വെെശാഖം ഒരു താലിയുടെ കഥ, ഭാഗം 7 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

ആ നിമിഷം എന്റെ ഫോണിലേക്ക് ഒരു unknown number ൽ നിന്നും call വന്നു…

ആദ്യ റിങിൽ തന്നെ ഞാൻ ഫോണെടുത്തു…

“വെെശാഖ ഞാൻ പ്രണവ് ആണ്…

നീ കാറിൽ നിന്റെ ഹാന്റ് ബാഗ്…”

പ്രണവേട്ടനാണ് വിളിച്ചതെന്ന് മനസ്സിലായ ഉടനെ,പ്രണവേട്ടൻ ബാക്കി പറയുന്നതിന് മുൻപ് ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു പോയി…

“പ്രണവേട്ടാ..ഇവിടെ..അവൻ എന്നെ ഉപദ്രവിക്കും..ഒന്നു വരാമോ…”

“നീ ഏത് ഫ്ലോറിലാ? ഞാൻ ഉടനെ അങ്ങോട്ട് വരാം…പേടിക്കാതിരിക്കൂ…”

“6 മത്തെ ഫ്ലോർ”

ഞാൻ പറഞ്ഞു തീരുന്നതിനിപ്പുറം ലിഫ്റ്റ് ഒാപ്പണായി,പുറത്ത് നിൽക്കുന്ന രാകേഷിനെ കണ്ടു ഞാൻ വിറയ്ക്കാൻ തുടങ്ങി….

ഫോണിലൂടെ പ്രണവേട്ടൻ എന്തോ പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ അത് ശ്രദ്ധിക്കാതെ രക്ഷപ്പെടാനുളള മാർഗ്ഗം നോക്കി…

പക്ഷേ, അതിന് മുൻപ് അവൻ എന്റെ കെെയ്യിൽ പിടിച്ച് ലിഫ്റ്റിന് പുറത്തേക്ക് വലിച്ചിട്ടു…

വീണതിന്റെ ആഘാതത്തിൽ കെെയ്യിലിരുന്ന ഫോൺ ദൂരെയ്ക്ക് തെറിച്ചു പോയി…

ഏഴുന്നേൽക്കാൻ ശ്രമിച്ചതും അവൻ കെെയ്യിൽ പിടിച്ചു വലിച്ചെൽപ്പിച്ചു എന്റെ നേരെ കെെയ്യോങ്ങി…

ആ സമയം ഞാൻ അവന്റെ കെെ തടഞ്ഞു…

പക്ഷേ, ഞാൻ പ്രതീക്ഷിച്ചതിലും കരുത്തുണ്ടായിരുന്നു അവന്…

എന്റെ രണ്ട് കെെകളും പിറകിലേക്ക് പിടിച്ച് വെച്ച് അവൻ ഒരു കെെ കൊണ്ട് എന്നെ ലോക്ക് ചെയ്യ്തു…

ഒച്ച വെയ്ക്കാൻ തുടങ്ങിയ എന്റെ വാ അവൻ മറു കെെ കൊണ്ട് പൊത്തിപ്പിടിച്ചു…

“നീ എന്നെ തല്ലി അല്ലേ…?

ഇതിന്റെ പ്രതികാരം ഞാൻ ഇപ്പോൾ മോൾക്ക് കാണിച്ചു തരാം കേട്ടോ…

നീ നിന്റെ എതിർപ്പ് എത്രത്തോളം കുറയ്ക്കുന്നുവോ,അത്രത്തോളം നിനക്ക് കിട്ടുന്ന വേദന കുറയും…

കുറച്ചു കാലമായി നീ വരാലിനെ പോലെ എന്റെ കെെയ്യിൽ നിന്നും വഴുതി മാറുന്നു..

പക്ഷേ, ഇന്ന് എനിക്ക് എല്ലാം കൊണ്ടും അനുകൂലമാണ്,ഈ അടുത്ത 3 ഫ്ലോറിലും ഒരോറ്റ മനുഷ്യക്കുഞ്ഞു പോലുമില്ല,പിന്നെ ഈ അപ്പാർട്ട്മെന്റിലെ CCTV complaint ആണ്,ഞാൻ നിന്നെ ഇവിടെയിട്ട് കൊന്നാൽ പോലും ആരുമറിയില്ല…”

“ഇനി ഇപ്പോൾ ആരും അറിഞ്ഞാലും എനിക്കൊരു ചുക്കുമില്ല..

എങ്ങനെയാണ് പുറത്തു വരേണ്ടേതെന്ന് എനിക്ക് അറിയാം….”

അവൻ അങ്ങനെ പറഞ്ഞതും ഞാൻ നടുങ്ങി…

എന്റെ നേരെ അവൻ്റെ മുഖം വരുന്നത് കണ്ട് അറപ്പോടെ ഞാൻ മുഖം വെട്ടിച്ചു…

അവൻ ബലമായി എന്റെ മുഖം പിടിച്ചു വെച്ചപ്പോൾ,ഞാൻ രക്ഷപ്പെടാനായി എന്റെ തല കൊണ്ട് അവന്റെ മൂക്കിലേക്ക് ശക്തിയായി ഇടിച്ചു…

വേദന കാരണം അവൻ പിടി വിട്ടതും ഞാൻ അവനെ തളളി മാറ്റി സ്റ്റെയർ ഇറങ്ങി ഒാടാൻ ശ്രമിച്ചു…

എന്നാൽ ശരവേഗത്തിൽ എത്തിയ അവൻ എന്റെ ഷോളിൽ പിടിച്ചു വലിച്ചു,പെട്ടെന്നുണ്ടായ ആക്രമണം ആയതിനാൽ ഞാൻ പുറകിലേക്ക് മറിഞ്ഞു വീണു..

അവൻ നിലത്തു കിടന്നിരുന്ന എന്റെ കഴുത്തിൽ ചുറ്റിയിട്ടിരുന്ന ഷോളിൽ പിടിച്ചു തറയിലൂടെ വലിച്ചു കൊണ്ട് ഫ്ലോറിന്റെ ഒരറ്റത്തേക്ക് വലിച്ചു കൊണ്ട് പോയിക്കൊണ്ടിരുന്നു…

കഴുത്തിലെ ഷോൾ ശക്തിയായി മുറുകിയതിനാൽ ഞാൻ ശ്വാസം കിട്ടാതെ പിടഞ്ഞു…

പക്ഷേ, എനിക്ക് ആശ്വാസമാകാൻ താഴെ നിന്നും പ്രണവേട്ടന്റെ വെെശാഖ എന്നുളള വിളി മതിയായിരുന്നു…

പെട്ടെന്ന് കിട്ടിയ ധെെര്യത്തിൽ എന്റെ ഷോളിൽ ശക്തിയായി കെെ കൊണ്ട് പിടിച്ചു,കാലുകൾ രണ്ടും പൊക്കി വെച്ചു,ഫ്ലോറിൽ അളളി പിടിച്ചു ബലം പിടിച്ചു കിടന്നു ഞാൻ…

വെെശാഖ എന്ന വിളി അടുത്തു കേൾക്കുന്നത് കൊണ്ടാകാം രാകേഷ് തിരിഞ്ഞു നിന്ന് എന്നെ വലിച്ചേഴുന്നേൽപ്പിച്ചു..എന്നിട്ട് എന്നെ ശക്തിയായി പിറകോട്ട് തളളി..

തല ശക്തിയായി ചെന്ന് ഭിത്തിയിൽ ഇടിച്ചതിനാൽ എനിക്ക് ബോധം മറയുന്നത് പോലെ തോന്നി…

കണ്ണുകൾ അടയുമ്പോളേക്കും അവൻ എന്നെ എടുത്തു ആ ഫ്ലോറിലെ സ്റ്റോർ റൂമിലേക്ക് കൊണ്ട് പോകുന്നത് ഞാൻ അറിഞ്ഞു…

എന്നെ അവിടെ കിടത്തിയിട്ട് പോയ അവൻ ഉടനെ തന്നെ എന്റെ ബാഗും ഫോണുമായി വന്ന് വാതിൽ അടച്ചു…

അവന്റെ അടുത്ത് നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഒാർത്തു എന്റെ കണ്ണൂകൾ നിറഞ്ഞു…

പിന്നീട് അവൻ എന്റെ അടുത്ത് വന്ന് എന്റെ ഷോൾ കീറി വായും കെെകളും കെട്ടി…

അപ്പോളും തൊട്ടടുത്തെന്ന പോലെ പ്രണവേട്ടന്റെ വെെശാഖ എന്നുളള വിളിയും കാലൊച്ചകളും ഞാൻ കേൾക്കുന്നുണ്ടായിരുന്നു…

പതിയെ പതിയെ എന്റെ പ്രതീക്ഷകൾ തെറ്റിച്ച് ആ ശബ്ദങ്ങൾ അകന്നകന്നു പോയി…

പെട്ടെന്ന് രാകേഷിന്റെ കെെയ്യിലെ ഫോൺ വെെബ്രേറ്റ് ചെയ്യുന്നതും,ഫോൺ എടുത്ത അവൻ

“ആ മേഡം,അവളെ എന്റെ കെെയ്യിൽ കിട്ടിയിട്ടുണ്ട്..ഇനി അവൾ പുറംലോകം കാണില്ല” എന്നു പറയുന്നതും ഞാൻ ഞെട്ടലോടെ കേട്ടു…

ആരായിരിക്കും വിളിച്ചത്…?

അടുത്ത നിമിഷം ഞാൻ വീണ്ടും രാകേഷിന്റെ സംസാരം കേട്ടു ഞെട്ടീ…

“എടാ,നീ അവന്മാരെയും കൂട്ടി വാ…ഇന്നത്തെ ദിവസം നമ്മുക്ക് കളറാക്കാം…

ഒാ..പേടിക്കണ്ട ഇനി എനിക്ക് മടുക്കുന്നത് വരെ അവൾ എന്റെ കൂടെ കാണും…അതിന് ശേഷം വല്ല റെയിൽവെ പാളത്തിലേക്കും തളളാം….”

മയങ്ങി തുടങ്ങിയ എന്റെ മനസ്സും ശരീരവും അവന്റെ വാക്കുകൾ കേട്ടു നടുങ്ങി പോയി…

എങ്ങനെയെങ്കിലും ഇവിടെ നിന്നൂം രക്ഷപ്പെടണം അല്ലെങ്കിൽ താൻ മരിക്കും…

ഇതെ സമയം വെെശാഖയുടെ കരച്ചിലും,ഏതോ ഒരുത്തൻ അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ഫോണീലുടെ കേട്ട പ്രണവ് അവിടുത്തെ സെക്യൂരിറ്റി ഗാർഡുമായി ഒാരോ ഫ്ലോറിലൂടെയും അവളെ തിരക്കി ഒാടി നടക്കുകയായിരുന്നു…

എന്തുക്കൊണ്ടോ അവന്റെ മനസ്സിൽ വല്ലാത്തൊരു ഭീതി നിറഞ്ഞു…

അവൾക്കൊന്നും സംഭവിക്കരുതെ എന്ന പ്രാർത്ഥനയോടെ,എന്നാൽ അവളെ ഒറ്റയ്ക്ക് വിട്ടതിലുളള കുറ്റബോധത്താലും അവൻ എല്ലായിടത്തും അവളെ തിരഞ്ഞു…

CCTV വർക്കിങ് അല്ലാത്തതിനാൽ അവളെ കണ്ടു പിടിക്കാൻ ഒരു മാർഗ്ഗവുമില്ലെന്ന് അവന് തോന്നി,

10-500 പേർ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും അവളെ എങ്ങനെ കണ്ടുപിടിക്കുമെന്നവൻ ഞെട്ടലോടെ ഒാർത്തു…

അതെ സമയം സെക്യൂരിറ്റി ഗാർഡ് പോലീസിനെയും അപ്പാർട്ട്മെന്റിന്റെ association ൽ ഉളള എല്ലാവരെയും വിവരം അറിയിച്ചു…

മേഡത്തിന് ഒന്നും സംഭവിക്കില്ലായെന്ന് അയാൾ ആശ്വസിപ്പിച്ചെങ്കിലും അവനത് ഉൾക്കൊളളനായില്ല…

9 നിലകൾ ഉളള ആ ഫ്ലാറ്റിന്റെ എല്ലാ ഫ്ലോറിലും വെെശാഖയെ അന്വേഷിച്ച് ഒടുക്കം അവർ ടെറസ്സിലേക്ക് ചെന്നു…

അവിടെ ഉണ്ടായിരുന്ന സ്ത്രീകൾ ഇങ്ങോട്ട് ആരും വന്നില്ല എന്നു ഉറപ്പിച്ച് പറഞ്ഞത് കൊണ്ട് അവർ തിരിച്ചു പോകാൻ തുടങ്ങുമ്പോളാണ് അതി വേഗത്തിൽ അപ്പാർട്ട്മെന്റിന്റെ കോംമ്പൗണ്ട് കഴിഞ്ഞ് ഒരു innova പുറത്തേക്ക് പോകുന്നത് അവൻ കണ്ടത്…

അതിൽ പാതി അടഞ്ഞ ഡോറിലൂടെ പുറത്തിറങ്ങി കിടന്ന തുണി ക ഷ്ണം കണ്ടപ്പോൾ അത് ഇന്ന് വെെശാഖ ധരിച്ച ഡ്രസ്സിന്റെ അതെ കളറായ ലാവൻഡറാണെന്ന് മനസ്സിലാക്കിയ പ്രണവിന്റെ മനസ്സിൽ അപായ മണി മുഴങ്ങി…

അവൻ അതി വേഗം താഴേക്ക് പാഞ്ഞു…. ലൈക്ക് കമന്റ് ചെയ്യണേ

(തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *