ചെമ്പകം നോവൽ ഭാഗം 4 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഇതിപ്പോ ഈ like you ന്റെ എണ്ണം കൂടി വരിക്യാണല്ലോ…!!!ഇങ്ങേരിതെന്ത് ഉദ്ദേശിച്ചാണോ…ആവോ…???

അപ്പോ കേൾക്കട്ടേ ഇയാൾടെ ബാക്കി കാര്യങ്ങൾ…എന്താ ഇങ്ങനെ ഒരു Field തിരഞ്ഞെടുക്കൻ കാര്യം…??

അത്… എനിക്ക് പണ്ട് മുതലേ ഇഷ്ടായിരുന്നു ഡോക്ടർ… പിന്നെ അമ്മ…അമ്മയ്ക്ക് വയ്യാണ്ടായതിന് ശേഷം ഒരുറച്ച തീരുമാനം എടുത്തൂന്ന് മാത്രം….!!

ഞാനത് പറഞ്ഞതും രണ്ട് lime ജ്യൂസ് ടേബിളിലേക്ക് വച്ച് രാഘവേട്ടൻ ഒന്ന് പുഞ്ചിരിച്ചു…

കഴിയ്ക്കാൻ എന്തെങ്കിലും എടുക്കണോ ഡോക്ടറേ…???

ഏയ്..വേണ്ട രാഘവേട്ട…ഇത് തന്നെ ധാരാളം… ഡോക്ടറ് ജ്യൂസ് എനിക്ക് മുന്നിലേക്ക് നീക്കി വച്ചു തന്നു…

അല്ല.. ഇയാൾക്ക് വല്ലതും വേണോ…?? ലൈറ്റായിട്ട് കഴിയ്ക്കാൻ ടെൻഷൻ കാരണം ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ…!!!

അയ്യോ വേണ്ട ഡോക്ടർ..ഒന്നും വേണ്ട… എനിക്ക് രാവിലെ food കഴിയ്ക്കണ ശീലമില്ല…

ഞാനത് പറഞ്ഞതും ഡോക്ടർ എന്നെയൊന്ന് ഇരുത്തി നോക്കി…

നീ ശരിയ്ക്കും ഒരു നഴ്സ് തന്നെയാണോ പെങ്കൊച്ചേ… രാവിലെ കഴിയ്ക്കുന്ന food ആ normal brain activity control ചെയ്യുന്നതും co-ordinate ചെയ്യുന്നതെന്നും അതറിയാഞ്ഞിട്ടാണോ ഈ സാഹസം… രാഘവേട്ടാ കഴിയ്ക്കാനെന്താ ഉള്ളത്…??

രാഘവേട്ടൻ അതുകേട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു…

ഇഡ്ഡ്ലിയും,ഇടിയപ്പവും ഉണ്ട് ഡോക്ടറേ..ഏതാ വേണ്ടത്…???

ഇടിയപ്പം തന്നെ ആയിക്കോട്ടേ..എന്താ അത് പോരേ…

ഡോക്ടർ എന്നോടങ്ങനെ ചോദിച്ചതിന് ഞാൻ യാന്ത്രികമായി തലയാട്ടി…

അതുകേട്ട് രാഘവേട്ടൻ തോർത്ത് ഒന്നൂകൂടി തോളിലേക്ക് വലിച്ചിട്ട് അകത്തേക്ക് പോയി പെട്ടെന്ന് തന്നെ ഒരു പ്ലേറ്റിൽ food മായി വന്ന് എനിക്ക് മുന്നിലായി വച്ചു…..

എല്ലാം എടുത്തു നിരത്തി വയ്ക്കുന്നത് നെഞ്ചിന് മീതെ കൈയ്യും കെട്ടി വെച്ച് ഡോക്ടറിരുന്ന് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു… എല്ലാം കഴിഞ്ഞ് രാഘവേട്ടൻ അകത്തേക്ക് പോയി.. പെട്ടെന്നാ മുന്നിലിരിക്കുന്ന കറി ശ്രദ്ധിച്ചത്…

ഡോക്ടർ ഞാൻ non veg കഴിയ്ക്കാറില്ല… 😟😟

അത് നേരത്തെ പറയണ്ടേ.. എനിക്ക് ഗണിച്ച് കണ്ടു പിടിയ്ക്കാനൊന്നും അറിയില്ലല്ലോ….. ഡോക്ടർ രാഘവേട്ടനെ വിളിച്ച് കറി exchange ചെയ്യിച്ചു….

ന്മ്മ്മ്..ഇനി കഴിച്ചോ…!!! ന്റെ fvrt ആ ഇഡിയപ്പം… ന്മ്മ്മ്..കഴിയ്ക്ക്…..

ഡോക്ടർ അതും പറഞ്ഞ് മൊബൈൽ എടുത്ത് ഞോണ്ടാൻ തുടങ്ങി…

ഡോക്ടറിന് ഇപ്പോ ഡ്യൂട്ടി ഇല്ലേ…???

ഡോക്ടർ അതുകേട്ട് മൊബൈലിലെ ശ്രദ്ധ മാറ്റി…

എനിക്ക് കൃത്യമായ schedule ഉണ്ടെടോ…!! രാവിലെ two hour റൗണ്ട്സുണ്ട്..ജനറൽ വാർഡിൽ…. പിന്നെ 15 minutes break ആണ്…

ഇത് കഴിഞ്ഞാ പിന്നെ റിസേർച്ച് മീറ്റാണ്…അത് one an half hour ഉണ്ടാകും.. അത് കഴിഞ്ഞാൽ half an hour lunch ബ്രേക്ക്… പിന്നെ one or two hours paediatric oncology ward ൽ റൗണ്ട്സുണ്ടാവും… അത് കഴിഞ്ഞാ പിന്നെ OP ഷിഫ്റ്റ് എനിക്കായിരിക്കും…ഇത് ഇന്നത്തെ ദിവസത്തിന്റെ schedule ആണ്…Monday and Friday OT ലാവും ഡ്യൂട്ടി..അന്നാണ് surgery ഫിക്സ് ചെയ്യുന്നത്… അതുകൊണ്ട് ആ രണ്ട് ദിവസങ്ങളിൽ overtime ചെയ്യേണ്ടി വരും…

ഞാനതെല്ലാം കണ്ണും മിഴിച്ച് കേട്ടിരുന്നു..അത്ര സ്പീഡിലാണ് ഡോക്ടർ പറയുന്നത്….

മ്മ്മ്മ്…നോക്കിയിരിക്കാണ്ട് കഴിയ്ക്ക്…കഴിയ്ക്ക്…!!!

ഞാനതു കേട്ട് വീണ്ടും കഴിയ്ക്കാൻ തുടങ്ങി…

അല്ല ഇയാൾടെ ഡീറ്റെയിൽസ് complete ആയില്ലല്ലോ..നമ്മളെവിടെയാ നിർത്തിയത്…?? ആ ഇയാളെങ്ങനെയാ ഇവിടേക്ക് വന്നതെന്ന്…

ഡോക്ടർ കാലിൻമേൽ കാലും കയറ്റി വച്ച് ചെയറിലേക്ക് ചാരിയിരുന്നു…ഒപ്പം ഇരു കൈയ്യും നെഞ്ചിന് മീതെ കെട്ടി വച്ചു…

അത്..എന്റെ Friend ചാന്ദിനിയാ ഇങ്ങനെ ഒരു കാര്യം പറഞ്ഞത്…അവൾടെ അങ്കിൾ വക recommendation ഉണ്ടായിരുന്നു…വെങ്കിടി സാറും കുറേ സപ്പോർട്ട് ചെയ്തൂന്നാ പറഞ്ഞത്…. വീട്ടില് കുറച്ച് ബുദ്ധിമുട്ടുകളുണ്ടായപ്പോ ഞാനും കരുതി ഒരു ജോലി കൂടിയേ തീരൂന്ന്… പക്ഷേ ഈ Field ലേക്ക് വന്നത് അമ്മ കാരണമാ…..അമ്മയ്ക്ക് വയ്യാണ്ടായപ്പോഴാ ഞാൻ ഈ profession ഇഷ്ടപ്പെട്ട് തുടങ്ങിയേ… അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു..മൂന്ന് വർഷം ആയിട്ടേയുള്ളൂ അമ്മ എന്നെ വിട്ടു പോയിട്ട്…😢

അത് പറഞ്ഞതും എന്റെ ശബ്ദമൊന്നിടറി കണ്ണറിയാതെ നിറഞ്ഞൊഴുകാൻ തുടങ്ങി..എല്ലാം കേട്ട് ചിരിയോടെ ഇരുന്ന ഡോക്ടറിന്റെ മുഖത്ത് ഒരു പരിഭ്രമമായി.. ഡോക്ടറ് ഇരുന്ന പൊസിഷനീന്ന് ഒന്നു ചേഞ്ചായി ഉയർന്നു…

അയ്യേ..ഇയാള് ഇങ്ങനെ എല്ലാ കാര്യത്തിനും കരയുന്നതെന്തിനാ…ഇത്രേം സെന്റി അടിയ്ക്കുന്ന story ആയിരുന്നെങ്കി ഞാൻ ചോദിക്കില്ലായിരുന്നല്ലോ…

ഏയ്…അങ്ങനെയൊന്നുമില്ല ഡോക്ടർ…Iam ok… ഞാൻ ഇടത്തേകൈ കൊണ്ട് കണ്ണ് തുടച്ചു…!!

എനിക്ക് ഈ sentimental approach തീരെ ഇഷ്ടമല്ല കേട്ടോ…ഈ കണ്ണീര് കാണുമ്പോഴേ കലി കയറും…. അതുകൊണ്ട് മറ്റുള്ളവരുടെ problems ല് ആവശ്യമില്ലാതെ ഇടപെട്ട് അവർക്ക് റിലീഫ് കൊടുക്കാനൊന്നും ഞാൻ മുതിരാറില്ല…അങ്ങനെ ചെയ്യുമ്പോ നമുക്ക് ചുറ്റും നിൽക്കുന്ന ഈ ഓറ ചിലപ്പോ നമുക്ക് നഷ്ടമായേക്കാം……. so നമ്മളെപ്പോഴും നല്ല positive ആയ കാര്യങ്ങൾ മാത്രം ചിന്തിക്കുക…. നല്ല calm ആയിരിക്കുക….അല്ലാതെ past ൽ നടന്ന ഓർക്കാൻ തന്നെ ഇഷ്ടപ്പെടാത്ത ഇത്തരം things ഓർത്ത് കണ്ണീരൊഴുക്കരുത്… only think about future…and to spread the positive vibe….that’s my policy…

അങ്ങനെ ചിന്തിക്കുമ്പോ ഡോക്ടറിന്റെ ഉള്ളിലെ ടെൻഷൻസ് എല്ലാം മാറ്വോ..എത്ര വലിയ വിഷമമായാലും അതിനെ overcome ചെയ്യാൻ കഴിയ്വോ…??

yes of course… എന്നിട്ടും മാറീട്ടില്ലെങ്കിൽ ഒൺ പെഗ്.. sometimes two or three…that’s enough… എന്ത് ടെൻഷനായാലും അത് പമ്പ കടക്കും…

മദ്യത്തിന്റെ ലഹരീല് സ്വബോധം നഷ്ടപ്പെടുന്നുന്നേയുള്ളൂ ഡോക്ടറേ…അല്ലാതെ ഈ പറയുന്ന ടെൻഷനെ ഇല്ലാണ്ടാക്കാൻ കഴിയില്ല… ഡോക്ടർ ഈ പറയുന്ന positive vibe ഒരിയ്ക്കലും സ്വയം ഉണ്ടാകില്ല…മറ്റൊരാളുടെ ടെൻഷനില് അയാൾടെ പോലും അനുവാദമില്ലാതെ പങ്കുചേരണം..അതിനീ പറയുന്ന ഒരുപാട് വിലയുള്ള മദ്യത്തിന്റെ ആവശ്യമില്ല…ഒരാളെ കേൾക്കാനുള്ള മനസ് മതി.. ടെൻഷനായി നിൽക്കുമ്പോ കിട്ടുന്ന ഒരു റ്റെറ്റ് ഹഗ്ഗ് മതി…

അപ്പോ പറയുന്ന ആൾക്കും കേൾക്കുന്ന ആൾക്കും കിട്ടുന്ന positive energy എത്രയാണെന്നറിയ്വോ….!!

ഞാൻ പറഞ്ഞതു കേട്ട് ഡോക്ടറ് എന്നെ തന്നെ ഉറ്റുനോക്കിയിരുന്നു…

പെട്ടെന്ന് ഞാൻ കഴിപ്പ് നിർത്തി എഴുന്നേറ്റു..വീണ്ടും ഡോക്ടറിന് അടുത്തേക്ക് നടന്നു…

അതേ ഡോക്ടറേ..ഈ breakfast കഴിയ്ക്കാണ്ടിരിക്കുന്നതിലും problem മാ ടെൻഷൻ റിലീഫിന് വേണ്ടിയുള്ള alcoholic treatment…!!!!

അതുകേട്ട് ഡോക്ടറ് ചെയറിലേക്ക് ചാരിയിരുന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കി ഒരു പുഞ്ചിരിയോടെ തലയാട്ടി….

മ്മ്മ്മ്….നിനക്കൊരു ചാൻസ് നോക്കാവുന്നതാണ്…..😉😉😉

എന്താ…??

പോയി കൈ കഴുകീട്ട് വരാൻ…!!

ഞാനതു കേട്ട് പെട്ടെന്ന് പോയി കൈ കഴുകി വന്നു.. ഡോക്ടറിന് opposite ആയുള്ള ചെയറുകളിൽ രണ്ട് പേർ ഇരിയ്ക്കുന്നുണ്ടായിരുന്നു… ഞാൻ പതിയെ അവർക്കരികിലേക്ക് നടന്നു… പെട്ടെന്ന് ഡോക്ടറെന്നെ തിരിഞ്ഞു നോക്കി….

ആ…അർജ്ജൂ…ഇത് രേവതി…എന്റെ പുതിയ team member ആണ്…ഞങ്ങള് just ഒന്നു പരിചയപ്പെടാംന്ന് കരുതി വന്നതാ…

അതുകേട്ട് അർജ്ജുൻ ഡോക്ടർ എന്നെ നോക്കി ഒന്നു ചിരിച്ചു..അടുത്ത് ശ്രേയ ഡോക്ടർ ആവുംന്ന് ഞാൻ ഊഹിച്ചു…അത് തെറ്റിയില്ല…ആള് അതു തന്നെ… ഡോക്ടർ എല്ലാം കൃത്യമായി പരിചയപ്പെടുത്തി തന്നു……

അതെ അമ്മാളൂട്ടീ…ഇവര് തമ്മില് ഒരു small relation ഉണ്ട് കേട്ടോ…എന്നു പറഞ്ഞാ husband and wife ആണെന്ന്….!!!

അല്ല….. Dr. നവനീത് കൃഷ്ണ എന്താ ഈ കുട്ടിയെ അഭിസംബോധന ചെയ്തത്… അമ്മാളൂട്ടിയോ…??

nick നെയിമെടാ…!! അല്ലാണ്ടെന്താ…!! അതെന്താ രേവതീന്ന് വിളിച്ചാ കുഴപ്പം…??

ഞാനതു കേട്ട് ചെറുതായൊന്ന് ചിരിച്ചു… ഡോക്ടറ് എന്റെ മുഖം കണ്ട് കലിപ്പിലിരിക്ക്വായിരുന്നു…

അത് എന്താണെന്ന് ഇവൾക്കറിയാം..അർജ്ജു മോൻ തല്ക്കാലം അറിയാറായിട്ടില്ല….

ഹോ..അങ്ങനെ……!!! ശ്രാം ഇവൻ പറയുന്നത് കേട്ടോ…അപ്പോ ഒറ്റ ദിവസം കൊണ്ട് ഇവിടം വരെയായി…😁😁

അത് കേട്ടതും ശ്രേയ ഡോക്ടർ ചിരിയോടെ ഡോക്ടറിനെ നോക്കി..but ഡോക്ടർ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ലാന്ന മട്ടിലും…

ഇയാൾക്ക് ശ്രാം ന്ന് വിളിക്കുന്നേന് തെറ്റില്ല…!! അല്ലേ മോനേ അർജ്ജുൻ രാധാകൃഷ്ണാ….

അതിന് ഞാനെന്റെ സ്വന്തം ഭാര്യയെ അല്ലേ Mr. നവനീത് കൃഷ്ണാ അങ്ങനെ വിളിക്കുന്നേ… അതും പറഞ്ഞ് ഡോക്ടർ ശ്രേയ ഡോക്ടറിനെ ചേർത്ത് പിടിച്ചു…

ആഹാ..ഇതിപ്പോ ഞാനും ലവളും ഒന്ന് വിചാരിച്ചാ മതി…നിങ്ങളെ പോലെ ഞങ്ങൾക്കും ആകാം..ല്ലേ അമ്മാളൂട്ടീ…

ഞാനതു കേട്ട് തറഞ്ഞ് നിന്നുപോയി… എല്ലാം കൂടെ അതും പറഞ്ഞിരുന്ന് ചിരിയ്ക്ക്വായിരുന്നു…. പിന്നെ പതിയെ അവരുടേതായ ലോകത്തേക്ക് സംസാരത്തെ തിരിച്ചു വിട്ടു…ഈ നവനീത് ഡോക്ടറ് ആളത്ര ശരിയല്ലാന്നാ തോന്നുന്നേ…ഇങ്ങേർക്ക് നാവിന് ഒരു ലൈസെൻസും ഇല്ലാത്ത വർത്തമാനമാണല്ലോ ന്റെ തേവരേ..അതോ ഇതിവിടെ പതിവാണോ…എന്തായാലും വഴിയേ അറിയാം…

അപ്പോ bye…അർജ്ജൂസ്…time ആയി…മീറ്റുണ്ട്..

രണ്ടാളും കൈ കൊടുത്ത് പിരിഞ്ഞു…ശ്രേയ ഡോക്ടറിന് കൈ നെറ്റിയിൽ വച്ച് ഒരു bye യും കൊടുത്ത് നടന്നു… ഡോക്ടറിന് പിറകെ തന്നെ ഞാനും വച്ചു പിടിച്ചു…ഇടയ്ക്ക് തിരിഞ്ഞ് നോക്കിയതും അർജ്ജുൻ ഡോക്ടറും വൈഫും ലാപ്പും ഓൺ ചെയ്ത് കാര്യമായ വർക്ക് തുടങ്ങിയിരുന്നു….

ഈ 3 month ഇയാൾക്ക് പ്രത്യേകിച്ച് work ഒന്നും ഉണ്ടാവില്ല..എന്റെ patients നെ care ചെയ്താൽ മാത്രം മതി…ഇന്ന് ജനറൽ വാർഡിൽ കണ്ടില്ലേ അതിൽ 36 patients ന്റെ case attend ചെയ്യുന്നത് ഞാനാണ്… പിന്നെ paediatric ward ൽ 25 ഉം…

ഇയാൾക്ക് കുട്ടികളെയൊക്കെ കൈയ്യിലെടുക്കാൻ വശമുണ്ടോ…??

മ്മ്മ്മ്..എന്നോട് ഇണങ്ങാറുണ്ട്…

മ്മ്മ്മ്..എങ്കില് എന്റടുത്ത് തീരെ അടുക്കാറില്ല… അതുകൊണ്ട് ഇയാൾടെ സേവനം ഏറ്റവും കൂടുതലായി express ചെയ്യേണ്ടത് അവിടെയാണ്…

ഓക്കെ ഡോക്ടർ…!!

ഇപ്പോ റിസേർച്ച് മീറ്റിന് ഇയാള് വരണംന്നില്ല… ആ timel ഇന്നത്തെ വാർഡിലെ റൗണ്ട്സിന്റെ rough ആയ ഒരു റിപ്പോർട്ട് തയ്യാറാക്കണം..മീരയോട് ചോദിച്ചാൽ പറഞ്ഞു തരും…അപ്പൊഴേക്കും എന്റെ മീറ്റ് കഴിയും.. ലഞ്ച് ഒന്നിച്ചാവാം…ഓക്കെ…

ഞാനതിനൊന്ന് തലയാട്ടി കൊടുത്തതും ഡോക്ടർ മീറ്റിംഗ് ഹാളിലേക്ക് വളരെ വേഗത്തിൽ നടന്നു….

പിന്നെ വളരെ പെട്ടെന്ന് മീരേടെ help ഓടെ റിപ്പോർട്ട് തയ്യാറാക്കി വച്ചു… നവനീത് ഡോക്ടറിനെപ്പറ്റി മനസില് ചില സംശയങ്ങൾ അവശേഷിച്ചിരുന്നു..അത് മീരയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു…

മീര…ഞാനങ്ങനെ വിളിച്ചോട്ടേ…

why not..ഇയാള് ധൈര്യമായി വിളിച്ചോടോ…

അതേ..ഈ നവനീത് ഡോക്ടർ ആളെങ്ങനെയാ…?? എനിക്ക് എന്തോ ഡോക്ടറിന്റെ behaviour അത്ര ഇഷ്ടാവുന്നില്ല…!!

അതെന്താ രേവൂ… തനിക്ക് മാത്രം അങ്ങനെ..ഈ wing ലെ ഏറ്റവും attractive factor എന്താണെന്ന് ചോദിച്ചാ ഒരു doubt ഇല്ലാതെ ഞാൻ പറയും അത് നവനീത് ഡോക്ടറാണെന്ന്…!! തനിക്കറിയ്വോ MDT ല് team B ല് കിട്ടണേന്ന് പ്രാർത്ഥിച്ചിരുന്ന ആളാ ഞാൻ… ഡോക്ടറിന്റെ ടീമിലാവാല്ലോ…

പക്ഷേ കഷ്ടിച്ച് ഒരു week മാത്രമേ എനിക്ക് വർക്ക് ചെയ്യാൻ കഴിഞ്ഞുള്ളൂന്ന് മാത്രം..അപ്പൊഴേക്കും ഇയാള് വന്നില്ലേ… പിന്നെ എന്നെ അർജ്ജുൻ ഡോക്ടറിന്റെ ടീമിലേക്ക് ഷിഫ്റ്റ് ചെയ്തു…

അതെന്താ അങ്ങനെ….???

എനിക്കിപ്പോ ഇവിടെ experience ആയില്ലേ… ഇവിടുത്തെ no.1 positionൽ practice നടത്തുന്നത് നവനീത് ഡോക്ടറാ… അതുകൊണ്ടാ newly appointed ആവുന്ന എല്ലാവരേയും assist ചെയ്യാൻ വെങ്കി സാറ് നവനീത് ഡോക്ടറിനെ ഏൽപ്പിക്കുന്നത്….. ഡോക്ടറിന്റെ കൂടെ one week തന്നെ വേണ്ട…അപ്പൊഴേക്കും ഒരുവിധപ്പെട്ട എല്ലാം experienced ആവും….

എനിക്ക് പക്ഷേ എന്തോ ഡോക്ടറിന്റെ behaviour ൽ adjusted ആവാൻ ഒരു ബുദ്ധിമുട്ട് പോലെ…

അതെന്താ അങ്ങനെ…!! ഡോക്ടർ നല്ല friendly ആടോ..അതോണ്ട് തോന്നുന്നതാ…ഇവിടുത്തെ 1% ന് പോലും ഡോക്ടറിന്റെ behaviourൽ അതൃപ്തിയില്ല..ഇത് first time ആ ഇങ്ങനെ ഒരാൾ പറയുന്നത്…

മീര അല്പം നീരസത്തോടെ പറഞ്ഞ് ഫയലെടുത്ത് ഡ്യൂട്ടിയില് joint ചെയ്തു…

ഞാൻ ഓരോന്നും ഓർത്ത് ആ ഇരുപ്പ് തന്നെ ഇരുന്നു… പെട്ടെന്നാ ചന്തു റൂമിലേക്ക് വന്നത്…

ഡീ..നീ joint ചെയ്തോ… ഞാൻ OT ല് ആയിരുന്നെടീ…അതാ വരാതിരുന്നത്…

അതെനിക്കറിയില്ലേ…

അല്ല…ഇഷ്ടപ്പെട്ടോ ഇവിടെയൊക്കെ..എന്ത് പറഞ്ഞു വെങ്കി സാറ്…?? ഡ്യൂട്ടിയ്ക്ക് കയറിയോ…???

ന്മ്മ്മ്…കയറി..വെങ്കി സാറിന്റെ special recommendation കാരണമാ എന്നെ ഇവിടെ appoint ചെയ്തേന്ന് പറഞ്ഞു…

ആഹാ..അങ്ങനെ പറഞ്ഞോ…!! ആട്ടേ..നീ ഏത് sub ലാ… Surgical ലോ medical ഓ…

surgical…team B…

ആഹാ…you are sooo lucky അമ്മാളൂ… നവനീത് ഡോക്ടറാ നിന്നെ assist ചെയ്യണേ…

അതേ..എന്താ അതിലിത്ര luck…??🤔

luck എന്താണെന്നോ…?? ഇവിടെ എത്രയെണ്ണം പ്രാർത്ഥിച്ചു നടക്കുന്നതാണെന്നറിയ്വോ ഡോക്ടറിന്റെ ടീമിൽ member ആകാൻ..

ഹോ.. അതിന്റെ അഹങ്കാരം അയാൾക്ക് വേണ്ടുവോളം ഉണ്ട്…എല്ലാവരും ഇങ്ങനെ പാടി പുകഴ്ത്തി വച്ചേക്കുവല്ലേ…

അതൊക്കെ നിന്റെ തോന്നലാ രേവൂ… ഡോക്ടർ പാവമാ…എന്ത് കൈപുണ്യമാണെന്നറിയ്വോ… ഡോക്ടർ appear ചെയ്യുന്ന കേസെല്ലാം successful ആ…

എനിക്കെന്തൊ അയാളെ അത്ര കണ്ടങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല… ഞാൻ കാര്യമെല്ലാം അവളോട് വിസ്തരിച്ചങ്ങ് പറഞ്ഞു….

നീ ഈ പറയുന്ന നവനീത് ഡോക്ടറിനെ എനിക്കത്ര പരിചയമില്ലെന്റെ അമ്മാളുട്ട്യേ…

ദേ..ചന്തൂ..കളിയ്ക്കല്ലേ…

ഡീ മാളൂസേ…ഞാൻ കളിയ്ക്ക് പറഞ്ഞതല്ല.. ഡോക്ടർ friendly ആണ്.. അതൊക്കെ ശരിയാ but ഒരു limit ന് അപ്പുറം ഇടപെടാൻ ചെന്നാ ഡോക്ടർ അപ്പൊഴേ നിർത്തി പൊരിയ്ക്കും…അതാ ഇവിടുത്തെ പതിവ്.. ഇത് ഒരുകാര്യവുമില്ലാതെ ഡോക്ടറിനെ അത്രേം പറഞ്ഞിട്ടും ഡോക്ടർ ചിരിച്ചോണ്ട് behave ചെയ്തെങ്കി… something fishy…മോളേ…മാളൂസേ..

എന്ത് കുന്തംന്നാ നീ പറഞ്ഞു വരുന്നേ…??

ഡീ.. ഡോക്ടർ കല്യാണം കഴിച്ചിട്ടില്ലെടീ..കിട്ടിയാൽ ഒരു യമണ്ടൻ ലോട്ടറിയാണ് മോളേ….ഒരു കിടിലൻ ചെക്കനും പോരാത്തതിന് ഡോക്ടറും…

ചന്തു എന്റെ താടിയില് കൊഞ്ചലോടെ പിടിച്ചു…

ഒന്ന് പോയേടീ വട്ട് പെണ്ണേ…ഒറ്റ ദിവസം കണ്ട പരിചയത്തില് പ്രേമം പോലും…!!അതും പോര കല്യാണം വരെയാ പറഞ്ഞ് വയ്ക്കണേ…

നിനക്ക് interest ഇല്ലേ വേണ്ട…ആ പ്രവീൺ മാഷിനെ പോയി കെട്ട്..അങ്ങേര് വെള്ളോം ഇറക്കി പൊറകേ നടക്ക്വല്ലേ..എന്നാ ഇഷ്ടാണെന്നങ്ങ് പറയരുതോ…അതുമില്ല…!!

ദേ..ചന്തൂ..നീ അനാവശ്യം പറയരുത്..പ്രവീണേട്ടന് അങ്ങനെയൊന്നുമില്ല…മാഷ് പറയണ കേട്ട് help ചെയ്യുന്നൂന്നേയുള്ളൂ…

ഹോ..അപ്പോ help ന്റെ ഭാഗമായിട്ടാവും നിനക്ക് വായിക്കാൻ തരുന്ന പുസ്തകത്തില് പ്രണയാക്ഷരങ്ങൾ ചുവന്ന മഷീല് അടിവരയിട്ട് തരണേ….ന്നിട്ടൊരു പറച്ചിലും അമ്മാളൂട്ടി തീർച്ചയായും വായിക്കണംന്ന്…വെറുതേയല്ല മനസിലാക്കി വായിക്കണം പോലും..അതൊന്നും മനസിലാകാത്ത ഒരു പൊട്ടിക്കാളി….

അത്..അങ്ങനെയൊന്നും ആയിരിക്കില്ലെടീ… പ്രവീണേട്ടന് എന്നോട് അങ്ങനെയൊന്നും തോന്നില്ല…എന്നെ പണ്ട് മുതലേ കാണണതല്ലേ…!!

ഈ പ്രേമത്തിന് അങ്ങനെയൊന്നുമില്ലെടീ..ചിലതിന് വർഷങ്ങൾടെ പഴക്കം കാണും…ചിലത് നമ്മുടെ doctor നെപ്പോലെ first site ലും ഉണ്ടാവും…

ഹോ.. ഇതിപ്പോ നിന്നോട് പറഞ്ഞത് കുരിശായോ…?? നിന്നോട് പറഞ്ഞ് നിന്ന് സമയം പോയി.. എനിക്ക് റിപ്പോർട്ട് submit ചെയ്യാനുണ്ട്..lunch timel ഡോക്ടറിനെ meet ചെയ്യണംന്നാ പറഞ്ഞിരിക്കണേ..ചെല്ലട്ടേ…

മോളേ..ഇത് അത് തന്നെ…

ഏത് തന്നേന്ന്…??

മീശമാധവനിൽ പറയും പോലെ love..മൊഹബത്ത്….പ്യാർ….🥰🥰

തേങ്ങാക്കൊല….!!! ഒഞ്ഞു പോയേടീ…

ഞാനവളെ തള്ളി മാറ്റി ഡോക്ടറിന്റെ ക്യാബിനിലേക്ക് നടന്ന് ഡോറില് just ഒന്ന് Knock ചെയ്തു..

yes …

ഞാനതു കേട്ട് അകത്തേക്ക് കയറി…

ആ…അമ്മാളൂട്ടീ..ഇരിയ്ക്ക്… റിപ്പോർട്ട് റെഡിയായോ…??

ഞാനതിന് തലയാട്ടി ഫയൽ ഡോക്ടറിനെ ഏൽപ്പിച്ച് ആകാംഷയോടെ കാത്തിരുന്നു.. ഡോക്ടർ എല്ലാം ഒന്ന് നോക്കി അതേപടി അടച്ചു വച്ചു…

ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല…മനുഷ്യൻ ഇത്രേം നേരം കഷ്ടപ്പെട്ടത് മിച്ചം..ജാഡ അല്ലാണ്ടെന്താ…😏😏😏 ഇങ്ങേർടെ തലേക്കൂടല്ലേ എല്ലാം കയറി ഇറങ്ങുന്നേ….!!!ജാഡ തെണ്ടി….😡

അത് മനസില് വിചാരിച്ചതും ഡോക്ടർ എന്റെ മുഖത്തേക്ക് look വിട്ടു… ഞാൻ പതിയെ ഒരവിഞ്ഞ ചിരി പാസാക്കി കാണിച്ചു…

കാര്യമായി ആരെയാടോ ഉള്ളില് പ്രാകുന്നേ…എന്നെയാ…??🤨🤨

ദൈവമേ…ഇങ്ങേർക്കിതൊക്കെ എങ്ങനെ കത്തുന്നു….🙄🙄🙄(ആത്മ)

ഇയാൾക്ക് എന്റെ ടീമീന്ന് അർജ്ജൂന്റെ ടീമിലേക്ക് change ആകണംന്നുണ്ടോ…???

അതെന്താ ഡോക്ടർ അങ്ങനെ ചോദിച്ചേ…??

ഞാനൽപം നിഷ്കു ഭാവം മുഖത്ത് ഫിറ്റ് ചെയ്തു…

ഇയാള് മീരയോട് പറഞ്ഞൂന്ന് ഞാനറിഞ്ഞു…ബുദ്ധിമുട്ടാണെങ്കി താൻ ഇനി മുതൽ തുടരണംന്നില്ല… താൻ team change ചെയ്ത് അർജ്ജൂനൊപ്പം joint ചെയ്തോളൂ… HOD യോട് ഞാൻ റിപ്പോർട്ട് ചെയ്തോളാം..but ഇയാൾക്ക് problem ഒന്നും ഉണ്ടാവില്ല…

അത് പറഞ്ഞപ്പോ ഡോക്ടറിന്റെ മുഖത്ത് പഴയ ചിരി ഇല്ലായിരുന്നു…

ഞാൻ…. ഞാൻ പറഞ്ഞൂന്നുള്ളത് ശരിയാണ് ഡോക്ടർ… but ഡോക്ടറിനെപ്പറ്റി ഒന്നും അറിയാണ്ടാ ഞാൻ…

ഞാൻ ഇയാളോട് എന്നെ പറ്റി എന്താ അഭിപ്രായംന്ന് ചോദിച്ചപ്പോ പറഞ്ഞു ഇത്ര സമയം കൊണ്ട് എങ്ങനെയാ ഒരാൾടെ സ്വഭാവത്തെ judge ചെയ്യുന്നേന്ന്… പക്ഷേ മീരയോട് പറഞ്ഞത് വച്ച് ഇയാൾടെ മനസിൽ എന്നെക്കുറിച്ച് അത്ര നല്ലൊരു image അല്ല ഉള്ളതെന്ന് മനസിലായി.. അങ്ങനെയുള്ള ഒരാൾക്കൊപ്പം comfortable ആയി work ചെയ്യാനും കഴിയില്ലെടോ….!!

അങ്ങനെയല്ല ഡോക്ടർ… എനിക്ക്.. എനിക്ക് അപ്പോ അങ്ങനെ തോന്നി… പക്ഷേ.. ചന്തു…സോറി…ചാന്ദിനി പറഞ്ഞു സാറ് പാവമാണെന്ന്…..

ഹോ..അപ്പോ ചാന്ദിനിയോടും ചോദിച്ചൂല്ലേ….???

അല്ല.. ഡോക്ടർ..അവളെന്റെ best friend ആ… അതുകൊണ്ട്…..

ഇയാൾക്ക് എന്നെക്കുറിച്ച് അറിയണമെങ്കി അത് മീരയോടും, ചാന്ദിനിയോടുമല്ല…എന്നോട് നേരിട്ടാ ചോദിക്കേണ്ടത്… കേട്ടല്ലോ…!!!😡😡 പിന്നെ ചാന്ദിനി പറഞ്ഞ അറിവ് വച്ച് ഞാൻ പാവമാണ്…പാവയാണെന്നൊന്നും കരുതണ്ട… ഞാനത്രയ്ക്ക് പാവമൊന്നുമല്ല…😡

ഇയാൾക്ക് തോന്നുന്ന ഇയാളോട് behave ചെയ്യുന്ന Dr. നവനീത് എങ്ങനെയാണെന്ന് മാത്രം തൽക്കാലം ചിന്തിച്ചാൽ മതി…അല്ലാണ്ട് survey നടത്താൻ പോകണ്ടാന്ന് സാരം…കേട്ടല്ലോ… തുടരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *