വെെശാഖം, ഒരു താലിയുടെ കഥ ഭാഗം ആറ് വായിക്കുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

എന്റെ പറച്ചിൽ കേട്ടതും ലച്ചുവെന്നെ ബ-ലമായി ശ-രീരത്തിൽ നിന്നും അ-ടർത്തി മാറ്റി,ഒന്നും മനസ്സിലാകാതെ നിന്ന എന്റെ കവിളിൽ അവളുടെ വലത് കെെത്തലം പ-തിഞ്ഞു… പെട്ടെന്നുളള ആ-ക്രമണം ആയതിനാൽ ബാലൻസ് കിട്ടാതെ ഞാൻ പിറകിലേക്ക് മ-റിഞ്ഞു വീ-ണു… പക്ഷേ,അത് കണ്ടു ലച്ചുവെന്നെ താങ്ങി കട്ടിലിൽ ഇരു ത്തീ…

ഇന്നലെ കണ്ണാടി ചി ല്ലുക്കൊണ്ട് മു-റിവുണ്ടായ കവിൾത്ത-ടത്തിലായിരുന്നു അവൾ അ-ടിച്ചത്… മു-റിവിൽ നിന്നു ര- ക്തം പൊ-ടിയുന്നത് പോലെ എനിക്ക് തോന്നി… തുടർച്ചയായി ശരീ-രത്തിനും മനസ്സിനുമുണ്ടാകുന്ന ആ-ഘാതങ്ങൾ എന്നെ വല്ലാതെ തള-ർത്തി… എപ്പോളും കൂടെയുണ്ടാകുമെന്ന് വിചാരിച്ചിരുന്നവൾ,ഇന്ന് വരെ എന്നെ ഒന്നു നു-ളളി പോലും നോ വിക്കാത്തവൾ..എന്റെ ലച്ചു…

അവൾ ഇന്ന് എന്നെ ത-ല്ലി… സങ്കടം സഹിക്കവയ്യാതെ ഞാൻ മുഖം പൊ-ത്തി കരഞ്ഞു… അത് കണ്ടിട്ട് എന്നെ ആശ്വസിപ്പിക്കാൻ വന്ന ലച്ചുവിനെ ഞാൻ ത-ളളി മാറ്റി.. പക്ഷേ, ബ ലമായി അവൾ എന്റെ കെെമാറ്റി… മുഖത്തെ മു-റിവ് കണ്ടവൾ പേ-ടിച്ചു.. എന്നോട് പലവട്ടം എന്തുപറ്റിയാതാണെന്ന് ചോദിച്ചിട്ടും ഞാൻ അവളോട് ഒരക്ഷരം മിണ്ടിയില്ല… എന്റെ മൗനം കണ്ടിട്ടാകണം,അവൾ മു-റിയിൽ നിന്നു ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്ന് എന്റെ അടുത്തെത്തി…

മു-റിവിൽ നിന്നും ബാ-ന്റെയ്ഡ് എടുത്തതും വേ-ദന കാരണം ഞാൻ അറിയാതെ കരഞ്ഞു പോയി.. അത് കണ്ടിട്ട് അവളുടെ കണ്ണുകളും നിറഞ്ഞതും കണ്ട് എന്റെ മനസ്സിലും സങ്കടം വന്നു… പിന്നെ, ഞാൻ പോലും അറിയാത്ത രീതിയിൽ അവൾ മു-റിവ് ക്ലീ-നാക്കി, ബെ_റ്റാഡിൻ പുരട്ടി ബാന്റെയ്ഡ് ഇട്ടു… തോട്ടിൽ വീ ണതു കൊണ്ട് എന്റെ ഡ്രസ്സാകെ ചെളിയും നനഞ്ഞും ഇരിക്കുകയായിരുന്നു…

അവളുടെ നിർബന്ധം മൂലം ഞാൻ അത് മാറ്റി..അവളുടെ ഒരു ഡ്ര-സ്സ് ധരിച്ചു… കുഞ്ഞിലെ തൊട്ട് ഒരു മനസ്സും ഇരു ശ-രീരവുമായി ജീവിച്ച ഞങ്ങൾക്കിടയിൽ ആദ്യമായി മൗനം നിറഞ്ഞു… കുറച്ചു നേരം കഴിഞ്ഞു സംസാരത്തിന് തുടക്കമിട്ടതും അവൾ തന്നെയായിരുന്നു…അവൾ അങ്ങനെയാണ്.. ഞാൻ എത്ര പിണങ്ങിയാലും എന്നെ വിട്ട് എവിടെയും പോകില്ല… “വെെശൂ…” ഞാൻ ഒന്നു മൂളി…

“കെെയ്യിൽ ക-ത്തിയുമായി നിൽക്കുന്ന കണ്ടപ്പോൾ ഞാനും നിത്യയെ പോലെ ആ-ത്മ- ഹത്യ ചെയ്യാൻ പോകുകയാണെന്ന് നീ കരുതിയോ…??” നിറഞ്ഞ കണ്ണുകളൊടെ ഞാൻ അവളെ ചേർത്തു പിടിച്ചു… പക്ഷേ, എന്നെ ഞെ-ട്ടിച്ചു കൊണ്ട് പൊ-ട്ടിച്ചിരിക്കുകയാണ് അവൾ ചെയ്തത്… “സ്നേഹിച്ച ആളെ കിട്ടിയില്ലെന്ന് പറഞ്ഞു ആ- ത്മഹ- ത്യ ചെയ്യാൻ മാത്രം ഭീ-രുവാണോ നിന്റെ ലച്ചു…?? എന്നാലും അങ്ങനെ നീ വിചാരിച്ചു കളഞ്ഞല്ലോ വെെശൂ…???” അവൾ അങ്ങനെ പറഞ്ഞപ്പോൾ അറിയാത്ത എന്റെ തലകുനിഞ്ഞു…

എന്തു പ്രതിസന്ധിയുണ്ടായാലും തോറ്റു കൊടുക്കാതെ മുന്നോട്ട് പോകുമെന്ന് അച്ഛനും അമ്മയ്ക്കും ഞങ്ങൾ വാക്ക് കൊടുത്തത് ഒാർത്ത് ഒരു നിമിഷം എനിക്ക് ല-ജ്ജ തോന്നി.. ലച്ചുവിനോട് ബഹുമാനവും…

“നീ ഒാടി കിത-ച്ചു വന്നതിന് കാരണം ഇന്നലെ നിത്യ കാണിച്ച സാ-ഹസം ആണെന്നെനിക്കറിയാം…പക്ഷേ, ആഗ്രഹിച്ചത് സ്വന്തമാക്കാൻ ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത അവൾക്കൊപ്പം എന്നെയും നീ അളന്നതൊർക്കുമ്പോൾ എനിക്ക് വിഷമം ഒന്നും തോന്നുന്നില്ല വെെശൂ.. പക്ഷേ… നീ എനിക്ക് തരാന്നു പറഞ്ഞില്ലേ… അതോർത്താണ് എനിക്ക് സ്വയം അ-പമാനം തോന്നുന്നത്… കിട്ടുന്നതെല്ലാം പങ്കു വെയ്ക്കുന്നതു പോലെ പങ്കു വെയ്ക്കാൻ അത് ഒരു വസ്തുവല്ല വെെശൂ,അത് നിന്റെ ഭർത്താവാണ്… നിന്റെ ക-ഴുത്തിലെ താലിയുടെ അവകാശിയായ,നിന്റെ മാത്രമായ ഒരാളെയാണ് നീ എനിക്ക് നേരെ വെച്ചു നീട്ടുന്നത്.. അതിലും വലിയൊരു പാത-കമുണ്ടോ…?? ശരിയാണ്… കഴിഞ്ഞതെല്ലാം കഴിഞ്ഞു…

ഇപ്പോൾ പ്രണവേട്ടൻ നിന്റേത് മാത്രമാണ്..നിന്റേത് മാത്രം… നീ ഇപ്പോൾ പറഞ്ഞതു പോലെ ഇനി ഒരിക്കലും ഇനി ആവർത്തിക്കരുത്… ഇപ്പോൾ എനിക്ക് പ്രണവേട്ടൻ സഹോദരതുല്യനാണ്.. അത് ഇനി എന്നും അങ്ങനെയായിരിക്കും… ഇപ്പോൾ എന്റെ മനസ്സിൽ ഒന്നുമില്ല,നീ വിചാരിക്കുന്നത് പോലെ ഞാൻ തകർന്നു പോയിട്ടുമില്ല.. കുട്ടിക്കാലം തൊട്ട് നീ എനിക്ക് നിന്റെ പ്രിയപ്പെട്ടതെല്ലാം തന്നു…ഇന്നലെ ഞാൻ എനിക്ക് പ്രിയപ്പെട്ടതായ പ്രണവേട്ടനെ നിനക്ക് തന്നു…ഇപ്പോൾ പ്രണവേട്ടൻ നിന്റേത് മാത്രമാണ്…!!!!

പിന്നെ, ഞാൻ രാവിലെ ഇങ്ങോട്ട് വന്നത് ഇന്നലെ ശ്രേയ വിളിച്ചിരിന്നു അവൾ പറഞ്ഞു, നമ്മളുടെ final exam date fix ചെയ്യതു…അതിന്റെ ലെറ്റർ എല്ലാവരുടെയും വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന്,ആ ലെറ്ററിന്റെ കോപ്പി ഇപ്പോൾ പ്രോബെഷ്ൻ പീ-രിയഡായ നമ്മുടെ കമ്പനിയുടെ മെയിലിലേക്ക് അറ്റാച്ച് ചെയ്യണമെന്ന്… അത് ചെയ്യാനായിട്ടാ രാവിലെ ഞാൻ നമ്മുടെ ലെറ്ററുമായിട്ട് ഇങ്ങോട്ട് വന്നത്…അല്ലാതെ ആ-ത്മ-ഹത്യ ചെയ്യനല്ല…!!”

“അപ്പോൾ ആ ക- ത്തിയോ.. ???” “അത് ഞാൻ ഈ എൻ-വലപ്പ് കീ-റാനായിട്ട് ക-ത്രീക നോക്കിയിട്ട് കണ്ടില്ല അത് കൊണ്ട് എടുത്തതാ…” അവൾ അത് പറഞ്ഞതും എനിക്ക് ആശ്വാസമായി…ഞാൻ അവളെ കെ-ട്ടി പിടിച്ചു… ഞാൻ അവളോട് പ്രണവേട്ടൻ പറഞ്ഞതെല്ലാം പറഞ്ഞപ്പോൾ അവളും പ്രണവേട്ടൻ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞു.. “എന്തായാലും നിന്നെ സ്വീകരിക്കാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചല്ലോ…അത് നീ മറക്കരുത്…തിരിച്ച് നീയും അങ്ങനെയായിരിക്കണം..തൽക്കാലം നമ്മുക്ക് ഇപ്പോൾ ബാഗ്ലൂരിലേക്ക് പോകാം,കോഴ്സ് കംപ്ലീറ്റാക്കി കമ്പനിയിലെ വർക്ക് തീർക്കാം…”” ലച്ചു പറഞ്ഞു നിർത്തിയതും ഞാൻ പറഞ്ഞു… “തീർക്കാൻ ഒരു കണക്ക് കൂടിയുണ്ട് ലച്ചു…” അവൾ എന്റെ പെട്ടെന്നുളള മുഖഭാവം കണ്ട് അ-മ്പരന്നു… അത് മനസ്സിലാക്കി ഞാൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു..

“ഇപ്പോൾ എന്റെ ജീവിതത്തിലെ ഒരേ ഒരു ലക്ഷ്യം ധ്രുവിനെ കണ്ടു പിടിക്കുക എന്നത് മാത്രമാണ്… അത് കഴിഞ്ഞെ ഞാൻ മറ്റെന്തും ആലോചിക്കുന്നുളളൂ… നിനക്കറിയാമല്ലോ? ഇഷ്ടമല്ല എന്ന് പലവട്ടം പറഞ്ഞിട്ടും എന്റെ പിറകെ നടക്കൂകയും,ജാ-തകത്തിൽ ദോ-ഷം ഉണ്ടെന്നറിഞ്ഞ് വേഗം എന്റെ കല്ല്യാണം ആലോചിച്ചപ്പോൾ ഇങ്ങോട്ട് വന്ന് താൽപര്യം കാണിച്ച്,ഒടുവിൽ പന്തൽ വരെ എന്നെ ഒരു വി-ഡ്ഢിയെ പോലെ എത്തിച്ചിട്ട് മറ്റൊരു പെണ്ണിന്റെ കൂടെ പോയ അയാളെ എനിക്ക് കണ്ടു പിടിക്കണം… ആ കരണം നോക്കി ഒര-ടി കൊടുത്തില്ലെങ്കിൽ ഒരു പെണ്ണെന്ന നിലയിൽ ഞാൻ തോറ്റു പോകും…. അയാളെ എനിക്ക് കാണണം… ഞാൻ ബാഗ്ലൂരിലേക്ക് പോകാൻ തയ്യാറാകുന്നത് തന്നെ അയാളോട് പ്ര-തികാരം വീട്ടാനാണ്….!!!! *****

“ഞങ്ങൾ രണ്ട് പേരും തമ്മിലുളള വ-ഴക്ക് കുട്ടിക്കാലം മുതലെ എല്ലാവർക്കും അറിയാവുന്നതല്ലേ…?? പക്ഷേ, താലിയുടെ മഹത്വം അറിയാവുന്നത് കൊണ്ട് ഞങ്ങൾ പരസ്പരം ഒരുമ്മിച്ചു ജീവിക്കാൻ തീരുമാനിച്ചിട്ടുണ്ട്… പക്ഷേ, അതിന് ഞങ്ങൾക്ക് കുറച്ചു സമയം ആവശ്യമാണ്… അത് മാത്രമല്ല,ഈ നാട്ടിൽ ഇപ്പോൾ നിൽക്കാനും ഇവിടുളളവർ കൊട്ടി പാടുന്നത് കേൾക്കാനും ഞങ്ങൾക്ക് താൽപര്യമില്ല… അതിന് ഞങ്ങൾ ബാഗ്ലൂരിലേക്ക് പോകുന്നതാണ് നല്ലത്,ഞങ്ങൾക്ക് പരസ്പരം അടുക്കാനും മനസ്സിലാക്കാനും അവിടം ഞങ്ങളെ സഹായിക്കും.. മാത്രമല്ല, വെെശാഖയ്ക്ക് കോഴ്സ് കംപ്ലീറ്റാക്കാനും എനിക്ക് ബിസിനസ്സിൽ ശ്രദ്ധിക്കാനും സാധിക്കും…!!”

പ്രണവേട്ടൻ അങ്ങനെ പറഞ്ഞു നിർത്തിയതും ആരും എതിരാഭിപ്രായം പറഞ്ഞില്ല എന്ന് മാത്രമല്ല,അത് അംഗീകരിക്കുകയും ചെയ്തു… നാളെ വെളുപ്പിനെ തന്നെ ബാഗ്ലൂരിലേക്ക് പുറപ്പെടാൻ തീരുമാനമായി… പക്ഷേ, ഞങ്ങൾ എത്ര നിർബന്ധിച്ചിട്ടും ലച്ചു ഞങ്ങളുടെ കൂടെ വരാൻ തയ്യാറായില്ല..അവൾ മറ്റന്നാൾ വെളുപ്പിനെ ഉളള വോൾഗയിൽ എത്തിക്കൊ-ളളമെന്ന് വാ-ശിപ്പിടിച്ചൂ…അവസാനം എനിക്ക് തോൽവി സമ്മതിക്കേണ്ടി വന്നു… പിറ്റേന്ന് ഞാൻ ബാഗ്ലൂരിലേക്ക് പോകുന്നതിനാൽ ഈ രാത്രിയിൽ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണം എന്ന് പറഞ്ഞപ്പോൾ ആരും എതിർത്തില്ല.. ഞാൻ ഉളളതിനാൽ അമ്മാവനും അമ്മായിയും ലച്ചുവും വീട്ടിൽ തന്നെ കൂടി… എല്ലാവരും സന്തോഷത്തോടെ ഡിന്നർ കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ ലച്ചുവിനെയും കൊണ്ട് റൂമിലേക്ക് പോയി, ഒരുമ്മിച്ചുളളപ്പോൾ ഞങ്ങൾ ഒരുമ്മിച്ചാണ് കിടക്കാറ്…അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഞാൻ ചോദിച്ചു… “എന്താ ലച്ചു നീ നാളെ എന്റെ കൂടെ വരാത്തത്..??”

“എടാ..അത് ഇനി ഇപ്പോൾ നിങ്ങൾ കുറെ നാൾ കഴിഞ്ഞല്ലേ കാണൂ…ഈ യാത്രയിലൂടെ നിങ്ങൾക്ക് കുറച്ചു കൂടി അടുക്കാൻ പറ്റും…ഞാൻ ഉണ്ടെങ്കിൽ അത് സാധിക്കില്ല..അതാ അല്ലാതെ നിങ്ങളുടെ കൂടെ വരാനുളള മടി കൊണ്ടല്ല…” അവൾ അത് പറഞ്ഞു നിർത്തിയപ്പോൾ വാക്കുകൾ കിട്ടാതെ ഞാൻ നി-സ്സഹായായി… *****

രാത്രിയിൽ ഉറങ്ങാൻ പറ്റാത്തതിനാൽ പിറ്റേന്ന് പുലർച്ച തന്നെ ഞാനും ലച്ചുവും ഉണർന്നു.. മടി പിടിച്ചിരുന്ന എനിക്ക് ബാഗ് പാക്ക് ചെയ്ത് തന്നത് അവളായിരുന്നു… 5 മണിയായപ്പോൾ തന്നെ പ്രണവേട്ടൻ കാറുമായി എത്തി… എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയപ്പോൾ എന്തുക്കൊണ്ടോ വല്ലാത്തൊരു സങ്കടം എന്നെ പൊതിഞ്ഞൂ… അവർ ആരൂമില്ലാതെ ആദ്യമായിട്ടാണ് ഞാൻ ഒരു യാത്ര പോകുന്നത്..ശരിക്കും ലച്ചുവില്ലാതെ ഞാൻ ഒരിടത്തും പോയിട്ടില്ല… എനിക്ക് എന്തെന്നില്ലാതെ സങ്കടം വന്നു… പ്രണവേട്ടന്റെ ശ്രദ്ധ ഡ്രെെവീങിൽ മാത്രമായിരുന്നു… ആദ്യമായി ആ മൗനം എന്നെ വേ-ദനിപ്പിച്ചു… കണ്ണു നിറയുന്നത് കാണാതിരിക്കാൻ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു… ഏകാദേശം 9 മണിയോടടുത്തപ്പോൾ ഞങ്ങൾ ബോർഡർ കഴിഞ്ഞു… അവിടെയുളള ഒരു restaurantൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു… “നിന്നെ നിങ്ങളുടെ അപ്പാർട്ട്മെന്റിൽ വിട്ടാൽ പോരെ…??”

അറിയാതെ ഞാൻ തലയാട്ടി… ഇനി മുതൽ ഞാനും ലച്ചുവും പ്രണവേട്ടന്റെ കൂടെ ബാഗ്ലൂരിലുളള ഇവരുടെ ഗസ്റ്റ് ഹൗസിൽ തങ്ങും എന്നായിരുന്നു വീട്ടിൽ പറഞ്ഞത്,അതു കൊണ്ട് തന്നെ ഈ നിമിഷം വരെ ഞാൻ അതിനെ പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു… ഞാനും ലച്ചുവും കമ്പനിക്കടുത്ത് തന്നെയുളള ഒരു ഫ്ലാറ്റിൽ റൂം എടുത്തായിരുന്നു താമസിച്ചിരുന്നത്, കൂടെ,കൂട്ടിനായി central govtൽ വർക്ക് ചെയ്യതിരുന്ന സൂസമ്മ ചേച്ചിയും ഉണ്ടായിരുന്നു…

ശരിക്കും ഞങ്ങളുടെ ഗാർഡിയനെ പോലെയായിരുന്നു ചേച്ചി..ചേച്ചി റിട്ടേയർഡായതിന് ശേഷം ഒറ്റയ്ക്ക് താമസിക്കാൻ പേടിയായതിനാൽ ഞങ്ങൾ കമ്പനി വക ഹോസ്റ്റലിൽ ആയിരുന്നു താമസം,അവിടുത്തെ റൂം വേക്കേറ്റ് ചെയ്യിതിട്ടാണ് നാട്ടിലേക്ക് ഇത്തവണ വന്നത്.. ഇന്ന് ഈ രാത്രിയിൽ ഞാൻ എങ്ങനെ ആ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കും? ഒാർക്കാൻ കൂടി വയ്യ… ഒരു മാസം മുൻപെങ്കിലും ചോദിച്ചാലേ കമ്പനി ഹോസ്റ്റലിൽ റൂം കിട്ടൂ.. ഞാൻ ഒറ്റയ്ക്ക് എന്തു ചെയ്യും??? ലച്ചുവെങ്കിലും ഉണ്ടായിരുന്നെങ്കിൽ.. മനസ്സിൽ നല്ല പേടിയുണ്ടായിട്ടും ഞാൻ പ്രണവേട്ടന് ഫ്ലാറ്റിലേക്കുളള വഴി പറഞ്ഞു കൊടുത്തു…

എന്റെ ഹൃദയത്തിൽ അകാ-രണമായ ഒരു പേ-ടി നിറഞ്ഞൂ… ഇന്ന് ഒരു ദിവസം പ്രണവേട്ടനോട് എന്റെ ഒപ്പം നിൽക്കാൻ പറഞ്ഞാല്ലോ…?? ഏയ് വേണ്ട..ഇന്ന് തന്നെ ആയിരിക്കൂം ഒാസ്ട്രേലിയലേക്ക് പോകുന്നത്… കാർ നിന്നത് പോലും അറിയാതെ ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു… പ്രണവേട്ടൻ തട്ടി വിളിച്ചപ്പോളാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്… ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.. ബാഗ് പ്രണവേട്ടൻ എടുത്തു തരുമെന്നോർത്തെങ്കിലും പ്രണവേട്ടൻ സീറ്റിൽ നിന്നും ഏഴുന്നേൽക്കില്ലെന്നു തോന്നിയ നിമിഷം ഞാൻ തനിയെ ഡിക്കി തുറന്നു ബാഗ് എടുത്തു… ലഗേജിന് നല്ല ഭാരമുണ്ടായിരുന്നു… അച്ചാറും മറ്റു പലഹാരങ്ങളും ഒക്കെയാണ്.. കാറിനായത് കൊണ്ട് എല്ലാവരും കൂടി തന്നു വിട്ടതാണ്… അല്ലെങ്കിൽ പപ്പ ഇവിടെ എത്തിച്ചു തരാറാണ് പതിവ്… നാ-ണം കെട്ടാലും സാരമില്ല ഇന്ന് പ്രണവേട്ടനോട് ഇവിടെ നിൽക്കാൻ പറയണം എന്നുറപ്പിച്ച് ഞാൻ ഒരു വിധം ബാഗുമായി പ്രണവേട്ടന്റെ അടുത്തുളള ഡോറിന്റെ അടുത്തെത്തി…

ഞാൻ അടുത്തെത്തിയതും കണ്ണുകൾ കൊണ്ട് പോകുകയാണെന്ന് കാണിച്ച് എന്റെ മറുപടിക്ക് പോലും കാക്കാതെ പ്രണവേട്ടൻ കാർ സ്റ്റാർട്ടാക്കി ഒാടിച്ചു പോയി… എനിക്ക് എന്തുക്കൊണ്ടോ കരച്ചിൽ വന്നു… ഇങ്ങനെ വഴിയിൽ ഇറക്കി വിടാനാണോ എന്നെ കൊണ്ടു വന്നത്?? ആ കാർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ എന്റെ മനസ്സ് പറഞ്ഞു ഇനി ഒരിക്കലും അത് എന്നെ തേടി വരില്ലെന്നു… അറിയാതെ എന്റെ കെെ ക-ഴുത്തിലെ താലിയിൽ മു-റുകി,എന്റെ കണ്ണിൽ നിന്നും നീർ പൊടിഞ്ഞു… ആ നിമിഷം ഒരു ചൂളം വിളിയെന്നെ തേടിയെത്തി… തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസ്സിലായി ആ ശബ്ദത്തിന്റെ ഉടമയെ.. രാകേഷ്.. വന്നപ്പോൾ മുതൽ എന്റെ പിറകെയാണ്… വൃ-ത്തിക്കെട്ട സ്വഭാവമാണ്,ഒ-ളി ക്യാമറ വെച്ചതിനും സ്ത്രീകളെ ഉപ-ദ്രവിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ പോലീസ് കേ-സുണ്ട്..

സൂസമ്മ ചേച്ചിയെ പേ-ടിയുളളതിനാൽ വലിയ ഉപ-ദ്രവ-മില്ലായിരുന്നു…പുളളിക്കാരി പഴയ കളരിയാണ്… ഒരിക്കൽ ഒരു മർമ്മപ്രയോഗം കിട്ടിയിട്ടുളളതിനാൽ ചേച്ചിയെ പേടിയായിരുന്നു… ഇവനെ പേടിച്ചാണ് ചേച്ചി പോയപ്പോൾ ഞങ്ങൾ ഹോസ്റ്റലിലേക്ക് മാറിയത് തന്നെ… ഇന്ന് ലച്ചു പോലുമില്ലാതെ ഇവിടെ കഴിഞ്ഞു കുടുന്നതോർത്തപ്പോൾ എന്റെ നെഞ്ചി-ടിച്ചു… ഞങ്ങളുടെ ഫ്ലോറിൽ ആകെ 3 റൂമാണ് ഉളളത്,അതിൽ ഒരെണ്ണത്തിലെ ആൾത്താമസം ഉളളൂ… അവരാണെങ്കിൽ എപ്പോളാണ് വരുന്നതും പോകുന്നതെന്നും ആർക്കുമറിയില്ല… അവനെ കടന്നു പോകുമ്പോൾ അവന്റെ നോട്ടം എന്റെ ദേ-ഹത്തേ കൊ-ത്തിപ-റിക്കുന്നത് പോലെ എനിക്ക് തോന്നി…. ലിഫ്റ്റിലേക്ക് കേറാൻ തുടങ്ങുമ്പോളാണ് അവന്റെ ശബ്ദം ഞാൻ കേൾക്കുന്നത്…

“ഒറ്റയ്ക്കാണെങ്കിൽ കൂട്ടു കി-ടക്കാൻ ഞാൻ വരാം കേട്ടോ…???” അവന്റെ മുഖമടച്ചൊന്ന് കൊടുത്തതും അവൻ പിറകിലേക്ക് മ-റിഞ്ഞു… ആ തക്കം നോക്കി ഞാൻ ലിഫ്റ്റ് ഒാപ്പണാക്കി അകത്ത് കടന്നു.. 6 മത്തെ നമ്പറിൽ വിരൽ അമ-ർത്തുമ്പോൾ എന്റെ ശ-രീരമാകെ വി-റയ്ക്കുകയായിരുന്നു… അവൻ ലിഫ്റ്റ് തുറക്കുമ്പോൾ മുൻപിൽ ഉണ്ടെങ്കിൽ മു ഴക്കാനായി ഞാൻ ലിഫ്റ്റിലെ അപായമണി നോക്കി വെച്ചു,കൂടാതെ അപ്പാർട്ട്മെന്റ് security നമ്പർ ഡയൽ ചെയ്യ്തു വെച്ചു…. ആ നിമിഷം എന്റെ ഫോണിലേക്ക് ഒരു unknown numberൽ നിന്നും ഒരു കോൾ വന്നു….!!!!! ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, കുപ്പിവള പേജ് ലൈക്ക് ചെയ്യാൻ മറക്കല്ലേ… തുടരും…

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *