വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 11 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

പ്രണവേട്ടൻ വേഗത്തിൽ വരുന്നത് കണ്ട്,ഞാൻ നെറ്റിയിൽ കെെ വെച്ച് വേദന ഉളളത് പോലെ കണ്ണടച്ചു കിടന്നു….

ടവ്വലിൽ എെസ് വെച്ച് നെറ്റിയിലേക്ക് വെച്ചതും എവിടുന്നോ ഒരു വേദന നെറ്റിയിലേക്ക് ഇരച്ചു കയറി…

ഞാൻ എന്റെ കെെ കൊണ്ട് എെസ് മാറ്റാൻ നോക്കിയിട്ടും പ്രണവേട്ടൻ എന്റെ തലയിൽ പിടിച്ച് എെസ് നെറ്റിയിൽ വെച്ചുക്കൊണ്ടിരുന്നു…

അവസാനം വേദന അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നത് ഞാൻ അറിഞ്ഞു…

ആശ്വാസത്തോടെ ഞാൻ സോഫയിലേക്ക് ചാരിയിരുന്നു…

“എെസ് വെച്ചില്ലേൽ ചിലപ്പോൾ നെറ്റി മുഴച്ചു വരും…”

പ്രണവേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ ഞാൻ പയ്യെ ഏഴുന്നേറ്റ് ഡെെനിംങ് ടേബിളിന്റെ അടുത്തേക്ക് നടന്നു..

ഹാളിലെ വാഷ്ബേസിനിലെ കണ്ണാടിയിൽ എന്റെ മുഖം കണ്ടതും ഞാൻ പ്രണവേട്ടന് നേരെ അലറി…

“ഡോ…….”

എന്റെ വിളി കേട്ട് പ്രണവേട്ടൻ ഒാടി വന്നു,ഭദ്രകാളിയെ പോലെ നിൽക്കുന്ന എന്നെ കണ്ട് കാര്യം അറിയാതെ നിൽക്കുന്ന പ്രണവേട്ടന് നേരെ ഞാൻ നാഗവല്ലിയെ പോലെ ചെന്നു…

“ഇതെന്താ…എന്താ ഇത്…??”

തലയിലേക്ക് ചൂണ്ടി ഞാൻ അങ്ങനെ ചോദിച്ചതും പ്രണവേട്ടൻ എന്നെ കണ്ണു മിഴിച്ച് നോക്കി…

“ഒരു മണിക്കൂറെടുത്ത് കഷ്ടപ്പെട്ട് ഞാൻ കെട്ടിയ എന്റെ പഫും പോണിടെയ്ലുമാ നിങ്ങൾ എെസ് വെച്ച് നശിപ്പിച്ചത്…!!!”

“നിന്റെ പഫോ…അതെന്നാടീ…?

ഞാൻ അതിനൊന്നും ചെയ്തില്ലലോ…??”

പ്രണവേട്ടൻ കെെമലർത്തിയപ്പോൾ ഞാൻ തലയിൽ ചൂണ്ടി കാണിച്ചു കൊടുത്തു…

“കണ്ടോ ഈ പൊക്കി വെച്ചെക്കുന്നതാണ് പഫ്,ഈ പുറകിൽ ഉയർത്തിക്കെട്ടി വെച്ചെക്കുന്ന ഇതാണ് ഈ പോണിടെയ്ൽ…!!”

ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു നിർത്തിയതും പ്രണവേട്ടൻ പൊട്ടിച്ചിരിച്ചു…

“അയ്യേ…ഇതാണോ നിന്റെ പഫ്…!!”

അത് കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു…

“മര്യാദയ്ക്ക് ഇത് കെട്ടി തന്നോ..ഇല്ലേൽ ഇന്ന് ഒാസ്ട്രേലിയക്കല്ല,ഈ വീട് വിട്ടു പുറത്ത് പോകില്ല ചേട്ടൻ..!!”

ഞാൻ കസറി കേറി വന്നതായിരുന്നു..പക്ഷേ, ഉടനെ പ്രണവേട്ടൻ അങ്ങ് കയറി കലിപ്പിലായി…

എന്റെ കെെ പിടിച്ച് തിരിച്ചു കൊണ്ട് പ്രണവേട്ടൻ പറഞ്ഞു…

“ഈ കോഴിവാല് ഉരുട്ടിക്കെട്ടി വല്ലോം വെച്ചോ…അല്ലേൽ ഞാൻ ഇതെല്ലാം കൂടീ കത്രിച്ച് കടലിൽ കൊണ്ട് പോയി ഇടും…!!!”

പ്രണവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ തറുതല പറയാൻ ഞാൻ തുടങ്ങിയതും എന്റെ തലച്ചോർ മന്ത്രിച്ചു…

ബുദ്ധിപരമായി ചിന്തിച്ചില്ലെങ്കിൽ പുളളി വേണേൽ എന്നേം കൂടി കടലിൽ കൊണ്ട് പോയി ഇടും,വെറുതെ റിസ്ക്കെടുക്കാതെ സെന്റി ഇടുന്നതാണ് ബുദ്ധി….!!

പ്രണവേട്ടൻ കെെ വിട്ടതും ഞാൻ ഒന്നും മിണ്ടാതെ കണ്ണു നിറച്ചു ചെയറിൽ ചെന്നിരുന്നു ടേബളിലേക്ക് തല താഴ്ത്തി വെച്ച് കിടന്നു… എന്നിട്ട് പ്രണവേട്ടൻ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു…

പ്രണവേട്ടന്റെ കാലൊച്ച കേട്ടതും പ്ലാൻ സക്സസായെന്ന് എനിക്ക് മനസ്സിലായി…

അടുത്ത് വന്ന പ്രണവേട്ടൻ ബലമായി എന്റെ തല പിടിച്ചുയർത്തി…

കണ്ണു നിറച്ചിരിക്കുന്ന എന്നെ കണ്ടതും പുളളി ഒന്ന് അയഞ്ഞു…

“എടീ,എനിക്ക് എന്റെ മുടി പോലും ശരിക്ക് ചീകാൻ അറില്ല…അപ്പോളാ നിന്റെ ഈ നീളമുളള സാധനം…!!”

ഞാൻ ഒന്നൂടെ വിങ്ങി പൊട്ടി…

“സാധനമോ…? എന്റെ മുടിക്ക് നല്ല കട്ടി ഉണ്ടല്ലോ…എന്നിട്ട് കോഴിവാലാന്ന് പറഞ്ഞില്ലേ…??”

അതുകണ്ടതും പ്രണവേട്ടൻ ഒരു ചെയർ വലിച്ച് എന്റെ അടുത്തായി ഇരുന്നു…

“ഈ ലോകത്തെ ഏറ്റവും നല്ല മുടി നിന്റെയാ…പോരേ…

ഇത് നല്ല സ്വർണ്ണ തലമുടിയാ…”

പ്രണവേട്ടൻ എന്നെ ആശ്വസിപ്പിച്ചു…

“നീ ഒരു കാര്യം ചെയ്യ്, ചെന്ന് ചീർപ്പ് എടുത്തോണ്ട് വാ,ഞാൻ ജസ്റ്റ് ചീകി തരാം…!!!”.

പ്രണവേട്ടൻ അങ്ങനെ പറഞ്ഞതൂം ഞാൻ സ്വർഗ്ഗം കിട്ടിയത് പോലെ ഒാടി പോയി ചീർപ്പ് എടുത്തോണ്ട് വന്നു കൊടുത്തു…

എന്റെ ചിരി കണ്ടപ്പോൾ പ്രണവേട്ടൻ ഒന്നു കൂർപ്പിച്ചു നോക്കിയെങ്കിലും ഞാൻ പ്രണവേട്ടൻ ഇരിക്കുന്ന കസേരയുടെ താഴെയായി നിലത്തിരുന്നു…

പ്രണവേട്ടൻ പയ്യെ പയ്യെ മുടിയിലെ കെട്ടോക്കെ വിടുവിച്ചു ചീകി ഒതുക്കി തന്നു….

തലയ്ക്ക് നല്ല സുഖം കിട്ടിയതു കൊണ്ട് ഞാൻ കണ്ണടച്ചു അങ്ങനെ ഇരുന്നു…

ചെറുതായി പാട്ട് മൂളി കൊണ്ട് ചീകി തരുന്നതിന്റെ ഇടയ്ക്ക് എനിക്കിട്ട് ചീർപ്പ് വെച്ച് തലയ്ക്കിട്ട് ഒരു കൊട്ടൂം തരും…

അപ്പോൾ ഞാൻ ദേഷ്യത്തോടെ തിരിഞ്ഞു നോക്കും അപ്പോൾ എന്നെ നോക്കി ഒന്നു കണ്ണടച്ചു കാണിക്കും,അപ്പോൾ എന്റെ ചുണ്ടിലും ഒരു ചിരി വിരിയും…

എങ്ങനോക്കെയോ മുടി പിന്നി തന്നിട്ട് എങ്ങനുണ്ടെന്ന് പ്രണവേട്ടൻ ചോദിച്ചു….

ചാടിയെഴുന്നേറ്റു ഫ്രണ്ടിലേക്ക് മുടിയിട്ടിട്ട് രണ്ട് കെെയ്യും എളിയിൽ കുത്തി ഞാൻ കണ്ണു കൊണ്ട് തിരിച്ച് എങ്ങനെയുണ്ടെന്ന് ചോദിച്ചു…

“കൊണ്ട് പോയി രണ്ടാം ക്ലാസ്സിൽ ചേർക്കാൻ തോന്നുന്നു…!!!

പാന്റും കോട്ടും യൂണിഫോമും…

അയ്യേ…

എന്നാ കോലമാടീ…?

ഒരു മാതിരി സ്കൂൾ പിളേളരെ പോലെ…!!!”

അതും പറഞ്ഞു പ്രണവേട്ടൻ ചിരിച്ചതും മുഖം കൊണ്ട് കോക്രി കാണിച്ചിട്ട് ഞാൻ പോയി കെെ കഴുകിയിട്ട് ഭക്ഷണം എടുത്തു വെച്ചു…

“ദെെവമേ…ഇതൂ കഴിച്ചിട്ട് പോയിട്ട് എനിക്ക് ഫ്ളെെറ്റിലെ ടോയ്ലെറ്റിൽ ഒരു സീറ്റ് പിടിക്കേണ്ടി വരുമോ ആവൊ…???”

പ്രണവേട്ടൻ എന്നെ ചൊടിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെങ്കിലും എനിക്കും ഉളളിന്റെ ഉളളിൽ ഒരു പേടിയുണ്ടായിരുന്നു പ്രണവേട്ടന് ഭക്ഷണം ഇഷ്ടപ്പെടുമോ എന്ന്….!!

പക്ഷേ, പേടിയെ അസ്ഥാനത്താക്കി പ്രണവേട്ടൻ ആസ്വദിച്ച് തന്നെ ഭക്ഷണം കഴിച്ചു…

പാത്രമെല്ലാം വാഷ് ബേസിനിലിട്ട് ഞാൻ ധൃതിയിൽ ബാഗ് എടുത്തപ്പോളേക്കും പ്രണവേട്ടനും പോകാൻ തയ്യാറായി കഴിഞ്ഞിരുന്നു…

പ്രണവേട്ടൻ ഇറങ്ങാൻ തുടങ്ങിയതും ഞാൻ നിർബന്ധിച്ച് വിളക്കിന്റെ മുന്നിൽ കൊണ്ട് വന്നു,പ്രണവേട്ടൻ സുരക്ഷിതമായി എത്താൻ ഞാൻ മനമുരുകി പ്രാർത്ഥിച്ചു,പ്രണവേട്ടനും കണ്ണടച്ച് എന്തോ പ്രാർത്ഥിച്ചു…

പ്രണവേട്ടന്റെ ഒപ്പം കാറിൽ കേറിയപ്പോളണ് ഞാൻ ശരിക്കും ലച്ചുവിനെയും അച്ഛനെയും അമ്മയെയും ഒന്നും ഇന്നലെ തൊട്ട് വിളിച്ചില്ലലോ എന്ന കാര്യം ഒാർത്തത്…

ഞാൻ ഫോൺ നോക്കിയപ്പോളാണ് അത് ഹാന്റ് ബാഗിലാണെന്ന കാര്യം പോലും ഒാർമയിൽ വന്നത്…

പക്ഷേ, എന്നെ ഞെട്ടിച്ചു കൊണ്ട് ഒന്നും പറയാതെ തന്നെ പ്രണവേട്ടൻ എനിക്ക് നേരെ ഫോൺ നീട്ടി…

അദ്ഭൂതത്തോടെ ഞാൻ പ്രണവേട്ടനെ നോക്കിയതും ഡ്രെെവിംങിൽ നിന്നും ശ്രദ്ധ മാറ്റാതെ പറഞ്ഞു,

“മുൻപെ അച്ഛനാ വിളിച്ചത്,നിന്റെ കെെയ്യിലോട്ട് ഫോൺ തരാൻ വന്നപ്പോളാ നെറ്റി ഇടിച്ചത്,പിന്നെ ഞാൻ പറഞ്ഞു നിനക്ക് തിരക്കാ,അവൾ വെെകീട്ട് വിളിച്ചോളും എന്ന്…!!!

നീ തൽക്കാലം ലച്ചുവിനെ വിളിച്ചിട്ട് എവിടെയായെന്ന് ചോദിക്ക്…!!”

പ്രണവേട്ടൻ പറഞ്ഞു നിർത്തിയതും ഞാൻ സ്വയം ഒാർത്തു,അപ്പോൾ ആ കോൾ വിളിച്ചത് പപ്പ ആയിരുന്നു,

ശ്ശെ..വെറുതെ പ്രണവേട്ടനെ സംശയിച്ചു…

ലച്ചുവിനെ വിളിക്കാൻ ഫോൺ ഒാണാക്കിയപ്പോൾ അത് ലോക്കായിരുന്നു…

“പ്രണവേട്ടാ…ഇത് ലോക്കാ….!!”

“Password ആണ്,

‘V’, A, Y, A, D, I’

എല്ലാം Capital letter ആണ്…!!”

പ്രണവേട്ടൻ അങ്ങനെ പറഞ്ഞതും ഞാൻ മനസ്സിൽ ഒാർത്തു,

ഇതെന്നാ ഇങ്ങനെയൊരു പാസ്സവേർഡ്…?

ആരാണ് ഈ വായാടി…?

ദെെവമേ, ഇതാരിക്കുമോ ഇങ്ങേരുടെ പ്രണയിനി…?

മനസ്സ് വല്ലാതെ ടെൻഷൻ ആകുന്നു,

പക്ഷേ, കൂടുതൽ ഞാൻ ചിന്തിക്കാൻ നിന്നില്ല…

‘എന്റെ ഈ കൊച്ചു തല ഇങ്ങനെ ആലോചിച്ച് പുണ്ണാക്കണ്ട’ എന്ന് സ്വയം തീരുമാനിച്ചു…

ലച്ചുവിനെ വിളിച്ചു സംസാരിച്ചു…

അവൾ ലഗേജ് അടുത്ത് പരിചയമുളള ഒരു സ്റ്റിച്ചിങ് സെന്റർ ഉണ്ട്,അവിടെ വെച്ചിട്ട് അവൾ കോളേജ് ഗേറ്റിനടുത്ത് നിൽക്കാമെന്ന് പറഞ്ഞു…

നമ്പർ സേവ് ചെയ്യണോ എന്ന് പ്രണവേട്ടനോട് ചോദിച്ചെങ്കിലും വേണ്ട എന്ന് പറഞ്ഞു,

എന്റെ നമ്പറിലേക്ക് കോൾ ചെയ്യാൻ ഞാൻ നമ്പർ ഡയൽ ചെയ്തതും പ്രണവേട്ടൻ ധൃതിയിൽ ഫോൺ പിടിച്ചു മേടിച്ചു…

അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി…

ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു…

പെട്ടെന്ന് തന്നെ കോളേജിലെത്തിയത് പോലെ എനിക്ക് തോന്നി…

ഗേറ്റിന് മുൻപിൽ കാർ നിർത്തിയതും മനസ്സ് വല്ലാതെ പിടയ്ക്കുന്നത് പോലെ എനിക്ക് തോന്നി…

പ്രണവേട്ടനെ വിട്ട് പോകാൻ എനിക്ക് മടി തോന്നി…

അറിയാതെ തൊണ്ടക്കുഴിയിൽ ഒരു കരച്ചിൽ വിങ്ങി…

പക്ഷേ, പ്രണവേട്ടൻ വളരെ അക്ഷമനായിരുന്നു…

ഇടയ്ക്കിടയ്ക്ക് വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു…

എന്നിട്ട് സ്വയം പറഞ്ഞു,

“ഇനി കാർ ഗസ്റ്റ് ഹൗസ്സിൽ വെച്ചിട്ട് അവിടുന്ന് വണ്ടി വിളിച്ചു വേണം എയർപോർട്ടിലേക്ക് പോകാൻ…!!”

അത് കേട്ടതും ഞാൻ ഡോർ തൂറന്നു പുറത്തേക്കിറങ്ങി,ഡോർ അടച്ചതിന് ശേഷം ഞാൻ പ്രണവേട്ടനെ ഒന്നു കൂടി നോക്കി…

എന്നാൽ കണ്ണുകൾ കൊണ്ട് ഒന്ന് യാത്ര പറഞ്ഞതിന് ശേഷം പ്രണവേട്ടൻ ധൃതിയിൽ കാറോടിച്ച് പോയി…

കാർ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ അങ്ങനെ നിന്നും…

പെട്ടെന്ന് അകലെ നിന്നും ലച്ചു വരുന്നത് കണ്ടു ഞാൻ കണ്ണുകൾ തുടച്ചു അവൾക്കടുത്തേക്ക് ചെന്നു…

കിതച്ചു കൊണ്ട് ഒാടി വന്ന അവൾ സംസാരിക്കാനാകാതെ ബുദ്ധിമുട്ടി,

എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ കെെയ്യിലിരുന്ന ഫോൺ എനിക്ക് നീട്ടി…

സ്ക്രീനിൽ “കാർത്തൂ” ചേച്ചി എന്നു കണ്ടതും ഞാൻ ഒട്ടൊരു ഭയത്തോടെ ഫോൺ ചെവിയിലേക്ക് വെച്ചു…

“ഹലോ ചേച്ചി ഞാൻ വെെശൂവാ…”

ഞാൻ പറഞ്ഞു തീരുന്നതിന് മുൻപ് ചേച്ചി എന്നോട് ദേഷ്യപ്പെട്ടൂ..

“നിന്റെ ഫോൺ എന്തിയേ വെെശൂ,ഇന്നലെ തൊട്ട് ഞാൻ വിളിക്കുന്നതാ?

നീ എവിടെ പോയി കിടക്കുവായിരുന്നു…??”

ഞാൻ പരിഭ്രമത്തൊടെ ചേച്ചിയോട് എന്താണെന്ന് ചോദിച്ചു…

അതിനുത്തരമായി ചേച്ചി കുറച്ചു പതുങ്ങിയ ശബ്ദത്തിൽ മറുപടി പറഞ്ഞു…

“വെെശൂ,ഞാൻ പറയുന്നത് നീ ശ്രദ്ദിച്ചു കേൾക്കണം…

പ്രണവ് Abroad പോകാൻ ടിക്കറ്റ് ശരിയാക്കി എന്നൊരു വിവരം കിട്ടിയിട്ടുണ്ട്,ഇത് അറിഞ്ഞതിൽ പിന്നെ ഞങ്ങൾ എല്ലാവരും പലവട്ടം നിങ്ങളെ രണ്ട് പേരേം മാറി മാറി വിളിച്ചു, നീ കോൾ എടുത്തില്ലെന്ന് മാത്രമല്ല,പ്രണവ് ഫോൺ switched off ആക്കുകയും ചെയ്തു…

കേട്ടത് സത്യമാണോ എന്നോന്നും എനിക്കറിയണ്ടാ..

പക്ഷേ, ഒരു കാരണവശാലും പ്രണവ് ബാംഗ്ലൂർ വിട്ട് എങ്ങോട്ടൂം പോകരുത്…

അവൻ ഒാസ്ട്രേലിയ്ക്ക് തിരിച്ചു പോയാൽ പിന്നെ ഒരു മടങ്ങി വരവ് ഉണ്ടാകില്ല…!!!”.

ചേച്ചി അങ്ങനെ പറഞ്ഞതും എന്റെ ചെവികൾ കൊട്ടിയടച്ചു പോയി…

ചേച്ചി പിന്നേയും എന്തൊക്കെയോ പറഞ്ഞതൊന്നുണ്ടായിരുന്നെങ്കിലും ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല..

വല്ലാത്തൊരു പേടി എന്നെ ബാധിച്ചു…

അകന്നു പോയെങ്കിലും പ്രണവേട്ടന്റെ കാറിനെ എന്റെ കണ്ണുകൾ തേടി…

കണ്ണിൽ നീർകുമിളകൾ വന്ന് മൂടുന്നത് ഞാൻ അറിഞ്ഞു…..

വായിക്കുന്ന എല്ലാ കൂട്ടുകാരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ… (തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *