ചെമ്പകം, നോവൽ ഭാഗം 2 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ബെഡിന് മുകളിലായി ചുവരിൽ ഒട്ടിച്ചു വച്ചിരുന്ന തിളക്കമാർന്ന അക്ഷരങ്ങളിലേക്ക് ഒരു നിമിഷം ഞാൻ നോക്കി നിന്നു…

NAVANEETH KRISHNA ❤️ REVATHY

അത് മനസിലൊന്ന് വായിച്ചെടുത്ത് ഞാൻ ജനൽക്കമ്പിയിലേക്ക് പിടി മുറുക്കി… ഓർമ്മകളെ പഴയ കാലങ്ങളിലേക്ക് പായിച്ചു ആ നില്പ് നിന്നു… ____________ നഴ്സിംഗും കഴിഞ്ഞ് ഏതെങ്കിലും നല്ലൊരു hospital ൽ practice നടത്തണംന്ന ആലോചന മനസിൽ മുറുകിയപ്പോഴാ ചാന്ദിനി(എന്റെ best friend ആ..best എന്ന് പറഞ്ഞാ എന്റെ best best best friend..കുട്ടിക്കാലം മുതൽ ഇന്നുവരെ ഞങ്ങളൊന്നിച്ചായിരുന്നു…എല്ലാ ക്ലാസിലും..ഞാനവളെ ചന്തൂന്നാ വിളിക്കാറ്..)

മാഷിന്റെ വീട്ടീന്ന് ഇറങ്ങുമ്പോഴാ ചന്തു ഒരു job offer നെ പറ്റി എന്നോട് പറഞ്ഞത്…സിറ്റിയിലെ നമ്പർ വൺ ഹോസ്പിറ്റലായ ചൈതന്യയിലേക്ക് തന്നെ..അവൾടെ അങ്കിളിന് അവിടെ നല്ല പിടിയുള്ളോണ്ട് പഠിത്തം കഴിഞ്ഞപ്പോഴേ അവൾക്കവിടെ ജോലി ശരിയാക്കിയിരുന്നു.. അങ്കിളിനെ കൊണ്ട് recommend ചെയ്ത് എനിക്കും job ഓക്കെയാക്കാംന്ന് പറഞ്ഞപ്പോ മാഷിനോട് കാര്യം അവതരിപ്പിച്ച് സമ്മതം വാങ്ങി..

മാഷാണ് എന്റെ local guardian…ഞാനിന്നു വരെ പഠിച്ച course കൾഖ്കെല്ലാം എനിക്ക് സഹായം നല്കി കൂടെ നിന്നിരുന്നതും മാഷാ…അമ്മേടെ മരണശേഷം ഞാനാകെ ഒറ്റപ്പെട്ടു പോയിരുന്നു…

പിന്നെ അതിൽ നിന്നെല്ലാം എന്നെ കൈപിടിച്ചു നടത്തിയത് മാഷും പ്രവീണേട്ടനും കൂടിയാ.. മാഷിന്റെ ഒരേയൊരു മകനാ പ്രവീണേട്ടൻ… രാമകൃഷ്ണൻ മാഷെന്ന് പറഞ്ഞാ നാട്ടിലെ ഒട്ടുമിക്ക എല്ലാവർക്കും വലിയ ബഹുമാനമാണ്… അതുപോലെ തന്നെയാണ് പ്രവീണേട്ടനും.. സ്കൂൾ മാഷ് തന്നെയാ..അച്ഛൻ HM ആയിരുന്ന വലിയപാടം സ്കൂളിൽ തന്നെ… പക്ഷേ ഇപ്പോ മാഷ് retirement ഒക്കെ കഴിഞ്ഞ് കൃഷിയിലേക്ക് തിരിഞ്ഞിരിക്ക്വാ…

കുഞ്ഞും നാൾ മുതൽ എനിക്കും അമ്മയ്ക്കും ഏക ആശ്രയം മാഷായിരുന്നു…അമ്മ മരിച്ചിട്ട് മൂന്ന് വർഷം ആകുന്നേയുള്ളൂ… അത് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളാ ഉണ്ടാക്കിയത്… എന്നെ പഠിപ്പിക്കാനും, ഒരു കരയ്ക്കെത്തിക്കാനും അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്…. അമ്മയെ കുറിച്ചോർക്കുമ്പോ അമ്മേടെ കരഞ്ഞു കലങ്ങിയ കണ്ണുകളായിരുന്നു എന്റെ ഓർമ്മകളിലാദ്യം ഓടി വരുന്നത്…

അമ്മേടെ മരണ ശേഷം മാഷിനേയും, പ്രവീണേട്ടനേയും ബുദ്ധിമുട്ടിയ്ക്കാണ്ടിരിക്കാൻ കൂടിയാണ് ഞാൻ ചൈതന്യയിലെ ജോലി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്…

മാഷും, പ്രവീണേട്ടനും അത് നല്ലൊരു opportunity ആണെന്ന് പറഞ്ഞതോടെ ജോലീടെ കാര്യം തീരുമാനമായി…ഇനിയെങ്കിലും കടബാധ്യതകളുടെ കെട്ടുപാടുകളില്ലാത്ത ഒരു ജീവിതം കെട്ടിപ്പടുക്കണം…അതായിരുന്നു ചൈതന്യയുടെ പടി ചവിട്ടുമ്പോൾ മനസിലുണ്ടായിരുന്നത്…..

ചന്തു പറഞ്ഞതനുസരിച്ച് രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു…അവൾക്ക് OT യില് ഡ്യൂട്ടി ഉള്ളതുകൊണ്ട് ഞാനൊറ്റയ്ക്കാ ഹോസ്പിറ്റലിലേക്ക് കയറിയത്…

റിസപ്ഷനിൽ അന്വേഷിച്ചപ്പോ oncology department 3rd floor ൽ ആണെന്ന് പറഞ്ഞു… അവിടെ തന്നെയാണ് ചന്തുവും… എനിക്ക് കാണേണ്ടത് oncology department head വെങ്കിടി സാറിനെയായിരുന്നു….sir ഭയങ്കര punctual ആണെന്ന് ചന്തു പറഞ്ഞിരുന്നു…

ഞാനാണെങ്കി കുറച്ച് ലേറ്റായിപ്പോകേം ചെയ്തു..തേവരെ കണ്ടുള്ള പ്രാർത്ഥന കാരണമാ എല്ലാം കൈയ്യീന്ന് പോയത്…ഇനി സ്റ്റെപ്പ് കയറിയുള്ള പോക്ക് കൂടി ആയാൽ തീർന്ന്…

അങ്ങനെയവസാനം ലിഫ്റ്റില് കയറാൻ തന്നെ തീരുമാനിച്ചു…

രാവിലെ ആയതുകൊണ്ട് ആരുമുണ്ടായിരുന്നില്ല… ഞാൻ സകലദൈവങ്ങളേയും വിചാരിച്ചാ ലിഫ്റ്റിലേക്ക് കാലെടുത്ത് വച്ചത്….കാരണം ഞാനാദ്യമായിട്ടായിരുന്നു ഒറ്റയ്ക്ക് ലിഫ്റ്റില് കയറണത്….

ഡ്രസ്സെടുക്കാൻ ചന്തൂന് കൂട്ട് പോയപ്പോ ടൗണിലെ textile shop ൽ വച്ചാ ആദ്യമായും അവസാനമായും ലിഫ്റ്റില് കയറണേ…

ന്റെ തേവരേ..🙄 ഇതിപ്പോ എങ്ങനെയാ ഓൺ ചെയ്യണ്ടേ….??

പിന്നെ ഒരുവിധം ധൈര്യം സംഭരിച്ച് മുന്നില് കണ്ട ബട്ടണിൽ അമർത്തി കണ്ണുമടച്ച് നിന്നു.. ഡോറ് ക്ലോസ് ആവാൻ തുടങ്ങിയതും പെട്ടെന്ന് ഒരു കൈ ഡോറിനിടയിലേക്ക് നീണ്ടു വന്നു….

ഏയ്…..!!!

ഒരൂക്കോടെ ആ കൈയ്യുടെ ഉടമ ലിഫ്റ്റിനുള്ളിലേക്ക് കയറുകേം ചെയ്തു….അയാള് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു…

ഞാൻ ഒരു സംശയത്തോടെ അയാളെ അടിമുടി ഒന്നു നോക്കി…

റോയൽ ബ്ലൂവിന്റെ Linen cloth shirt ഉം black colour പാന്റുമാണ് വേഷം…തലമുടി ഇരുവശവും ഡ്രിം ചെയ്ത് വച്ചിട്ടുണ്ടായിരുന്നു…നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളിൽ കറുപ്പ് നിറത്തിനൊപ്പം ബ്രൗൺ നിറം കൂടി കലർന്നിട്ടുണ്ട്….

തോളിൽ ഒരു black colour bag കൂടിയുണ്ട്..ആകെയൊരു executive look….

കേറിയപാടെ മൊബൈൽ ചെവിയോട് ചേർത്തായിരുന്നു നില്പ്….കാര്യമായ സംസാരവും..പറയണതോ മുഴുവനും English film നെപ്പോലും തോൽപ്പിക്കുന്ന ഇംഗ്ലീഷും….😏😏😏

ഞാൻ ഒരു ഭാഗത്തേക്ക് ഒതുങ്ങി നിന്നു.. പെട്ടെന്ന് ഒരു ചെറിയ ശബ്ദത്തോടെ ലിഫ്റ്റ് ഒന്നുയർന്നതും ഞാൻ ചെറുതായൊന്ന് നിലതെറ്റിയാടി.. പെട്ടെന്ന് ആള് എന്നെയൊന്ന് നോക്കി ഒരു ചിരി മറച്ചു പിടിച്ച് വീണ്ടും ഫോണില് concentrate ചെയ്തു…

തേവരേ..ഇതെന്താ എത്താത്തേ…!!! 3rd floor എന്നു പറഞ്ഞാ ഇത്രയും സമയമെടുക്ക്വോ….

പെട്ടന്നാണ് അയാള് കോള് കട്ട് ചെയ്ത് മുകളിലേക്ക് നോക്കി പ്രാർത്ഥനേല് മുഴുകി നില്ക്കുന്ന എന്നിലേക്ക് ശ്രദ്ധ തിരിച്ചത്…

ആദ്യായിട്ടാ ലിഫ്റ്റില്…???

അതെ…അല്ല… ആദ്യായിട്ടല്ല….!!!

ഹേ…അതെന്താ ഒരു അതേയും… പെട്ടെന്ന് ഒരു അല്ല യും…!!ആദ്യായിട്ടാണെന്ന് പറയുന്നത് വല്യ മോശമായ കാര്യമൊന്നുമല്ലാട്ടോ…!! അയാള് കളിയാക്കുന്ന മട്ടില് നിന്ന് ചിരിയ്ക്കാൻ തുടങ്ങി… എനിക്കാകെ വിറഞ്ഞ് കയറാനും.. ഞാൻ പിന്നെ അധികം mind ആക്കാതെ നിന്നു കൊടുത്തു….

3rd floor ലേക്കാ പോകേണ്ടത്…???

ഞാൻ അതേന്ന് മൂളിയിട്ട് തിരിഞ്ഞു നിന്നു…

3rd floor ല് ഇയാൾടെ ആരാ ഉള്ളത്….???

ആരെങ്കിലും ഉണ്ടെങ്കിലേ അവിടെ പോകാൻ പാടുള്ളൂന്നില്ലല്ലോ…!!

ഏയ്..അതില്ല… പിന്നെ എന്തിനാ ഇയാള് അവിടേക്ക് പോകുന്നത്…???

അയാൾടെ മുഖത്ത് ആ ആക്കിയ ഇളി അവശേഷിക്കുന്നുണ്ടായിരുന്നു….

ഇതൊക്കെ അറിഞ്ഞിട്ട് നിങ്ങൾക്കെന്ത് വേണം.. ഇത് നിങ്ങൾടെ ഹോസ്പിറ്റൽ ഒന്നുമല്ലല്ലോ…!!! എല്ലാം നിങ്ങളെ ബോധിപ്പിക്കണംന്നെന്താ…???

ഓക്കെ just relax Yaar… ഞാൻ ചെറിയൊരു curiosity കൊണ്ട് ചോദിച്ചതല്ലേ….??? അതിനിത്രയ്ക്ക് ദേഷ്യത്തിന്റെ ആവശ്യമില്ല….!!! ആട്ടെ..എന്താ ഇയാൾടെ പേര്… അഗ്നിഹോത്രീന്ന് വല്ലതും ആണോ..??അതോ ജ്വാല ന്നോ…???😁😁

അതെന്താ അങ്ങനെ തോന്നാൻ…???

അല്ല നിന്ന് കത്തിയെരിയുന്നു….അതുകൊണ്ട് ചോദിച്ചതാ…

ഞാനതിന് ഒന്ന് കലിപ്പിച്ച് നോക്കിയതും അയാള് ചിരിയൊന്നടക്കിപ്പിടിച്ചു….

ok.. leave it…😁😁 ഞാൻ കളിയാക്കുന്നില്ല…മ്മ്മ്മ്…പറ ഇയാൾടെ പേരെന്താ…???

അത് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല…

ഓക്കെ..!!!Your wish…. ഞാനും third floor ലേക്ക് തന്നാടോ… അതുകൊണ്ട് ചെറിയൊരു കുശലാന്വേഷണം നടത്തിയെന്നേയുള്ളൂ….

ഞാനതിന് മറുപടിയൊന്നും കൊടുത്തില്ല…വെറുതേ കിട്ടിയ അവസരം മുതലാക്കുന്ന ആണിന്റെ വർഗത്തിനെ മനസിൽ ശപിച്ച് കഴുത്തിലെ മാലയിൽ കൈചേർത്ത് ഞാനങ്ങനെ നിന്നു…..

ഈ ലിഫ്റ്റിനെ അത്രയ്ക്ക് കണ്ണടച്ച് വിശ്വസിക്കാൻ കൊള്ളില്ലാട്ടോ..എന്ത്, എപ്പോ സംഭവിക്കുന്ന് പറയാൻ പറ്റില്ല….

അതിനെ ഞാനൊന്ന് പുച്ഛമിട്ട് നിന്നതും ഒരു ചെറിയ ശബ്ദത്തോടെ ലിഫ്റ്റ് stuck ആയി… ഉള്ളിലെ വെളിച്ചത്തെ നീക്കി ഇരുട്ട് പരന്നു…ആകെയുള്ളത് ഡിം ലൈറ്റിന്റെ അരണ്ട വെളിച്ചം മാത്രം….

ഞാനാകെ പേടിച്ച് വിറച്ചു പോയി..കാരണം കൂടെ നിൽക്കുന്നയാളെ എനിക്കത്ര വിശ്വാസം പോര..അതു തന്നെ…!!

കണ്ടോ… ഞാൻ അപ്പൊഴേ പറഞ്ഞില്ലേ…എന്ത് എപ്പോ നടക്കുംന്ന് പറയാൻ പറ്റില്ലാന്ന്…

അയാള് ഒരു ചിരിയോടെ പറഞ്ഞതും ഞാനയാളിൽ നിന്നും അകലം പാലിച്ച് ഭിത്തിയിലേക്ക് ചേർന്നു…

പേടിച്ചിട്ടാണോ ഇങ്ങനെ ഒഴിഞ്ഞു മാറി പോകുന്നേ….???എന്നെയാ പേടി…???

ഞാനതിന് ഒന്നും മിണ്ടീല്ലാന്ന് മാത്രമല്ല മുഖം പോലും കൊടുത്തില്ല…

പെട്ടെന്ന് അയാള് എനിക്കടുത്തേക്ക് വന്നു നിന്നു… ഞാൻ പതിയെ പതിയെ ഭിത്തിയോട് വീണ്ടും പറ്റിച്ചേർന്നു…അയാളെന്തിനുള്ള പുറപ്പാടാണെന്ന് അറിയാണ്ടിരിക്കാൻ ഞാൻ തല കുനിച്ചാ നിന്നത്….അയാൾടെ സാമിപ്യം അടുത്തറിഞ്ഞതും ഞാൻ ബാഗ് തുറന്ന് പേന എടുത്ത് അയാൾടെ കൈയ്യിലേക്ക് ആഞ്ഞ് കുത്തി….

ആആആആ….😫😫 shit…നീ എന്ത് പണിയാ പെങ്കൊച്ചേ ഈ കാണിച്ചേ…നീ എന്തിനാ എന്റെ കൈയ്യില് പേന കൊണ്ട് കുത്തിയത്…???

നിങ്ങളെന്തിനാ എന്റടുത്തേക്ക് വന്നത്…??? അതുകൊണ്ട് തന്നെയാ കുത്തിയത്…

എന്റെ കൊച്ചേ…. ഞാൻ ദേ ഈ ഫോണിന്റെ range നോക്കിയതാ…ലിഫ്റ്റ് ഓപ്പറേറ്റർ മുരുകണ്ണനെ വിളിയ്ക്കാൻ….നിനക്ക് ഈ ലിഫ്റ്റിൽ തന്നെ നിന്നാ മതിയായിരിക്കും… എനിക്ക് ചെന്നിട്ട് വേറെ പണിയുള്ളതാ…

സൂക്ഷിച്ചു സംസാരിക്കണം…എന്നെ നീയെന്നും എടീന്നും വിളിക്കാൻ നിങ്ങളോടാരു പറഞ്ഞു….???

ഹോ…Iam sooo…sorryy..മേഡം…ഇനി ആവർത്തിക്കില്ല….

അയാളതും പറഞ്ഞ് കൈ വലിച്ചു കുടഞ്ഞു….

ഒരു പെണ്ണിനെ ലിഫ്റ്റില് ഒറ്റയ്ക്ക് കിട്ടുമ്പോ സകലയെണ്ണത്തിനുമുള്ളതാ ഈ റേഞ്ച് നോട്ടം… എന്റടുത്തോട്ട് അതിറക്കാൻ നോക്കണ്ട…!!! എനിക്കിതൊക്കെ മനസിലാവും… പേരറിയണം…adress അറിയണം… ഭാഗ്യം Mobile നമ്പർ ചോദിക്കാതിരുന്നത്….!!!

അയാളതെല്ലാം കേട്ട് ചിരിയ്ക്ക്വായിരുന്നു… പെട്ടെന്ന് കൈ കുടച്ചില് നിർത്തി എന്റെ മുഖത്തേക്ക്

Excuse me…😁😁😁 village girl ആണല്ലേ….???

അയാള് വീണ്ടും കൈ കുടയാൻ തുടങ്ങി….

ആണെങ്കിൽ…

മ്മ്മ്മ്….അതുകൊണ്ടാ ഇങ്ങനെയുള്ള imaginary thoughts develop ചെയ്യുന്നേ…പേര് ചോദിച്ചൂന്ന് വച്ച് ആവശ്യമില്ലാതെ story ഉണ്ടാക്ക്വാ….???

സത്യത്തിൽ ആദ്യത്തെ ഇയാൾടെ നില്പും ഭാവവും കണ്ടപ്പോ ചെറിയ കൗതുകം തോന്നി…അതുകൊണ്ടാണ് മേഡം ചിരിച്ചത്…. അല്ലാണ്ട് ദുരുദ്ദേശങ്ങളൊന്നുമില്ല…😁😁

അത് പറഞ്ഞ് നിർത്തിയതും ലിഫ്റ്റില് ലൈറ്റ് തെളിഞ്ഞതും ഒന്നിച്ചായിരുന്നു… ഞാൻ നോക്കുമ്പോ അയാൾടെ കൈയ്യീന്ന് ചോര പൊടിയുന്നുണ്ടായിരുന്നു….

ഞാൻ അല്പം ജാള്യതയോടെ ആ മുറിവിലേക്ക് നോക്കിയതും അയാൾ എന്റെ മുഖത്തേക്ക് നോക്കി തന്നെ കൈയ്യിലിരുന്ന ടൗവ്വലെടുത്ത് ചോര ഒപ്പിയെടുത്തു….

ഒരു sorry പറഞ്ഞാലോ..ചിലപ്പോ അയാൾക്ക് അങ്ങനെ ഒരുദ്ദേശമില്ലെങ്കിലോ…

ഞാൻ പതിയെ അയാളോടടുത്ത് സോ….എന്ന് നാക്ക് ചലിപ്പിച്ചതും ലിഫ്റ്റ് ഓപ്പൺ ആയതും ഒന്നിച്ചായിരുന്നു….അയാള് എനിക്കൊരു നോട്ടം പോലും തരാതെ ലിഫ്റ്റിൽ നിന്നും ഇറങ്ങി…മൊബൈൽ എടുത്ത് തോള് കൊണ്ട് adjust ചെയ്താ പോയത്…കൂടെ ഫോണില് കാര്യമായ സംസാരവും…

ഞാൻ ഒരുനിമിഷം എന്ത് ചെയ്യണംന്നറിയാതെ ആ നില്പ് തന്നെ നിന്നു…

ഹലോ….ഇറങ്ങുന്നില്ലേ…!! ഇതാണ് 3rd floor മേഡംം…മ്മ്മ്മ്…

ഒന്നു തിരിഞ്ഞു വന്ന് അതും പറഞ്ഞ് ബാഗ് ഒന്നുകൂടി തോളിലേക്ക് ചേർത്തിട്ട് അയാൾ നടന്നകന്നു….അതു പറയുമ്പോഴും മുഖത്ത് എന്നെ കളിയാക്കാൻ പാകത്തിന് ഒരു ചിരിയായിരുന്നു…

ഞാൻ അതുകേട്ട് തിടുക്കപ്പെട്ട് ലിഫ്റ്റിൽ നിന്നും ചാടിയിറങ്ങി floor ലൂടെ വളരെ വേഗത്തിൽ നടന്നു…കാല് ഇടയ്ക്കിടെ സ്ലിപ്പാവുന്നുണ്ടായിരുന്നു.. ഒരുവിധം നടന്ന് വന്ന് നിന്നത് OT യ്ക്ക് മുന്നിലായിരുന്നു…

OT യ്ക്ക് left side തിരിഞ്ഞ് straight ചെല്ലുന്നത് വെങ്കി സാറിന്റെ റൂമാണെന്ന് ചന്തു പറഞ്ഞത് ഓർമ്മ വന്നു… ഞാൻ അതോർത്ത് നേരെ left side ലേക്ക് തിരിഞ്ഞു…അവിടെ നിന്നേ വെങ്കടേഷ് എന്നെഴുതിയ name board കാണാമായിരുന്നു…

ഞാൻ നേരെ ഡോറിന് മുന്നിലേക്ക് നടന്നടത്തു.. ഡോറിന് മുന്നിലെത്തി ഒരു deep breath എടുത്തു..just ഒരു relief ന് വേണ്ടി… അത്രയ്ക്ക് ടെൻഷനുണ്ടായിരുന്നു… പിന്നെ രണ്ടും കല്പിച്ച് ഡോറ് തുറന്നു…

May I come in sir….

yes coming….!!

ആ മറുപടി കേട്ട് ഞാൻ ക്യാബിനിലേക്ക് കാലെടുത്ത് വച്ചു… എനിക്ക് മുന്നിലായി ഏകദേശം 50-55 വയസ് പ്രായം വരുന്ന ഒരാളായിരുന്നു…തലയിൽ നന്നായി കഷണ്ടി കയറിയിട്ടുണ്ട് മുഖത്ത് ഫിറ്റ് ചെയ്തു വച്ചിരുന്ന കണ്ണടകൂടിയായപ്പോ തന്നെ ഒരു കർക്കശക്കാരന്റെ ലുക്കുണ്ട്….

സാർ.. ഞാൻ രേവതി… ജയചന്ദ്രൻ സാറ് പറഞ്ഞിട്ട് വന്നതാണ്….

oh…yes..yes… ഞാനോർക്കുന്നു…sit..sit…

ഞാനതു കേട്ട് സാറിന് opposite ആയുള്ള സീറ്റിലേക്കിരുന്നു….

ജയചന്ദ്രൻ എന്നെ വിളിച്ചിരുന്നു.. നോക്കൂ കുട്ടി department ൽ ഇപ്പോ ഒരു appointment നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു..കാരണം ഇവിടെ ഇപ്പോ ഒരു vacancy ഇല്ല.. പക്ഷേ എനിക്ക് ജയചന്ദ്രന്റെ request തള്ളിക്കളയാനും കഴിയില്ല… അതുകൊണ്ട് എന്റെ സ്വന്തം risk ൽ ബോഡ് മീറ്റിംഗ് വിളിച്ചപ്പോൾ MD യോട് ഒരുപാട് request ചെയ്തിട്ടാ തന്നെ ഇവിടേക്ക് appoint ചെയ്യുന്നത്…

അതുകേട്ടപ്പോ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു…

രേവതിയ്ക്ക് വേണ്ടിയുള്ള appointment letter ഇവിടെ തയ്യാറാക്കി വച്ചിരുന്നതാ..ഇനി MD യ്ക്ക് mail ചെയ്യേണ്ട procedure കൂടിയേ ബാക്കിയുള്ളൂ.. അത് ഞാൻ ചെയ്തോളാം..ഇപ്പോ കുട്ടി ദേ ഇവിടെ ഒന്ന് സൈൻ ചെയ്ത് ഡ്യൂട്ടിയ്ക്ക് കയറിക്കോളൂ…

സാറ് ഒരു രജിസ്റ്റർ എനിക്ക് മുന്നിലേക്ക് നീട്ടി വച്ചു.. ഞാൻ സീറ്റിൽ നിന്നും പതിയെ എഴുന്നേറ്റ് രജിസ്റ്ററിലേക്ക് സൈൻ ചെയ്തു…മനസില് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു തോന്നിയത്…

ജയചന്ദ്രൻ കഴിഞ്ഞ ദിവസം തന്റെ acadamical details എല്ലാം എന്നെ ഏൽപ്പിച്ചിരുന്നു…ഒരു excellent academic record ഉള്ളതുകൊണ്ടും കൂടിയാ ഞാൻ strong ആയി recommend ചെയ്തത്…but അതിന്റെ പേരിൽ ഡ്യൂട്ടിയിൽ വിട്ടു വീഴ്ച പാടില്ല…അങ്ങനെയുണ്ടായാൽ അറിയാല്ലോ I will become angry… so താൻ അതനുസരിച്ച് വേണം ജോലി ചെയ്യാൻ..

ok..sir.. ഞാനൊരു വിറയലോടെ പറഞ്ഞു….

രേവതിയെ ഇപ്പോ oncology surgical department ലാണ് appoint ചെയ്തിരിക്കുന്നത്…3 months probation period ആയിരിക്കും..with salary… തന്നെ multidisciplinary team ലേക്കാ ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നേ…നിങ്ങളുടെ team leader Dr. നവനീത് കൃഷ്ണ ആയിരിക്കും.. Dr. നവനീത് തന്നെ assist ചെയ്യും… എന്ത് സംശയമുണ്ടെങ്കിലും നവനീതിനോട് ചോദിക്കാം.. ആകെ ആറു പേരാണ് ടീമിലുള്ളത്..താനിക്കാണ് അതിൽ ഏറ്റവും കുറവ് experience ഉള്ളത്… അതുകൊണ്ട് ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടായി തോന്നാം.. പതിയെ improve ആയിക്കോളും…

ഞാനതെല്ലാം കണ്ണും മിഴിച്ചിരുന്ന് കേട്ടു…

ഓക്കെ… ഇവിടുത്തെ procedure എല്ലാം കഴിഞ്ഞു.. ഇവിടുന്നിറങ്ങി left തിരിഞ്ഞാൽ നഴ്സ് റൂം ആണ്… അവിടെ ഡ്യൂട്ടി നഴ്സ് ഉണ്ടാകും… സുപ്രഭയോട് പറഞ്ഞ് യൂണിഫോം ചേഞ്ച് ചെയ്ത് ഡ്യൂട്ടിയില് കയറിക്കോളൂ… നവനീതിന് ഇപ്പോ റൗണ്ട്സുണ്ട് അതുകൊണ്ട് General വാർഡിൽ ഉണ്ടാവും… you can join us….!!!

Thank you sir…

ഞാൻ എല്ലാം കേട്ട് ചെയറിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു..

excuse me രേവതി..

സാറിന്റെ ശബ്ദം കേട്ട് ഞാനൊന്ന് തിരിഞ്ഞു..

ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ..എന്റെ ഒരാളുടെ recommendation ലാ താൻ ഇവിടെ ജോലി ചെയ്യാൻ പോകുന്നത്… അതിന്റെ നന്ദിയുണ്ടാവണം…😁

അയാളൊരു വല്ലാത്ത മട്ടിൽ പറഞ്ഞ് ചിരിച്ചതും ഞാൻ വളരെ പാടുപെട്ട് ഒരു ചിരി വരുത്തി ഇറങ്ങി…

റൂമിൽ കയറി ഡ്രസ്സൊക്കെ ചേഞ്ച് ചെയ്ത് ഞാൻ ഡ്യൂട്ടിയ്ക്കിറങ്ങി… hospital ലെ എന്റെ first day…😃

ഞാൻ ജനറൽ വാർഡ് ലക്ഷ്യമാക്കി നടന്നു… വളരെ വിശാലമായ വാർഡായിരുന്നു..ഇരു സൈഡിലെയും ബെഡില് patients ആണ്…എല്ലാ മുഖങ്ങളിലും മരുന്നിന്റെ പാതി മയക്കവും വേദനയുടെ കാഠിന്യവും തെളിഞ്ഞു കാണാമായിരുന്നു…ചില മുഖങ്ങളിൽ നിഷ്കളങ്കമായ ചിരിയും…സൗന്ദര്യത്തിന്റെ പ്രഥമ ലക്ഷണമായ നീണ്ട ഇടതൂർന്ന മുടിയഴകൾ നഷ്ടമായ ശിരസിനെ പാതി പൊതിഞ്ഞു മറച്ചിരുന്നവയാണ് കൂടുതലും…

ശരീരത്തെ ഇഞ്ചിഞ്ചായി കാർന്നു തിന്നുന്ന മഹാ വ്യാധിയെ ചെറുത്തു തോൽപ്പിക്കാനായി മനസിനെ പാകപ്പെടുത്തിയ മുഖങ്ങളായിരുന്നു ചുറ്റും…ചിലത് മാസ്കിനാൽ മറയപ്പെട്ടവയും…

ഇവയൊന്നും കണ്ട് മനസ് ചഞ്ചലപ്പെടാതെ നേരിടണം കൂടെ നില്ക്കണം, ചേർത്ത് പിടിയ്ക്കണം…അതല്ലേ ഭൂമിയിലെ മാലാഖമാരുടെ ദൗത്യം…❤️❤️

ഞാൻ വീണ്ടും മുന്നോട്ട് നടന്നു.. എനിക്ക് രണ്ട് ബെഡ് മുന്നിലായി ഒരു രോഗിയെ പരിചരിയ്ക്കുകയാണ് ഒരു ഡോക്ടർ… സുപ്രഭ ചേച്ചി പറഞ്ഞത് വച്ച് അത് തന്നെയാവും നവനീത് ഡോക്ടർ എന്ന് മനസ്സിലുറപ്പിച്ച് ഞാൻ മുന്നോട്ട് നടന്നു….

ഡോക്ടറിനടുത്ത് ഒരു നഴ്സ് കൂടിയുണ്ട്…

ഡോക്ടർ….

ഞാൻ അവരുടെ പിന്നിലായി ചെന്നു നിന്ന് പതിയെ ഒന്ന് വിളിച്ചു…

എന്റെ ശബ്ദം കേട്ട് പരിശോധന കഴിഞ്ഞ് steth കഴുത്തിലേക്കിട്ട് ഡോക്ടറ് എനിക്ക് നേരെ തിരിഞ്ഞു…. ആ മുഖം കണ്ട് ഞാനാകെ ഞെട്ടിത്തരിച്ച് നിന്നുപോയി… എങ്കിലും ഒരുൾപ്രേണയാൽ ആ ഞെട്ടലിനെ മറികടന്ന് എന്റെ നാവ് അറിയാതെ ചലിച്ചു…

Dr. നവനീത് കൃഷ്ണ….????

Yes…അടിയനാണ് മേഡംം…മ്മ്മ്മ്… ആ പറഞ്ഞ ആൾ…. ഒരു ഗൗരവത്തോടും അതിലൊളിപ്പിച്ച പുഞ്ചിരിയോടും അയാളങ്ങനെ പറഞ്ഞതും ഞാനൊരു നിമിഷം തറഞ്ഞു നിന്നു പോയി….😲😲 ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ… തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *