഞെട്ടി പോയി…

“ആര്…എന്തിന് വേണ്ടി..?” .

സൂസമ്മ ചേച്ചിയുടെ ശബ്ദം ഇടറുന്നത് ഞാൻ അറിഞ്ഞു….

“വെെശാഖ എത്ര മണിക്ക് ഇവിടെ എത്തുമെന്ന് അടക്കമുളള കൃത്യമായ വിവരങ്ങൾ വിക്രത്തിന് അറിയാമായിരുന്നു…

അമിതമായ ലഹരിക്ക് ആ സമയത്ത് അടിമയായിരുന്ന വിക്രം ആരുടേയോ നിർദ്ദേശ പ്രകാരമാണ് വെെശാഖയെ ഉപദ്രവിച്ചത്…

ഒരു തരം ഭ്രാന്തായിരുന്നു വെെശാഖ അയാൾക്ക്…!!”

“വിക്രമിന്റെ ഫോണിലേക്ക് കുറച്ചു ദിവസങ്ങളായി ഒരു നമ്പറിൽ നിന്ന് മാത്രമാണ് കോൾ വന്നിരുന്നത്, എന്നാൽ ആ നമ്പർ ട്രേസ്സ് ചെയ്യാനാകില്ല,കാരണം അത് വ്യാജ പേരിലെടുത്ത സിമ്മം ഉപയോഗിച്ച് വിളിക്കുന്ന ഒരു നെറ്റ് കോളായിരുന്നു…..!!!

അതിന്റെ IP address ട്രേയിസ് ചെയ്യാൻ പറ്റില്ല….

ഇപ്പോൾ നിങ്ങൾക്ക് തോന്നാം ഈ കാര്യം നേരിട്ട് വിക്രത്തിനോട് ചോദിച്ചാൽ മതിയില്ലേ എന്ന്….

അതിനും സാധിക്കില്ല..

കാരണം, He is no more…..!!!!”

ഞങ്ങൾ ഞെട്ടി പോയി….

“ഇന്നലെ ആശൂപത്രിയിൽ നിന്നും ജയിലേക്ക് കൊണ്ട് വരുകയായിരുന്ന വഴിക്ക്, അയാൾ ഒാടുന്ന വണ്ടിയിൽ നിന്നും എടുത്തു ചാടി,പുറകെ വന്ന വാഹനം തലയിലൂടെ കയറി ഇറങ്ങി വിക്രം തൽക്ഷണം മരിച്ചു….!!!”

ഞങ്ങളിൽ ഒരു വിറയൽ പടർന്നു…

“പേടിക്കണ്ട വെെശാഖ…അവൻ മരിച്ചാലും തെളിവുകൾ ഒന്നും ബാക്കിയില്ലെങ്കിലും ഈ ആദർശ് രഘുവരൻ ഈ കേസ് തെളിയിച്ചിരിക്കും..

Don’t worry….

ഈ കേസിന്റെ seriousness അറിയിക്കാനാണ് വെെശാഖയെ ഞാൻ വിളിപ്പിച്ചത്,ശത്രു നിസ്സാരക്കാരനല്ല.. എന്തായാലും ഒന്ന് സൂക്ഷിച്ചോളളൂ..

ഞങ്ങളുടെ ഒരു കണ്ണ് എപ്പോളും നിങ്ങളുടെ പിന്നിലുണ്ടായിരിക്കും…

മാത്രമല്ല,പ്രണവിന്റെ അഭ്യർത്ഥന പ്രകാരം വെെശാഖയെ ഈ കേസിന്റെ ആവശ്യങ്ങൾക്കായി ഞങ്ങൾ അധികം ബുദ്ധിമുട്ടിപ്പിക്കില്ല…

Okay, you can leave now…..!!”

അവിടെ നിന്ന് ഇറങ്ങിയപ്പോൾ എന്റെ മനസ്സ് ആകെ കലൂഷിതമായിരുന്നു…

ആരായിരിക്കും ഒളിഞ്ഞിരിക്കുന്ന ആ ശത്രൂ…???

കാറോടിക്കുമ്പോഴും ഞങ്ങൾ രണ്ട് പേരും മൗനത്തിലായിരുന്നു…

പെട്ടെന്നാണ് ലച്ചുവിന്റെ കോൾ വന്നത്…

ഉടനെ കമ്പനിക്കടുത്തുളള Green park restaurantൽ എത്താൻ പറഞ്ഞു അവൾ ഫോൺ വെച്ചതും എന്നിൽ ആശങ്ക നിറഞ്ഞു…

സൂസമ്മ ചേച്ചി 5 മിനിറ്റ് കൊണ്ട് തന്നെ എന്നെ restaurantൽ എത്തിച്ചു…

കാർ പാർക്ക് ചെയ്ത് ഇറങ്ങിയപ്പോൾ തന്നെ ഞങ്ങൾ കണ്ടു,ടെൻഷൻ അടിച്ചിരിക്കുന്ന ലച്ചുവിനെയും മുംതാസിനെയും മരിയയെയും കാർത്തികയെയും…!!!!

ഞങ്ങൾ അവർക്കടുത്തേക്ക് ചെയർ വലിച്ചിട്ട് ഇരുന്നു…

എല്ലാവരുടെയും മുഖം ടെൻഷൻ കാരണം വലിഞ്ഞു മുറുകിയിരുന്നു…

എന്താണെന്നുളള ആകാംക്ഷ എന്നിലും നിറഞ്ഞു…

മൗനത്തിന്റെ വിരസത ഒഴിവാക്കി ലച്ചു തന്നെയാണ് പറഞ്ഞു തുടങ്ങിയത്….

“ധ്രുവിനെ പറ്റി നമ്മൾ അറിയാത്ത ചിലതുണ്ട്…

കല്യാണം ഉറപ്പിച്ചിട്ടും ഈ കാര്യം അറിയാത്തത് ഞാനും നീയും മാത്രമാണോ അതോ നമ്മുടെ കുടുംബവും ഈ കാര്യം അറിഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്….!!””.

“നീ ഇങ്ങനെ വളച്ചു കെട്ടാതെ കാര്യം പറ ലച്ചു,മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ….!!”

അവൾ പറഞ്ഞു നിർത്തിയതൂം ഞാൻ അക്ഷമയായി…

ഒരിട നിർത്തിയിട്ട് ലച്ചു തുടർന്നൂ….

“കാലങ്ങളായി നമ്മുടെ ശത്രുക്കളായ RK Group of Companiesലെ ദേവദത്തന്റെ ഒരേ ഒരു മകനാണ് ധ്രുവ്….!!

അയാൾ നമ്മളോട് പറഞ്ഞ സെക്കന്റ് നെയിം വരെ കളളമായിരുന്നു….!!!”

ഒരു നിമിഷം എന്റെ ചങ്കു പൊടിഞ്ഞു….

ജനിച്ച അന്ന് മുതൽ കേൾക്കുന്നതാണ് ആ കമ്പനിയ്ക്ക് തങ്ങളുടെ ബിസിനസ്സിലുളള ശത്രുത…

പക്ഷേ,കല്യാണമുറപ്പിച്ചപ്പോൾ ഇവർ ഇതൊന്നും തിരക്കിയില്ലേ…?

അന്ന് നിശ്ചയത്തിന് വന്നത് ധ്രുവിന്റെ മാതാപിതാക്കൾ തന്നെ അല്ലായിരുന്നോ…???

ഇനി അവർ തങ്ങളെ മനപൂർവ്വം ചതിച്ചതാണെങ്കിൽ കൂടി തങ്ങളുടെ കുടുംബം അതിന് വേണ്ടി നിന്ന് കൊടുത്തതല്ലേ….???

സത്യം ഇപ്പോൾ തന്നെ വീട്ടിൽ വിളിച്ച് ചോദിക്കണം….

ഞാൻ മനസ്സിലുറപ്പിച്ചതും ലച്ചു എന്റെ കെെെകളിൽ പിടി മുറുക്കി..

ഇനി നീ ഒരു കാര്യം കൂടി കാണണം…

തളരരുത്…നീ തളർന്നാൽ ഞങ്ങൾക്ക് സഹിക്കില്ല….

മരിയയുടെയും ലച്ചുവിന്റെയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…

ആകാംക്ഷ കൂടി വട്ട് പിടിച്ച അവസ്ഥ ആയതിനാൽ ഞാൻ അവരോട് കാര്യം പറയാൻ കെഞ്ചി…

മടിച്ച് നിന്ന കാർത്തികയുടെ കെെയ്യിൽ നിന്നും ഫോൺ ബലമായി പിടിച്ച് മേടിച്ച് മുംതാസ് എന്നെ ഒരു ഫോട്ടോ ഒാപ്പണാക്കിയിട്ട്,ഫോൺ എന്റെ കെെയ്യിൽ തന്നു…

ഒറ്റ തവണയെ ഞാൻ നോക്കിയുളളൂ…

എന്റെ കെെയ്യിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു പോയി….

കണ്ട കാഴ്ച്ച വിശ്വസിക്കാനാകാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു….

വിവാഹ വേഷത്തിൽ ധ്രുവിനൊപ്പം സാനിയ…….!!!!!!!!!!! തുടരും

കൂട്ടുകാരേ വായിക്കുന്ന എല്ലാ കൂട്ടുകാരും ലൈക്ക് ചെയ്യണേ, കുപ്പിവള പേജ് ലൈക്ക് ചെയ്തിട്ടില്ലാത്ത കൂട്ടുകാർ ഈ പേജ് കൂടി ലൈക്ക് ചെയ്യൂ…

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *