വിനയന്റെ കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു കാറിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അവൾക്കു തോന്നി….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: കീർത്തി പ്രമോദ്

കോരി ചൊരിയുന്ന മഴ ആ കാറിനെ നനച്ചു കൊണ്ടേയിരുന്നു…..

അതിനുള്ളിൽ മേഘ വിനയനോട് ചേർന്ന് ഇരുന്നു…. കുറച്ചു സമയങ്ങൾക്കു ശേഷം വിനയന്റെ കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു കാറിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അവൾക്കു തോന്നി…. അവരുടെ പ്രണയത്തിനു ഈ മഴയെക്കാൾ സൗന്ദര്യം ഉണ്ടെന്നു…

ഗേറ്റ് തുറക്കുമ്പോൾ തന്നെ മേഘ കണ്ടു പടിയിൽ മുഖം വീർപ്പിച്ചു ഇരിക്കുന്ന ഉണ്ണിക്കുട്ടനെ…. അമ്മ എന്തെ ഇന്ന് വൈകിയത് എന്ന അവന്റെ ചോദ്യത്തിന് അമ്മക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു എന്ന് മറുപടി കൊടുക്കുമ്പോൾ അവൾക്കു തെല്ലും കുറ്റബോധം തോന്നിയില്ല…

പൂമുഖതെക്കു കയറുമ്പോൾ ചുമരിൽ മാല ഇട്ടു വെച്ചിരുന്ന ശിവപ്രസാദ്ന്റെ ഫോട്ടോ അവൾ കണ്ടില്ലെന്നു നടിച്ചു… കുളി കഴിഞ്ഞു മക്കൾക്ക്‌ ദോശ ഉണ്ടാക്കുമ്പോൾ മേഘയുടെ ചിന്തകൾ കുറച്ചു ദൂരം പിന്നോട്ട് പോയി… ശിവ പ്രസാദിന്റെ മരണ ശേഷം 2 കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്നതിന് ഇടയിൽ ആണ് വിനയനെ പരിചയ പെടുന്നത് കൂടെ ജോലി ചെയ്യുന്ന ഒരു നല്ല ചെറുപ്പക്കാരൻ ആദ്യം അത്രേ മനസ്സിൽ വിചാരിച്ചുള്ളൂ… പിന്നീട് എപ്പോഴോ തനിക്കു സ്വർഗ്ഗ തുല്യമായ ഒരു ജീവിതം വെച്ചു നീട്ടിയപ്പോൾ തട്ടി തെറിപ്പിക്കാൻ തോന്നിയില്ല… പിന്നീട് എപ്പോഴോ ഒരുപാട് അടുത്തു…

തന്റെ മക്കൾക്കും ഒരു അച്ഛൻ വേണം എന്ന് തോന്നി തുടങ്ങി എന്ന് പറയുന്നതാവും ശെരി.. മകൾ പ്രായപൂർത്തി ആവുന്നു… അവളെ ഒരാളുടെ കൈയിൽ ഏല്പിക്കാൻ തനിക്കു ഒരു ആൺ, തുണ വേണമെന്ന് തോന്നി … ഈ കാര്യം പറഞ്ഞു കൂടെ പ്പിറപ്പിനെ പോലെ കരുതിയ ലീന വരെ അകന്നു പോയപ്പോഴും ചെയ്തത് തെറ്റാണെന്നു തോന്നിയിട്ടില്ല…..

അമ്മേ മീനു മോളുടെ വിളിയാണ് മേഘയെ ചിന്തകളിൽ നിന്നും ഉണർത്തിയത്…. 2 മക്കളാണ് മേഘക്ക് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മീനുവും രണ്ടാം ക്ലാസുകാരൻ ആയ ഉണ്ണിക്കുട്ടനും…. വളരെ സന്തോഷകരമായ ജീവിതം ആയിരുന്നു അവരുടേത്…. ശിവ പ്രസാദ്ന്റെ പെട്ടെന്ന് ഉണ്ടായ മരണം അവരെ പാടെ തകർത്തു കളഞ്ഞു…. .

ജീവിതത്തിൽ ആരും ഇനി കൂട്ട് വേണ്ടെന്നു മേഘ അന്ന് തീരുമാനിച്ചതാണ് പക്ഷെ വിനയന്റെ അവളോടുള്ള ശ്രെദ്ധയും സ്നേഹവും അവളെ അവനിലേക്ക് അടുപ്പിച്ചു….. വിനയനെയും എത്രയും പെട്ടെന്ന് ഈ കുടുംബത്തിന്റെ ഭാഗം ആക്കണം… മക്കളോട് അതിനു മുൻപ് അതെ പറ്റി സംസാരിക്കണം… മേഘ മനസ്സിൽ ഉറപ്പിച്ചു…..

പിറ്റേന്ന് പോരാൻ ഇറങ്ങുമ്പോൾ ആണ് പ്രതീക്ഷിക്കാതെ ഒരു വർക്ക്‌ മാനേജർ തരുന്നത്…. കുട്ടികളെ വിളിച്ചു വാതിൽ അടച്ചു ഇരുന്നോ അമ്മ ഉടനെ വരും എന്ന് പറഞ്ഞു മേഘ വർക്ക്‌ തുടങ്ങി…. വിനയൻ ഇന്ന് ലീവ് ആണ് കുഞ്ഞുങ്ങളെ നോക്കാമോ എന്ന് ഒന്ന് ചോദിച്ചാലോ…

അവൾ ഫോൺ എടുത്തു വിളിച്ചു… എന്തെ മേഘ ഇറങ്ങി ഇല്ലേ നീ എന്ന വിനയന്റെ ചോദ്യത്തിന് ഇല്ല വിനയാ ഒരു വർക്ക്‌ കിട്ടി അത് ചെയ്യുവാ ഇപ്പോൾ ഇറങ്ങും എന്ന് പറഞ്ഞു മേഘ ഫോൺ കട്ട്‌ ചെയ്തു… എന്തോ വേറൊന്നും പറയാൻ അവൾക്കു തോന്നിയില്ല… ദൃതിയിൽ പണി തീർത്തു ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ 7 മണി ആയിരുന്നു…

ലാസ്റ്റ് ബസ് പുറപ്പെഡാൻ നിൽക്കുന്നു… ഓടി ബസിൽ കയറി ഇരിക്കുമ്പോൾ മക്കളുടെ മുഖം ആയിരുന്നു മനസ്സ് നിറയെ…..

വിളിക്കാൻ ഫോൺ എടുത്തപ്പോൾ ചാർജ് തീർന്നു ഓഫായിരിക്കുന്നു…

വീട്ടിലേക്കു കയറാൻ തുടങ്ങുമ്പോൾ അവൾ കണ്ടു മുറ്റത്തു വിനയന്റെ കാർ…

അവൾക്കു ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി.. താൻ അല്പം വൈകും എന്നറിഞ്ഞപ്പോൾ വിനയൻ വന്നു കൂട്ടിരുന്നു കാണും…

വിനയനു അവർ സ്വന്തം കുഞ്ഞുങ്ങൾ തന്നെ ആണ്…. ഓരോന്ന് ചിന്തിച്ചു മേഘ അകത്തേക്ക് കയറി ഹാളിൽ മോൻ ഇരുന്നു ടീവീ കാണുന്നു..

വിനയൻ അങ്കിൾ വന്നോ മോനെ മേഘയുടെ ചോദ്യം കേട്ടു ഉണ്ണിക്കുട്ടൻ തല ഉയർത്തി നോക്കി ഉവ്വ് അമ്മേ ചേച്ചിയും അങ്കിൾഉം അകത്തുണ്ട്…. അടുക്കളയിൽ ചെന്നപ്പോൾ മീനുട്ടി ചായ വെക്കുകയാണ്… അമ്മേടെ സൗണ്ട് കേട്ടപ്പോൾ തന്നെ ഞാൻ ചായക്ക് വെള്ളം വെച്ചു അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…. വിനയൻ എന്ത്യേ മോളെ

.. ദാ ഇരിക്കുന്നു… മേഘ തിരിഞ്ഞു നോക്കി അടുക്കളയുടെ മൂലയ്ക്ക് തൂണിലു കെട്ടിയിട്ട നിലയിൽ കുനിഞ്ഞു ഇരിക്കുകയാണ് വിനയൻ… വിനയാ മേഘയുടെ വിളിയിൽ വിനയൻ തല ഉയർത്തി.. കൈകൾ നിറയെ രക്തം…

എന്താ വിനയാ എന്താ പറ്റിയെ എന്ന മേഘയുടെ ചോദ്യത്തിന് വിനയൻ നിസ്സഹായൻ ആയി മീനുവിനെ ഒന്ന് നോക്കി… അതിനുള്ള മറുപടി ഞാൻ പറയാം അമ്മേ മീനുവിന്റെ ഒച്ച പൊങ്ങി…

വിനയൻ അങ്കിൾ എന്നോട് പറഞ്ഞു അമ്മയെ കല്യാണം കഴിക്കാൻ തീരുമാനിച്ചത് കൊഴിയാറായ പൂവ് കണ്ടിട്ട് അല്ല.. വിടർന്നു വരുന്ന ഈ മൊട്ടു കണ്ടിട്ടാണ് എന്ന്…. അതിനുള്ള മറുപടി വാങ്ങിയാണ് ഈ മൂലയ്ക്ക് കുനിഞ്ഞു ഇരിക്കുന്നത്…

നീതു മിസ്സ്‌ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് അനാവശ്യമായ രീതിയിൽ ആര് ദേഹത്തു തൊട്ടാലും അവനെ നമ്മളാൽ കഴിയും വിധം ആക്രമിക്കണം എന്ന്… എന്നാൽ കഴിയുന്ന വിധം ഉള്ള ആക്രമണം ആണ് അങ്കിൾ ന്റെ കൈയിൽ ഉള്ള ഈ പാടുകൾ…. ഞാൻ കടിച്ചു പറിച്ചപ്പോ അങ്കിൾ ന്റെ ശ്രദ്ധ മാറി.. ആ സമയത്തു മിസ്സ്‌ പറഞ്ഞു തന്ന പോലെ ഞാൻ ആ പെപ്പെർ സ്പ്രൈ കണ്ണിൽ അടിച്ചു…

എന്നിട്ട് ഇവിടെ ഇങ്ങനെ വിശ്രമിക്കാൻ ഇരുത്തി….. മിസ്സിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇപ്പൊ തന്നെ പോലീസ് വരും….

മീനുട്ടിയുടെ മുഖത്ത് നോക്കിയ മേഘ ഞെട്ടി പോയി… ഒരു വലിയ പെണ്ണിന്റെ തന്റേടം അവൾ കണ്ടു.. തനിക്കും തന്റെ കുഞ്ഞുങ്ങൾക്കും ആശ്രയം ആകും എന്ന് കരുതിയ മനുഷ്യൻ ആണ് തന്റെ കുഞ്ഞിനെ ഉപദ്രവിക്കാൻ നോക്കിയത് . ..

ഓർക്കും തോറും അവളുടെ കണ്ണുകളിൽ അവനോടുള്ള പക ജ്വലിച്ചു… മോളെ നിനക്ക് എങ്ങനെ ആ ചോദ്യം മുഴുമിപ്പിക്കാൻ മേഘക്കു കഴിഞ്ഞില്ല….. കഴിയും അമ്മേ കാരണം ഞാൻ ഇന്നത്തെ ലോകത്താണ് ജീവിക്കുന്നത്…

ഇയാളെ ഞാൻ മുൻപേ തൊട്ടേ സംശയിച്ചിരുന്നു…. മുൻകരുതൽ എന്നും എടുത്തിരുന്നു… ഉപ്പോളം വരുവോ അമ്മേ ഉപ്പിലിട്ടത്… ഇയാൾ എത്ര ചമഞ്ഞാലും ഞങ്ങളുടെ അച്ഛൻ ആവില്ല… ഒരു അച്ഛന് എന്നും തന്റെ പെണ്മക്കൾ രാജകുമാരിമാരാ… പക്ഷെ ഒരു അന്യ പുരുഷന് അവർ വെറും പെണ്ണുങ്ങൾ മാത്രാ..

അത് അമ്മ മറന്നു പോയി…. അലറി കരഞ്ഞു അടുക്കളയിൽ ഇരുന്ന ചൂല് കെട്ടു എടുത്തു വിനയനെ തല്ലുമ്പോൾ മേഘ അറിയാതെ ശപിച്ചു പോയി അയാളെ സ്നേഹിക്കാൻ തോന്നിയ ആ നശിച്ച നിമിഷത്തെ…

ദൂരെ നിന്നും ഒരു പോലീസ് ജീപ്പ് ന്റെ ശബ്ദം അടുത്ത് അടുത്ത് വരുമ്പോൾ മേഘയുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു…

ആ പുഞ്ചിരിയുടെ അർഥം എന്തായിരുന്നു സ്വന്തം മകളെ ഓർത്തുള്ള അഭിമാനം കൊണ്ടോ അതോ തന്റെ കുടുംബം നശിക്കാതിരിക്കാൻ ശിവപ്രസാദ് ന്റെ ആത്മാവ് എപ്പോഴും തങ്ങളുടെ കൂടെ ഉണ്ടാകും എന്ന വിശ്വാസം കൊണ്ടോ…

പോലീസ് വന്നു വിനയനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ ഒന്നും മനസിലാവാതെ ഉണ്ണിക്കുട്ടൻ അവളെ വന്നു കെട്ടിപിടിച്ചു…

തന്റെ കുഞ്ഞുങ്ങളെ തന്നോട് ചേർത്ത് പിടിച്ചു മേഘ ദൈവത്തിനു നന്ദി പറഞ്ഞു തട്ടി തൂവാതെ തന്റെ ജീവിതം തിരിച്ചു തന്നതിന്…

അപ്പോഴും പുറത്തു മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു… പ്രണയമഴ അല്ല.. ആ അമ്മയുടെയും മക്കളുടെയും സ്നേഹത്തിന്റെ മഴ….

❤❤ ❤❤

വാൽ കഷ്ണം : എഴുതാൻ ഡയറി എടുത്താൽ അപ്പോൾ തുടങ്ങും കുഞ്ഞി ബഹളം വെക്കാൻ…. അതാണ് ഇത്രയും നാൾ ഗ്യാപ് വന്നത്.. വന്നു വന്നു എന്റെ വെറുപ്പിക്കൽ അവൾക്കു പോലും പിടിക്കുന്നില്ല എന്നാ തോന്നണേ 😂😂😎

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: കീർത്തി പ്രമോദ്

Leave a Reply

Your email address will not be published. Required fields are marked *