എനിക്ക് ഒരു സ്വർണ്ണ അരഞ്ഞാണം വേണം. നല്ല കട്ടി ഉണ്ടായിക്കോട്ടെ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അനിതരാജു

ഏട്ടാ നമ്മുടെ വിവാഹത്തിന് ശേഷം ഉള്ള ആദ്യത്തെ പിറന്നാള് ആണ് നാളെ, ഏട്ടൻ എനിക്ക് എന്ത് സമ്മാനം ആണ് വാങ്ങി തെരുന്നത്. ” എന്റെ മീനുട്ടിക്ക് എന്താ വേണ്ടത് പറഞ്ഞോളൂ വാങ്ങിത്തരാം. ” ഉറപ്പാണോ?

അതെ.

എന്നാൽ എനിക്ക് ഒരു സ്വർണ്ണ അരഞ്ഞാണം വേണം. നല്ല കട്ടി ഉണ്ടായിക്കോട്ടെ ഒരു പത്തു പവൻ, പുതിയ ഫാഷൻ.

ഈശ്വരാ, ഞെട്ടി പോയി വിശാൽ. അവൻ മാതാപിതാക്കളുടെ വാക്കുകൾ ഓർത്തുപോയി.

“മോനെ കോളനിയിൽ താമസിക്കുന്ന ഈ കൂട്ടരുമായി നമുക്ക് ഒരു ബന്ധം വേണോ, നിന്റെ ചേട്ടന്മാർ രണ്ടും നമുക്ക് അനുയോജ്യമായ ബന്ധം ആണ് സ്വീകരിച്ചത്, അതും ഞങ്ങൾ തെരെഞ്ഞെടുത്ത, നല്ല സാമ്പത്തിക ചുറ്റുപാടിൽ നിന്നും വന്ന പെൺപിള്ളേർ, അന്തസ്സുള്ള തറവാട്ടുകാർ , അതിന്റെ മാന്യത നിന്റെ ഏട്ടത്തിമാരുടെ പെരുമാറ്റത്തിലും ഉണ്ട്സൗന്ദര്യം മാത്രം മതിയോ? അവളുടെ അച്ഛൻ തികഞ്ഞ മദ്യ പാനി, അർഹത ഇല്ലാത്തതു കിട്ടുമ്പോൾ അർഥരാത്രിക്ക് കുട പിടിക്കുമോ?

അതെ മീനാക്ഷി എന്ന എന്റെ മീനുട്ടി വന്നു ഒരാഴ്ച്ച തികയും മുൻപേ കുടപിടിക്കാൻ തുടങ്ങി, വിവാഹത്തിന് ആഭരണങ്ങൾ അങ്ങോട്ട് കൊണ്ട് കൊടുക്കുക ആയിരുന്നു, എന്നിട്ട് ഫാഷൻ പോരാ എന്ന് കുറ്റം പറഞ്ഞ മിടുക്കി ആണ് മീനുട്ടി. അവളുടെ ചിലനേരത്തെ സംസാരം കേട്ടാൽ അംബാനി ഗ്രൂപ്പിൽ നിന്ന് ആണോ താൻ വിവാഹം കഴിച്ചത് എന്ന് തോന്നും.

ഇനി പറഞ്ഞിട്ട് കാര്യം ഇല്ല സഹിക്കുക തന്നെ. ഇപ്പോൾ ദാ പുതിയ ആവശ്യം അരഞ്ഞാണം, അമ്മ അറിയണം…. എല്ലാം തുറന്നു പറയുന്ന പ്രിയ സുഹൃത്ത്‌ സനലിനോട് മീനുട്ടിയുടെ പിറന്നാൾ സമ്മാന കഥ പറഞ്ഞു….

പത്തുപവന് എത്ര ലക്ഷം വേണം എന്ന് അറിയാമോ നിനക്ക്, നിന്റെ അച്ഛനും, അമ്മയുo അറിഞ്ഞാൽ നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും., നിന്റെ മീനാക്ഷി മോശക്കാരി അല്ലല്ലോ? സനലിന്റെ നിർദ്ദേശപ്രകാരം ഒരു ഗ്രാം സ്വർണ്ണത്തിൽ പൊതിഞ്ഞ ഒരു കിടിലൻ അരഞ്ഞാണം പിറന്നാൾ ദിനത്തിൽ വാങ്ങി. വൈകിട്ട് ഓഫീസിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ മീനുട്ടി സന്തോഷവതി ആയി വാതുക്കൽ കാത്തു നിൽപ്പുണ്ട്

അവളുടെ സ്നേഹപ്രകടനത്തിൽ വിശാൽ ഒന്ന് പകച്ചു. കിടക്കമുറിയിൽ ചെന്ന് ബാഗിൽ നിന്ന് അരഞ്ഞാണപൊതി എടുത്തു അവൾക്കു നേരെ നീട്ടി. ഓഹ് അവളുടെ മുഖം ഒന്ന് കാണണം , സന്തോഷത്താൽ ചുമന്നു തുടുത്തു. അവളുടെ അടുത്ത ആഗ്രഹം അത് താൻ തന്നെ അണിയിച്ചു കൊടുക്കണം. അതും സാധിച്ചു. ആഗ്രഹിച്ചത് കിട്ടിയ സന്തോഷത്താൽ അവൾ ആ രാത്രി സ്നേഹിച്ചു കൊന്നു..രണ്ടു ദിവസം കഴിഞ്ഞു അവളോട്‌ പറഞ്ഞു അരഞ്ഞാണം വല്ലപ്പോഴും ഇട്ടാൽ മതി അതിന്റെ പുതുമ നഷ്ടപ്പെടുത്താണ്ട . എന്നും വെള്ളവും സോപ്പ് വീണു കള്ളി പുറത്താക്കാതിരിക്കാൻ താൻ ഒരു ശ്രമം നടത്തി നോക്കിയത് എന്നാൽ പണി പാളി അവളുണ്ടോ അത് കേൾക്കാൻ.. “ഒന്ന് പോ ഏട്ടാ പെട്ടിയിൽ വെക്കാൻ ആണോ ഇത് വാങ്ങിയത് എന്ന് പറഞ്ഞു അരയിൽ തലോടി. എന്റെ പൊന്നരിഞ്ഞാ ണം ” അവളുടെ ചിരി..

ഒരുദിവസം ഓഫീസിൽ നിന്ന് വന്നപ്പോൾ ചായക്ക്‌ ഒപ്പം കുറെ പലഹാരങ്ങളും കൊണ്ട് മീനുട്ടി വന്നു. ” ഇന്ന് എന്റെ അച്ഛൻ വന്നു അപ്പോൾ കൊണ്ടുവന്നതാണ് പലഹാരം.. രാത്രിയിൽ കിടന്നപ്പോൾ അവൾ പറഞ്ഞു ” ഏട്ടാ ഞാൻ അരഞ്ഞാണം അഴിച്ചു വെച്ച് എപ്പോഴും അണിഞ്ഞു അതിന്റെ ഭംഗി കളയണ്ട ഏട്ടൻ പറഞ്ഞത് ആണ് ശെരി ” ഓഹ് സമാധാനം ആയി.

അടുത്ത ദിവസം ഉച്ചക്ക് മീനുട്ടീടെ ഫോൺ , അവൾ അലറുക ആയിരുന്നു. ” ഏട്ടാ നിങ്ങൾ എത്രയും പെട്ടന്ന് ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ ചെല്ല്, ബാക്കി വീട്ടിൽ വന്നിട്ട് ” ഫോൺ വെച്ച്. വിശാൽ വേഗം സനലിനെയും കൂട്ടി സ്റ്റേഷനിൽ എത്തി , സ ഐ ടെ മുറിയിൽ ചെല്ലാൻ പോലീസ്‌കാരൻ പറഞ്ഞു. കയറി ചെന്നപ്പോൾ ഞെട്ടി പോയി. മീനുട്ടീടെ സ്വന്തം പിതാശ്രീ. കൈ കെട്ടി മുറിയുടെ മൂലയിൽ നിൽക്കുന്നു.

വിവരം സ ഐ പറഞ്ഞു മുക്കുപണ്ടം ബാങ്കിൽ പണയം വെക്കാൻ ചെന്ന് പൊതുവെ ഉടായിപ്പു ആണ് പിതാശ്രീ എന്ന് നാട്ടുകാർക്കൊക്കെ അറിയാം, അതുകൊണ്ട് കയ്യോടെ പോലീസിൽ വിവരം അറിയിച്ചു.

വിശാലിന്റെ അച്ഛന്റെ സുഹൃത്തിന്റെ മകൻ ആണ് സ ഐ. മുക്കുപണ്ടം എടുത്തു വിശാലിനെയും, സനലിനെയും കാണിച്ചു. രണ്ടുപേരും പകച്ചുപോയി.. ഒരുഗ്രാം സ്വർണ്ണത്തിൽ പൊതിഞ്ഞ അരഞ്ഞാണം.. അച്ഛന്റെ ദാരിദ്ര്യം കണ്ടു പണയം വെക്കാൻ കൊടുത്തതാണ് മീനാക്ഷി. പരിചയത്തിന്റെ പേരിൽ സ ഐ ഒന്ന് വിരട്ടി വിട്ടു പിതാശ്രീയെ. പതിവുപോലെ വീട്ടിൽ ചെന്ന വിശാൽ കിടക്കമുറിയിലേക്ക് പോയി പിന്നാലെ രൗദ്ര ഭാവത്തിൽ മീനാക്ഷിയും.

കതകു അടഞ്ഞു.

ഇനി എന്തായിരിക്കും വിശാലിന്റെ അവസ്ഥ നിങ്ങൾ പറയു .

രചന: അനിതരാജു

Leave a Reply

Your email address will not be published. Required fields are marked *