ചെമ്പകം, നോവൽ ഭാഗം 6 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് പോയപ്പോ നീ എന്നോട് റിപ്പോർട്ട് ചെയ്തിട്ടാണോ പോയത്…???😡😡

ഡോക്ടർ അതും പറഞ്ഞ് ഫയല് ടേബിളിലേക്കിട്ടു…

അത്.. ഡോക്ടർ.. ഞാൻ.. പോകുമ്പോ റിപ്പോർട്ട് ചെയ്യണംന്ന് അറിഞ്ഞില്ല… അതാ..

നിനക്ക് നല്ല അഹങ്കാരവും,അതിനൊത്ത ജാഡയുമുണ്ട്… എന്റെയുള്ളിലെ നിന്റെ picture വളരെ വളരെ ശരിയാണ്…

അയ്യോ.. ഡോക്ടർ..അങ്ങനെയൊന്നും പറയല്ലേ…… ഞാൻ സത്യമായിട്ടും അറിഞ്ഞില്ല റിപ്പോർട്ട് ചെയ്യണംന്ന്…😢😢

അങ്ങനെയൊരു കീഴ്‌വഴക്കം ഇവിടെ ഇല്ലാത്ത സ്ഥിതിയ്ക്ക് നീ എങ്ങനെയാ അറിയുന്നേ… ഞാൻ ചോദിച്ചത് എന്നോട് officially report ചെയ്യാത്തതിന്റെ കാര്യമല്ല…. It’s completely personal…..

ഞാനതു കേട്ട് ഞെട്ടിത്തരിച്ചു നിന്നു പോയി…

At least ഒരു മര്യാദ വേണ്ടേ കൊച്ചേ… അത്രയും നേരം എന്നോട് സംസാരിച്ചു നിന്നിട്ട് first day complete ചെയ്തൂന്നൊരു വാക്ക്…. അതെങ്ങനെയാ ലോകത്തിലെ തന്നെ ആതുരസേവന രംഗത്തെ ഒന്നാമത്തെ നഴ്സ് അല്ലേ നീ….

ഡോക്ടർ അങ്ങനെ പറഞ്ഞതും ഞാൻ വിങ്ങി കരയാൻ തുടങ്ങിയിരുന്നു..അത് ഡോക്ടറിന്റെ ക്യാബിൻ ആണെന്നോ മുന്നില് നില്ക്കുന്നത് ഡോക്ടറാണെന്നോ ഓർക്കാതെ കണ്ണ് അനിയന്ത്രിതമായി ഒഴുകി.. ഞാൻ മുഖം പൊത്തി നിന്ന് കരഞ്ഞു…

അമ്മാളൂട്ടീ…എന്തിനാ ഇങ്ങനെ കരയണേ…!!! ഈ ഡോക്ടർ ഒരു പാവമല്ലേ… അപ്പോ എന്നോടൊന്ന് പറഞ്ഞിട്ട് പോകണമായിരുന്നൂന്നല്ലേ ഞാൻ പറഞ്ഞുള്ളൂ…

ഞാനതു കേട്ട് ഏങ്ങലോടെ മുഖമുയർത്തി… ഡോക്ടർ ചെയറീന്നെഴുന്നേറ്റ് ടേബിളിലിരിക്ക്വായിരുന്നു…paper weight കൈയ്യില് അങ്ങോട്ടുമിങ്ങോട്ടും ഇട്ട് കളിയ്ക്ക്വാ…

ഞാൻ… ഞാൻ… ഡോക്ടറിനെ തിരക്കിയിരുന്നു.. OP കഴിഞ്ഞിട്ടില്ലാന്നറിഞ്ഞപ്പോ…. പിന്നേം താമസിച്ചാൽ വീട്ടിലേക്ക് പോവാൻ ബസ് കിട്ടില്ലായിരുന്നു… അതുകൊണ്ടാ…😢😢 അല്ലാതെ…😢😢 അല്ലാതെ ഒന്നുമല്ല….!!!

ഹഹ…😃😃 ന്റെ അമ്മാളൂട്ടി നീ ഇത്ര പാവമായിപ്പോയോ..?? ഞാൻ വെറുതേ ഒന്ന് വിരട്ടാൻ പറഞ്ഞതല്ലേ…

അതുകേട്ട് ഞാൻ പതിയെ കണ്ണ് തുടച്ചു…

ഇനീം ഇങ്ങനെ നിന്ന് കരയരുത് എന്റെ അമ്മാളൂട്ടീ.. നീ profession ൽ successful ആവില്ല..ഞാനിന്നലെ പറഞ്ഞില്ലേ എപ്പോഴും strong ആയിരിക്കണം…!! ഞാൻ പറഞ്ഞ് മടുക്കുന്നൂന്നല്ലാതെ ഒരു മാറ്റവും ഇല്ല…

എനിക്ക് തോന്നുന്നത് ഇത് നിനക്ക് പറ്റിയ profession ഏ അല്ലാന്നാ… ഇങ്ങനെ തൊട്ടാവാടിയായി തുടങ്ങിയാലെങ്ങനെയാ….??? നിന്നെ കൈയ്യോടെ പിടിച്ച് എന്റെ അമ്മേടെ മുന്നില് കൊണ്ടു നിർത്തിയാ അമ്മ നിനക്ക് വിളക്ക് തന്ന് വീട്ടില് കയറ്റും…. നീ അതിനാ ശരിയ്ക്കും ആപ്റ്റ്… നിന്നെപ്പോലെ ഒരു പൂച്ചക്കുട്ടി പെണ്ണിന് വേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാ എന്റമ്മ.. എന്താ പിടിച്ചു കൊടുക്കട്ടേ…😜😜😜

ഇവിടുത്തെ പോലെ പ്രത്യേകിച്ച് പണിയൊന്നുമില്ല അവിടെ… പിന്നെ ഇവിടേം അവിടേം common ആയി ഈ ഞാനുണ്ടാവുംന്നേയുള്ളൂ…😂😂😂

ഞാനതു കേട്ട് ഡോക്ടറിനെ തന്നെ ഞെട്ടി നോക്കി…ഈ ഡോക്ടർ ശരിയ്ക്കും എല്ലാരോടും ഇങ്ങനെയാണോ…???🤔🤔 അതോ…

ഹേയ്…എന്താ ആലോചിക്കുന്നേ…റൗണ്ട്സിന് പോവണ്ടേ…???

ഞാൻ ആലോചനയിൽ നിന്നും ഉണർന്ന് ഒന്നു തലയാട്ടി.. ഡോക്ടർ എന്റെ മുഖത്തേക്ക് നോക്കി ഒന്നു ചിരിച്ചിട്ട് വാർഡിലേക്ക് പോയി… പിറകെ ഞാനും കൂടി…OT ഇല്ലാത്ത ദിവസമായതുകൊണ്ട് തലേ ദിവസം പോലെ തന്നെ ആ ദിവസവും കടന്നു പോയി…റൗണ്ട്സും, റിപ്പോർട്ട് writing ഉം എല്ലാമായി ഞാൻ തലേ ദിവസത്തിലും കുഴഞ്ഞു പോയിരുന്നു.. പിന്നെ ഡോക്ടറിന്റെ വക കളിയാക്കലും, പേടിപ്പിക്കലും കാരണം ഒരുവിധം പിടിച്ചു നിന്നൂന്ന് വേണം പറയാൻ…

ഡ്യൂട്ടി കഴിഞ്ഞ് തിരികെ ഫ്ലാറ്റിലെത്തി…രാവിലെ വന്നിരുന്നു എങ്കിലും റൂമൊന്നും നന്നായി ഒന്നു കാണാൻ പോലും കഴിഞ്ഞിരുന്നില്ല… ഞാൻ ചുറ്റുമൊന്ന് നോക്കി കണ്ട് റൂമൊക്കെ ഒന്ന് clean ചെയ്തു…

വളരെ പണിപ്പെട്ട് ഫ്ലാറ്റ് ഒന്നടുക്കും ചിട്ടയുമാക്കിയപ്പോഴേക്കും വിശപ്പിന്റെ വിളി വന്നിരുന്നു… ഒരുപാട് പണി ചെയ്യാനുണ്ടാകുംന്നുള്ളോണ്ട് പുറത്ത് നിന്നും ഫുഡ് വാങ്ങിയായിരുന്നു വന്നത്…അതും കഴിച്ച് റൂമിലേക്ക് വന്ന് ജനൽപ്പാളി പതിയെ തുറന്നിട്ടു…

ഒരു തണുത്ത കാറ്റ് ജനൽപ്പാളിക്കിടയിലൂടെ ശരീരത്തിനൊരു കുളിരേകി പാഞ്ഞു…നല്ല നിലാവുണ്ടായിരുന്നു…അടുത്തടുത്ത ഫ്ലാറ്റുകളിൽ ലൈറ്റിന്റെ അരണ്ട വെളിച്ചം തെളിഞ്ഞ് നിൽപ്പുണ്ടായിരുന്നു…റോഡിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദവും അവയിൽ നിന്നും പരക്കുന്ന പ്രകാശവും നോക്കി ഞാനങ്ങനെ നിന്നു….

പിന്നീടുള്ള ദിവസങ്ങൾ പുതിയ പാഠങ്ങൾ പഠിച്ചും അവ മനസിൽ ഉൾക്കൊണ്ടും കടന്നു പോയി.. ഹോസ്പിറ്റലും അവിടെയുള്ളവരും, patients മായി എനിക്ക് നല്ല പരിചയമായി തുടങ്ങി..അതിനിടയിൽ OT യിലെ എന്റെ first case ഉം ഞാൻ attend ചെയ്തിരുന്നു… ആകെമൊത്തം life happy ആയി തുടങ്ങീന്ന് പറയാം…അങ്ങനെ ഹോസ്പിറ്റലിലെ എന്റെ first week കടന്നു പോയി….

അടുത്ത ആഴ്ചയുടെ ആദ്യ ദിവസം പതിവുപോലെ രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു…അന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു… അന്നെന്റെ b’day ആയിരുന്നു…

അധികമാർക്കും അറിയാത്ത ആഘോഷങ്ങളില്ലാത്ത എന്റെ b’day… അടുത്തെങ്ങും ക്ഷേത്രമില്ലാത്തതു കൊണ്ട് ഫ്ലാറ്റിലുണ്ടായിരുന്ന കൃഷ്ണന്റെ ഒരു മ്യൂറൽ പെയിന്റിംഗ് കണ്ട് തൊഴുതിറങ്ങി…

അമ്മയ്ക്ക് ഞാൻ പട്ടുപാവാടയും ഉടുപ്പും ഇടുന്നത് വലിയ ഇഷ്ടമായോണ്ട് കൈയ്യിൽ കരുതിയിരുന്ന കസവിന്റെ വർക്കുള്ള പാവാടയും ഉടുപ്പുമാ ഇട്ടിരുന്നത്… ഹോസ്പിറ്റൽ എത്തും വരെയേയുള്ളൂ… പിന്നെ യൂണിഫോം തന്നെ ഇടണ്ടേ….!!!

പതിവ് പോലെ ലിഫ്റ്റില് കയറി..ലിഫ്റ്റില് കയറി പരിചയമായോണ്ട് കൂളായി ബട്ടൺ അമർത്തി നിന്നു…ഡോറ് ക്ലോസാവും മുമ്പ് ഒരു കൈ ഡോറിനടുത്തേക്ക് നീണ്ടു വന്നു…

പണ്ടത്തെപ്പോലെ തന്നെ….മറ്റാരുമായിരുന്നില്ല… Dr. നവനീത് കൃഷ്ണ തന്നെ…!! മുൻപ് പരിചയമില്ലാതെ ഒന്നിച്ച് യാത്ര ചെയ്തതിന്റെ ടെൻഷനാണെങ്കിൽ അപ്പോ പരിചയമായിട്ട് ഒന്നിച്ചു പോകുന്നതിന്റെ ടെൻഷനായിരുന്നു…

ഡോക്ടർ പതിവ് പോലെ ആരോടോ ഫോണിൽ സംസാരിച്ചാണ് കയറിയത്…എന്നെ കാര്യമായി ഒന്നു ശ്രദ്ധിക്ക്വ പോലും ചെയ്യാതെ ഫോണിൽ മുഴുകി നിൽക്ക്വായിരുന്നു….

ഞാനും വലിയ mind ഒന്നും കൊടുത്തില്ല… കുറേനേരത്തെ സംസാരത്തിനിടയിൽ ലിഫ്റ്റ് 3rd floor ൽ എത്തിയിരുന്നു.. ലിഫ്റ്റ് ഓപ്പണായതും ഞാൻ ഡോക്ടറിനെ മറികടന്ന് പുറത്തേക്കിറങ്ങി…

ഏയ്…അമ്മാളൂട്ടീ നീയായിരുന്നോ എന്റെ കൂടെ ഇത്രേം നേരം ഉണ്ടായിരുന്നത്…??

ഡോക്ടർ കോള് കട്ട് ചെയ്ത് എന്റടുത്തേക്ക് വന്നു.. പക്ഷേ ഡോക്ടറിന്റെ കണ്ണിൽ ഒരത്ഭുതമായിരുന്നു….ആ ഭാവത്തോടെ തന്നെ ഡോക്ടറെന്നെ വലം വച്ച് ഒന്ന് നോക്കി….

Wow…sooo cute…. നിനക്കിത് നന്നായി ഇണങ്ങുന്നുണ്ട് ട്ടോ… ശരിയ്ക്കും superbbb….👌👌

ഞാനതിന് ഒന്നു ചിരിച്ച് കാണിച്ചു…

പക്ഷേ നീ ഇനി മുതൽ ഇങ്ങനെയുള്ള ഡ്രസ്സൊന്നും ഇടണ്ടാട്ടോ.. എനിക്ക് ഒരു ചെറിയ കുട്ടിയേ പോലെയാ തോന്നിക്കുന്നേ…ഈ കോലത്തിലുള്ള നിന്നെ കാണിച്ചിട്ട് വല്ലതും പറഞ്ഞ് ചെന്നാ എന്റമ്മ എന്നെ ഓടിയ്ക്കും…!!!

ങേ….???എന്താ…

ഏയ്..ഒന്നുമില്ല..ഞാനെന്റെ future നെപ്പറ്റി ഒന്ന് ആത്മഗതിച്ചതാ..അതോണ്ട് അമ്മാളൂട്ടീ എല്ലാം ഒന്ന് കരയ്ക്കടുക്കും വരെ നീ വല്ല സാരിയോ, ചുരിദാറോ,ദാവണിയോ ഇട്ടോ… അത് കഴിഞ്ഞിട്ട് നമുക്ക് ഇതിന്റെയൊക്കെ കാര്യത്തിൽ തീരുമാനമാക്കാം കേട്ടോ…!!

ഞാൻ ഒന്നും മനസിലാവാതെ കണ്ണും മിഴിച്ച് നിന്നു…

അല്ല ഇന്നെന്താ ഇത്രയും നാടൻ കുട്ടിയായിട്ട്..b’day….ആണോ…???

ഞാനതു കേട്ട് ഞെട്ടലോടെ തലയാട്ടി…

Many more happy returns of the day dear… 🤝🤝 ഡോക്ടർ എനിക്ക് നേരെ കൈനീട്ടി.. ഞാൻ ആദ്യമൊന്ന് പകച്ച് നിന്നതും ഡോക്ടർ നീട്ടി വച്ചിരുന്ന കൈ ഇരുസൈഡിലേക്കും ഒന്ന് ചലിപ്പിച്ചു… പിന്നെ അധികം ബലം പിടിച്ച് നില്ക്കാണ്ട് ഞാൻ ഡോക്ടറിന്റെ കൈയ്യിലേക്ക് എന്റെ കൈ ചേർത്തു…

പെട്ടെന്നാ ഞാൻ പേന വച്ച് കുത്തിയ മുറിപ്പാട് ഡോക്ടറിന്റെ കൈകളിൽ കറുപ്പ് അടയാളം വച്ചിരുന്നത് കണ്ടത്…. ഞാനതിലേക്ക് ഉറ്റുനോക്കി നിന്നപ്പോ ഡോക്ടർ ഒരു കുസൃതിയോടെ എന്റെ മുഖത്തേക്ക് തന്നെ നോട്ടമിട്ടു…

നമ്മുടെ first മീറ്റിന് എനിക്ക് കിട്ടിയ gift ആ..ഓർമ്മയുണ്ടോ…😁😁

ഒരു ചിരിയോടെ ഡോക്ടറത് ചോദിച്ചതും ഞാൻ ഒരു ജാള്യതയിൽ തലയാട്ടി.. നമ്മള് തമ്മില് ഇപ്പോ രണ്ട് കടമായിട്ടുണ്ട്… ഒന്ന് എനിക്ക് തന്ന ഈ പാരിതോഷികത്തിന് പകരമായും, പിന്നെ ഇയാൾടെ b’day gift ആയും…

അത് രണ്ടും അധികം വച്ചു താമസിപ്പിക്കാണ്ട് ഞാൻ തരണുണ്ട്…ഇപ്പോ അത് തരാനുള്ള time ആയിട്ടില്ല…. പിന്നെ ഒരു കണ്ടീഷൻ എന്ത് gift ആയാലും രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചോണം..അല്ലാതെ ദേഷ്യത്തില് വലിച്ചെറിയാനോ, എന്നെ വഴക്ക് പറയാനോ നിൽക്കരുത്….

അത്രയും പറഞ്ഞ് ഡോക്ടർ ക്യാബിനിലേക്ക് നടന്നു… ഞാൻ എല്ലാം കേട്ട് തറഞ്ഞവിടെ നിന്നു പോയി…. ______________ (ഈ സമയം Dr. ക്യാബിനിൽ)

എന്തായി മോനേ നവീ..നിന്റെ biodata പ്രണയം..??(അർജ്ജുൻ)

എന്താവാൻ..??ദേ ഇന്ന് ഒരു പട്ടുപാവാടയും ഉടുപ്പുമൊക്കെ ഇട്ട് വന്നിട്ടുണ്ട്…അവളെ ഇഷ്ടപ്പെടാൻ നിന്ന എന്നോട് എനിക്ക് പോലും കഷ്ടം തോന്നി..കണ്ടാ ഒരു പൊടി കുഞ്ഞിനെപ്പോലെയുണ്ട്….. അതിനെ ഞാനെങ്ങനെയാ എന്റെ സതിയമ്മയ്ക്ക് മുന്നില് ഒന്ന് introduce ചെയ്യുന്നേ…???

Introduce ചെയ്യാൻ നീ ആ കുട്ടിയോട് ഇഷ്ടാണെന്ന് പറഞ്ഞോ…???

ഏയ്…പറഞ്ഞിട്ടില്ല…

പിന്നെ ആ കുട്ടീടെ മനസറിയാതാ നീ നിന്റമ്മയോട് പറയാൻ പോകുന്നത്…???(അർജ്ജുൻ)

അവൾക്കെന്നെ ഇഷ്ടമാ മോനേ അർജ്ജൂ… അതെനിക്കഴിയാം..but അങ്ങനിങ്ങനൊന്നും അവളെനിക്ക് പിടി തരില്ല..because she’s afraid of me…!!!

ഹഹഹ…അത് കൊള്ളാം…😂😂😂 പ്രേമിക്കാൻ ചെല്ലുന്നവനെ പേടിക്കുന്ന പെണ്ണ്..കൊള്ളാം…😂😂😂🤣🤣

പിന്നെ എല്ലാവരും നിന്റെ കെട്ട്യോളെപ്പോലെ ഒരു പേടിയുമില്ലാണ്ട് ഇട്ട് ക്ഷ..ണ്ണ വരപ്പിക്ക്വാണോ…!!

ഡാ..ഡാ..നവീ… വേണ്ടാട്ടോ..പൊന്നുമോന് പ്രണയിക്കണമെങ്കി ആയിക്കോ…അതിന് mutually understand ൽ പോകുന്ന ഞങ്ങളെ കുത്തല്ലേ…!!(ശ്രേയ)😂😂

ഹോ..സോറീ.. understanded babbby… നീ ഇവിടെ ഉണ്ടായിരുന്നൂന്ന് ഞാനോർത്തില്ല…

ഡാ..ചെക്കാ..എന്താ നിന്റെ പ്ലാൻ..ഇനി എങ്ങനെയാ..?? എന്തായാലും ഇതൊരു വല്ലാത്ത പ്രണയം തന്നെ.. biodata ലെ photo കണ്ട പാടെ ചങ്കില് കേറി കൊത്തി പോലും… അതൊക്കെ എങ്ങനെയാ ന്റെ നവീ…?? അങ്ങനെയൊരിഷ്ടം തോന്നുവ്വോ…???

അതിനെയാണ് മോളേ ശ്രേയ രാഘവേന്ദ്രാ ഈ കിസ്മത്തെന്ന് പറയുന്നത്… എന്തോ കണ്ടപ്പോ ഒരു കൗതുകം തോന്നി.. biodata ആകെത്തുക ഒന്നു searchy… പിന്നെ ആളിനെ നേരിട്ട് കണ്ടപ്പോ പാവം ഒരു അമ്പലക്കുട്ടി… തനി നാട്ടിൻ പുറത്തുകാരി…

ഡാ..നവീ…. നിനക്ക് ഇഷ്ടായി ഓക്കെ..but അവൾക് നിന്നോട് നീ ഉദ്ദേശിക്കുന്ന പോലെ തന്നെയൊരിഷ്ടം വേണ്ടേ…?? ചിലർക്ക് ഈ പറയുന്ന exact ഇഷ്ടമായിരിക്കില്ല മനസില്.. ചിലപ്പോ ആരാധന, മറ്റു ചിലപ്പോ ബഹുമാനം… maybe അങ്ങനെയൊക്കെ ആണെങ്കിലോ…!!!

മോനെ അർജ്ജൂസ്..അങ്ങനെ ഒരു ആരാധനയും ബഹുമാനവും മാത്രമാണ് അവൾക്കെന്നോടുള്ളതെങ്കിൽ എന്റെ മുന്നിലവൾക്ക് nervous ആവേണ്ട ആവശ്യമില്ല.. അവൾടെ കണ്ണിലെ പിടപ്പ് തന്നെ കണ്ടാൽ ചിരി വരും…

ഈ അർജ്ജൂന് ഒരു കുന്തവും അറിയാഞ്ഞിട്ടാ ന്റെ നവീ..ഇങ്ങേര് എങ്ങനെയാ എന്നെ പ്രേമിച്ചേന്ന് തന്നെ ഇപ്പോ ഓർക്കുമ്പോ ഒരു ഞെട്ടലാ…. പിന്നെ എങ്ങനെയാ ഒരാൾടെ മനസൊക്കെ അറിയുന്നേ…?? അത് പോട്ടെ നീ പറ..ഇനി എങ്ങനെയാ…ഇത് മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണോ പ്ലാൻ…

Yes… of course..ഇത്രേം നേരം ഞാൻ പറഞ്ഞത് പിന്നെ നീ ഏത് ചെവിയും കൊണ്ടാടീ കേട്ടേ…??😬😬 Oh…ഇതിനെയാണല്ലേ made for each other എന്നു പറയുന്നത്…😌😌

അല്ലെടാ നവീ.. നിനക്ക് ഇഷ്ടമായി സമ്മതിച്ചു..ഇനി അവളോട് പറയണ്ടേ..??

ഞാനവളോട് പറയാതെ പറഞ്ഞോളാം.. അത് വരെ ഇതിങ്ങനെ പൊയ്ക്കോട്ടെ…ഒരു നല്ല സമയം, സന്ദർഭം……. അതുവരെ ഞാനവളെ detail ആയി ഒന്ന് study ചെയ്യട്ടെ……

നവനീത് അതും പറഞ്ഞ് ലാപ് മടക്കി എഴുന്നേറ്റു… കൂടെ അർജ്ജുനും, ശ്രേയയും ഡ്യൂട്ടിയ്ക്കായും നടന്നു… ___________

ഡ്രസ്സൊക്കെ ചേഞ്ച് ചെയ്ത് ക്യാബിനിലേക്ക് ചെന്നതും ഡോക്ടറും ബാക്കി രണ്ട് പേരും കൂടി ക്യാബിനീന്ന് പുറത്തേക്ക് വരിക്ക്യാരുന്നു..എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് അവര് പോയി…

അവരേം നോക്കി നിൽക്കാനാണോ പ്ലാൻ.. ഡ്യൂട്ടി തുടങ്ങണ്ടേ…??

അതുകേട്ട് ഞാൻ ഡോക്ടർക്ക് പിന്നാലെ വച്ചു പിടിച്ചു…!!!

അമ്മാളൂട്ടീ..നിന്നെ വെങ്കി പാർട്ടിയ്ക്ക് invite ചെയ്തിരുന്നോ…???

ന്മ്മ്മ്..പറഞ്ഞിരുന്നു ഡോക്ടർ..തീർച്ചയായും എത്തണംന്നും പറഞ്ഞിരുന്നു…

അത് വെങ്കി പറയുമല്ലോ…അങ്ങേരോട് അധികം അടുക്കാൻ പോകണ്ട.. എനിക്ക് ആ കഷണ്ടി കാണുമ്പോഴേ വിറഞ്ഞ് കയറും..ഇത്ര നാളും എന്നെ ബാധിക്കുന്ന ഒരു issue വും ഉണ്ടായിട്ടില്ല.. but ഇപ്പോ ചിലതൊക്കെ തെളിഞ്ഞ് വരുന്നുണ്ട്…

ഞാനതെല്ലാം തലയാട്ടി കേട്ട് നടന്നു…

അതുകൊണ്ട് കുറച്ച് distance keep ചെയ്യണം..കേട്ടല്ലോ…!!

ന്മ്മ്മ്…

party യ്ക്ക് ഇന്നത്തെ പോലെ പാവടയും ബ്ലൗസും ഒന്നും ഇടാൻ നില്ക്കണ്ട.. എന്റെ fvrt red colour സാരിയാ…

ഞാനതു കേട്ട് ഡോക്ടറിനെ തറപ്പിച്ചൊന്നു നോക്കി അവിടെ തന്നെ നിന്നു… ഡോക്ടർ പെട്ടെന്ന് നടത്തം നിർത്തി…

ഇടണംന്ന് പറഞ്ഞില്ലല്ലോ…എന്റെ fvrt ആണെന്നല്ലേ പറഞ്ഞുള്ളൂ….!!

അതും പറഞ്ഞ് ഡോക്ടറൊന്ന് ചിരിച്ചിട്ട് നടന്നു… എനിക്ക് കാര്യമായി ഒന്നും കത്താതെ പിറകെ നടന്നു…

പിന്നെ അന്നത്തെ റൗണ്ട്സും മറ്റ് ഡ്യൂട്ടികളും അവസാനിപ്പിച്ച് നേരത്തെ ഇറങ്ങി…കാരണം വെങ്കി സാറ് ഒരു party arrange ചെയ്തിരുന്നു… ഈ profession ലേക്ക് വന്നതിന്റെ 25th anniversary ആയിരുന്നു… ഹോസ്പിറ്റലിൽ നിന്നും എല്ലാവരേയും ക്ഷണിച്ചിരുന്നു…നൈറ്റ് ഡ്യൂട്ടി ഇല്ലാത്ത എല്ലാവരും party യ്ക്കുണ്ടാവുംന്ന് അറിഞ്ഞാണ് ഇറങ്ങിയത്…

പെട്ടെന്ന് അറിഞ്ഞതായോണ്ട് പുതിയ ഡ്രസ്സൊന്നും വാങ്ങാൻ കഴിഞ്ഞില്ല…എന്റെ കൈയ്യിലാണേ party wear ഒന്നും ഉണ്ടായിരുന്നില്ല താനും… അതുകൊണ്ട് ചന്തൂന്റെ കൈയ്യീന്ന് പാകമായ എന്തെങ്കിലും ഡ്രസ് വാങ്ങാൻ തന്നെ തീരുമാനിച്ചു…അവള് പോകും മുമ്പ് ഒരു കവറ് കൈയ്യിലേൽപ്പിച്ചാ പോയത്..ഫ്ലാറ്റിലെത്തിയപ്പോഴാ ഞാനതൊന്ന് തുറന്നു നോക്കിയത്….

അത് കണ്ടപ്പോ തന്നെ എന്റെ കിളികൾ ഓരോന്നായി പറന്നുയരാൻ തുടങ്ങി…

ന്റെ തേവരേ…Red colour സാരിയോ…??😲😲😲😲 ഇതും ഉടുത്ത് ഞാനെങ്ങനെയാ…???

പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്ത ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു…

ചന്തു calling…എന്ന് ഡിസ്പ്ലേയില് കണ്ടപ്പോഴേ അവൾക്കിട്ട് പറയാനുള്ളതെല്ലാം ഞാൻ മനസിൽ കരുതി കോൾ അറ്റൻഡ് ചെയ്തു…

നിന്നോടാരാടീ പറഞ്ഞേ ഈ ചോപ്പ് കളറ് കൊണ്ടു തരാൻ..അതും സാരി തന്നെ….

അമ്മാളൂട്ടീ എന്താടീ പറ്റിയേ…??? ചുവപ്പ് കാണുമ്പോ ഇങ്ങനെ വിറഞ്ഞു കയറാൻ നീ ജെല്ലിക്കെട്ട് കാളയൊന്നുമല്ലല്ലോ..!!

പിന്നെ നീ തന്നെയല്ലേ പറഞ്ഞിട്ടുള്ളേ red colour ആ നിന്റെ fvrt എന്ന്… അതും ആ സാരി നിനക്ക് ഒരുപാട് ഇഷ്ടപ്പെട്ട് നിന്റെ നിർബന്ധത്തിന് വാങ്ങിയതല്ലേ.. ഞാൻ ഉടുത്തിട്ട് പോലുമില്ലെടീ…

നീ തന്നെയങ്ങുടുത്തോ… എനിക്ക് എന്തായാലും വേണ്ട… എന്നിട്ട് എനിക്ക് ഇടാൻ പറ്റണ എന്തേലും കൊണ്ടു താ…

ദേ..അമ്മാളൂ..കളിയ്ക്കല്ലേ.. ഞാൻ വീട്ടില് വന്നു..ഇനി നിനക്കായുള്ള ഡ്രസുമായി അവിടെയെത്തി നിന്നെ ഒരുക്കി ഇറങ്ങുമ്പോഴേക്കും party കഴിയും… ഞാൻ അരമണിക്കൂറിനുള്ളിൽ അവിടെ എത്തും നിന്നെ പിക്ക് ചെയ്യാൻ..അതിനുള്ളിൽ റെഡിയായിക്കോണം..

ആ പിന്നെ അതിന് മാച്ചാവണ മാലയും, കമ്മലും വളയും എല്ലാം പായ്ക്കറ്റില് വച്ചിട്ടുണ്ട്….!! എല്ലാം ഇട്ട് നല്ല ചുന്ദരിക്കുട്ടിയായിട്ട് നിൽക്കണേ..

ഹലോ….ഹലോ..ചന്തൂ.. ഞാൻ മറുപടി പറയും മുമ്പേ അവള് കട്ട് ചെയ്തു..

ഞാൻ സാരി പായ്ക്കറ്റീന്നെടുത്ത് സസൂക്ഷ്മം ഒന്നു വീക്ഷിച്ചു…

“പാർട്ടിയ്ക്ക് ഇന്നത്തെ പോലെ പാവടയും ബ്ലൗസും ഒന്നും ഇടാൻ നില്ക്കണ്ട.. എന്റെ fvrt red colour സാരിയാ….”

ആ ഡയലോഗ് മനസിലങ്ങനെ അലയടിച്ചു…കൂടെ ഡോക്ടറിന്റെ കുസൃതി നിറഞ്ഞ ആ പുഞ്ചിരിയും…

എല്ലാം ഓർത്തപ്പോ ഉള്ളിലൂടെ ഒരു മിന്നല് പായുന്ന പോലെ തോന്നി…

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ഈ പോസ്റ്റ് ലൈക്ക് കമന്റ് ചെയ്യൂ…

തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *