സ്വപ്നത്തിലെന്നും ഒരു കുഞ്ഞു മാലാഖ അവളുടെ അരികിൽ വിരുന്നു വരാറുണ്ട്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അസ്മ സമദ്

മാലാഖ കുഞ്ഞിനെയും കാത്ത്…

വിവാഹം കഴിഞ്ഞു പത്തു വർഷമായിട്ടും മുടങ്ങാതെ എല്ലാ മാസവും വിരുന്നെത്തുന്ന മാ സമുറ ഈ തവണ പതിവു തെറ്റിച്ചിട്ട്‌ ,ഒരാഴ്ച്ചയായിരിക്കുന്നു. പക്ഷേ, അവൾക്കൊട്ടും സന്തോഷിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

അത്രമേൽ സം ഘർഷ ഭരിതമാണ് അവളുടെ മനസ്സ്. ഏതു നിമിഷവും തന്നിലേക്ക് എത്തിച്ചേരാവുന്ന ചുവന്ന പൂക്കളെ അവൾ ഭയന്നു. കുഞ്ഞെന്ന സ്വപ്നം തന്നെ മോഹിപ്പിച്ചു കടന്നുകളയുമോ എന്ന ഭയം കാരണം ഒന്നു കണ്ണടക്കാൻ പോലും അവൾക്ക് കഴിയുന്നില്ല…

പുറത്ത് കാലവർഷത്തിന്റെ വരവറിയിച്ചു തിമിർത്തു പെയ്യുന്ന മഴക്കൊപ്പം ശക്തമായ ഇടിയും കൂട്ടിനുണ്ട്.ഇരുളിനെ കീറിമുറിച്ചു ജനൽ പാളിയിലൂടെ വരുന്ന മിന്നലിന്റ വെളിച്ചം കണ്ണിൽ പതിച്ചപ്പോൾ ഗാഥ തിരിഞ്ഞു കിടന്നു ഉറങ്ങാൻ ശ്രമിച്ചു.

പക്ഷേ, നിദ്ര അവളെ കണ്ണുകളെ പുണരാൻ വിസമ്മതിച്ചു.പുറത്തെ ഇ ടിക്കൊപ്പം പെരുമ്പറ കൊട്ടുന്ന ഹൃദയത്തിന്റെ മിടിപ്പ് ഉച്ചത്തിൽ അവൾക്ക് കേൾക്കാമായിരുന്നു.

വിവാഹം കഴിഞ്ഞ ഏതു പെണ്ണിന്റെയും സ്വപ്നമാണ് അമ്മയാവുക എന്നുള്ളത്, എല്ലാ സ്വപ്നങ്ങളും കാറ്റിൽ പറത്തി കൊണ്ട് കാത്തിരിപ്പിന്റെ അവസാനം ഗർ ഭപാത്രത്തിന്റെ കണ്ണുനീരിനൊപ്പം അവളുടെ തേങ്ങലുകളും ബാക്കിയാക്കി ആ ചുവന്ന ദിനങ്ങൾ ഓരോ മാസവും വന്ന് പോകുന്നത് പതിവായപ്പോൾ പലതും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. പ്രതീക്ഷകളെ അകറ്റി നിറുത്തി,താരാട്ടു പാട്ടുകളെ നെഞ്ചിനുള്ളിൽ തന്നെ ഒളിപ്പിച്ചു, സ്വപ്‌നങ്ങൾക്ക് മീതെ മതിൽകെട്ടി,

എന്നാലും ചില സമയത്ത് എല്ലാ മതിൽ കെട്ടുകളും തക ർത്തു കൊണ്ട് സ്വപ്നത്തിലെന്നും ഒരു കുഞ്ഞു മാലാഖ അവളുടെ അരികിൽ വിരുന്നു വരാറുണ്ട്, അവളുടെ കയ്യിൽ തൂങ്ങി പിച്ച വെക്കാറുണ്ട്, പാൽ ചുരത്താത്ത തന്റെ മാറിൽ നിന്ന് അമൃത് നുകരാറുണ്ട്, കുഞ്ഞിപ്പല്ലുകൾ കൊണ്ട് കടിച്ചും, ഉമ്മവെച്ചും കവിളുകൾ ചോപ്പിക്കാറുണ്ട്, അവളുടെ കിളി കൊഞ്ചൽ കേട്ട് മതി മറന്നു സന്തോഷിക്കാറുണ്ട്. ഒടുവിലെപ്പോഴോ തന്റെ വിരൽത്തുമ്പിൽ നിന്നും ഊർന്നിറങ്ങി ഇരുട്ടിലെവിടെയോ അവൾ ഓടിമറയുമ്പോൾ ശൂന്യമായ ഓർമ്മകൾ മനസ്സിനെ നോവിച്ചു കണ്ണുനീരായി പെയ്തൊഴിയാറുണ്ട്…

കണ്ണൊന്നടഞ്ഞു വന്നതേയുള്ളൂ, ഉറക്കം മുറിച്ചുകൊണ്ട് അവളുടെ അടിവയറ്റിൽ നിന്നൊരു കൊളുത്തിപിടിക്കൽ,അതോടൊപ്പം എന്തോ ഒന്ന്‌ അടിവസ്ത്രത്തെ നനച്ചതും,അവൾ എണീറ്റ് ബാത്ത്‌റൂമിലേക്കോടി..

എന്തിനായിരുന്നു വെറുതെ എന്നെ മോഹിപ്പിച്ചത്! പ്രതീക്ഷ തന്നത്! അവളുടെ പരിഭവം കണ്ണുനീർ തുള്ളികളായി ഒലിച്ചിറങ്ങി…

അ ടിവസ്ത്രത്തിൽ കണ്ട വെളുത്ത ദ്രാവകത്തിൽ ചുവപ്പിന്റെ ഒരംശവും ഇല്ല എന്നുറപ്പു വരുത്തുമ്പോൾ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് അവളിൽ നിന്നുയർന്നു…

തന്റെ മനസ്സിലെ സം ഘർഷങ്ങളൊന്നും അറിയാതെ, എല്ലാം മറന്ന് കിടന്നുറങ്ങുന്ന അനൂപിന്റെ മുഖത്തേക്കൊന്ന് നോക്കി അവൾ,ഏതു വേദനയിലും ചേർത്ത് പിടിച്ചും വീട്ടിലെയും നാട്ടിലെയും ചോദ്യങ്ങൾക്കു മുമ്പിൽ പ തറുമ്പോൾ ഉത്തരമായി തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ആ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ വല്ലാത്തൊരാശ്വാസം അവളിൽ വന്നുനിറഞ്ഞു.

പാവം!ഒന്നും അറിയിച്ചിട്ടില്ല, വെറുതെ അദ്ദേഹത്തിനെ കൂടി മോഹിപ്പിക്കേണ്ടല്ലോ,എന്നു കരുതി!

വീണ്ടും കിടന്നെങ്കിലും ഉറങ്ങാനവൾക്കായില്ല.ഉറങ്ങിപ്പോയാൽ തന്റെ വിലപ്പെട്ടതെന്തോ നഷ്ടപ്പെടുമെന്ന തോന്നൽ അവളെ ഭയപ്പെടുത്തി കൊണ്ടിരുന്നു…

നേരം വെളുത്തു തുടങ്ങിയപ്പോൾ നീരുവന്ന കണ്ണുകളുമായിഅവൾ എണീറ്റു ,ഇനിയും ഇങ്ങനെ ടെൻഷനടിക്കാൻ വയ്യ! രണ്ടിലൊന്നറിഞ്ഞാലേ സമാദാനമുള്ളൂ.വിറക്കുന്ന കൈകളോടെ തലേന്നു വാങ്ങിവെച്ച പ്ര ഗ്നൻസി ടെസ്റ്റ്‌ എടുത്തവൾ ബാത്‌റൂമിൽ കയറി.രണ്ടു തുള്ളി യൂറിൻ അതിലൊറ്റിച്ചു കണ്ണടച്ചിരുന്നു,കണ്ണു തുറന്നാൽ കാണുന്ന ഒറ്റവരയെ പേടിച്ചു എത്ര സമയം അവളങ്ങനെ ഇരുന്നെന്നറിയില്ല.അവസാനം വാതിലിൽ മുട്ടുന്നത് കേട്ടാണ് കണ്ണു തുറന്നത്, പിടക്കുന്ന മിഴികളോടെ അവൾ കയ്യിലിരിക്കുന്ന ടെസ്റ്റിലേക്കൊന്ന് നോക്കി, അവളുടെ തൊണ്ടയിൽ നിന്നും ഒരു കരച്ചിൽ ബാത്‌റൂമിന്റെ ചുമരും കടന്ന് ചീളുകളായി പുറത്തേക്ക് തെറിച്ചു.

പെട്ടെന്നുള്ള ഗാഥയുടെ കരച്ചിൽ കേട്ട് പരിഭ്രമിച്ച അനൂപ് ബാത്ത്‌റൂമിന്റെ വാതിൽ ശക്തിയായി തള്ളിത്തുറന്നു ചെന്നപ്പോൾ കയ്യിൽ പ്രഗ്നൻസി ടെസ്റ്റുമായി നിൽക്കുന്ന ഗാഥ അത് അയാളുടെ നേരെ നീട്ടി.ഒന്നേ നോക്കിയുള്ളു,തെളിഞ്ഞു നിൽക്കുന്ന രണ്ടു ചുവന്ന വരകൾ! കണ്ടത് സ്വപ്നമാണോ, യാഥാർഥ്യമാണോ എന്നറിയാൻ കുറച്ചു സമയമെടുത്തു. സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു അയാളുടെ…

ഗാഥയെ നെഞ്ചോടടക്കി പിടിച്ചു കൊച്ചു കുഞ്ഞുങ്ങളെപ്പോലെ കരഞ്ഞു അയാളും, അതുവരെ ഉള്ളിൽ അ ടക്കിപ്പിടിച്ചിരുന്ന സങ്കടമെല്ലാം ഒരു നിമിഷം സന്തോഷക്കണ്ണീരായി പുറത്തേക്കൊ ഴുകുകയായിരുന്നു അത്…പെയ്തു തോരാത്ത മഴയും അവരുടെ സന്തോഷത്തിന് സാ ക്ഷിയായിരുന്നു അപ്പോൾ…

ലൈക്ക് ഷെയർ ചെയ്യണേ…

രചന: അസ്മ സമദ്

Leave a Reply

Your email address will not be published. Required fields are marked *