ചിന്നുവിനെ അന്വേഷിച്ചു കുറച്ചായി അവൾക്കൊരു മിണ്ടാട്ടമില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Sumi Jabar

ജനലിൽ ഊ ക്കൻ കല്ലുകൾ പതിക്കുന്ന സൗണ്ടിൽ ഞാൻ ഞെട്ടിയുണർന്നു കണ്ണ് വലിച്ചു തുറന്നു കോട്ടുവായിട്ടു കൈകൾ കൂട്ടിത്തിരുമ്മി .

ആദ്യമായല്ലല്ലോ കല്ലിന്റെ മണി കിലുക്കം കേട്ട് ഉണരുന്നത് പതിവല്ലേ….

ഇതിന് ഉറക്കുമില്ലെ അമ്മഎത്ര നേർത്തെയാ ഉണരുന്നെ?

നീയിങ്ങനെ നട്ടുച്ചവരെ കെടന്നോ ആ കുട്ടിക്ക് ബുദ്ധിയില്ലെങ്കിലും അത് നേരത്തെ എഴുന്നേൽക്കും, പണിയൊക്കെ ചെയ്യും

ഓ പിന്നെ പണി?

പണി നാട്ടുകാർക്കിട്ടവൾ കൃത്യമായി കൊടുക്കുന്നുണ്ടല്ലോ

നീയൊന്ന് മിണ്ടാതിരി രമ്യ ചേച്ചി കേൾക്കും ആ പാവം ഒരു പാട് തീ തിന്നുന്നുണ്ട്, നേർച്ചയും, വഴിപാടുമായി ഒരു കുട്ടി ഉണ്ടായതാ അതിങ്ങനെയും….

എത്ര ചികിത്സിച്ചു പാവം

അമ്മാ ന്റെ ബ്രഷെവിടെ?

അല്ലെങ്കിലേ സമയമൊരുപാടായി

ന്റെ മുത്തപ്പാ അമ്മയൊന്നിവിടെ വന്നെ അങ്ങോട്ട് നോക്കിയെ? ആ കൊരങ്ങത്തി പെയിന്റിൽ മുക്കി എന്റെ ബ്രഷ് ചുമരിൽ കോറിയിട്ടുണ്ട്……

ദേഷ്യം മൂത്ത് കണ്ണിൽ ഇരുട്ട് കയറി അവളെ നേർക്കോങ്ങിയതും അമ്മ വന്ന് കൈ പിടിച്ച കകത്തേക്ക് ആനയിച്ചു.

ഇന്നൊരു ദിവസം നീ കൈ കൊണ്ട് തേക്ക്

അമ്മയൊക്കെ കൂടി ഇവളെ തലയിലേറ്റി ഇങ്ങനെ ആക്കി?

തോർത്തെടുത്ത് കുളിമുറി ലക്ഷ്യമാക്കി നടക്കുമ്പോൾ ഓർത്തു ആരോട് പറയാൻ?

ഓഫീസിലെത്തി ലഞ്ച് ബോക്സ് തുറന്ന എന്റെ കിളി പാറി ചോറിന് നടുവിൽ പച്ച ഒരു മുട്ട

ഒപ്പം കൂടിയ ഷൈനി ആർത്ത് ചിരിച്ചപ്പോൾ ഇത് ആ കുരുപ്പിന്റെ പിണിയാവുമെന്ന് ആയിരം വട്ടം ഞാൻ ഉറപ്പിച്ചു.

എന്നും രാവിലെ ഞാൻ ഉണരുന്നതിന് മുമ്പെ വീട്ടിലെത്തി അമ്മയുടെ പ്രാതൽ അകത്താക്കി പോകും, അതിനിടയിൽ എനിക്കെട്ടിന്റെ പണിയും തന്നിരിക്കും.

ചിന്നു……

രമ്യ ചേച്ചിടെ ഉറക്കെയുള്ള വിളി കേട്ട് ഞാൻ പുറത്തിറങ്ങി

അമ്മ ഒരു കല്യാണത്തിന് പോയിരുന്നു

അനന്ദു ചിന്നു വന്നോ അങ്ങട്?

ഇല്ലെന്നും പറഞ്ഞ് തിരികെ കസേരയിലിരുന്ന് വെറുതെ കുത്തിക്കുറിച്ചിരുന്നു

റൂമിൽ നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ട് ധൃതിയിൽ നടന്നടുത്ത എന്റെ മുന്നിലൂടെ ഒരു രൂപം ഓടിപ്പോയി

സകല ധൈര്യവും സംഭരിച്ച് കിട്ടുന്ന മന്ത്രം ഉരുവിട്ട് റൂമിലേക്ക് കയറി കഴിഞ്ഞ തവണ കൂട്ടുകാരോടൊത്ത് എക്സിബിഷനു പോയി രണ്ടായിരം കൊടുത്തു വാങ്ങിയ ഗ്ലാസ് പെയിന്റ് ചിന്നഭിന്നമായി എന്നെ ഇളിച്ച് നോക്കി.

അലമാരയിലെ ഡ്രസ് വലിച്ച് വാരി തറയിൽ അവിടവിടമായി ചിതറി കിടക്കുന്നു

കൈയ്യിൽ കിട്ടിയ വിറക് കൊള്ളികൊണ്ട് നടുപുറം നോക്കി രണ്ടെണ്ണം കൊടുത്തപ്പോൾ മിണ്ടാതെ തല താഴ്ത്തി ദൈന്യതയോടെ ഒന്ന് ചിരിച്ച് നടന്നകന്നു.

രമ്യ ചേച്ചി ചോദിക്കാൻ വരുമെന്ന ഉറപ്പിൽ ഞാനും കാത്തിരുന്നു

വരട്ടെ ചിലതുണ്ട് പറയാൻ കുറച്ച് കൂടുന്നുണ്ട്, ബുദ്ധിയില്ലെ ഇങ്ങനെ കയറൂരി വിടരുത്

കുറച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അവളെ കണ്ടില്ല ഒരൊഴിവ് ദിവസം രണ്ടും കൽപിച്ച് രമ ചേച്ചിയുടെ വീട്ടിലെത്തി, ചെടി നനക്കുകയായിരുന്നവർ അത് നിർത്തി.

അവരുടെ സംസാരത്തിൽ നിന്ന് ചിന്നു അങ്ങനൊരു സംഭവം പറഞ്ഞിട്ടില്ലെന്ന് ബോധ്യമായി.

ചിന്നുവിനെ അന്വേഷിച്ചു കുറച്ചായി അവൾക്കൊരു മിണ്ടാട്ടമില്ല, റൂമിൽ മാത്രം എന്നാണ് രമ്യചേച്ചി പറഞ്ഞത്.

പിന്നീടവൾ തീരെ വരാതായപ്പോൾ ശല്യം പോയെന്ന സമാധാനത്തിൽ ഞാനും ന്റെ തിരക്കിൽ ഏർപ്പെട്ടു.

അമ്മാവൻ വഴി വന്ന ഒരു വിസ പെട്ടെന്ന് പുറപ്പെട്ടണം,മൂന്ന് ദിവസത്തിനുള്ളിൽ ജോലിയിൽ കയറണമെന്നായിരുന്നു.

അവളോടൊന്ന് യാത്ര പറയാൻ തീരുമാനിച്ചവളുടെ വീട്ടിലെത്തി,

പുറം തിരിഞ്ഞ് നിന്ന അവളെ ചിന്നു എന്ന് വിളിച്ചതെ ഓർമ്മയുള്ളൂ, ഒരു തേങ്ങലോടെ നെഞ്ചിൽ ചാഞ്ഞു….

മനസിലിതുവരെ തോന്നാത്ത ഒരു നീറ്റൽ, എന്റെ കൈ തട്ടി വീണ നോട്ടിന്റെ പേജിൽ എന്റെ പല സൈസിലെ ഫോട്ടോ മൂലയിലെ എന്റെ ബ്രഷ് കണ്ടപ്പോൾ എനിക്ക് തന്നെചിരി പൊട്ടി.

പിന്നാലെ വന്ന രമ്യ ചേച്ചി അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു

ഇതെപ്പൊ എന്ന മട്ടിൽ

അവളുടെ ഭാഷയിൽ എന്തൊക്കെയോ രമ്യ ചേച്ചിയോട് പറയുന്നു അവരും കണ്ണീർ തുടക്കുന്നുണ്ട്.

ഒരാന്തലോടെ ഞാൻ കരുതി പണ്ടത്തെ വിറക് കൊള്ളി കാര്യ മാവോന്ന്.

അവൾക്ക് നിന്നെ കല്യാണം കഴിച്ചാൽ മതീന്ന് എന്ത് പറയണമെന്നറിയാതെ ഹൃദയം നുറുങ്ങിയാണ് അവിടം വിട്ടത്.

അമ്മക്കും, അച്ഛനും വാങ്ങിയ ഡ്രഡിനൊപ്പം അവൾക്ക് ഒരു ജോഡിയും വാങ്ങി.

കൂടെ വളയും, പൊട്ടുമൊക്കെ

ഇനിയൊരു ജീവിതം ഈ ഭ്രാന്തിപ്പെണ്ണിനോടൊപ്പം എന്ന എന്റെ തീരുമാനം കേട്ട അമ്മ ഏറെ സന്തോഷിക്കുകയാണ് ഉണ്ടായത്. ഏതറ്റം വരെ പോയും അവളുടെ അസുഖം ഭേദമാക്കുമെന്ന ഉറപ്പോടെ ഞാൻ ആ ഡ്രസ് കവർ അവളുടെ അമ്മയെ ഏൽപ്പിച്ചു,ഇറങ്ങി

ആ അമ്മയുടെ ആ നോട്ടത്തിലുണ്ടായിരുന്നു എല്ലാം

ജോലിയൊന്ന് ശെരിയായി കൈയ്യിൽ കാശായാൽ തിരിച്ച് വന്ന് ആ പീറപ്പെണ്ണിെന്റെ കഴുത്തിലൊരു മിന്നു കെട്ടണം

എല്ലാം മനസിലുറപ്പിച്ച് അവസാനമായി അവളെയൊന്ന് നോക്കി… കൈയ്യിൽ ചുരുട്ടിപ്പിടിച്ച പാസ്പോർട്ട് അവൾ കീറി എറിയുമ്പോൾ ചിരിക്കണോ, കരയണോ എന്ന് ഞാനും

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: Sumi Jabar

Leave a Reply

Your email address will not be published. Required fields are marked *