ആദ്യമായി പെണ്ണ് ചിരിക്കുന്നതും, കൈയ്യും കാലുമിട്ട് കളിക്കുന്നതൊക്കെ കാണാൻ തന്നെ രസമാണ്..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : മെൽവിൻ ഫിലീപ്പ്

എന്റെ മകൾ… അതൊരു സ്വപ്നമാണ്, ഒരു ആഗ്രഹവുമാണ്… ആദ്യത്തെ കുട്ടി ആരായിരിക്കണമെന്ന ചോദ്യത്തിൽ നിന്ന് വന്നതാണ് ആ ഉത്തരം… “എന്റെ മകൾ ” ഇന്ന് ഈ സമൂഹത്തിൽ ഒരു ഹാഷ് ടാഗിയി മാത്രം പിറക്കുന്ന ജന്മത്തിനപ്പുറം സ്നേഹം കൊതിക്കുന്ന ഒരു മനസ്സുണ്ടവൾക്ക്.. വാത്സല്യം നിറച്ച ചിരിക്കായ് കണ്ണു കൂർപ്പിച്ചിരിക്കുന്ന ദാഹമുണ്ടവൾക്ക്..

പ്രസവ മുറിയിൽ ഞാനൊപ്പം വരണമെന്ന ആഗ്രഹമായിരുന്നവൾക്ക്.. അവളുടെ അസ്ഥികൾ ഓരൊന്നിലും വേദന നിറഞ്ഞിരിക്കുന്നു.. ഡോക്ടറുടെ നിർദ്ദേശ പ്രകാരം അണിഞ്ഞ വെള്ള വസ്ത്രത്തിൽ അവൾ കിടന്ന് കരയുന്നു… വീഴുന്ന കണ്ണീർ അവളുടെ ചുണ്ടിനുമുകളിൽ തടം തട്ടി കിടന്നു.. ആ നിമിഷം അവളെന്നെ നോക്കി ചിരിച്ചു.. അങ്ങനെ എന്റെ മകൾ പിറന്നു.. ഒരു പെൺക്കുട്ടിയുടെ അച്ഛനെ ഭാഗ്യം സിദ്ധിച്ചു എൻ ജന്മം… ജഗദിഷ്യരൻ നൽകിയ ഏറ്റവും വലിയ വരമായിരുന്നു ഒരു മകളുടെ അച്ഛനെന്ന പുണ്യം… എന്റെ മകൾ കരയുന്നുണ്ട്, കണ്ണടച്ച്.. മാറിലെ മധുരം നുകർന്നപ്പോൾ ആ കണ്ണീർ അടങ്ങി.. പിന്നിടങ്ങോട്ട് ഓട്ടമായിരുന്നു.. അവൾക്കുള്ള തുണി വാങ്ങാനും എല്ലാവരെയും വിളിച്ച് കാര്യം അറിയ്ക്കാനുമുള്ള ഓട്ടം..ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് ഞാൻ.. എന്റെ മകൾ…

രാത്രിയിലെ എന്റെ ഉറക്കം കളയാൻ എന്റെ കുട്ടിക്ക് നല്ല താൽപ്പര്യം ആയിരുന്നു.. കീ.. കീ.. എന്ന് പറഞ്ഞ് വാ അടയ്ക്കാതെ അവൾ കരഞ്ഞു… ഞാനെടുത്ത് എന്റെ നെഞ്ചിൽ ചേർത്ത് രാത്രി മുഴുവൻ അവളെ കൊണ്ട് നടന്നു… എന്റെ മകൾ..

അവളെ കുളിപ്പിക്കുന്ന സമയത്താണ് എന്റെ വീട്ടുക്കാർക്ക് ഒരുപാട് ചിരി.. ആദ്യമായി പെണ്ണ് ചിരിക്കുന്നതും, കൈയ്യും കാലുമിട്ട് കളിക്കുന്നതൊക്കെ കാണാൻ തന്നെ രസമാണ്… അവൾ കമിഴ് കിടന്നതും ഒരു ആഘോഷം, മുട്ടുകുത്തി നടന്നതും ആഘോഷം, ഇതിനിടയ്ക്ക് രാവുകളിലും പകലുകളിലും ആശുപത്രി കയറി ഇറക്കം.. ആ പിഞ്ചു കൈയ്യിൽ കുത്തി വച്ചപ്പോൾ കരഞ്ഞത് ഞാനായിരുന്നു… ആശുപത്രി വരാന്തയിലൂടെ കണ്ണീരിൽ ഓടിയത് ഞാനാണ്…. എന്റെ മകൾ…

കാത് കുത്തലിനെ ഞാൻ എതിർത്ത് നിന്നു.. കാരണം എന്റെ മകൾ കരയുന്നത് എനിക്കിഷ്ടമല്ല… എന്നാൽ അതും നടന്നു… ചെവി പഴുത്ത് അവൾ രാത്രികളിൽ കരഞ്ഞു…. പിന്നെ അവൾ വളർന്നു… കാൽ ചിതറിപ്പിച്ച് അവൾ ഓടി നടന്നു.. അപ്പ എന്നവൾ എന്നെ വിളിച്ചു… ലോകം കിഴടക്കിയ സന്തോഷത്തിൽ ഞാൻ എന്റെ പൊന്നിനെ എടുത്ത് ഉമ്മ വച്ചു… കുഞ്ഞി കൈയ്യിലെ കരിവള മാറി പുതിയ വള വന്നു, കാതിൽ കമ്മൽ മാറി.. തലയിൽ മുല്ലപ്പൂ ചൂടി, അവൾ കുഞ്ഞി പട്ടു പാവാടവും അണിഞ്ഞ് ഇതിലെ നടന്നു… ബൈക്കിൽ പോകുമ്പോൾ എന്റെ മുന്നിൽ സ്ഥാനം അവൾ ഉറപ്പിച്ചു, കാറിലെ ഫ്രണ്ട് സീറ്റ് അവൾക്ക് മാത്രം അവകാശപ്പെട്ടതാണ്… എന്റെ മകൾ…

എന്റെ മകൾ അങ്ങനെ എന്റെ ലോകമായി മാറി.. ആദ്യക്ഷരം കുറിച്ച് അക്ഷര ലോകത്തേക്കവൾ നടന്നു… ആദ്യമായി സ്കൂൾ പോയപ്പോൾ ഞാനും അവളും നെഞ്ചോട് ചേർത്ത് കരഞ്ഞു.. എല്ലാവർക്കുമത് അത്ഭുതമായി തോന്നി.. പഠിക്കുന്ന സമയം അപ്പയുടെ അടുത്തിരുന്നു… കുഞ്ഞി വായിൽ എല്ലാം പറയുന്നത് നല്ല രസമായിരുന്നു.. എന്റെ മകൾ..

എന്റെ മകൾ… അവൾക്കിന്ന് എട്ട് വയസ്സ്… എന്റെ മകളെ ഞാൻ ഒരുത്തനും വിട്ട് കൊടുക്കില്ല… ഒരു പേടിയുണ്ട് എനിക്കിന്ന് മൃഗങ്ങളുടെ നാട്ടിൽ വീണു പിറന്ന മാൻ കിടവിനെ ഓർത്ത്…. പിഞ്ചു കുഞ്ഞിൽ കാമം കാണുന്ന മനുഷ്യ കുലത്തെ ഓർത്ത്… ദൈവം എനിക്ക് തന്ന പുണ്യത്തെ ഓർത്ത്…. എന്റെ മകൾ.

മകളെ മാപ്പ്…. മാനിഷാദ…. അരുത് കാട്ടാള എന്റെ കുഞ്ഞിനെ നി കാ മിക്കരുത്… അരുത് കാട്ടാള എന്റെ പുണ്യം നി വലിച്ച് കീ റരുത്.. അരുത് കാട്ടാള എന്റെ മകളെ പി ഴുതെ റിയരുത്…

രചന : മെൽവിൻ ഫിലീപ്പ്

Leave a Reply

Your email address will not be published. Required fields are marked *