വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 8 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

കെെകൾ ബലമായി കെട്ടിയതിനാൽ എനിക്ക് വല്ലാത്ത വേദന തോന്നി…

അനങ്ങാൻ പോലും കഷ്ടപ്പെടുന്ന എന്നെ കണ്ട് അവൻ ചിരിച്ചപ്പോൾ ഞാൻ വെറുപ്പോടെ മുഖം തിരിച്ചു…

പെട്ടെന്നാണ് അടുത്തു നിന്നെങ്ങോ ഒരു കാലടി ശബ്ദം ഞാൻ കേട്ടത്…

വാ തുറന്നു ഉച്ച വെയ്ക്കാൻ തുടങ്ങിയെങ്ങിലും പുറത്തേക്ക് വെറും മൂളൽ മാത്രമാണ് വന്നത്…

അത് കണ്ട് അവൻ ആസ്വദിക്കുമ്പോൾ എന്റെ ഉളളിൽ രക്ഷപ്പെടാനുളള മാർഗ്ഗങ്ങൾ തെളിയുകയായിരുന്നു….

പെട്ടെന്നാണ് അടുത്ത് ഇരിക്കുന്ന വെസ്റ്റ് സാധനങ്ങളും മൺ പാത്രങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടത്…

കാലടികൾ അടുത്തു വരുമ്പോൾ കാൽ കൊണ്ട് ശക്തിയായി ഇവ മറിച്ചിട്ടാൽ ആരെങ്കിലും ആ ശബ്ദം കേട്ട് ഇങ്ങോട്ട് വരുമെന്ന് എനിക്ക് തോന്നി…

ഇതേ സമയം സ്റ്റെപ്പുകൾ വേഗത്തിൽ ഇറങ്ങുകയായിരുന്നു പ്രണവും ഗാർഡും

ഗാർഡ് വിളിച്ചു പറഞ്ഞതനുസരിച്ച് അസോസിയേഷനിലുളള ആളുകൾ 6-മത്തെ നിലയിലുളള ഒാരോ മുറിയും പരിശോധിക്കുകയായിരുന്നു…

ഇതേ സമയം തൊട്ടടുത്തായി ശബ്ദം വരുന്നത് കേൾക്കാനായി ശ്വാസമടക്കിപ്പിടിച്ച് കിടക്കുകയായിരുന്നു വെെശാഖ…

സ്റ്റോറൂമിന്റെ പുറത്തായി ആരോ വന്നുവെന്ന് തോന്നിയ ആ നിമിഷം വെെശാഖ മുന്നിലിരുന്ന ടേബിളിലും മൺ പാത്രങ്ങളിലും ശക്തിയായി ചവിട്ടി..

അവ വീഴുന്ന ശബ്ദം കേട്ടിട്ട് വാതിൽ തുറക്കാൻ ശ്രമിക്കുന്നത് കണ്ട രാകേഷ് ഉടനെ രക്ഷപ്പെടാനുളള മാർഗ്ഗം തിരയുന്നത് കണ്ടു എനിക്ക് ഉളളിൽ ആശ്വാസം തോന്നി…

വീണു കിടക്കുന്ന എന്റെ മുടിയിൽ കുത്തി പിടിച്ച് ഏഴുന്നേൽപ്പിച്ച അവൻ രണ്ട് കവിളിലും മാറി മാറി അടിച്ചു…

കവിൾ ഭാഗം അടർന്ന് പോകുന്നത് പോലെ എനിക്ക് തോന്നി…

തലകറങ്ങി ഞാൻ താഴേക്ക് വീണതും അവൻ കാലുകൾ കൊണ്ട് എന്നെ ശക്തിയായി തൊഴിക്കാൻ കാലുയർത്തിയതും ഞാൻ പേടിയോടെ കണ്ണുകൾ അടച്ചു…

പക്ഷേ,അതെ സമയം വാതിൽ തുറന്ന് ആരൊക്കെയോ അകത്തേക്ക് വന്നു…

രക്ഷപ്പെടാൻ ശ്രമിച്ച രാകേഷിനെ ആളുകൾ നന്നായി കെെകാര്യം ചെയ്യുന്നതു കാണുമ്പോളും എന്റെ കണ്ണുകൾ തിരഞ്ഞെത് മറ്റൊരാളെയായിരുന്നു…

വേദനകളുടെ ആധിക്യത്തിൽ കണ്ണുകൾ അടയുന്നതിന് മുൻപാണ് വിയർത്തു കുളിച്ച്,പരിഭ്രമിച്ച് ഒരാൾ വന്നത്…

അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു…

“പ്രണവേട്ടൻ…””

മയക്കത്തിലേക്ക് വീഴുമ്പോളും ഞാൻ അറിയുന്നുണ്ടായിരുന്നു വാരിയെന്നെ എടുത്തുയർത്തുന്ന പ്രണവേട്ടന്റെ നെഞ്ചിടിപ്പ്….!!!

മുഖത്തേക്ക് ആരോ ശക്തിയായി വെളളം കുടഞ്ഞപ്പോളാണ് എനിക്ക് ബോധം തിരിച്ചു കിട്ടിയത്…

അപ്പോൾ എന്റെ മുറിയിലെ ബെഡിൽ കിടക്കുകയായിരുന്നു ഞാൻ…

തലയ്ക്ക് മുകളിൽ സ്പീഡിൽ കറങ്ങുന്ന ഫാനാണ് ആദ്യം കണ്ണിൽപ്പെട്ടത്…

തൊട്ടടുത്തായി ഇരിക്കുന്ന പ്രണവേട്ടന്റെ കണ്ണുകളിലെ നനവ് എന്തൂക്കൊണ്ടോ എന്നിൽ സന്തോഷമാണ് നിറച്ചത്…

ഒന്നുമില്ല എന്നർത്ഥത്തിൽ ഞാൻ ചുമലുക്കൂച്ചി ചിരിച്ചപ്പോളും ആ കണ്ണുകൾ എന്റെ ചുവന്നു തീണർത്ത കവിളിലായിരുന്നു…

മൃദുവായി എന്റെ കവിളിൽ കെെ വെച്ചതും വേദന കൊണ്ട് ഞാൻ അറിയാതെ കരഞ്ഞു പോയി…

നിറഞ്ഞൊഴുകുന്ന കണ്ണീർ തുടച്ചു,ഗ്ലാസ് ചില്ലു കൊണ്ട് പോറിയ മുറിവിലേക്ക് ഒരു നിമിഷം നോക്കിയ ശേഷം,പ്രണവേട്ടൻ ഒരു നിമിഷം എന്റെ കണ്ണുളിലേക്ക് നോക്കി…

തളർന്ന കണ്ണുകളാൽ ഞാൻ ചിരിച്ചപ്പോൾ,പെട്ടെന്ന് പ്രണവേട്ടൻ കുനിഞ്ഞ് ആ മുറിവിൽ ചുണ്ടമർത്തി….

ആ ഒരു നിമിഷം…

ശരീരമാകെ വിറയ്ക്കുന്നതും നെഞ്ചിടിപ്പ് ഉയരുന്നതും ഞാൻ അറിഞ്ഞു….

അടി വയറ്റിൽ നിന്നും അനേകം ചിത്രശലഭങ്ങൾ പറന്നു പോകുന്നത് പോലെയും,ശരീരം ഭാരമില്ലാതെ ഒരു അപ്പൂപ്പൻ താടിയ്ക്ക് സമാനം പാറി നടക്കുന്നത് പോലെയും എനിക്ക് അനുഭവപ്പെട്ടു…

മുഖമുയർത്തി എന്റെ കണ്ണുളിലേക്ക് നോക്കിയ പ്രണവേട്ടന്റെ നോട്ടം താങ്ങാനാവത്ത പോലെ ഞാൻ മിഴികളടച്ചു…

അത് കണ്ടിട്ടാവണം വീണ്ടും പ്രണവേട്ടൻ എന്റെ അടുത്തേക്ക് വന്നു…

ആ നിമിഷം ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു…

പക്ഷേ, വീണു പോകുമായിരുന്ന എന്നെ പിടിച്ചു നേരെ ഇരുത്തി എന്റെ കാതിൽ പ്രണവേട്ടൻ “Sorry” എന്ന് പറഞ്ഞതും,ആദ്യമായ് എന്നിൽ നാണം പൂക്കുന്നത് ഞാൻ അറിഞ്ഞു…

കവിളുകളും ചെവികളും ചുവന്ന്,ആകെ പുകയുന്ന അവസ്ഥയിലായിരുന്നു എന്നെ നോക്കി അപ്പോളും ചിരിക്കുകയായിരുന്നു പ്രണവേട്ടൻ…

പെട്ടെന്ന്, താഴെത്തെ നിലയിലെ പാട്ടിയമ്മ അകത്തേക്ക് വന്നപ്പോൾ എന്തുക്കൊണ്ടോ എനിക്ക് വലിയ ആശ്വാസം തോന്നി…

പോലീസ് വിളിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഒരു അങ്കലാപ്പ് നിറയുന്നത് കണ്ടിട്ടാകണം പ്രണവേട്ടൻ എന്നെ ചേർത്ത് പിടിച്ചുക്കൊണ്ടാണ് പുറത്തേക്ക് കൊണ്ടു പോയത്….

പുറത്ത് ഒരു സെെഡിൽ രാകേഷ് ഇരിപ്പുണ്ടായിരുന്നു,നെറ്റിയും ചുണ്ടുമെല്ലാം പൊട്ടി ആകെ അവശനായിരുന്ന അവനെ കണ്ടപ്പോളെ എനിക്ക് മനസ്സിലായി ആളുകൾ നന്നായി കെെകാര്യം ചെയ്യ്തിട്ടുണ്ടെന്ന്…

എന്നെ കണ്ടതും അവൻ പേടിച്ചു തല താഴ്ത്തുന്നത് പോലെ തോന്നിയതും പ്രണവേട്ടൻ അവനെ നോക്കുന്നതു കൊണ്ടാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി…

പോലീസിന് ഞാൻ ഡീറ്റെയ്ൽഡായിട്ട് തന്നെ മൊഴി കൊടുത്തു…

മലയാളിയായിരുന്ന SI. അവസാനം എന്നോട് അവനിട്ട് രണ്ട് കൊടുത്തോളാൻ പറഞ്ഞപ്പോൾ ഞാൻ പ്രണവേട്ടനെ നോക്കി…

കണ്ണുകൾ കൊണ്ട് സമ്മതം കാണിച്ചപ്പോൾ ഞാൻ അവന്റെ ഇരു കരണത്തും മാറി മാറി അടിച്ചു,എന്നിട്ടും ദേഷ്യം തീരാതെ അവന്റെ അടിവയറ്റിന് നേരെ ഞാൻ കാലുയർത്തി തൊഴിച്ചു…

അത് കണ്ടിട്ട് പോലീസുക്കാർ കെെയ്യടിച്ചപ്പോളും ദേഷ്യം കാരണം ഞാൻ വിറയ്ക്കുകയായിരുന്നു…

വേദന കാരണം അവൻ നിലത്തിരുന്നു പുളയുന്നത് കണ്ടിട്ടും എനിക്ക് അവനോട് തെല്ലും അനുകമ്പ തോന്നിയില്ല….!!!

കേസുമായി മുന്നോട്ട് പോകുവാണെന്ന പ്രണവേട്ടന്റെ അഭിപ്രായത്തെ ഞാൻ അനുകൂലിച്ചു,തൽക്കാലം വീട്ടിൽ പറയണ്ട എന്ന തീരുമാനത്തിൽ ഞങ്ങൾ പോലീസിനോടും സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞ് അകത്തേക്ക് പോയി…

റൂമിലെത്തിയതും ഞാൻ ബെഡിലേക്ക് വീണു….അത്രത്തോളം ഞാൻ തളർന്നിരുന്നു….

*****

പീന്നിട് ഞാൻ കണ്ണു തുറന്നപ്പോൾ സമയം 12 കഴിഞ്ഞിരുന്നു…

അടുത്താരെയും കാണാതെ വന്നപ്പോൾ ഞാൻ പതിയെ റൂം വിട്ടിറങ്ങി…

ഹാളിലും ആരെയും കണ്ടില്ല.ഒരു പക്ഷേ, പ്രണവേട്ടൻ മടങ്ങി പോയിട്ടുണ്ടാകുമോ..?

പക്ഷേ, ഹാളിലെ പൊടിയെല്ലാം തുടച്ചു വൃത്തിയാക്കി ഇട്ടിട്ടുണ്ടായിരുന്നു….

അടുക്കളയിൽ നിന്നും ഒരു ചൂളം വിളി കേട്ട് ഞാൻ പയ്യെ അങ്ങോട്ടേക്ക് ചെന്നു…

അടുക്കളയിൽ എന്തോ കറി വെക്കുകയായിരുന്നു പ്രണവേട്ടൻ…

പാന്റും ഷർട്ടും മാറ്റി ഒരു ഷോർട്ട്സും ബനിയനും ഇട്ടിട്ടുണ്ട് ..

എന്തോ കറി വെക്കുകയാണ്…

പെട്ടെന്ന് തിരിഞ്ഞ് നിന്ന് എന്റെ നേരെ വെളളം ഒഴിച്ചു,പേടിച്ചു പോയ എന്നെ നോക്കി കണ്ണീറുക്കി കാണിച്ചപ്പോൾ ഞാൻ വാ പൊളിച്ച് നിന്ന് പോയി….

ഇയാൾക്ക് സെെഡിലും കണ്ണുണ്ടോ??

“എന്താടീ വായി നോക്കുന്നേ…??

പോയി കുളിച്ച് ഫ്രഷായിട്ട് വാ…

അപ്പോളേക്കും ഞാൻ ഫുഡ് റെഡിയാക്കാം…”

ഒന്നും മിണ്ടാതെ നിന്ന എന്നെ നോക്കി പുരികമുയർത്തിയപ്പോൾ ഞാൻ ഒന്നും മിണ്ടാതെ പോയി കുളിക്കാൻ കേറി…

കുളിച്ചു വന്ന ഞാൻ വെെറ്റ് കളർ ടോപ്പും ബ്ലൂ കളർ ലോങ് സ്കർട്ടും ധരിച്ച്,തലയിൽ ഒരു ടൗവ്വൽ ചുറ്റി ഇറങ്ങി വന്നപ്പോളേക്കും എന്റെ നേരെ ഒരു ചായ കപ്പ് നീട്ടിയിരുന്നു പ്രണവേട്ടൻ…

ഞാൻ അത് വാങ്ങി പയ്യെ കുടിച്ചപ്പോൾ,പ്രണവേട്ടനും ചായയുമായി ബാൽക്കണിയിലേക്ക് നടന്നിരുന്നൂ…

പുറകെ പോകാൻ മനസ്സ് തുടിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടാതെ ഹാളിൽ തന്നെ നിന്നു…

എന്തോ ചിന്തിച്ചുക്കൊണ്ടിരുന്നപ്പോളാണ് പ്രണവേട്ടൻ അടുത്തേക്ക് വന്നത്…

“ആ മുറിവ് ഡ്രസ്സ് ചെയ്യണോ…???”

“വേണ്ട’ എന്നർത്ഥത്തിൽ ഞാൻ തലയാട്ടിയെങ്കിലും മുറിയിലിരുന്ന ഫസ്റ്റ് എയ്ഡ് ബോക്സുമായി വന്നു പ്രണവേട്ടൻ മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങിയിരുന്നു….

മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ അറിയാതെ പ്രണവേട്ടനെ ശ്രദ്ധിച്ചു,ചെമ്പൻ കണ്ണുകൾക്കിടയിലേക്ക് വീണു കിടക്കുന്ന നീളൻ മുടിയിഴകൾ….പെട്ടെന്ന് അത് ഒതുക്കി വെക്കാൻ എനിക്ക് തോന്നി… പക്ഷേ,ഞാൻ അനങ്ങാതെ തന്നെ ഇരുന്നു…

ഇടയ്ക്ക് എന്റെ നോട്ടം കണ്ടിട്ടാകണം എന്നെ പാളി പാളി നോക്കുന്നുണ്ട്…

ഇടയ്ക്ക് മുറിവിൽ ബെറ്റാഡിൻ പുരട്ടിയതും ഞാൻ ‘ആഹ്ാ” എന്നു വെച്ചപ്പോൾ എന്റെ മുറിവിൽ പയ്യെ ഈതി തന്നു…

മുറിവിലുണ്ടായ തണുപ്പ് എന്നിലും പടരുന്നത് ഞാൻ അറിഞ്ഞു…

മരുന്നു പുരട്ടി കഴിഞ്ഞും ഞാൻ നോക്കിയിരിക്കുന്ന കണ്ടിട്ട് എന്നോട് പുരികമുയർത്തി ‘എന്താ’ എന്നു ചോദിച്ചു…

ഞാൻ പെട്ടെന്ന് വല്ലാണ്ടായി,’ഒന്നുമില്ല’ എന്നർത്ഥത്തിൽ ഞാൻ ഏഴുന്നേൽക്കാൻ തുടങ്ങിയതും പ്രണവേട്ടൻ എന്നെ ബലമായി സോഫയിലേക്ക് പിടിച്ചിരുത്തി…

എന്നെ തന്നെ നോക്കിയിരിക്കുന്ന പ്രണവേട്ടന്റെ നോട്ടം താങ്ങാനാകാതെ ഞാൻ മിഴികൾ താഴ്ത്തി…

“വെെശൂ….”

വെെശാഖ എന്നുളള വിളി “വെെശൂ” എന്നായത് കേട്ട് ഞാൻ ഞെട്ടി മിഴികൾ ഉയർത്തി ..

“നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…??”

പ്രണവേട്ടന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടി, പെട്ടെന്ന് എന്റെ മനസ്സിലേക്ക് ധ്രുവിന്റെ മുഖവും അവന്റെ ഒാർമകളും ഇരച്ചു കയറി….

ലൈക്ക് കമന്റ് ചെയ്യണേ… (തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *