ചെമ്പകം, നോവൽ ഭാഗം 8 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

പേടിച്ചോ…??? ഞാൻ വന്നില്ലായിരുന്നുവെങ്കിൽ ആ വെങ്കീടെ കൈയ്യീന്ന് പണി കിട്ടിയേനെ….ആ old baldness man ന്റെ കൂടെ ഡാൻസ് ചെയ്യേണ്ടി വന്നേനെ ഇപ്പൊ….😁😁 ഇത് ഒന്നുമില്ലെങ്കിലും ഒരു young and gentle ആയ ഈ Bachelor പയ്യന്റെ കൂടെയല്ലേ ഡാൻസ് ചെയ്യ്തേ…. 😁😁😁😜

ഡോക്ടർ മുന്നില് നിന്ന് ഒരു കള്ളച്ചിരിയോടെ പറഞ്ഞതും ഞാൻ കണ്ണും മിഴിച്ച് അത് കേട്ട് നിന്നു… പക്ഷേ അതിന് മറുപടിയൊന്നും പറയാൻ നിൽക്കാതെ ഞാൻ ഡോക്ടറിനെ മറികടന്ന് നടന്നു… പെട്ടെന്ന് കൈയ്യില് ഡോക്ടറിന്റെ പിടിവീണു…ഒരൂക്കോടെ എന്നെ തിരികെ pillar ലേക്ക് തന്നെ ചേർത്തു….ഒന്നനങ്ങാൻ കൂടി പറ്റാത്ത പോലെ ഡോക്ടറിന്റെ കൈകൾ ഇരുവശങ്ങളിലൂടെയും pillar ലേക്കമർന്നു…

ഞാൻ ആ കരവലയത്തിലായെന്ന് തന്നെ പറയാം…ആദ്യമായിട്ടാ ഡോക്ടറിന്റെ മുഖം അത്ര അടുത്ത് കാണുന്നത് പോലും…വിറയല് കാരണം ഞാനാകെയൊന്ന് പുളഞ്ഞു…വിയർപ്പ് കണങ്ങൾ ചെന്നയിലൂടെ ചാലു തീർത്തൊഴുകാൻ തുടങ്ങിയിരുന്നു…ശ്വാസമൊന്ന് നീട്ടിയെടുക്കാൻ പോലും കഴിയാത്ത പോലെ ഞാനാകരവലയത്തിൽ നിന്ന് കുതറി…ഒരു ധൈര്യത്തിന് വേണ്ടി കൈ പിറകിലെ pillar ൽ പിടി മുറുക്കിയിരുന്നു….

ഡോക്ടർ അതെല്ലാം സസൂക്ഷ്മം വീക്ഷിച്ച് ആ പുഞ്ചിരിയൊട്ടും കുറയാതെ തന്നെ നിൽക്ക്വായിരുന്നു…

വെറുതേ നിൽക്കുന്ന പാവം പയ്യന്മാരെ വഴിതെറ്റിക്കാനായിട്ടാല്ലേ ഈ red colour സാരിയൊക്കെ ഉടുത്തിറങ്ങിയത്….!!!😁😁

ഞാനതു കേട്ട് ഞെട്ടി ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി…ഒരു കുസൃതി ചിരിയുണ്ടായിരുന്നു മുഖത്ത്…

സാരിയൊക്കെ ഉടുത്തോ പക്ഷേ ഈ ഖുശി സിനിമയില് ജ്യോ വിജയ് യെ വഴിതെറ്റിയ്ക്കുന്ന പോലെ എന്തിനാ ഈ hip കാണിച്ച് ബാക്കിയുള്ളവനെ വഴിതെറ്റിയ്ക്കുന്നേ….!!!😁😜

അതുകേട്ടതും എനിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ തോന്നി… ഞാൻ പെട്ടെന്ന് വയറിൽ നിന്നും തെന്നി മാറി കിടന്ന സാരി ഒന്ന് നേരെ ആക്കി ഡോക്ടറിനെ തള്ളിമാറ്റി നടക്കാൻ തുടങ്ങി…വീണ്ടും ഡോക്ടർ അതേപടി എന്നെ ആ കരവലയത്തിലാക്കി….

ഏയ്…അമ്മാളൂട്ടീ…എന്റെ മുന്നില് ഇങ്ങനെ നിന്ന് കണ്ണ് നിറയ്ക്കാതെടീ… ഞാൻ സീരിയസായി പറഞ്ഞതാ…ഈ സാരി ഉടുത്തിട്ട് വരുമ്പോ നന്നായി ശ്രദ്ധിക്കണ്ടേ..അതും ഇതുപോലെയുള്ള ഫംഗ്ഷനൊക്കെ വരുമ്പോ… ഞാൻ പറഞ്ഞിട്ടില്ലേ വെങ്കി ആള് ശരിയല്ലാന്ന്…

അവന്റെ നോട്ടം പോലും ശരിയല്ല..നീ കണ്ടതല്ലേ pair dance ന് അവൻ നിന്നെ ലക്ഷ്യമാക്കി വന്നത്…അവന്റെ കണ്ണ് പാഞ്ഞതെവിടേക്കാണെന്ന് നിനക്ക് മനസിലായില്ലേ…. നമ്മുടെ head ആണ്…സമ്മതിയ്ക്കുന്നു..but എനിക്കവനെ ഇഷ്ടമല്ലാന്ന് ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്… പെൺകുട്ടികളോടുള്ള അവന്റെ behaviour ഏ എനിക്കിഷ്ടമല്ല…അവന്റെ ഇങ്ങനത്തെ party arrangements ഏ മറ്റ് ചില ഉദ്ദേശങ്ങൾക്ക് വേണ്ടിയാ…മറ്റുള്ളവരോട് behave ചെയ്യുന്നത് ഞാൻ ക്ഷമിച്ചേക്കാം…but…..

അത്രയും വേഗത്തിൽ പറഞ്ഞ് ഡോക്ടർ കണ്ണൊന്ന് മുറുകെ അടച്ച് തുറന്നു…

അതോണ്ട് നീ ഇനി അധിക നേരം ഇവിടെ നിൽക്കണ്ട…എങ്ങനെയാ തിരിച്ചു പോകുന്നേ…??

ച….ചന്തു….ചന്തുവുണ്ട്…അവൾക്കൊപ്പമാ വന്നത്…ഇപ്പോ വണ്ടീല് ഓയിലടിയ്ക്കാൻ പോയിരിക്ക്വാ… ഞാനൊരു പേടിയോടെ പറഞ്ഞൊപ്പിച്ചു…

വൈകുമെങ്കിൽ വാ ഞാൻ ഡ്രോപ്പ് ചെയ്യാം…

വേണ്ട ഡോക്ടർ… അവള് തിരികെ വരാംന്ന് പറഞ്ഞാ പോയത്…

മ്മ്മ്മ്..പെട്ടെന്ന് തിരിച്ചു വര്വോ…?? അതുവരെ ഞാൻ company തരാം….

അയ്യോ…അത് വേണ്ട ഡോക്ടർ.. ചന്തു ഇപ്പോ വരാംന്ന് പറഞ്ഞിട്ടാ പോയത്…സാരല്യ… ഡോക്ടർ പൊയ്ക്കോളൂ…

ന്മ്മ്മ്..എങ്കിലും ഒരു ശ്രദ്ധ വേണം..വീട്ടിലെത്തിയാൽ ഉടനെ എന്നെ ഫോൺ ചെയ്യണം…കേട്ടല്ലോ…ഇവിടെ എന്തെങ്കിലും problem ഉണ്ടായാലും എന്നെ അറിയിക്കാൻ മടിയ്ക്കരുത്….

ഞാനതിനെല്ലാം തലയാട്ടി കൊടുത്തു…

ഡോക്ടർ കൈ പതിയെ pillar ൽ നിന്നും അടർത്തി മാറ്റി ഒന്നുയർന്നു… നോട്ടം എന്റെ മുഖത്തേക്ക് തന്നെയായിരുന്നു…

ദേഷ്യമുണ്ടോ എന്നോട് അങ്ങനെ ഡാൻസ് ചെയ്തതിന്……😁😁😜😜 ഉണ്ടെങ്കിൽ sorry…കേട്ടോ… ഇതിന്റെ പേരിൽ ഈ മനസില് എന്നെക്കുറിച്ചുള്ള bad image കൂട്ടണ്ട…😁

ഡോക്ടറ് അത്രയും പറഞ്ഞ് ഒന്നു ചിരിച്ചിട്ട് എന്നെ വിട്ടകന്ന് നടന്നു… നെറ്റിയിലേക്ക് വീണു കിടന്ന ഒഴുക്കൻ തലമുടിയിഴയെ ഒരു കൈകൊണ്ട് ചീകിയൊതുക്കി മറുകൈ പാന്റിന്റെ പോക്കറ്റിലും തിരുകി പോയ ഡോക്ടറിനെ ഒരത്ഭുതത്തോടെ ഞാൻ നോക്കി നിന്നു…ആ ഭാവം പതിയെ ചുണ്ടിലൊരു പുഞ്ചിരിയായി മാറാൻ അധികം സമയം വേണ്ടിവന്നില്ല….😁😁

ഞാൻ തിരികെ പാർട്ടി നടക്കുന്ന place ലേക്ക് വന്നു…എല്ലാവരും ഡാൻസില് തന്നെ മുഴുകി നിൽക്ക്വായിരുന്നു… ഒഴിഞ്ഞു കിടന്ന ഒരു ചെയറിലേക്ക് വന്നിരുന്ന് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു… ഡോക്ടറിനെ അവിടെയെങ്ങും കാണാതിരുന്നത് കൊണ്ട് തിരികെ പോയിക്കാണുംന്ന് മനസിലുറപ്പിച്ച് ഞാൻ മുന്നിൽ കണ്ട കാഴ്ചകളാസ്വദിച്ചിരുന്നു…

പെട്ടെന്നാ ഒരാള് ഒരു soft drink ഗ്ലാസില് പകർന്ന് എനിക്ക് മുന്നിലേക്ക് വച്ചു നീട്ടിയത്…ഞാനത് വാങ്ങിയെങ്കിലും കുടിയ്ക്കണോ വേണ്ടയോന്ന ആശങ്ക മനസിൽ മുറുകി… ഒടുവിൽ ഞാൻ അതിൽ നിന്നും ഒരു സിപ്പെടുക്കും വരെ അയാൾ എനിക്കരികിലായി തന്നെ നിന്നു…

കഴിയ്ക്കൂ മേഡം…soft drink അല്ലേ…!!

അയാളങ്ങനെ പറഞ്ഞതും ഞാൻ ഗ്ലാസിന്റെ പകുതിയോളം കുടിച്ച് ഒരു പുഞ്ചിരിയോടെ അയാൾടെ കൈയ്യിൽ തന്നെ തിരികെ ഏൽപ്പിച്ചു…!!!

കുറേ നേരം എല്ലാവരുടേയും ഡാൻസ് ആസ്വദിച്ചിരുന്നെങ്കിലും ഇടയ്ക്ക് കണ്ണിലേക്ക് ഇരുട്ട് മൂടും പോലെ തോന്നി തുടങ്ങി…കണ്ണ് മെല്ലെ അടച്ചും തുറന്നും നോക്കിയെങ്കിലും അതിനെയെല്ലാം മറികടന്ന് കണ്ണ് കൂമ്പിയടയാൻ തുടങ്ങി…ശരീരമാസകലം കുഴഞ്ഞ് വന്നതും ഞാൻ ടേബിളിന് പുറത്തേക്ക് തലചായ്ച്ചു വീണു…

അപ്പോഴും dj songs അവിടമാകെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു… ഇടയ്ക്ക് വളരെ പ്രയാസപ്പെട്ട് കണ്ണ് വലിച്ച് തുറന്നതും എന്റെ ശരീരത്തെ കൊത്തിവലിയ്ക്കുന്ന കണ്ണുകളോടെ എനിക്കരികിലായി നിൽക്കുന്ന വെങ്കി സാറിന്റെ മുഖമായിരുന്നു കണ്ടത്….

വളരെ അവശയായിരുന്ന എന്റെ പ്രതിരോധങ്ങളെ വകവയ്ക്കാതെ അയാളെന്നെ ഇരുകൈയ്യാലെ കോരിയെടുത്തത് പാതി മയക്കത്തിൽ ഞാനറിയുന്നുണ്ടായിരുന്നു… മദ്യത്തിന്റെ ലഹരിയിലാണ് അയാൾ നില്ക്കുന്നതെന്നും ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു….എന്തൊക്കെയോ പ്രതികരിയ്ക്കണമെന്നും, ഉറക്കെ നിലവിളിയ്ക്കണമെന്നും മനസ് പറഞ്ഞു കൊണ്ടിരുന്നെങ്കിലും അവ ചെറിയ ഞരക്കങ്ങളായും,മൂളലുകളായും മാത്രം ഒതുങ്ങി…

വെങ്കിയുടെ കഴുകൻ കണ്ണുകൾ ഒരു വലിയ ലക്ഷ്യം കീഴടക്കിയ മട്ടിൽ എന്നെയും കൊണ്ട് റിസോർട്ടിനുള്ളിലെ നീണ്ട ഇടനാഴി കടന്ന് ഒരു റൂമിലേക്ക് കയറി….അതുവരേയും പാതിമയക്കം കീഴ്പ്പെടുത്തിയ എന്റെ കണ്ണുകൾ എന്തൊക്കെയോ എന്നിൽ നിന്നും നഷ്ടമാകാൻ പോകുന്നു എന്ന ബോധ്യത്തോടെ അടയാൻ തുടങ്ങി…അത്രമേൽ മയക്കം എന്നെ കീഴ്പ്പെടുത്തിയിരുന്നു…. ____________

പ്രകാശ കിരണങ്ങൾ കണ്ണിലേക്കരിച്ചിറങ്ങിയപ്പോഴാണ് മയക്കത്തിന്റെ കെട്ടുപാടിൽ നിന്നും ഞാൻ മിഴികൾ മെല്ലെ ചിമ്മി തുറന്നത്….തലയില് അസഹനീയമായ വേദനയും ഒരു തരം തരിപ്പും അനുഭവപ്പെട്ടിരുന്നു…

ഞാനെവിടെയാണ്, എന്താണ് സംഭവിച്ചതെന്ന ആകുലതകളോടെ ചുറ്റുമൊന്ന് കണ്ണോടിച്ചു…പരിചയമില്ലാത്ത റൂമായിരുന്നു… ഞാൻ കിടക്കുന്ന ബെഡും, അതിൽ വിരിച്ചിരുന്ന ഷീറ്റും എല്ലാം ഞാൻ സസൂക്ഷ്മം വീക്ഷിച്ച് കിടന്ന കിടപ്പിൽ നിന്നും ചാടിയെഴുന്നേറ്റിരുന്നു… ബെഡിനരികിലായി നിലത്ത് ചിതറിത്തെറിച്ച് കിടക്കുന്ന ഷൂസിലേക്ക് ഒരു നിമിഷം എന്റെ കണ്ണ് പാഞ്ഞു… എന്റെ ഹൃദയം ആയിരം പെരുമ്പറ ഒന്നിച്ച് കൊട്ടണ ശബ്ദത്തോടെ അനിയന്ത്രിതമായ മിടിയ്ക്കാൻ തുടങ്ങിയിരുന്നു…

പെട്ടന്നാ ബെഡിന് കുറച്ച് മാറി ടേബിളിലേക്ക് കാല് നീട്ടി വച്ച് ഒരു ചെയറിൽ ചാരിയിരുന്ന് ഉറങ്ങുന്ന ഒരാളെ ശ്രദ്ധിച്ചത്….. ഇട്ടിരിക്കുന്ന വേഷം നല്ല പരിചയമുള്ളതായി തോന്നി…മുഖം കാണാൻ കഴിയാത്ത വിധം ചെയറിൽ ചാരിയിരിക്ക്വായിരുന്നു…

ഞാൻ ഷീറ്റ് മാറ്റി പതിയെ എഴുന്നേൽക്കാനാഞ്ഞതും എന്റെ കൊലുസ്സിന്റെ കിലുക്കം കേട്ട് ആള് ചെറിയൊരു ഞെട്ടലോടെ ഉണർന്ന് ചുറ്റും ഒന്ന് നോക്കി ഒരു മൂരി വലിച്ച് വിട്ട് തിരിഞ്ഞു…

ഹാ…ഹലോ…!! എഴുന്നേറ്റോ…??? Good morning…..!!!!

കഴുത്ത് ചരിച്ച് പിടിച്ച് എനിക്ക് നേരെ തിരിഞ്ഞ് ഒരു ചിരിയോടെ അത്രയും പറഞ്ഞയാളെ ഞാനൊരു ഞെട്ടലോടെ നോക്കി….

ഡോക്ടർ….!!!

ന്മ്മ്മ്..അതേ.. ഡോക്ടറാണ്…!!😁😁

ഡോക്ടർ അതും പറഞ്ഞ് ടേബിളിൽ നിന്ന് കാല് വലിച്ച് എഴുന്നേറ്റ് എനിക്കടുത്തേക്ക് വന്നു… ഡോക്ടറിന്റെ ഷർട്ടൊക്കെ ഒന്നയച്ചിട്ടിരിക്ക്വായിരുന്നു..തലമുടിയൊക്കെ ആകെ ചിതറിത്തെറിച്ചും… നടുവിന് കൈയ്യും താങ്ങി നിന്ന് ഡോക്ടർ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച് നിന്നു….

ഞാൻ ഡോക്ടറിന് മുഖം കൊടുക്കാതെ സാരിത്തുമ്പ് മുറുകെ പിടിച്ച് അല്പം പേടിയോടെ ബെഡിലേക്ക് ഒന്നുകൂടി ഒന്നൊതുങ്ങിയിരുന്നു…. ഡോക്ടറത് ഉള്ളിലൊതുക്കിയ പുഞ്ചിരിയോടെ നോക്കി കാണുന്നുണ്ടെന്ന് എനിക്ക് മനസിലായി തുടങ്ങി….

ഞാനെങ്ങനെയാ ഇവിടെ…??ഇത്..ഇതേതാ സ്ഥലം…??

ഞാൻ അല്പം പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും ഡോക്ടർ ബെഡിലേക്ക് വന്നിരുന്ന് കാലിലെ സോക്സ് അഴിച്ചെടുക്കാൻ തുടങ്ങി…

ഇന്നലെ എന്തൊക്കെയാ ഉണ്ടായതെന്ന് വല്ല ബോധ്യവുമുണ്ടോ…?? ഞാൻ പറഞ്ഞതല്ലേ അധിക നേരം അവിടെ നില്ക്കരുതെന്ന്… അതുകൊണ്ടല്ലേ അങ്ങനെയൊക്കെ ഉണ്ടായത്…!! പിന്നെ എനിക്ക് തിരികെ വന്നൊന്ന് അന്വേഷിക്കാൻ തോന്നിയത് നിന്റെ ഭാഗ്യം…

പിന്നെ ഇപ്പോ ഇരിയ്ക്കുന്നത് എന്റെ ഫ്ലാറ്റിലെ.. എന്റെ റൂമിലെ…എന്റെ ബെഡിലാ……😁😁😁

ഡോക്ടർ അങ്ങനെ പറഞ്ഞതും ഞാൻ അമ്പരന്ന് ചുറ്റും വീണ്ടും കണ്ണോടിച്ചു…ഷെൽഫില് നിറയെ വലിയ പുസ്തകങ്ങളും ടേബിളില് വച്ചിരിക്കുന്ന steth ഉം…സ്റ്റാന്റിൽ hang ചെയ്തിരിക്കുന്ന ഷർട്ടും കണ്ടപ്പോഴേ മനസ്സിലായി ഡോക്ടർ പറഞ്ഞത് ശരിയാണെന്ന്….

ഇന്നലെ…ഇന്നലെ എന്താ ഉണ്ടായത്..

ഞാനത് ചോദിച്ചതും ഡോക്ടർ ഒരു ചിരിയോടെ എല്ലാം പറയാൻ തുടങ്ങി…. _____________ (അവിടെ എന്താ നടന്നതെന്ന് അറിയണ്ടേ…!! follow me…)

നവനീത് രേവതിയോട് അത്രയും പറഞ്ഞ് party നടക്കുന്ന സ്ഥലത്തേക്ക് നടന്നു.. അപ്പോഴേക്കും അർജ്ജുനും,ശ്രേയയും ഇറങ്ങാൻ തയ്യാറായി നിൽക്ക്വായിരുന്നു….

ഡാ..നവീ..നീ ഇറങ്ങുന്നില്ലേ.. അതോ നിന്റെ അമ്പലക്കുട്ടേം കൊണ്ടേ വരുന്നുള്ളോ…??(അർജ്ജുൻ)

ഏയ്..ഇല്ലെടാ…അവള് അവൾടെ ഫ്രണ്ടിന്റെ കൂടെ വരുകയാണെന്ന്…

ഹോ.. ഇതൊക്കെ എപ്പോ പോയി ചോദിച്ചു ന്റെ കള്ളക്യാമുകാ….???😁😁😁 (അർജ്ജുൻ)

അതൊക്കെ സമയവും സന്ദർഭവും നോക്കി ഞാൻ നടത്തും മോനേ അർജ്ജൂസ്…

ഹാ… അതൊക്കെ പോട്ടേ..എന്തായിരുന്നു ഡാൻസ് ഫ്ലോറിൽ…സത്യം പറയെടാ നീ പറഞ്ഞിട്ടല്ലേ രേവതി ഇന്ന് red colour ഇട്ടിട്ട് വന്നത്…എന്നിട്ട് coincident ആണ് പോലും…(ശ്രേയ)

ഞാൻ ആഗ്രഹിച്ചിരുന്നൂന്നുള്ളത് ശരിയാ…but ആ രക്തത്തിൽ എനിക്ക് പങ്കില്ല ശ്രേയാ…!!

അത് ചുമ്മാ..നീ ആവുകേം വേണം പങ്കില്ലാതിരിയ്ക്കാൻ…എന്തായാലും നടക്കട്ടേ.. ഞങ്ങളിറങ്ങാൻ പോക്വാ…

oh… Ideal couples പോകുവാണെങ്കി ഞാനും ഇറങ്ങ്വാ…

അർജ്ജുനും ശ്രേയയ്ക്കുമൊപ്പം നവനീതും റിസോർട്ട് വിട്ടിറങ്ങിയെങ്കിലും യാത്രാ മധ്യേ നവനീത് എന്തൊക്കെയോ മനസിലോർത്ത് കാറ് തിരികെ റിസോർട്ടിലേക്ക് തന്നെ വീട്ടു…

കാറിൽ നിന്നും വളരെ വേഗത്തിൽ പാർട്ടി നടക്കുന്ന ഡയസിനടുത്തേക്ക് വന്ന് പരതിയെങ്കിലും അവിടെയെങ്ങും രേവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല…ഒടുവിൽ അവൾ ചന്തൂനൊപ്പം പോയിട്ടുണ്ടാവുംന്ന് കരുതി അവൻ തിരിഞ്ഞു നടന്നു..എങ്കിലും സംശയങ്ങൾ നുരഞ്ഞ് പൊന്തിയ മനസോടെ അവൻ ചുറ്റിലും നിന്ന എല്ലാവരിലേക്കും കണ്ണോടിച്ചു..എന്നാൽ വെങ്കിയുടെ presence അവിടെയില്ലാതിരുന്നത് അവനിൽ വീണ്ടും വീണ്ടും സംശയങ്ങൾ നിറച്ചു കൊണ്ടിരുന്നു…. മൊബൈൽ എടുത്ത് രേവതീടെ നമ്പറിലേക്ക് ഡയൽ ചെയ്തെങ്കിലും no response…വീണ്ടും വീണ്ടും ദേഷ്യത്തിൽ ട്രൈ ചെയ്തു കൊണ്ടിരുന്ന നവനീതിന്റെ ശ്രദ്ധ അടുത്തായുള്ള ഒഴിഞ്ഞ ടേബിളിന് മുകളിലിരുന്ന് റിംഗ് ചെയ്യുന്ന രേവതീടെ മൊബൈലിലേക്ക് പാഞ്ഞു….

അവനത് തിടുക്കപ്പെട്ട് കൈയ്യിലെടുത്ത് നോക്കി തന്റെ photo തെളിഞ്ഞ് കിടന്ന ഡിസ്പ്ലേ കണ്ടതും അവൻ ആ ഫോണുമായി റിസോർട്ടിലെ ഇടനാഴിയിലേക്ക് പാഞ്ഞു…

മുന്നിലായി കണ്ട റൂമിലെ ഡോറുകളെല്ലാം ഓപ്പൺ ചെയ്തു നോക്കി…ദേഷ്യവും, ടെൻഷനും അലതല്ലിയ മനസോടെ നവനീത് വളരെ വേഗത്തിൽ ഇടനാഴിയിലൂടെ പാഞ്ഞു..ഒടുവിൽ അകത്ത് നിന്നും ലോക്ക്ഡായ ഒരു റൂമിന് മുന്നിലെത്തിയതും എല്ലാം മനസിലാക്കിയ മട്ടിൽ നവനീത് ആ ഡോറ് ശക്തിയോടെ തള്ളി തുറന്നു…

ഒരു തരം പരിഭ്രാന്തിയോടെ അവൻ റൂമാകെ കണ്ണോടിച്ചതും ബെഡിൽ ബോധരഹിതയായി തളർന്നു കിടക്കുന്ന രേവതിയേയും ബെഡിനരികിലേക്ക് നടന്നടുത്ത വെങ്കിയേയുമാണ് കണ്ടത്….

ഡാ…..😠😠😠 Basted…..

വെങ്കി മദ്യ ലഹരിയിൽ മയങ്ങിയ കണ്ണുകളോടെ നവനീതിനെ നോക്കിയതും അവൻ ബെഡിൽ കിടന്ന ഷീറ്റെടുത്ത് അവന്റെ തലവഴി മൂടി അത് അയാളുടെ കഴുത്തിലൂടെ ചുറ്റിയെടുത്തു….

ഷീറ്റിനാൽ മറയപ്പെട്ട അവന്റെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി അവൻ ആഞ്ഞിടിച്ചു…അവന്റെ ഉള്ളിലെ ദേഷ്യം മുഴുവനും വെങ്കിയുടെ മുഖത്തേൽപ്പിക്കുന്ന പ്രഹരങ്ങളിൽ അലയടിച്ചിരുന്നു…..ഒടുവിൽ തുടർച്ചയായി കിട്ടിയ അടിയുടെ ആഘാതത്തിൽ വെങ്കി തളർന്ന് ചെയറിലേക്ക് വീ ണു….വെങ്കിയുടെ ചോരയാൽ മുഖത്ത് ചുറ്റിയിരുന്ന ആ തൂവെള്ള ഷീറ്റില് ചുവപ്പ് പടർന്നിരുന്നു…

അവന്റെ അടങ്ങാത്ത ദേഷ്യം വെങ്കിയുടെ നാഭിയിൽ ഒരു ചവിട്ടായും കൊടുത്ത് അവൻ കൈകുടഞ്ഞൊന്നുയർന്ന് നേരെ ബെഡിനരികിലേക്ക് പാഞ്ഞു….

അമ്മാളൂ…കണ്ണ് തുറന്നേ…

അവൻ അവളുടെ കവിളിൽ തട്ടിയുണർത്താൻ ശ്രമിച്ചെങ്കിലും ചെറിയ മുരൾച്ചയോടെ കൺപോള ചിമ്മുന്നതല്ലാതെ മറ്റ് പ്രതികരണങ്ങളൊന്നും അവളിൽ നിന്നും ഉണ്ടായില്ല….

ഒടുവിൽ ഷർട്ടിന്റെ സ്ലീവ് മുറുകെ മടക്കി വച്ച് അവനവളെ ഇരുകൈയ്യാലെ കോരിയെടുത്തു… വെങ്കിയെ മറികടന്ന് പോകും മുമ്പ് തിരികെ വന്ന് ഒരു ചവിട്ട് കൂടി കൊടുത്ത് അവളേം കൊണ്ട് അവൻ അവിടം വിട്ടിറങ്ങി…

പോകും വഴി അവളുടെ കരം അവന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കിയിരുന്നത് ഒരു പുഞ്ചിരിയോടെ അവൻ ശ്രദ്ധിച്ചു… (salt and pepper movie bgm just ഒന്ന് ഓർത്തോ…ആസിഫിക്കാ and മൈഥിലി bgm) അവൾടെ മുഖത്തേക്ക് വീണു കിടന്ന തലമുടിയിലും,മയക്കത്തിനിടയിൽ ചെറുതായി വിറകൊള്ളുന്ന അവളുടെ ചെഞ്ചുണ്ടുകളിലും അവന്റെ നോട്ടം പാളി വീണു…ചുണ്ടിൽ വിരിഞ്ഞ നിറഞ്ഞ പുഞ്ചിരിയോടെ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ തന്നെ അവനവളെ കാറിലേക്ക് കൊണ്ടിരുത്തി…

സീറ്റിലേക്ക് തലചായ്ച്ച് വച്ച് കോളറിൽ മുറുകിയിരുന്ന അവളുടെ കൈ ഒരു കുസൃതിച്ചിരിയോടെ തന്നെ അയച്ചെടുത്ത് അവൻ കാറിലേക്ക് കയറി….ഒരു നോട്ടം കൂടി അവളിലേക്ക് നല്കി അവൻ കാറ് സ്റ്റാർട്ട് ചെയ്തു…. ആ യാത്ര അവസാനിച്ചത് ഹോസ്പിറ്റൽ വകയായുള്ള നവനീതിന്റെ ഫ്ലാറ്റിലായിരുന്നു… ______________

ഇത്രയുമാണ് ഇന്നലെ ഉണ്ടായത്… ഞാൻ പറഞ്ഞിരുന്നില്ലേ വെങ്കി ആള് ശരിയല്ലാന്നും അവിടെ നിൽക്കരുതെന്നും… ഞാൻ വരാനൊന്ന് വൈകിയിരുന്നെങ്കിലോ… may be ഞാൻ വന്നില്ലായിരുന്നെങ്കിലോ… എനിക്ക് ചിന്തിക്കാൻ കൂടി വയ്യ…!!!

ഡോക്ടർ ഒരു ഫ്ലോയിൽ അങ്ങനെ പറഞ്ഞ് നിർത്തിയതും ഞാൻ ഒരു സംശയ ഭാവത്തിലും അതിലൊളിപ്പിച്ച പുഞ്ചിരിയോടും ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി….

ഡോക്ടർ എന്താ തിരികെ പോകാതെ അവിടേക്ക് തന്നെ വന്നത്….??? ഞാൻ ഒരു കുസൃതിയിൽ ചോദിച്ചു…

Because I like you… ഡോക്ടർ കൂളായി അതും പറഞ്ഞ് ഇരു കണ്ണുകളും ഒന്നടച്ചു കാണിച്ചു… മുഖത്ത് ആ ചിരി തന്നെയായിരുന്നു….

ന്റെ തേവരേ…ഇങ്ങേര് ഈ like you കൊണ്ട് എന്താ ഉദ്ദേശിക്കുന്നേ…?? വെറുതേ ചോദിയ്ക്കണ്ടായിരുന്നു….(ആത്മ)

ഡോക്ടർ ബെഡിൽ നിന്നും എഴുന്നേറ്റ് wardrobe തുറന്ന് അതിൽ നിന്നും ഒരു ointment എടുത്ത് എനിക്ക് നേരെ വന്നു…

ഇതൊരു single bedroom flat അല്ലേ…ഇയാളിന്നലെ സുഖമായി എന്റെ ബെഡ് കൈയ്യടിക്കി കിടന്നതല്ലേ… അതുകൊണ്ട് ഞാനാ ചെയറിലാ ഒരു രാത്രി കഴിച്ചു കൂട്ടിയത്…അതിന്റെയാവും പുറത്ത് വല്ലാത്ത pain…ഇന്ന് overtime ഉള്ളതാ…അതുകൂടിയായാ എന്റെ കാര്യം പോക്കാ…അതോണ്ട് ദേ ഈ ointment just എന്റെ പുറത്തും shoulder ലും ഒന്ന് പുരട്ടിയേക്ക്….

അതും പറഞ്ഞ് ഡോക്ടർ ointment tube എന്റെ നേർക്ക് എറിഞ്ഞു…മറുകൈ കൊണ്ട് ഷർട്ടിന്റെ ബട്ടൻസ് പതിയെ അഴിച്ചെടുക്കാൻ തുടങ്ങി…

ഞാൻ ഒരു ഞെട്ടലോടും ചെറിയ പേടിയോടും ഡോക്ടറിനെ നോക്കിയതും ഡോക്ടർ ബെഡിലേക്ക് വന്നിരുന്നു….ബാക്കിയുണ്ടായിരുന്ന ബട്ടൻസ് കൂടി അയച്ചെടുത്ത് ഷർട്ട് അഴിച്ചതും ഞാൻ കണ്ണടച്ച് തിരിഞ്ഞിരുന്നു… കുറേനേരം ഞാൻ ഡോക്ടറിനെ തിരിഞ്ഞ് നോക്കാതെ തന്നെ ആ ഇരുപ്പിരുന്നു…

ഹലോ…വേഗമാവട്ടേ…നമുക്ക് രണ്ടാൾക്കും ഡ്യൂട്ടിയുള്ളതാ..plzz…

ഞാനതു കേട്ട് പതിയെ ഡോക്ടറിന് നേരെ മുഖം തിരിച്ചു…ഒരു ബനിയനൊക്കെ ഇട്ട് ബെഡില് കമഴ്ന്ന് കിടക്ക്വായിരുന്നു…. ഞാൻ ട്യൂബ് മെല്ലെ അമർത്തി ointment കൈയ്യിലെടുത്ത് ഡോക്ടറിന്റെ ഷോൾഡറിന് നേരെ കൈ നീട്ടി ചെന്നു…വി റയാർന്ന എന്റെ വിരലുകൾ ആ ഷോൾഡറിലേക്ക് പതിയുമ്പോഴും ഡോക്ടർ ആ കിടപ്പിൽ തന്നെയായിരുന്നു…. മുഖത്തിന്റെ ഒരു സൈഡിലൂടെ തെളിയുന്ന നുണക്കുഴി കവിളിൽ നിന്നും ആള് ചിരിയ്ക്ക്വാണെന്ന് എനിക്ക് മനസിലായി….

എന്റെ കൈപ്പദം ആ ശ രീരത്തിലൂടെ പതിയെ തന്നെ നീങ്ങി… ഒരുവിധം ointment പുരട്ടിയതും പെട്ടെന്ന് പുറത്താരോ കോളിംഗ് ബെല്ല് മുഴക്കി…

ഞാൻ കൈ പെട്ടന്ന് പിന്വലിച്ചതും ഡോക്ടർ ബെഡിൽ നിന്നും എഴുന്നേറ്റ് ഷർട്ടെടുത്തിട്ട് റൂം വിട്ടിറങ്ങി…ഞാനും ഡോക്ടറിന് പിന്നാലെ റൂമിന്റെ ഡോർ വരെ ചെന്നു നിന്നു…

ഡോക്ടർ ഡോറ് തുറന്നതും മുന്നില് നിന്നവർ ഡോക്ടറിനേയും പിന്നിലായി മാറിനിന്ന എന്നെയും ഒരു ഞെട്ടലോടെ മാറി മാറി നോക്കി….😲😲😲😲

തുടരും…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *