ചെമ്പകം, നോവൽ ഭാഗം 3 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ആദ്യഭാഗങ്ങൾ ലിങ്ക് കമന്റ് ബോക്‌സിൽ…

Yes…അടിയനാണ് മെഡഡഡംം..മ്മ്മ്മ് ആ..ആൾ….

ഒരു ഗൗരവത്തോടും അതിലൊളിപ്പിച്ച പുഞ്ചിരിയോടും അയാളങ്ങനെ പറഞ്ഞതും ഞാനൊരു നിമിഷം അവിടെ തറഞ്ഞു നിന്നു പോയി….

Hello…👋👋

എന്റെ മുഖത്തിന് നേരെ അയാൾ കൈവീശിയതും ഞാൻ കണ്ണ് ചിമ്മി ചുറ്റുമൊന്ന് നോക്കി…

എന്താ..ഇവിടെ…???

അയാൾടെ ആ ചോദ്യം കേട്ടതും മുഖത്ത് കുറച്ച് ദയനീയ ഭാവം ഫിറ്റ് ചെയ്തു…

ഡോക്ടർ… ഡോക്ടറായിരുന്നൂന്ന് അറിഞ്ഞില്ല.. അതാ നേരത്തെ ലിഫ്റ്റില് വച്ച്…അറിയാതെ.. sorry…

അതെല്ലാം രണ്ട് കൈയ്യും നെഞ്ചിന് മീതെ കെട്ടി വച്ച് തലയാട്ടി അയാൾ കേട്ടു നിന്നു…

ന്മ്മ്മ്…അപ്പോ ആളറിയാണ്ടായാൽ ഇങ്ങനെയൊക്കെയാ എല്ലാരോടും…!!!

ഞാൻ പറഞ്ഞത് എല്ലാം കേട്ട് കഴിഞ്ഞ് നഴ്സിന്റെ കൈയ്യീന്ന് prescription പാഡ് വാങ്ങി എന്തൊക്കെയോ നോട്ട് ചെയ്ത് തിരികെ അവരെ ഏൽപ്പിച്ചു.. പക്ഷേ എഴുതുമ്പോഴും നോട്ടം എന്റെ മുഖത്തേക്കായിരുന്നു…

ഡോക്ടറിന്റെ ആ പറച്ചില് കേട്ട് എനിക്ക് മറുപടിയൊന്നും പറയാൻ തോന്നീല്ല..ആകെയൊരു ചമ്മലായിരുന്നു… ഞാൻ തലകുനിച്ച് തന്നെ നിന്നു…

അപ്പോ ഇയാളാണല്ലേ MDT യിലെ new member…ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് കിട്ടിയാൽ പേരും address ഉം എന്തിന് ഫോൺ നമ്പറ് പോലും ചോദിക്കാൻ മടിക്കാത്ത ഈ ഉള്ളവന്റെ കീഴിലാണ് ഇനിയുള്ള മേഡത്തിന്റെ ഡ്യൂട്ടി…ഇഷ്ടാക്വോ ആവോ….???😁😁😁

അതുകേട്ട് കൂടെയുള്ള നഴ്സ് നിന്ന് ചിരിയ്ക്ക്വായിരുന്നു…

ഡോക്ടർ… ഞാൻ പറഞ്ഞില്ലേ.. ഞാൻ ആളറിയാതെ…Iam sorry…

ഈ വെള്ളക്കോട്ടിലേക്ക് ചെളി വാരി എറിഞ്ഞിട്ട് അത് കഴുകിപ്പോലും കളയാണ്ട് ടാറ്റയും പറഞ്ഞ് പോയാൽ എനിക്കങ്ങനെയങ്ങ് വെറുതെ വിട്ട് കളയാൻ പറ്റില്ലല്ലോ… അതുകൊണ്ട് ഞാനത് വീണു കിട്ടുന്ന സമയത്തെല്ലാം വേണ്ടുവോളം മുതലെടുത്തോളാം..!!😁😁

അയാളതും പറഞ്ഞ് ഒന്ന് ചിരിച്ചു…

മീര അർജ്ജുൻ OP ലാവും താൻ അവിടേക്ക് ചെന്നോളൂ..എന്റെ ടീം fill ആയി..ഒരാളുടെ vacancy അല്ലേ ഉണ്ടായിരുന്നുള്ളൂ.. അതിന് ഇത്രയും efficient ആയ ഒരാളെ കിട്ടീല്ലേ…ഇനി താൻ അർജ്ജൂന്റെ ടീമിൽ തന്നെ joint ചെയ്തോളൂ….

ഡോക്ടർ അങ്ങനെ പറഞ്ഞതും ആ കുട്ടി ഒന്നു ചിരിച്ചിട്ട് prescription പാഡ് എന്നെ ഏൽപ്പിച്ച് പോയി….

അപ്പോ..ഓക്കെ…ഇനി എന്റെ പിറകെ പോന്നോളൂ ട്ടോ…

അതും പറഞ്ഞ് കാറ്റ് പോലെ അയാള് നടന്നു ഞാൻ prescription പാഡ് കൊണ്ട് പിറകെയും… ഡോക്ടർ ഓരോരുത്തരെയായി ചെക്ക് ചെയ്തു…ഇടയ്ക്ക് ഓരോരുത്തരുടേയും current situations എന്നോട് പറഞ്ഞു തന്നു..ഞാനത് നോട്ട് ചെയ്യാനും തുടങ്ങി… പക്ഷേ ഒടുക്കത്തെ സ്പീഡാണ്… ഞാൻ കിണഞ്ഞ് പരിശ്രമിച്ചാ എഴുതി തീർത്തത്…

അങ്ങനെ വാർഡിലുണ്ടായിരുന്ന എല്ലാവരേയും ചെക്ക് ചെയ്ത് കഴിഞ്ഞ് steth ഉം സ്ഫിഗ്മോമാനോമീറ്ററും എന്നെ ഏൽപ്പിച്ച് ഡോക്ടർ വാർഡിൽ നിന്നും ഇറങ്ങി….

നീണ്ട floor ലൂടെ മൊബൈൽ എടുത്ത് ഞോണ്ടി നടക്ക്വായിരുന്നു അയാള്… ഞാൻ ബാക്കി complete ചെയ്യാനുള്ള നോട്ട്സും കൂടി എഴുതി തികച്ച് പിറകേയും…

പെട്ടെന്ന് ഡോക്ടറ് തിരിഞ്ഞെന്നെ നോക്കി…

കഴിഞ്ഞില്ലേ ഇതുവരെ…???

ഞാൻ ഇല്ലാന്നും കഴിഞ്ഞൂന്നും ഒരേപോലെ തലയാട്ടി…

അതുകണ്ട് ഡോക്ടറ് കൈ നടുവിന് താങ്ങി എന്നെയൊന്ന് ഇരുത്തി നോക്കി…

ഇതെന്തോന്നാ കൊച്ചേ…??? നീ എന്താ ഒരേ സമയം രണ്ട് വള്ളത്തില് കാല് ചവിട്ടുന്നേ…😡 ഏതെങ്കിലും ഒന്ന് ഉറപ്പിയ്ക്ക്…!!!

കഴിഞ്ഞു ഡോക്ടർ..കുറച്ചേ ഉണ്ടായിരുന്നുള്ളൂ…!!

പുതിയ appointment അല്ലേ…എവിടെയായിരുന്നു നേരത്തെ work ചെയ്തിരുന്നത്…???

ഞാൻ… ഞാൻ ആദ്യമായിട്ടാ…

ആ…അതിന്റെയാ ഈ ആമ ഇഴയും പോലെ ഓരോ ജോലിയും ചെയ്യണേ… ദേ..നിനക്ക് മുൻപേ പോയ ആ മീര ഇല്ലേ എന്ത് ഫാസ്റ്റായിട്ടാ നോട്ട് ചെയ്യണേന്നറിയ്വോ… അതെങ്ങനെയാ ഒരു job ന് first day കാലുകുത്തോമ്പോഴേ Florence lightingale ആണെന്നല്ലേ വിചാരം…😡 അവരൊക്കെ profession ൽ 100% dedicated ആ..അല്ലാതെ നിന്നെപ്പോലെ എട്ടു നീളത്തിലുള്ള നാക്കുമായി നടക്കുന്നവരല്ല….

ഡോക്ടറ് അങ്ങനെയൊക്കെ പറഞ്ഞതും എന്റെ കണ്ണ് അറിയാതെ നിറഞ്ഞു തുളുമ്പാൻ തുടങ്ങി.. കണ്ണീരിനെ സ്വതന്ത്രമായി ഒഴുകാൻ അനുവദിച്ച് steth കൈയ്യില് മുറുക്കി ഞാൻ അങ്ങനെ നിന്നു പോയി….

oh…God… തുടങ്ങി..ഒരു രണ്ട് വരി കലിപ്പിച്ച് പറഞ്ഞാ പിന്നെ മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടണ പോലെയാ കണ്ണീര് വരുത്തണേ…ഈ പെൺപിള്ളേർടെ സ്ഥിരം അടവാ ഇതൊക്കെ….!! So just leave it…. കണ്ണ് തുടച്ചേ…

ഞാനതു കേട്ട് ഒന്നും മിണ്ടാതെ കുനിഞ്ഞു തന്നെ നിന്നു…

കണ്ണ് തുടയ്ക്കെടീ….😡

ദേഷ്യത്തോടെയുള്ള ആ പറച്ചില് കേട്ടതും ഞാൻ തിടുക്കപ്പെട്ട് കണ്ണ് തുടച്ചു….

ന്മ്മ്മ്…അപ്പോ അനുസരണാ ശീലമൊക്കെയുണ്ട്..keep it up…😁😁 വെറുതെ ഒന്ന് ടെസ്റ്റ് ചെയ്തതാ…

എനിക്ക് ഇന്ന് OP ഇല്ല…ഇന്ന് അർജ്ജൂന്റെ… ഓ..സോറി അർജ്ജുൻ ഡോക്ടറും ശ്രേയയുമാണ്… അതുകൊണ്ടാണ് എനിക്ക് റൗണ്ട്സുള്ളത്..but നമ്മുടെ ടീം വർക്ക് ഇവിടെയല്ല ഉണ്ടാവേണ്ടത്…

ഈ ഹോസ്പിറ്റലിനെ പറ്റി എന്തെങ്കിലും അന്വേഷിച്ചിട്ടാണോ ഇവിടേക്ക് വന്നത്…???

അത്… friend.. friend ഇവിടെയാ work ചെയ്യുന്നേ…അവള് help ചെയ്തിട്ടാ ഞാൻ…

ഹോ…അപ്പോ സ്കൂളിലും കോളേജിലും ചേരാനായി prospect സും വാങ്ങി friend വയ്ക്കുന്ന അതേ option തന്നെ വച്ച് institution തിരഞ്ഞെടുക്കണ പോലെയാ ഇതും…

അയ്യോ.. ഡോക്ടർ അങ്ങനെയല്ല…എന്റെ friend ഇവിടെ work ചെയ്യുന്നുണ്ട്…അവള് പറഞ്ഞിരുന്നു ഇവിടെ job കിട്ടിയാൽ അതൊരു വലിയ ഭാഗ്യമാണെന്ന്…. അതുമല്ല ഞാനും കുറേയൊക്കെ അന്വേഷിച്ചിരുന്നു….

ന്മ്മ്മ്…വളരെ നല്ല കാര്യം..അന്വേഷിച്ചതിൽ നിന്നും എന്ത് മനസിലായി…???

അത്…സിറ്റിയിലെ തന്നെ ഏറ്റവും topest hospital ആണിതെന്ന് മനസിലായി…

ന്മ്മ്മ്…കോപ്പാണ്….!!!😏😏 ഇത്രേം വലിയ സിറ്റീലെ topest hospital ഇതോ…??? നീ ഇത് എവിടെ പോയി അന്വേഷിച്ചോണ്ട് വന്നതാ…???

അത്.. ഡോക്ടർ…

നിന്ന് വിക്കണ്ട…ഈ ഹോസ്പിറ്റലിന്റെ total നാലഞ്ച് നില building ലായി ഒരുപാട് wing കളുണ്ട്..അതിൽ ഏറ്റവും powerful and most efficient wing ആണ് oncology department…

എന്നു പറഞ്ഞാ ഈ സിറ്റിയിലെ ഏറ്റവും മികച്ച ക്യാൻസർ ട്രീറ്റ്മെന്റ് പ്രധാനം ചെയ്യുന്ന ഹോസ്പിറ്റൽ…അല്ലാതെ world ലെ ഒന്നാമത്തേതും അവസാനത്തേതുമായ സംരഭമല്ല..മനസിലായോ…!!!

ഞാനതിന് തലയാട്ടി കൊടുത്തു…

oncology department ൽ തന്നെ മൂന്ന് subdivisions ആ medical,surgical,and radiation. അതൊക്കെ അറിയില്ലേ നിനക്ക്…

yes .. doctor..ഞാനതിനും കുനിഞ്ഞ് നിന്ന് തലയാട്ടി…

അപ്പോ ഇനി മുതൽ ഈ surgical department ൽ ഞാൻ appeare ചെയ്യുന്ന എല്ലാ medical case ലും നീയും ഉണ്ടായിരിക്കണം…3 month ഞാൻ ചെറിയ ചില ഇളവുകൾ തരും..but പിന്നെ അങ്ങോട്ട് ഒരു ദയയും പ്രതീക്ഷിക്കണ്ട…കണ്ണ് നിറച്ച് കാണിച്ചാൽ ദേ ഈ കോട്ടിന്റെ ഇവിടെ വരെ എത്തൂ…

ഡോക്ടർ അതും പറഞ്ഞ് heart ന് മുകളിലായുള്ള കോട്ടിന്റെ ഭാഗത്ത് തൊട്ടു കാണിച്ചു…

ഇതിനപ്പുറത്തേക്ക് ഒരിക്കലും കടക്കില്ല…കേട്ടല്ലോ..

ശരി ഡോക്ടർ…!!!

ഇനി എന്നും Wednesday റൗണ്ട്സ് ഉണ്ടാവും..LKG students കുത്തിക്കുറിയ്ക്കും പോലെ നിൽക്കാണ്ട് fast ആയി റിപ്പോർട്ട് write ചെയ്യണം…

ഞാനതിനും തലയാട്ടി…

So.. ഇതൊക്കെയാണ് എന്റെ റൂൾസ്… It’s very official, but in personal..😁😁 You are looking soo pretty just like an angel…😁

ഇരുകൈകളും പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി എന്റെ കാതോരം വന്ന് നിന്ന് ഒരു ചിരിയോടെയാണ് അത് പറഞ്ഞത്….. ഞാൻ ഞെട്ടി ഡോക്ടറിന്റെ മുഖത്തേക്കൊന്നു നോക്കി…

seriously….. I really like you……Have a nice day… ഒരു വഷളൻ ചിരി ചിരിച്ച് എന്നെയൊന്ന് നോക്കീട്ട് ഡോക്ടറ് നടന്നു പോയി…

ഞാനതു കേട്ട് അവിടെ തന്നെ തറഞ്ഞ് നിന്നു പോയി….

ഡോക്ടറ് ഒരു കൂസലുമില്ലാതെ മൊബൈലും ചെവിയോട് ചേർത്ത് ഒരു പോക്കായിരുന്നു….

ഇങ്ങേരിത് എന്തൊക്കെയാ ഈ പറഞ്ഞിട്ട് പോയത്…ഇനി എനിക്ക് തോന്നിയതാക്വോ…?? ഞാൻ എല്ലാമോർത്ത് ഒന്നു തലകുടഞ്ഞ് ഡോക്ടറിന്റെ ക്യാബിനിലേക്ക് നടന്നു….

May I come in…??

yes.. coming…!!

ഡോക്ടർ എന്തൊക്കെയോ ഫയൽസ് റെഫർ ചെയ്യുകയായിരുന്നു…കോട്ടൊക്കെ തോളിലായി ഇട്ടിരിക്ക്വായിരുന്നു…

sit…

അതുകേട്ട് ഞാൻ സീറ്റിലേക്കിരുന്നു… ഡോക്ടർ കാര്യമായി ഫയൽസ് study ചെയ്യല് തുടർന്നു….ഞാനതെല്ലാം കണ്ട് അല്പം പേടിയോടെ തന്നെ ഇരുന്നു… പെട്ടെന്ന് ഫയൽ മടക്കി ടേബിളിലേക്ക് വച്ച് mesh chair ലേക്ക് ചാരി ചെയറ് ഇരു സൈഡിലേക്കും just ഒന്ന് ചലിപ്പിച്ചു… നോട്ടം എന്റെ നേർക്ക് തന്നെയായിരുന്നു..കൂടെ ഒരു പുഞ്ചിരിയും…

പേടി കാരണം എനിക്ക് ഡോക്ടറിനെ ഫേസ് ചെയ്യാൻ പോലും തോന്നിയില്ല.. പിന്നെ തൊട്ടുമുൻപ് പറഞ്ഞതിന്റെ ഒരു effect ഉം മനസീന്ന് വിട്ടു മാറീട്ടില്ല…

എന്താ നിന്റെ പേര്…???

ഞാനതു കേട്ട് മുഖമുയർത്തി നോക്കി…

എന്താ നീ എന്ന് വിളിയ്ക്കുന്നത് comfortable അല്ലേ…ഇഷ്ടായില്ല…😁😁

ഞാനതിന് ഒന്നും മറുപടി കൊടുത്തില്ല…

ഈ wing ല് doctors അടക്കം പത്ത് മുന്നൂറ് പേരുണ്ട്…അതില് നൂറോളം പേര് സ്ത്രീകളാ… അവർക്കൊക്കെ ഞാൻ ആവശ്യത്തിന് respect കൊടുക്കാറുണ്ട്…but നിനക്കത് ഉണ്ടാവില്ല.. എനിക്ക് എപ്പോ എന്ത് തോന്നുന്നോ അതാവും വിളിയ്ക്കുന്നേ…എന്ന് കരുതി പേടിയ്ക്കണ്ട അനാവശ്യമൊന്നും വിളിയ്ക്കില്ല കേട്ടോ…😁😁

ഞാനതെല്ലാം ഒരു ഞെട്ടലോടെ കേട്ടിരുന്നു…

മിസ് REVATHY.A… daughter of late Anandhi… അച്ഛൻ രാമകൃഷ്ണൻ… occupation സ്കൂൾ മാഷ്..വീട്ടുപേര് ചൈത്രം… വലിയപാടം PO മേവൂക്കര… ഇതല്ലേ ഇയാൾടെ address..??

ഞാനതു കേട്ട് കണ്ണ് മിഴിച്ചിരുന്നു പോയി…

ഞാൻ biodata കണ്ടിരുന്നു… അതിന്റെ ഏറ്റവും മുകളിൽ ചിരിച്ചോണ്ടിരിക്കുന്ന ഒരു passport size ഫോട്ടോയും ഉണ്ടായിരുന്നു..പുതിയ members വരുമ്പോ MDT ല് ടീം ലീഡറിന് ആളിനെ introduce ചെയ്യുന്ന ഒരു പതിവുണ്ട്…അങ്ങനെ ഏകദേശം കാര്യങ്ങൾ അറിഞ്ഞു…

പിന്നെ നേരിട്ട് കാണുമ്പോ എനിക്ക് ഒന്നു ടെസ്റ്റ് ചെയ്യണംന്ന് തോന്നി… അതുകൊണ്ടാ ലിഫ്റ്റില് വച്ച് അങ്ങനെ behave ചെയ്തത്…അപ്പോ നിനക്ക് ഒടുക്കത്തെ ജാഡ…!!

അയ്യോ ഡോക്ടർ..അങ്ങനെയൊന്നുമില്ല.. എനിക്ക് ആളറിയാണ്ട് പറ്റി പോയ ഒരബദ്ധമാ..ഇനി ഉണ്ടാവില്ല…

അതെനിക്കറിയാം ഇനി ഉണ്ടാവില്ലെന്ന് കാരണം നീ ഇനി മുതൽ എന്റെ ടീമിലല്ലേ.. ആകെയുള്ള ജാഡ കൂടി ഞാനില്ലാതാക്കികൊള്ളാം…

സോറി ഡോക്ടർ..ഇങ്ങനെയൊന്നും പറയല്ലേ.. എനിക്കങ്ങനെ ജാഡയൊന്നുമില്ല…

എനിക്കാകെ വിഷമമായി..

അത് ഇയാള് സ്വന്തമായി അങ്ങ് തീരുമാനിച്ചാ മതിയോ..ഞാൻ വഴിയേ അതൊക്കെ അറിഞ്ഞ് മനസിലാക്കിക്കോളാം..അതുവരെ എന്റെ മുന്നില് ഇയാളെ കുറിച്ചുള്ള picture ഇങ്ങനെ തന്നെ ആയിരിക്കും..

എല്ലാം ഒരു പുഞ്ചിരി ഒളിപ്പിച്ചാ പറയുന്നത്…ദേഷ്യമായിട്ടാണോ അതോ വെറുതേ ആണോന്ന് മനസിലാകുന്നില്ല…. വീണ്ടും കബോർഡ് തുറന്ന് ഒരു ഫയൽ എടുത്ത് ചെക്ക് ചെയ്തു…

രേവതീ…you have any nick name…???

ഫയലിലേക്ക് നോക്കി തന്നെ ഡോക്ടർ അങ്ങനെ ചോദിച്ചപ്പോ ഞാനെന്താന്നുള്ള മട്ടില് ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി…

ചെവി കേൾക്കില്ലേ… ഇയാൾക്ക് വല്ല nick name ഉം ഉണ്ടോന്ന്…??ഈ ചിന്നു, മിന്നു, അഞ്ചു ന്നൊക്കെ പറയും പോലെ….

ഞാനത് കേട്ട് ഒന്നു പരുങ്ങി…എന്ത് പറയണംന്നറിയാതെ കുറേനേരം ഒന്നും മിണ്ടീല്ല…

ഉണ്ടോ…??അതോ ഇല്ലേ.. എന്തെങ്കിലും ഒന്ന് വാ തുറന്ന് പറ പെണ്ണേ…!!! ഫയല് മടക്കി ടേബിളിലേക്ക് വച്ചതും ഞാൻ ഞെട്ടിപ്പിടഞ്ഞ് ഒന്നുയർന്നു….

ഉണ്ട് ഡോക്ടർ… പക്ഷേ അധികം ആരും അങ്ങനെ വി….. വിളിക്കാറില്ല…വീട്ടില്…വീട്ടില് മാത്രേ അങ്ങനെ….

അതുകേട്ട് ഡോക്ടറിരുന്ന് പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി…😃😃😂

ഇതെവിടം വരെ പോകും ഇയാൾടെ ഈ പേടി…?? ഞാൻ ടെസ്റ്റ് ചെയ്ത് ടെസ്റ്റ് ചെയ്ത് ക്ഷീണിക്കുമല്ലോ..!!😁😁 അതേ ഇങ്ങനെ എന്നെ പേടിയ്ക്ക്വേം ഒന്നും വേണ്ട കേട്ടോ…!!ഞാനത്രയ്ക്ക് ഭീകരനൊന്നുമല്ല…

അതുകേട്ടപ്പോ ചെറിയൊരു ആശ്വാസമൊക്കെ തോന്നി…

പിന്നെ എനിക്കീ രേവതീന്നുള്ള പേര് അത്ര digested ആവില്ല…അതിനെ short ആക്കി രേവൂന്ന് വിളിച്ചാൽ ഒട്ടും ശരിയാവുകേം ഇല്ല… ഈ രേവതീല് എനിക്കൊരു ഫ്ലാഷ് ബാക്ക് ഉണ്ട് കേട്ടോ…എന്റെ ex-lover ന്റെ പേരാ രേവതീ…😁😜 അന്ന് short ആക്കി short ആക്കി രേ എന്ന് വരെ വിളിച്ചിട്ടുണ്ട്….അപ്പോ പിന്നെ എങ്ങനെ short ആക്കിയാലും കാര്യം നടക്കില്ല….

ഞാനതിന് ഒന്നു ചിരിച്ച് കൊടുത്തു…

ഇങ്ങനെ നിന്ന് ചിരിക്ക്വേ ഒന്നും വേണ്ട..ഞാനന്ന് അത്ര…… സീരിയസൊന്നും ആയിരുന്നില്ല….

ഒരു തേപ്പ് മണക്കുന്നുണ്ടല്ലോന്ന് മനസിലോർത്ത് ഞാൻ ചിരിയടക്കി നിന്നു…

എനിക്ക് തേപ്പ് കിട്ടിയതിലുള്ള സന്തോഷമല്ലേ ഇയാൾടെ മനസിലിപ്പോ…but തേപ്പൊന്നുമല്ല കേട്ടോ 100ചാക്ക് സിമന്റ് വച്ച് ഉടച്ച് വാർത്തു….😂😂

എനിക്കത് കേട്ട് ചിരിയടക്കാൻ കഴിഞ്ഞില്ല…സ്ഥലകാല ബോധം പോലും മറന്ന് ഞാൻ പൊട്ടിച്ചിരിച്ചതും ഡോക്ടർ കലിപ്പിച്ചെന്നെയൊന്ന് നോക്കി…ആ നോട്ടത്തിന്റെ അർത്ഥം മനസിലാകും വണ്ണം എന്റെ മുഖത്തെ ചിരിമാഞ്ഞു…

ഒരാൾക്ക് തേപ്പ് കിട്ടിയതിന് ഇത്രത്ര….. സന്തോഷാല്ലേ… എങ്കില് അത്ര കണ്ട് സന്തോഷിക്കണ്ടാട്ടോ അതിനും വേണ്ടി ഒന്നുമില്ല.. ഞാൻ ഒരു effect ന് വേണ്ടി പറഞ്ഞൂന്നേയുള്ളൂ… ഞാൻ വന്ന ചിരിയടക്കി ചുണ്ട് കടിച്ച് പിടിച്ച് ഒരു വിരല് വച്ച് വായ മറച്ച് നിന്നു കേട്ടു…

+2 ന് പഠിക്കുന്ന time ൽ ആയിരുന്നു..just ഒരു infatuation തോന്നി..പറഞ്ഞു..പറയേണ്ട താമസം സെക്കന്റ്സിനുള്ളിൽ തിരിച്ചും ഒരു yes… അന്ന് ഞാൻ ഒരു പാവം പയ്യനായിരുന്നു കേട്ടോ..

എന്നിട്ട്…

എന്നിട്ടെന്താ സാധാരണ പെൺപിള്ളേരെ പോലെ അവള് വിട്ട് പോയി…അത്ര തന്നെ… ആ ടൈമില് അതൊക്കെ quiet natural….😏😉

അല്ല പിന്നെ വാർത്തൂന്ന് പറഞ്ഞത്…!!!

ഹോ…അപ്പോ ആള് വിചാരിച്ച പോലെ അല്ലല്ലോ… ഒരു ഫ്ലാഷ് ബാക്കിനായി ഒന്നു മനസ് തുറന്നതും എന്നെ question ചെയ്യ്വാ…. തൽക്കാലം ഇത്രേം കേട്ട് രസിച്ചാൽ മതി… അപ്പോ ഞാൻ പറഞ്ഞ് വന്നത് എനിക്ക് ഈ രേവതീന്നുള്ള വിളി പറ്റില്ല…എന്താ nick name..??

അത്…എന്നെ എല്ലാരും…അമ്മാളുന്നാ വിളിക്കാറ്…

ഹഹ…😃😃😃😂😂😂 ഹത് കൊള്ളാല്ലോ…ന്റെ വീട്ടിലെ പശൂനെ അമ്മ വിളിയ്ക്കുന്ന പേരാ അമ്മാളു….😂😂😂

ഞാനതു കേട്ട് മുഖം കൂർപ്പിച്ചൊന്ന് നോക്കിയതും ഡോക്ടർ പാടുപെട്ട് ചിരി നിർത്തി…

സോറി…സോറി…😃😂 ഞാൻ വെറുതേ പറഞ്ഞതാ…

ഡോക്ടറതും പറഞ്ഞ് വാച്ചിലേക്കൊന്ന് നോക്കി..

നമുക്കൊരു lime juice കുടിച്ചിട്ട് വന്നാലോ… എനിക്ക് ഇനി research meet ഉള്ളതാ…അപ്പോ ആകെ tiered ആവും..ഇയാളും കൂടെ പോരുന്നോ… just for a company..

ഞാനതിന് സമ്മതം മൂളി ഡോക്ടറിന് പിറകേ നടന്നു… ഡോക്ടർ നേരെ ഹോസ്പിറ്റൽ വകയായുള്ള ക്യാന്റീലേക്ക് പോയി…

ഒരു ചെയർ വലിച്ചിട്ട് ഇരുന്നു… ഞാൻ ഒന്ന് പരുങ്ങി ചുറ്റും നോക്കി എന്ത് ചെയ്യണംന്നറിയാതെ അവിടെ തന്നെ നിന്നു… ഡോക്ടറ് ഫോണില് കാര്യമായി ഞോണ്ടിയിരിക്ക്വായിരുന്നു… പെട്ടെന്ന് മുഖമുയർത്തി എന്നെ നോക്കി…

എന്താ ഇരിക്കണില്ലേ…???

ഞാൻ അതുകേട്ട് ചെയറ് നീക്കി ഇരുന്നു… എനിക്ക് ആകെയൊരു ടെൻഷൻ തോന്നി..ഡോക്ടറിന്റെ ഇടയ്ക്കിടെയുള്ള നോട്ടം എന്നിലേക്ക് വീഴുന്നതനുസരിച്ച് ഞാനിരുന്ന് വിയർക്കാൻ തുടങ്ങി….മൊബൈലിൽ ഞോണ്ടല് നടക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ നോട്ടം പാളി വീഴുന്നത് കാണുമ്പോ ശ്വാസ ഗതി തെറ്റും പോലെ തോന്നി….

ഞാൻ കൈ ഡ്രസ്സിലേക്ക് പിടിമുറുക്കിയിരുന്നു…ഡോക്ടറതെല്ലാം ശ്രദ്ധിച്ച് മൊബൈൽ ഓഫ് ചെയ്ത് ടേബിളിന് പുറത്തേക്ക് വച്ച് കൈ രണ്ടും നെഞ്ചിന് മീതെ കെട്ടി വച്ച് എന്നെ തന്നെ തറപ്പിച്ചൊന്നു നോക്കി..ചുണ്ടില് ചെറിയൊരു പുഞ്ചിരി മൊട്ടിട്ടുണ്ടായിരുന്നു…

അമ്മാളൂട്ടീ…നീ നേരത്തെ girls school ലാണോ പഠിച്ചത്…???

ഞാനതു കേട്ട് ഞെട്ടി മുഖമുയർത്തി നോക്കി…

എന്തിനാ ഇങ്ങനെ ഞെട്ടി നോക്കണേ.. ഞാൻ പറഞ്ഞില്ലേ അമ്മാളൂന്ന് വിളിയ്ക്കുമ്പോ എനിക്ക് പശൂനെ ഓർമ്മ വരുംന്ന്…അതോണ്ട് ഈ വിളി മതി… ന്മ്മ്മ്…ഇനി പറ..girls school ലാണോ പഠിച്ചത്..??

അതെ.. ഡോക്ടറിനെങ്ങനെ…??

മനസിലായീന്ന് ല്ലേ… എനിക്ക് സൈക്കാട്രീല് കൂടി ചെറിയൊരു പിടിയുണ്ട്… അതുകൊണ്ട് ഒരുവിധപ്പെട്ട എല്ലാ കാര്യങ്ങളും ഒരാൾടെ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുക്കും.. അതുകൊണ്ട് എന്റടുത്ത് കള്ളമൊന്നും ഏൽക്കില്ല കേട്ടോ…

ഇയാൾടെ ഈ പേടിയും പരിഭ്രമവും കണ്ടാലേ അറിയാം പഠിച്ചത് girls school ൽ ആവുംന്ന്.. മുൻപ് boys മായി അടുത്തിടപഴകി ശീലമില്ല അല്ലേ…

ഇല്ല….. എനിക്ക്… എനിക്കങ്ങനെ boy friends ഒന്നുമില്ലാരുന്നു…

very good…..😁അപ്പോ Lover…???

ഏയ്..ഇല്ല…

no..അത് ഞാൻ വിശ്വസിക്കില്ല…!!

സത്യമാണ് ഡോക്ടർ… എനിക്ക് ഡോക്ടറോട് കള്ളം പറയേണ്ട ആവശ്യമില്ല…എനിക്കങ്ങനെ ഒരിഷ്ടം ആരോടും തോന്നീട്ടില്ല…

okkkkk……..very….very…good…😜😜

എന്താ…

അല്ല….അത് നന്നായീന്ന് പറഞ്ഞതാ… ഞാനതിന് ഒരു സംശയ ഭാവത്തിൽ ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി…

അമ്മാളൂട്ടി….. ഇത്രേം നേരത്തെ പരിചയം വച്ച് എന്നെപ്പറ്റി എന്താ അഭിപ്രായം…???😜😜

അത്…ഇത്ര നേരത്തെ പരിചയത്തില് എങ്ങനെയാ ഒരാളെക്കുറിച്ച് അഭിപ്രായം പറയുന്നേ..

സാരല്യ ഞാനിങ്ങനെ ഓരോ ദിവസവും ചോദിച്ചോളാം… കള്ളം പറയില്ലെങ്കി ഞാനൊരു കാര്യം ചോദിക്കട്ടെ…

ഞാൻ കള്ളം പറയാറില്ല ഡോക്ടർ.. ഡോക്ടർ ചോദിച്ചോളൂ…

ഇയാൾക്ക് എന്നെ നല്ല പേടിയുണ്ടല്ലേ…

ഞാനതിന് മുഖംകുനിച്ച് തന്നെ ഇരുന്ന് തലയാട്ടി.

അതെന്തിനാ എന്നെ അങ്ങനെ പേടിയ്ക്കുന്നേ..തന്റെ colleague അല്ലേ ഞാൻ.. ഞാനും സാധാരണ ഒരു മനുഷ്യൻ തന്നെയാടോ…

അത് പറഞ്ഞതും ക്യാന്റീനിലെ വെയ്റ്റർ അവിടേക്ക് വന്ന് ഡോക്ടറിനെ നോക്കി ഒന്ന് ചിരിച്ചു…

എന്താ ഡോക്ടറേ…ഇന്ന് കുറച്ച് താമസിച്ച് പോയല്ലോ…എന്താ വേണ്ടേ..??

രണ്ട് lime എടുത്തോ രാഘവേട്ടാ.. ആ പിന്നെ..രാഘവേട്ടാ ഒന്നും നിന്നേ.. എന്നെ കണ്ടാ രാഘവേട്ടന് പേടി തോന്നുന്നുണ്ടോ..??

ഡോക്ടറ് ഒരു കള്ളച്ചിരിയോടെ ചോദിച്ചതും അയാളൊന്ന് ചിരിച്ചിട്ട് എന്നെ നോക്കി…

പേടിയോ..??എന്തിന്…ഈ പാവം ചെക്കനെ കണ്ട് ആരാ പേടിയ്ക്കുന്നേ…???😃😃😃

ഇവിടെ ചിലർക്ക് നമ്മളെ ഭയങ്കര പേടിയാ രാഘവേട്ടാ അതോണ്ട് ചോദിച്ചതാ…

അതാരാപ്പോ അത്ര പേടിയുള്ള ആള്…??

അയാളതും പറഞ്ഞ് എന്നെയൊന്ന് നോക്കി ചിരിച്ചിട്ട് ഒന്നുമില്ലാന്ന് കൈ വച്ച് ആക്ഷനിട്ടു പോയി….

അത് കണ്ടപ്പോ ചെറിയൊരു ആശ്വാസത്തില് ഞാനൊന്ന് ശ്വാസം വലിച്ച് വിട്ടു…

അമ്മാളൂട്ടീ..ഇയാള് എന്റെ team member ആണ്.. അതുകൊണ്ട് വല്യ പേടിയൊന്നും വേണ്ട കേട്ടോ…ഒരു നല്ല friend നെപ്പോലെ കണ്ടോളൂ.. അതില് തെറ്റില്ല..ഞാനെല്ലാവർക്കും ഒരു പരിധിയ്ക്കപ്പുറം സ്വാതന്ത്ര്യം കൊടുക്കാറുണ്ട്.. ഇയാൾക്കും അതൊട്ടും പിശുക്കുന്നില്ല…. എല്ലാവർക്കും തരുന്നതിനേക്കാൾ ഒരല്പം കൂടി ഇയാൾക്ക് തന്നേക്കാം… because I like you…😜😜

അതു കേട്ടതും ഞാൻ വീണ്ടും ഒന്ന് ഞെട്ടി പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെ ഡോക്ടർ എന്നെ നോക്കി പുഞ്ചിരിക്ക്വായിരുന്നു…

ഇതിപ്പോ ഈ like you ന്റെ എണ്ണം കൂടി വര്വാണല്ലോ..ഇങ്ങേരെന്തോന്നാ ഉദ്ദേശിക്കുന്നേ…???ആവോ..??🤔🤔🤔

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *