വീട്ടിൽ അമ്മയോട് സംസാരിച്ചു വച്ചിരിക്കുവാ നമ്മുടെ കാര്യം അമ്മയ്ക്ക് നിന്നെ കാണണം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Salini Ajeesh

“ഡാ… ഒരു മുത്തം തരോ….?

ലച്ചു ഫോണിൽ കൂടെ കൊഞ്ചിക്കൊണ്ട് ചോദിച്ചു.

“ഒന്ന് പോയെടി.. എനിക്ക് ഇവിടെ നിന്ന് തിരിയാൻ നേരമില്ല.. അപ്പോഴാണ് അവളുടെ ഒരു കൊഞ്ചൽ.. !

“ഓഹ്… അപ്പോൾ fb യിൽ എഴുതാനും പെണ്ണുങ്ങളുടെ കമെന്റ്സ് ന് പഞ്ചാര മണക്കുന്ന രീതിയിൽ റിപ്ലൈ കൊടുക്കാനും നിനക്ക് സമയം ഉണ്ട് അല്ലെ ശരൺ… !

” ഞാൻ വിളിച്ചത് ആണ് ഇപ്പോൾ കുറ്റം. ഫോൺ വെക്കുവാ ഞാൻ.. . !”ലച്ചു പറഞ്ഞു.

ഇത് കേട്ട് ശരണിനു ശരിക്കും ദേഷ്യം വന്നു.

“എടി… നീ എന്റെ വായിൽ നിന്ന് കേൾക്കും.. പറഞ്ഞില്ലെന്നു വേണ്ട… ! “നിന്നോട് പലപ്പോഴും പറഞ്ഞത് ആണ് എന്റെ രചനകൾ ഒക്കെ വായിച്ചു സപ്പോർട്ട് തരുന്നവർ ആണ് അവരെന്നു. അപ്പോൾ അവർക്ക് അതിന്റെതായ രീതിയിൽ മറുപടിയും ഞാൻ നൽകേണ്ട…? “അല്ലാതെ നീ കരുതുന്നത് പോലെ അവർ എല്ലാവരും എന്റെ കാമുകിമാർ അല്ല.. “!ശരൺ ദേഷ്യത്തിൽ പറഞ്ഞു.

ലച്ചു എന്തോ മറുപടി പറയാൻ ആഞ്ഞതും ശരൺ ഫോൺ കട്ട് ചെയ്തു.

ലച്ചു എന്ന് ചെല്ലപ്പേരുള്ള ശ്രീലക്ഷ്മി ഡിഗ്രി ഫൈനൽ ഇയർ പഠിക്കുകയാണ്.അച്ഛന്റെയും അമ്മയുടെയും ഒറ്റമോള്.സുന്ദരിയായ ലച്ചു ചിരിക്കുമ്പോൾ നുണക്കുഴികൾ വിരിയും.ആരെയും ആകർഷിക്കുന്ന കണ്ണുകൾ ആണ് അവളുടേത്. ലച്ചു കോളേജിലേക്ക് പോകുന്ന വഴിക്കാണ് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ട്ന്റ് ആയി ശരൺ ജോലി ചെയ്യുന്നത്.

എന്നും പോകുന്ന വഴിയിൽ സ്ഥിരം കണ്ടു മുട്ടുന്നവർ ആയി രണ്ടു പേരും. അങ്ങനെ വൈകാതെ കണ്ടുമുട്ടലുകളിൽ പ്രണയം നിറഞ്ഞു തുളുമ്പി ഇരുവർക്കും. രണ്ടു പേരും പ്രണയം കൈമാറിയതിനേക്കാൾ പരിഭവം ആയിരുന്നു കൂടുതൽ കൈമാറിയത്. അവളെ ദേഷ്യം പിടിപ്പിക്കാൻ അവനു ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു.

പരിഭവം നിറഞ്ഞ അവളുടെ വാക്കുകൾ കേൾക്കാനും അവൻ ദേഷ്യപ്പെടുമ്പോൾ കൊച്ചു കുഞ്ഞിനെ പോലെ കണ്ണ് നിറയ്ക്കുന്നതും അവസാനം അവന്റെ കുറുമ്പുകളിൽ അവളുടെ സുന്ദരമായ മുഖത്തു നുണക്കുഴികൾ വിരിയുന്നതും കവിളുകൾ ചുവന്നു തുടുക്കുന്നതും കാണാൻ അവന് ഒരുപാടിഷ്ടം ആയിരുന്നു.

ഇന്നും പതിവ് പോലെ ഫോൺ വച്ചപ്പോ ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. “ദുഷ്ടൻ… ഞാൻ ഇനി വിളിക്കില്ല.. നോക്കിക്കോ… ! ഫോൺ എടുത്തു ബെഡിലേക്ക് എറിഞ്ഞു കൊണ്ട് അവൾ പിറുപിറുത്തു.

“പാവം… ഇത്രയും ദേഷ്യപ്പെടണ്ടായിരുന്നു.. പൊട്ടിപെണ്ണ് ഇപ്പോൾ കരയുവായിരിക്കും. വേണ്ടന്നു വച്ചാലും അവൾക്ക് ഒരു ദിവസം എങ്കിലും എന്റെ വായിൽ ഇരിക്കണത് മുഴുവൻ കേട്ടാലേ ഉറക്കം വരൂ…. സാരമില്ല കുറച്ചു കഴിഞ്ഞു വിളിച്ചു സോൾവ് ആക്കാം” ശരൺ മനസ്സിൽ ഓർത്തു.

ശരൺ വീണ്ടും ജോലിതിരക്കിൽ മുഴുകി.

ജോലി കഴിഞ്ഞു വീട്ടില് എത്തുമ്പോൾ നേരം വൈകിയിരുന്നു. കമ്പനിയിൽ രണ്ടു മൂന്നു സ്റ്റാഫ് ലീവ് ആയത് കൊണ്ട് ജോലി ഭാരം കൂടുതൽ ആണ്.

വീട്ടില് എത്തി ഭക്ഷണം ഒക്കെ കഴിഞ്ഞു കിടന്നു കൊണ്ട് ശരൺ ലച്ചുവിന്റെ നമ്പർ ഡയൽ ചെയ്തു.

ആദ്യം ഒന്നും എടുത്തില്ല ഫോൺ.. രണ്ടു മൂന്നു പ്രാവശ്യം റിങ് ചെയ്തപ്പോ ആണ് ലച്ചു ഫോൺ എടുത്തത്.

“എന്താ… “ലച്ചു ദേഷ്യത്തിൽ ചോദിച്ചു.

“എന്റെമ്മോ ആളെ പേടിപ്പിക്കുവാണോടി… ഇങ്ങനെ കിടന്നു അലറാതെ എന്റെ ചെവി അടിച്ചു പോയി… !ശരൺ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ആണോ… കണക്ക് ആയിപോയി…. !

“എന്തിനാ വിളിച്ചേ വേഗം പറ എനിക്ക് ഉറങ്ങണം..!”

“എന്റെ ലച്ചു .. നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഓഫീസിൽ എനിക്ക് നല്ല തിരക്ക് ആണെന്ന്. അതിനിടയിൽ നിന്റെ ദേ ഷ്യം പിടിപ്പിക്കുന്ന സംസാരവും കൂടി ആയപ്പോൾ ശരിക്കും എന്റെ കണ്ട്രോൾ പോയി…. നീ ഒന്ന് ക്ഷമിക്കേടി.. ഒരായിരം വട്ടം സോറി. നീ എന്റെ പൊട്ടിപെണ്ണ് അല്ലേടി… !”

“വീട്ടിൽ അമ്മയോട് സംസാരിച്ചു വച്ചിരിക്കുവാ നമ്മുടെ കാര്യം. അമ്മയ്ക്ക് നിന്നെ കാണണം എന്ന് പറഞ്ഞിരുന്നു… !

ശരൺ പറഞ്ഞു നിർത്തി.

“അയ്യോ.. ആണോ അമ്മയ്ക്ക് എന്നെ ഇഷ്ട്ടവോ… ഡാ..? ലച്ചു പേടിയോടെ ചോദിച്ചു..

“പിന്നെ ഇഷ്ടം ആവാതെ… ഫോണിൽ ഫോട്ടോ കാണിച്ചു കൊടുത്തിട്ടുണ്ടായിരുന്നു ഞാൻ.. !

“അപ്പോഴേ… അമ്മയ്ക്ക് ഇഷ്ടം ആയി നിന്നെ.നമ്മുടെ രണ്ടു പേരുടെയും ഫോട്ടോ കണ്ടിട്ട് എന്താ പറഞ്ഞത് എന്ന് അറിയോ…?

“രണ്ടു പേരും കാണാൻ നല്ല ചേർച്ച ഉണ്ടെന്നു. കുട്ടികാലത്ത് തന്നെ അച്ഛൻ നഷ്ട്ടപ്പെട്ട എനിക്ക് എല്ലാം എന്റെ അമ്മ ആണ്. നിനക്ക് അതറിയാലോ.. എന്റെ ഇഷ്ടത്തിന് ഒന്നും ഇത് വരെ അമ്മ എതിര് നിന്നിട്ട് ഇല്ല… “ശരൺ പറഞ്ഞു നിർത്തി.

“എനിക്ക് അറിയാലോ…ശരൺ അതൊക്കെ…!”

“മ്മ്മ്… എന്നാ എന്റെ മോള് പോയി ഭക്ഷണം കഴിച്ചു ഉറങ്ങിക്കോ. നാളെ കാണാം. ”

“അയ്യോ… വെക്കല്ലേ പ്ലീസ്…. ഞാൻ ചോദിച്ചത് കിട്ടിയില്ല… “ലച്ചു കൊഞ്ചി കൊണ്ട് പറഞ്ഞു.

“എന്ത്….?

ശരൺ ഒന്നും മനസ്സിലാകാത്തത് പോലെ നടിച്ചു കൊണ്ട് ചോദിച്ചു.

“കുന്തം… ഞാൻ വെക്കുവാ ഫോൺ.. ”

“എടി… ഞാൻ കെഞ്ചി ചോദിച്ചാൽ പോലും ഒഴിഞ്ഞു മാറുന്ന ആൾക്ക് ഇന്ന് എന്ത് പറ്റി…? ”

“തരുന്നേൽ താ… ഞാൻ ഫോൺ വെക്കുവാ.. ! ലച്ചു കപട ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു.

“ഇല്ല… എന്നെ കുറെ പിറകെ നടത്തിയത് അല്ലെ… ഒരു ഉമ്മയ്ക്കും വേണ്ടി.. !

“കുറച്ചു ഡിമാൻഡ് എനിക്കും ആകാം… “ശരൺ പറഞ്ഞു.

“ഓഹ്… ഡിമാൻഡ് ഉള്ളവരുടെ ഒന്നും എനിക്ക് വേണ്ട… വല്ല്യ ജാടക്കാരൻ വന്നിരിക്കുന്നു.. !

“പെണ്ണെ…. നാളെ രാവിലെ ശിവ ക്ഷേത്രത്തിൽ വാ അവിടെ വച്ച് പരിഭവം തീർത്തേക്കാം എന്താ.. മതിയോ.. !”ശരൺ പ്രണയഭാവത്തോടുകൂടി പറഞ്ഞു.

“ഒൻപതു മണിക്കുള്ളിൽ വന്നേക്കണം കേട്ടല്ലോ.. ഇല്ലേ ഞാൻ പോകും. ഓഫിസിൽ ലേറ്റ് ആയ ബോസ് എന്നെ വച്ചേക്കില്ല…. !”

“ഇല്ല ഞാൻ വരുന്നില്ല…!ലച്ചു പരിഭവിച്ചു

“കുറച്ചു നാളുകൾ ആയില്ലേ നിന്നെ കണ്ടിട്ട്.. നിന്നെ കാണാൻ കൊതി ആയി പെണ്ണെ…!” “അത് കൊണ്ട് ആണ്.. പ്ലീസ് ഒന്ന് വാടി…!” ശരൺ കൊഞ്ചി കൊണ്ട് പറഞ്ഞു

“മ്മ്മ്. ഒക്കെ.. രാവിലെ വരാം.. ഫോൺ വെക്കുവാ.. അമ്മ കണ്ടോണ്ട് വന്നാൽ ചീത്ത ആയിരിക്കും… !”ലച്ചു മുഖത്തു വിരിഞ്ഞ നാണം മറച്ചു കൊണ്ട് പറഞ്ഞു.

ഇരുവരും ശുഭരാത്രി നേർന്നു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു… ഫോണിൽ പരസ്പരം രണ്ടാളും കുറച്ചു സമയം ഫോട്ടോ നോക്കിയിരുന്നു.. സുന്ദരമായ പ്രണയ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

രാവിലെ തന്നെ ശരൺ അമ്പലത്തിൽ എത്തിച്ചേർന്നു…

8.50ആയിട്ടും ലച്ചുനെ കണ്ടില്ല. അവൻ ഫോണിൽ വിളിച്ചു.. റിങ് ചെയ്യുന്നുണ്ട്.. പക്ഷേ ഫോൺ എടുത്തില്ല.. അവന്റെ ക്ഷമ നശിച്ചു കഴിഞ്ഞിരുന്നു ഇനിയും കാത്തിരുന്നാൽ ഓഫീസിൽ എത്താൻ വൈകുമെന്ന് അവനു മനസ്സിലായി.. തിരിച്ചു പോകുവാൻ വേണ്ടി ബൈക്ക് സ്റ്റാർട്ട്‌ ചെയ്യമ്പോൾ ഉണ്ട്..അമ്പലത്തിന്റെ നേരെ മുന്നിലെ റോഡിന്റെ മറുവശത്ത് ഒരു ഓട്ടോ വന്നു നിൽക്കുന്നു. അതിൽ നിന്നും തിരക്കിട്ടു ലച്ചു ഇറങ്ങി.

വേഗം ഓട്ടോ കാശ് കൊടുത്തു കൊണ്ടവൾ മറുവശത്ത് നിൽക്കുന്ന ശരണിനെ ദയനീയ ഭാവത്തിൽ നോക്കി.. . രാവിലത്തെ സമയം ആയത് കൊണ്ട് റോഡിൽ ഭയങ്കര വാഹന തിരക്ക് ഉണ്ടായിരുന്നു . അവിടെ ആണെങ്കിൽ സീബ്ര ലൈൻ കുറച്ചു മുന്നോട്ട് നടന്നാലേ ഉള്ളു.. അവൾ അതിനൊന്നും മെനക്കേടാതെ വേഗം തന്നെ റോഡ് മുറിച്ചു കടക്കാൻ തുടങ്ങി… റോഡിന്റെ പകുതി ആയപ്പോഴേക്കും വലതു വശത്തു നിന്നും അധിസ്പീഡിൽ വന്ന ഒരു കാർ… അവളെ ഇടിച്ചു തെറിപ്പിച്ചു കഴിഞ്ഞിരുന്നു.. ഇടിയുടെ ആഘാതത്തിൽ അവൾ ഇടതു വശത്തു നിന്നും വരുന്ന ബസ്സിന്റെ സൈഡിൽ ഇടിച്ചു റോഡിലേക്ക് വീണു.. അവളുടെ തലച്ചോർ ചിന്നഭിന്നമായി…

ഇതെല്ലാം ഒരു നിമിഷത്തിൽ സംഭവിച്ചുകഴിഞ്ഞിരുന്നു… ഇതെല്ലാം കണ്ടു അമ്പലത്തിനു മുന്നിൽ സ്തംഭിച്ചു നിന്നു പോയ ശരണിനു കുറച്ചു സമയം എടുത്തു ബോധം തിരിച്ചു കിട്ടാൻ… പരിസരബോധം വന്നപ്പോൾ ഓടി കൂടിയ ജനങ്ങളെ വകഞ്ഞു മാറ്റി കൊണ്ട് ലച്ചുവിന്റെ അരികിലേക്ക് അവൻ കുതിച്ചു.

ആകെ വികൃതമായി കിടക്കുന്ന അവളുടെ തല കയ്യിലേക്ക് എടുത്തു കൊണ്ട് അവൻ അലറി.

“ലച്ചു.. .. “എന്ന് വിളിച്ചു കരഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് വീണു..

അവന്റെ ചെവിയിൽ അവളുടെ സ്വരം മുഴങ്ങുന്നതായി അവൻ അറിഞ്ഞു ..

“ഡാ ഒരു മുത്തം തരോ… ”

പ്രിയരേ നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മൾ സ്നേഹിക്കുന്നവർക്ക് പിണക്കവും ദേഷ്യവും ഒക്കെ മാറ്റിവച്ചു സ്നേഹം പകരുക.. കാരണം അവർ ഒരു നാൾ ഇല്ലാണ്ടായാൽ ആണ് നാം അവരുടെ വില മനസിലാക്കുക. ജീവിതം ഒന്നേ ഉള്ളു… അത് നമുക്ക് ചുറ്റും ഉള്ളവർക്ക് നന്മയും സ്നേഹവും പകർന്നു കൊണ്ട് ജീവിക്കുക.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Salini Ajeesh

Leave a Reply

Your email address will not be published. Required fields are marked *