ചെമ്പകം, നോവൽ ഭാഗം 7 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എല്ലാം കൂടെ ഓർത്തപ്പോ ഉള്ളിലൂടെ ഒരു മിന്നല് പാഞ്ഞു കയറുന്ന പോലെ തോന്നി…🥺

പിന്നെ അധികം സമയം കളയാതെ ചന്തൂന്റെ strict ഓഡർ അനുസരിച്ച് സാരി എടുത്ത് നന്നായി ഞൊറിഞ്ഞുടുത്തു…

complete red colour ൽ ഉള്ള പാർട്ടിവെയർ സാരിയായിരുന്നു..അതിന്റെ ഭംഗി കൂട്ടാൻ പാകത്തിന് red colour weightless stones ഉം ഉണ്ടായിരുന്നു….ബ്ലൗസിന്റെ കൈ കുറച്ച് transparent ആണെങ്കിലും പെട്ടെന്നുള്ള കാഴ്ചയിൽ അതറിയാൻ കഴിയില്ല…മുടി മുന്നിലേക്ക് മെടഞ്ഞെടുത്ത് കുറച്ച് മുടി മുഖത്തേക്ക് ഒതുക്കിയിട്ടു….

കാതില് അത്യാവശ്യം വലിപ്പമുള്ള ഒരു സിൽവർ കളർ stone പതിച്ച കമ്മലും കഴുത്തിൽ ഒറ്റക്കൽ മാലയും കൈയ്യില് ചുവന്ന കുപ്പിവളകളും ഇട്ട് ഭംഗിയായി ഒരുങ്ങി… എല്ലാം കഴിഞ്ഞപ്പോ തന്നെ ഡോറിൽ ആരോ കാര്യമായി മുട്ടുന്ന ശബ്ദം കേട്ടു….

ഞാൻ ഡോറ് തുറന്നപ്പോ ചന്തുവായിരുന്നു…

ഇതാര്..കാവിലെ ഭഗവതി നേരിട്ടിറങ്ങിയതോ…???🙄

അവളെന്നെ അടിതൊട്ട് മുടി വരെ നോക്കി…

സത്യം പറയാല്ലോ അമ്മാളൂ… സൂപ്പർ…👌👌 നീ ഇന്ന് സകലയെണ്ണത്തിനേം വഴി തെറ്റിയ്ക്കും… ഡീ.. ശരിയ്ക്കും നല്ല ഭംഗിയുണ്ട്…

അത് പിന്നെ ഇല്ലാണ്ടിരിക്ക്വോ…ഞാനാരാ മോള്…😁😁 ഞാൻ ബ്ലൗസിന്റെ തോൾഭാഗം കൈകൊണ്ടൊന്നുയർത്തി പറഞ്ഞു..

ഹാ.. എങ്കില് മോള് വേഗം വന്നേ… Time നോക്ക്.. 7.30.. ഇനിയും വൈകിയാ വെങ്കി ഡോക്ടർ party യും കഴിഞ്ഞ് വാളു വച്ച് കിടക്കണ കാഴ്ചയും കണ്ടിട്ട് വരാനേ പറ്റൂ…

ചന്തു എന്നേം കൂട്ടി താഴേക്ക് നടന്നു…അവൾടെ സ്കൂട്ടീലായിരുന്നു ഞങ്ങളവിടെ എത്തിയത്… എന്തെങ്കിലും attractive light arrangements കൊണ്ട് ഈ സാരീടെ നിറം വല്ല പച്ചയോ മഞ്ഞയോ ആയിരുന്നെങ്കിലെന്ന് പ്രാർത്ഥിച്ചായിരുന്നു അവിടേക്ക് നടന്നത്…

വെങ്കി സാറിന്റെ പരിചയത്തിലുള്ള റിസോർട്ടായിരുന്നു…അവിടേക്ക് കാലെടുത്ത് വച്ചപ്പോഴേ കേൾക്കാമായിരുന്നു JBL speaker ൽ നിന്നും ഉയർന്നു വരുന്ന Dj songs ന്റെ ബഹളം… ഞാൻ ഓരോന്നും മനസിൽ വിചാരിച്ച് ചന്തൂനൊപ്പം പതിയെ നടന്നു… ഇടയ്ക്ക് ചുറ്റും ഒന്നു കണ്ണോടിച്ചു…China fairy party light ഉം Texas model arrangements ഉം ആയിരുന്നു ചുറ്റും… outdoor party ആയിരുന്നത് കൊണ്ട് ആകെ ഒരു ഭംഗിയായിരുന്നു… എന്നും യൂണിഫോമിൽ മാത്രം കണ്ടിരുന്ന മുഖങ്ങളെല്ലാം നല്ല ഭംഗിയായി അണിഞ്ഞൊരുങ്ങിയായിരുന്നു എത്തിയിരുന്നത്…

പൂൾ സൈഡിൽ ഒരു ഡാൻസിംഗ് ഡയസും അതിൽ നിന്നും വിട്ട് മാറി മെയിൻ ഡയസുമായിരുന്നു… അർജ്ജുനൻ ഡോക്ടറും wife ഉം വെങ്കി സാറുമായി കാര്യമായ സംസാരത്തിലായിരുന്നു… ഞാൻ പതിയെ അവർക്കരികിലും പരിസരത്തുമൊക്കെ ഒന്ന് കണ്ണോടിച്ചു നോക്കി… പക്ഷേ ഡോക്ടറെ മാത്രം അവിടെയെങ്ങും കണ്ടില്ല..

അർജ്ജുൻ ഡോക്ടറും wife ഉം ഡയസീന്ന് ഇറങ്ങിയതും ഞാനും ചന്തുവും വെങ്കി സാറിനടുത്തേക്ക് ചെന്നു… കൈയ്യില് കരുതിയിരുന്ന ഗിഫ്റ്റ് ഞങ്ങള് രണ്ടാളും ഒരുമിച്ച് വെങ്കി സാറിന് കൊടുത്തതും അങ്ങേര് thanks എന്നും പറഞ്ഞ് കൈ മുറുകെ ചേർത്ത് പിടിയ്ക്കാൻ തുടങ്ങി…

ഒരു പരിധി കഴിഞ്ഞിട്ടും വിടാൻ ഉദ്ദേശമില്ലാത്തപോലെയായപ്പോ എനിക്ക് ഡോക്ടർ പറഞ്ഞതൊക്കെ ഓർമ്മ വന്നു.. ഞാൻ അതിൽ ഒട്ടും comfortable അല്ലാതെ മുഖം ചുളിയ്ക്കാൻ തുടങ്ങി…

രേവതീ…You looking gorgeous… Really superbbb….

ഞാൻ മുഖത്ത് ചിരിയും അസ്വസ്ഥതയും ഒരുപോലെ ഫിറ്റ് ചെയ്ത് കൈ അയച്ചെടുക്കാൻ ശ്രമിച്ചു…

പെട്ടെന്നാ എന്നെ വകഞ്ഞ് മാറ്റി ഒരു കൈ എന്റെ കൈപ്പിടിയെ നീക്കി വെങ്കി സാറിന്റെ കൈയ്യിൽ പിടുത്തമിട്ടത്… ഞാനും ചന്തുവും ഒരുപോലെ ആ മുഖത്തേക്ക് ഒരു ഞെട്ടലോടെ നോക്കി…

റെഡ് കളർ ഷർട്ടും(inshirt)ബ്ലാക്ക് പാന്റുമൊക്കെ ആയി ഒരു Trendy look ൽ ഡോക്ടർ നവനീത് കൃഷ്ണ ഞങ്ങൾക്ക് മുന്നിൽ നിൽക്കുന്നു.. ഞാനാദ്യമായാ ഡോക്ടറിനെ അത്രയും modern ആയി കാണുന്നേ…എന്നും കോട്ടും steth ഉം ഒക്കെ തൂക്കിയല്ലേ…

Hearty congratss venki doctor…!!!!

ഡോക്ടർ അതും പറഞ്ഞ് വെങ്കി സാറിന്റെ കൈ പിടിച്ചു കുടഞ്ഞു…ഞങ്ങള് ചെറിയൊരു പുഞ്ചിരിയോടെ ഡയസിൽ നിന്നും ഇറങ്ങി.. ഞങ്ങള് ഇറങ്ങി സീറ്റിൽ ഇരിയ്ക്കും വരെ ഡോക്ടർ വെങ്കി സാറിനോട് എന്തൊക്കെയോ പറഞ്ഞ് നിൽക്ക്വായിരുന്നു…. ഇടയ്ക്കിടെയുള്ള നോട്ടം പാളി വീഴുന്നത് ഞങ്ങളിരിക്കുന്ന ഭാഗത്തേക്കും….

പിന്നെ എല്ലാവരും എത്തി കഴിഞ്ഞപ്പോ ഡോക്ടറും അർജ്ജുൻ ഡോക്ടറിനടുത്തായി പോയിരുന്നു…രണ്ട് മൂന്ന് തവണ മുഖത്തേക്ക് നോക്കിയെങ്കിലും ആലുവ മണപ്പുറത്ത് വച്ച് കണ്ട ഒരു പരിചയ ഭാവം പോലുമില്ല… പിന്നെ ഞാനും കൂടുതലൊന്നും mind ആക്കാൻ പോയില്ല….

ഡോക്ടർ ആയോണ്ട് ഡോക്ടർ മാരോട് മാത്രമേ സംസാരിക്കുള്ളായിരിക്കും…😏😏😏😌😌

അമ്മാളൂ…നവനീത് ഡോക്ടർ വന്നോണ്ട് നീ രക്ഷപ്പെട്ടു..ഇല്ലേ വെങ്കി സാറിന്റെ കൈ നിന്റെ കൈയ്യില് ഒട്ടിപ്പോയേനെ….!!!

പിന്നെ…😏😏 ഒരു നവനീത് ഡോക്ടർ.. അങ്ങേര് വന്നില്ലെങ്കിലും ഞാൻ കൈ വലിച്ചു കുടഞ്ഞെടുത്തേനെ…!!!

ന്മ്മ്മ്..എടുക്കും..എടുക്കും… ന്നിട്ടാ അവിടെ നവരസത്തിന് പകരം നിന്റെ വക രണ്ട് മൂന്നെണ്ണം കൂടി അധികം കാണിച്ചു നിന്നത്…

ചന്തു അത് പറഞ്ഞതും വെങ്കി സാറ് മൈക്കെടുത്ത് മുഴുനീള പ്രസംഗം തുടങ്ങിയിരുന്നു…എല്ലാവരും അല്പം അരോചകത്തോടും, അസഹിഷ്ണുത (ഒരു കാലത്തെTrendy വാക്കായിരുന്നില്ലേ…കിടന്നോട്ടേ…😂😂) യോടും കൂടി അതെല്ലാം കേട്ടിരുന്നു…

എല്ലാം കഴിഞ്ഞ് ഫുഡ് കഴിയ്ക്കാനായി party പിരിഞ്ഞു… എനിക്ക് non veg ശീലമില്ലാത്തോണ്ട് veg ന്റെ portion ലേക്ക് നടന്നു…

പെട്ടെന്നാ ഡോക്ടറ് ഫോൺ തോളില് adjust ചെയ്ത് അവിടേക്ക് വന്നത്… boffey food ആയോണ്ട് ഞാൻ എടുക്കാൻ വന്ന section ൽ തന്നെ വന്നപാടെ ഡോക്ടറും വന്നു നിന്നു.. ഞാൻ കാര്യമായി മുഖം കൊടുക്കാതെ സ്പൂൺ എടുത്ത് food പ്ലേറ്റിലാക്കി…

ഡോക്ടറും വലിയ mind ഇല്ലാതെ food എടുത്ത് തിരിഞ്ഞു… പെട്ടെന്ന് ചന്തൂനെ കണ്ട് മൊബൈലില് ഒരു just a minute പറഞ്ഞ് അവൾക്ക് നേരെ തിരിഞ്ഞു…

ചാന്ദിനി…എപ്പോ വന്നു…???

കു… കുറച്ച് നേരായതേയുള്ളൂ ഡോക്ടർ…!!

അവള് കഴിച്ചോണ്ടിരുന്ന ഫുഡ് പെട്ടെന്ന് ഉള്ളിലേയ്ക്കിറക്കി പറഞ്ഞു…

ok..you carry-on… വീണ്ടും മൊബൈലിലേക്ക് concentrate ചെയ്ത് ആള് നടന്നു പോയി അർജ്ജുൻ ഡോക്ടറിന്റെ ടീമിലേക്ക് jont ചെയ്തു….

പിന്നെ അവർടെ വലിയ വലിയ വിശേഷങ്ങളും ചിരിയുമൊക്കെയായി കൂടി…ഇടയ്ക്ക് pepsi can പൊട്ടിച്ച് സിപ്പ് ചെയ്യുന്നുമുണ്ടായിരുന്നു…

എന്താടീ അമ്മാളൂ…നവനീത് ഡോക്ടർ നിന്നോടൊന്നും മിണ്ടാഞ്ഞത്..!!! എന്നോട് പോലും മിണ്ടി.. എന്നിട്ടും ഒരേ ടീമിലായിട്ട് നിന്നോടെന്താ ഒന്നും…

ആആആആആ..അതെനിക്കെങ്ങനെ അറിയാം.. എന്താന്ന് നീ അങ്ങേരോട് പോയി ചോദിക്ക്… ചിലപ്പോ അങ്ങേർക്ക് ചന്തം പിടിച്ചു കാണില്ല…അതാവും…ചുമ്മാതല്ല വാർപ്പ് കിട്ടിയത്..

ഞാൻ ദേഷ്യത്തിൽ അത്രയും പറഞ്ഞ് ഫുഡ് കഴിച്ചു തുടങ്ങി…

അമ്മാളൂ..ഞാനിപ്പോ ഇറങ്ങും വണ്ടീല് oil കുറവാ… ഞാൻ പോയി ഓയിലടിച്ച് വരും വരെ നീ ഇവിടെ നിൽക്കണം… എന്നിട്ട് നമുക്ക് ഒന്നിച്ച് പോകാം…

എടീ..ഞാനൊറ്റയ്ക്ക് എനിക്കാണെങ്കി ഇവിടെ ആരേം പരിചയവുമില്ല…

അത് സാരല്യ..ഞാനിപ്പോ വരാം… ഒരു 10 minutes…അതിനുള്ളിൽ ഞാനെത്തും.. നീ ഒന്ന് adjust ചെയ്യെടാ…പ്ലീസ്…

ന്മ്മ്മ്.. ഓക്കെ.. ഓക്കെ…but 10 minutes എന്നു പറഞ്ഞാ 10minutes…അതിനുള്ളിൽ ഇവിടെ എത്തണം…

ok…done….👍👍

അതും പറഞ്ഞ് അവള് കഴിച്ചെഴുന്നേറ്റു…അപ്പോഴും ഡോക്ടേർസ് ടീം അവിടെ വലിയ ചിരിയും കളിയും തന്നെ ആയിരുന്നു….

ഞാൻ ഒന്നു ചിണുങ്ങി നോക്കിയിട്ട് മുഖം തിരിച്ച് നടന്നു…കൈകഴുകി വന്നപ്പൊഴേക്കും party അടുത്ത level ലേക്ക് കടന്നിരുന്നു…

ok..ശരീഡാ… ഇപ്പോ വരാമേ..നീ ഒന്നു wait ചെയ്യണേ…

ചന്തു സ്കൂട്ടി വളച്ചെടുക്കുമ്പോഴും അങ്ങനെയൊക്കെ പറഞ്ഞ് വണ്ടി സ്റ്റാർട്ടാക്കി…

ഞാൻ തിരികെ partyൽ joint ചെയ്തു… പെട്ടെന്നാ ചുറ്റുമുള്ള ലൈറ്റൊക്കെ ഓഫായി പൂൾ സൈഡിലെ ഡാൻസിംഗ് ഡയസില് മാത്രം നീല പ്രകാശ രശ്മികൾ തെളിഞ്ഞത്….

വെള്ളത്തിന്റെ ഓളങ്ങൾ അവിടെയുണ്ടായിരുന്ന എല്ലാവരിലും പ്രതിബിംബം തീർത്തു…അത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി തോന്നി.. ഞാൻ ചുറ്റുമൊന്ന് നോക്കി സാരിത്തലപ്പ് പിടിച്ച് പതിയെ നടന്നു…

അവിടെയുണ്ടായിരുന്ന എല്ലാവരും pair ആയി ഡയസിൽ western style ൽ ഡാൻസ് കളിയ്ക്കുന്ന തിരക്കിലാണ്..അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും romanci തകർക്കുന്നുണ്ടായിരുന്നു…അതിന് ചേരുന്ന fusion music ആണ് background ൽ….

എല്ലാം കണ്ട് അല്പം ഒഴിഞ്ഞു മാറി നിൽക്കുകയായിരുന്നു ഞാൻ… പെട്ടെന്നാ വെങ്കി സാറ് ഒരു വഷളൻ ചിരിയുമായി എന്റെ നേർക്ക് വന്നത്…

ദൈവമേ…പണി പാലും വെള്ളത്തിൽ കിട്ട്വാണല്ലോന്ന് മനസിലോർത്തതും അയാളെനിക്കരികിലേക്ക് നടന്നടുത്തു…

ഞാൻ സാരിയിലുള്ള പിടുത്തം മുറുക്കി നിന്നതും ഏതോ ഒരു ശക്തി എന്റെ കൈയ്യിൽ മുറുകെ പിടിച്ച് വലിച്ച് എന്നെ ഡയസിലേക്ക് നിർത്തി…

പിടിയുടെ ശക്തിയിൽ ഇറുകെയടഞ്ഞ കണ്ണുകൾ ഞാൻ മെല്ലെ തുറന്നതും നീല വെളിച്ചത്തിന്റെ ശോഭയിൽ തിളങ്ങുന്ന കണ്ണുകളിൽ ഒരു നിറഞ്ഞ പുഞ്ചിരി നിറച്ച് നിൽക്കുന്ന ഡോക്ടറിന്റെ മുഖമായിരുന്നു കണ്ടത്….

മുഖത്തിന് അങ്ങിങ്ങായി വെള്ളത്തിന്റെ തിരയിളക്കം പ്രതിബിംബം സൃഷ്ടിയ്ക്കുന്നുണ്ടായിരുന്നു… ഡോക്ടർ മുഖത്തെ പുഞ്ചിരി ഒട്ടും ചോരാതെ എന്നെ വീണ്ടും ഡോക്ടറിലേക്കടുപ്പിച്ചു…

Can you dance with me…???😁🥰

ഡോക്ടറിന്റെ ഗൗരവമേറിയ ശബ്ദത്തിൽ നിന്നും പ്രണയാർദ്രമായ ധ്വനി മറനീക്കി പുറത്തുവന്ന പോലെ എനിക്ക് തോന്നി…..

ഞാൻ യാന്ത്രികമായി മിഴികൾ ഇമ ചിമ്മി തുറന്നെങ്കിലും ശ്രദ്ധ ഡോക്ടറിന്റെ മുഖത്തേക്ക് തന്നെ നീണ്ടു….

പെട്ടെന്ന് ഡയസിൽ ashiqui 2 movie song (അല്പം old ആണെന്നറിയാം എങ്കിലും Trendy ഞാൻ കേൾക്കുന്നത് നിങ്ങൾക്കും നിങ്ങൾക്ക് fvrt ആയി ഥോന്നുന്നത് എനിക്കും അറിയില്ല…so love anthem തന്നെ ആയിക്കോട്ടെ… ആർക്കും പരാതി വേണ്ട) ഉയർന്നു കേട്ടു…

song ന്റെ തുടക്കത്തിലെ Bgm മുഴങ്ങുന്നതിനനുസരിച്ച് ലൈറ്റ്സ് കത്താനും അണയാനും തുടങ്ങി… ഞാൻ ഒരുനിമിഷം കണ്ണ് മിഴിച്ചു നിന്നു പോയി…

🎶Hum there Bina ab rah Nahi sakthe there Bina kyavah jood Mera……..

പാട്ട് ഉയർന്നു കേട്ടതും ഡോക്ടർ ഒരു ചിരിയോടെ എന്റെ ഇരുകൈകളിലേക്കും വിരൽ ചേർത്തു…എന്നെ ഒന്നു കൂടി ഡോക്ടറിലേക്ക് ചേർത്ത് നിർത്തി….

🎶Hum there Bina ab rah Nahi sakthe There Bina kyavah jood Mera…. Thujh se Juda kar hoja engi tho hud se he ho ja engi Juda…..

Kyu ki thumhiho…Ab thumhiho… Zindagi ab thumhiho….. Jenah bhe Mera durdh bhi Meri ashiqui ab thumhiho….🎶

ഡോക്ടർ പാട്ടിന്റെ താളത്തിനൊപ്പം എന്നോടൊപ്പം dance ചെയ്യാൻ തുടങ്ങി… അടുത്ത് നിന്ന അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും ഞങ്ങളെ അമ്പരന്ന് നോക്കുന്നുണ്ടെങ്കിലും ഡോക്ടറതൊന്നും ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല….. ഒരുവേള എന്റെ കൈ ഒന്നയച്ച് വിട്ട് എന്നെ ഡോക്ടറിൽ നിന്നും അടർത്തി വീണ്ടും അതിന്റെ ഇരട്ടി വേഗത്തിൽ ആ നെഞ്ചിലേക്ക് തന്നെ ചേർത്തു…എന്റെ കൈ ഡോക്ടറിന്റെ നെഞ്ചിലമർന്നതും ഡോക്ടർ കൈകൾ മെല്ലെ എന്റെ ഇടുപ്പിലേക്ക് ചേർത്തെന്നെ ഒന്നു കൂടി അടുപ്പിച്ചു നിർത്തി….

ആ കണ്ണുകൾ എന്റെ കണ്ണുകളിലേക്ക് ആഴാന്നിറങ്ങും പോലെ തോന്നി…ഇടുപ്പിലമർന്ന കരതലം പതിയെ സാരിയുടെ മറനീക്കി എന്റെ അരക്കെട്ടിനെ വലയം ചെയ്യാൻ തുടങ്ങിയതും ഒരു വിറയൽ ശരീരത്തിലേക്ക് പാഞ്ഞു കയറി…

🎶Thera Mera rishthahe keysa Ikpal door ha Vara Nahi… There liye har roze he jeethee Thuch ko Diya Mera vakth sabhi…. Koyi lamaha Mera na ho there Bina… Har saas thena math rahh…mmhhh..🎶

ഡോക്ടറിന്റെ കൈകളിൽ നിന്നും പതിയെ ഒഴിഞ്ഞു മാറാനായി തിരിഞ്ഞതും വീണ്ടും എന്റെ കരങ്ങൾ ആ കൈപ്പിടിയ്ക്കുള്ളിലൊതുങ്ങി…മറുകൈ സാരിയിഴകളെ വകഞ്ഞ് എന്റെ അണിവയറിലേക്കും സ്ഥാനം പിടിച്ചു….ആ കൈയ്യുടെ മാർദ്ദവം എന്റെ വയറിലേക്ക് ആഴ്ന്നിറങ്ങി ശക്തിയിൽ എന്നെ പിറകിലേക്ക് വലിച്ചടിപ്പിച്ചു.. ഡോക്ടറിന്റെ നിശ്വാസത്തിന്റെ ചൂട് എന്റെ പിൻകഴുത്തിൽ പതിയുന്നുണ്ടായിരുന്നു…

ആ ചൂട് പിൻകഴുത്തിലും മുടിക്കെട്ടിൽ നിന്നും പുറത്തേക്കും സ്ഥാനം തെറ്റി ഒഴുകിയതും ഞാനൊന്ന് പൊള്ളി പിടഞ്ഞുയർന്നു… അപ്പോഴേക്കും ഡോക്ടറിന്റെ കൈകളാൽ ബന്ധനം തീർത്ത എന്റെ കൈകളേയും ചേർത്ത് എന്റെ വയറിലേക്ക് പതിയെ അടുപ്പിച്ചിരുന്നു…

ഡോക്ടറിന്റെ കരസ്പർശമേറ്റ എന്റെ ഉദരവും നാഭിച്ചുഴിയും ശ്വാസഗതിയ്ക്കനുസൃതമായി ഉള്ളിലേക്ക് വലിയാൻ തുടങ്ങി…

കൈപ്പിടിയിൽ മുറുകിയിരുന്ന എന്റെ കൈകളെ മെല്ലെ ഉയർത്തി എന്നെയൊന്ന് ചുറ്റിച്ച് വീണ്ടും എന്നെ ഡോക്ടറിന്റെ നെഞ്ചോരം ചേർത്തു…

🎶Kyoom ki thumhiho…..ab thumhiho… Zindagi ab thumhiho…. Jenah bhi Mera durdh bhi Meri ashiqui ab thumhiho…..🎶

പാട്ടിന്റെ താളം കുറഞ്ഞു വരുന്നതിനനുസരിച്ച് ചെറിയ മൂവ് വച്ച് ഡോക്ടറെന്നെ ആളൊഴിഞ്ഞ ഒരു കോർണറിലേക്ക് കൊണ്ടുപോയി….

എല്ലാവരും romantic mood ലായതു കൊണ്ട് അതാരും ശ്രദ്ധിച്ചില്ല…

മുഴുവനായും ലൈറ്റിനാൽ അലങ്കരിച്ച ഒരു വലിയ pillar ന് മുന്നിലായ് ഡോക്ടറെന്നെ കൊണ്ടു നിർത്തി…ആ കണ്ണുകളപ്പോഴും പ്രണയാർദ്രമായി തിളങ്ങുന്നുണ്ടായിരുന്നു….

ഞാൻ സ്ഥലകാല ബോധം വന്നതു പോലെ ഡോക്ടറിനെ തള്ളിമാറ്റി ഒരു കിതപ്പോടെ നിന്നു..ഞാനാകെ വിറയ്ക്കുന്നുണ്ടായിരുന്നു….

ഏറെനേരം ഡോക്ടറിന് മുഖം കൊടുക്കാതെ നിന്നിട്ടും ഡോക്ടറിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല…. ഞാൻ മെല്ലെ മുഖമുയർത്തി ഡോക്ടറിനെ നോക്കി….രണ്ട് കൈയ്യും നെഞ്ചിന് മീതെ കെട്ടി എന്നേം നോക്കി ഒരു ചിരിയോടെ നിൽക്ക്വായിരുന്നു…

പേടിച്ചോ…??? ഞാൻ വന്നില്ലാരുന്നെങ്കി ആ വെങ്കീടെ കൈയ്യീന്ന് പണി കിട്ടിയേനേ…ആ old baldness man ന്റെ കൂടെ ഡാൻസ് ചെയ്യേണ്ടി വന്നേനെ…😁 ഇതൊന്നുല്ലേലും ഒരു young and gentle ആയ ഈ bachelor പയ്യന്റെ കൂടെയല്ലേ ഡാൻസ് ചെയ്തേ….😜😜😜😁😁😁

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… തുടരും

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *