ചെമ്പകം, നോവൽ ഭാഗം 9 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഡോക്ടർ ഡോറ് തുറന്നതും മുന്നില് നിന്നവർ ഡോക്ടറിനേയും പിന്നിലായി മാറി നിന്ന എന്നെയും ഒരു ഞെട്ടലോടെ മാറി മാറി നോക്കി…😲😲

ഡാ…നവീ…രേവതി എന്താ നിന്റെ ഫ്ലാറ്റിൽ…എന്താടാ ഉണ്ടായത്…ഇന്നലെ പാർട്ടി കഴിഞ്ഞ് നിങ്ങളൊന്നിച്ച് ഈ ഫ്ലാറ്റിലായിരുന്നോ…??😲😲 (അർജ്ജുൻ)

അതേ..ഞങ്ങളൊന്നിച്ച് ഈ ഫ്ലാറ്റിലായിരുന്നു…അതിനെന്താ…???

അതിനെന്താന്നോ…?? നീ എന്താ ഈ കോലത്തിൽ ഷർട്ടിന്റെ ബട്ടൻസ് പോലും ശരിയ്ക്കിടാതെ..സത്യം പറയെടാ…🥺🥺(അർജ്ജുൻ)

ശ്രേയ നീയുമുണ്ടായിരുന്നോ…….??😁😁 വാ അകത്തേക്ക് കയറിയിരിക്കാം….

ഡോക്ടർ അർജ്ജുൻ ഡോക്ടറെ തോളിന് ചേർത്ത് പിടിച്ച് അകത്തേക്ക് ക്ഷണിച്ചു… പെട്ടെന്ന് അർജ്ജുൻ ഡോക്ടറ് ഒരു സംശയത്തിൽ അത് തട്ടിമാറ്റി… പക്ഷേ അതിലൊന്നും ഒരു കുലുക്കവുമില്ലാതെ ആ പഴയ ചിരിയോടെ തന്നെ നിൽക്ക്വായിരുന്നു ഡോക്ടറ്…

നീ കാര്യമൊന്നും തിരിച്ചു വിടാൻ നോക്കണ്ട..എനിക്കിപ്പോ അറിയണം..ഇന്നലെ എന്താ നടന്നത്…??

ഡാ Idiot ആർജ്ജൂ…ഒരു പ്രത്യേക സാഹചര്യത്തിൽ അവിവാഹിതനായ ഒരു പുരുഷന്റെ ഫ്ലാറ്റിലേക്ക് കയറി വരുമ്പോ ഡോറ് തുറന്നു തരുന്ന half naked ആയി നിൽക്കുന്ന അവനേയും അവന് പിറകിൽ അഴിഞ്ഞുലഞ്ഞ തലമുടിയുമായി അല്പം പരിഭ്രമത്തോടെ നിൽക്കുന്ന പെണ്ണിനേയും കണ്ടാലുടൻ അതിനു മുൻപുള്ള night അവർക്കിടയിലെന്തോ നടന്നെന്ന് തെറ്റിദ്ധരിക്കുന്ന തനി മലയാളി ആവല്ലേ നീ…

ഒന്നുമില്ലേലും ഇതുവരേയും വലിയ പേരുദോഷങ്ങള് profession ലോ സ്വന്തം ജീവിതത്തിലോ വരുത്തി വച്ചിട്ടുള്ളവനല്ല ഞാനെന്ന് മറ്റാരേക്കാളും നന്നായി നിനക്കറിയാവുന്നതല്ലേ….!!! അതോ Dr. നവനീത് കൃഷ്ണ ഒരു stupid Romeo ആണെന്ന് നിന്നോട് ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ…!!!

നവീ…ഞാനതെല്ലെടാ ഉദ്ദേശിച്ചേ…!! നീ അങ്ങനെ അല്ലാന്ന് എനിക്കറിയാം.. പക്ഷേ മനുഷ്യന്റെ കാര്യമല്ലേ.. എന്ത്…എപ്പോൾ..എങ്ങനെ സംഭവിയ്ക്കുംന്ന് പറയാൻ പറ്റില്ലല്ലോ… അതുകൊണ്ടാ…!!

ഹോ..അങ്ങനെ…!! പൊന്നുമോൻ എവിടെ വരെ മെനഞ്ഞ് കൂട്ടി..അല്ല നീയും അങ്ങനെ തന്നെയാണോടീ കരുതി വച്ചേക്കുന്നേ….!!

ഡോക്ടറ് ഇരു കൈയ്യും ഏണിലേക്ക് താങ്ങി നിന്ന് ശ്രേയ ഡോക്ടറോട് ചോദിച്ചതും ഡോക്ടർ പെട്ടെന്ന് ഞെട്ടി ഒന്ന് പരുങ്ങി…

ഏഏഏഏയ്…ഞാനങ്ങനെ ചിന്തിച്ച് കൂടിയില്ല നവീ…😞

ന്മ്മ്മ്…ഉവ്വാ…ചിന്തിച്ചില്ലാ..ഞാനീ കോലത്തില് വന്ന് ഡോറ് തുറന്നപ്പോ കണ്ടു താജ് ഹോട്ടലിന്റെ ഫ്രണ്ടീന്ന് പ്രാവ് പറക്കുന്ന പോലെ നിന്റെ തലേന്ന് കൂടോടെ പറക്കുന്നത്…പോയതെല്ലാം തിരിച്ചു വന്നിട്ടുണ്ടേ അകത്തേക്ക് കയറാം…

ഡോക്ടർ അതും പറഞ്ഞ് ഷർട്ടിന്റെ ബാക്കി ബട്ടൻസ് കൂടിയിട്ട് അകത്തേക്ക് കയറി..ഷർട്ടിന്റെ സ്ലീവ് just ഒന്നു മടക്കി തിരിഞ്ഞതും നോട്ടം എന്റെ നേരെയായി…നെറ്റിയിലേക്ക് ചിതറിത്തെറിച്ച് കിടന്നിരുന്ന തലമുടി ഇരുകൈയ്യാലെ മാറി മാറി ചീകിയൊതുക്കി വച്ച് ഏറുകണ്ണിട്ട് എന്നെയൊന്ന് നോക്കീട്ട് പെട്ടെന്ന് റൂമിലേക്ക് കയറി……

മറ്റ് രണ്ടുപേരും അതൊക്കെ കണ്ട് ഞെട്ടിയിരിക്ക്വായിരുന്നു… ഡോക്ടർ പെട്ടെന്ന് ബാത്റൂമിൽ കയറി മുഖമൊക്കെ കഴുകി വന്നു…

അമ്മാളൂട്ടി.. നിനക്ക് ഫ്രഷാവാനുണ്ടെങ്കി അതാവാം…ചേഞ്ച് ചെയ്യാൻ ഡ്രസൊന്നുമുണ്ടാവില്ല…

ഡോക്ടറത് പറഞ്ഞതും ഞാനൊന്ന് തലയാട്ടി കേട്ട് ബാത്റൂമിലേക്ക് നടന്നു… ഡോക്ടർ അപ്പൊഴേക്കും എല്ലാവർക്കും വേണ്ടി ഗ്രീൻ ടീ തയ്യാറാക്കിയിരുന്നു…. ഞാൻ ബാത്റൂമിൽ നിന്നിറങ്ങി ടൗവ്വല് കൊണ്ട് മുഖമൊക്കെ ഒന്നൊപ്പിയെടുത്തു…ആ ടൗവ്വലിന് ഡോക്ടറിന്റെ ഗന്ധമായിരുന്നു..ഞാനത് മുഖത്തേക്ക് ചേർത്തൊന്ന് പുഞ്ചിരിച്ചു.. പെട്ടെന്നാ ഹാളില് അർജ്ജുൻ ഡോക്ടർ സംശയനിവാരണം നടത്തുന്ന ശബ്ദം ഉയർന്നു കേട്ടത്….

ടൗവ്വല് തിരികെ സ്റ്റാന്റിലേക്ക് തന്നെയിട്ട് ഞാൻ ഹാളിലേക്ക് നടന്നു…അവിടെ ഡോക്ടറും മറ്റ് രണ്ട് പേരും കാര്യമായ സംസാരത്തിലായിരുന്നു…

ആ..രേവതീ..വാ..ഇരിയ്ക്ക്…!!

ശ്രേയ ഡോക്ടർ എന്നെ സോഫയിലേക്കിരിക്കാൻ നിർബന്ധിച്ചതും ഞാൻ ഡോക്ടർടെ മുഖത്തേക്ക് നോക്കി… ഡോക്ടർ ഒരു പുഞ്ചിരിയോടെ ഇരിയ്ക്കാൻ കണ്ണുകൊണ്ട് ആക്ഷനിട്ടതും ഞാൻ പതിയെ നടന്ന് സോഫയിലേക്ക് ചെന്നിരുന്നു….

നവീ…നീ ഇങ്ങനെ വിഷമിക്കല്ലേടാ… ഞാൻ തെറ്റിദ്ധരിച്ചതിന് sorry….

അർജ്ജുൻ ഡോക്ടർ ഡോക്ടറിന്റെ കൈയ്യിൽ ഒരു ക്ഷമാപണം നടത്തി പിടിച്ചു…

അതിനിവിടെ ആര് വിഷമിക്കുന്നു….ഞാനോ… എന്തിന് വിഷമിക്കണം.. ഡോക്ടർ ഗ്രീൻ ടീ ചുണ്ടോട് ചേർത്ത് ഒരു കവിൾ കുടിച്ചിട്ട് ഒരു പുച്ഛ ചിരി ചിരിച്ചു…

അപ്പോ നിനക്ക് ഞാനങ്ങനെ ചോദിച്ചതിന് ഒരു കുഴപ്പവും ഇല്ലേ….

എന്ത് കുഴപ്പം…ഡാ അർജ്ജൂ… എന്റെ പ്രവർത്തിയിൽ തെറ്റില്ലാന്നുള്ള ഉത്തമ ബോധ്യം എനിക്കുള്ളിടത്തോളം കാലം ഞാനാരേം പേടിക്കാനും പോകുന്നില്ല…ഒന്നിന്റെ പേരിലും വിഷമിക്കാനും പോകുന്നില്ല… പിന്നെ നീ പറഞ്ഞത്…..As usual…ബോധമില്ലാതെ നടക്കുന്ന നിന്റെ വായിൽ നിന്നും സ്വർണ ലിപികളിൽ എഴുതാൻ പാകത്തിന് ഇതുപോലെയുള്ള എത്രയെത്ര വെളിവ് കേടുകൾ വന്നിട്ടുണ്ട്…ഞാനതിനെ അങ്ങനേ കണ്ടിട്ടുള്ളൂ..

ഡോക്ടർ ഒരു കുലുക്കവുമില്ലാതെ അങ്ങനെ പറഞ്ഞപ്പോ എനിക്ക് ആദ്യം ചിരിയാ വന്നത്… പിന്നെ അർജ്ജുൻ ഡോക്ടറിന്റെ ഒരവിഞ്ഞ ചിരിയോടെയുള്ള നോട്ടം എന്റെ നേർക്കായോണ്ട് ഞാൻ വന്ന ചിരിയെ അടക്കിപ്പിടിച്ച് നിന്നു….

അല്ലേലും.എന്റെ കൈയ്യിലാടാ തെറ്റ്…. ഞാൻ നിന്നെ പറ്റി അങ്ങനെ കരുതാൻ പാടില്ലായിരുന്നു…. നിറക്കൂട്ട് സിനിമയിലെ മമ്മൂട്ടിയെപ്പോലെ അർജ്ജുൻ ഡോക്ടർ വികാരഭരിതനാവാൻ തുടങ്ങി…..

അജൂ….. ശ്രേയ ഡോക്ടറിന്റെ നീട്ടിയുള്ള വിളി വന്നു…

Ya ശ്രാം….

senti വേണ്ട….(തണ്ണീർ മത്തൻ ദിനങ്ങൾ style) അത് കേട്ടതും ഡോക്ടർ DQ style ൽ പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി..പതിയെ പതിയെ ശ്രേയ ഡോക്ടറും… പിന്നെ ഞാനും പിശുക്കാൻ നിന്നില്ല… അതെല്ലാം കണ്ടപ്പോ അർജ്ജുൻ ഡോക്ടറും ഒരവിഞ്ഞ ചിരിയങ്ങ് പാസാക്കി….

അമ്മാളൂട്ടീ.. നിനക്ക് ഗ്രീൻ ടീ ശീലമുണ്ടോ…!! തലേന്ന് കുടിച്ച ഡ്രിങ്ക്സിന്റെ തരിപ്പ് മാറാൻ എന്തെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് മനസിലോർത്തപ്പോഴാ ഡോക്ടറിന്റെ ആ ചോദ്യം.. ഞാൻ കേട്ട പാടെ തലയാട്ടി…

ഡോക്ടർ അതുകേട്ട് സോഫയിൽ നിന്നും എഴുന്നേറ്റ് kitchen ൽ വച്ചിരുന്ന ഗ്രീൻ ടീ എടുത്ത് വന്ന് എനിക്ക് നേരെ നീട്ടി…

ന്മ്മ്മ്…ഇനി പറ അർജ്ജൂ..എന്താ നിനക്ക് അറിയേണ്ടത്…?? അതുകേട്ടതും അർജ്ജുൻ ഡോക്ടർ സടകുടഞാഞെഴുന്നേറ്റു….

ഇന്നലെ രേവതി എങ്ങനെയാ ഇവിടെ വന്നേ… അല്ല പാർട്ടി കഴിയും മുൻപേ നീ ഞങ്ങൾക്കൊപ്പം ഇറങ്ങിയതല്ലേ.. പിന്നെ ഇതിനിടയിൽ എന്ത് ട്വിസ്റ്റാ ഉണ്ടായത്….

വലിയ ട്വിസ്റ്റുകളൊന്നും ഉണ്ടായില്ല…അത് വിശദമായി ഞാനിവളോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്….ഇനീം സഞ്ജയ് രാമസ്വാമിയെ അസിൻ കണ്ടതെങ്ങനാണെന്നും എവിടെയാണെന്നും പറയാൻ എനിക്ക് താല്പര്യമില്ല… അതുകൊണ്ട് short ആക്കി പറഞ്ഞാൽ ഇന്നലെ എനിക്ക് വെങ്കിക്കിട്ട് നാല് പൊട്ടിക്കേണ്ടി വന്നു…. ഇതിൽ നിന്നും എന്തൊക്കെ എന്റെ അർജ്ജു മോന്റെ തലയിൽ ഉരുത്തിരിഞ്ഞു വരുന്നോ അതൊക്കെയാണ് ഉണ്ടായത്….

എന്നിട്ട് വെങ്കീടെ current situation എന്താ…??

അതന്വേഷിക്കാൻ എനിക്ക് ടൈം കിട്ടീല്ല…ഇന്ന് ഹോസ്പിറ്റലിലേക്ക് ചെല്ലുമ്പോ അറിയാം..

ആട്ടെ അടിച്ച ആള് നീയാണെന്ന് അയാള് കണ്ടോ…??

മ്മ്ഹ്…സ്ഫടികം…!!!😂😂

ഉടുമുണ്ടാ…??

ഡോക്ടർ അതുകേട്ട് ഇരുന്ന ഇരുപ്പീന്ന് ഞെട്ടിപ്പിടഞ്ഞ് എന്നെയൊന്ന് നോക്കി…. ഞാൻ ഒരു ചിരിയടക്കി നിന്നതും ഡോക്ടർ നേരെ അർജ്ജുൻ ഡോക്ടർക്ക് നേരെ കലിപ്പിച്ചൊരു നോട്ടം കൊടുത്തു…..

ബെഡ്ഷീറ്റെടാ ബോധമില്ലാത്തവനേ…!!😡😡

ഹോ..ഹോ…അങ്ങനെ…!!!

ആട്ടെ എന്താ ബഡായ് ബംഗ്ലാവ് couples ന്റെ ആഗമന ഉദ്ദേശം…??അതും ഇത്ര രാവിലെ…!!

അത് പ്രത്യേകിച്ച് ഒന്നുമില്ലെടാ..just ഒരു jogging ന് ഇറങ്ങിയതാ…അപ്പോ കരുതി നിന്നേം കൂട്ടാംന്ന്… അതുകൊണ്ടല്ലേ തെറ്റുദ്ധാരണകൊണ്ടാണെങ്കിലും ഒരു A certificate അവാർഡ് നിനക്ക് തരാൻ പറ്റിയത്…!!!

ന്മ്മ്മ്….മക്കള് ചെല്ല്…കൂടുതല് certificate print ചെയ്താ വെള്ളമടിച്ച് കോൺ തെറ്റി നിക്കുമ്പോ പറഞ്ഞിട്ടുള്ള proposi യതും അല്ലാത്തതുമായ ലിസ്റ്റുകള് ഞാനും ഇടും…

നമ്മള് തമ്മിലെന്തിനാ നവീ ഒരു problem…അതൊന്നും വേണ്ടാന്നേ…!!! ശ്രാം എന്നാപ്പിന്നെ നമ്മക്ക് തെറിച്ചാലോ….

അതായിരിക്കും ആരോഗ്യത്തിന് നല്ലത്…അല്ലെങ്കിൽ കരാട്ടേ ബ്ലാക്ക് ബെൽറ്റിന്റെ പ്രഹരത്തിൽ നിന്നും മറ്റ് പലതും തെറിയ്ക്കാൻ ചാൻസുണ്ട് മോനേ അർജ്ജൂസേ…

അവർടെ സംസാരം കേട്ട് ആകെ പുകയായി നിൽക്ക്വായിരുന്നു ശ്രേയ ഡോക്ടർ… പിന്നെ അധികനേരം അവിടെ നിൽക്കാതെ രണ്ടാളും അവിടെ നിന്നും പുറത്തേക്ക് നടന്നു..

ആ…നവീ…നിന്നെ ശ്രദ്ധ കാര്യമായി അന്വേഷിച്ചിരുന്നു…ഇന്ന് ഉറപ്പായും മീറ്റ് ചെയ്യണംന്നും പറഞ്ഞു…

എന്തിന്…??

എന്തിനാണെന്ന് അവൾക്കല്ലേ അറിയൂ… എന്തൊക്കെയോ പറയാനുണ്ടെന്നാ പറഞ്ഞത്.. കക്ഷി ഭയങ്കര സീരിയസാ…നീ ഉടനെ എല്ലാം ഒരു തീരുമാനമാക്ക് ട്ടോ….

അർജ്ജുൻ ഡോക്ടർ എന്തോ അർത്ഥം വച്ച് പറഞ്ഞ് എന്നേം ഡോക്ടറിനേം മാറിമാറി നോക്കി തിരിഞ്ഞു നടന്നു… ഡോക്ടർ അതുകേട്ട് ഒന്നു പുഞ്ചിരിച്ച് ഡോറടച്ചു…

ഇതാരാപ്പോ ഈ ശ്രദ്ധ….ഇനി ഇങ്ങേര് കെട്ടി ഉയർത്തി വരുന്ന പുതിയ കെട്ടിടം വല്ലതുമാണോ ആവോ….???🤔🤔🤔 ഒരു ശ്രദ്ധ….ഹ്മ്മ്…..😏😏😏😏😏

ഹലോ…ഏത് ലോകത്താ…??ഇവിടെയൊന്നുമല്ലല്ലോ അമ്മാളൂട്ടീ….

ഞാനതു കേട്ട് ഞെട്ടിയുണർന്നു…

എ… എനിക്ക് എന്റെ ഫ്ലാറ്റിലേക്ക് പോകണം…!!

അതിനെന്താ ആവാല്ലോ… അധികദൂരമൊന്നുമില്ലല്ലോ..ഒരു stair ന്റെ വ്യത്യാസമല്ലേയുള്ളൂ..

ഞാനതു കേട്ട് ഒരു സംശയത്തോടെ ഡോക്ടറിനെ നോക്കി…

ഇങ്ങനെ നോക്കണ്ട..ഈ ഫ്ലാറ്റ് ഞാനങ്ങനെ use ചെയ്യാറില്ലായിരുന്നു…രണ്ട് ദിവസം മുമ്പ് ഇവിടേക്ക് ഷിഫ്റ്റ് ചെയ്തൂന്നേയുള്ളൂ… ഞാൻ കണ്ടിരുന്നു ഇയാളെ ബാൽക്കണീലും, താഴെയുമൊക്കെ വച്ച്…but ഇയാള് കണ്ടില്ലാന്ന് മാത്രം….

ഡോക്ടർ എന്താ ഇവിടേക്ക് ഷിഫ്റ്റ് ചെയ്തത്…??

അത്…അതിന്റെ കാരണം നമുക്ക് ഈ ഫ്ലാറ്റിലുള്ള അടുത്ത മീറ്റില് പറയാം… ഓക്കെ… ഡോക്ടർ അത്രയും പറഞ്ഞ് വീണ്ടും ഒരു കവിൾ ഗ്രീൻ ടീ കുടിച്ചു… ചിരിയോടെയുള്ള നോട്ടം എന്റെ നേർക്കായിരുന്നു… ഞാനതു കേട്ട് ഞെട്ടിയൊന്ന് നോക്കി…അടുത്ത മീറ്റോ…അതും ഈ ഫ്ലാറ്റില് ഞാനെന്തിനാ ഇനി വരണേ…(ആത്മ)

അമ്മാളൂട്ടീ…ഇന്നലെ ചോദിക്കാൻ മറന്നു… നല്ല വിഷമമുണ്ടായിരുന്നൂല്ലേ ഞാൻ mind ചെയ്യാതിരുന്നിട്ട്…!!!🤨🤨🤨

അത് കേട്ടതും കുടിച്ചോണ്ടിരുന്നത് ശിരസ്സിൽ കയറി ഞാൻ ചുമയ്ക്കാൻ തുടങ്ങി…

ഏയ്..വേണ്ട..ഇനി ഒന്നും പറയാൻ നിൽക്കണ്ട… എനിയ്ക്കുള്ള മറുപടി കിട്ടി…😁😁 ഡോക്ടർ അതും പറഞ്ഞ് എന്റെ തലയില് ചെറുതായി തട്ടിതന്നു… ഞാൻ അതും കൂടി കേട്ടപ്പോ ആകെ ചമ്മി ഇല്ലാതായി ഡോക്ടറിന്റെ മുഖത്ത് ദയനീയമായൊന്ന് നോക്കി… ഡോക്ടർ എന്താന്നുള്ള മട്ടില് കണ്ണുകൊണ്ടാക്ഷനിട്ടൊന്ന് ചിരിച്ചതും ഞാൻ പെട്ടെന്ന് ഡോക്ടറുടെ മുഖത്ത് നിന്നും ശ്രദ്ധ തിരിച്ചു….

പിന്നെ അധികസമയം ഡോക്ടറിനെ ഫേസ് ചെയ്യാനുള്ള ധൈര്യമില്ലാത്തോണ്ട് അവിടുന്ന് ബൈ പറഞ്ഞ് എന്റെ ഫ്ലാറ്റിലേക്ക് നടന്നു…

രാത്രിയിലെ ഡാൻസും, ആ സമയത്തെ ഡോക്ടറിന്റെ കണ്ണിലെ തിളക്കവുമെല്ലാം ഒന്നുകൂടി ഓർത്തെടുത്ത് ഓരോ ജോലിയും തീർത്ത് റെഡിയായി…കുളിച്ച് തലതുവർത്തി നിൽക്കുമ്പോ കണ്ണാടിയിൽ ഡോക്ടറിന്റെ മുഖം തെളിയും പോലെ തോന്നി..പതിയെ ചുരിദാറിന്റെ സ്ലിറ്റിനിടയിലൂടെ ഇടുപ്പിലേക്കൊന്ന് കൈചേർത്തതും മുഖം നാണം കൊണ്ട് ചുവന്നു…

ഓർമ്മയുടെ തിരയിളക്കം മനസിൽ സൃഷ്ടിച്ച് പെട്ടെന്ന് റെഡിയായി stair ഇറങ്ങി നടന്നു…

അമ്മാളൂട്ടീ..നിന്നേ…!! ഞാൻ പെട്ടെന്ന് ആ ശബ്ദം കേട്ട് തിരിഞ്ഞു..തോളിൽ കോട്ടൊക്കെയായി ഡോക്ടർ സ്റ്റെയർ ഇറങ്ങി വര്വായിരുന്നു…

ഞാനും അവിടേക്ക് തന്നെയല്ലേ… ഞാൻ ഡ്രോപ്പ് ചെയ്യാം.. ഡോക്ടർ അതും പറഞ്ഞ് മുന്നിൽ നടന്നു…കാറിനടുത്തെത്തിയതും ഡോക്ടർ ഡോറ് തുറന്ന് അകത്ത് കയറി… ഞാൻ നിന്ന് പരുങ്ങന്നത് കണ്ട് ഡോക്ടർ തന്നെ co-drivers സീറ്റിന്റെ ഡോറ് തുറന്നിട്ടു… പിന്നെ അധികം നിന്ന് തത്തിക്കളിയ്ക്കാതെ ഞാൻ കാറിൽ കയറിയിരുന്നു…എന്റെ പതുങ്ങിയുള്ള ആ ഇരുപ്പ് കണ്ട് ഒരു പുഞ്ചിരിയൊളിപ്പിച്ച് ഡോക്ടർ കാറ് സ്റ്റാർട്ടാക്കി…

ഇന്നലെ ശരിയ്ക്കും നല്ല ഭംഗിയുണ്ടായിരുന്നൂട്ടോ കാണാൻ…!!എന്റെ സങ്കല്പത്തിലെ wife ഏകദേശം അതുപോലെ ആയിരിക്കണംന്നാ…😁😁😁 I Really like it….🥰🥰🥰

ഞാനതു കേട്ട് തറഞ്ഞിരുന്ന് പോയി…

പിന്നെ മനപൂർവ്വമാ അപ്പോ അടുത്ത് വന്ന് ഒന്നും പറയാതിരുന്നത്…!!! ഞാൻ മനസിൽ കരുതുന്നതെല്ലാം നടക്കുംന്നാ അമ്മ പണ്ടേ പറയുന്നേ…എന്റെ fvrt എന്നു പറഞ്ഞപ്പോഴേ ആ റെഡ് കളർ സാരി ഓക്കെ ആയില്ലേ… അതുപോലെ ചിലപ്പോ എന്റെ സങ്കല്പവും ഉടനെ നടക്കും….

ഞാനതു കേട്ട് ഡോക്ടറിനെ ഞെട്ടിയൊന്ന് നോക്കി…. ഡോക്ടർ പ്രത്യേക ഭാവവ്യത്യാസം ഒന്നുമില്ലാതെ ഡ്രൈവ് ചെയ്യ്വായിരുന്നു… പെട്ടെന്ന് തന്നെ കാറ് ഹോസ്പിറ്റലിലെ പാർക്കിംഗിൽ വന്നു നിന്നു… ഡോക്ടറിന് ആരെയോ മീറ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞതു കേട്ട് ഞാൻ ഹോസ്പിറ്റലേക്ക് നടന്നു… _____________ കാറ് പാർക്ക് ചെയ്ത് നവനീത് നേരെ പോയത് വെങ്കീടെ ക്യാബിനിലേക്കായിരുന്നു…

May I… അത് കേട്ടതും വളരെ പാടുപെട്ട് പറയുന്ന ഒരു yes കേട്ട് നവനീത് ഡോറ് ഓപ്പൺ ചെയ്തു…

ഹാ..നവ…നവനീത്…ഇരിയ്ക്കൂ….!! വെങ്കി മൂക്ക് തപ്പിപ്പിടിച്ച് കഠിനമായ വേദന ഉള്ളിലൊതുക്കി പറഞ്ഞു… അതുകേട്ട് നവനീത് ഉള്ളിലടക്കിപിടിച്ച പുഞ്ചിരിയോടെ ചെയറിലേക്കിരുന്നു…

എന്തുപറ്റി വെങ്കി ഡോക്ടർ… എന്തോ സീരിയസായ ആക്സിഡന്റ് പറ്റീന്ന് തോന്നുന്നു…മുഖമാകെ injured ആയിരിക്കുന്നു…🤔🤨

അ…അ..അത്…ഇന്നലെ ചെറിയൊരു വീഴ്ച വീണതാ നവനീത്…അതിന്റെയാ…

No.. doctor..അത് ഞാൻ വിശ്വസിക്കില്ല.. ഇതാരോ ഇടിച്ചു ചതച്ചത് പോലെയുണ്ട്… വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുതെന്നാ….സത്യമങ്ങ് പറഞ്ഞോ ഞാനാരോടും പറയില്ല…😜😜

അത്…അത് ഇന്നലെ പാർട്ടി കഴിഞ്ഞപ്പോ…ആരോ….. ഇരുട്ടായോണ്ടും, അത്യാവശ്യം ഫിറ്റ് ആയതുകൊണ്ടും ആളിന്റെ മുഖം ഞാൻ കണ്ടില്ല…ആള് മാറിയിട്ടാവും…അല്ലാണ്ട് അങ്ങനെ വരാൻ വഴിയില്ല…

പെട്ടെന്ന് പേപ്പർ വെയിറ്റ് കൈയ്യിലിട്ട് കളിച്ചിരുന്ന നവനീതിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…കൈയ്യിലെ ഞരമ്പുകളെല്ലാം വലിഞ്ഞ് മുറുകിയതും അവൻ ചെയറിൽ നിന്നും ചാടി എഴുന്നേറ്റു…

മുഖം നന്നായി കണ്ടില്ലെങ്കി നല്ല വിസ്തരിച്ചു കണ്ടോടാ ചെറ്റേ… ഞാൻ തന്നെയാ നിന്നെ ഈ കാണുന്ന പരുവത്തിലാക്കിയത്…ആള് മാറിയിട്ടല്ല…നീയാണെന്ന് കരുതി തന്നെയാ…😠😠😠 നവനീത് അതും പറഞ്ഞ് വെങ്കിയ്ക്ക് നേരെ പാഞ്ഞു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ… തുടരും……

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *