വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 9 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

എന്റെ മനസ്സിലേക്ക് ഞാനും ലച്ചുവും ആദ്യമായി ബാംഗ്ലൂരിലെത്തിയ ദിനമെത്തി…

ഒരു ഞായറാഴ്ച്ച തന്നെയും ലച്ചുവിനെയും കോളേജിനടുത്തൊരു ഫ്ലാറ്റെടുത്ത് താമസിപ്പിച്ച് അച്ഛനും അമ്മാവനും തിരികെ നാട്ടിലേക്ക് പോകുമ്പോൾ കൂടെ സൂസമ്മ ചേച്ചി ഉണ്ടെന്നുളള ഒരേ ഒരു ആശ്വാസം മാത്രമാണ് അവർക്ക് ഉണ്ടായിരുന്നത്, അമ്മാവന്റെ ഉറ്റ സുഹൃത്തിന്റെ സഹോദരിയായിരുന്നു സൂസമ്മ ചേച്ചി…

ഹോസ്റ്റൽ പീഡനകഥകൾ തുടരെ തുടരെ പുറത്തിറങ്ങുന്ന കാലമായതിനാൽ ഫ്ലാറ്റ് ഞങ്ങൾക്കും ഒരു ആശ്വാസമായിരുന്നു…

ഒറ്റ നോട്ടത്തിൽ കടുംപിടുത്തക്കാരിയെന്നു തോന്നിപ്പിക്കുമെങ്കിലും ഒറ്റ രാത്രി കൊണ്ട് തന്നെ സൂസമ്മ ചേച്ചി ഞങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു…

ആരെയും കൂസാത്ത പെരുമാറ്റവും തന്റേടവും ഞങ്ങളിൽ ആരാധന നിറച്ചു….

ബാഗ്ലൂരിലെ തന്നെ ഏറ്റവും പ്രശസ്തമായ St.Stephen കോളേജിലായതൂ കൊണ്ട് ഞങ്ങൾക്ക് അഡ്മിഷനെടുത്ത സമയത്ത് തന്നെ യൂണിഫോമും ടാഗും പുസ്തകങ്ങളും ലഭിച്ചിരുന്നു… തുടർന്നുളള മൂന്ന് വർഷത്തിൽ ഫംഗ്ഷൻസിനൊഴിച്ച് എല്ലാ ദിവസവും യൂണിഫോം ആയിരിക്കും…

ഫാഷൻ ഡിസെെനിംഗിനൊപ്പം ഏതെങ്കിലും ഇഷ്ടമുളള വിഷയത്തിൽ ഡിഗ്രിയെടുക്കാനുളള സൗകര്യവും ഉണ്ട്…ഞാനും ലച്ചുവും BBA ആയിരുന്നു തെരെഞ്ഞെടുത്തിരുന്നത്…

ആദ്യ ദിവസം നല്ല പരിഭ്രമമുളളതിനാൽ ഞങ്ങളെ സൂസമ്മ ചേച്ചി തന്നെയാണ് കോളേജിലെത്തിച്ചത്… ബാഗ്ലൂരിലെ ആ തിരക്കിനിടയിലുളള ചേച്ചിയുടെ ഡ്രെെവിങ് ഇന്നും എനിക്ക് അദ്ഭൂതമാണ്…

ചുറ്റും ധാരാളം കുട്ടികൾ….

ചിലർ ചിരിച്ചു ബഹളം വെക്കുന്നു…

മറ്റു ചിലർ ധൃതിയിലെങ്ങോട്ടെക്കൊയോ പോകുന്നു…

മറ്റും ചിലർ ആകട്ടെ ഇണക്കുരുവികൾ….

എല്ലാവരും തന്നെ തിരക്കിലായിരുന്നു….

ഫ്രഷേഴ്സിനുളള കവാടം കണ്ടതും ഞങ്ങൾ തെല്ലൊരാങ്കലാപ്പോടെ അങ്ങോട്ട് നടന്നു…

കവാടത്തിനരികിലായി തന്നെ ഒരു കുട്ടിയെ ഞങ്ങൾ കണ്ടു,അപ്പോളേക്കും ബാക്കി എല്ലാവരും ഹാളിൽ കേറിയിരുന്നു…

വല്ലാത്ത പരിഭ്രമവും പേടിയും നിറഞ്ഞ ഒരവസ്ഥയിലായിരുന്നു അവൾ….

എല്ലാവരോടും പെട്ടെന്ന് കൂട്ടു കൂടുന്ന സ്വഭാവമായതിനാൽ ഞാൻ അവളോട് പെട്ടെന്ന് തന്നെ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു…

അവളും മലയാളിയാണ്…സാനിയ…അവളുടെ അമ്മ മാനേജ്മെന്റിലുണ്ട്… അവൾ നല്ലൊരു പാട്ടുക്കാരിയാണ്…അതിനാൽ അമ്മയുടെ നിർദ്ദേശപ്രകാരം ഫ്രഷേഴ്സ് ഡേയിൽ അവളോട് പ്രയർ സോംഗ് പാടാൻ പറഞ്ഞു…

ആരെയും പരിചയമില്ലാത്തതിനാലും പാട്ടിന്റെ കാര്യവുമൊക്കെയായി അവൾ ആകെ ടെൻഷനിലായിരുന്നു….

മെലിഞ്ഞ് , തോളൊപ്പം വെട്ടിയിട്ട മുടി സ്ട്രേയിറ്റ് ചെയ്ത്,അല്പം മേക്കപ്പ് ഒക്കെ ഇട്ട അവൾ ശരിക്കും സുന്ദരിയായിരുന്നു…

ഞാനും ലച്ചുവും അവൾക്ക് വേണ്ട സപ്പോർട്ടും ധെെര്യവുമൊക്കെ കൊടുത്ത് ഹാളിൽ പ്രവേശിച്ചു…

പരിപാടിയൊക്കെ ഭംഗിയായി കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി…

ബാച്ച്മേറ്റ്സിനൊപ്പം ക്ലാസ്സും ടീച്ചേഴ്സിനെയുമൊക്കെ പരിചയപ്പെട്ടതിന് ശേഷം ഞങ്ങൾ സീനിയേഴ്സ് ഒരുക്കിയിരുന്ന ടീ പാർട്ടി ഹാളിലേക്ക് നടന്നു….

ചായയും സ്നാക്ക്സ് ബോക്സും എടുത്ത് തിരിയുമ്പോഴാണ് ആരോ ഒാടി വന്ന് ഞങ്ങളെ ഇടിച്ചിടുന്നത്…

ഞങ്ങൾ മൂന്നും പേരും ഇടിയുടെ ശക്തിയിൽ തെറിച്ചു വീണിരുന്നു…

അയാളും വീണെങ്കിലും ആരൊക്കെയോ ചേർന്ന് അയാളെ ഞങ്ങൾ ഏഴുന്നേൽക്കുന്നതിന് മുൻപായി എഴുന്നേൽപ്പിച്ചിരുന്നു….

അന്നാണ് ഞാൻ ആദ്യമായി അയാളെ കാണുന്നത്…

ധ്രുവ്…ധ്രുവ് വിശ്വം…

ക്യാമ്പസ് ഹീറോ…

പെൺക്കുട്ടികളുടെ ആരാധന പുരുഷൻ….

അന്ന് ഞങ്ങൾക്ക് നന്നായി ദേഷ്യം വന്നിരുന്നു..പക്ഷേ, അയാൾ സീനിയറായത് കൊണ്ട് ഞങ്ങൾ മൗനം പാലിച്ചു…

അന്ന് ഒരു സോറി പോലും പറയാതെ പോയ അയാളോട് എനിക്കാദ്യം തോന്നിയ വികാരം വെറുപ്പായിരുന്നു…!!!

ആദ്യത്തെ റാഗിംങും പേടിയും ഒക്കെ കഴിഞ്ഞ് പിന്നീട് ഞങ്ങളും കോളേജ് ലെെഫ് ശരിക്കും ആസ്വദിച്ചു…

ക്ലാസ്സ് കട്ട് ചെയ്ത് ഞങ്ങൾ പുറത്തു ക്യാന്റീനിലും കറങ്ങാനും ഒക്കെയായി സമയം ചെലവഴിച്ചിരുന്നു… അപ്പോഴേക്കും എന്റെയും ലച്ചുവിന്റെയും ഇടയിലേക്ക് സാനിയയും കീർത്തനയും മുംതാസും മരിയയും എത്തിച്ചേർന്നിരുന്നു…

60 കുട്ടികൾ ഉളള ഞങ്ങളുടെ ക്ലാസ്സിൽ എന്റെ നേതൃത്വത്തിലുളള ഞങ്ങളുടെ ഗാങായിരുന്നു ഏറ്റവും തല്ലിപൊളി..!!

ഞങ്ങൾ എല്ലാവരും നന്നായി പഠിക്കുന്നതിനാലും സാനിയയുടെ അമ്മ മാനേജ്മെന്റിലുളളതിനാലും ആർക്കും പരാതികൾ ഒന്നുമില്ലായിരുന്നു…

ഞങ്ങൾക്കൊപ്പം എപ്പോളും എല്ലാത്തിനും സപ്പോർട്ടായി സൂസമ്മ ചേച്ചിയും ഉണ്ടായിരുന്നു…

ഇടയ്ക്കൊക്കെ ധ്രുവ് ഞങ്ങളുടെ മുന്നിൽ വരുമെങ്കിലും മറ്റു കുട്ടികളോട് കാണിക്കുന്ന ഷോ ഒന്നും ഞങ്ങളുടെ അടുത്ത് എടുക്കാറില്ലായിരുന്നു…

സെക്കന്റ് ഇയർ ആയപ്പോൾ കോളേജ് പാസ്സ് ആയ ധ്രുവ് ഞങ്ങൾക്ക് Businesses management പഠിപ്പിക്കാനായി ഗസ്റ്റ് ലെക്ച്ചറായി വന്നപ്പോൾ മുതലാണ് അയാൾക്ക് എന്നോട് എന്തോ പ്രത്യേക താൽപര്യമുണ്ടെന്ന് തോന്നി തുടങ്ങിയത്…

ക്ലാസ്സെടുക്കുമ്പോൾ എല്ലാ കുട്ടികളെയും നോക്കുമ്പോൾ എന്റെ മുഖത്ത് നിന്ന് മാത്രം കണ്ണെടുക്കാൻ താമസിക്കുന്നതും, ഒാരോ 5 മിനിറ്റ് കൂടുമ്പോളും എന്റെ പേരെടുത്ത് വിളിച്ച് മനസ്സിലായോ എന്നു ചോദിക്കുന്നതിലും എന്തോ പന്തിക്കേട് ഉളളത് പോലെ തോന്നി, പോരാത്തതിന് ക്ലാസ്സിലെ താന്തോന്നിയായ എന്നെ ഒതുക്കാൻ ആൺപിളേളരടക്കം എല്ലാവരും ധ്രുവ് എന്ന പേരു വിളിച്ച് കളിയാക്കാൻ കൂടി തുടങ്ങിയതും എല്ലാം പൂർത്തിയായി…

ഇതിനിടയ്ക്ക് തേർഡ് ഇയറാകുകയും കൂടെയുളള ഡിഗ്രിയുടെ stream അനുസരിച്ച് സാനിയയും മരിയയും Economics batch ലേക്ക് മാറുകയും,ബാക്കിയുളള ഞാനും ലച്ചുവും കീർത്തനയും മുംതാസും ട്രെയിനിംഗിന്റെ ഭാഗമായി City Design എന്ന കമ്പനിയിൽ ജോയിൻ ചെയ്യുകയും ചെയ്യ്തിരുന്നൂ…

പിന്നീട് ആഴ്ച്ചയിൽ ഒന്ന് മാത്രം ഞങ്ങൾക്ക് കോളേജിൽ പോയാൽ മതിയായിരുന്നു,ബാക്കിയുളള സമയം മുഴുവൻ ഞങ്ങൾ കമ്പനിയിലായിരുന്നു..

നമ്മുടെ ഇഷ്ടത്തിനും താൽപര്യങ്ങൾക്കും അനുസരിച്ച് ജോലി ചെയ്യാനുളള ഫ്രീഡം കമ്പനി തരുന്നതിനാൽ ഞങ്ങൾ കോളേജിലെക്കാളും വർക്ക് എൻജോയ് ചെയ്യ്തിരുന്നു…

കമ്പനിയിൽ ജോയിൻ ചെയ്യ്തതിന് ശേഷം കൃത്യം 4 ആഴ്ച്ചകൾക്ക് ശേഷം ഞങ്ങളുടെ ടീം ലീഡറായി ധ്രുവ് ചാർജെടുത്ത് തുടങ്ങിയപ്പോൾ മുതലാണ് വീണ്ടും ഞാൻ അയാളെ കാണുന്നത്…

എപ്പോളും എന്റെ പിറകെ നടന്ന് നിർദ്ദേശങ്ങൾ നൽകുന്നതിനാലും ഞങ്ങൾക്ക് ഒരു പ്രെെവസി പോലും തരാതെ കൂടെ കാണുമെന്നുളളതിനാലും എനിക്ക് അയാളെ കാണുന്നത് തന്നെ ദേഷ്യമായിരുന്നു…

എന്നോടുളള ഇഷ്ടം തുറന്നു പറഞ്ഞു പിറകെ വരുമ്പോളൊക്കെ ഞാൻ വളരെ മോശമായ രീതിയിലായിരുന്നു പ്രതികരിച്ചിരുന്നത്..

പക്ഷേ, ഒരിക്കൽ ഞാൻ ആദ്യമായി ഡിസെെൻ ചെയ്ത് ഗൗൺ സെയിലിന് പോകുന്ന ദിവസം ലച്ചുവില്ലാതെ നേരത്തെ ഒാഫിസീലെത്തി,എന്തോ പ്രോബ്ലം ഉണ്ടായിരുന്ന ലിഫ്റ്റിനുളളിൽ ഞാൻ കുടുങ്ങി പോയി..!!!

ലിഫ്റ്റ് ഒാപ്പേറേറ്റർമാർ പോലും എന്താ ചെയ്യേണ്ട എന്ന് അറിയാതെ നിന്ന സാഹചര്യത്തിൽ,

താൻ മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് അയാൾ 4 നില താഴ്ച്ചയിലുളള ലിഫ്റ്റിലൂടെ റോപ്പ് വഴി ഇറങ്ങി എന്നെ പുറത്തെത്തിച്ചു…

അയാൾ ഒരു നിമിഷം വെെകിയിരുന്നെങ്കിൽ കൂടി ഞാൻ മരിച്ചു പോകുമായിരുന്നു…

അയാൾ എന്നെ പുറത്തെത്തിച്ച ഉടനെ തന്നെ റോപ്പ് പൊട്ടി,4-ാം നിലയിൽ കുരുങ്ങിയ ലിഫ്റ്റ് പൊട്ടി താഴേക്ക് പോയിരുന്നു,റോപ്പിൽ കുരുങ്ങി കെെ മുറിഞ്ഞിട്ട് കൂടി അയാൾ എന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു…!!!

ICU വിലായിരുന്ന എന്നെ തിരിച്ച് കമ്പനി നാട്ടിലേക്ക് അയച്ചു,ആ സമയത്ത് എന്റെ ജാതകം പരിശോധിച്ചപ്പോളാണ് വിവാഹം ഉടനെ നടത്തണമെന്ന് പ്രശ്നത്തിൽ തെളിഞ്ഞത്…

ഇത് എങ്ങനെയോ അറിഞ്ഞ അയാൾ വീട്ടുക്കാർ വഴി പ്രൊപ്പോസൽ കൊണ്ട് വന്നു, അപ്പോളേക്കും സ്വന്തം ജീവൻ പോലും പണയം വെച്ച് എന്നെ രക്ഷിച്ച അയാളോട് എനിക്കും ഒരു മമത തോന്നിയിരുന്നു…

പിന്നീട് ഒരു മാസത്തിനകം കല്ല്യാണം വേണമെന്ന് തീരുമാനിച്ചു,അതിന് ശേഷം നിശ്ചയത്തിനാണ് ഞാൻ അയാളെ അവസാനമായി കാണുന്നത് അന്നും ആ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോടുളള പ്രണയം മാത്രമായിരുന്നു…

പക്ഷേ, എന്തിനാണ് അയാൾ എന്നെ ചതിച്ച്,വിവാഹ ദിവസം ഒരു കോമാളിയാക്കിയതെന്ന് എനിക്കറിയില്ല…!!!””

അത്രയും പറഞ്ഞപ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

പ്രണവേട്ടന്റെ മുഖത്ത് നോക്കാൻ ബുദ്ധിമുട്ടുളളതിനാൽ ഞാൻ തലക്കുനിച്ച് തന്നെ ഇരുന്നു…

പക്ഷേ, എന്നെ ഞെട്ടിച്ചു കൊണ്ട് പ്രണവേട്ടൻ നിലത്തേക്ക് വീണ് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്…!?!

കുറെ നേരം ചിരിച്ചതിന് ശേഷം അന്തം വിട്ട് ഇരിക്കുന്ന എന്നെ നോക്കി പ്രണവേട്ടൻ പറഞ്ഞു…

“എടീ പൊട്ടിക്കാളീീ.. നിന്നോട് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നു ചോദിച്ചതിന് നീയെന്തിനാ എന്നോട് നിന്റെ ജീവചരിത്രം മൊത്തം പറഞ്ഞത്…

അയ്യേ…കഷ്ടം കഷ്ടം…

എടീ, പിന്നെ അവനെ കുറ്റം പറയാൻ പറ്റത്തില്ല.. കല്ല്യാണത്തിന്റെ അന്നായിരിക്കും അവൻ നിന്റെ തനിസ്വഭാവം അറിഞ്ഞത്..പാവം ജീവനും കൊണ്ട് ഒാടിയതായിരിക്കൂം…”

പ്രണവേട്ടൻ അങ്ങനെ പറഞ്ഞതും എനിക്ക് ദേഷ്യം ഇരച്ചു കയറി…

മുന്നിലിരിക്കുന്നത് സ്വന്തം കെട്ടിയോൻ ആണെന്ന് പോലും നോക്കാതെ ഞാൻ അടുത്തിരുന്ന സോഫ കുഷ്യനെടുത്ത് തലയ്ക്കിട്ട് ഒരേറു വെച്ചു കൊടുത്തു…

ഏറു കൊണ്ട് പ്രണവേട്ടൻ ഏഴുന്നേൽക്കുന്നതിന് മുൻപ് ഞാൻ ഒാടി റൂമിൽ കയറാൻ നോക്കിയെങ്കിലും ചാടിയേഴുന്നേറ്റ പ്രണവേട്ടൻ എന്റെ മുടിയിൽ പിടിച്ചു പിന്നോട്ട് വലിച്ചു…

അപ്രതീക്ഷിതമായതിനാൽ ഞാൻ പിറകിലേക്ക് മറിഞ്ഞ് പ്രണവേട്ടന്റെ നെഞ്ചിലേക്കാണ് വീണത്…

ആ നിമിഷം പ്രണവേട്ടൻ എന്റെ ചെവിയിൽ പിടിച്ച് നന്നായി തിരുമ്മി..

എന്റെ കാൽ തറയിൽ പെരുവിരലൂന്നി പോയി,അത്രയ്ക്ക് വേദനയായിരുന്നു ആ ചെവി തിരുമലിന്…

ചെവിക്ക് പിടിച്ചു തന്നെ എന്നെ പ്രണവേട്ടൻ ഡെെനിംങ് ഹാളിലേ ചെയറിൽ ഇരുത്തി…

എന്നിട്ട് പുളളി പോയി ഭക്ഷണം കൊണ്ട് വന്നു..

കണ്ണിൽ നിന്നും പൊന്നീച്ച പറന്നതിനാൽ വിളമ്പി വെച്ച ഒന്നിലേക്കും ഞാൻ നോക്കിയില്ല…

“എടി ഉണ്ടകണ്ണി നീ കഴിക്കുന്നില്ലേ…??”

പ്രണവേട്ടൻ അങ്ങനെ ചോദിച്ചതും ഞാൻ ദേഷ്യപ്പെട്ട് മുഖം വെട്ടിച്ചു…

പക്ഷേ, അപ്പോളേക്കും എന്റെ മൂക്കിലേക്ക് ചപ്പാത്തിയുടെയും ബട്ടർ ചിക്കന്റെയും മണം എത്തിയിരുന്നു…

കൊതി വന്നെങ്കിലും ഞാൻ പ്രണവേട്ടൻ നിർബന്ധിക്കാൻ വേണ്ടി നോക്കിയിരുന്നു…

പക്ഷേ, ഒരു ദയയും ഇല്ലാതെ ചിക്കൻ കാൽ കടിച്ചു വലിക്കുകയായിരുന്നു പ്രണവേട്ടൻ…

ഇടയ്ക്ക് എന്റെ നോട്ടം കണ്ട് പുളളി ചിക്കന്റെ എല്ല് വായിലിട്ട് കടിച്ചു പൊട്ടിച്ചു കാണിച്ചു..

എന്നിട്ട് പറഞ്ഞു..

” ഇനി ആകെ 3 ചപ്പാത്തി കൂടിയെ ഉളളൂ…നല്ല വിശപ്പ്… നിനക്ക് വേണ്ടെങ്കിൽ അതും കൂടി ഞാൻ കഴിച്ചോട്ടെ…???”

അപകടം മനസ്സിലായ ഞാൻ പെട്ടെന്ന് ചാടി, വിളമ്പി വെച്ചിരുന്ന ചപ്പാത്തിയും കറിയുമെടുത്ത് ടേബിളിന് പുറത്ത് കയറി ഇരുന്നു കഴിച്ചു തുടങ്ങി…

‘ഇതേത് ജീവി’ എന്ന് എന്നെ നോക്കി പ്രണവേട്ടൻ പറഞ്ഞെങ്കിലും ഞാൻ അത് കേട്ട് ചിക്കനും ചപ്പാത്തിയും കടിച്ചു മുറിച്ചു കഴിച്ചു…

പീന്നിട് ഞാനും പ്രണവേട്ടനും തമ്മിൽ ഒരു മത്സരം തന്നെയായിരുന്നു…

എന്നെ പറ്റിക്കാൻ പ്രണവേട്ടൻ ചുമ്മാ പറഞ്ഞതായിരുന്നു ചപ്പാത്തിയില്ലെന്ന്…

പക്ഷേ, ഞങ്ങൾ എണ്ണം പോലും നോക്കാതെ ചപ്പാത്തിയും കറിയും മുഴുവനും മത്സരിച്ചു കഴിച്ചു തീർത്തൂ,അവസാനം ഞാൻ കാസറോൾ മുഖം അകത്തിട്ട് നക്കുന്നത് കണ്ടാണ് പ്രണവേട്ടൻ കെെ കഴുകാൻ പോയത്…

തിരിച്ചു വന്നിട്ടും ടേബിളിന്റെ മുകളിൽ ഇരിക്കുന്ന എന്നെ കണ്ട പ്രണവേട്ടൻ ഇറങ്ങുന്നില്ലേ എന്നു ചോദിച്ചു,ഞാൻ ഒരു കളള ചിരി ചിരിച്ചപ്പോളെ പുളളിക്ക് കാര്യം മനസ്സിലായി, കുറെ നേരമായി ഒരേ പോസിഷിനിൽ ഇരുന്നു എന്റെ കാലു രണ്ടും മരച്ചു പോയിരുന്നു…

കാൽ അനക്കാൻ പോലും എനിക്ക് പറ്റുന്നില്ലായിരുന്നു,പോരാത്തതിന് മുൻപത്തെ പോരാട്ടം കൊണ്ട് രണ്ട് കെെയ്യിലും കറിയും…

പ്രണവേട്ടന് ചിരി വന്നെങ്കിലും ഗൗരവ്വത്തിൽ തന്നെ നിന്നു…

ഞാൻ ദയനീയമായി ഒന്നു നോക്കിയപ്പോൾ തലയ്ക്കിട്ട് ഒരു കൊട്ട് തന്നിട്ട് എന്നെ രണ്ട് കെെ കൊണ്ടും വാരിയെടുത്ത് വാഷ് ബേസനടുത്ത് നിർത്തി…

അപ്പോൾ തോന്നിയ കുസൃതിക്ക് കാലു നിലത്തുറക്കാതെ പോലെ ആക്ട് ചെയ്യുന്നത് കണ്ട് പാവം തോന്നി പ്രണവേട്ടൻ തന്നെ കെെയ്യും വായും കഴുകിച്ചിട്ട് തിരിച്ച് ബെഡിൽ കൊണ്ട് വന്നു കിടത്തി…

എന്നിട്ട് തിരിച്ചു പോയി, പാത്രങ്ങളെല്ലാം എടുത്തു വെക്കുന്ന ഒച്ച കേട്ടപ്പോൾ എന്റെ ഹൃദയത്തിൽ പ്രണവേട്ടനോട് എന്തോ വല്ലാത്തൊരു സ്നേഹം തോന്നി…

നേരം ഒത്തിരിയായിട്ടും പ്രണവേട്ടനെ കാണാഞ്ഞിട്ട് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി…

ബാൽക്കണിയിൽ മാത്രമെ ലെെറ്റ് ഉണ്ടായിരുന്നുളളൂ…

പയ്യെ ഞാൻ അവിടേക്ക് ചെന്നു..

വിദൂരതയിലേക്ക് നോക്കി എന്തോ ആലോചിക്കുകയായിരുന്നു പ്രണവേട്ടൻ…

ബാൽക്കണിയിൽ വളർത്തിയിരുന്ന റോസ് മൊട്ട് കണ്ട് ഞാൻ അങ്ങോട്ടേക്ക് നടന്നു, അത് പ്രണവേട്ടനെ കാണിക്കാൻ വിളിച്ചതും എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്ന പ്രണവേട്ടൻ ഒന്നു ചിരിച്ചു…

“നീ എന്തിനാ സനീഷിനെ ഇഷ്ടമല്ലെന്ന് പറഞ്ഞത്…??”

പെട്ടെന്നുളള പ്രണവേട്ടന്റെ ചോദ്യം കേട്ട് ഞാൻ ഒന്നു ഞെട്ടിയെങ്കിലും ഞാൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു…

“അതെ പ്രണവേട്ടാ…

സനീഷേട്ടൻ ആരാണെന്ന് അറിയാമോ…?

ഞങ്ങളുടെ പറമ്പിൽ തെങ്ങു ചെത്താൻ വരുന്ന ശങ്കരേട്ടന്റെ മോനാ…;!!”

ബാക്കി പറയുന്നതിന് മുൻപ് പെട്ടെന്ന് എന്റെ അടുത്തേക്ക് വന്ന പ്രണവേട്ടന്റെ മുഖം വല്ലാതെ വലിഞ്ഞ് മുറുകിയിരുന്നു…

എന്റെ രണ്ട് കെെയ്യിലും ബലമായി പ്രണവേട്ടൻ പിടിച്ചുപ്പോൾ എനിക്ക് കാര്യം മനസ്സിലായി…

പ്രണവേട്ടൻ എന്തോ പറയാൻ തുടങ്ങിയതും ഞാൻ ആ ചുണ്ടിൽ വിരലമർത്തി…

“എന്റെ പൊന്നു പ്രണവേട്ടാ ഞാൻ പറയാൻ വന്നത് മുഴുവൻ ഒന്ന് കേൾക്ക്,…

ശങ്കരേട്ടന് ഞാൻ മോളേ പോലെയായിരുന്നു…

കുട്ടിക്കാലത്ത് എന്റെ കുസൃതികൾക്ക് കൂട്ടു നിൽക്കുന്ന എന്റെ crime partner..അതായിരുന്നു ശങ്കരേട്ടൻ…

ശങ്കരേട്ടന്റെ ഒപ്പമാണ് ഞാൻ സനീഷേട്ടനെ ആദ്യമായിട്ട് കാണുന്നത്..

അന്ന് ശങ്കരേട്ടൻ എന്നോട് എന്താ പറഞ്ഞു തന്നെന്ന് അറിയാമോ…?

സനീഷേട്ടൻ മോളുടെ മൂത്ത സഹോദരനാണെന്ന്…!!!

അന്ന് തൊട്ട് ഞാൻ അങ്ങനെയോ സനീഷേട്ടനെ കണ്ടിട്ടുളളൂ…

ഇനി അങ്ങോട്ട് കാണാൻ പറ്റത്തുമുളളൂ…

പിന്നെ, അന്ന് അങ്ങനെ പറഞ്ഞത്, സനീഷേട്ടനെ എന്നെ ഇഷ്ടമാണെന്ന് പറയിക്കാൻ നിങ്ങൾ എല്ലാവരും കൂടി ഉന്തി തളളി വിട്ടപ്പോൾ ഞാൻ ഒാർത്തത് അത് പ്രണവേട്ടൻ എന്നോട് revenge എടുത്താണെന്നാ…!!!”

എന്റെ പറച്ചിൽ കേട്ടയുടനെ പ്രണവേട്ടൻ കെെ വിട്ടിട്ട് പൊട്ടി ചിരിച്ചൂ പോയി…

“നിന്നോട് ഞാൻ എന്തിനാടി revenge എടുക്കുന്നേ…??”

പ്രണവേട്ടന്റെ പെട്ടെന്നുളള ചോദ്യം കേട്ടപ്പോളാണ് എനിക്ക് മനസ്സിലായത്..

ഞാൻ മാത്രമാണ് പ്രണവേട്ടനെ ശത്രുവായി കണ്ടത്…യുദ്ധം നടത്തിയത്…ച്ഛെ…ഞാൻ എന്തൊരു മണ്ടിയാണ്…!!

അറിയാതെ എന്റെ തല താഴ്ന്നു…

പക്ഷേ, പെട്ടെന്ന് എന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു…

ഭിത്തിയിൽ ചാരി നിന്ന് ദൂരെയ്ക്ക് നോക്കുകയായിരുന്ന പ്രണവേട്ടനെ ബലമായി പിടിച്ചു നിർത്തി ആ കണ്ണുകളിലേക്ക് നോക്കി ഞാൻ പ്രണവേട്ടൻ എന്നോട് ചോദിച്ച ചോദ്യം ആവർത്തിച്ചു…

“പ്രണവേട്ടൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…??””

പെട്ടെന്ന് പ്രണവേട്ടന്റെ മുഖം വല്ലാണ്ടാകുന്നതും കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു…

എന്തുകൊണ്ടോ എന്റെ ഉളളു പിടഞ്ഞു…

പറയാൻ പറ്റാത്ത പോലെ പ്രണവേട്ടൻ തല കുനിച്ചപ്പോൾ ആദ്യമായി എന്റെ ഹൃദയം കൊളുത്തി വലിക്കുന്നത് പോലെ എനിക്ക് തോന്നി…

എന്റെ മനസ്സിലേക്ക് അറിയാതെ ലച്ചുവിന്റെയും നിത്യയുടെയും മുഖങ്ങൾ തെളിഞ്ഞു വന്നു…

തലക്കുനിച്ച് നിൽക്കുന്ന പ്രണവേട്ടനെ ഞാൻ ബലമായി കുലുക്കി വീണ്ടും ചോദ്യം ആവർത്തിച്ചു…

എന്റെ കണ്ണുകളെ നേരിടാനാകാതെ എങ്ങോട്ടോ നോക്കി പ്രണവേട്ടൻ പറഞ്ഞു…

“വെെശൂ…please ഇപ്പോൾ എന്നോടൊന്നും ചോദിക്കരുത്… ഞാൻ ഒരിക്കൽ നിന്നോടെല്ലാം പറയാം..

പക്ഷേ, ഞാൻ നിനക്ക് വാക്ക് തരുന്നു ഇനി എന്റെ ജീവിതത്തിൽ നീ മാത്രമെ കാണൂ…!!!”

അതും പറഞ്ഞു പ്രണവേട്ടൻ അകത്തേക്ക് നടന്നതും എനിക്ക് എന്തോ വല്ലാത്ത സങ്കടം തോന്നി…

പ്രണവേട്ടനോട് എന്തോ ഒരിഷ്ടം തോന്നുന്നു…

പ്രണവേട്ടൻ ആരെയോ സ്നേഹിക്കുന്നുണ്ടായിരുന്നു എന്ന അറിവ് പോലും എന്നെ വല്ലാതെ തളർത്തി…

ഒരു പക്ഷേ, ഇതായിരിക്കുമോ ഈ പ്രണയം…????

വായനയ്ക്ക് ശേഷം അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു… നിങ്ങളുടെ സപ്പോർട്ട് ആണ് എഴുതാനുള്ള പ്രചോദനം ലൈക്ക് കമന്റ് ചെയ്യണേ…

(തുടരൂം)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *