രചന: സാന്ദ്ര ഗുൽമോഹർ
പിന്നെയും ഫോണീലൂടെ കാർത്തൂ ചേച്ചി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല…
വീഴാൻ തുടങ്ങിയതും ലച്ചുവെന്നെ താങ്ങി…
അടുത്തുളള മരച്ചുവട്ടിൽ ഇരുത്തി…
കുടിക്കാനായി വെളളം തന്നു…
ഒാരോരോ വേദനകൾ മാറി മാറി വന്നു കൊണ്ടിരിക്കുന്നതിനാൽ പെയ്തൊഴിയാൻ എനിക്ക് ഒരു ചില്ല വേണമായിരുന്നു…
ലച്ചുവിന്റെ തോളിൽ എന്റെ സങ്കടങ്ങൾ കരഞ്ഞു തീർക്കുമ്പോൾ ബാക്കിയുളളവരും എത്തിയിരുന്നു..
അവരുടെ മുഖത്തെ വിഷാദഭാവം കണ്ടതും എനിക്ക് ലച്ചു അവരോട് എല്ലാം പറഞ്ഞെന്ന് മനസ്സിലായി..
അവർക്ക് നേരെ ഞാൻ വേദനയിൽ ചാലിച്ച ഒരു ചിരി സമ്മാനിച്ചു…
സാനിയ ഒഴികെ മരിയയും മുംതാസും കീർത്തനയും ഉണ്ടായിരുന്നു…
എന്റെ മുഖം കണ്ടിട്ടാവണം സാനിയ ലീവാണെന്ന് മരിയ പറഞ്ഞു…
അവർ എന്തോ ഒളിച്ചു വെക്കുന്നത് പോലെ എനിക്ക് തോന്നിയെങ്കിലും നെഞ്ചിൽ ഒരു അഗ്നി എരിയുമ്പോൾ വെറെ ഒന്നും ചിന്തിക്കാനുളള ശേഷി എനിക്ക് ഇല്ലായിരുന്നു…
അവരെന്നെ നിർബന്ധിച്ച് ക്യാന്റീനിലേക്ക് കൊണ്ട് പോയി…
ഇത് ലെക്ച്ചറിങ് സമയം ആയതിനാൽ തിരക്ക് വളരെ കുറവായിരുന്നു…
കുറെ നാൾക്ക് ശേഷം എന്നെ കണ്ടതിലുളള സന്തോഷം കൊണ്ടായിരിക്കണം കാന്റീൻ നടത്തുന്ന മുത്തപ്പ ഗൗഡ എന്ന ദാദയും ഭാര്യ ചെല്ലമ്മച്ചിയും അടുത്തേക്ക് ഒാടി വന്നു…
മക്കളില്ലാത്ത അവർക്ക് ഈ കോളേജിലുളള എല്ലാവരും മക്കളെ പോലെയാണ്…
മുത്തപ്പ ദാദയ്ക്കും ചെല്ലമ്മച്ചിക്കും പഴയൊരു തമിഴ് ലൗവ്വ് സ്റ്റോറി പറയാനുണ്ട്,ഈ കോളേജിൽ അവർ ഏറ്റവും കൂടുതൽ വാത്സല്യം കാണിക്കുന്നത് എന്നോടാണ്,എനിക്കും അവരെ രണ്ട് പേരേം ഒരുപാട് ഇഷ്ടമാണ്,ഞാൻ അവരുടെ കൂടെ ഇടയ്ക്ക് കെെയ്യാളായി കൂടുകയും ചെയ്യതിട്ടുണ്ട്…
എന്റെ കല്യാണത്തിന് ക്യാന്റീന് രണ്ട് ദിവസം അവധി കൊടുത്തിട്ടാണ് അവർ വന്നത്,സമ്മാനമായി അവരുടെ ഒരുപാട് നാളുകളുടെ പരിശ്രമം എന്ന പോലെ ഒരു ജോഡി സ്വർണ്ണ മിഞ്ചിയും ഉണ്ടായിരുന്നു…
കല്യാണത്തിന് രാവിലെ അവരെ കണ്ടെങ്കിലും പിന്നെ കണ്ടതായി കൂടി ഒാർമയില്ല…
സാധാരണ ഒരിടത്തും നടക്കാത്തതാണല്ലോ എന്റെ കല്യാണത്തിന് സംഭവിച്ചത്??
എങ്കിലും അവരുടെ സമ്മാനം ധരിക്കാത്തതിൽ എനിക്ക് വ്യസനം തോന്നി….
അവർ എത്ര ആഗ്രഹിച്ചായിയിക്കും എനിക്ക് അത് സമ്മാനിച്ചത്…?
എന്നിൽ ഒരു കുറ്റബോധം നിറഞ്ഞു…
പക്ഷേ, എന്നെ അമ്പരപ്പിച്ചു കൊണ്ട് അവർ എന്നെ സ്നേഹം കൊണ്ട് മൂടി,അവരുടെ സ്പെഷ്യലായ രസവടയും മസാലചായയും നിമിഷങ്ങൾക്കുളളിൽ എന്റെ മുന്നിലെത്തി…!!!
ഇവരുടെ എല്ലാം സന്തോഷത്തിന്റെ കേന്ദ്രം ഒരു നിമിഷം ഞാൻ ആണെന്ന് എനിക്ക് തോന്നി പോയി…
ലച്ചുവിന്റെയും മുത്തുവിന്റെയും മരിയയുടെയും മുഖത്ത് സങ്കടഭാവം..
മുത്തപ്പ ദാദയാണെൽ എന്നെ ചിരിപ്പിക്കാനായി ചെല്ലമ്മയുമായി തമാശയ്ക്ക് വഴക്ക് ഉണ്ടാക്കുന്നു…
ഞാൻ അറിയാതെ ചെല്ലമ്മയുടെ മുഖത്തേക്ക് നോക്കി,
കറുത്ത നിറമാണെങ്കിലും സുന്ദരിയാണെന്റെ ചെല്ലമ്മ,ഭംഗിയുളള മുടി മെടഞ്ഞുക്കെട്ടി, സാരിയുടുത്ത്,മൂക്കു കുത്തിയ,വലിയ ചുവന്ന പൊട്ട് തൊട്ട എന്റെ ചെല്ലമ്മ…
ആ കരിയെഴുതിയ കണ്ണുകൾ ആഗ്രഹിക്കുന്നത് തന്റെ ഒരു ചിരി മാത്രമാണ്…
പിന്നെ ഞാൻ എന്റെ എല്ലാ സങ്കടങ്ങളും നെഞ്ചിനുളളിൽ അടക്കി അതിലൊരു വാഴ നട്ടിട്ട് എന്റെ സ്വതസിദ്ധമായ പുഞ്ചിരി മുഖത്തണിഞ്ഞു…
ഞാൻ കലപില കൂട്ടി തുടങ്ങിയതൊടെ അവിടമാകെ സന്തോഷം പരന്നു…
****
ബാക്കിയുണ്ടായിരുന്ന പ്രോജ്ക്ട് വർക്ക് അപ്രൂവ്മെന്റീന് കൊടുത്തിട്ട് ഞങ്ങൾ ലെെബ്രറിയിൽ ബുക്ക്സ് റീട്ടേൺ ചെയ്യാൻ പോയപ്പോളാണ് എനിക്ക് ഒരു കോൾ വന്നിട്ടുണ്ടെന്ന് ഒാഫീസിൽ നിന്നും വിവരം കിട്ടിയത്…
പ്രിൻസിപ്പാൽ റൂമിലേക്ക് ചെന്നപ്പോൾ പ്രൊഫ.രമാകാന്തി അവരുടെ സ്വതസിദ്ധമായ പുഞ്ചിരി എനിക്ക് നേരെ നീട്ടി…
വളരെ പ്രഭാങ്കുലമായ വ്യക്തിത്വത്തിന് ഉടമയാണ് അവർ,
17-മത്തെ വയസ്സിൽ ആസിഡ് ആക്രമണത്തിന് ഇരയായ അവർ,നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് മുന്നേറി ഇന്ന് ഈ നിലയിലെത്തി, ഒരിക്കലും അവർ തന്റെ മുഖം മറച്ചില്ല,തലയുർത്തി തന്നെ അവർ ജീവിതത്തോട് പോരാടി…
അത് കൊണ്ട് തന്നെ എനിക്ക് അവരോട് വല്ലാത്തൊരു ആരാധനയാണ്…
കോൾ അറ്റെൻഡ് ചെയ്യുമ്പോൾ അറിയാതെ എന്റെ ഹൃദയം തുടിച്ചു,.
അത് പ്രണവേട്ടനായിരുന്നെങ്കിൽ….
പക്ഷേ, എന്നെ ഞെട്ടിച്ച് കൊണ്ട് അത് പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു…
രാകേഷിന്റെ കേസിനെ പറ്റി സംസാരിക്കാൻ നാളെ 10 മണിക്ക് സ്റ്റേഷനിൽ ചെല്ലണമെന്ന് പറഞ്ഞപ്പോൾ അറിയാതെ എന്റെ ശരീരം വിറ കൊണ്ടു…
ഞാൻ ഈ കാര്യം ലച്ചുവിനോട് പോലും പറഞ്ഞിട്ടില്ലലോ എന്നോർത്താണ് ഞാൻ പ്രിൻസിപ്പലിന്റെ റൂം വിട്ട് ഇറങ്ങിയത്….
പുറത്ത് ടെൻഷൻ അടിച്ചിരുന്ന അവരുടെ അടുത്തേക്ക് ചെന്നതും മുംതാസ് എന്ന ഞങ്ങളുടെ മുത്തു കാര്യം തിരക്കി…
പിന്നെ ഞാൻ ഒന്നും മറച്ചു വെച്ചില്ല,ഇന്നലെ നടന്നതൊക്കെ അവരോട് പറഞ്ഞു…
ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു ലച്ചു…
പോലീസ് എന്ന് പറയുമ്പോൾ തന്നെ അവളുടെ ബോധം പോയിരുന്നു…
എല്ലാവരും ആകെ ടെൻഷനിലാണെന്ന് കണ്ടു ഞാൻ അവരെ ആശ്വസിപ്പിച്ചു…
എന്തായാലും നാളെ പോലീസ് സ്റ്റേഷനിൽ പോയേ പറ്റൂ…
ആരു തങ്ങളെ കൊണ്ട് പോകൂം…?
ഒറ്റ മുഖമേ ഒാർമയിൽ വന്നോളളൂ…
സൂസമ്മ ചേച്ചി…
ലച്ചുവിന്റെ കെെയ്യിൽ നിന്നും ഫോൺ മേടിച്ച് ചേച്ചിയോട് “വരണം” എന്നു പറഞ്ഞതെ ഉളളൂ,വെെകീട്ട് അവിടെ ഉണ്ടാകും എന്ന് ചേച്ചി തിരിച്ചു പറഞ്ഞിരുന്നു…!!!
“വെെശൂ,നീ ഇതെന്തു ഭാവിച്ചാ?
വീട്ടിൽ പറയണ്ടേ…?
നാളെ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായലോ?”
മരിയ അങ്ങനെ ചോദിച്ചപ്പോൾ കീർത്തനയും അതിനെ പിന്താങ്ങി…
എന്റെ മനസ്സിലും അത് തന്നെയായിരുന്നു…
പക്ഷേ, വീട്ടിൽ പറയണമെങ്കിൽ ഞാൻ എന്തോക്കെ പറയണം…??
പ്രണവേട്ടൻ തിരിച്ച് abroad പോയതടക്കം എല്ലാം പറയേണ്ടി വരില്ലേ…??
അവരെ ഇനിയും വിഷമിപ്പിക്കാൻ പാടില്ലലോ…??
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ആകെ ടെൻഷനിലായി…
അവളുമാരുടെ അവസ്ഥയും വിഭിന്നമായിരുന്നില്ല..
എല്ലാവരും ഹോസ്റ്റലിൽ നിൽക്കുന്നവർ, എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചിലപ്പോൾ അവരെ അത് മോശമായി ബാധിക്കും, അറിഞ്ഞിടത്തോളം എല്ലാവരുടെ ഫാമിലിയും വളരെ യാഥാസ്ഥിതികരാണ്…
തന്റെ പ്രശ്നത്തിൽ ഒരിക്കലും അവരെ ഇൻവോൾവ് ചെയ്യിക്കാൻ പാടില്ല…
ഇതേ സമയം സാനിയയുടെ അമ്മ ആ വഴി വരുന്നത് കണ്ടത്,പെട്ടെന്ന് എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി…
എന്നോട് പ്രത്യേക വാത്സല്യം ഉളളതിനാലും, മാത്രമല്ല,കല്യാണത്തിന് വരാത്തതിന്റെ പരിഭവം പറയാനുമായി ഞാൻ എല്ലാവരെയും കൂട്ടി അവരുടെ അടുത്തേക്ക് ചെന്നു…
പക്ഷേ, ഞങ്ങളെ പൂർണ്ണമായി അവഗണിച്ച് അവർ ഞങ്ങളെ മറികടന്ന് പോയി…
മുംതാസിന്റെയും കീർത്തനയുടെയും മരിയയുടെയും മുഖം വാടി,ഞാനും ലച്ചുവും എന്താണ് പറ്റിയതെന്ന അമ്പരപ്പിലായിരുന്നു അപ്പോളും…
“ഇപ്പോൾ മമ്മി ഞങ്ങളോട് മിണ്ടാറേ ഇല്ല വെെശൂ,സാനിയ ആണെങ്കിൽ കൂട്ടി മുട്ടിയാൽ പോലും നോക്കുക പോലുമില്ല…
അവളെ വിശ്വസിച്ച് ഇകോണോമിക്സ് എടുത്ത ഞാൻ ഇപ്പോൾ വല്ലാണ്ടു ഒറ്റപ്പെട്ടു പോയി വെെശൂ…!!!”
മരിയ അങ്ങനെ പറഞ്ഞതൂം എനിക്ക് എന്തോ പോലെ തോന്നി…
തന്റെ ഒപ്പം സൗഹൃദം പങ്കിട്ടവൾ,
ഇത്ര പെട്ടെന്ന് അവൾക്ക് എന്തുപറ്റി??
എന്റെ ജീവിതത്തിൽ എത്ര പ്രതിസന്ധികളാണെന്ന് ഞാൻ അറിയാതെ ഒാർത്തു…
ഇതെല്ലാം മാറി ഞാൻ എപ്പോൾ പഴയ വെെശാഖയാകുമെന്ന് ഒാർത്ത് എന്റെ ഉളളു നീറി…
പെട്ടെന്ന് ലച്ചുവിന്റെ കെെയ്യിലിരുന്നു ഫോൺ വെെബ്രേറ്റ് ചെയ്തു…
അവൾ എനിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു,
“രാവിലെ നീ വിളിച്ച നമ്പറിൽ നിന്നാണ്,പ്രണവേട്ടൻ ആയിരിക്കും…!!!”
എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി…
കോളേജിൽ വെച്ച് ഫോൺ ഉപയോഗിച്ചാൽ punishment ഉറപ്പാണ്….!!!
ചുറ്റും CCTV ഉണ്ട്…
എന്തു പറയാനായിരിക്കും പ്രണവേട്ടൻ വിളിക്കുന്നത്…?
എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി…
അപ്പോഴും എന്റെ കെെയ്യിലിരുന്ന് ഫോൺ റിംഗ് ചെയ്യ്തു കൊണ്ടിരുന്നു…
ലൈക്ക് ചെയ്യാതെ പോവല്ലേ… (തുടരും)
രചന: സാന്ദ്ര ഗുൽമോഹർ