വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 4 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

അതൊരു പോലീസ് ജീപ്പായിരുന്നു…

ഞാൻ ഒാടി പോയി റൂമിന്റെ വാതിൽ തുറന്നതും ഹാളിൽ ലെെറ്റ് മുഴുവൻ തെളിഞ്ഞത് ഞാൻ കണ്ടു…

മുകളിലത്തെ സ്റ്റെയർകേസിലോട്ട് തിരിയുന്ന വശത്തുളള കോറിഡറിന്റെ അറ്റത്തായിരുന്നു എന്റെ റൂം….

കോറിഡോറിന്റെ ഫ്രണ്ടിലുളള വാതിലിൽ ഞാൻ വന്നു നിന്നിട്ട് ഞാൻ മുൻവശത്തേക്ക് നോക്കി,അച്ഛൻ,അമ്മ, ചേട്ടൻ,ചേച്ചി പിന്നെ പ്രസാദേട്ടനും കൂടി പോലീസ്ക്കാരോട് എന്തോക്കെയോ പറയുന്നത് ഞാൻ കണ്ടു… പക്ഷേ, എനിക്ക് വ്യക്തമായി ഒന്നും കേൾക്കാൻ സാധിച്ചിരുന്നില്ല..

എന്തുക്കൊണ്ടോ അങ്ങോട്ടേക്ക് പോകാൻ ഞാൻ ധെെര്യപ്പെട്ടില്ല…

ഒടുവിൽ പോലീസ്ക്കാർക്കൊപ്പം പ്രണവേട്ടൻ പോകുന്നത് കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു…

എന്താണ് ചെയ്യേണ്ടേതെന്ന് അറിയാതെ ഞാൻ ആ കോറിഡറിന്റെ ഇരുട്ടിൽ വിറങ്ങലിച്ചു നിന്നു…

പോലീസ് വണ്ടി അകന്നു പോകുന്നതും,അച്ഛനും ചേട്ടനും എങ്ങോട്ടോ പോകുന്നുമൊക്കെ അറിയുന്നുണ്ടായിരുന്നെങ്കിലും ശ്വാസം വിടാൻ പോലും പറ്റാതെ ഞാൻ അവിടെ ഇരുന്നു..

ഇടയ്ക്ക് എപ്പോളോ എന്നെ നോക്കാൻ മുറിയിലേക്ക് വന്ന ചേച്ചിയും അമ്മയും എന്നെ കണ്ടു പേടിച്ചു പോയിരുന്നു…

അമ്മ വന്നു എന്റെ മുഖം പിടിച്ചുയർത്തി ‘എന്തിനാ മോളേ കരയുന്നതെന്ന് ‘ ചോദിച്ചപ്പോളാണ് ഞാൻ കരയുകയായിരുന്നെന്ന് ഞാൻ തന്നെ അറിയുന്നത്…

“അമ്മേ…പ്രണവേട്ടൻ ഞാൻ കാരണം…”

അത്രയും പറഞ്ഞപ്പോളേക്കും ഞാൻ വീണ്ടും കരഞ്ഞൂ പോയി…

പക്ഷേ, എന്നെ ഞെട്ടിക്കൂന്നതായിരുന്നു അമ്മയുടെ മറുപടി…

“മോൾ കാരണമൊന്നുമല്ല അവൻ ജയിലിൽ പോയേ…ആ അഹങ്കാരിപ്പെണ്ണ് അവനെതിരെ മൊഴിക്കൊടുത്തിട്ടാ.. പണ്ടേ,അവൾക്ക് എന്റെ മോനേ ഒരു നോട്ടമുളളതാ…ഞാൻ അന്നേ എന്റെ അടിച്ചതിന്റെ അകത്ത് അവളെ കേറ്റില്ലെന്നു പറഞ്ഞിട്ടുളളതാ.. ഇപ്പോൾ കണ്ടില്ലേ അവളുടെ തനിസ്വരൂപം??

ഇനി ഇപ്പോൾ എന്റെ മോന്റെ കാര്യം… പോലീസ് സ്റ്റേഷനില്ലേ…? അത് ആണ്ണുങ്ങൾക്ക് പറഞ്ഞിട്ടുളളതാ… പിന്നെ അവനെ നിമിഷ നേരം കൊണ്ട് ഇറക്കാൻ വേണ്ട സ്വാധീനവും പണവുമൊക്കെ പുത്തൻ പുരയ്ക്കൽ കുടുംബത്തിനുണ്ട്…

ഇനിയിപ്പോ ജാമ്യം കിട്ടിയില്ലെങ്കിലും അതിന്റെ അകത്ത് കിടക്കാനുളള ചങ്കുറപ്പും തന്റേടവും തടിയും എന്റെ മോനുണ്ട്…

എന്റെ മോൾ ഇനി അതിനെ പറ്റി ഒാർത്ത് വിഷമിക്കണ്ട…””

അമ്മയുടെ വാക്കുകൾ എനിക്ക് വല്ലാത്തൊരു ആശ്വാസം നൽകി,അമ്മയ്ക്ക് എന്നോട് ഒരു ദേഷ്യവുമില്ലെന്ന് ഒാർത്തപ്പോൾ ഒരു ധെെര്യം ലഭിച്ചു..

എങ്കിലും എന്റെ മനസ്സിൽ ഒരു ആശങ്കയും സങ്കടവും നിറഞ്ഞു നിന്നു…

ഞാൻ കാരണം ഒരു മനുഷ്യനെ ഇന്ന് പോലീസ് പിടിച്ചിരിക്കുന്നു…

ജീവിതത്തിലാദ്യമായി എന്റെ മനസ്സിൽ പ്രണവേട്ടനോട് ഒരു സ്നേഹം തോന്നി…

ഞാൻ ഉളളുരുകി അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു…

അമ്മയും ചേച്ചിയും എന്നെ നിർബന്ധിച്ചു ഹാളിലെ സോഫയിലിരുത്തി..

പക്ഷേ, സമയം വെെകുന്തോറും എന്റെ ഉളളിലെ ഭീതി കൂടി കൂടി വന്നു…

സമയം 4 മണി കഴിഞ്ഞപ്പോളാണ് മുറ്റത്ത് ഒരു വണ്ടി വരുന്നത് കണ്ടത്..

മുൻവശത്തേ വാതിൽ അടച്ചിട്ടില്ലാത്തതിനാൽ അത് പ്രസാദേട്ടന്റെ ഫോക്സ് വാഗൺ ആണെന്ന് ഞാൻ കണ്ടു…

ഒരു നിമിഷം, അമ്മയുടെ മടിയിൽ കിടക്കുകയായിരുന്ന ഞാൻ മിന്നൽ വേഗത്തിൽ കാറിന്റെ അടുത്തെത്തി…

ഡോർ തുറന്ന് ആദ്യം ഇറങ്ങിയത് പ്രണവേട്ടനായിരുന്നു…

ആ നിമിഷം എന്നിൽ അനീർവചനീയമായ ഒരു സന്തോഷം നിറഞ്ഞു…

പെട്ടെന്നുളള ആ അവസ്ഥയിൽ ഞാൻ മുന്നോട്ട് ചെന്ന് പ്രണവേട്ടന്റെ കെെയ്യിൽ പിടിച്ചു..

നിറ കണ്ണുകളോടെ,ചിരിച്ചു കൊണ്ട് ഞാൻ പ്രണവേട്ടനോട് എന്തോ പറഞ്ഞു..

പക്ഷേ പുറത്തേക്ക് വന്നത് കരച്ചിലിന്റെ ചീളുകൾ ആയതിനാൽ ആർക്കും ഒന്നും മനസ്സിലായില്ല…

അത് കൊണ്ട് തന്നെ പ്രണവേട്ടൻ എന്നെ നോക്കി

“ങേേേ…” എന്നു വെച്ചു…

ആ സമയം കൊണ്ട് എല്ലാവരും ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു…

പെട്ടെന്നാണ് ഞാൻ ചെയ്ത പ്രവർത്തിയുടെ ജാള്യത എനിക്ക് അനുഭവപ്പെട്ടത്..

അപ്പോൾ തന്നെ ഞാൻ കെെ വിട്ട് ഒരു സെെഡിലേക്ക് മാറി..

എന്നെ ഒന്നു നോക്കിയിട്ട് പ്രണവേട്ടൻ അകത്തേക്ക് പോയി..

എന്നെ അദ്ഭൂതപ്പെടുത്തിയ കാര്യം സാധാരണ സിനിമയിൽ കാണുന്നത് പോലെ പ്രണവേട്ടനെ കെട്ടിപിടിച്ചു ആരും കരഞ്ഞില്ല എന്നതാണ്…

എല്ലാവരും തന്നെ പെട്ടെന്ന് അവരവരുടെ മുറികളിലേക്ക് പോയി,കുഞ്ഞ് എന്റെ അടുത്തു കിടന്നതിനാൽ ചേച്ചി പിന്നെ എന്റെ കൂടെയാണ് കിടന്നത്…

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ കിടന്നപ്പോളാണ് അടുക്കളയിൽ നിന്നും പാത്രം അനങ്ങുന്ന ഒച്ച കേട്ടത്…

അമ്മയായിരിക്കും എന്നോർത്ത് ഞാൻ അടുക്കളയിലേക്ക് ചെന്നു…

എന്നെ ഞെട്ടിച്ചു കൊണ്ട് അത് പ്രണവേട്ടനായിരുന്നു..

ഞങ്ങൾ പരസ്പരം കണ്ടതിനാൽ രണ്ടുപേർക്കും ഒഴിഞ്ഞു മാറാൻ സാധിച്ചില്ല…

പ്രണവേട്ടൻ ഒരു ദീർഘനിശ്വാസം എടുത്തതിന് ശേഷം എന്നോട് ചോദിച്ചു

“നിനക്ക് ചായ വേണോ…??”

യാന്ത്രികമായി ഞാൻ തലയാട്ടി…

പിന്നെ ഞാൻ കാണുന്നത് ഫ്രിഡിജിൽ നിന്നും പാൽ എടുത്തു വെളളം ഒഴിച്ചു അതിലേക്ക് പൊടി ഇട്ട് അടച്ചു വെച്ചതിന് ശേഷം ഇടി പാത്രത്തിലേക്ക് ഏലയ്ക്കയും ഇഞ്ചിയുമിട്ട് ഇടിച്ചു അതുമിട്ട് തിളപ്പിച്ച് പഞ്ചാസാരയുമിട്ട് ഇളക്കി എന്റെ കെെയ്യിലേക്ക് തന്നപ്പോൾ എന്റെ കെെ വിറയ്ക്കുകയായിരുന്നു…

“രാവിലെ രണ്ടെണ്ണം അടിക്കാത്തതു കൊണ്ടാണോടി കെെ ഇങ്ങനെ വിറയ്ക്കുന്നേ…

ഇപ്പോളും ശങ്കരൻ നിനക്ക് ചെത്ത് കളളു തരുന്നുണ്ടെന്ന് കേട്ടത് അപ്പോൾ സത്യമായിരുന്നല്ലേ…???”

പ്രണവേട്ടൻ ഗൗരവ്വത്തിൽ അങ്ങനെ ചോദിച്ചപ്പോൾ എന്റെ കണ്ണു രണ്ടും മിഴിഞ്ഞു പോയി…

രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് പറമ്പിൽ തെങ്ങു ചെത്താൻ വരുന്ന ശങ്കരൻ ചേട്ടനെ ഭീഷണിപ്പെടുത്തി കളളൂ കുടിച്ചു പുസ്സായ കഥ എന്റെ വീട്ടുക്കാർക്ക് മാത്രം അറിയാവുന്ന കാര്യമായിരുന്നു…

ഇത് ഇയാൾ എങ്ങനെ അറിഞ്ഞെന്നോർത്ത് ഞാൻ അന്തം വിട്ട് നിന്നു…

എന്റെ നേരെ വിരൽ ഞൊടിച്ചതിന് ശേഷം ചായ എന്റെ കെെയ്യിൽ വെച്ച് തന്നിട്ട് കുടിക്കാൻ ആഗ്യം കാണിച്ചു…

ചായ ചുണ്ടോട് അടുപ്പിച്ചപ്പോൾ എന്റെ വായിലെ രുചി മുകളങ്ങൾ എല്ലാം ഏറ്റു നിന്ന് പുളളിയെ സല്യൂട്ട് ചെയ്തു…!!!!

അത്രയ്ക്ക് രുചിയായിരുന്നു ആ ചായയ്ക്ക്…

പ്രണവേട്ടനെ നോക്കിയപ്പോൾ പുളളി എന്നോട് കണ്ണുകൾ കൊണ്ട് ചായ എങ്ങനുണ്ടെന്ന് ചോദിച്ചു…

ഞാൻ കെെ കൊണ്ട് സൂപ്പർ എന്നു കാണിച്ചു..

പ്രണവേട്ടൻ മൃദുവായി ഒന്നു പുഞ്ചിരിച്ചു…ഞാനും…

ഞങ്ങൾ തമ്മിൽ വർഷങ്ങൾ മുൻപേ അറിയാം,പക്ഷേ, ആദ്യമായാണ് പരസ്പരം നോക്കി ചിരിക്കുന്നത്…

ഇത്രയും കാലം പരസ്പരം അത്രത്തോളം വെറുത്തിരുന്നോ…?

ഒറ്റ നിമിഷം കൊണ്ട് ആ ദേഷ്യമൊക്കെ എവിടെ പോയി….???

ആദ്യമായി എന്റെ നോട്ടം കഴുത്തിൽ കിടന്ന താലിയിലേക്ക് നീണ്ടു…

ഈ താലിയാണോ അതിന് കാരണം…?

ഞാൻ പ്രണവേട്ടനെ വീണ്ടും നോക്കി..

അടുക്കളയിലെ സ്ലാബിൽ കേറിയിരുന്ന് ദൂരെ എങ്ങോട്ടോ നോക്കി ചായ കുടിക്കുകയാണ്,ഊതി ഊതി കുടിക്കുന്ന ആ മുഖത്ത് ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത്വം…

കറുത്ത റ്റീഷർട്ടും ബെർഗണ്ടി കളർ ത്രീഫോർത്തുമാണ് വേഷം…

കട്ടിത്താടിയും മീശയും…അതിലും ആകർഷണം നീണ്ട കൺപീലികൾക്കാണ്…!!!

“വായി നോക്കി കഴിഞ്ഞെങ്കിൽ ആ ഫ്രിഡ്ജിൽ ദോശ മാവ് ഉണ്ട് അതെടുത്ത് 4 ദോശ ചുട്…!!”

പെട്ടെന്ന് എന്നെ നോക്കി പ്രണവേട്ടൻ അത് പറഞ്ഞതും നാണം കേട്ട് ഞാൻ ഒാടി പോയി മാവെടുത്ത് ഗ്യാസ് ഒാണാക്കി ദോശക്കല്ല് എടുത്ത് വെച്ചു..

എന്നിട്ട് ഒന്നു പാളി നോക്കിയപ്പോൾ പുളളി ചമ്മന്തി അരയ്ക്കാനായി തേങ്ങ ചിരവാൻ തുടങ്ങുകയായിരുന്നു..

പെട്ടെന്ന് തന്നെ ദോശയും ചമ്മന്തിയും റെഡിയായി…

ജീവിതത്തിലാദ്യമായി ഞങ്ങൾ അടുത്തടുത്തിരുന്നു ഭക്ഷണം കഴിച്ചു…

ഭക്ഷണത്തിന്റെ രുചി കൊണ്ടോ വിശപ്പിന്റെ ആധിക്യം കൊണ്ടോ ഞങ്ങൾ പരസ്പരം മിണ്ടാതെ അഹാരം കഴിച്ചു…

ഞാൻ ആഹാരം കഴിച്ചതും എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ പ്ലേറ്റും മേടിച്ചു പുളളി കഴുകി വെച്ചു…

എനിക്ക് തടയാൻ പോലും ഒരു അവസരം തന്നില്ല.അതിനാൽ പ്രണവേട്ടനെ ശ്രദ്ധിക്കാതെ ഞാൻ അടുക്കള ക്ലീനാക്കി പുറത്തിറങ്ങിയപ്പോൾ പ്രണവേട്ടൻ എന്നെ കാത്ത് പുറത്ത് നിൽപ്പുണ്ടായിരുന്നു…

മിണ്ടാതെ നിന്ന എന്നോട് പറഞ്ഞു..

“എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്…

പിന്നെ, ദയവു ചെയ്ത് കരയരുത്,എന്റെ മുന്നിൽ ഒരു സീൻ ഉണ്ടാവാതിരിക്കാൻ സ്വയം തയ്യാറായി വരണം..ഞാൻ ഗാർഡൻ സെെഡിലെ മന്ദാരത്തിന്റെ ചോട്ടിൽ ഉണ്ടായിരിക്കും…!!!”

എന്നെ മറി കടന്നു പോയ പ്രണവേട്ടനെ കണ്ടു എന്തുക്കൊണ്ടോ എന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു..അറിയാതെ എന്റെ കെെ പ്രണവേട്ടൻ കെട്ടിയ താലിയിൽ മുറുകി…

ഒരു നിമിഷം.. എന്റെ ഒാർമ്മയിൽ ലച്ചുവിന്റെ മുഖം വന്നു…

ഈശ്വരാ..ഇത് ലച്ചുവിന്റെ പ്രണവേട്ടൻ അല്ലേ…

അവൾ അല്ലേ പ്രണവേട്ടാ എന്നു വിളിപ്പിച്ചതു കൂടി…

അവളെ ഞാൻ ചതിക്കുകയല്ലേ ചെയ്യുന്നത്…

എന്റെ മനസ്സിൽ വല്ലാത്തൊരു ആശയക്കുഴപ്പമുണ്ടായി…

എന്തു ചെയ്യണമെന്നറിയാതെ ഞാൻ അവിടെ കൂറച്ചു നേരം നിന്നു..

പിന്നീട് വരുന്നിടത്തു വെച്ചു കാണാം എന്നുറപ്പിച്ച് ഞാൻ പ്രണവേട്ടന്റെ അടുത്തേക്ക് നടന്നു…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… (തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *