എന്ന് നീ പഴയതുപോലെ ആക്കുന്നോ, അന്ന് വന്നാൽ മതി ഇനി എൻറെ കൂടെ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: നിമ്മി സേവ്യർ

റോയിച്ചാ, …..ഞാനും കൂടി ….?

function നു പോകാൻ ഒരുങ്ങുന്ന റോയിയെ നോക്കി ,വാതിൽക്കൽ നിന്ന് സീന ഒരിക്കൽ കൂടി ചോദിച്ചു ….

വേണ്ടാ ….. എന്ന് ഒരുപാട് തവണയായി, ഞാൻ നിന്നോട് പറയുന്നു .. റോയി തിരിഞ്ഞു സീനയോടു പറഞ്ഞു… അന്ന് പോയിട്ട് നാണം കെട്ടത് പോരേ..? നിനക്ക് ചിലപ്പോൾ അത് പ്രശ്നമായിരിക്കില്ല … പക്ഷെ എനിക്ക് വയ്യ, ഇനിയും അതുപോലെ നാണംകെടാൻ..

നിന്റെയീ തടിച്ച ശരീരം എന്ന് നീ പഴയതുപോലെ ആക്കുന്നോ, അന്ന് വന്നാൽ മതി ഇനി എൻറെ കൂടെ….. അല്ലാതെ ഈ കോലത്തിൽ,നിന്നെയും കൊണ്ട് നടന്നാൽ ഞാനും കൂടി ബോഡി ഷെമിങ് നു ഇരയാകും…. അമ്മയാണോ ചേച്ചിയാണോ എന്ന ചോദ്യം കേട്ട് ഞാൻ മടുത്തു….

ഓ ..എനിക്ക് വരണ്ടായേ…നിങ്ങടെ ഒരു പാർട്ടി ….ദേഷ്യത്തോടെ സീന മുറി വിട്ടിറങ്ങി ….

സോഫയിൽ ഇരുന്നു മോളെ കളിപ്പിക്കുകയായിരുന്നു സീന…ഒരു വയസുള്ള അവരുടെ മകൾ ,അമേയ, സീനയുടെ വയറിൽ ഇരുന്നു കളിക്കുകയായിരുന്നു …

അതു കണ്ടു കൊണ്ടാണ് റോയ് പോകാനിറങ്ങിയത് …സീനയുടെ വയറിൽ ഇരുന്നു കളിക്കുന്ന മോളെ നോക്കികൊണ്ട് റോയ് പറഞ്ഞു …

ആ ..അങ്ങനെ നന്നായി ചാടി കളിക്ക് മോളെ ….എന്നാലേ , ആ വയറു ഒന്ന് കുറയൂ …നമുക്ക് അതിനെ ആലിലവയർ ആക്കണ്ടേ ….പരിഹാസത്തോടെ റോയ് പറഞ്ഞു ..

കളിയാക്കണ്ട റോയിച്ചാ …ആലിലവയർ തന്നെ ആയിരുന്നു എന്റേത് ..ദാ ഇതുപോലെ ഒരാളെ നിങ്ങൾക്കു തന്നത് കൊണ്ടാ ,ഞാനിങ്ങനെ ആയത് …മോളെ ചൂണ്ടിക്കൊണ്ട് സീന പറഞ്ഞു

തർക്കിക്കാൻ എനിക്കിപ്പോൾ നേരമില്ല ..ഞാൻ തിരിച്ചു വന്നിട്ട് ബാക്കി പറയാം ..എന്നും പറഞ്ഞു റോയ് പോയി ..

സീന പറഞ്ഞത് സത്യം തന്നെ ആയിരുന്നു …സീനയുടെ സൗന്ദര്യം കണ്ടിട്ട് തന്നെയാ റോയ് അവളെ വിവാഹം കഴിച്ചത് ..സന്തോഷമുള്ള ദാമ്പത്യം ആണ് അവരുടേത് …ആ സന്തോഷത്തിൻറെ മാധുര്യം കൂട്ടാനായി അവർക്കിടയിലേക്ക് ,മകൾ കൂടി വന്നു …

‘അമ്മ …..മറ്റൊന്നിനും പകരം വെക്കാൻ കഴിയാത്ത , ആ വികാരത്തെ ,ആത്മനിർവൃതിയോടെയാണ് സീന സ്വീകരിച്ചത് …അതുകൊണ്ടു തന്നെ ,തന്റെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളൊന്നും അവൾ ശ്രദ്ധിച്ചിരുന്നില്ല …തന്നിലെ സ്ത്രീശരീരത്തിനേക്കാൾ ,താൻ ജന്മം നൽകിയ ആ കുഞ്ഞു ശരീരത്തിനായിരുന്നു ,അവളുടെ മനസ്സിൽ സ്ഥാനം ഉണ്ടായിരുന്നത് …

അതിന്റെ കൂടെ, നാടൻ പ്രസവ രക്ഷ കൂടി ആയപ്പോൾ എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്ന “തടികൂടൽ” അവൾക്കും സംഭവിച്ചു..

ഭാര്യമാർ തടി കൂടുന്നതിനനുസരിച്ച്, ഭർത്താക്കന്മാരുടെ തടിയും വേണമെന്നില്ലല്ലോ…..റോയ് , പണ്ടത്തെ ചുറുചുറുക്കുള്ള റോയ് തന്നെ ….. പക്ഷേ, സീന , പണ്ടത്തെ സീനയുടെ ഇരട്ടി ആണ് ആയത് ..

അതും പറഞ്ഞ് റോയ് എപ്പോഴും സീനയെ കളിയാക്കും , കുറ്റപ്പെടുത്തും..

ഒരിക്കൽ, കിടക്കാനായി ബെഡിലേക്ക് വന്ന, സീനയെ നോക്കി,

ഈ കട്ടില് , പോരാതെ വരും ലോ സീനേ നിനക്കു .. എന്ന റോയിയുടെ കമൻറ് കൂടി ആയപ്പോൾ സീന ദേഷ്യം കൊണ്ട് വിറച്ചു…

ദേ ..റോയിച്ചാ .. എൻറെ വായിൽ നിന്നും വല്ലതും കേൾക്കും ട്ടോ ..പറയണ കേട്ടാൽ തോന്നും ,ഞാൻ ഇവിടെ ഇരുന്നു തിന്നു ഉണ്ടാക്കി വണ്ണം ആണെന്ന്…..

അല്ലേ..ചിരിയോടെ റോയ് ചോദിച്ചു ….നീ പിന്നെ എന്ത് മല മറിച്ചിട്ടാ, ഇങ്ങനെ തടിച്ചതു …ഭക്ഷണത്തിന്റെ മല മറിക്കണത് മാത്രേ ,ഞാൻ കണ്ടിട്ടുള്ളു …

ആണോ ….ന്നാലെ കണക്കായ് പോയ് …ഞാൻ കഴിക്കുന്നത് ,എനിക്ക് വേണ്ടി മാത്രല്ല ,നമ്മുടെ കുഞ്ഞിനും കൂടി വേണ്ടിയാ …സീന ദേഷ്യത്തോടെ പറഞ്ഞു ..

ഗർഭിണിയായിരുന്ന സമയത്താണേൽ ,ഞാനിത് വിശ്വസിച്ചേനെ …അല്ലാതെ പ്രസവോം കഴിഞ്ഞു,കൊച്ചിന്റെ ചോറൂണും കഴിഞ്ഞിട്ട് ,ഇത് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും എന്റെ മോളെ …പ്രസവ രക്ഷയെന്ന പേരിലാണേൽ,മീശ മാധവനിൽ ദിലീപ് പറഞ്ഞോണം , അത് ഇത് വരെ തീർന്നില്ലേ …..കളിയാക്കികൊണ്ടു റോയ് പറഞ്ഞു ….

അതെ ..പ്രസവ രക്ഷ തന്നെയാ ..അത് ഞങ്ങളുടെ മാത്രം ആരോഗ്യത്തിനല്ല ,…കൊച്ചുങ്ങളുടെ കൂടി ആരോഗ്യത്തിനാ …മുലപ്പാൽ ഉണ്ടാകാനും , പ്രസവം കഴിഞ്ഞപ്പോൾ , ശരീരത്തിന് ഉണ്ടായ മാറ്റങ്ങൾക്കുമെല്ലാം വേണ്ടി തന്നെയാ അതൊക്കെ കഴിച്ചത് ….അതിനിപ്പോ നിങ്ങൾക്കെന്താ … .ഇനിയും കൊച്ചുങ്ങൾ ഉണ്ടാകേണ്ടതല്ലേ ..അപ്പൊ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരും …കുറച്ചു പരിഹാസത്തോടെ തന്നെ സീനയും പറഞ്ഞു ..

എടീ ..പണ്ടത്തെ പെണ്ണുങ്ങൾ അതൊക്കെ കഴിച്ചിരുന്നത് ,അവർക്കൊക്കെ അപ്പോഴേ വയറു നിറയെ കഴിക്കാൻ എന്തെങ്കിലും കിട്ടു ..അതുകൊണ്ടാണ് ..പിന്നെ പ്രസവ രക്ഷയെന്ന പേരും പറഞ്ഞു , മൂന്നും നാലും മാസവുമൊന്നും ഇങ്ങനെ കെടന്നു സമയം കളയാറില്ല …നന്നായിട്ട് പണിയെടുത്തിരുന്നു അവരൊക്കെ ……..അല്ലാതെ ,നിങ്ങളെ പോലെ ,പ്രസവോം കഴിഞ്ഞു ,കൊച്ചിന് വയസെത്തിയാലും ,നിങ്ങടെ പ്രസവ രക്ഷയും കഴിയില്ല …റെസ്റ്റെടുക്കലും കഴിയില്ല .

ഇപ്പോഴത്തെ ഡോക്ടർമാർ തന്നെ പറയുന്നില്ലേ ,…പ്രസവ രക്ഷയെന്ന പേരും പറഞ്ഞു ,കണ്ണിൽക്കണ്ട നെയ്യും മറ്റു സാധനമെല്ലാം വാരിതിന്നിട്ട് , പിന്നെ അവിടെ കേട്‌,ഇവിടെ കേട്‌ എന്നൊന്നും പറഞ്ഞു കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് …….എന്തുകൊണ്ടാ ….നിങ്ങൾ തടിച്ചികൾ മാത്രല്ല മടിച്ചികളും കൂടി ആകുന്നതുകൊണ്ടാ …..

ഓ ..അപ്പൊ ഞാൻ തടിച്ചി മാത്രല്ല ,മടിച്ചി കൂടി ആണെന്നല്ലേ പറഞ്ഞു വന്നത് …വിഷമം അഭിനയിച്ചു സീന പറഞ്ഞു ……

എന്താ സംശയം ….ചിരിയോടെ റോയ് പറഞ്ഞു .

കളിയാക്കലുകൾ അങ്ങനെ കൂടിയപ്പോൾ ,തടി കുറക്കാനുള്ള ഭഗീരഥ പ്രയത്നത്തിൽ ആയിരുന്നു സീനയും ……പക്ഷെ ,തടി കൂടുന്ന അതേ വേഗതയിൽ, അത് കുറയില്ല എന്ന സത്യം ,അവൾക്കു പെട്ടെന്ന് തന്നെ മനസിലായി ….

എങ്ങനെയുണ്ടായിരുന്നു ,നിങ്ങടെ പാർട്ടി ..? function കഴിഞ്ഞു വന്ന റോയിയെ നോക്കി , കളിയാക്കലോടെ സീന ചോദിച്ചു …

അതൊക്കെ അടിപൊളി ആയിരുന്നു …കുറെ പേരൊക്കെ ചോദിച്ചു , വൈഫ് വന്നില്ലേ എന്ന് …കുറെ നേരം നിന്നാൽ ,കുഞ്ഞു പ്രശ്നമുണ്ടാക്കും ,അതാ കൊണ്ടുവരാതിരുന്നത് …എന്ന് പറഞ്ഞൊഴിഞ്ഞു ഞാൻ ….റോയ് പറഞ്ഞു ….

അതുകേട്ട് ദേഷ്യത്തോടെ , സീന റൂമിലേക്ക് പോയി ….

മുറിയിലെത്തിയ റോയ്, ബെഡിൽ ഒരരികിലായി കിടക്കുന്ന സീനയെ കണ്ടു …കുളിച്ചു വന്നപ്പോഴും , സീന അതേ കിടപ്പ് തന്നെ ആയിരുന്നു …അതുകണ്ടപ്പോഴേ , റോയിക്ക് മനസിലായി ,പിണങ്ങിയിരിക്കയാണെന്നു …..പിണങ്ങല്ലേ പെണ്ണേ, എന്നും പറഞ്ഞു അവൻ സീനയെ ചേർത്ത് പിടിച്ചു

ഓ .ഇതിനൊന്നും തടി പ്രശ്നമില്ലേ…നാലാളുടെ മുമ്പിൽ ,ഭാര്യയായി കാണിക്കാനെ കുഴപ്പമുള്ളൂ ലെ അപ്പൊ ….. റോയിയുടെ ഉദ്ദേശ്ശ്യം മനസിലായ സീന ചോദിച്ചു ………

പോടീ പെണ്ണേ …എന്നും പറഞ്ഞു റോയ് ലൈറ്റ് ഓഫ് ചെയ്തു …..

ഭക്ഷണം കുറക്കലും ,വ്യായാമവും ഒക്കെ ആയി , തടി കുറച്ചൊന്നു , കുറച്ചു വരുമ്പോഴേക്കും ,സീന വീണ്ടും ഗർഭിണി ആയി ………അതറിഞ്ഞ പാടേ, സീനയുടെ ഉള്ളിൽ ആധി കേറി ……റോയിച്ചൻ പറഞ്ഞ പോലെ ,കൊച്ചിന് വയസൊന്നു ആയുള്ളൂ ..അപ്പോഴേക്കും , അടുത്ത കുഞ്ഞും കൂടി ആയാൽ , ഞാനിനി ഏതു കോലമാകും കർത്താവേ ……..

റോയിയും സന്തോഷവാർത്തയുടെ ഷോക്കിലായിരുന്നു …..

എന്നാലും , രണ്ടു പേരും സന്തോഷത്തോടെ തന്നെയാണ് കുഞ്ഞിനെ കാത്തിരുന്നത് ……….

എന്നാലും തരം കിട്ടുമ്പോഴൊക്കെ ,റോയ് സീനയെ കളിയാക്കലോടെ ഉപദേശിക്കും ……ഗർഭവും , പ്രസവ രക്ഷയും , വിശ്രമവും എന്നൊക്കെ പറഞ്ഞു …

അതൊക്കെ കേട്ട് ഹാലിളകുന്ന സീന , അപ്പോഴേ മനസിലെ കുറിച്ചിട്ടിരുന്നു ……..പെണ്ണിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്നു റോയിക്ക് കാണിച്ചു കൊടുക്കണമെന്ന് ….

അങ്ങനെ പ്രസവ ദിവസം എത്തി …..ചെറിയ വേദന വന്നപ്പോഴേ ,സീനയെ അഡ്മിറ്റ് ചെയ്തു ഹോസ്പിറ്റലിൽ , റോയിയും മോളും ബന്ധുക്കളും ഉണ്ട് കൂടെ…

അമ്മയുടെ കയ്യിൽ പോകാൻ വാശി പിടിച്ചു കരയുന്ന മോളെ ,ആദ്യമൊക്കെ നല്ല രീതിയിൽ റോയ് കൊണ്ട് നടന്നു…പക്ഷെ ,മോളുടെ വാശി കുറഞ്ഞില്ല .അവസാനം ,വേദനക്കിടയിലും , സീന തന്നെ മോളെ കയ്യിലെടുത്തു കരച്ചിൽ മാറ്റി ഉറക്കി ……….

അതുകണ്ടു ആശ്വസിച്ച റോയിയെ നോക്കി ,സീന പറഞ്ഞു …ഇപ്പൊ മനസ്സിലായോ , സ്ത്രീകൾക് പ്രത്യേകിച്ച് അമ്മമാർക്ക് മാത്രം പറ്റുന്ന ചില കാര്യങ്ങളുണ്ടെന്നു ……

ഇതൊന്നും അത്ര വല്യ കാര്യമല്ല ..എന്ന രീതിയിൽ റോയ് തലയാട്ടി …

ഇതിനിടയിൽ ,വേദന കൂടി വന്നപ്പോൾ സീനയെ ലേബർ റൂമിലേക്ക് കൊണ്ട് പോയി …..റോയിയും ബന്ധുക്കളും പുറത്തു കാത്തു നിന്നു…

കുറച്ചു നേരം കഴിഞ്ഞപ്പോൾ ,ഒരു നേഴ്സ് വന്ന്,റോയിയോട് ,ലേബർ റൂമിലേക്ക് വരാൻ പറഞ്ഞു …ഒബ്സെർവഷൻ മുറിയിൽ കിടത്തിയ സീനയുടെ അടുത്തേക്ക് റോയിയെ കൊണ്ട് ചെന്നു …. സീനക്ക്, ഭർത്താവ് കൂടി കൂടെ വേണമെന്ന് …നേഴ്സ് റോയിയോട് പറഞ്ഞു …

റോയി ചെല്ലുമ്പോൾ, സീന വേദന സഹിക്കാൻ കഴിയാതെ കരയുന്നുണ്ടായിരുന്നു ….റോയിയെ കണ്ട് ,സീന അവൻറെ കൈ പിടിച്ചിട്ട്,……. എൻറെ കൂടെ നിൽക്കണം റോയിച്ചാ ….. എനിക്ക് വേദന സഹിക്കാൻ പറ്റണില്ല എന്നു പറഞ്ഞ് കരഞ്ഞു …

പേടിക്കേണ്ട മോളെ … ഞാൻ നിൽക്കാം …….

സീനയുടെ മുടിയിൽ തലോടി റോയ് പറഞ്ഞു………

പാശ്ചാത്യനാടുകളിലെ , വാട്ടർബെഡ് ഡെലിവറിയും, ഭർത്താക്കന്മാർ പ്രസവമുറിയിൽ ഭാര്യയോടൊപ്പം നിൽക്കുന്നതുമൊക്കെ ,കണ്ടിട്ടുള്ള റോയിയുടെ മനസിൽ , ഇതൊക്കെ നിസാരം എന്നായിരുന്നു ………

അതുകൊണ്ടുതന്നെ ആദ്യമൊക്കെ സീനയ്ക്ക് ധൈര്യം കൊടുത്തുകൊണ്ടിരുന്നു റോയ്…… പക്ഷേ, വേദനയ്ക്കുള്ള ഇഞ്ചക്ഷൻ തുടങ്ങുന്നതും , സീനയുടെ പരാക്രമവും, മറ്റ് പരിശോധന രീതികളുമൊക്കെ കണ്ടു കൊണ്ട് നിന്ന റോയ്ക്ക് ഒരു കാര്യം മനസ്സിലായി തുടങ്ങി……

പാശ്ചാത്യ നാട് അല്ല …നമ്മുടെ നാട്…… അതും ഇതും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ടെന്ന് മനസ്സിലായ റോയിയുടെ ധൈര്യമൊക്കെ ചോർന്നുപോയി തുടങ്ങി……

പേടിയും വിറയലും സങ്കടവും സീനയോടുള്ള സഹതാപവും എല്ലാം റോയിയിൽ കാണാൻ തുടങ്ങി …..അവളുടെ വേദനകൾ റോയ്ക്ക് കൂടി അനുഭവപെടാൻ , തുടങ്ങിയതു പോലെ അവൻ വിയർത്തു…

പ്രസവ സമയം ആയപ്പോൾ ഡോക്ടർ വന്നു..അത് കണ്ടു റോയ്ക്ക് ചെറിയൊരു ആശ്വാസം തോന്നി …അത് പക്ഷേ നീണ്ടുനിന്നില്ല… കാരണം, ഡോക്ടർ വന്നപാടെ, സർജിക്കൽ കത്തിയെടുത്തു ..സീനയുടെ കരച്ചിൽ ഉച്ചസ്ഥായിയിൽ ആയി ……. പക്ഷേ ,ആ കരച്ചിലിനെ വകവെക്കാതെ ഡോക്ടർ കത്തിയെടുത്തു , സൈഡിൽ മുറിച്ചതും ,റോയ് ബോധംകെട്ട് വീണതും ഒരുമിച്ചായിരുന്നു….

റോയ് , താഴെ വീഴുന്നത് കണ്ട്, അതുവരെ കരഞ്ഞുകൊണ്ടിരുന്ന സീന പോലും ഒരു നിമിഷം ചിരിച്ചുപോയി ……..കൂട്ടത്തിൽ നഴ്സുമാരും ……..

റോയിയെ മുറിയിലേക്ക് കൊണ്ട് വന്നു… ഡ്രിപ്പിട്ട് കിടത്തി …

പ്രസവം കഴിഞ്ഞു ..ആൺകുഞ്ഞായിരുന്നു അവർക്കു …..

കുറച്ചു നേരം കഴിഞ്ഞപ്പോൾ , സീനയെയും കുഞ്ഞിനേയും മുറിയിലേക്ക് കൊണ്ട് വന്നു..അപ്പോഴേക്ക് , റോയിക്കു ,പോയ ബോധം വന്നായിരുന്നു …

മുറിയിലേക്ക് കടന്ന സീന, റോയിയുടെ ഇരിപ്പ് കണ്ടതും, പ്രസവത്തിന്റെ ആലസ്യത്തിലും , ചിരിയടക്കാൻ പാടുപെട്ടു…..

അതുകണ്ട് ദേഷ്യം വന്നെങ്കിലും റോയിക്ക് , സീനയെ കണ്ടപ്പോൾ സഹതാപവും സ്നേഹവും ഒക്കെ തോന്നി…..

ബോധം വന്നോ ……?

കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച്, സീനയ്ക്ക് അരികിലിരുന്ന് റോയിയോട്, സീന ചോദിച്ചു…

നീ ഏതു ബോധമാ ഉദ്ദേശിച്ചത് ….? തലകറങ്ങി വീണപ്പോൾ പോയ ബോധം ആണോ ….അതോ…. കുസൃതി ചിരിയോടെ റോയ് ചോദിച്ചു… ഏതായാലും എല്ലാം ബോധവും എനിക്കിപ്പോ വന്നു …..സത്യം പറയാലോ നിങ്ങളെയൊക്കെ കാണുമ്പോൾ പൂവിട്ട് പൂജിക്കാൻ തോന്നുന്നു …..ഇത്രയും വേദന…….ഹോ ….. എനിക്ക് അത് ആലോചിക്കുമ്പോഴെ തിരിച്ചു വന്ന ബോധം വീണ്ടും പോകുമോ എന്നാണ് പേടി………

ആണോ ……എന്നാ പറ …….ആലിലവയർ വേണോ ………അമ്മ വയർ മതിയോ ..ചിരിച്ചുകൊണ്ട് സീന ചോദിച്ചു ……

ഏതായാലും,….. ആരോഗ്യത്തോടെ, ഒരു ആപത്തും കൂടാതെ ഇരുന്നാൽ മതി .. ഇല്ലേൽ , എൻറെ പിള്ളേരേം കൊണ്ട് ഞാൻ ചുറ്റിപ്പോകും . റോയ് പറഞ്ഞു..

ഇപ്പോൾ മനസ്സിലായില്ലേ റോയിച്ചാ ..ഭാര്യ എന്ന പദവി മാത്രമാണേൽ , പുരുഷനെ തൃപ്തിപ്പെടുത്തുന്ന , സ്ത്രീ ശരീരം മാത്രം മതിയാകും,ഞങ്ങൾക്കും ….. പക്ഷേ ഒരു അമ്മയായി കഴിയുമ്പോൾ സ്വന്തം ശരീരം പോലും ,ഞങ്ങൾ മക്കൾക്ക് വേണ്ടി മാറ്റി വെക്കാ …

അത് സൗന്ദര്യത്തെകുറിച്ചോ , ആരോഗ്യത്തെകുറിച്ചോ , ആലോചന ഇല്ലാഞ്ഞിട്ടല്ല……. പലപ്പോഴും ,അതിന് പറ്റാത്തത് കൊണ്ടാണ് ……..മക്കളൊക്കെ ഒക്കത്തു നിന്ന് ഇറങ്ങുന്നത് വരെ എങ്കിലും ,എല്ലാ അമ്മമാരും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും ….സീന പറഞ്ഞു ……

എനിക്ക് മനസ്സിലായി പെണ്ണേ….. സീനയുടെ കവിളിൽ മെല്ലെ തടവി കൊണ്ട് റോയ് പറഞ്ഞു ..

എങ്കിലേ അടുത്ത function നു എനിക്കും വരാലോ.. കുസൃതിയോടെ സീന ചോദിച്ചു …….

അത് വേണോ മോളെ ……കണ്ണിറുക്കിക്കൊണ്ടു റോയിയും പറഞ്ഞു…….

ദുഷ്ട റോയിച്ചാ …സീനയും റോയിയും മക്കളെ ചേർത്തു പിടിച്ചു ചിരിച്ചു

രചന: നിമ്മി സേവ്യർ

Leave a Reply

Your email address will not be published. Required fields are marked *