വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 10 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

പ്രണവേട്ടൻ അകത്തേക്ക് പോയതും എനിക്ക് വല്ലാതെ കരച്ചിൽ വന്നു….

എന്തിനാണെന്ന് പോലും അറിയാതെ എന്റെ മനസ്സ് നീറി…

കരഞ്ഞു പോകുമെന്നുറപ്പായ നിമിഷം ഞാൻ ഒാടി ബാത്റൂമിൽ കയറി ടാപ്പ് തുറന്ന് വെച്ചിട്ട് കുറെ കരഞ്ഞു…

എത്ര നേരം അങ്ങനെ കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല…കുറെ കരഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം ലഭിച്ചു…

പ്രണവേട്ടന് ഒരു പ്രണയമുണ്ടെന്നറിഞ്ഞപ്പോൾ തനിക്ക് ഇത്ര വേദനിച്ചെങ്കിൽ വർഷങ്ങളായി പ്രണവേട്ടനെ സ്നേഹിക്കുന്ന ലച്ചുവിന് എന്റെ കഴുത്തിൽ പ്രണവേട്ടന്റെ താലി വീണപ്പോൾ എത്രത്തോളം വേദനിച്ചിട്ടുണ്ടാകും???

ഇനി ഒരു പക്ഷേ, പ്രണവേട്ടനും ലച്ചുവിനെ തന്നെ ആയിരുന്നോ സ്നേഹിച്ചത്..?

ആ ഒാർമ്മയിൽ ഞാൻ ഒന്നു നടുങ്ങി…

സുന്ദരിയാണവൾ….

തന്നെ പോലെയല്ല,അടക്കവും ഒതുക്കവും വിനയവുമൊക്കെയുളള എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വഭാവം…

പ്രണവേട്ടൻ പഠിക്കാനായി വിദേശത്തേക്ക് പോയതിൽ പിന്നെ തമ്മിൽ കാണുന്നത് തന്നെ വിരളമാണ്…

ഒരു പക്ഷേ, ലച്ചുവിനോടുളള ഇഷ്ടം തുറന്നു പറയാൻ വന്ന പ്രണവേട്ടൻ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി തന്നെ വിവാഹം കഴിച്ചതായിരിക്കുമോ…??

അങ്ങനെയാണെങ്കിൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പേരെ അല്ലേ ഒരു താലി കൊണ്ട് താൻ അകറ്റിയത്..?

ആജന്മ ശത്രുവായി പ്രഖ്യാപിച്ച താൻ ഇപ്പോൾ പ്രണവേട്ടനെ സ്നേഹിക്കാനും തുടങ്ങിയോ…?

പ്രണവേട്ടന്റെ പേര് ലച്ചുവിനോട് കൂടി പറയുമ്പോൾ തന്നെ ഉളളു പൊളളുന്നൂ…

അറിയില്ല…പക്ഷേ, പ്രണവേട്ടൻ ലച്ചുവിനെയും സ്നഹിച്ചിട്ടുണ്ടെങ്കിൽ താനായിട്ട് അവരെ പിരിക്കാൻ പാടില്ല..

ലച്ചുവിന് അവളുടെ പ്രണവേട്ടനെ തിരികെ നൽകണം….

എന്തുക്കൊണ്ടോ നെഞ്ചു വല്ലാതെ വേദനിക്കുന്നതായി തോന്നുന്നു…

അറിയാതെ എന്റെ കെെ കഴുത്തിലെ താലിയിൽ മുറുകി…

ഇല്ല,ഇത് വെറും ഒരു ലോഹ വസ്തു മാത്രമാണ്..പരസ്പരം പ്രണയം ഉണ്ടെങ്കിൽ മാത്രമെ ഇൗ താലിയ്ക്ക് അതിന്റെ പരിശുദ്ധിയുണ്ടാകൂ..

തളരാൻ പാടില്ല…തനിക്ക് കുറച്ചു ലക്ഷ്യങ്ങളുണ്ട്…

ധ്രുവിനെ കണ്ടു പിടിക്കണം,തന്നെ ചതിച്ചതെന്തിനാണെന്നറിയണം..

തന്നെ അപായപ്പെടുത്താൻ രാകേഷിന് നിർദ്ദേശം കൊടുത്തത് ആരാണെന്ന് കണ്ടു പിടിക്കണം….

എല്ലാത്തിലും ഉപരിയായി പ്രണവേട്ടൻ ആരെയാണ് സ്നേഹിച്ചതെന്ന് കണ്ടു പിടിക്കണം…

വികാരങ്ങൾക്ക് അടിമപ്പെട്ടു തളർന്നു പോയാൽ ചിലപ്പോൾ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വെച്ച് താൻ ഇതിനെല്ലാം വലിയ വില കൊടുക്കേണ്ടി വരും…

തളരാൻ പാടില്ല…

തീരുമാനിച്ചുറപ്പിച്ചത് പോലെ ഞാൻ മുഖം കഴുകി പുറത്തേക്കിറങ്ങി…

ഹാളിൽ എന്നെ കാത്തിരുന്നത് പോലെ പ്രണവേട്ടൻ ഉണ്ടായിരുന്നു…

“സമയം 4 കഴിഞ്ഞു…എനിക്ക് ഒാസ്ട്രേലിയക്കുളള ഫ്ളെെറ്റ് 9 മണിക്കാണ്…so, ഇവിടുന്ന് 8 മണിക്ക് എങ്കിലും ഇറങ്ങണം… അതുക്കൊണ്ട് ഉറങ്ങാം..നീ റൂമിൽ കിടന്നോളൂ..ഞാൻ ഹാളിൽ കിടക്കാം..നിനക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയായത് കൊണ്ട് ലെെറ്റ് ഒന്നും ഒാഫാക്കണ്ട…”

പ്രണവേട്ടൻ അങ്ങനെ പറഞ്ഞതും സമ്മതം എന്ന പോലെ ഞാൻ റൂമിലേക്ക് നടന്നു..

പക്ഷേ, പ്രണവേട്ടൻ പറഞ്ഞതിന് വിപരീതമായി ഞാൻ റൂമിലേക്ക് കയറിയ ഉടനെ കതകടച്ചു കുറ്റിയിട്ടു…

ബെഡിൽ വന്ന് കിടന്നിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…

ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളായിരുന്നു മനസ്സ് നിറയെ…

പ്രണവേട്ടന് വെറെ ഒരാളെ ഇഷ്ടമായിരുന്നെങ്കിൽ ഇന്ന് തന്നെ ഉമ്മ വെച്ചതിന് പിന്നിലുളള ചേതോവികാരം എന്തായിരുന്നു…?

ഇനി തന്നെയായിരുന്നോ പ്രണവേട്ടൻ സ്നേഹിച്ചത്…?

ഇല്ല,അങ്ങനെയാകാൻ ഒരു വഴിയുമില്ല..എത്രത്തോളം വിഷമിപ്പിക്കാമോ അത്രയെറെ പണികൾ ഞാൻ കൊടുത്തിട്ടുണ്ട്…

അവസാനമായി താൻ കാണിച്ചത് കുറച്ചു കൂടുകയും ചെയ്യ്തു…

സ്വന്തം ചേട്ടന്റെ കല്ല്യാണത്തിന് ബന്ധുക്കളൊടോപ്പം ഇട്ട കരി നീല ഷർട്ടിൽ,ലച്ചു ഉടുത്തത് ചുവന്ന കരയുളള സെറ്റും മുണ്ടും ആയതീനാൽ അവൾക്ക് വിഷമമാകാതിരിക്കാൻ താൻ അറിയാത്തതു പോലെ വിളക്ക് കൊണ്ട് വന്നു അതിലുളള എണ്ണ ഷർട്ടിലാക്കി…

പക്ഷേ, ചെയ്തത് കൂടി പോയോന്ന് അറിഞ്ഞത് വീട്ടിൽ പോയി ഡ്രസ്സ് മാറി വന്നപ്പോളേക്കും കല്ല്യാണം കഴിഞ്ഞപ്പോളാണ്…

കൂടി നിന്നവരോക്കെ കുറ്റപ്പെടുത്തിയപ്പോൾ തല കുനിച്ചൂ നിന്ന പ്രണവേട്ടന്റെ മുഖം ഇപ്പോളും എന്റെ മനസ്സിലുണ്ട്…

എത്രയോ തവണ തന്റെ കുസൃതികളാൽ അദ്ദേഹം വിഷമിച്ചിട്ടുണ്ട്.. എന്നിട്ടും തനിക്കൊരു ആപത്ത് വന്നപ്പോൾ നാണക്കേടിൽ നിന്നും എന്റെ കുടുംബെ രക്ഷിച്ചു,ഇപ്പോൾ തനിക്കൊരു ജീവിതവും വെച്ച് നീട്ടുന്നു…

എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി…

ഉറക്കം വരാതെ ഞാൻ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

എത്ര നാളായി താൻ ഒന്ന് ഉറങ്ങിയിട്ടെന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ സങ്കടം തോന്നി…

6 മണി വരെ റൂമിൽ ഇരുന്ന ശേഷം ഞാൻ പയ്യെ റൂം വിട്ട് പുറത്തിറങ്ങി…

ഹാളിലെ സോഫയിൽ അഡ്ജസ്റ്റ് ചെയ്യ്തു കിടക്കുന്ന പ്രണവേട്ടനെ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി…

കൊച്ചു കുഞ്ഞുങ്ങളെ പോലെ ഉറങ്ങുന്ന പ്രണവേട്ടന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഞാൻ ഒതുക്കി വെച്ചു…

ഒരു നിമിഷം എന്റെ മനസ്സിലേക്ക് ലച്ചുവിന്റെ മുഖം കടന്നു വന്നതോടെ ഞാൻ സ്വയം നിയന്ത്രിച്ച് അടുക്കളയിലേക്ക് ചെന്നു…

ഫ്രിഡ്ജിൽ അത്യാവശ്യം പച്ചക്കറികളും പാലും ഉണ്ടായിരുന്നു…

ഇതോക്കെ പ്രണവേട്ടൻ എപ്പോൾ പോയി വാങ്ങിയെന്ന് ഞാൻ അദ്ഭൂതപ്പെട്ടു…

പിന്നെ ഞാൻ കബോർഡിലുണ്ടായിരുന്ന മെെദയും ഗോതമ്പും കുഴച്ചു കുറച്ച് ബട്ടൂരയും വെജിറ്റബിൾ കറിയും ഉണ്ടാക്കി… വളരെ ശ്രദ്ധയോടെ പാത്രങ്ങളൊന്നും അനക്കാതെ ആണ് ഞാൻ പാചകം ചെയ്തത്..

പ്രണവേട്ടന്റെ നിദ്രയ്ക്ക് ഭംഗം വരരുതല്ലോ…??

ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയതിന് ശേഷം ഞാൻ പോയി കുളിച്ചു..

ശേഷം പാൽ എടുത്ത് ഇഞ്ചിയും ഏലയ്ക്കയും ചേർത്ത് ചായയുണ്ടാക്കിയിട്ട് പ്രണവേട്ടനെ ഉണർത്താനായി ചെന്നു…

എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് സോഫയിൽ പ്രണവേട്ടൻ ഇല്ലായിരുന്നു…

എവിടെ പോയെന്ന് തിരക്കാനായി നടന്നതും പിറകിൽ നിന്നാരോ തോണ്ടി,തിരിഞ്ഞു നോക്കിയതും ആരെയും കണ്ടില്ല,അപ്പോളേക്കും എന്റെ കെെയ്യിലിരുന്ന ചായ പ്രണവേട്ടന്റെ കെെയ്യിലെത്തിയിരുന്നു…

പറ്റിച്ചതിനുളള ദേഷ്യം പോലെ ഒന്നു തുറിച്ച് നോക്കിയതിന് ശേഷം ഞാൻ റൂമിലേക്ക് നടന്നു..

പെട്ടെന്ന് നിന്നിട്ട് പറഞ്ഞു,

“പോകാൻ ഒരുങ്ങിക്കോ… നേരത്തെ ഇറങ്ങിയില്ലെങ്കിൽ ചിലപ്പോൾ ഇവിടുത്തെ ബ്ലോക്കിൽ ഫ്ളെെറ്റ് കാണാൻ പോലും പറ്റിയില്ലെന്ന് വരില്ല…”

“ഉത്തരവ് തമ്പുരാട്ടി…!!”.

ഞാൻ പറഞ്ഞതിനെ പ്രണവേട്ടൻ കളിയാക്കിയതും ഞാൻ ദേഷ്യത്തോടെ മുറിയിൽ കയറി വാതിലടച്ചു…

” എപ്പോളും വാതിൽ അടയ്ക്കാൻ ആ മുറിയിൽ വല്ലോം നിധിയുമുണ്ടോ…??”

പുറത്ത് നിന്ന് പ്രണവേട്ടന്റെ ആത്മഗതം കേട്ടതും എനിക്ക് ചിരിപ്പൊട്ടി…

ഞാൻ യൂണിഫോം മാറി വന്നതും വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ട് വാതിൽ തുറന്ന ഞാൻ ഞെട്ടി പോയി…

വെറും ബാത്ടൗവ്വൽ മാത്രം ധരിച്ച് പ്രണവേട്ടൻ…

നെറ്റിയിൽ നിന്നും വെളളം അപ്പോളും ഒലിച്ചിങ്ങുന്നുണ്ടായിരുന്നു…

രോമവൃതമായ പ്രണവേട്ടന്റെ നെഞ്ചു കണ്ടതും എനിക്ക് നാണം വന്നു…

ഇരു കെെ കൊണ്ടും പ്രണവേട്ടൻ നെഞ്ചു മറച്ചതും ഞാൻ ചമ്മി പോയി…

ഞാൻ പെട്ടെന്ന് വാതിൽക്കൽ നിന്നും മാറി കൊടുത്തു…

അകത്തേക്ക് വന്ന പ്രണവേട്ടൻ പെട്ടെന്ന് എന്റെ ചെവിയിലായി വന്നു പറഞ്ഞു,

“നിനക്ക് നാണമില്ലേടീ,സ്വന്തം കെട്ടിയോനെ ഇങ്ങനെ നോക്കാൻ…?

ദെെവമേ..ഞാൻ എങ്ങനെ ഇവളെ വിശ്വസിച്ച് കൂടെ താമസിക്കും…??

ഇൗശ്വരാ…എന്റെ ചാരിത്രം….!!!

നീ തന്നെ എന്നെ കാത്തോളണേ…!!!”

പ്രണവേട്ടൻ അങ്ങനെ പറഞ്ഞതും ഞാൻ കൂടുതൽ കേൾക്കാനാകാതെ പുറത്തേക്ക് ഒാടി…

മുടി ചീകികൊണ്ടിരുന്നപ്പോളാണ് ഷർട്ടിന്റെ കെെയ്യും മടക്കി കൊണ്ട് പ്രണവേട്ടൻ ഇറങ്ങി വരുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടത്…

മെെൻഡ് ചെയ്യാതെ ഞാൻ മുടി ചീകി കൊണ്ടിരുന്നു…

അരയൊപ്പം ഇടതൂർന്നു കിടക്കുന്ന തിളക്കമുളള മുടിയാണ്,എന്നും ലച്ചുവാണ് മുടി പിന്നി തരുന്നത്,മുടി അഴിച്ചിട്ടാൽ അത് മാനേജ് ചെയ്യാൻ എനിക്ക് പറ്റില്ല,അതു കൊണ്ട് അവൾ എനിക്ക് ഭംഗിയിൽ ആയിരം പിന്നിലിട്ട് കെട്ടീ തരും…

ഇതിപ്പോൾ മുടിയിലെ കെട്ട് അഴിക്കാൻ തന്നെ അര മണിക്കൂറെടുത്തു…

ഇനി ഞാൻ ഇതെപ്പോൾ കെട്ടി തീർക്കുമോ..?

പെണ്ണുങ്ങളുടെ കഷ്ടപാട് ഒാർത്തു ഞാൻ സ്വയം ദെെവത്തെ വിളിച്ചു…

ഒരു വിധത്തിൽ മുടി പൊക്കി കെട്ടി ഏകദേശം ഒരു പോണിടെയ്ൽ സ്റ്റെെൽ ആക്കിയപ്പോളാണ് എന്നെ നോക്കി നിൽക്കുന്ന പ്രണവേട്ടനെ കണ്ടത്…

ഒരു ലോഡ് പുച്ഛം കൊടുത്തിട്ട് ഞാൻ അടുക്കളയിലേക്ക് നടന്നു…

ഫുഡെടുത്ത് കൊണ്ട് വരുമ്പോളാണ് പെട്ടെന്ന് ഒരു ഫോൺ കോൾ പ്രണവേട്ടന് വന്നത്..

എന്നെ ഒന്നു നോക്കിയതിന് ശേഷം തിടുക്കത്തിൽ പ്രണവേട്ടൻ പുറത്തേക്കുളള വാതിൽ തുറന്നു പോകുന്നത് കണ്ടപ്പോൾ എന്നിൽ എന്തോ ഒരു സംശയം നിറഞ്ഞു…

ആരായിരിക്കും പ്രണവേട്ടനെ വിളിച്ചത്…??

എന്തുക്കൊണ്ടാണ് എന്റെ മുന്നിൽ നിന്നും പ്രണവേട്ടൻ ഫോൺ അറ്റെൻഡ് ചെയ്തത്…??

എന്നിലെ CID ഉണർന്നു…

ആരാണ് വിളിച്ചതെന്നറിയാൻ ഞാൻ പതുങ്ങി പതുങ്ങി പോയി വാതിലിന്റെ അടുത്തു നിന്നതും പ്രണവേട്ടൻ അകത്തേക്ക് വരാൻ വാതിൽ ശക്തിയായി തുറന്നതും ഒരുമ്മിച്ചായിരുന്നു…

വാതിൽ കൃത്യമായി എന്റെ നെറ്റിയിൽ വന്നിടിച്ചതും ഞാൻ പിറകിലേക്ക് മറിഞ്ഞു വീണു…

അതു കണ്ട് പ്രണവേട്ടൻ എന്നെ വന്നു പിടിച്ചെഴുന്നേൽപ്പിച്ചു…

എന്നെ രൂക്ഷമായി നോക്കുന്ന പ്രണവേട്ടനെ കണ്ടതും ഞാൻ തലയ്ക്ക് നല്ല വേദന ഉളളത് പോലെ അഭിനയിച്ചു…

അത് കണ്ടു എെസ് എടുക്കാൻ അടുക്കളയിലേക്ക് പോയ പ്രണവേട്ടനെ കണ്ടപ്പോൾ ഞാൻ അറിയാതെ ദെെവത്തെ വിളിച്ചു പറഞ്ഞു പോയി…

“പണികളെല്ലാം തിരിച്ചു വരുവാണല്ലോ പിളേളച്ചാ….!??”

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ… (തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *