നിന്റെ വീട്ടുകാർ നിനക്കായി തന്നത് ന്റെ ആവശ്യങ്ങൾക്ക് വേണ്ടി എടുക്കാനല്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അശ്വതി അച്ചു

“ലെച്ചു , ഞാൻ ഇറങ്ങുവാണേ… രാത്രി വരാൻ കുറച്ചു വൈകും… നീ കഴിച്ചു കിടന്നോട്ടോ..”

അത് പറഞ്ഞു കിച്ചേട്ടൻ ന്റെ മുഖത്തെക്ക് നോക്കി..

” ഓഹ്…. ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ പെണ്ണേ… അറിയാതെ പറഞ്ഞു പോയതാ… ഞാൻ വരാതെ നീ കഴിക്കില്ലേന്ന് അറിയാം.. ”

” അറിയാലോ…? പിന്നെന്തിനാ ഏട്ടാ ഇങ്ങനെ പറയുന്നത്..? ”

” സോറി പെണ്ണെ…. പെട്ടന്ന് പറഞ്ഞു പോയതാ. എന്നാ ഞാൻ പോയിട്ട് വരാട്ടോ… ”

” ശരി ഏട്ടാ… ”

കിച്ചേട്ടൻ മുറ്റത്തെക്ക് ഇറങ്ങിയപ്പോൾ പുറകിൽ നിന്നും അമ്മ വിളിച്ചു..

“കിച്ചാ , ഒന്ന് നിന്നെ…. ആ ലോൺ അടക്കാൻ ഉള്ളത് നീ മറന്നോ..? ”

” ഇല്ലമ്മേ…. ലച്ചു ഇന്നലെ എന്നോടതു പറഞ്ഞിരുന്നു.. ഇപ്പൊ ന്റെ കയ്യിൽ ഒന്നും ഇല്ലാത്തതു കൊണ്ടാ…. ഞാൻ നോക്കട്ടെ.. ”

” ദേ…. ചേട്ടാ.. കഴിഞ്ഞ പ്രാവശ്യം ഞാനാ ലോൺ അടച്ചത്.. അതിന്റെ പൈസ ഇതുവരെ തന്നിട്ടില്ല.. ഇപ്രാവശ്യവും ഞാൻ തന്നെ അടക്കാൻ ആണെങ്കിൽ അത് നടക്കില്ലട്ടോ… എനിക്കും ആവശ്യങ്ങൾ ഉണ്ട്.. ”

കിച്ചേട്ടന്റെ അനിയത്തിക്ക് പറയാൻ ഉണ്ടായിരുന്നതു കൂടി അവളും അവിടെ വന്നു പറഞ്ഞു..

” ന്റെ വാവേ , അത് ഞാൻ നിനക്ക് തരാം.. ഇപ്പൊ എടുക്കാൻ ന്റെ കയ്യിൽ ഒന്നും ഇല്ലാത്തതു കൊണ്ടാ.. നിന്റെ കെട്ടിയോനു തന്നെ ഹോസ്-പിറ്റലിൽ ഒരുപാട് ചിലവായിട്ടുണ്ട്.. ഞാൻ നോക്കട്ടെ എവിടെ നിന്നെങ്കിലും കിട്ടുമോന്ന്… ”

ഏട്ടന്റെ അനിയത്തിയുടെ ഭർത്താവ് കഴിഞ്ഞ ദിവസം ആക്‌- സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയിരുന്നു.. അതിന്റെ മുഴുവൻ ചിലവ് നോക്കിയതു ഏട്ടൻ തന്നെ ആയിരുന്നു.. അതും കയ്യിൽ ഉണ്ടായിരുന്നതും ആരുടെയോ കയ്യിൽ നിന്നുമൊക്കെ വാങ്ങിയത് മുഴുവൻ അവിടെ തന്നെ ചിലവായി…

” നീ എന്താ കണക്ക് പറയാണോ കിച്ച…? അവൾ പറഞ്ഞതിൽ ന്താ തെറ്റ്..? എന്തിനാടാ നീ ഇങ്ങനെ മറ്റുള്ളവരുടെ നാണംകെട്ടു ജീവിക്കുന്നത്..? ”

ഏട്ടനോടാണ് അമ്മ അത് ചോദിച്ചതെങ്കിലും കൊണ്ടത് എനിക്കാണ്.. അതുകൊണ്ട് തന്നെ അറിയാതെ കണ്ണുകളിൽ വെള്ളം നിറഞ്ഞു.. ഏട്ടനെ നോക്കിയപ്പോ ആ കണ്ണുകളിലും കണ്ടു നീർത്തിളക്കം… അവർ പറയുന്നതൊക്കെ കേട്ടു അധികനേരം എനിക്ക് അവിടെ നിൽക്കാനായില്ല..ഞാൻ അകത്തേക്ക് നടന്നു.. ഞങ്ങളുടെ റൂമിൽ നിന്നാലും മുറ്റത്തുള്ള സംസാരം എനിക്ക് കേൾക്കാൻ കഴിയും..

” അമ്മേ , ഞാൻ എങ്ങനെ നാണംകെട്ടു ജീവിക്കുന്നു എന്നാ പറയുന്നത്. ന്ത് കണക്കാ ഞാൻ ഇവിടെ പറഞ്ഞത്..? അങ്ങനെ പറയണമെങ്കിൽ ഒരുപാട് ഉണ്ട് കിച്ചന് പറയാൻ… അതൊന്നും പറയാൻ പഠിച്ചിട്ടില്ല ഇതുവരെ.. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. ”

” അതിനു നീ എന്തിനാ കിച്ച ഇങ്ങനെ ചൂടാവുന്നത്…? ലോൺ അടക്കാനുള്ള പൈസ തരണമെന്നല്ലേ ഞാൻ പറഞ്ഞത് വേറെ ഒന്നുമല്ലല്ലോ.. ”

” എല്ലാം അറിഞ്ഞിട്ടും അമ്മ ഇങ്ങനെ പറയുന്നത് എന്താണെന്നു എനിക്ക് മനസിലാവുന്നില്ല.. ഈ ഒറ്റതവണ മാത്രമല്ലേ ഞാൻ പൈസ തരാതെ ഉള്ളു… അതിനു മുന്നേയൊക്കെ ഞാൻ തന്നെയല്ലേ അടച്ചത്..? ”

” അല്ലെന്നു ഇവിടെ ആരും പറഞ്ഞില്ലല്ലോ.. എനിക്ക് ലോൺ അടക്കാൻ പൈസ വേണമെന്ന് പറഞ്ഞുള്ളു… അത് ആരു തന്നാലും എനിക്ക് കുഴപ്പമില്ല..”

” ന്റടുത്തു നിന്നും അമ്മ അത് പ്രതീക്ഷിക്കണ്ടട്ടോ.. ഏട്ടനോട് തന്നെ ചോദിച്ചോ.. ”

എന്ന് പറഞ്ഞു കൊണ്ട് അനിയത്തി അകത്തേക്ക് കയറി പോയി.. കുറച്ചു കഴിഞ്ഞു പുറത്തേക്കു പോകാൻ ഇറങ്ങിയ ഏട്ടൻ അകത്തേക്ക് കയറി വന്ന് കട്ടിലിൽ ഇരുന്ന ന്റെ മടിയിലെക്ക് തല വെച്ചു കിടന്നു.. ആ മനസ്സ് അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ ഏട്ടന്റെ മുടിയിഴകളിൽ കൂടി ന്റെ വിരലുകൾ ഓടിച്ചു.. കുറച്ചു കഴിഞ്ഞു ന്റെ വയറിൽ മുഖം അമർത്തി കരയുന്ന ഏട്ടനെയാ കണ്ടത്..

പെട്ടന്ന് തന്നെ ന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ ഏട്ടനെ എഴുന്നേൽപ്പിച്ചു ഇരുത്തി.. എന്നിട്ട് ആ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു..

” അയ്യേ… ന്റെ കണ്ണ് നിറയുന്നോ..? എന്താ ഏട്ടാ ഇത്..? നമ്മുടെ അമ്മയും വാവയുമല്ലേ… അവർ ഏട്ടനോട് അല്ലാതെ വേറെ ആരോടാ ഈ വീട്ടിലെ കാര്യമൊക്കെ പറയേണ്ടത്..? ”

” എന്നാലും ലച്ചു… ഞാൻ എങ്ങനെയാടി പെണ്ണെ നാ-ണംകേട്ടു ജീവിക്കുന്നത്…? എല്ലാവർക്കും പൈസ മാത്രം മതി.. സ്നേഹത്തിനും ബന്ധത്തിനും അവിടെ ഒരു വിലയുമില്ല.. പണ്ടുള്ളവർ പറയുന്നത് വളരെ ശരിയാണല്ലേ.. പണത്തിനു മീതെ പരുന്തും പറക്കില്ലെന്നു..? ഇപ്പൊ ഞാൻ വെറും വേസ്റ്റ് ആയത് പോലെ എനിക്ക് തോന്നുകയ.. വെറും വേസ്റ്റ്… ”

” എന്തിനാ കിച്ചേട്ട, ഇങ്ങനെയൊക്കെ പറയുന്നത്.. അതൊക്കെ ഏട്ടന് തോന്നുകയ… ന്റെ ഏട്ടന് ഞാനില്ലേ… ഇന്നാ തത്കാലം ഇത് കൊണ്ട് പോയി പണയം വെച്ചു അമ്മയ്ക്ക് ആവശ്യമുള്ള പൈസ കൊടുക്ക്‌.. ”

എന്ന് പറഞ്ഞു ഞാൻ എന്റെ കയ്യിൽ കിടന്ന രണ്ടു വള ഊ രി ഏട്ടന്റെ കയ്യിലെക്ക് വെച്ചു കൊടുത്തു..

” ഏയ്യ് ഇതൊന്നും വേണ്ട.. നിന്റെ വീട്ടുകാർ നിനക്കായി തന്നത് ന്റെ ആവശ്യങ്ങൾക്ക് വേണ്ടി എടുക്കാനല്ല ഞാൻ നിന്നെ കെട്ടി കൊണ്ട് വന്നത്.. അതുകൊണ്ട് അത് അവിടെ തന്നെ കിടക്കട്ടെ.. ”

” ന്റെ ചെക്കാ…. നോക്ക്… ഞാനിപ്പോ ഏട്ടന്റെ ഭാര്യയാണ്‌… അതുകൊണ്ട് ഈ ന്റെ ആവശ്യം നിന്റെ ആവശ്യം എന്നൊന്നും വേണ്ട… നമ്മുടെ ആവശ്യത്തിന് വേണ്ടി ഇത് പണയം വെക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല… നമ്മള് പണ്ടേ തീരുമാനിച്ചതല്ലേ സന്തോഷം ആണെങ്കിലും ദുഃഖം ആണെങ്കിലും അത് ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്ന്.. പിന്നെ ഏട്ടന് അറിയാലോ എനിക്ക് സ്വർണത്തിനോട് താല്പര്യം ഇല്ലെന്നു.. എനിക്ക്.. ദാ…. ഈ കുപ്പിവളകൾ മതി… ഇപ്പൊ നോക്കിയേ… നല്ല രസമില്ലേ ന്റെ കൈകൾ കാണാൻ…. ”

അത് ചോദിച്ചു അവൾ അവളുടെ കൈകൾ അവനെ കിലുക്കി കാണിച്ചു… അവൻ അവളുടെ അരികിൽ ചെന്ന് അവളുടെ നെറ്റിയിൽ ചുണ്ടമർത്തി…

” നീ എന്റെ കൂടെ ഉള്ളപ്പോൾ ഏത് സങ്കടവും ഞാൻ തരണം ചെയ്യും പെണ്ണെ…. പിന്നെ ഈ വളകൾ…. അത് ഞാൻ എത്രയും പെട്ടന്ന് നിനക്ക് എടുത്തു തരും… കേട്ടോടി കാന്താരി.. ”

ഞാൻ ന്റെ ഏട്ടനോട് ചേർന്ന് നിന്നു…

” ന്റെ കിച്ചേട്ടൻ ആരുടെ മുന്നിലും തല കുനിക്കുന്നത് കാണാൻ ഈ ലച്ചുന് ആവില്ല ചെക്കാ… ”

കൂട്ടി കൊണ്ട് വന്നിട്ട് അവളുടെ ഒരാഗ്രഹവും സാധിച്ചു കൊടുക്കാൻ പറ്റിട്ടില്ല.. അതിനു ഇന്നോളം ഒരു പരാതിയും പറഞ്ഞിട്ടില്ല എന്റെ പെണ്ണ്.. താങ്ങായി തണലായി ഇങ്ങനെ നില്കും..

കിച്ചൻ പയ്യെ അവളെ അവന്റെ നെഞ്ചോടു ചേർത്തണച്ചു.. ലൈക്ക് കമന്റ് ചെയ്യണേ…

രചന: അശ്വതി അച്ചു

Leave a Reply

Your email address will not be published. Required fields are marked *