ചെമ്പകം, നോവൽ ഭാഗം 10 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

മുഖം നന്നായി കണ്ടില്ലെങ്കിൽ നല്ല വിസ്തരിച്ചു കണ്ടോടാ ചെറ്റേ… ഞാൻ തന്നെയാ നിന്നെ ഈ കാണുന്ന പരുവത്തിലാക്കിയത്…ആള് മാറിയിട്ടല്ല…നീയാണെന്ന് കരുതി തന്നെയാ…😠😠😠 നവനീത് അതും പറഞ്ഞ് വെങ്കിയ്ക്ക് നേരെ പാഞ്ഞു… വെങ്കിയിരുന്ന മെഷ് ചെയറ് ഡോക്ടറിനു നേരെ കറക്കിയെടുത്തു….വെങ്കി ഒരു പരിഭ്രമത്തോടെ ഇരുന്ന് വിറയ്ക്കാൻ തുടങ്ങി…

നീ എന്താടാ കരുതിയേ…ഒരു പാർട്ടി അറേഞ്ച് ചെയ്ത് കുറച്ച് drugs ഉം കലക്കി കൊടുത്താൽ അവളെ അങ്ങ് സ്വന്തമാക്കി കളയാന്നോ…അതും ഈ ഞാനിവിടെ ജീവനോടെ ഇരിയ്ക്കുമ്പോ…😠😠😠

നവനീത് വെങ്കീടെ ഷർട്ടിന്റെ കോളറിൽ മുറുകെ കുത്തിപ്പിടിച്ചതും അയാള് ശ്വാസം വിലങ്ങി കണ്ണു തള്ളാൻ തുടങ്ങി… പിന്നെ ചില ശബ്ദ ശകലങ്ങൾ മാത്രമാണ് വെങ്കിയിൽ നിന്നും ഉടലെടുത്തത്…

നിന്റെ ഈ വൃത്തികെട്ട കണ്ണുകൾ അവളിലേക്ക് പായുന്നത് ഞാനറിയുന്നില്ലാന്ന് നീ കരുതിയോ വെങ്കിടീ….ഇനി മേലിൽ ഇതുപോലെ ഒരു attempt അവളുടേയോ അവളെപ്പോലെയുള്ള പാവം പെൺകുട്ടികളുടെ മേലെയോ ഉണ്ടാവരുത്… പിന്നെ ഇതായിരിക്കില്ല എന്റെ പ്രതികരണം… മനസിലായോടാ…!!!!😠😠😠

വെങ്കി ഒന്ന് പുളഞ്ഞു കൊണ്ട് സമ്മതം മൂളി…

ഇനി നിന്റെ ആവശ്യമില്ലാത്ത സംസാരമോ ഈ ബൾബ് കണ്ണുകൊണ്ടുള്ള അനാവശ്യമായ ഒരു നോട്ടമോ അവൾടെ നേർക്ക് ഉണ്ടാവരുത്…ഉണ്ടായാൽ പൊന്നുമോനേ നീയീ നവനീത് ആരാന്ന് ശരിയ്ക്കറിയും… അഞ്ച് വർഷം MBBS പഠിച്ച Dr. നെ മാത്രേ നിനക്കറിയൂ…അവിടുത്തെ കോളേജ് ചെയർമാൻ നവനീതിനെ നിനക്കറിയില്ല…അറിയാൻ ശ്രമിച്ചാൽ….. പിന്നെ തഴംപായിൽ പൊതിഞ്ഞെടുക്കേണ്ടി വരും നിന്നെ….

അതും പറഞ്ഞ് നവനീത് വെങ്കീടെ ഷർട്ടിൽ നിന്നുള്ള പിടി അയച്ചു… പിന്നെ പതിയെ അതെല്ലാം പഴേ പടിയായി ശരിയായി ഇട്ടു കൊടുത്തു….

അതുകൊണ്ട് വെങ്കിടേഷ് ഡോക്ടർ ഈ nerve ന് ബാധിച്ച സീരിയസ് disease തൽക്കാലം വല്ല മരുന്നും കണ്ടു പിടിച്ച് ഇല്ലാതാക്കാൻ നോക്ക്…തീരെ പറ്റുന്നില്ലെങ്കി എന്നോട് പറഞ്ഞാ മതി.. ഞാൻ ശരിയാക്കാം…ന്തേ…😁

ഷർട്ടിന്റെ കോളർ കൂടിയൊന്ന് മടക്കി വച്ച് നവനീത് വെങ്കിയിൽ നിന്നും മുഖമുയർത്തി ക്യാബിൻ വിട്ടിറങ്ങാൻ തുടങ്ങി…

പെട്ടെന്ന് വെങ്കി വെപ്രാളപ്പെട്ട് ഫോണിന്റെ റിസീവറെടുത്ത് ഡയൽ ചെയ്യാൻ തുടങ്ങിയതും പോകാൻ ഭാവിച്ച ഡോക്ടർ തിരികെ വന്നു… ആ നീക്കം കണ്ട് ഒരുൾപ്രേരണയാൽ വെങ്കി റിസീവർ അതേപടി താഴ്ത്തി വച്ച് ഒരു പേടിയോടെ നവനീതിന്റെ മുഖത്തേക്ക് നോക്കി…

ആരെയാ വിളിയ്ക്കാൻ നോക്കിയേ…?? MD യേയാ…അതോ പോലീസിനേയോ.. രണ്ടായാലും ഈ നവനീതിന്റെ രോമത്തിൽ തൊടില്ല ആരും…ദേ കഴുത്തിലിട്ടിരിക്കുന്ന ഈ ID വലിച്ചെറിഞ്ഞ് ഒരു resignation letter ഉം നിന്നെ ഏൽപ്പിച്ച് ഈ ഹോസ്പിറ്റലിന്റെ പടിയിറങ്ങണ്ട അതിനു മുമ്പേ കൊത്തിക്കൊണ്ട് പോകാൻ ക്യൂ നിൽക്കും ഈ സിറ്റിയിലെ multispeciality hospitals……. കാരണം ഈ വെങ്കി ഡോക്ടർ പഠിച്ചതിനേക്കാളും രണ്ട് മൂന്ന് ബിരുദം കൂടി അധികം എടുത്തിട്ടാ ഞാനീ പണിയ്ക്കിറങ്ങിയത്… പിന്നെ MD യോട് HOD explanation കൊടുക്കേണ്ടി വരും… അതോർത്താൽ നിനക്ക് കൊള്ളാം…

അപ്പോ പോട്ടേടാ….. വെങ്കിടേഷ് സുബ്രമണ്യാ…!!!😠😠😠😁😁

നവനീത് അത്രയും പറഞ്ഞ് ക്യാബിൻ വിട്ടിറങ്ങി… _______________

OT യുള്ള ദിവസമായോണ്ട് റൂമിലേക്ക് പോവാനായി റെഡിയായി വന്നപ്പോഴാ ഡോക്ടർ വെങ്കി സാറിന്റെ ക്യാബിന്റെ ഡോറ് തള്ളി തുറന്ന് ദേഷ്യപ്പെട്ട് ഇറങ്ങി വന്നത്….

ഹോ..അപ്പോ കാണാനുള്ള ആള് ഇതായിരുന്നോ..???(ആത്മ)

ഡോക്ടർ നടക്കുന്നതിന്റെ സ്പീഡിൽ കോട്ടിന്റെ വശങ്ങൾ ചിതറിപ്പായുന്നുണ്ടായിരുന്നു…. (ഇതെന്താത് കൊടുങ്കാറ്റ് പോലെ… ഡോക്ടർക്ക് ഇത്ര ദേഷ്യമുണ്ടോ…) ഞാൻ ഡോക്ടറിന്റെ പിറകേ കൂടി…

പെട്ടെന്ന് എന്റെ കാൽപ്പെരുമാറ്റം കേട്ട് ഡോക്ടർ തിരിഞ്ഞു നോക്കി.. ഞാൻ സ്പീഡിത്തിരി കുറച്ചതും ഡോക്ടർ അവിടെ തന്നെ നിന്നു…

ന്മ്മ്മ്…എന്തേ…നീ സി.ഐ.ഡി യാണോ…?? ഇങ്ങനെ ഞാനറിയാതെ എന്നെ ഫോളോ ചെയ്യാൻ…??🤨

ഞാനതിന് അല്ലാന്ന് തലയാട്ടി…

പിന്നെ എന്താ ഒന്നും മിണ്ടാതെ പിറകേ കൂടിയത്..??

അത്.. ഡോക്ടർ വെങ്കി ഡോക്ടറോട് എന്താ പറഞ്ഞത്…???

എന്തിനാ അറിഞ്ഞിട്ട്..??

അല്ല… എനിക്ക് വേണ്ടി ഡോക്ടർ എന്തിനാ ഇങ്ങനെ ഒരു ദേഷ്യം പിടിച്ചു പറ്റണേ…അതോണ്ട് ചോദിച്ചതാ…!!

അതിനിപ്പോ ആര് പറഞ്ഞു നിനക്കായിട്ടാ ഞാൻ ദേഷ്യം പിടിച്ചു പറ്റിയതെന്ന്..എന്റെ ടീം മെമ്പർ… പിന്നെ ഒരു പാവം കുട്ടിയാണെന്ന് ചെറിയൊരു തെറ്റിദ്ധാരണ തോന്നി… അതുകൊണ്ട് രക്ഷിച്ചൂന്നേയുള്ളൂ…അല്ലാണ്ടെന്താ…നിന്റെ സ്ഥാനത്ത് വേറെ ആരായിരുന്നേലും ഞാനിതൊക്കേ ചെയ്യൂള്ളായിരുന്നു…

അത് കേട്ടതും എന്റെ മുഖമൊന്നു വാടി… പിന്നെ അത് മുഖത്ത് കാണിക്കാതെ ഞാൻ പിടിച്ചു നിന്നു…

ഡോക്ടർ എന്റെ മുഖത്തെ എക്സ്പ്രഷൻസെല്ലാം കണക്കിന് ആസ്വദിക്കുന്നുണ്ടെന്നറിഞ്ഞതും ഞാൻ പതിയെ മുഖം തിരിച്ച് പുറത്ത് നിന്ന ഗുൽമോഹറിലേക്ക് ദൃഷ്ടി പതിപ്പിച്ചു…

ഡോക്ടർ അതു കണ്ട് ഒന്നു ചിരിച്ചിട്ട് വീണ്ടും നടന്ന് തുടങ്ങി..പിറകേ ഞാനും കൂടി…

ഇന്നത്തെ patient കുറച്ച് aged ആണ്… Malignant tumor അല്ലേ…..കുറച്ച് പഴകിപ്പോയി…അറിയാൻ വൈകിയതാ…. so വിശ്വാസമുള്ള ദൈവം ഏതാണെന്ന് വച്ചാ നന്നായി വിളിച്ചോണേ…ഈ പാവം ഡോക്ടറിന്റെ കൈ പിഴയ്ക്കല്ലേന്ന്….😁

ഡോക്ടറിന് ഒരിക്കലും പിഴയ്ക്കില്ല…. ഞാൻ പ്രാർത്ഥിച്ചോളാം….

ഓക്കെ thank you… ഡോക്ടർ അതും പറഞ്ഞ് OT ടെ ഡോറ് തുറന്നു… മാസ്കും ഗ്ലൗസും എല്ലാം ധരിച്ച് പെട്ടെന്ന് തന്നെ റെഡിയായി….ലൈറ്റ്സ് ഓൺ ആകും മുമ്പ് anesthesia നൽകാതെ കിടന്ന patient ന്റെ മുഖം ഒന്നടുത്ത് കണ്ടു…

പേടിയ്ക്കണ്ട…എന്നെ വിശ്വസിക്കാം…ഒരു problem വരുത്തില്ല ഞാൻ…!!😁

അവരോട് ഒരു പുഞ്ചിരിയോടെ പറഞ്ഞ് മാസ്കിനാൽ മുഖം മറച്ചു… Anastasia യുടെ effect അവരിലേക്കാളി പടർന്നതും ഡോക്ടർ പറഞ്ഞ വാക്കുകൾ മനസിലോർത്ത് ഒരു പുഞ്ചിരിയോടെ ആ കണ്ണുകൾ കൂമ്പിയടഞ്ഞു… പെട്ടെന്ന് തന്നെ OT ലെ ലൈറ്റ്സ് ഓണായി…

പിന്നെ കുറേനേരം നീണ്ട സർജറിയായിരുന്നു… ഡോക്ടർ ചുറ്റുമുള്ള കാര്യങ്ങളിലൊന്നും ശ്രദ്ധ തിരിയ്ക്കാതെ ആ സർജറിയിൽ തന്നെ ഡോക്ടറിന്റെ 100% ഉം അർപ്പിച്ചു…. ഇടയ്ക്കിടയ്ക്ക് surgical equipments ന് വേണ്ടി മാത്രമാണ് ശ്രദ്ധ തിരിയ്ക്കുന്നത്..ആ കണ്ണുകളിൽ നിന്നും ആ professionൽ ഡോക്ടർ 100% dedicated ആണെന്ന് മനസിലാവും…

അങ്ങനെ ഒരുപാട് നേരം നീണ്ട സർജ്ജറിയ്ക്കൊടുവിൽ ഒരു നിറഞ്ഞ സംതൃപ്തിയോടെ ഡോക്ടർ മാസ്ക് അഴിച്ച് OT യിൽ നിന്നും ഇറങ്ങി…സർജറി successfull ആയിരുന്നു.. പുറത്ത് വലിയ ആകുലതകളോടെ നിന്ന ബന്ധുക്കൾ ഡോക്ടറിന്റെ ഇരുകൈയ്യും ചേർത്ത് പിടിച്ചതും കണ്ടു നിന്ന എനിക്കും വലിയ സന്തോഷമായി…..

ഡോക്ടർ ഒരുപാട് ടെൻഷനടിച്ച OT successful ആയതിന്റെ സന്തോഷമായിരുന്നു പിന്നെ… ബ്രേക്ക് ടൈം ആയതുകൊണ്ട് ഡോക്ടർ എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു… ഡോക്ടർ പറഞ്ഞതു കേട്ട് submit ചെയ്യേണ്ട റിപ്പോർട്ടുമായി ഞാൻ ക്യാബിനിലേക്ക് നടന്നു…

ഡോക്ടറിനോട് അനുവാദമൊക്കെ ചോദിച്ച് ഞാൻ അകത്തേക്ക് കയറി…

അമ്മാളൂട്ടീ..നീ ഇരിയ്ക്ക്…. ഡോക്ടർ പറഞ്ഞതു കേട്ട് ഞാൻ ചെയറിലേക്കിരുന്ന് ഫയല് ഡോക്ടറിനെ ഏൽപ്പിച്ചു… ഡോക്ടറത് കാര്യമായി ചെക്ക് ചെയ്യാൻ തുടങ്ങിയിരുന്നു…

Anyway thank you for your wish….😁😁

ഡോക്ടർ ഫയലിലേക്ക് നോക്കി തന്നെ അങ്ങനെ പറഞ്ഞതും ഞാനതിനൊന്ന് ചിരിച്ചു കാണിച്ചു…

ഞാൻ പറഞ്ഞില്ലേ ഡോക്ടറ് ആ കേസിൽ successful ആവുംന്ന്…ഞാനതിനും വേണ്ടി പ്രാർത്ഥിച്ചിരുന്നു…

എന്നും ഇങ്ങനെ പ്രാർത്ഥനയോടെ എന്റെ കൂടെയുണ്ടാക്വോ…???😁🥰

ഞാനതു കേട്ട് മുഖമുയർത്തിയൊന്ന് നോക്കിയതും ഡോക്ടർ ഒരു കള്ളച്ചിരിയോടെ ഫയൽ ടേബിളിലേക്ക് വച്ചു….

ഈ ഹോസ്പിറ്റലിൽ…എന്റെ ടീമിൽ…അങ്ങനെയൊക്കെയാ ഞാനുദ്ദേശിച്ചത്…

അത് കേട്ടതും ഞാൻ വീണ്ടും പഴയപടിയിരുന്നു…

അമ്മാളൂട്ടീ..നാളെ ഓഫല്ലേ നിനക്ക്…

ന്മ്മ്മ്…

നാളെ ഞാൻ ലീവാണ്…രാവിലെ എന്റെ ഫ്ലാറ്റ് വരെ ഒന്നു വരാമോ.. എനിക്ക് നിന്നെക്കൊണ്ട് ഒരാവശ്യം ഉണ്ടായിരുന്നു….

ഞാൻ എന്താന്നുള്ള മട്ടിലിരുന്നു…

എന്റെ research scholars ന്റെ thesis ഒന്ന് cross-check ചെയ്യണം..എല്ലാറ്റിലും ചില contradictions… എനിക്ക് ഒറ്റയ്ക്ക്…… നല്ല മടി…. Help ന് ഒരാളുണ്ടെങ്കിൽന്ന് വിചാരിച്ചപ്പൊഴാ നിന്നെ വിളിയ്ക്കാംന്ന് തോന്നിയത്…

അത്.. ഡോക്ടർ.. എനിക്കങ്ങനെ cross-check ചെയ്യാനൊന്നും അറിയില്ല…

You don’t worry….ഞാനില്ലേ കൂടെ…എന്നെ just ഒന്നു help ചെയ്താൽ മാത്രം മതി…

എന്റെ മറുപടിയ്ക്കായ് ഡോക്ടർ കാത്തിരുന്നതും ഞാൻ yes മൂളി തലയാട്ടി….

ok..thank you..അമ്മാളൂട്ടി…!!! so..You can leave now….

ഡോക്ടർ അങ്ങനെ പറഞ്ഞതും ഞാൻ അവിടെ നിന്നും പതിയെ എഴുന്നേറ്റ് ക്യാബിൻ വിട്ടിറങ്ങി…. പിന്നെയുള്ള സമയമത്രയും വാർഡും റിപ്പോർട്ടും ചെക്കിംഗും ഒക്കെയായി ഞാനാകെ ബിസിയായിരുന്നു…അല്ലെങ്കിലും surgery ഉള്ള ദിവസം ആകെ tiered ആവുന്നത് പതിവാ…അന്നും അതുപോലെ തന്നെയായിരുന്നു…food കഴിച്ചപ്പൊ തന്നെ വൈകുന്നേരമായിരുന്നു… പിന്നെ പിറ്റേന്ന് ഡ്യൂട്ടിയില്ലല്ലോന്ന ആശ്വാസത്തിലാ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത്….

ഫ്ലാറ്റില് വന്ന് നല്ല തണുത്ത വെള്ളത്തിൽ ഒരസ്സല് കുളിയങ്ങ് പാസാക്കി…രാത്രിയിലേക്ക് കഞ്ഞിയും ചമ്മന്തിയും പയറ് മെഴുക്കും പപ്പടവും തയ്യാറാക്കി വച്ചിട്ടാ കുളിച്ചത്… അതുകൊണ്ട് ഫ്രഷായി വന്നു കഴിഞ്ഞ് പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടായിരുന്നില്ല….

മുടിയൊക്കെ നന്നായി തോർത്തി ഒന്നുണങ്ങാനായി വിടർത്തിയിട്ട് ബാൽക്കണിയിലേക്ക് വന്ന് നിന്നു… അപ്പോഴേക്കും റോഡില് വാഹനങ്ങൾ നിരനിരയായി ചീറിപായുന്നുണ്ടായിരുന്നു..എല്ലാവരും മോഹിക്കുന്ന സിറ്റിയിലെ തിരക്കുകൾ കുറഞ്ഞ സമയം കൊണ്ട് തന്നെ കാതിന് അരോചകമായി തുടങ്ങിയിരുന്നു….

നാടും വീടും മാഷിനേയും എല്ലാം പെട്ടെന്ന് ഓർമ്മവന്നു… ഞാൻ മൊബൈൽ എടുത്ത് മാഷിന് ഡയൽ ചെയ്തു… രണ്ടാമത്തെ റിംഗിൽ മാഷ് കോൾ അറ്റൻഡ് ചെയ്തു…

ഹോസ്പിറ്റലിലേയും ഫ്ലാറ്റിലേയും വിശേഷങ്ങൾ ഞാനും നാട്ടിലെ വിശേഷങ്ങൾ ഒന്നൊന്നായി മാഷും പറഞ്ഞ് തുടങ്ങിയതും ആ ഫോൺ കോൾ സമയത്തെ തള്ളി നീക്കി മുന്നോട്ട് പോയി….

എല്ലാം വിശേഷങ്ങളും പറഞ്ഞ് കോള് കട്ട് ചെയ്തപ്പോ മനസിനാകെ ഒരാശ്വാസം പോലെ തോന്നി…നിലാവിന്റെ ശോഭയിൽ തിളങ്ങുന്ന നക്ഷത്രങ്ങളേയും നോക്കി ആ നില്പ് നിന്നതും മനസിൽ ആദ്യം ഓടിയെത്തിയ മുഖം ഡോക്ടറിന്റേതാ….

പക്ഷേ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോ ഡോക്ടറും gynecology ലെ ശ്രദ്ധ ഡോക്ടറും തമ്മിലുള്ള സംസാരം പതിയെ എന്റെ പുഞ്ചിരിയെ മായ്ക്കാൻ തുടങ്ങി..

അർജ്ജുൻ ഡോക്ടർ ഫ്ലാറ്റില് വച്ച് അവരുടെ കാര്യം പറഞ്ഞിരുന്നു…but അവരോട് ഡോക്ടർ സംസാരിക്കുന്നതും ഇടപെടുന്നതും കാണുമ്പോ എനിക്കിത്രയും ടെൻഷൻ തോന്നാൻ കാരണമെന്താ….??? അവർടെ ഒരു red colour സാരിയും അങ്ങേരെടെ ഒരോഞ്ഞ concept ഉം…ഹോ..ഇനി red colour ല് ആരെ കണ്ടാലും അങ്ങേര് സങ്കല്പപത്തിലെ wife ആക്കുമായിരിക്കും അതല്ലേ അവരിന്ന് ആ കളർ തന്നെ ഇട്ട് വന്നത്……

എങ്കിലും അവർക്ക് പൊടിയ്ക്ക് ഡോക്ടറിനേക്കാളും പ്രായം കൂടുതലല്ലേന്നൊരു doubt…. എങ്കിലും ചെറിയ തോതിൽ മാച്ചാവുന്നുണ്ട്… പക്ഷേ ഡോക്ടറിന്റെ അമ്മയുടെ concept മായി മാച്ചാവില്ല… അങ്ങനെ നൂറായിരം സംശയങ്ങള് ഉള്ളില് കിടന്ന് പുകഞ്ഞപ്പഴാ എന്റെ കഞ്ഞീടെ കാര്യം ഓർമ്മ വന്നത്..ഇനി എന്തായാലും എല്ലാം വരും പോലേന്ന് മനസിലുറപ്പിച്ച് കഞ്ഞി കാടിയാവും മുന്നേ ബാക്കി ഗഡീസിനേയും ചേർത്തങ്ങ് കുടിച്ചു… പിന്നെ നിദ്രാ ദേവത മാടി വിളിച്ചോണ്ട് നേരത്തെ തന്നെ തലവഴി പുതപ്പ് മൂടി….

പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോഴേ കുളിച്ച് റെഡിയായി ജോലി എല്ലാം തീർത്ത് വച്ചു…ക്ലോക്കില് 10ന്നടിച്ചതും ഫ്ലാറ്റ് ലോക്ക് ചെയ്ത് ഡോക്ടറിന്റെ ഫ്ലാറ്റിലേക്ക് നടന്നു…

ഡോറിന് മുന്നിൽ ചെന്നു നിന്ന് കോളിംഗ് ബെൽ just ഒന്ന് അമർത്തി….

Yes.. coming….!!! ഉള്ളിൽ നിന്നും ഉറക്കെയുള്ള ആ പറച്ചില് കേട്ട് ഞാൻ ഡോറ് മെല്ലെ തുറന്നു.. തലേദിവസം വന്നിരുന്നെങ്കിലും അപ്പോ നന്നായി ഒന്ന് ശ്രദ്ധിക്കാൻ പറ്റീല്ല.. ഞാൻ ഹാളാകെ ഒന്ന് കണ്ണോടിച്ച് നിന്നു…

പെട്ടെന്നാ ഒരു ഷോട്സും gym vest ഉം ഇട്ട് ചെവിയില് ഹെഡ് ഫോണൊക്കെ വച്ച് ഡോക്ടർ ഹാളിലേക്ക് വന്നത്…. എന്നെ കണ്ടതും ചെവിയിലിരുന്നത് കഴുത്തിലേക്ക് ഇറക്കി വച്ച് ഒരു പുഞ്ചിരിയോടെ നടന്നു വന്നു….

ഇതെന്ത് കോലം..???ഒരു പെങ്കൊച്ചിന്റെ മുന്നിലാണോ ഇങ്ങേര് ഈ കോലത്തില്… At least ഒരു മര്യാദയെങ്കിലും വേണ്ടേ…???

ഞാൻ അവിടെ നിന്ന് ആകെയൊന്ന് പരുങ്ങി.. ഡോക്ടർ അടുത്തേക്ക് വരുന്നതിനനുസരിച്ച് ഞാൻ നമ്രശിരസ്കയാവാൻ തുടങ്ങി… ഡോക്ടർ നേരെ നടന്നു വന്ന് ഒരു കള്ളച്ചിരിയോടെ എന്റെ മുഖത്തിന് നേരെ മുഖം കുനിച്ചു….

എന്തുപറ്റി ഇത്ര നാണിക്കാൻ…..എന്തെങ്കിലും uncomfortable ആയി തോന്നണുണ്ടോ…???😁😁

ഞാനതു കേട്ട് മുഖമുയർത്തി ഇല്ലാന്ന് തലയാട്ടി…

പിന്നെ എന്തിനാ തലയും കുനിച്ചു നിൽക്കുന്നേ… ഞാൻ ഷോട്സും ഇട്ട് വന്നോണ്ടാണോ…??

ദൈവമേ പണി പാളി… കണ്ടുപിടിച്ചു…🙄😲😲(ആത്മ)

ഏയ്..അല്ല ഡോക്ടർ… ഞാൻ വെറുതെ..

ഇനിയിപ്പോ ആണെങ്കി തന്നെ എനിക്കിത് മാറ്റാൻ ഉദ്ദേശമൊന്നുമില്ല.. ഞാൻ ഇവിടെ ഇതൊക്കെ തന്നെയാ ഇടുന്നേ…so എന്നെയിങ്ങനെ ഒന്ന് adjust ചെയ്യേണ്ടി വരും…

അത് സാരല്യ ഡോക്ടർ…എന്താ ഞാൻ ചെയ്യേണ്ടത്…???വരാൻ പറഞ്ഞിരുന്നല്ലോ…!!

മ്മ്ഹ്……yes…പറഞ്ഞിരുന്നു…അമ്മാളൂട്ടി ആദ്യം ഒരു കാര്യം ചെയ്യ് ആ ഡോറ് ലോക്ക് ചെയ്തിട്ട് എന്റെ പിറകേ വന്നോളൂ…

ഡോക്ടർ അത് പറഞ്ഞതും ഞാൻ തലയാട്ടി തിരിഞ്ഞു.. പെട്ടെന്നാ ഒന്നുകൂടി ഒന്ന് rewind അടിച്ചത്…😲😲 ഞാൻ അതേപടി ഒന്ന് തിരിഞ്ഞു..

എനിക്ക് എല്ലാം എങ്ങനെയാ ചെയ്യേണ്ടതെന്ന് പറഞ്ഞ് തന്നിരുന്നെങ്കിൽ ഞാൻ എന്റെ ഫ്ലാറ്റിൽ കൊണ്ടുപോയി ഓക്കെയാക്കി വരാം ഡോക്ടർ… തുടരും, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *