വെെശാഖം,ഒരു താലിയുടെ കഥ ഭാഗം 2 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

ആദ്യഭാഗം ലിങ്ക് കമന്റ് ബോക്‌സിൽ… “നിത്യാമോൾ ആ- ത്മ ഹത്യയ്ക്ക് ശ്രമിച്ചു….”

വീഴാതിരിക്കാൻ ഞാൻ ചേച്ചിയുടെ കെെയ്യിൽ മുറകെ പിടിച്ചെങ്കിലും കുഴഞ്ഞു താഴേക്കിരുന്നു പോയി…

കണ്ണിലേക്ക് ഇരുട്ടു കയറുന്നത് പോലെ തോന്നി…

പിന്നീട് ആരോ മുഖത്തേക്ക് ശക്തിയായി വെളളം ഒഴിച്ചപ്പോഴാണ് ഞാൻ കണ്ണു തുറന്നത്..

അടുത്ത് ചേച്ചിയും അമ്മയും മീനു മോളും മാത്രമെ ഉണ്ടായിരുന്നുളളൂ…

പ്രസാദേട്ടന്റെയും കീർത്തൂ ചേച്ചിയുടെയും ഏകമകളാണ് മീനാക്ഷി എന്ന മീനൂ..

എന്റെ അവസ്ഥ കൊണ്ടായിരിക്കണം മീനു മോളുടെ കുഞ്ഞി കണ്ണുകളിൽ സങ്കടം,അത് കണ്ടു ഞാൻ നിറഞ്ഞു വന്ന കണ്ണീർ തുടച്ചു മാറ്റി ചുണ്ടിൽ ഒരു ചിരി വരുത്തി ബന്ധപ്പെട്ട് ഏഴുന്നേറ്റു..

“അമ്മേ…നിത്യാ…???”

ഞാൻ പ്രയാസപ്പെട്ടു ചോദിച്ചു..

“ഒന്നും അറിയില്ല മോളേ…വിവരം കേട്ടപ്പാടെ എല്ലാവരും അങ്ങോട്ട് പോയിട്ടുണ്ട്,

മോൾ, വിഷമിക്കാതിരിക്കൂ.. അവൾക്ക് ഒന്നും പറ്റില്ല..”

അമ്മ എന്നെ ആശ്വസിപ്പിച്ചു…

“എന്തിനാണവോ ആ കുട്ടി ഇങ്ങനെ ഒരു കടുംകെെ ചെയ്തത്??”

അമ്മ ആരോടെന്നില്ലാതെ അവലാതിപ്പെട്ടപ്പോൾ എന്റെ നെഞ്ചു പൊടിഞ്ഞു..

അത് മനസ്സിലാക്കിയെന്ന പോലെ കീർത്തന ചേച്ചി എന്നെ റൂമിലേക്ക് കൊണ്ട് പോയി…

എന്നെ ബെഡിലേക്ക് കിടത്തി പുറത്തേക്ക് പോയ ചേച്ചി ഉടനെ തന്നെ തിരിച്ചു വന്നു,കെെയ്യിൽ ഒരു ഗ്ലാസ് ജ്യൂസ്സും എനിക്ക് വേണ്ട ഡ്രസ്സും ഉണ്ടായിരുന്നു..

എന്നെ പിടിച്ചേൽപ്പിച്ചു കെെയ്യിൽ ജ്യൂസ്സ് തന്നു,ഞാൻ അത് ആർത്തിയോടെ കുടിച്ചു…

ഇന്ന് രാവിലെ മുതൽ ഞാൻ ഒന്നും കഴിച്ചിട്ടില്ലായിരുന്നു…!!!

എന്റെ ആഭരണങ്ങളും മറ്റും അഴിച്ചു വെക്കാൻ സഹായിച്ചിട്ട് ചേച്ചി എന്നോട് കുളിച്ചിട്ട് വരാൻ പറഞ്ഞു..

ചേച്ചി പോയതും ഞാൻ വാതിൽ കുറ്റിയിട്ടിട്ട് കുറെ കരഞ്ഞു…

“അവൾക്ക് പ്രണവേട്ടനെ അത്രയും ഇഷ്ട്ടമായിരുന്നോ…?”

ഒാർക്കുന്തോറും എന്റെ നെഞ്ചിൽ സങ്കടം കൂടി കൂടി വന്നു…

*****

വാതിലിൽ ശക്തിയായി തട്ടുന്നത് കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്,

കരഞ്ഞു കരഞ്ഞു എപ്പോഴോ മയങ്ങിപോയിരുന്നു..

ഞാൻ വേഗം കണ്ണു തുടച്ചു വാതിൽ തുറന്നതും മുന്നിൽ പ്രണവേട്ടൻ….!!!!

പെട്ടെന്ന് തന്നെ ഞാൻ പുറകിലേക്ക് മാറി..

പാതി അടഞ്ഞു കിടക്കുന്ന വാതിൽ ശക്തിയായി ഇടിച്ചു തുറന്നു കൊണ്ട് അകത്തേക്ക് വന്ന പ്രണവേട്ടന്റെ മുന്നിൽ കണ്ണു നിറച്ചു കെെക്കൂപ്പാനേ എനിക്ക് സാധിച്ചുളളൂ,

എന്റെ അവസ്ഥ കണ്ടിട്ട് പറയാൻ വന്നത് വേണ്ടെന്ന് വെച്ചു എന്നെ മറികടന്നു പോയ പ്രണവേട്ടൻ, കട്ടിലിൽ എനിക്ക് വേണ്ടി ചേച്ചി കൊണ്ടു വന്ന ഡ്രസ്സ് കണ്ടു ദേഷ്യത്തിൽ എന്നെ ഒന്നു നോക്കിയതിന് ശേഷം അതെടുത്ത് നിലത്തേക്ക് എറിഞ്ഞു…

എന്നിട്ടും ദേഷ്യം തീരാഞ്ഞതു പോലെ മേശപ്പുറത്തിരുന്ന ഫ്ളവർ വെയ്സ് എടുത്തെറിഞ്ഞു,അത് നേരെ ചെന്ന് വീണത് ഡ്രസ്സീംങ് ടേബിളിലെ വലിയ കണ്ണാടിയിലേക്കായിരുന്നു,വലിയ ശബ്ദത്തൊടൊപ്പം അത് പൊട്ടിതകർന്നു, അതിൽ നിന്നും ഒരു ചീള് എന്റെ നേരെ വരുന്നതും കവിളിൽ ഒരു മുറിവ് ഉണ്ടാകുന്നതും ഞാൻ അറിഞ്ഞു…

പക്ഷേ, എനിക്ക് ഒന്നനങ്ങാൻ പോലും ആയില്ല…

ശബ്ദം കേട്ട് എല്ലാവരും ഞങ്ങളുടെ മുറിയിലേക്കോടി വന്നു,

പ്രസാദേട്ടൻ എന്റെ കവിളിലെ മുറിവ് കണ്ടിട്ട് ദേഷ്യത്തോടെ പ്രണവേട്ടനോട് എന്താണെന്നു ചോദിച്ചതും

“മേലിൽ എന്റെ മുറിയിൽ ഇവളെ കണ്ടുപോകരുത്…”

എന്നു പറഞ്ഞതിന് ശേഷം എല്ലാവരെയും ദേഷ്യത്തോടെ നോക്കി പ്രണവേട്ടൻ പുറത്തേക്ക് പോയതും ഒന്നും മിണ്ടാനാകാതെ നിൽക്കുന്ന അവരെ ഞാൻ വേദനയോടെ നീക്കി…

എന്റെ അടുത്തേക്ക് വന്ന കീർത്തന ചേച്ചിയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് കണ്ടു ഞാൻ തലക്കുനിച്ചു…

“സാരമില്ല കുഞ്ഞോളേ…,അവൻ അവന്റെ സങ്കടം കൊണ്ട് ചെയ്യുന്നതാ…

മോൾ വിഷമിക്കണ്ട…”””

ഇങ്ങനെ പറഞ്ഞു പ്രസാദേട്ടൻ എന്റെ മുറിവ് ക്ലീൻ ചെയ്ത് മരുന്നു വെച്ചു തന്നു…

പോകാനെഴുന്നേറ്റ ഏട്ടന്റെ കെെയ്യിൽ ഞാൻ പിടിച്ചപ്പോൾ എന്റെ തലയിൽ തലോടിക്കൊണ്ട് പ്രസാദേട്ടൻ എന്താന്നു ചോദിച്ചു…

“നിത്യ…??”

ഒരു ദീർഘനിശ്വാസമെടുത്തിട്ട് പ്രസാദേട്ടൻ പറഞ്ഞു..

“She is alright..but, അവൾ പ്രണവിനെതിരെ മൊഴി കൊടുത്തിട്ടുണ്ട്…!!”

ഞെട്ടലോടെ ഞാൻ ചാടിയെഴുന്നേറ്റു…

“മോൾ,പേടിക്കണ്ട…

എല്ലാം ശരിയാകും..””

ഇത്രയും പറഞ്ഞു കൊണ്ട് പ്രസാദേട്ടൻ എന്റെ മുന്നിൽ നിന്നും തിടുക്കത്തിൽ പോയതും എനിക്ക് മനസ്സിലായി എന്തോ വലിയ പ്രശ്നമുണ്ടെന്ന്, എന്നും എന്നെ കുഞ്ഞുപെങ്ങളെ പോലെ ചേർത്തു പിടിച്ച്,എപ്പോളും എന്നോട് മിണ്ടി, എന്നെ സന്തോഷിപ്പിക്കുന്ന ആ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാം ഞാൻ കാരണം ഈ കുടുംബം ഇന്ന് എത്രമാത്രം അപമാനം സഹിക്കുന്നുണ്ടെന്ന്..!!!

ചേച്ചിയോട് ഒത്തിരി കെഞ്ചി പറഞ്ഞതിന് ശേഷമാണ് ചേച്ചി എന്നെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്..

ഒറ്റയ്ക്കിരിക്കണമെന്ന് വാശി പിടിച്ചതിനാലാണ് ചേച്ചി എന്നെ തനിച്ചു വിട്ടിട്ട് പോയത്…

ഒന്നും ആലോചിക്കാൻ പോലും ആകാത്ത വിധം എന്റെ മനസ്സ് തളർന്നു പോയിരുന്നു..

എപ്പോഴോ ഏഴുന്നേറ്റു പോയി കുളിച്ചു ഡ്രസ്സ് മാറി, അപ്പോളേക്കും അമ്മ വന്നു നിർബന്ധിച്ചു ആഹാരം കഴിക്കാൻ കൂട്ടിക്കൊണ്ടു പോയി…

“അവൾ ഇപ്പോൾ ഈ വീടിന്റെ മരുമകളാണ്,എന്റെ മകളാണ്,എന്തിന്റെ പേരിലായാലും അവളെ വിഷമിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…”

അച്ഛന്റെ ഈ സംസാരം കേട്ടു കൊണ്ടാണ് ഞാൻ ഡെെനിങ് റൂമിലേക്ക് വന്നത്, എന്നെ കണ്ടതും അച്ഛൻ സംസാരം നിർത്തി,എന്നെ നോക്കി പുഞ്ചിരിച്ചു…

അമ്മ എന്നെ നിർബന്ധിച്ചു പ്രണവേട്ടന്റെ അടുത്ത് തന്നെ ഇരുത്തി…

എന്റെ മുന്നിൽ ഭക്ഷണം വിളമ്പി വെച്ചതും എനിക്ക് അച്ഛനെയും അമ്മയേയും ഒാർമ വന്നു,അവർ കഴിച്ചുണ്ടാകുമോ…?

“വെെശൂട്ടി…എന്നാ കഴിച്ചാത്തേ….???”

മീനൂട്ടി ചോദിച്ചപ്പോളാണ് ഞാൻ ചിന്തകളിൽ നിന്നും മുക്തയായത്,

അവളെ നോക്കി ഒന്നു ചിരിച്ചതിന് ശേഷം ഒരു പിടി വറ്റു വാരി ഞാൻ വായിലേക്ക് വെച്ചു,എന്തുക്കൊണ്ടോ തൊണ്ടക്കുഴിയിൽ അത് കുടുങ്ങിരിക്കുന്നു..

നെഞ്ചാകെ നീറുന്നതു പോലെ…

****

എങ്ങനോക്കെയോ കഴിച്ചെഴുന്നേറ്റതിന് ശേഷം ഞാൻ അടുക്കളയിൽ തന്നെ നിന്നു,കീർത്തൂ ചേച്ചി വന്നതും ഞാൻ ചേച്ചിയോട് വീട്ടിലേക്ക് വിളിക്കാൻ ഫോൺ തരാമോ എന്നു ചോദിച്ചു…

ചേച്ചി ഫോൺ തന്നിട്ട് പോയതും ഞാൻ വേഗം വീട്ടിലേ നമ്പർ ഡയൽ ചെയ്തു..

“ഫോൺ എടുത്ത് ഞാൻ ഹലോ വെച്ചതും അമ്മ ” മോളേ…” എന്നു വിളിച്ചതും ഒരുമിച്ചായിരുന്നു,

ഞാൻ ഒന്നു തേങ്ങി…

ഒന്നും മിണ്ടാനാകാതെ ഞാൻ നിന്നു…

അമ്മയുടെ അടുത്തു നിന്നും പപ്പ ഫോൺ മേടിച്ച് എന്തോക്കെയോ ചോദിക്കുന്നുണ്ടായിരുന്നു…

ഞാൻ എല്ലാത്തിനും മറുപടി മൂളലിൽ ഒതുക്കി…

തിരിച്ച് അമ്മ ഫോൺ മേടിച്ചതും ഞാൻ അമ്മയോട് ലക്ഷ്മിയെ പറ്റി തിരക്കി…

“അവരെല്ലാവരും ഇവിടെ തന്നെയുണ്ട് മോളേ…അവൾക്ക് നീ പോയതിന്റെ നല്ല വിഷമമുണ്ട്.പക്ഷേ, അതൊക്കെ മറച്ചു വെച്ചിട്ട് അവൾ ഇവിടെ എല്ലാവരേം ആശ്വസിപ്പിച്ചു നടക്കുവാ,ഇപ്പോൾ കഴിക്കാൻ എടുക്കുവാ..വിളിക്കണോ മോളേ…?”””

“വേണ്ടമ്മേ…ഞാൻ ഫോൺ വെക്കുവാ… ഇവിടെ എന്നെ തിരക്കുന്നുണ്ട്…”

അവളോട് സംസാരിക്കാനുളള ശക്തി എനിക്ക് ഇല്ലായിരുന്നു…

“മോൾ വിഷമിക്കണ്ടട്ടോ…നാളെ എല്ലാവരും കൂടി അങ്ങോട്ട് വരാം…”

ഞാൻ ഒന്നും മിണ്ടാതെ ഫോൺ വെച്ചു…

ലച്ചുവിന് ഒരു കുഴപ്പവും ഇല്ലെന്ന് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു തണുപ്പ് വീണു…

പാവം,എല്ലാം ഉളളിലൊതുക്കാൻ പാടുപെടുകയായിരിക്കും…?

അപ്പോളാണ് പ്രണവേട്ടൻ വെളളം കുടിക്കാൻ അങ്ങോട്ടു വന്നത്,ഒാടിയൊളിക്കാൻ പറ്റാതെ വന്നതിനാൽ ഞാൻ അവിടെ തന്നെ തറഞ്ഞു തന്നൂ…

എന്റെ കെെ വിരലിലേക്ക് ഒന്നു പുച്ഛിച്ചു നോക്കിയിട്ട് വെളളവുമായി പോയപ്പോൾ ഞാൻ അറിയാതെ വിരലിലേക്ക് നോക്കി,

“ധ്രുവ്” എന്നു പേരു കൊത്തിയ മോതീരം…””

നിശ്ചയത്തിന് അയാൾ ഇട്ടതാണ്…

എന്നിൽ വല്ലാത്തൊരു ദേഷ്യം നിറയുന്നത് ഞാൻ അറിഞ്ഞു..

വെറുപ്പോടെ ഞാൻ അത് ഊരി എറിഞ്ഞു…

അത് ഉരുണ്ട് ചെന്ന് നിന്നത് ഒരാളുടെ കാൽചുവട്ടിലേക്കായിരുന്നു….. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ….

(തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *