ഞാൻ പുറത്തു നിന്നേ കേട്ടു അവർ എന്റെ കല്യാണത്തേക്കുറിച്ചാണ് പറയുന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അഞ്ജലി മോഹനൻ

പതിവിലും തിരക്കുണ്ടായിരുന്നു അന്ന് ട്രാൻസ്പോർട്ട് ബസിൽ.. കണ്ടക്ടറായി ജോയിൻ ചെയ്ത ആദ്യ ദിവസം…. തിക്കും തിരക്കും ബഹളവും…. ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ച് ഞാൻ ആദ്യത്തെ ടിക്കട്ട് കൊടുക്കാൻ മുഖശ്രീയുള്ള കുട്ടിയെ തന്നെ കണ്ടെത്തി… വിടർന്ന കണ്ണുകളും ചുവന്ന പൊട്ടും.. ചന്ദനക്കുറിയുമുള്ള സുന്ദരിക്കുട്ടിയോടായ് ഞാൻ പറഞ്ഞു..

“മോളേ.. ടിക്കട്…. ”

അവൾ ഏതോ ലോകത്ത് നിന്ന് ഞെട്ടി തരിച്ച് ഇരുപതു രൂപാ നോട്ട് നീട്ടികൊണ്ട് പറഞ്ഞു… ” അശ്വതി..മകീര്യം…” കേട്ടവരൊക്കെ അവളെ കളിയാക്കി ചിരിച്ചു…. കൂട്ടത്തിൽ അവളുടെ കൂട്ടുക്കാരി പറഞ്ഞു… ” അച്ചൂ നിനക്ക് പരീക്ഷാ പേടി മൂത്ത് വട്ടായോ, അതോ ഭക്തി മൂത്ത് വട്ടായതാണോ?????”

ചമ്മിയ അവളുടെ മുഖത്ത് നോക്കി ഞാനും ചിരിച്ചു എന്നിട്ട് ചോദിച്ചു..

“എങ്ങോട്ടാ…. ????”

മടിച്ച് മടിച്ച് അവളെന്റെ മുഖത്ത് നോക്കി ഇരുപത് രൂപ നോട്ട് നീട്ടി പറഞ്ഞു..

“തൃശ്ശൂർക്ക് ”

എന്തോ അവൾക്ക് ബാക്കി കൊടുക്കാനുള്ള ചില്ലറയുണ്ടായിട്ടും ചില്ലറയില്ലെന്ന് ഞാൻ കള്ളം പറഞ്ഞു…. തൃശ്ശൂർ എത്താറായപ്പോഴേക്കും തിരക്കും കുറഞ്ഞു…. എന്റെ കണ്ണുകൾ അവളെ തേടി ബസ്സിന്റെ ഓരോ സീറ്റിലും പാഞ്ഞു.. അവൾ ഇറങ്ങാൻ ധൃതികൂട്ടുന്നത് കണ്ട് ഞാനും വേഗത്തിൽ ചെന്നു വിളിച്ചു ചോദിച്ചു….

“അശ്വതി മകീര്യത്തിന് ബാക്കി പൈസ വേണ്ടേ????……”

അവളുടെ ചമ്മിയമുഖത്ത് ചിരിയും കൂടിയപ്പോ ഒരു പ്രത്യേക ഭംഗി തോന്നി…. ചിരിച്ചു കൊണ്ടവൾ ബാക്കി പൈസയും വാങ്ങി പോയി….

ഞാനവളെ തന്നെ നോക്കുന്നത് കണ്ടിട്ടാവണം ഡ്രൈവർ കുമാരേട്ടൻ ചോദിച്ചു…

“എന്താ കണ്ണാ … നിങ്ങൾ നാട്ടുക്കാര് തമ്മിലൊരു കുശലം പറച്ചിൽ?.????….”

അയ്യടാ എന്ന ഭാവത്തിൽ ഞാൻ തിരിച്ചു ചോച്ചു….

” ആ കുട്ടിയെ കുമാരേട്ടനറിയോ ???”

കുമാരേട്ടൻ പരിചിത ഭാവത്തിൽ പറഞ്ഞു..

“പിന്നെ.. അറിയാലോ.. നമ്മടെ കിഴക്കേടത്തെ മാധവേട്ടന്റെ മോളല്ലെ അത്… ആ കുട്ടി നമ്മുടെ ബസിലെ സ്ഥിരം യാത്രക്കാരിയാ… നീ പുതയതായതുകൊണ്ടാവും അറിയാത്തേ….. ”

“ആഹാ…. മാധവേട്ടന് ഇങ്ങനൊരു മോളുണ്ടായിരുന്നോ… കൊള്ളാലോ….. ”

അന്ന് വൈകീട്ട് വീട്ടിൽ ചെന്നപ്പോ ഉ മ്മറത്ത് കസേരയിൽ മുറുക്കി ചുവപ്പിച്ച് അമ്മാവൻ ഇരിക്കുന്നു… അകത്ത് അമ്മയും അമ്മായിയും സംസാരിക്കുന്നത് ഞാൻ പുറത്തു നിന്നേ കേട്ടു…. അവർ എന്റെ കല്യാണത്തേക്കുറിച്ചാണ് പറയുന്നത്… എന്ന് വരവ് കണ്ടതും അമ്മാവൻ അകത്തേക്ക് വിളിച്ച് പറഞ്ഞു…

“ദേവകീ…… കണ്ണനിങ്ങെത്തീ….. ”

അകത്തേക്ക് കാലെടുത്തു വെച്ചതും അമ്മ മേശപ്പുറത്ത് ജാതകം നിരത്തി വെച്ചിരിക്കുന്നത് കണ്ടു…. എന്നിട്ട് അമ്മായിയുടെ കൂട്ട് പിടിച്ച് അമ്മ പറഞ്ഞു തുടങ്ങി….

” കണ്ണാ…. വരുന്ന ചിങ്ങത്തിനുള്ളിൽ നിന്റെ കല്യാണം നടക്കണമെന്നാ കണിയാൻ പറയുന്നേ….നിന്റെ നാളുമായ് ചേരുന്ന കുറച്ച് കുട്ട്യോൾടെ ജാതകം കിട്ടീട്ടുണ്ട്… ഫോട്ടോയുമുണ്ട്…. ”

ഞാനത് തിരിഞ്ഞു നോക്കി കൂടിയില്ല….

“അമ്മേ… ഒന്ന് കുളിച്ചിട്ട് വരാം… നല്ല വിശപ്പുണ്ട്… ഭക്ഷണം എടുത്ത് വെക്ക്….

നീരസത്തോടെ അമ്മ ആവർത്തിച്ചു…

“കണ്ണാ… ഞാൻ പറഞ്ഞത് നീ കേട്ടില്ലെന്നുണ്ടോ?.?? കല്യാണകാര്യം വരുമ്പോ അവന്റെയൊരു ഒഴിഞ്ഞു മാറ്റം….. നീ സമ്മതിച്ചാലും ഇല്ലെങ്കിലും ഇതിലൊരുത്തിയെ ഞാൻ നിന്നേ കൊണ്ട് കെട്ടിക്കും….. ”

അമ്മയെ സമാധാനിപ്പിച്ച് ഞാൻ പറഞ്ഞു… ” അതൊക്കെ നമ്മുക്ക് ശരിയാക്കാം.. ആദ്യം ദേവകിയമ്മ എനിക്ക് കഴിക്കാൻ എടുത്ത് വെക്ക്….. ”

അതും പറഞ്ഞ് തോർതെടുത്ത് ഞാൻ കുളിമുറിയിൽ കയറി…. അപ്പോഴാണ് അമ്മായിയുടെ ശബ്ദം കേട്ടത്…

“ദേവകിയേച്ചീ… ഇതേതാ കുട്ടി.. അശ്വതി മകീര്യം…… കണ്ണന് നന്നായ് ചേരും… ” അത് കേട്ടതും ഞാൻ കുളിക്കാതെ തന്നെ ഇറങ്ങി ഓടി വന്നു….. അപ്പോഴാണ് അമ്മായിയുടെ ചോദ്യത്തിന് ഞാൻ കേൾക്കാൻ ആഗ്രഹിച്ച അതേ മറുപടിയുമായ് അമ്മ വന്നത്..

” അത് കിഴക്കേടത്തെ മാധവേട്ടന്റെ മോളാണ്… കണ്ണന്റെ നാളും ആ കുട്ടീടെ നാളും നന്നായ് ചേരും… പക്ഷെ ആ കുട്ടീടെ ജാതകത്തിൽ 6 മാസത്തിനുള്ളിൽ വിവാഹം നടക്കണമെന്നുണ്ട്….. ” “പുറത്ത് നിന്ന് അമ്മാവൻ വെറ്റില മുറുക്കി പറഞ്ഞു അതിന് 6 മാസത്തിനുള്ളിൽ കല്യാണമൊക്കെ നടത്താൻ കണ്ണൻ സമ്മതിക്കോ.???”

സംസാരിക്കാൻ അവസരം നോക്കി നിന്ന ഞാൻ ചാടി പറഞ്ഞു….

“എവിടെ നോക്കട്ടെ… ” അമ്മായീടെ കയ്യീന്ന് ഫോട്ടോ പിടിച്ച് വാങ്ങി ഞാനും പറഞ്ഞു… “ഈ കുട്ടി കൊള്ളാം… എനിക്ക് ഇഷ്ടായി….”

എന്റെ മറുപടി കേട്ടവർ അന്താളിച്ച് നിന്നു…. എങ്ങനെയോ ആ സന്ദർഭം അവസാനിപ്പിച്ചതോർത്ത് ഞാൻ സമാധാനത്തോടെ കുളിച്ചു….

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു…. തട്ടകത്തെ ദേവീക്ഷേത്രത്തിൽ പോയി…. അപ്പോളുണ്ട് ദേ നടന്നു വരുന്നു എന്റെ അശ്വതികുട്ടി….. പുഷ്പാജ്ഞലി എഴുതിക്കാൻ ഞങ്ങൾ ഒന്നിച്ചു നിന്നു…..

ഞാൻ പേര് പറഞ്ഞ അതേ സമയത്ത് അവളും പറഞ്ഞു…. പേരുകൾ ഒന്നിച്ച് പ്രതിധ്വനിച്ചു….

“കണ്ണൻ – അശ്വതി”

ഇത് കേട്ട് പുഷ്പാജ്ഞലി എഴുതാനിരിക്കുന്നയാൾ രസീതിൽ എഴുതി….. ‘കണ്ണൻ – അശ്വതി ‘ യെന്ന്……

അയാൾ എഴുതിയതിൽ തെറ്റുണ്ടായില്ല… സത്യത്തിൽ എന്റെ നക്ഷത്രവും അശ്വതിയായിരുന്നു…… അവൾ പറയും മുമ്പ് ഞാൻ ചാടി പറഞ്ഞു… “ഒരു പുഷ്പാജ്ഞലി കൂടി… അശ്വതി – മകീര്യം “……

അത് കേട്ടതും അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു…. രസീത് എഴുതുന്നതിനിടെ അയാളും പറഞ്ഞു…..

“അശ്വതി, മകീര്യം….. നല്ല ചേർച്ച………..”….. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ

രചന: അഞ്ജലി മോഹനൻ

Leave a Reply

Your email address will not be published. Required fields are marked *