അമ്മക്ക് ഇന്നും അതൊരു സ്വപ്നം മാത്രമാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: കണ്ണൻ സാജു

കളി കഴിഞ്ഞു വിശന്നു കു-ത്തി ലാലു വീട്ടിലേക്കു കയറി വന്നു… നേരം സന്ധ്യ മയങ്ങിയിരിക്കുന്നു… വിയർപ്പു പോലും തു-ടക്കാതെ അടുക്കളയിലേക്കു നടന്നു.

“ഇന്നെന്ന പോലും വിളക്ക് വെപ്പും പ്രാർത്ഥനേം ഒന്നും ഇല്ലേ? അതോ നന്നായോ??? ” അതും പറഞ്ഞു കൊണ്ടു അവൻ അടുക്കളയിലേ ലൈറ്റ് ഇട്ടു.

“ഇതെന്ന ആകെ ഒരു മാറ്റം ” പാത്രങ്ങൾ ഓരോന്നായി പൊക്കി നോക്കി.. ഒന്നും ഉണ്ടാക്കിയിട്ടില്ല… ഫ്രിഡ്ജ് തുറന്നു കുടിക്കാൻ വെള്ളവും വെച്ചിട്ടില്ല. “അമ്മേ…. അമ്മേ ” അവൻ കലിയോടെ ഉറക്കെ വിളിച്ചു… മറുപടി ഇല്ല

“ശേ…ഈ തള്ള ഇതെവിടെ പോയി കിടക്കുവാ? ” അതും പറഞ്ഞുകൊണ്ട് വാതിൽ തുറന്നു പിന്നിലെ തൊഴുത്തിലേക്കു നോക്കി.. അവിടെ വെളിച്ചം ഇല്ല…സൈഡിലെ പറമ്പിലും വെളിച്ചം ഇല്ല.. മുറ്റത്തൂടെ നടന്നു ആട്ടിൻ കൂടിന്റെ ഭാഗത്തു നോക്കി അവിടേം വെളിച്ചം ഇല്ല.

“ശേ! ഇനി പുഴയിൽ അലക്കാൻ പോയിട്ട് വന്നില്ലേ…? മോട്ടോറു നന്നാക്കാൻ പറഞ്ഞിട്ട് കുറച്ചായി… ശേ! ” അതും പറഞ്ഞു മുന്നിലേക്ക് ചെല്ലുമ്പോൾ അടുക്കള പുറത്ത് ബക്കറ്റിൽ തുണികൾ കൂടി കിടക്കുന്നുണ്ട്.

വെറുതെ ഒന്ന് എത്തിച്ചു കോഴി ഫാമിലേക്ക് നോക്കി.. കോഴികൾക്ക് തീറ്റ കൊടുത്തിട്ടില്ല.. ” ശേ… ഇതെന്ന ഒരു പണിയും ചെയ്യാത്തെ? ”

അവൻ അച്ഛനെ വിളിച്ചു ” അച്ഛാ, അമ്മ എന്ത്യേ?” “അവളാ തൊഴുത്തിലെങ്ങാനും കാണും ” “ഇവിടെങ്ങും ഇല്ല! ഞാൻ നോക്കി ”

” ൽആ കോഴി ഫാമിലെങ്ങാനും കാണുടാ.. അല്ലാതെ തലേം വാലും അറിയാത്ത അവളെങ്ങോടു പോവാനാ? ” അച്ഛൻ ഫോൺ വെച്ചു….

“ആ സുജ ചേച്ചി…അമ്മ അങ്ങോടെങ്ങാനും വന്നോ? ” “ഇല്ലല്ലോടാ… കണ്ടതെ ഇല്ലല്ലോ ഇന്ന് ”

അവൻ ഫോൺ വെച്ചു… ” എന്നാലും അമ്മ ഇതെവിടെ പോയി? ‘ ഒടുവിൽ അലഞ്ഞു തിരിഞ്ഞു അമ്മയുടെ മു-റിയിൽ എത്തി ലൈറ്റ് ഇട്ടു.. കട്ടിലിൽ കണ്ണും തുറന്നു കിടക്കുന്നു.

“അത് ശരി.. ഇവിടെ വന്നു ചുമ്മാ കിടന്നിട്ടാണോ അമ്മ ഞാൻ വിളിച്ചിട്ടു വിളി കേക്കാതെ ഇരുന്നത്..? അമ്മയെ അന്വേഷിച്ചു ഞാൻ ആരെയൊക്കെ വിളിച്ചു.. എതിലെ ഒക്കെ പോയി” “നീ എന്റെ മു-റിയിൽ വന്നോ? ”

“അതില്ല.. അതിനു അമ്മ മുറിയിൽ വന്നിരിക്കാറില്ലല്ലോ ” അമ്മ മറുപടി ഒന്നും പറഞ്ഞില്ല.

“അമ്മ എന്നാന്നെ ഇന്ന് കഴിക്കാൻ ഒന്നും ഉണ്ടാക്കത്തെ? ”

“എനിക്കൊന്നും ഉണ്ടാക്കാൻ തോന്നിലാ ”

“ഏഹ്… അമ്മക്കെന്ന ഒരു മാറ്റം ” അമ്മ മറുപടി ഒന്നും പറഞ്ഞില്ല… അവൻ ക-ലിയോടെ കട്ടിലിൽ വന്നിരുന്നു

“ഒന്ന് എണീക്കമ്മേ… എനിക്ക് വിശന്നിട്ടു വയ്യ ”

“എനിക്ക് വയ്യ! നിനക്ക് വേണെങ്കിൽ നീ ഉണ്ടാക്കി കഴിച്ചോ ” ഞെ-ട്ടലോടെ അവൻ അമ്മയെ നോക്കി… “ഞാൻ എന്ത് ഉണ്ടാക്കി കഴിക്കാൻ? ”

“നിനക്ക് എന്താണോ വേണ്ടത് അതുണ്ടാക്കി കഴിക്കണം ” “അമ്മ എന്നാ തമാശ പറയുവാണോ? എനിക്കൊന്നും ഉണ്ടാക്കാൻ അറിയില്ലെന്ന് അമ്മക്കറിയില്ലേ? ”

” അപ്പൊ നാളെ ഞാനങ്ങു ച-ത്തു പോയ നീയൊക്കെ എന്ന ചെയ്യും? ” അമ്മയുടെ മുഖ ഭവം കണ്ടു അവൻ തു-റിച്ചു നോക്കി…

“എന്തിനാ അമ്മേ ഇങ്ങനൊക്കെ പറയണേ? ”

“ഇങ്ങനൊക്കെ ആണ് ഓരോന്ന് പഠിക്കുന്നെ… ഇരുപത്തി നാല് മണിക്കൂറും മൊബൈലിൽ അല്ലേ.. ഇപ്പോ അതിലും ഇതൊക്കെ പഠിപ്പിക്കുന്നുണ്ടല്ലോ.. അവനവനു ആവശ്യം ഉള്ളത് ഉണ്ടാക്കി തിന്നു ”

“ശരിക്കും അമ്മക്ക് എന്ന പറ്റ്യേ? കോഴിക്കും ആടിനും ഒന്നും തീറ്റ കൊടുത്തിട്ടില്ല… തുണി അ-ലക്കിയിട്ടില്ല.. ഇതൊക്കെ ഇനി ആര് ചെയ്യാനാ? പത്തു ദിവസം ചെയ്യാനുള്ള പണി ഇണ്ടല്ലോ ”

“ഈ പണി ഒക്കെ ഒറ്റയ്ക്ക് എല്ലാ ദിവസവും ഞാൻ തന്നെ അല്ലേ ചെയ്യുന്നേ.. എനിക്ക് ചെയ്യാം എങ്കിൽ പിന്നെ നിങ്ങക്കും ചെയ്താൽ എന്താ? ” “അമ്മക്ക് പറ്റില്ലെങ്കിൽ ഒരു വേലക്കാരിയെ വെച്ചാലോ ” അമ്മ ഒന്നും മിണ്ടിയില്ല…

“എന്നാലും എനിക്ക് മനസ്സിലാവുന്നില്ല . ഇന്ന് പെട്ടന്ന് എന്താ സംഭവിച്ചെന്നു ” “നിങ്ങടെ തുണി അലക്കാനും പാത്രം കഴുകാനും വീട്ടു ജോലി ചെയ്യാനും ഉള്ള വേലക്കാരി മാത്രമാണല്ലോ ഞാൻ ” അത് പറയുമ്പോഴേക്കും അമ്മയുടെ കണ്ണു നിറഞ്ഞിരുന്നു. കണ്ണു നീർ അവനെ കാണിക്കാതെ ഇരിക്കാൻ അവർ തിരിഞ്ഞു കിടന്നു”

കുറച്ചു നേരം ലാലു മൗനമായി ഇരുന്നു… അമ്മയുടെ തോളിൽ പിടിച്ചു കൊണ്ടു അവൻ ചോദിച്ചു. “അച്ഛൻ വല്ലതും പറഞ്ഞോ അമ്മയോട്? ” അമ്മ ഒന്നും മിണ്ടിയില്ല. “ഇങ്ങനെ മിണ്ടാതിരുന്ന എങ്ങനാമ്മേ കാര്യം എന്താണെന്നു അറിയുന്നേ? ”

അമ്മ അവനു നേരെ തിരിഞ്ഞു ” എത്ര ദിവസായി നിങ്ങളോടു രണ്ട് പേരോടും ഞാൻ മാറി മാറി പറയണു ഇന്നാണ് പൊങ്കാല എന്ന്… അവര് ചീട്ടു തന്നിട്ട് പോയി… കൊടുക്കാൻ എന്റെ കയ്യിൽ പൈസ ഇണ്ടോ? ഇന്നലെ രാത്രി കൂടി നീ കിടക്കും മുന്നേ വന്നതല്ലേ ഞാൻ.. അത്യാവശ്യ കോളിൽ ആണ് രാവിലെ തരം എന്ന് പറഞ്ഞു വിട്ടു.. അച്ഛൻ പോയതും നീ പോയതും ഞാൻ അറിഞ്ഞില്ല.. ഞാനാരാ ഈ വീട്ടിലെ? വേലക്കാരി ആണേൽ ശമ്പളം എങ്കിലും ഉണ്ടാവില്ലേ? ഒരു തുണി കീറിയാൽ വാങ്ങാൻ എത്ര തവണ കെഞ്ചണം… ആറ്റു നോറ്റു ഇരുന്നതാണ് അമ്മക്ക് പൊങ്കാല ഇടാൻ.. കാണിക്ക ഇടാൻ ഒരു ചില്ലറ തുട്ടു പോലും ഇല്ലാതെ വെറുതെ പോയി തൊഴുതിട്ട് വന്നു… ” അമ്മ നിർത്താതെ കരയാൻ തുടങ്ങി… ലാലു മൗനമായി

“ഒരു ദിവസം ഞാൻ പണി എടുക്കാത വന്നപ്പോൾ നിനക്ക് മനസ്സിലായി ഇവിടെ പത്തു ദിവസം തീർക്കാൻ ഉള്ള പണി ഒരു ദിവസം ഇണ്ടന്നു അല്ലേ..? ” “അമ്മേ ഞാൻ ” അമ്മ കണ്ണുകൾ തു-ടച്ചു… “സാരില്ല.. ഞാൻ കഞ്ഞി വെക്കാത്തൊണ്ടു എന്റെ മോൻ കഴിക്കാത കിടക്കേണ്ട.. എന്റെ ജീവിതം ഇങ്ങനായി.. ”

കണ്ണുകൾ തുടച്ചു അമ്മ അടുക്കളയിലേക്കു നടന്നു… ലാളുവിന്റെ കണ്ണുകൾ നിറഞ്ഞു… ശരിയാണ്,കഴിക്കാൻ നേരം കൈ ക-ഴുകി വന്നു ഇരിക്കുന്നതല്ലാതെ ഒരിക്കൽ പോലും അതിനു പിന്നിലെ അമ്മയുടെ അദ്ധ്വാനം കണ്ടിട്ടില്ല. പാവം… എത്ര വിഷമം ഉണ്ടാവും… ഈ കഷ്ടപ്പാടുകൾക്ക് ഇടയിൽ അമ്മയുടെ ഏക ആശ്വാസം പ്രാർത്ഥനയും ഭക്തിയും മാത്രമാണ്.. അതുപോലും കണ്ടറിഞ്ഞു ചെയ്യാൻ തനിക്കു പോലും കഴിഞ്ഞില്ലല്ലോ.. ലാലുവിന് നെഞ്ചു നീറുന്ന പോലെ തോന്നി…

“അത് ശരി, ഏട്ടനിതു വരെ അ-രിഞ്ഞു കഴിഞ്ഞില്ലേ? എന്റെ പണി തീർന്നൂട്ടോ ” ഭാര്യ പിന്നിൽ വന്നുകൊണ്ടു ലാലുനോട് പറഞ്ഞു.

ഓർമകളിൽ നിന്നും തെന്നി മാറി ലാലു തിരിച്ചു വന്നു ” ഞാൻ എന്തോ ആലോചിച്ചു ഇരുന്നു പോയെടി… ഇപ്പൊ അരിയാം ” ലാലു വേഗത്തിൽ അ-രിയാൻ തുടങ്ങി…

“ഉണ്ണി എന്ത്യേ മാളു? ” “ആ.. അത് പറയാൻ വിട്ടു…. അച്ഛനു തന്നെ അലക്കാം എങ്കിൽ എനിക്കും അലക്കിയ എന്നാന്നും ചോദിച്ചു അലക്കു കല്ലുമായി മല്ലു പിടിക്കണ്ടു ” ലാലുവിന് ചിരി വന്നു. “അവൻ അലക്കി പഠിക്കട്ടെ… നിനക്കു അത്രേം പണി കുറഞ്ഞു കിട്ടൂലോ ”

“ആ അപ്പനെ കണ്ടല്ലേ പിള്ളേര് പഠിക്കുന്നെ… എന്നെ പോലെ വരാൻ പോവുന്ന മരുമോളും ഭാഗ്യം ചെയ്തവളാവട്ടെ ”

“നീ എന്നെ കളിയാക്കിയതാണോ? ” “എന്റെ പോന്നോ.. അല്ലേട്ടാ… ഇപ്പൊ ഞാൻ ഓഫീസിന്നു വരുമ്പോ എനിക്ക് വലിയ പണി ഒന്നും ഇല്ല.. ഏട്ടൻ നേരത്തെ വരുന്നോണ്ട് അത്യാവശ്യം എല്ലാം തുടങ്ങി വെച്ചിട്ടുണ്ടാകും..എല്ലാം ഞാൻ ഒറ്റക്കാണ് ചെയ്യുന്നെങ്കിൽ ഉള്ള എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്.. ഹോ നമ്മുടെ അമ്മമാരേ ഒക്കെ സമ്മതിക്കണം അല്ലേ… ” അതും പറഞ്ഞു അടുക്കളയിൽ നിന്നും അവൾ ഹാളിലേക്ക് നടന്നു.

ഒരു നിമിഷം ലാലു കണ്ണുകൾ അടച്ചു…അമ്മയെ ഓർത്തു… അമ്മ പറഞ്ഞ വാക്കുകൾ ഓർത്തു… ” വന്നു കയറുന്ന പെണ്ണിന്റെ ശ-രീരം മാത്രം അല്ല മനസും കഷ്ടപ്പാടുകളും ഉത്തരവാദിത്വങ്ങളും പങ്കുവയ്ക്കാൻ കഴിയുമ്പോളെ നീ നല്ലൊരു ഭർത്താവ് ആവു…അമ്മയുടെ അനുഭവങ്ങൾ നീ കാരണം മറ്റൊരു പെണ്ണിനും ഉണ്ടാവില്ലെന്ന് എനിക്ക് വാക്ക് തരണം.. പെൺകുട്ടികൾക്ക് ജോലി ഇണ്ടോ ഇല്ലയോ എന്നുള്ളതൊക്കെ അവരുടെ വീട്ടുകാരെ ചുറ്റി പറ്റി ഇരിക്കും.. പഠിപ്പിക്കാനും ജോലിക്കു വിടാനും മനസ്സില്ലാത്തവർ പെൺകുട്ടികളെ കെട്ടി പൂട്ടി വളർത്തും.. ഇനി അഥവാ അങ്ങനൊരു കുട്ടി ആണ് നിന്റെ ജീവിതത്തിൽ വരുന്നതെങ്കിൽ പോലും നിന്നിലൂടെ വേണം അവൾ സന്തോഷം അറിയാൻ… പരസ്പരം അറിഞ്ഞു ജീവിക്കാൻ പറ്റണം.. നിന്റെ സ്വന്തം കാര്യങ്ങൾ എങ്കിലും നിനക്ക് ചെയ്യാൻ കഴിയണം.. എല്ലാത്തിനും ഉപരി കുറച്ചു സമയം കിട്ടുമ്പോൾ എങ്കിലും അവൾ എന്ത് ജോലിയിൽ ആണെങ്കിലും അടുത്തു പോയി ഒന്നിരിക്കാൻ പറ്റണം.. ആ സന്തോഷം ഒന്നും പറഞ്ഞാൽ മോനു മനസ്സിലാവില്ലായിരിക്കും.. പക്ഷെ അമ്മക്ക് ഇന്നും അതൊരു സ്വപ്നം മാത്രമാണ്! ”

ജനലിലൂടെ ദൂരെ ആകാശത്തേക്ക് നോക്കി അവൻ മനസ്സിൽ അമ്മയോട് നന്ദി പറഞ്ഞു..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ.

രചന: കണ്ണൻ സാജു

Leave a Reply

Your email address will not be published. Required fields are marked *