ചെമ്പകം നോവൽ ഭാഗം 5 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഇയാൾക്ക് തോന്നുന്ന… ഇയാളോട് behave ചെയ്യുന്ന Dr. നവനീത് എങ്ങനെയാണെന്ന് മാത്രം തൽക്കാലം ചിന്തിച്ചാൽ മതി… അല്ലാണ്ട് survey നടത്താനൊന്നും പോകണ്ടാന്ന് സാരം…😡😡😡

o…ok doctor…

ന്മ്മ്മ്…ഇനി ഇങ്ങനെ ഒരു situation നീയായി create ചെയ്യരുത്… പിന്നെയുള്ള എന്റെ പ്രതികരണം ഇങ്ങനെ ആവില്ല…😡😡

ഞാനതിനും തലയാട്ടി നിന്നു…

ലഞ്ച് കഴിച്ചില്ലല്ലോ…!!!

മ്മ്ഹ്..ഇല്ല…

ന്മ്മ്മ്.. എങ്കില് വാ…അത് കഴിഞ്ഞാലുടനെ വാർഡില് റൗണ്ട്സുള്ളതാ…so well prepared ആയിരിക്കണം..ചെറിയ പ്രായമുള്ള കുട്ടികളാ.. below 14 years…വിഷമം തോന്നുന്ന പല situations ഉം ഉണ്ടാകും…. ഇയാളൊരു നഴ്സാണ്.. ഞാനൊരു ഡോക്ടറും… നമുക്ക് ടെൻഷൻസ് പാടില്ല… ഒരു മല ഇടിഞ്ഞ് വരുന്നൂന്ന് പറഞ്ഞാലും പാറ പോലെ നിൽക്കണംന്ന് കേട്ടിട്ടില്ലേ…ആ ചിന്തയായിരിക്കണം മനസിലെപ്പോഴും…

കാരണം മുന്നില് കാണുന്നത് നിഷ്കളങ്കമായ കുഞ്ഞ് മുഖങ്ങളായിരിക്കും..അവർക്ക് ഒന്നും അറിയാൻ പാടില്ല…മനസ് നിറഞ്ഞ് പുഞ്ചിരിയ്ക്കാനേ അറിയൂ…ഒരു ചോക്ലേറ്റിൽ തീരണ വാശിയേ ഉണ്ടാവൂ… പക്ഷേ അതുപോലെയല്ല അവർക്ക് തൊട്ടരികിലായി നിൽക്കുന്ന ക്ഷീണിച്ച മുഖങ്ങൾ….സ്വന്തം ജീവനും ജീവിതവും നമ്മുടെ കൈയ്യിലേൽപ്പിച്ച് ആ വിശ്വാത്തിന്റെ പുറത്ത് ഒരു ദിനം കൂടി തള്ളി നീക്കുന്നവരാണവർ…. നമ്മിലർപ്പിച്ച വിശ്വാസത്തിന്റെ ഒരു കണിക പോലും ചോരാതെ തന്നെ തിരികെ ആ കൈകളിലേക്ക് തന്നെ ഏൽപ്പിക്കണം…അത് നമ്മുടെ ബാധ്യതയാ…ഈ യൂണിഫോം നമ്മിലേൽപ്പിക്കുന്ന ഉത്തരവാദിത്വമാ…. അവിടെ നമ്മൾ പതറിയാൽ പിന്നെ അവരുണ്ടാകില്ല…അത് നമ്മള് അവർക്കായ് ചെയ്യുന്ന ത്യാഗമല്ലെടോ… That’s medical ethics……So be strong and bold…. നൂറുവട്ടം അങ്ങനെ മനസിനെ പറഞ്ഞ് പഠിപ്പിച്ച് വേണം അവിടേക്ക് കാലെടുത്ത് വയ്ക്കാൻ…..

ഓക്കെ.. ഡോക്ടർ…

ഇതൊക്കെ ഉള്ളോണ്ട് കൂടിയാ ഞാൻ maximum ആരോടും ദേഷ്യപ്പെട്ട് behave ചെയ്യാത്തതും friendly ആകുന്നതും…അതിനെ ഇയാള് മറ്റൊരു കണ്ണിൽ കാണാൻ തുടങ്ങിയാ ഈ job continue ചെയ്യാൻ പറ്റാണ്ടാവും…

സോറി ഡോക്ടർ… ഞാൻ അറിയാണ്ട്…ഇനി ആവർത്തിക്കില്ല…

ഇങ്ങനെ എന്തിനും ഏതിനും സോറി പറയുന്നത് ഒരു ശീലമാക്കണ്ട….എന്തായാലും വരാൻ നോക്ക്…😁😁

അപ്പോ ഡോക്ടറിന് പിറകേ നടന്നപ്പോ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു Dr.നവീൻ കൃഷ്ണയുടെ speciality…. എല്ലാവരും ഇങ്ങേരെ ഇത്ര ആരാധനയോടെ കാണുന്നതിന്റെ അർത്ഥവും പതിയെ പതിയെ മനസിലായി തുടങ്ങി…. ഞാൻ ഡോക്ടറിന് പിറകേ ഓരോന്നും മനസിൽ കണക്ക് കൂട്ടി നടന്നു…

പെട്ടെന്ന് തന്നെ ക്യാന്റീനിൽ എത്തിയിരുന്നു… രാഘവേട്ടൻ തന്നെയാണ് ഫുഡ് കൊണ്ടു വച്ചത്…

അല്ല ഡോക്ടറേ…ഇതാരാണെന്ന് പരിചയപ്പെടുത്തിയില്ലല്ലോ….!! പുതിയ നഴ്സ് മേഡം ആണോ…??

ഡോക്ടർ കൈകഴുകി വന്ന് ചെയറിൽ ഇരിയ്ക്കാനായി തുടങ്ങിയപ്പോഴാ രാഘവേട്ടന്റെ ആ ചോദ്യം വന്നത്….

ന്മ്മ്മ്..അതേ രാഘവേട്ടാ…കൊച്ചിത്തിരി പേടിത്തൊണ്ടിയാ…ഒന്ന് വിരട്ടി നിർത്താൻ വെങ്കി നമ്മളെയാ ഏൽപ്പിച്ചിരിക്കണേ….!!!😃😜😜

ഞാനതു കേട്ട് ഞെട്ടി ഡോക്ടറിനെയൊന്ന് നോക്കി..രാഘവേട്ടൻ അതുകേട്ട് ഒന്നു ചിരിച്ചു..

ആഹാ… അതിന് പറ്റിയ ആളിനെ തന്നെയാണല്ലോ ഏൽപ്പിച്ചത്…ഈ കാണിക്കുന്നതൊക്കെ വെറും ജാഡയാ ന്റെ മോളേ…ഈ ചെക്കൻ അത്ര വില്ലനൊന്നുമല്ല….

Mr. രാഘവൻ…എന്റെ വില കളയല്ലേട്ടോ…!! ഞാൻ ഇത്തിരി build-up ഒക്കെ ഇട്ട് വച്ചിരിക്ക്വാ..അതിനെ മരടിലെ ഫ്ലാറ്റിന്റെ അവസ്ഥയാക്കരുത്….

ഡോക്ടർ അതും പറഞ്ഞ് കൈ മുന്നിലേക്ക് കുടഞ്ഞ് കഴിക്കാനാഞ്ഞു… പെട്ടെന്ന് എന്തോ ഓർത്ത് തിരിഞ്ഞു നടന്ന രാഘവേട്ടനെ വീണ്ടും വിളിച്ചു…

ദേ…ഈ പെങ്കൊച്ചിന് veg മതിയാരുന്നല്ലോ.. ഇതിന് non veg ശീലമില്ലാത്തതാ.. അതുകൊണ്ട് ആ ഐറ്റം അങ്ങ് കൊണ്ടു പൊയ്ക്കോ… ഇത് വാസന്തിയും ലക്ഷ്മിയും reloaded ആ… ഉള്ളിലുള്ളത് translate ചെയ്യാൻ ഒരാള് വേണം…

പെട്ടെന്നാ ഞാൻ എനിക്ക് മുന്നിലേക്ക് എടുത്ത് വച്ചിരുന്ന ഫിഷ് ഫ്രൈ ശ്രദ്ധിച്ചത്… ഡോക്ടർ അതും പറഞ്ഞ് കഴിച്ച് തുടങ്ങിയിരുന്നു… ശരിയ്ക്കും എനിക്ക് ഡോക്ടറിനെ ഒരത്ഭുതമായി തോന്നി തുടങ്ങി…. ഞാൻ ഡോക്ടർ കഴിയ്ക്കുന്നതും ശ്രദ്ധിച്ച് കഴിച്ച് തുടങ്ങി…

അപ്പോഴേക്കും രാഘവേട്ടൻ ഫിഷ് ഫ്രൈ പ്ലേറ്റോടെ അകത്തേക്ക് കൊണ്ടു പോയിരുന്നു…

ഈ break timel ഞാൻ ചിലപ്പോ free ആയി മിണ്ടുകേം…ഇടപെടുകേം ചെയ്യും..എന്തെങ്കിലും problems officially or personally ഉണ്ടായാൽ എന്നോട് പറയാം… officially ഉണ്ടാകുന്ന എന്ത് problem ആയാലും അത് ഉറപ്പായും ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് എന്നോട് മാത്രമാണ്… അതിന് മറ്റൊരു option ഇല്ല…വേറൊരാളുടെ വായിൽ നിന്നും ഞാൻ അറിയാനും ഇടവരരുത്…

പിന്നെ personal…അതിന് ഞാൻ നിർബന്ധിക്കില്ല..but വേണമെങ്കിൽ കേൾക്കാൻ തയ്യാറാവാം… ഇന്ന് ഇയാൾടെ വക കിട്ടിയ ഉപദേശമല്ലേ… എനിക്കിഷ്ടായി…😜🥰 അതുകൊണ്ട് follow ചെയ്യാന്നു വച്ചു… പിന്നെ അവസാനം പറഞ്ഞതു പോലെ റിലീഫിന് റ്റൈറ്റ് ഹഗ്ഗ് വേണമെങ്കിൽ അതും തരാം കേട്ടോ…!!😜😜

അത് കേട്ടതും കഴിച്ചത് ശിരസ്സിൽ കയറി ഞാനൊന്ന് ചുമച്ചു…..

ഹേ… റിലാക്സ്…!!!😁😁

ഡോക്ടർ വെള്ളമെടുത്ത് എനിക്ക് നേരെ നീട്ടി..ഞാനത് വാങ്ങി പടപടാന്ന് കുടിച്ചു…

ഇത്ര nervous ആവേണ്ട കാര്യമെന്താ…??? ഇയാള് പറഞ്ഞത് ശരിയാടോ… scientifically tension relief ന് പ്രീയപ്പെട്ടവരുടെ ഒരു സാമിപ്യം.. അവരുടെ ഒരു തലോടൽ sometimes ഒരു ഹഗ്ഗ് അത് മതി അവരുടെ ഉള്ളിലെ positive vibe spread ആവാൻ..അതല്ലേ ഒരുപാട് പേര് ഈ ആൾദൈവങ്ങൾടെ മുന്നിൽ മുട്ട് കുത്തി കുമ്പിടുന്നത്…It’s particular kind of psychological move…

ഞാനതെല്ലാം കേട്ടിരുന്നതല്ലാതെ ഒന്നും പ്രതികരിച്ചില്ല….!!!

പിന്നെ OT ല് എനിക്ക് ചില restrictions ഉണ്ട്… complete concentration patient ൽ ആയിരിക്കണം…work വളരെ fast ആയിരിക്കണം… അതുവരെ നമ്മളെ ബാധിക്കുന്ന എന്ത് തന്നെ problems ഉണ്ടായാലും OT യിൽ കയറുന്ന നിമിഷം മുതൽ നമ്മൾ pleasant ആയിരിക്കണം….

ഞാനതെല്ലാം ശ്രദ്ധയോടെ കേട്ടു…ഒരു കണക്കിന് പറഞ്ഞാൽ ഡോക്ടർ അതുവരേയും എന്നോട് വാചാലമായി സംസാരിയ്ക്കുന്നതെല്ലാം എന്നെ ശരിയ്ക്കും ആ job ലേക്ക് പാകപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായിരുന്നു…. പിന്നെ ചിലത് ഡോക്ടറിന്റെ കുസൃതിയും..

പക്ഷേ ഒരു ദിവസത്തിന്റെ പകുതി ആയിട്ടേയുള്ളുവെങ്കിലും എന്റെ മനസിൽ ഡോക്ടറിനോട് ചെറിയ തോതിൽ ഒരു ആരാധനയൊക്കെ തോന്നി തുടങ്ങിയിരുന്നു…….

ഹലോ…!!! ഇവിടെയിരുന്നാ മതിയോ…?? പെട്ടെന്ന് വേണം..!! എന്റെ കൂടെ വർക്ക് ചെയ്യുന്നവര് punctual ആയിരിക്കണം…!!അതും എനിക്ക് നിർബന്ധമുള്ള കാര്യമാ…!!

ഡോക്ടറതും പറഞ്ഞ് എഴുന്നേറ്റു..ഞാനും കഴിപ്പ് നിർത്തി കൈകഴുകി വന്നു…

പുറത്തേക്ക് ഇറങ്ങും വഴി counter ന്റെ ഫ്രണ്ടിൽ വച്ചിരുന്ന ടിന്ന് തുറന്ന് അതിൽ നിന്നും കുറച്ചു മിഠായി എടുത്ത് ഡോക്ടർ പോക്കറ്റിലേക്കിട്ടു…

Catch it…😉😉😉😉

ഒന്ന് സൈറ്റടിച്ച് ഒരു മിഠായി എന്റെ മുന്നിലേക്ക് എറിഞ്ഞ് ഡോക്ടർ നടന്നു പോയി…പ്രതീക്ഷിയ്ക്കാത്ത പ്രവർത്തിയായതു കൊണ്ട് ഞാനത് ഇത്തിരി പ്രയാസപ്പെട്ട് കൈക്കലാക്കി…..ആ മിഠായി എടുത്ത് കുറച്ച് നേരം അതിലേക്ക് തന്നെ ഒന്ന് നോക്കി നിന്നു…ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടിരുന്നു….

ഹലോ…!!വായി നോക്കി നിക്കാണ്ട് വേഗം വരാൻ…!!

ഞാനതു കേട്ട് മിഠായി യൂണിഫോമിന്റെ പോക്കറ്റിലേക്ക് തിരുകി വേഗത്തിൽ ഡോക്ടറിനടുത്തേക്കോടി…

വാർഡിലേക്ക് കാലെടുത്ത് വയ്ക്കുമ്പോ ഡോക്ടർ പറഞ്ഞ ഓരോ വാക്കുകളുമായിരുന്നു മനസിൽ…അതെല്ലാം ഓർത്ത് മനസിനെ പാകപ്പെടുത്തി ഞാൻ ഉള്ളിലേക്ക് പ്രവേശിച്ചു…

45 ബെഡായിരുന്നു ആ വാർഡിൽ ഉണ്ടായിരുന്നത്.. ഡോക്ടർ ഫസ്റ്റ് ബെഡിൽ കിടന്ന patient നെ മുതൽ ചെക്ക് ചെയ്യാൻ തുടങ്ങി…

ചിലതൊക്കെ തീരെ ചെറിയ മുഖങ്ങളാണ് എല്ലാം മാസ്കിനാൽ മറയപ്പെട്ടവയും…എങ്കിലും ആ കണ്ണുകളിൽ പുഞ്ചിരിയുടെ പകിട്ട് മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു…ചില കണ്ണുകൾ എന്നോട് കളിയായ് ചിമ്മി അടച്ചു കാണിക്കുന്നുണ്ടായിരുന്നു…ഞാനതിന് അതുപോലെ തിരിച്ചും കാണിച്ചു കൊടുത്തു…

ഡോക്ടർ കാര്യമായ പരിശോധനയിലായിരുന്നു.. ബൈസ്റ്റാന്ററായി നിൽക്കുന്ന മുഖങ്ങളിൽ ഒരാകുലതയാണ് നിറഞ്ഞു നിന്നിരുന്നത്…അവരോടെല്ലാം മിതമായ ഭാഷയിലും പുഞ്ചിരിയോടെയുള്ള മുഖത്തോടും ഡോക്ടർ മറുപടി നല്കി…അങ്ങനെ ഓരോരുത്തരേയായി ചെക്ക് ചെയ്ത് ഡോക്ടർ മുന്നോട്ട് നീങ്ങിയിരുന്നു….

ഓരോ കൈകളിലും ചോക്ലേറ്റ് സമ്മാനിച്ച് ഒരു പുഞ്ചിരിയും കൊടുത്താണ് അടുത്തയാളിലേക്ക് ഡോക്ടർ പാസ് ചെയ്യുന്നത്… കൂട്ടത്തിൽ തീരെ ചെറുതായവരോട് ഒരു മജീഷ്യനെപ്പോലെയാ മിഠായി കൊടുത്തത്…അതെല്ലാം കണ്ട് ചിരിയോടെ നിന്ന അവരുടെ മാതാപിതാക്കൾക്കൊപ്പം ഞാനും കൂടി…

ഡോക്ടറിന്റെ വക ഗിഫ്റ്റുകളും,കളിപ്പാട്ടങ്ങളും അവിടെ പതിവാണെന്ന് അവരിൽ നിന്നും ഞാനറിഞ്ഞു…അങ്ങനെ നീണ്ട ഒന്നര മണിക്കൂർ നേരത്തെ റൗണ്ട്സ് അവസാനിച്ച് ഡോക്ടർ പുറത്തേക്കിറങ്ങി…current situations എല്ലാം നോട്ട് ചെയ്ത് ഞാനും ഡോക്ടറിന് പിറകേ ഇറങ്ങി……

എന്ത് തോന്നി…വാർഡിലെ Atmosphere മായി adjusted ആവാൻ പറ്റുന്നുണ്ടോ…???

ന്മ്മ്മ്…പറ്റുന്നുണ്ട് ഡോക്ടർ…!! അപ്പോ ഞാനുമായോ…..???😜😁

അതിനും..കഴിയുന്നുണ്ട്…!! ഞാൻ തലകുനിച്ച് നിന്ന് പറഞ്ഞതും ഡോക്ടറിന്റെ മുഖത്ത് ഒരു ചിരി വിരിയുന്നത് ഏറുകണ്ണാലെ ഞാൻ കണ്ടു…

ഇനി പറ… ഇത്രേം നേരത്തെ പരിചയം വച്ച് എന്നെക്കുറിച്ച് എന്താ അഭിപ്രായം…???

ഡോക്ടർ മുഖത്തൊരു കള്ളച്ചിരി വിരിയിച്ച് എന്റെ മുഖത്തിനടുത്തേക്ക് വന്നു ചോദിച്ചു…

ഞാനതിന് ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു..

മനസിലായി…പഴയതുപോലെയല്ല…..ഇപ്പോൾ നിന്റെ മനസിൽ എന്നെക്കുറിച്ച് നല്ലതും ചീത്തയുമായ എന്തൊക്കെയോ അഭിപ്രായങ്ങളുണ്ട്… പക്ഷേ അതെന്താണെന്ന് പുറത്തേക്ക് വരാൻ സമയമായിട്ടില്ല….

സാരമില്ല…അത് വരെ wait ചെയ്തോളാം… അപ്പോ അമ്മാളൂട്ടി…നമ്മളിവിടെ പിരിയുന്നു… ഇനി എന്റെ OP time ആണ്..അതിന് ഡ്യൂട്ടി നഴ്സ് ഉണ്ടാവും.. എന്റെ patients നെ പരിചയപ്പെട്ടില്ലേ.. അവർക്ക് sudden ആയി വല്ല changes ഓ reactions ഓ ഉണ്ടായാൽ immediate ആയി എന്നെ അറിയിച്ചാൽ മാത്രം മതി… ഇപ്പോ അമ്മാളൂട്ടി പൊയ്ക്കോ….

ഡോക്ടറതും പറഞ്ഞ് വേഗത്തിൽ ഫ്ലോറിലൂടെ റൂമിലേക്ക് നടന്നു…കഴുത്തിൽ അയച്ചിട്ടിരിക്കുന്ന steth ഉം തോളിൽ അലസമായി മടക്കി ഇട്ടിരുന്ന വെള്ളക്കോട്ടും ഇൻഷർട്ട് ചെയ്തിരുന്ന ഷർട്ടും.. ഞാൻ ഡോക്ടറിനെ ആകെത്തുക ഒന്നുവിലയിരുത്തി അവിടെ നിന്നും പതിയെ റൂമിലേക്ക് നടന്നു….

കുറച്ച് മണിക്കൂറുകൾ മാത്രമാണ് ഡോക്ടർക്കൊപ്പം ചിലവൊഴിച്ചതെങ്കിലും അത്രയും സമയം കൊണ്ട് ഡോക്ടറിന്റെ ശബ്ദവും, മുഖവും സംസാരവുമെല്ലാം എന്റെ മനസിലേക്ക് ആഴത്തിൽ പതിഞ്ഞിരുന്നു… ശരിയ്ക്കു പറഞ്ഞാൽ ഡോക്ടറിൽ നിന്നും പിരിഞ്ഞ നിമിഷം മുതൽ ആ ഹോസ്പിറ്റലിന്റെ നിശബ്ദത ഞാൻ അറിയാൻ തുടങ്ങി എന്നുവേണം പറയാൻ….

പിന്നെ അന്നത്തെ അവസാന വർക്കായ paediatric patients report കൂടി തയ്യാറാക്കി ഞാൻ ഡ്യൂട്ടി അവസാനിപ്പിച്ചു… അപ്പൊഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു…

ചന്തൂന് overtime ഡ്യൂട്ടിയുള്ളതുകൊണ്ട് ഞാനൊറ്റയ്ക്കായിരുന്നു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത്…വീടെത്തും വരെ ചെറിയ പേടി തോന്നിയിരുന്നു..കാരണം ഞാൻ രാത്രി കാലങ്ങളിൽ മറ്റാരും കൂട്ടിനില്ലാതെ പുറത്ത് പോയി വന്നിട്ടില്ല….

വീട്ടിലേക്ക് തിരിയണ വഴിയില് കൈയ്യില് ടോർച്ചും വടിയുമായി മാഷ് കാത്ത് നില്പുണ്ടായിരുന്നു…

അമ്മാളുവാ….??

മാഷ് എന്റെ മുഖത്തേക്ക് ടോർച്ചടിച്ചു…

അതേ മാഷേ….അമ്മാളുവാ… അതു പറഞ്ഞപ്പോ ചുണ്ടില് ചെറിയൊരു ചിരി വിരിഞ്ഞിരുന്നു…

എന്താ കുട്ടീ ഇത്ര താമസിച്ചത്…??? എന്നും ഇത്രേം വൈകുമോ…???

അത്..ഇന്ന് കുറച്ചെങ്കിലും നേരത്തെയാണെന്നാ കൂടെയുള്ളവര് പറഞ്ഞത്..ഇനി മുതൽ ഇതിലും വൈകും…

ഹോ..അങ്ങനെ ആയാൽ ബുദ്ധിമുട്ടാക്വല്ലോ കുട്ടീ…ഇതിലും വൈകിയാ എങ്ങനെയാ വീട്ടിലെത്തണേ…??

മാഷേ.. ഹോസ്പിറ്റൽ വക ഫ്ലാറ്റുണ്ട്…മാസവാടക ഒരു ചെറിയ തുക കൊടുത്താൽ മതി…ഞാനവിടേക്ക് മാറിയാലോ…മാഷിന് സമ്മതാണെങ്കി മതി…

അതൊക്കെ എങ്ങനെയാ കുട്ടീ..ഇവിടെ നിന്ന് വിട്ട് നിൽക്ക്വാന്ന് വച്ചാ…

വീട്ടിലായാലും ഞാൻ ഒറ്റയ്ക്കല്ലേ മാഷേ… ജോലി കളയാനും തോന്നണില്ല…. ഒരുപാട് ആഗ്രഹിച്ച് കിട്ടിയതല്ലേ….

അതിന് ജോലി കളയണംന്ന് കുട്ടിയോടാരാ പറഞ്ഞത്… പിന്നെ ഇവിടെ നിന്നും വിട്ടു നിക്കണംന്ന് കരുതിയപ്പോ ഒരു വിഷമം…

ഹോസ്പിറ്റൽ വകയായി അങ്ങനെ ഒരു സൗകര്യം ഉണ്ട്യേച്ചാ അതാ നല്ലത്.. ഞാൻ വന്ന് അന്വേഷിച്ചോളാം..അസമയത്തെ ഈ യാത്രയിലും നല്ലത് അതു തന്നെയാ…

മാഷേ.. എനിക്ക് ജോലി കിട്ടിയ വിവരം ഞാൻ രാധമ്മയെ അറിയിച്ചിരുന്നു.. പക്ഷേ ദേഷ്യം തന്നെയായിരുന്നു മുഖത്ത്…(മാഷിന്റെ ഭാര്യ)

അത് കുട്ടി കാര്യാക്കണ്ട… ഞാൻ കുട്ടിയെ സഹായിക്കുന്നതിന്റെയാ അതൊക്കെ….

ഞാനതിനൊന്ന് ചിരിച്ചു കൊടുത്ത് മുന്നോട്ട് നടന്നു…..

പിന്നെ..എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ദിവസം…?? എല്ലാം പരിചയമായോ..??

ന്മ്മ്മ്.. കുറേയൊക്കെ പരിചിതമായി വരുന്നു മാഷേ… പക്ഷേ വലിയ ഹോസ്പിറ്റലല്ലേ… എല്ലാം തിട്ടമായി വരണേയുള്ളൂ…

ന്മ്മ്മ്…സങ്കടങ്ങളെല്ലാം ദൈവം ഇല്ലാണ്ടാക്കീന്ന് കരുതിയാ മതി… ഇനിയെങ്കിലും കുട്ടി എല്ലാം മറന്ന് സന്തോഷിച്ചു തുടങ്ങണം..ആനന്ദി പോയീന്നു കരുതി ആ ദു:ഖം പേറി ജീവിതം തുടരരുത്…ജനനവും മരണവും എല്ലാം ജീവിതത്തിൽ അനിവാര്യമാണ്..ആനന്ദീടെ കുറച്ചു നേരത്തേ ആയീന്നേയുള്ളൂ…

അത് കേട്ടപ്പോ കണ്ണറിയാതെ നിറഞ്ഞുവെങ്കിലും ഡോക്ടർ പറഞ്ഞ കാര്യങ്ങൾ മനസിലോർത്തപ്പോ അത് മിഴികളിൽ തന്നെ വറ്റിയുണങ്ങാൻ തുടങ്ങി..അന്ന് നടന്ന കാര്യങ്ങളെല്ലാം മാഷിനെ ബോധിപ്പിച്ച് വീണ്ടും മുന്നോട്ട് നടന്നു…

വീടെത്തും വരെ തുണയായി മാഷുണ്ടായിരുന്നു.. പിന്നെ വീട്ടില് പേരിനൊന്ന് കയറി മാഷും വീട്ടിലേക്ക് പോയി…എന്റെ മനസിലുള്ള എല്ലാ സന്തോഷങ്ങളും, എന്റേതായ സങ്കടങ്ങളും ഡയറിയിലേക്ക് പകർത്തി ഞാൻ കിടന്നു… ഉറങ്ങും മുമ്പും അന്നത്തെ ദിവസം തുടക്കം മുതൽ ഒടുക്കം വരെ ഞാനൊന്നോർത്തെടുത്തു… _____________

പിറ്റേന്ന് രാവിലെ തന്നെ ഒരുങ്ങിയിറങ്ങി..ഒറ്റയ്ക്കായോണ്ട് വലിയ പരിഭവങ്ങളും പരാതികളും ഇല്ലാണ്ട് തന്നെ ജോലി മുഴുവൻ തീർത്തു…മാഷ് സമ്മതിച്ചത് പ്രകാരം ഹോസ്പിറ്റൽ വക ഫ്ലാറ്റിലേക്ക് മാറാൻ തീരുമാനിച്ചാണ് അന്ന് വീട് വിട്ടിറങ്ങിയത്…

ആ വീട്ടിൽ അമ്മേടെ അസ്ഥി തറയിലല്ലാതെ മറ്റാരോടും എനിക്ക് യാത്ര പറയാനില്ലായിരുന്നു… ബാഗും പായ്ക്ക് ചെയ്ത് താക്കോല് മാഷിനെ തന്നെ ഏൽപ്പിച്ചു..കാരണം ഞാനും അമ്മയും ഇത്രയും നാളും താമസിച്ചോണ്ടിരുന്നത് മാഷിന്റെ വകയായുള്ള വീട്ടിലായിരുന്നു…

പോകും വഴി മാഷും കൂടി…ഞങ്ങള് രണ്ടാളും നടന്ന് വരും വഴിയാ രാവിലെ നടക്കാനിറങ്ങിയ പ്രവീണേട്ടൻ ഞങ്ങൾക്ക് മുന്നിലേക്ക് വന്നത്…

അമ്മാളൂട്ടീ…നീ എവിടേക്കാ ഇത്ര രാവിലെ…???

പ്രവീണേട്ടനങ്ങനെ ചോദിച്ചതും മാഷ് കുറച്ചു മുന്നോട്ടു നടന്നു…

ഞാൻ..ഇനി മുതല് ഹോസ്പിറ്റൽ വകയുള്ള ഫ്ലാറ്റിലേക്ക് മാറ്വാ പ്രവീണേട്ടാ…

എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ നീയ്.. ഇതെന്താപ്പോ ഇങ്ങനെ ഒരു തീരുമാനം..!! അതും ഇവിടം വിട്ട് നിൽക്ക്വാന്ന് വച്ചാ..!!

അത്..ഡ്യൂട്ടി കഴിയുമ്പോ ഒരുപാട് വൈകും പ്രവീണേട്ടാ.. പിന്നെ ടൗണീന്ന് ബസൊക്കെ കിട്ടി ഇവിടെ വരുമ്പോഴേക്കും ഇരുട്ട് പരക്കും… എനിക്ക് അതത്ര ശീലമില്ലാത്തോണ്ട് ഒരു പേടി.. ഞാൻ മാഷിനോട് ഇന്നലെ പറഞ്ഞിരുന്നു.. ഇന്നലെ joint ചെയ്തപ്പോഴേ ഇങ്ങനെ ഒരു option വച്ചിരുന്നു..താൽപര്യമുണ്ടെങ്കിൽ ഇന്ന് അവിടേക്ക് ഷിഫ്റ്റ് ചെയ്യാംന്നും പറഞ്ഞു.. ഞാൻ department ൽ വിളിച്ചു ചോദിച്ചപ്പോ ഫ്ലാറ്റ് vacant ആണ്.. ഇനി അത് നഷ്ടാവും മുമ്പ് തന്നെ അവിടേക്ക് shift ചെയ്യാംന്ന് വച്ചു… അവിടുത്തെ ഒട്ടുമിക്ക എല്ലാവരും അടുത്തുള്ള ഫ്ലാറ്റുകളിലാണ്… അതുകൊണ്ട് പേടിയ്ക്കണ്ടല്ലോ…!!!

എങ്കിലും…ഇത് വേണ്ടായിരുന്നു.. വൈകിട്ട് ഞാൻ വന്ന് കൂട്ടാമായിരുന്നല്ലോ…

കുട്ടീ നേരം വൈകുണു… പെട്ടെന്ന് വന്നേ..

മാഷിന്റെ ശബ്ദം ഉയർന്നു കേട്ടതും പ്രവീണേട്ടന്റെ പരിഭവവും ദേഷ്യവും ഇടകലർന്ന മുഖത്തെ അവഗണിച്ച് ഞാൻ തിരിഞ്ഞ് നടന്നു…

പെട്ടെന്ന് തന്നെ ബസൊക്കെ കിട്ടിയിരുന്നു… അതുകൊണ്ട് വളരെ നേരത്തെ തന്നെ ഹോസ്പിറ്റലിൽ എത്തി…. ഹോസ്പിറ്റൽ എത്തി mangement and administration department ൽ എത്തി senior manager കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു.. ഹോസ്പിറ്റലിന് ഒരു വളവിനപ്പുറമുള്ള ഫ്ലാറ്റിലേക്ക് ബാഗും മറ്റ് സാധനങ്ങളും ഒതുക്കി വച്ചു…എല്ലാം കണ്ടതിനും മനസിലാക്കിയതിനും ശേഷം മാഷ് യാത്ര പറഞ്ഞ് പോയി… ഞാൻ നേരെ ഹോസ്പിറ്റലിലേക്കും…

ലിഫ്റ്റില് നിൽക്കുമ്പോ പെട്ടെന്ന് ഡോക്ടറിനെയാ ഓർമ്മ വന്നത്…!!!

3rd floor ൽ ചെന്നിറങ്ങി ഡ്രസ് ചേഞ്ച് ചെയ്ത് ഞാൻ ഡ്യൂട്ടിയ്ക്ക് കയറി… ഡോക്ടർ പറഞ്ഞതനുസരിച്ച് റൗണ്ട്സിന് മുൻപേ ഡോക്ടറിന് മുന്നിൽ റിപ്പോർട്ട് ചെയ്യാനായി ക്യാബിന് മുന്നിലേക്ക് ചെന്നു നിന്നു…

May l….

yes…

ഡോക്ടറിന്റെ ശബ്ദം കേട്ട് ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി… ഡോക്ടർ മുഖത്ത് കുറച്ച് ഗൗരവം ഫിറ്റ് ചെയ്ത് ഇരിക്ക്വായിരുന്നു കൂടെ ചാരിയിരുന്ന് ഫയൽ study ചെയ്യലും…

ഡോക്ടർ….!!!

മ്മ്മ്മ്…. എന്റെ മുഖത്തേക്ക് നോക്കാതെയാ ആ ന്മ്മ്മ്..

രാവിലെ റിപ്പോർട്ട് ചെയ്യണംന്ന് ഇന്നലെ പറഞ്ഞിരുന്നു…

അത് കേട്ടതും ഡോക്ടർ മുഖമുയർത്തി എന്നെ നോക്കി…!!

ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് പോയപ്പോ നീ എന്നോട് റിപ്പോർട്ട് ചെയ്തിട്ടാണോ പോയത്…😡😡

തുടരും… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *