വെെശാഖം (ഒരു താലിയുടെ കഥ) ഭാഗം 1 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : സാന്ദ്ര ഗുൽമോഹർ

കല്ല്യാണ വേഷത്തിൽ ഞാൻ അലറുകയായിരുന്നു….

“എനിക്ക് ഈ കല്ല്യാണം വേണ്ട…”

പൊട്ടിക്കരഞ്ഞുകൊണ്ടു ഞാൻ നിലത്തേക്കിരുന്നു…

“എനിക്ക് വയ്യാ,എനിക്ക് പറ്റില്ലമ്മേ…അവനെ ഒരിക്കലും ഞാൻ അങ്ങനെ കണ്ടിട്ടില്ല…

അച്ഛാ…അച്ഛൻ എങ്കിലും എല്ലാരൊടും ഒന്നു പറ….പ്ലീസ്സ്…..”

നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകൾ എന്നിൽ വല്ലാത്തൊരു നിസ്സാഹയാവസ്ഥ നിറച്ചു…

വെറും നിലത്ത്,കല്ല്യാണ വേഷത്തിൽ,സർവ്വാഭരണവിഭൂഷിതയായി ഇരിക്കുന്ന എന്നെ താങ്ങിയെൽപ്പിച്ചു അച്ഛൻ പറഞ്ഞു…

“ഏക മകളുടെ വിവാഹം മുടങ്ങിട്ട് അച്ഛനെന്ന് പറഞ്ഞു ഞാൻ ജീവിച്ചിരുന്നിട്ടെന്താ മോളേ പ്രയോജനം…മോൾ ഇതിന് സമ്മതിക്കണം..അച്ഛയുടെ മോൾ അല്ലേ….?””

നിറകണ്ണുകളൊടെ അച്ഛനത് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാനാകാത്ത വിധം ഒരു മരവിപ്പ് എന്നെ ബാധിച്ചു…

എന്നെ കെട്ടിപിടിച്ചു കരയുന്ന അച്ഛനും അമ്മയ്ക്കും വേണ്ടി ഞാൻ എന്റെ സ്വപ്നങ്ങളെല്ലാം പിറകിൽ ഉപേക്ഷിച്ച് കതിർമണ്ഡപത്തിലേക്ക് പോകാൻ തയ്യാറായി…

ഉളളിലെ സങ്കടം മറച്ചു വെച്ച് അവൾ… അമ്മാവന്റെ മകൾ ലക്ഷ്മി..എന്റെ ലച്ചു..എന്റെ best friend..എന്റെ കണ്ണീർ തുടയ്ക്കുകയും ആഭരണങ്ങൾ ശരിയാക്കുന്നതും കണ്ട് എന്റെ ചങ്കു പിടഞ്ഞു…

അവൾക്ക് നേരെ കെെക്കൂപ്പി കരയാൻ മാത്രമെ എനിക്ക് കഴിഞ്ഞൊളളൂ…

ആ കെെ തട്ടി മാറ്റി എന്നെ ചേർത്തു പിടിച്ച അവൾക്ക് വേണ്ടിയെങ്കിലും സത്യം ഉറക്കെ വിളിച്ചു പറയാൻ എനിക്ക് തോന്നി…

“പ്രണവേട്ടൻ എന്റെ അല്ല,ഈ നിൽക്കുന്ന ലച്ചുവിന്റെയാ…”എന്ന്

ചങ്കു പൊട്ടി കരയുന്ന എന്നെ ആരൊക്കെയോ പിടിച്ചേൽപ്പിച്ചു മണ്ഡപത്തിലേക്ക് കൊണ്ടു പോകുന്നതറിഞ്ഞു ഞാൻ ഒന്നു കൂടി തിരിഞ്ഞു ലച്ചുവിനെ നോക്കി..

അപ്പോഴേക്കും അവൾ എന്റെ കാഴ്ച്ചകൾക്കപ്പുറം എങ്ങോട്ടോ മറഞ്ഞിരുന്നു….!!!!

കെെയ്യിലേക്ക് നൽകിയ ആരതിയിലുളള കൃഷ്ണ വിഗ്രഹത്തിലേക്ക് നോക്കി ഞാൻ എന്റെ വിവാഹം മുടങ്ങാൻ ഉളളുരുകി പ്രാർത്ഥിച്ചു…

എന്റെ എല്ലാ പ്രതീക്ഷങ്ങളും തെറ്റിച്ച് അച്ഛൻ തന്നെ കെെ പിടിച്ച് എന്നെ മണ്ഡപത്തിലിരുത്തി…

തൊട്ടടുത്ത് പ്രണവ് വാസുദേവ്…

ലച്ചുവിന്റെ പ്രണവേട്ടൻ…!!!

“എന്തു വിധിയാ…നിശ്ചയിച്ചുറപ്പിച്ച ചെറുക്കൻ ഇന്നു വെളുപ്പിനേയാ അത്ര ഒളിച്ചോടിയത്….കഷ്ടായി പോയി…”

“ആ ചെറുക്കൻ പോയെങ്കിൽ എന്താ അതിലും വലിയോരു പുളിങ്കോമ്പ് അല്ലേ ഇപ്പോൾ കിട്ടിയെക്കുന്നേ…??”

ചുറ്റിലും കേൾക്കുന്ന മുറുമുറുപ്പുകൾ എന്റെ ഹൃദയത്തെ കീറിമുറിച്ചു..

തലയുർത്തി നോക്കാനാകാത്ത വിധം അപമാനവും സങ്കടവും കൊണ്ട് ഞാൻ നീറി പുകഞ്ഞു…

പതിയെ പതിയെ ചുറ്റുമുളള ബഹളങ്ങളെല്ലാം അപ്രത്യക്ഷമാകുന്നത് ഞാൻ അറിഞ്ഞു…

നാലുപാടും വെളളത്താൽ ചുറ്റപ്പെട്ട, വന്യമൃഗങ്ങളുടെ മുരുൾച്ച കേട്ട്, ഇനി ഒന്നും ചെയ്യാനില്ല എന്ന ഒരു നിരാശയിൽ,ഒറ്റപ്പെട്ട ഒരു തുരുത്തിൽ അകപ്പെട്ടവളെ പോലെ ഞാൻ ഇരുന്നു..വരാനിരിക്കുന്ന ദുരന്തത്തെ പ്രതീക്ഷിച്ചെന്ന പോലെ…

കഴുത്തിൽ താലി വീണപ്പോൾ ആണ് മുഖമുയർത്തി നോക്കുന്നത്…നനഞ്ഞ കണ്ണുകളിൽ എന്നെ ചുട്ടെരിക്കാനുളള കനൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ എന്റെ മിഴികൾ പിൻവലിച്ചു…

കഴുത്തിന് മുറുകിൽ കെട്ടുന്ന താലി ഒരു കൊലക്കയറായി എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു…

ചടങ്ങുകളെല്ലാം യാന്ത്രികമായി ചെയ്യുമ്പോൾ സംതൃപ്തിയാൽ കണ്ണു തുടയ്ക്കുന്ന അച്ഛൻ എന്നിൽ ഒരു വേദനയ്ക്ക് തിരിയിട്ടു…

അച്ഛനൊരു ഭാരമായിരുന്നോ ഈ മകൾ….??

കന്യാദാനത്തിന് ശേഷം ആ കെെകളിലേക്ക് എന്റെ കെെകൾ ചേർന്നതും വല്ലാത്തൊരു തണുപ്പെന്നിൽ ബാധിച്ചു…

അടുത്ത നിമിഷം ആ കെെക്കുളളിൽ കിടന്നെന്റെ കെെകൾ ഞെരിഞ്ഞമർന്നപ്പോളും എനിക്ക് ഒരു തരി പോലും വേദന അനുഭവപ്പെട്ടില്ല എന്നുളളതാണ് സത്യം…!!!

അയാൾ കെെ സ്വതന്തരമാക്കിയപ്പോൾ ചുവന്നു ലോലമായി വിങ്ങുന്ന എന്റെ കരതലം ഒന്ന് എന്നെ ഒാർമ്മിപ്പിച്ചു…

കാലങ്ങൾക്കിപ്പുറവും അയാൾക്കെന്നോടുളള പക….!!!!

മനസ്സ് കൊണ്ട് പൊരുത്തപ്പെടാൻ സമയം വേണമെന്ന് ആരോ പറഞ്ഞതിനാൽ ബന്ധുക്കളോ ഫോട്ടോഗ്രാഫേഴ്സോ ഞങ്ങളെ അധികം ആക്രമിച്ചില്ല…!!!

അത് തന്നെ വലിയൊരു ആശ്വാസമായി എനിക്ക് തോന്നി…

സാരി മാറാനായി ഡ്രസ്സിംങ് റൂമിലേക്ക് പോകുന്നതിനിടയിലാണ് റൂമിനരികിലായി ചവിട്ടി ഒടിച്ചിട്ടിരിക്കുന്ന ആ വെൽക്കം ബോർഡ് ഞാൻ കാണുന്നത്…

Vyshaka weds Druv…..

ആ പേര് എന്നെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു…

ഇഷ്ടമില്ലായിരുന്നെങ്കിൽ എന്തിനായിരുന്നു ധ്രുവ് നീ എന്നെ തേടി വന്നത്…??

എന്തിനായിരുന്നു എന്നെ മോഹിപ്പിച്ചത്…?

ഇത്രയും വലിയൊരു ചതി എന്നോട് എന്തിന് ചെയ്യ്തു….?

അഗാധമായ ഒരു ഗർത്തതിലേക്ക് ജീവിതം പതിച്ചതു പോലെ എനിക്ക് അനുഭവപ്പെട്ടു..

കണ്ണൂനീർ എന്നെ മൂടി..പക്ഷേ…ചില സമയത്ത് നമ്മുടെ കണ്ണുനീരിനോ ജീവിതത്തിന് പോലുമോ വില ഇല്ലാ എന്നെനിക്ക് മനസ്സിലായിരുന്നു…

ഞാൻ കരയുകയാണെന്ന് പോലും വകവെയ്ക്കാതെ ആരോക്കെയോ ചേർന്നെന്നേ സാരി ഉടുപ്പിച്ചു..ആഭരണങ്ങൾ ധരിപ്പിച്ചു..വീണ്ടും പ്രണവേട്ടന്റെ അടുത്തെന്നെ എത്തിച്ചു…

*********

വളരെ ആർഭാടപൂർണ്ണമായി വിവാഹചടങ്ങുകൾ അവസാനിച്ചതിനാൽ അച്ഛനും അമ്മയ്ക്കും നന്ദിയുണ്ടെന്ന് പ്രണവേട്ടന്റെ കെെ പിടിച്ചവർ പറയുമ്പോൾ,സ്വന്തം വിവാഹദിവസം കണ്ണുനീരാൽ കുതിർന്ന് നിൽക്കുന്ന,ഒരു പിടി അന്നം പോലും കഴിക്കാൻ കഴിയാതെ പോയ മകളുടെ നിസ്സാഹയ അവസ്ഥയോ സങ്കടമോ അവർ കാണാതെ പോയതിൽ ഞാൻ അദ്ഭുതപ്പെട്ടു…!!

എന്തുക്കൊണ്ടോ കാറിൽ കയറ്റി അവരെന്നെ യാത്രയാക്കിയപ്പോൾ ഒരിറ്റ് കണ്ണുനീർ പോലും കണ്ണിൽ നിന്നും വന്നില്ല…

കാർ മുന്നോട്ട് പോകുന്തോറും എന്റെ ഒാർമകൾ പിന്നോട്ട് പോയിക്കൊണ്ടിരുന്നു…

****

“വെെശൂൂ….”

“ഈ വെെശൂവിത് എവിടെ പോയി കിടക്കുവാ…എന്നും ഇവൾ കാരണം മാഷിന്റെ വായിലിരിക്കുന്നേ കേൾക്കുന്നത് ഞാനാ…””

ലച്ചുവിന്റെ ഉച്ചത്തിലുളള പരാതി കേട്ടാണ് ഞാൻ ഒാടി വന്നത്,അച്ഛനും അമ്മയ്ക്കും ഒാരോ ഉമ്മ നൽകി,റ്റാറ്റയും പറഞ്ഞു ഇറങ്ങിയപ്പോൾ കണ്ടു ദേഷ്യപ്പെട്ട് ചാടി തുളളി പോകുന്ന ലച്ചുവിനെ…

ചിരി വന്നെങ്കിലും ഒാടി അവൾക്കരികിലെത്തി തലേന്ന് അച്ഛൻ കൊണ്ടു വന്ന പഞ്ചാര മിഠായിൽ ഒരെണ്ണം കൊടുത്തപ്പോൾ ആ മുഖത്ത് മഴവില്ല് തെളിയുന്നത് കണ്ട് എനിക്കും സന്തോഷമായി….

അക്ഷരം പഠിക്കുന്ന കാലം തൊട്ട് ഒരുമ്മിച്ചാണ് പോക്കും വരവും,മറ്റാർക്കും കയറി വരാനാകാത്ത വിധം ഒരു കൂട്ട് ഞങ്ങൾക്കിടയിലുണ്ടായിരുന്നു…

എന്തും പകുത്തേ കഴിക്കൂ…ഒരുമിച്ചേ നടക്കൂ…ഒരു പോലുളള പാവാടയും റീബണും കുപ്പിവളയും മാത്രമെ ഞങ്ങൾക്കുണ്ടായിരുന്നുളളൂ…!!!

രണ്ട് വീടുകളിലും ഒറ്റ മകൾ വീതമേ ഉളളൂ,അതിനാൽ ഞങ്ങൾ പരസ്പരം കൂടപിറപ്പുകളെ പോലെയായിരുന്നു വളർന്നത്…!!!

ഇണങ്ങിയും പിണങ്ങിയും കൂട്ടുകൂടിയും അടി വെച്ചും ഞങ്ങൾ എട്ടാം ക്ലാസ്സിലെത്തി…രണ്ടു പേരും നന്നായിട്ട് പഠിക്കുന്നതിനാൽ അദ്ധ്യാപകർക്കെല്ലാം ഞങ്ങളെ വലിയ കാര്യമായിരുന്നു…

പക്ഷേ, സ്കൂളിന്റെ തൊട്ടടുത്താണ് വീട് എങ്കിലും ഏറ്റവും താമസിച്ചു ക്ലാസ്സിൽ കയറുക എന്നത് ഞങ്ങളുടെ ഒരു ശീലമായിരുന്നു…ലച്ചു കറക്ട് സമയത്ത് വരുമെങ്കിലും മടിച്ചിയായ ഞാൻ കാരണം അവളും സ്ഥിരം വഴക്ക് കേൾക്കുമായിരുന്നു…

പതിവ് പോലെ താമസിച്ചതു കൊണ്ട് ഒാടി ക്ലാസ്സിലേക്ക് കയറുമ്പോളാണ് ഏതോ ഒരുത്തൻ വന്ന് എന്നെ ഇടിച്ചു ഇട്ടത്,ബാലൻസ് കിട്ടാതെ ഞാൻ വീണത് മുറ്റത്തെ ചെളി നിറഞ്ഞു കിടക്കുന്ന ഭാഗത്തേക്കാണ്,

ദേഹം മുഴുവൻ ചെളിപുരണ്ട് കരഞ്ഞു കൊണ്ട് ഏറ്റ ഞാൻ കാണുന്നത് എന്നെ ഉന്തിയിട്ടവൻ നിന്ന് ചിരിക്കുന്നതാണ്…..

അന്നാണ് ആദ്യമായി ഞാൻ പ്രണവേട്ടനെ കാണുന്നത്…!!!!

വടക്കുദേശത്ത് നിന്നെങ്ങോ സ്ഥലം മാറി വന്നതായിരുന്നു പ്രണവേട്ടന്റെ കുടുംബം…

എന്നെ ഉന്തിയിട്ടതും പോരാ നിന്നു ചിരിച്ചതിനുമുളള ശിക്ഷ പോലെ പുളളിയെ പിടിച്ചൂ ചെളിവെളളത്തിലുരുട്ടിയതിന് ഹെഡ്മാസ്റ്റർ സ്റ്റാഫ് റൂമിൽ കൊണ്ട് പോയപ്പോളാണ് ഞാൻ അറിയുന്നത് പുളളിയുടെ ഈ സ്കൂളിലെ ആദ്യ ദിവസമാണ് ഇതെന്ന്…!!!

ആദ്യ ദിവസമായതിനാൽ പ്രണവേട്ടനെ വെറുതെ വിട്ടിട്ട് എനിക്കിട്ട് മാത്രം ചൂരൽ കഷായം കിട്ടിയ അന്ന് മുതൽ മനസ്സിൽ കയറിയതാണ് പുളളിയോടുളള വെറുപ്പ്…

അതിന് ആക്കം കൂട്ടുന്ന സംഭവങ്ങൾ മാത്രമെ ഇന്നോളം തന്റെ ജീവിതത്തിൽ നടന്നിട്ടുളളൂ…..!!!

കാർ വന്ന് നിന്നത് എനിക്ക് ചിരപരിചിതമായ വീടിന്റെ മുറ്റത്തായിരുന്നു…

കാറിൽ നിന്ന് ഇറങ്ങിയതും ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കി…

എന്റെ വീട്….

ഞാൻ ജനിച്ച് വളർന്ന വീടാണ് നേരെ ഒാപ്പോസിറ്റ്…

എനിക്ക് എന്തുക്കൊണ്ടോ വീണ്ടും കരച്ചിൽ വന്നു….

എങ്കിലും അത് സമർത്ഥമായി മറച്ച് താലി ചാർത്തിയവന്റെ കൂടെ ഞാൻ മുന്നോട്ട് നടന്നു…

വിളക്കുമായി അമ്മ വന്നപ്പോൾ ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…

ഇല്ല,ഒരു തരി പോലും വെറുപ്പോ ദേഷ്യയോ ആ മുഖത്തില്ല…നിറഞ്ഞ സ്നേഹത്തോടെയാണ് എന്നെ സ്വീകരിക്കുന്നത്…

ചിലപ്പോൾ കുട്ടിക്കാലം മുതൽ എന്നെ കാണുന്നതു കൊണ്ടാവാം,അപ്രതീക്ഷിതമായി പുത്രവധുവായിട്ടും എന്നെ സ്വീകരിച്ചത്….!!!

വിളക്ക് മേടിച്ചു വലതുക്കാൽ വെച്ച് ഞാൻ അകത്തേക്ക് കയറുമ്പോൾ കൺകോണിലൂടെ കണ്ടു…താലി ചാർത്തിയവന്റെ പുച്ഛ ചിരി…!!!

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം മേടിച്ച് തിരിഞ്ഞതും ഞാൻ കണ്ടു..എന്നെ തുറിച്ചു നോക്കുന്ന ചില കണ്ണുകൾ..പ്രണവേട്ടന്റെ ബന്ധുക്കൾ..എന്റെ അയൽക്കാർ..കുഞ്ഞിലെ തൊട്ട് എന്നെ കാണുന്ന ആ കണ്ണുകളിലെല്ലാം ഒരു തരം സഹതാപമോ അവജ്ഞയോ നിറഞ്ഞിരിക്കുന്നു…!!!

അവരിൽ നിന്ന് എന്നെ രക്ഷിച്ചത് പ്രണവേട്ടന്റെ ചേട്ടൻ പ്രസാദേട്ടന്റെ ഭാര്യയായ കീർത്തന ചേച്ചിയാണ്…

റൂമിലേക്ക് പോകും വഴിയാണ് പെട്ടെന്ന് മുന്നിലേക്ക് കൂട്ടുക്കാരുമൊന്നിച്ച് പ്രണവേട്ടൻ വന്നത്…

എല്ലാവരെയും നേരത്തെ പരിചയമുണ്ട്,പ്രണവേട്ടന്റെ സുഹൃത്തുകൾ ആയതിനാൽ മാത്രം താൻ അകറ്റി നിർത്തിയവർ….!!!

തനിക്ക് നേരെ ആരോ കെെകൾ നീട്ടിയപ്പോളാണ് സനീഷിട്ടേനെ താൻ ശ്രദ്ധിച്ചത്,മൂന്ന് വർഷത്തോളം തന്റെ ഒരു നോട്ടത്തിനായി പുറകെ നടന്നവൻ…ഒടുക്കം ‘പ്രണവിന്റെ കുട്ടുക്കാരനായതിനാൽ മാത്രം തന്നെ സ്നേഹിക്കാനാവില്ല’ എന്നു പറഞ്ഞപ്പോൾ വേദ നയോടെ ഒന്നും മിണ്ടാതെ തിരിച്ചു നടന്നവൻ…!!!

പ്രണവേട്ടന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരനും ഏത് നേരത്തും ഈ വീട്ടിൽ പ്രവേശനമുളളവനും ആണ് സനീഷേട്ടൻ എന്ന തിരിച്ചറിവ് ഇവിടുത്തെ എന്റെ ജീവിതം കൂടുതൽ ദു ഷ്ക്കരമാകും എന്ന ബോധം തീർച്ചയാക്കി…!!!

ഞാൻ കെെ തരില്ല എന്നു തോന്നിയത് കൊണ്ടോ എന്തോ കെെ പിൻവലിച്ച് എനിക്ക് നേരെ പുഞ്ചിരിച്ച സനീഷേട്ടന് ഞാനും ഒരു വിളറിയ ചിരി പകരം നൽകി….!!!

റൂമിലേക്ക് തിരിയാൻ തുടങ്ങിയ സമയത്താണ് ആരോ കരഞ്ഞു കൊണ്ട് ഒാടി വരുന്നത് കാണുന്നത്,

കിതച്ചോടി വന്ന അയാൾ പറഞ്ഞത് കേട്ടതും എന്റെ സർവ്വശക്തിയും ചോർന്ന് ഞാൻ നിലത്തേക്കിരുന്നു പോയി….

“അപ്പുറത്തെ നിത്യാ മോൾ ആ ത്മഹ ത്യയ്ക്ക് ശ്രമിച്ചു…”””

(തുടരും) നോട്ടിഫിക്കേഷൻ ലഭിച്ചു വായിക്കുവാൻ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… ബാക്കി മിസ്സ് ആവാതെ വായിക്കുവാൻ കുപ്പിവള ലൈക്ക് ചെയ്യൂ…

രചന : സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *