വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 5 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

വിറയ്ക്കുന്ന കാലടികളോടെ ഞാൻ ഗാർഡനിലേക്ക് നടന്നു…

ചന്ദ്രൻ പോകുകയും സൂര്യൻ എത്താൻ തുടങ്ങുന്നതുമായ പുലർക്കാലം…ചുറ്റും നാട്ടു വെളിച്ചം മാത്രം…മകരമഞ്ഞിന്റെ തണുപ്പ് എന്നെ പൊതിഞ്ഞു..പക്ഷേ, ഉളളിലൊരു കനലെരിയുന്നത് ഞാൻ അറിഞ്ഞു…

ഒാരോ ചുവടു വെക്കുമ്പോളും ഞാൻ വല്ലാതെ തളരുന്നതു പോലെ എനിക്ക് തോന്നി… എന്തായിരിക്കും പ്രണവേട്ടന് പറയാനുളളത്…??

ഗാർഡന്റെ ഒരറ്റത്തായിട്ടായിരുന്നു മന്ദാരം…പൂത്തു നിൽക്കുന്ന അനേകം ചെടികൾക്കിടയിൽ നിന്നും മന്ദാരത്തിന്റെ മാത്രം സുഗന്ധം എനിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു…മന്ദാരത്തിന്റെ ചുവട്ടിലായി ഒരു ഊഞ്ഞാൽ ഉണ്ടായിരുന്നു…

ഈ വീട്ടിൽ ഞാൻ ചെല്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണീത്…അവയെല്ലാം പ്രണവേട്ടന്റെ പ്രിയ ഇടങ്ങളായിരുന്നു .. അതിലൊന്നാണ് ഈ ഊഞ്ഞാലും…ഒരുപാട് വട്ടം കൊതിച്ചിട്ടുണ്ട് ഈ മന്ദാരത്തിന്റെ ചുവട്ടിൽ ചെന്നിരിക്കാൻ…

അതിന്റെ പൂവിൽ ഒന്നെടുത്ത് മുഖത്തോടു അടുപ്പിക്കാൻ…ഈ ഊഞ്ഞാലിൽ ഒന്നിരിക്കാൻ…പക്ഷേ…

ആ മന്ദാരത്തിൽ ചാരി നിന്ന് ദൂരെയ്ക്ക് നോക്കി എന്തോ ആലോചിക്കുകയായിരുന്നു പ്രണവേട്ടൻ…

എന്തോ അടുത്ത് പോയി വിളിക്കാനുളള ധെെര്യം എനിക്കുണ്ടായില്ല..ഒന്നും മിണ്ടാതെ ഞാൻ ഇട്ടിരുന്ന ചുരിദാറിന്റെ ഷോളിൽ തെരുപിടിച്ചുക്കൊണ്ടിരുന്നു…ഞാൻ അങ്ങനെയാണ് ടെൻഷൻ വന്നാൽ എന്റെ കെെ അടങ്ങിയിരിക്കില്ല…അപ്പോളാണ് ഞാൻ ആ ചുരിദാർ ശ്രദ്ധിച്ചത്…

ഇന്നലെ കാർത്തു ചേച്ചി തന്ന ചുരിദാറാണ്…എനിക്ക് ഏറ്റവും പ്രിയപ്പെട്ട കരിനീലകളറിൽ…എന്നാലും എന്റെ അളവിൽ ഇത്ര മനോഹരമായി ഇത് എപ്പോൾ തയിപ്പിച്ചു??

ഒരിക്കലും ഇത് കാർത്തുചേച്ചിയുടെതാകാൻ സാധ്യതയില്ല..കാർത്തുചേച്ചിയ്ക്ക് നല്ല വണ്ണമുണ്ട്,എന്നാലും വെളുത്തു സുന്ദരിയാണ് ചേച്ചി…

പുത്തൻ മണം മാറിയിട്ടില്ല ചുരിദാറിന്..ഇത് ആരുടെതായിരിക്കും…??

ഞാൻ വീണ്ടും ഷോളിൽ വിരൽ ചുറ്റിക്കൊണ്ടിരുന്നു ..

പെട്ടെന്നാണ് ഞാൻ ഒാർത്തത്..ശരിക്കും എന്റെ മനസ്സിലെന്താ??

ഞാൻ പ്രണവേട്ടൻ എന്താണ് പറയുന്നതെന്നറിയാൻ അല്ലേ വന്നത്??

പിന്നെ എന്താണ് ഞാൻ ഈ ആലോചിച്ചുക്കുട്ടുന്നത്??

ഞാൻ ഒരുതരത്തിൽ മനസ്സിനെ പാകപ്പെടുത്തി പ്രണവേട്ടന്റെ അരികിലേക്ക് നടന്നു…

പ്രണവേട്ടന്റെ തൊട്ട് അടുത്തെത്തി വിളിക്കാൻ തുടങ്ങിയതും പ്രണവേട്ടൻ തിരിഞ്ഞു നോക്കിയതും ഒരുമ്മിച്ചായിരുന്നു….

പെട്ടെന്ന് എന്നെ കണ്ടു ഞെട്ടി പ്രണവേട്ടൻ പുറകിലേക്ക് മാറി..ഒരു നിമിഷം കഴിഞ്ഞ് പ്രണവേട്ടൻ എന്നെ ദേഷ്യത്തോടെ തുറിച്ചൂ നോക്കി…എന്റെ തല താഴ്ന്നു…അത് കണ്ടിട്ടായിരിക്കണം പ്രണവേട്ടൻ പിന്നെ വഴക്കൊന്നും പറഞ്ഞില്ല…

ഒന്നും മിണ്ടാതെ നിമിഷങ്ങൾ കൊഴിഞ്ഞൂ പോയി…

പെട്ടെന്ന് പ്രണവേട്ടൻ എന്റെ അടുത്തേക്ക് വന്നു ..അപ്രതീക്ഷിതമായതിനാൽ ഞാൻ ഞെട്ടി പിന്നോക്കം മാറി…

അത് കണ്ടിട്ട് പ്രണവേട്ടന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…എന്റെ രണ്ട് ചുമലിലും കെെ വെച്ച് അങ്ങനെ തന്നെ പ്രണവേട്ടൻ എന്നെ ആ ഊഞ്ഞാലിൽ ഇരുത്തി,പെട്ടെന്നായെതിനാൽ ഊഞ്ഞാൽ നന്നായി ആടി ഞാൻ മുൻപിലേക്ക് വീഴാൻ തുടങ്ങിയതും പ്രണവേട്ടൻ ഒരു കെെ കൊണ്ട് എന്നെ താങ്ങി,മറു കെെ അപ്പോളും എന്റെ ചുമലിൽ തന്നെ ആയിരുന്നു…

എന്റെ ശരീരമാകെ ഒരു വിറ പടരുന്നത് ഞാൻ അറിഞ്ഞു…

ഞാൻ മുഖമുയർത്തി പ്രണവേട്ടനെ നോക്കി,എന്നെ തന്നെ നോക്കി നിൽക്കുന്ന പ്രണവേട്ടന്റെ മുഖത്തേക്ക് നോക്കാനാകാതെ ഞാൻ മുഖം കുനിച്ചു…അൽപ നേരം കഴിഞ്ഞ് പ്രണവേട്ടൻ എന്റെ അടുത്തായി മുട്ടു കുത്തിയിരുന്നു…എന്നിട്ട് എന്റെ രണ്ട് കെെയ്യിലും പ്രണവേട്ടന്റെ കെെ കോർത്തു പിടിച്ചു..

ഞാനാകെ വിറയ്ക്കാൻ തുടങ്ങി,

“വെെശാഖ,എന്നെ നോക്ക്…”

പ്രണവേട്ടൻ എന്റെ പേരു വിളിച്ചപ്പോൾ നെഞ്ചിലൊരു കൊളളിയാൻ മിന്നുന്നത് ഞാൻ അറിഞ്ഞു…

പതിയെ ഞാൻ മുഖമുയർത്തി..എന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു…

എപ്പോഴോ ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൊരുത്തു…എപ്പോളോ പ്രണവേട്ടന്റെ കണ്ണുകൾ ഇടയുന്നതും ചുണ്ടുകൾ എന്തോ പറയാൻ തുടങ്ങുന്നതും ഞാൻ കണ്ടു..

“വെെശാഖ, അപ്രതിക്ഷീതമായാണ് നമ്മൾ ഒരുമ്മിക്കുന്നത്, വർഷങ്ങളായി നമ്മുക്ക് അറിയായെങ്കിലും പരസ്പരം ഒന്നു മര്യാദയ്ക്ക് ഇതുവരെ മിണ്ടിയിട്ടില്ല…നിനക്ക് എന്നെയോ എനിക്ക് നിന്നെയോ അറിയില്ല..അല്ലേ…??” ..

ഞാൻ തലയാട്ടി ..

പ്രണവേട്ടൻ തുടർന്നു…

“ഇനിയുളള ജീവിതം മുന്നോട്ട് പോകണമെങ്കിൽ നമ്മൾ പരസ്പരം മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യണം…എനിക്കും നിനക്കും ചുറ്റും ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ട്..

അത് ഒാരോന്നായി നമ്മൾ ഇല്ലാതാക്കണം…ഒന്നുമില്ലായ്മയിൽ നിന്ന് സ്നേഹത്തിലെത്തിക്കണം മനസ്സിനെ…

എനിക്ക് നിന്നെ സ്നേഹിക്കാനും സംരക്ഷിക്കാനുമുളള മനസ്സുണ്ട്..

ആ കാര്യത്തിൽ ഞാൻ നിനക്ക് വാക്ക് തരുന്നു നീ അല്ലാതെ ഇനി ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല…നിനക്ക് എന്നെ വിശ്വസിക്കാം..ഇത് ഒരാണിന്റെ വാക്കാണ്…

തിരിച്ചും ഞാൻ അത് നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നു…

പക്ഷേ, നമ്മുക്ക് സ്നേഹിക്കാനും മനസ്സിലാക്കാനും സമയം ആവശ്യമാണ് ..

നമ്മൾ സ്നേഹിച്ചു തുടങ്ങുമ്പോൾ അതിനെ ബാധിക്കുന്ന ഒരു കരടും ചുറ്റും ഉണ്ടാകാൻ പാടില്ല…എനിക്ക് എങ്ങനെയാണ് അതിനെ ഇല്ലാതാക്കേണ്ടെന്ന് അറിയാം…പിന്നെ നിന്റെ കാര്യം നിനക്കുളള സ്വപ്നങ്ങളും പകയും പ്രതികാരവും കടമകളും എല്ലാം തീർത്തിട്ട് വേണം നീ എന്റെതാകാൻ…

നിനക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ…??”

ഞാൻ മെല്ലെ തലയാട്ടി….

“Okay, ഇവിടെ നിന്നാൽ നമ്മുക്ക് ചുറ്റുപാടും ഒരുപാട് pressures ഉണ്ടാകും.അതുമല്ല നമ്മുക്ക് രണ്ടു പേർക്കും സമയം ആവശ്യമാണ്.so ഞാൻ നോക്കിയിട്ട് ഒരു വഴിയെ ഉളളൂ ഇവിടം വിടണം…”

അത് കേട്ട് ഞാൻ ഒന്നു ഞെട്ടി…

“നീ പേടിക്കണ്ട,എന്റെ കൂടെ വരണമെന്നല്ല ഞാൻ പറഞ്ഞത്, ഞാൻ നാളെ ഒാസ്ട്രേലിയലേക്ക് പോകുകയാണ്.അവിടെ എനിക്ക് കുറച്ച് വർക്ക് തീർക്കാനുണ്ട്..അത് തീർക്കണം..നീ ബാംഗ്ലൂർ അല്ലാരുന്നോ? So, നീ അങ്ങോട്ടും പോകുക..കുറച്ചു നാൾ കൊണ്ട് പരസ്പരം സ്നേഹിക്കാനുളള ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുക.അതിന് ശേഷം നമ്മുക്ക് തിരിച്ചു വരാം…വീട്ടുക്കാരെ പറഞ്ഞു മനസ്സിലാക്കുന്ന കാര്യം ഞാൻ ഏറ്റു..എനിക്ക് ഉറപ്പുണ്ട് അവർക്ക് നമ്മളെ മനസ്സിലാകും..

പിന്നെ… ഇന്ന് ഞാൻ നിന്നോട് കാണിച്ചത് ഒട്ടും ശരിയായില്ല എന്നെനിക്കറിയാം..

I am really sorry for that…

ചില പ്രശ്നങ്ങൾ എന്റെ സമതല തെറ്റിച്ചു..

അപ്പോൾ അറിയാതെ പറ്റി പോയതാണ്..അല്ലാതെ മനപൂർവ്വം നിന്നെ വേദനിപ്പിക്കാൻ വേണ്ടി ചെയ്യ്തതല്ല… Sorry…”

അപ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

അത് കണ്ടിട്ടെന്നവ്വണം പ്രണവേട്ടൻ എന്റെ കണ്ണീർ തുടച്ചു തന്നു…

“പിന്നെ, look വെെശാഖ,നീ ഇനി എന്തെങ്കിലും ചെയ്യുന്നതിനും പറയുന്നതിനും മുൻപ് നീ ഒരു കാര്യം ഒാർക്കണം…

നീ പ്രണവ് വാസുദേവിന്റെ ഭാര്യയാണ്…!!!

ഒരു ഭാര്യയ്ക്ക് ഒരുപാട് ചുമതലകളുണ്ട്…

അതൊന്നും ഞാൻ ഇപ്പോൾ നിന്നോട് ആവശ്യപ്പെടുന്നില്ല…

പക്ഷേ, നീ എന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നതിന് മുൻപ് നീ എന്റെ ഭാര്യയാണെന്ന് ഒാർക്കണം…കേട്ടല്ലോ…??”

ആ ശബ്ദത്തിലെ ആജ്ഞ മനസ്സിലാക്കി ഞാൻ പേടിച്ച് തലയാട്ടി…

“പിന്നെ, നിന്നെ കല്ല്യാണം കഴിച്ചത് വീട്ടുക്കാർ നിർബന്ധിച്ചതു കൊണ്ട് മാത്രമല്ല…

അത് ഇപ്പോൾ പറയുന്നില്ല…സമയം ആകട്ടെ…അപ്പോൾ പറയാം..ഇനി നീ അകത്തേക്ക് പോക്കോ…അമ്മ തിരക്കും…”

പ്രണവേട്ടന അങ്ങനെ പറഞ്ഞതും രക്ഷപ്പെട്ടത് പോലെ ഞാൻ അകത്തേക്ക് ഒാടി…

റൂമിൽ എത്തുന്നത് വരെ ഞാൻ തിരിഞ്ഞു നോക്കിയില്ല…

പ്രണവേട്ടൻ പറഞ്ഞ ഒാരോ വാക്കുകളും ഞാൻ ഇഴ കീറി പരിശോധിച്ചു…

ശരിക്കും പ്രണവേട്ടൻ എനിക്കൊപ്പം ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടോ…??

അതോ ഇതൊക്കൊ പകരം വീട്ടലാണോ…

ഇടയ്ക്ക് ലച്ചുവിന്റെ മുഖവും മനസ്സിലേക്ക് വന്നതോടെ എന്റെ സമാധാനം മുഴുവൻ പോയി…

ചേച്ചി എഴുന്നേൽക്കുന്നത് വരെ എന്റെ ആലോചന നീണ്ടു…

ചേച്ചി ഏഴുന്നേറ്റ കൂടെ തന്നെ മീനു മോളും ഏറ്റു…

മീനു മോളെയും കൊണ്ട് ചേച്ചി റൂമിലേക്ക് പോയതുമ ഞാൻ അടുക്കളയിലേക്ക് നടന്നു…

അമ്മ അടുക്കളയിൽ എന്തോ പണിയായിരുന്നു…

എന്നെ കണ്ടതും ചിരിച്ചു കൊണ്ട് ചായ എടുത്തു തന്നു..

എന്തുക്കൊണ്ടോ ആ ചായയ്ക്ക് ഒട്ടും രുചിയില്ലാത്തതു പോലെ എനിക്ക് തോന്നി…

പ്രണവേട്ടന്റെ ചായ മിസ്സ് ചെയ്യുന്നത് പോലെ…

പ്രണവേട്ടൻ…

പെട്ടെന്ന് എന്റെ മനസ്സിലേക്ക് ലച്ചുവിന്റെ മുഖം വന്നു..

എത്രയും പെട്ടെന്ന് അവളുടെ അടുത്തെത്താൻ തോന്നുന്നു…

അമ്മയോട് അനുവാദം ചോദിച്ചതും ചിരിയോട് കൂടി പോയിട്ട് വരാൻ പറഞ്ഞു…

പിന്നെ ഞാൻ വീട്ടിലേക്ക് പറക്കുകയായിരുന്നു…

വീട്ടിന്റെ മുന്നിലെത്തിയപ്പോളേക്കും ഞാൻ നന്നായി കിതച്ചിരുന്നു…

ഒാടി ഹാളിൽ കേറിയതും അവിടെ അച്ഛൻ, അമ്മ,അമ്മായി,അമ്മാവൻ എല്ലാവരും ഉണ്ടായിരുന്നു…ലച്ചുവിനെ അവിടെയെങ്ങും കണ്ടില്ല..

എന്നെ കണ്ട് അവർ അദ്ഭൂതത്തോടെ വന്നതും ഞാൻ ലച്ചുവിനെ തിരക്കി…

അവർ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു..

“കെട്ടിയതിന്റെ പിറ്റേന്ന് തന്നെ കൂട്ടുകാരിയെ കാണാൻ വന്ന ഒരേ ഒരാൾ നീ ആയിരിക്കും ….”

അവളെ കാണാതെ ഞാൻ അക്ഷമയായതും അമ്മാവൻ പറഞ്ഞു..

“മോളേ, നിങ്ങളുടെ കമ്പനിയിൽ നിന്നും എന്തോ കത്ത് വന്നത് നോക്കാനായിട്ട് അവൾ രാവിലെ തന്നെ വീട്ടിലേക്ക് പോയേക്കുവാ…ഇപ്പോൾ വരും…”

എന്റെ മനസ്സിൽ ഒരു അപായമണി മുഴങ്ങി…

ഞാൻ അമ്മാവന്റെ വീട്ടിലേക്ക് കുതിച്ചു…

പിറകിൽ നിന്ന് അവർ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല…

ഞങ്ങളുടെ പറമ്പ് കഴിയുന്നിടത്താണ് ലച്ചുന്റെ വീട്…

ഞാൻ മിന്നൽ വേഗത്തിൽ വീട്ടിലേക്ക് ഒാടി,ഇടയ്ക്ക് വെച്ചു തോട്ടിലേക്ക് തെറിച്ചു വീണെങ്കിലും ഞാൻ ഒരു വിധത്തിൽ വീട്ടിലെത്തി…

മുൻ വാതിൽ വെറുതെ ചായിയിട്ടേ ഉണ്ടായിരുന്നുളളൂ…

ഉറക്കെ വിളിച്ചിട്ടും മറുപടി ഒന്നും ലഭിക്കാത്തതിനാൽ ഉൾക്കിടിലത്തോടെ ഞാൻ മുകളിലേക്ക് പാഞ്ഞു…

പഴയ മോഡേലിലുളള ഒരു ഇരുനില വീടായിരുന്നു അത്,ഒാടി ഞാൻ മുകളിലത്തെ നിലയിലെത്തി..

അവിടുന്ന് രണ്ടാമത്തെ റൂം ആണ് ലച്ചുവിന്റെത്..

എന്നെ വല്ലാത്തൊരു ഭയം ബാധിക്കുന്നത് ഞാൻ അറിഞ്ഞു..

എങ്കിലും ഞാൻ ധെെര്യം സംഭരിച്ച് ലച്ചുവിന്റെ റൂം തളളി തുറന്നു,ചാരി ഇട്ടിരുന്ന റൂം തുറന്നതും ഞാൻ ഞെട്ടി പോയി..

എന്നെ പ്രതീക്ഷിക്കാതെ കണ്ട അമ്പരപ്പിൽ, കെെയ്യിൽ ഒരു കത്തിയുമായി ലച്ചു നിൽക്കുന്നു…

സകല നിയന്ത്രണങ്ങളും വിട്ട്,അവളുടെ കെെയ്യിലെ കത്തി വാങ്ങി വല്ലിച്ചെറിഞ്ഞതിന് ശേഷം ഞാൻ അലറി കരഞ്ഞു…

“ലച്ചു,എനിക്ക് നീയാ വലുത്…നീ എന്നെ വീട് പോകല്ലു…

ഞാൻ നിനക്ക് നിന്റെ പ്രണവേട്ടനെ തിരിച്ചു തന്നോളാം….!!!!!

(തുടരും) ലൈക്ക് കമന്റ് ചെയ്യൂ, അടുത്ത ഭാഗം വായിക്കുവാൻ കുപ്പിവള പേജ് ലൈക്ക് ചെയ്യുക…

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *