ഒടുവിൽ ആ വാർത്ത പടർന്നു, വരൻ കാമുകിയുമായി ഇന്ന് രാവിലെ മുങ്ങി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സ്മിത രഘുനാഥ്

🥀ഇവിടന്ന് തുടരൂകയാണ്🥀

എടാ മച്ചൂ അവന്തികയുടെ കല്യാണമല്ലേ..? നീ പോകുന്നുണ്ടോ അളിയാ “കണ്ണൻ പറഞ്ഞില്ലോ അവള് നൈസായിട്ട് തേച്ച് ഭിത്തിയിൽ ഒട്ടിച്ചിട്ടും നീ പരിപ്പും, പപ്പടവും അടപ്രഥമനും അകത്താക്കാൻ വേണ്ടി നീയിന്നെ നിരാഹാരമണന്ന് ശരിയാണോ അളിയാ.. ആക്കിയ ഒരു ചിരിയോടെ വിശാഖ് പറഞ്ഞത് കേട്ടിട്ട് അഭിറാം ഒന്ന് ചുണ്ട് കോട്ടി ചിരിച്ചൂ…

എന്റെ മച്ചൂ ആളെ വിട്ട് പിടി..

ബൈക്കിന്റെ ഹാന്റിലിൽ മുറുകെ പിടിച്ച് കൊണ്ട് അഭിറാം കൂട്ടുകാരൻ വിശാഖിനെ നോക്കി… ‘ അവൻ വിടാൻ ഭാവമില്ലാതെ വീണ്ടും തുടർന്നു

എന്നാലും എന്റെ അളിയാ അവൾക്ക് പഠിക്കണം സിവിൽ സർവ്വിസിൽ കയറിയിട്ടെ താലി കഴുത്തിൽ അണിയും എന്ന് വീരവാതം പറഞ്ഞവള് ദേ ഏങ്ങാണ്ടൂന്ന് വന്ന ഒരു മരപോത്തിന്റെ മുന്നിൽ തലയും കുനിച്ച് ഇരിക്കാൻ മണിക്കൂറുകൾ മാത്രം… കഷ്ടം അല്ലേലും ഇവള് മാരൊക്കെ ഇങ്ങനെയാണ് ആൺ പിള്ളേര് ആത്മാർത്ഥമായി സ്നേഹിച്ച് ചെല്ലൂമ്പൊൾ ഇവള് മാർക്കൊക്കെ ഒടുക്കത്തെ ജാഡയാ..

ഇനി പറഞ്ഞിട്ട് എന്താ.. അത് പോട്ട് അളിയാ..

ഒന്നൂ പറയാതെ ദൂരെക്ക് മിഴി നട്ടിരുന്ന അഭിറാമിന്റെ മനസ്സിലേക്ക് അവന്തികയുടെ മുഖം വന്നൂ..

മറ്റ് പെൺകുട്ടികളിൽ നിന്നും ഒരുപാട് വ്യത്യസ്തയായിരുന്നു അവന്തിക. അവൾക്ക് എപ്പോഴും പ്രണയം അക്ഷരങ്ങളൊട് മാത്രം ആയിരുന്നു:, സ്വപ്നം കാണാൻ പ്രേരിപ്പിച്ചത് അവളുടെ പുസ്തകങ്ങളും ആ കോളെജ് ലൈബ്രററിയും ആയിരുന്നു ..ഒരു ചമയവും ഇല്ലെങ്കിലും അവളുടെ ശാലീനതയായിരുന്നു അവളുടെ സൗന്ദര്യം .. ഒരിക്കലും പിടി തരാതെ വഴുതിമാറുമായിരുന്നു ..

ഒരിക്കൽ പ്രണയം തുറന്ന് പറഞ്ഞ് പ്പൊൾ ഒന്നൂ പറയാതെ അവൾ കുറെ നേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്നു .. പിന്നെ തറപ്പിച്ചൊര് ചോദ്യമാണ് അഭിറാമിന് എന്നെ ഇഷ്ടമാണ് അത് ഓക്കെ ”’പക്ഷേ അഭിക്ക് എന്തെങ്കിലുമൊരു ലക്ഷ്യം കാണില്ലേ ജീവിതത്തിൽ ..””

അങ്ങനെ ചോദിച്ചാൽ പ്രത്യേകിച്ച് .

അതേ പ്രേത്യേകിച്ചൊര് ലക്ഷ്യമില്ല..

പക്ഷേ എനിക്കൊരും ലക്ഷ്യമുണ്ട്.. എന്റെ സ്വപ്നം മൈ ഡ്രീം

‘””സിവിൽ സർവ്വീസ് “”

അതിലെക്ക് എത്താനുള്ള ഓട്ടത്തിലാണ് .ആ ഓട്ടത്തിനിടയിൽ ഇടവേളകളിൽ എന്നോടൊപ്പം എന്റെ പുസ്തകങ്ങളും പഠനവും മാത്രം മതി കൂട്ടായി … മറ്റൊന്നും ചിന്തിക്കാനോ, സമയം കളയാനോ വേണ്ടാ ..

അതുകൊണ്ട് ആംമ് സോറി…

എന്റെയൊര് മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവൾ നടന്നകലുന്നതും നോക്കി.. ആദ്യ പ്രണയത്തിന്റെ കരീനിഴൽ വീണ ആ സായ്ഹ്ന്നത്തിൽ അവൾ നടന്ന് പോകുന്ന വഴിതാരയിലെ വാടി വീണ ഇലഞ്ഞി പൂക്കൾ സാക്ഷിയായ് ,,,,

വീങ്ങുന്ന ഹൃദയവുമായ് രാത്രിയിൽ കിടക്കുമ്പൊൾ അവളുടെ ആ ചോദ്യം കാതിൽ മുഴങ്ങി…

അഭിക്ക് ജീവിതത്തിൽ ഒരു ലക്ഷ്യമില്ലേ …?.. ചുറ്റും നിന്ന് ആയിരം പേർ ചോദിക്കുന്നത് പോലെ തോന്നി അഭിക്ക്,,,,

ശരിയാണ്,,, താൻ ഇന്ന് വരെ ചിന്തിക്കാത്തൊര് കാര്യം.. പഠനത്തിനായ് കോളേജിൽ പോകുമ്പൊഴും ഒരു ലക്ഷ്യവും തന്റെ മുന്നിൽ ഇല്ല … താനെന്തൊര് വിഢിയാണ് .. അവന് അവനോട് തന്നെ ഈർഷ്യ തോന്നി “” സാമ്പത്തികമായ് അവർ ഉയർന്ന നിലയിൽ ജീവിക്കൂന്നത് കൊണ്ട് വലിയ പ്രാരബ്ദം ഒന്നുമില്ല അതുമൊര് കാരണമാണ് … ഈ മടി മാറാണം എന്തെങ്കിലുമൊര് ലക്ഷ്യം വേണം ജീവിതത്തിൽ അഭി ഉറച്ചൊര് തീരുമാനം എടുത്തു…

എടാ.. അളിയാ എന്തു വാടാ നീ ഓർക്കൂന്നത്..?.. വിശാഖ് തിരക്കിയതും അവൻ ഒനുമില്ലന്ന് പറഞ്ഞൂ…

അല്ലടാ.. നീ വരുന്നോ കല്യാണത്തിന് അഭി തിരക്കിയതും വിശാഖ് പറഞ്ഞൂ…

ഉണ്ടടാ.. കല്യാണത്തിന്റെ സദ്യ ചെറിയച്ഛൻ അല്ലേ ചെയ്യുന്നത്”,, ചെറിയച്ഛന് വേറെ രണ്ട് കല്യാണം കൂടിയുണ്ട് അതുകൊണ്ട് എന്നോട് ഇവിടെ നിൽക്കാനാ പറഞ്ഞത് …

എന്നാൽ ശരിയെടാ നാളെ കല്യാണത്തിന് കാണാം… ഞാൻ രണ്ട് ദിവസം കഴിഞ്ഞ് ആ ബാങ്ക് കോച്ചിങ്ങിന് തിരുവനന്തപുരത്തിന് വിടും .. നീയെന്നെ ബസ് സ്റ്റോപ്പിൽ ഒന്ന് ആക്കണ0 എന്റെ ബൈക്കിൽ പോകാം തിരികെ നിനക്ക് അത് കൊണ്ട് പോരാമല്ലോ ?.. അഭി പറഞ്ഞതും വിശാഖ് ഏറ്റെന്ന് തലയാട്ടി,,,

🥀🥀🥀🥀🥀🥀🥀🥀🥀

ഓഡിറ്റോറിയത്തിന് മുമ്പിലായ് ബൈക്ക് പാർക്ക് ചെയ്യൂമ്പൊൾ അഭിയുടെ കണ്ണുകൾ പുറത്ത് വെച്ചിരിക്കുന്ന ആ ഫോട്ടോയിലേക്ക് നീണ്ടു …

“അവന്തിക വിത്ത് വരുൺ ”

അവന്തികയുടെ മുഖത്ത് ഒരു തെളിച്ചവും ഇല്ല .. വരുൺ നല്ലൊര് ചെരുപ്പക്കാരൻ നല്ല മുഖദംഗീ രണ്ടാളും നന്നായി ചേരും..

നിസംഗതയോടെ അഭി അകത്തേക്ക് നടന്നൂ. കമനീയമായി അലങ്കരിച്ച മണ്ഡപം കണ്ടതും സുചിക്കൊണ്ട് നെഞ്ചിലേക്ക് കുത്തിയത് പോലെ ഒരു കുഞ്ഞ് വേദന പടർന്നു …. ആൾക്കാർ വന്നു കൊണ്ടെയിരുന്നു .. ഓഡിറ്റോറിയം നിറയാൻ തുടങ്ങി ..

സമയം ഇഴയാൻ തുടങ്ങി ഇടയ്ക്ക് വിശാഖ് വന്നതും അവന്റെയൊപ്പം പുറത്തേക്ക് ഇറങ്ങി .. അതേ സമയത്താണ് അവന്തികയെയും കൊണ്ട് അലങ്കരിച്ച കാർ അകത്തേക്ക് വന്നത്…

സർവ്വാഭരണഭൂഷിതയായ് അവന്തിക പുറത്തേക്ക് ഇറങ്ങി …

അപ്പൊഴും ആ മുഖത്ത് ഒരു തെളിച്ചവും ഇല്ലായിരുന്നു … അഭി അത് ശ്രദ്ധിച്ചും ..

അവളെ അകത്തേക്ക് കൊണ്ട് പോയതും വിശാഖ് അഭിയെ നോക്കി അവൻ വേദനയോടെ ഒന്ന് ചിരിച്ചൂ..

സമയം നീങ്ങി.. വിവാഹ മുഹൂർത്തത്തിന് സമയമായി അവന്തികയെ പന്തലിലേക്ക് ഇറക്കാനുള്ള സമയമായി പെട്ടെന്നാണ് ആൾക്കാരുടെ ഇടയിൽ കുശ്കുശുപ്പ് കേട്ടത്..

ഒടുവിൽ ആ വാർത്ത പടർന്നു

വരൻ കാമുകിയുമായി ഇന്ന് രാവിലെ മുങ്ങി….

ഞെട്ടലോടെ ആ വാർത്ത അഭിയും കേട്ടും .. അവന്റെ അരികിലേക്ക് പകപ്പോടെ വിശാഖും ഓടിയെത്തി…

അവൻ അഭിയുടെ മുഖത്തേക്ക് നോക്കി.. അവിടെ വിരിഞ്ഞത് സമിശ്ര വികാരങ്ങൾ

കതിർമണ്ഡപത്തിൽ തലയും കുനിച്ച് ഇരിക്കൂന്ന അവന്തികയെ എല്ലാരു സഹതാപത്തോടെ നോക്കി അവളുടെ വിധിയെ പഴിച്ചൂ വരനെ ചിത്ത വിളിച്ചും രംഗം കൊഴുത്തും…

കാർണവൻമാര് ഒത്തുകൂടി ഇനിയെന്തെന്ന് ചിന്തയായി… തന്റെ മകൾക്ക് വന്ന് ചേർന്ന അപമാനത്തിൽ ദുഃഖിതരായി അവളുടെ മാതാപിതാക്കളും അവളുടെ ഏട്ടനും നിശബ്ദമായി തേങ്ങി കൊണ്ട് നിന്നു…

ബന്ധു ജനങ്ങൾ എല്ലാം കൂടി ആലോചനകൾക്ക് ചൂട് പിടിച്ചു..

അഭിയുടെ അടുത്ത് നിന്ന വിശാഖ് അവനോട് ഇപ്പ വരാമെന്ന് പറഞ്ഞ് നടന്നു…

അവന്തികയുടെ ഏട്ടന്റ് അരികിൽ ചെന്ന് വിശാഖ് അയാളൊട് അഭിയുടെ കാര്യം പറഞ്ഞൂ,,, ആഡിറ്റോറിയത്തിന്റെ ഒരു കോണിൽ നിന്ന് ദു:ഖത്തോടെ അവന്തികയെ വീക്ഷീച്ച് നില്ക്കുന്ന അഭിയെ വിശാഖ് കാട്ടി കൊടുത്തൂ..

പിന്നെ അയാൾ നേരെ ആവന്തികയുടെ അടുത്ത് നില്ക്കുന്ന അച്ഛന്റെയും അമ്മയുടെയും അരികിലേക്ക് ചെന്ന് അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞൂ….

ഇതേ പോലെ വിശാഖ് വന്ന് അഭിയോടും പറഞ്ഞൂ അവൻ മിഴിച്ച് കൂട്ടുകാരനെ നോക്കി…

“”””നിർത്ത് …”””

എല്ലാം കേട്ട് നിന്ന അവന്തിക ഒറ്റ അലർച്ചയായിരുന്നു … അവിടമാകെ നിശബ്ദത പരന്നു.. കല്ലിച്ച മുഖത്തോടെ അവന്തിക എഴുന്നേറ്റൂ… സദസ്യരെ മുഴുവൻ നോക്കി…

അഭിയുടെ കൈപിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങിയ വിശാഖിന്റെ കൈകൾ അമർത്തി പിടിച്ച് കൊണ്ട് അവനെ കണ്ണുകൾ കൊണ്ട് വിലക്കി നിർത്തി: ‘,,മണ്ഡപത്തിലേക്ക് നോക്കി..

അവിടെ അവന്തിക ഒരു തീപ്പന്തം പോലെ ജ്വലിച്ച് നിന്നൂ..

“എനിക്ക് ഒട്ടും താല്പര്യ ഇല്ലായിരുന്നു ഈ വിവാഹത്തിന്. മാനസികമായി ഞാൻ തയ്യറല്ലായിരുന്നു … ഇപ്പൊൾ നിങ്ങൾ ചിന്തിക്കും എനിക്ക് ആരൊടെങ്കിലും പ്രണയം ആയിരിക്കുമെന്ന് .. ഒരിക്കലൂമില്ല എനിക്ക് ആരോടും പ്രണയമൊന്നുമില്ല… എന്റെ ലക്ഷ്യം സിവിൽ സർവ്വീസ് ആയിരുന്നു … അതിനൊപ്പം എന്റെ പ0നം ആയിരുന്നു ..ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ അത്യന്തികം ആയ ലക്ഷ്യം വിവാഹം എന്നത് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .. ഇവിടെ എന്റെ വിവാഹം മുടങ്ങി;അപ്പൊൾ എല്ലാരൂ കൂടി അടുത്തൊരു ചിന്ത ഇവിടെ കുടിയിരിക്കുന്ന ചെറുപ്പക്കാരിൽ ആരെങ്കിലും സന്നദ്ധരായ് വന്നാൽ ഉടൻ വിവാഹം … ഇതെന്തൊര് വിരോധാഭാസം ആണ്..? ഈ വിവാഹം മുടങ്ങിയാൽ ഉടൻ എന്റെ ഭാവി എങ്ങനെ അനിശ്ചിതത്തിൽ ആകും… സത്യം പറഞ്ഞാൽ ദൈവമായിട്ട് എതിക്കൊര് വഴി തുറന്ന് തന്നിരിക്കുകയാണ്.പിന്നെ ഇത്ര വയസ്സൂനുള്ളിൽ വിവാഹം നടന്നില്ലങ്കിൽ പിന്നെ മംഗല്യഭാഗ്യം അഞ്ച് വർഷനുള്ളിൽ നടക്കുകയെന്ന് ജ്യേത്സൻ പറഞ്ഞെങ്കിൽ എന്റ അച്ഛനും, അമ്മയ്ക്കും മനസ്സിലായില്ലെങ്കിലും എന്റെ മനസ്സ് ഈശ്വരൻ എങ്കിലും മനസ്സിലാക്കിയെന്ന് ഇതിൽ കൂടി എനിക്ക് മനസ്സിലായ് …

അതുകൊണ്ട് എന്റെ അച്ഛനും അമ്മയും പിന്നെ ഇവിടെ കൂടിയ എല്ലാ ബന്ധു ജനങ്ങളും അറിയാൻ.. എന്റെ ലക്ഷ്യത്തിലേക്കൂള്ള യാത്ര ഇവിടന്ന് തുടങ്ങൂകയാണ് … അവൾ പറഞ്ഞ് അവസാനിപ്പിച്ച് അച്ഛനെയും അമ്മയെയും ഏട്ടനെയും പ്രതീക്ഷയോടെ നോക്കി,,,,

ആ സമയം ആഡിറ്റോറിയത്തിൽ നിന്ന് ആദ്യ കൈയ്യടി ഉയർന്നു അത് അഭിയായിരുന്നു.പീന്നിട് നിറഞ്ഞ കരഘോഷം മുഴങ്ങി….

അതേ അവളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര ഇവിടന്ന് തുടങ്ങൂകയാണ് ..

അവസാനിച്ചൂ..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: സ്മിത രഘുനാഥ്

Leave a Reply

Your email address will not be published. Required fields are marked *