കല്യാണം കഴിക്കണം എങ്കിൽ ആൺകുട്ടികൾക്ക് സ്ഥിര വരുമാനവും ജോലിയും സ്വന്തമായ് വീടും നിർബന്ധം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ആർ കെ സൗപർണ്ണിക

“ഗൗതം”അടുത്തത് നിങ്ങളാണ് പ്യൂൺ എന്നെ നോക്കി ഉറക്കെ പറഞ്ഞു.

“താങ്ക്സ്”ചേട്ടാ ആത്മവിശ്വാസത്തോടെ ഞാനയാൾക്ക് നന്ദി രേഖപെടുത്തി, കൈയ്യിലുള്ള ഫയലുകളിലേക്ക് ഒരിക്കൽ കൂടി കണ്ണോടിച്ച് എല്ലാം ശരിയാണെന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തി നീളൻ കസേരയിലേക്ക് ചാരി ഇരുന്നു.

ഇതെങ്കിലും കിട്ടിയാൽ മതിയാരുന്നു എത്ര കാലമായി ജോലി തെ ണ്ടിയുള്ള ഈ നടപ്പ് തുടങ്ങിയിട്ട്.പല റാങ്ക് ലിസ്റ്റ് കളിലും വന്നെങ്കിലും ഇത് വരെ ജോലി എന്ന ഭാഗ്യദേവത മാത്രം തേടി എത്തിയില്ല.

“ചേട്ടാ”അടുത്തിരുന്ന ഇളം മഞ്ഞ സാരി ധരിച്ച കുട്ടി എന്നെ തോണ്ടി വിളിച്ചു.

“എന്താ?അത്ര ഇഷ്ടപ്പെടാത്ത പോലെ ഞാൻ ചോദിച്ചു?

“ചേട്ടൻ “ആദ്യമായാണോ ഇന്റർവ്യൂവിന്? നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ഞാനൊന്ന് ചിരിച്ചു.

എന്താ കുട്ടിയുടെ പേര്?ഞാനൽപ്പം ഗൗരവത്തോടെ ചോദിച്ചു?

“ഭാഗ്യലക്ഷ്മി”

എന്റെ പരുക്കൻ സ്വരം കേട്ടാണോ,അതോ ഇന്റർവ്യൂ മൂലമൂള്ള ടെൻഷനോ പരിഭ്രമം കലർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.

“ഭാഗ്യലക്ഷ്മി”ഭാഗ്യം പേരിൽ തന്നെ ഉണ്ടല്ലോ?ഞാൻ ചെറു ചിരിയൊടെ പറഞ്ഞു.

“പിന്നേ ഭാഗ്യം” ഈ ജോലി കിട്ടിയാൽ പറയാം ഭാഗ്യം എന്ന്.അല്ലെങ്കിൽ വീട്ടുകാർ കാട്ടിത്തരുന്ന ഏതെങ്കിലും കോന്തനെയും കെട്ടി കുഞ്ഞ്,കുട്ടി പരാധീനമായ് ജീവിക്കാം അതാ അച്ഛന്റെ ഓർഡർ വിഷമത്തോടെ അവൾ പറഞ്ഞു.

അല്ലെങ്കിലും പെൺകുട്ടികൾക്ക് ജോലി ഇല്ലെങ്കിൽ എന്താ?ആരെങ്കിലും വിവാഹം കഴിക്കും പിന്നെ അവന്റെ മുകളിൽ അല്ലേ മുഴുവൻ ഭാരവും ടെൾഷനും.. വണ്ടിക്കാള പോലെ ജീവിതം മുഴുവൻ അവൻ അതുമായ് അലഞ്ഞ് നടക്കും,ഏങ്ങിയും കിതച്ചും കർത്തവ്യ ലോഭം വരുത്തിയാൽ പിടിപ്പില്ലാത്തവൻ എന്ന ദുഷ്പ്പേരും കേൾക്കാം.സ്ഥിരമായ ജോലി എന്നത് ആൺകുട്ടികളെ സംബന്ധിച്ച് ഉപജീവനം മാത്രം അല്ലല്ലോ…സമൂഹത്തിൽ നടന്ന് വരുന്ന വ്യവസ്ഥാപിതമായ ഒരു ചടങ്ങ് കൂടി അല്ലേ?

എന്റെ പറച്ചിൽ കേട്ടാവണം “ഭാഗ്യലക്ഷ്മി” കുറേ നേരം മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.

ചേട്ടൻ സ്ത്രീ വിരോധി ആണോ?കുറേ നേരത്തെ മൗനത്തിന് ശേഷം അവൾ ചിരിയോടെ ചോദിച്ചു.

“ഹേയ്”വിരോധം ഒന്നും ഇല്ല” നാട്ട് നടപ്പ് അങ്ങനെ ആണല്ലോ അത് പറഞ്ഞൂന്നേ ഉള്ളു.എത്ര കാലമായ് ജോലി തേടി ഈ നടപ്പ് തുടങ്ങിയിട്ട്. സർക്കാർ ജീവനക്കാരനായ അച്ഛന് മകൻ പ്രൈവറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നതിൽ താൽപര്യം ഉണ്ടാവില്ലല്ലോ?

പഠനത്തിൽ ശരാശരി മാത്രം ആയിരുന്ന എനിക്ക് ജോലി തേടിയുള്ള പരീക്ഷകളിലും അങ്ങനെ ആകാനേ കഴിയൂ എന്ന സത്യം ഞാൻ മാത്രം മനസ്സിലാക്കിയാൽ പോരല്ലോ?

കല്യാണം കഴിക്കണം എങ്കിൽ ആൺകുട്ടികൾക്ക് സ്ഥിര വരുമാനവും, ജോലിയും സ്വന്തമായ് വീടും നിർബന്ധം എന്നതാണല്ലോ ഇന്നത്തെ സ്ഥിതി. ഞാൻ ആരോടോ ഉള്ള ദേഷ്യം തീർക്കും പോലെ പിറുപിറുത്തു കൊണ്ടിരുന്നു.

“ചേട്ടാ”എല്ലാവരും ഒരു പോലെ ആകണം എന്നില്ലല്ലോ?മാത്രവും അല്ല ഇന്നത്തെ പെൺകുട്ടികളിൽ അധികവും പഠിച്ച് ജോലിവാങ്ങി കുടുംബത്തിന് ഒരു താങ്ങാവണം എന്ന് കരുതുന്നവരാണ്.

അതിനായ് ഉള്ള സമയം മാതാപിതാക്കൾ കൊടുക്കാറില്ല എന്നതാണ് സത്യം. പതിനെട്ട് കഴിഞ്ഞാൽ കല്യാണം എന്ന പരമ്പരാഗതമായ ബുദ്ധി ശുന്യത കാത്ത് സൂക്ഷിക്കുന്ന ഈ ചിന്താഗതികൾ ആണ് മാറേണ്ടത്. അല്ലാതെ ചേട്ടൻ പറയും പോലെ ജോലി കണ്ടെത്താനും, ചെയ്യാനും ഉള്ള മടി കൊണ്ട് ക ഴുത്ത് നീട്ടി തരുന്നവർ അല്ല ഇന്നത്തെ കാലത്തെ പെൺകുട്ടികൾ.ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് കിതപ്പോടെ “ഭാഗ്യലക്ഷ്മി” എന്നെ നോക്കി.

കഴിഞ്ഞോ?ഇപ്പോ ഒരു ആശ്വാസം ഒക്കെ തോന്നുന്നുണ്ട് അല്ലേ?കുറെ നാളായ് മനസ്സിൽ കെട്ടി നിന്നതൊക്കെ വെളിയിൽ വന്നു അല്ലേ?താൻ ശരിക്കും പുരുഷ വിദ്വേഷി ആണോ?

“ഹേയ് “അങ്ങനെ ഒന്നും ഇല്ല ചേട്ടാ ചേട്ടൻ പറഞ്ഞതിന് മറുപടി തന്നു എന്ന് മാത്രം. വലിയ,വലിയ എഴുത്തുകാരും ചിന്തകൻമാരും ഒക്കെ ഘോ രഘോ രം പ്രസംഗിക്കുന്നത് ഞാൻ കേൾക്കാറുണ്ട്. അവരിൽ ചിലരെ ഒക്കെ നന്നായി അറിയുകയും ചെയ്യാം.വാക്കുകളിൽ മാത്രം ഒതുങ്ങുന്ന സ്ത്രീ സമത്വങ്ങൾ.

നാളെ ചേട്ടൻ വിവാഹം കഴിച്ചാലും ഗതി ഇത് തന്നെ ആകില്ലേ?അവസരം കൊടുക്കാതെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം ചേട്ടാ?അടുക്കളയിലെ കരിപുരണ്ട ഓട്ട് വിളക്ക് കണക്കെ അവളുടെ ജീവിതം അങ്ങനെ ഉരുകി, ഉരുകി തീരും .മറ്റുള്ളവർക്ക് പ്രകാശം ആകാൻ വേണ്ടി അവൾ സ്വയം അർപ്പിച്ചിട്ടും പരാതിയും പരിഭവവും മാത്രം ഏറ്റ് വാങ്ങാൻ വിധിക്കപ്പെട്ടവൾ ഇതല്ലേ ചേട്ടാ ഒരു സ്ത്രീയുടെ ജീവിതം?

ഇവളാള് മോശം അല്ലല്ലോ,ആദ്യം കണ്ടപ്പോൾ ഉള്ള പരുങ്ങലും,പരിഭ്രമവും ഒന്നും ഇപ്പോൾ ഇല്ല.ഒരു വാഗ്മിയെ പോലെ നന്നായി സംസാരിക്കുന്നു. ഇപ്പോഴാണ് ശരിക്കും താൻ ഇതെ കുറിച്ചൊക്കെ ആലോചിച്ചത് തന്നെ. അവൾ പറഞ്ഞതിൽ എന്താണ് തെ റ്റ് അവസരം കൊടുക്കാതെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം. വായ് മൂടിക്കെട്ടിയിട്ട് പട്ടി കുരയ്ക്കുന്നില്ല എന്ന് പറയും പോലെ.

“ഗൗതം”പ്യൂൺ രണ്ട് പ്രാവശ്യം ഉറക്കെ വിളിച്ചു.ഞാൻ എഴുന്നേറ്റു ഷർട്ട് ഒന്ന് കൂടി നേരെയാക്കി ഇൻ ചെയ്തത് നന്നായി എന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തി ഭാഗ്യലക്ഷ്മിയോട് ഇപ്പോൾ വരാം എന്ന് ആഗ്യം കാട്ടി സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ഫയലുമായ് അകത്തേക്ക് നടന്നു.

ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും അടങ്ങുന്ന ഇന്റർവ്യൂ ബോർഡ്. കൂട്ടത്തിൽ ബുദ്ധി ജീവിയെപ്പോലെ തോളറ്റം മുടി വളർത്തിയ ആൾ എന്നോട് ചോദിച്ചു.

ഗൗതം എന്നാണല്ലേ പേര്?

അതേ എന്ന് ഞാൻ മറുപടി കൊടുത്തു

ഗൗതമിന്റെ മുന്നിലും,പിന്നിലും ഒന്നും ഇല്ലേ? കഷണ്ടി കയറിയ തലയിൽ പതിയെ തടവി ഒരുതരം ഹാസ്യ ഭാവത്തോടെ അടുത്തയാൾ ചോദിച്ചു?

ജാതി ഉദ്ദേശിച്ചാകും ചോദ്യം ഇത് താൻ കുറെ കേട്ടിട്ടുള്ളതാണല്ലോ.”ഇല്ല”എന്ന് അൽപ്പം ഉറക്കെ തന്നെ പറഞ്ഞു.

എന്ത് ചെയ്യുന്നു അടുത്ത ചോദ്യം?

ആ ചോദ്യം എന്നെ വല്ലാതെ കുഴക്കി എങ്കിലും ധൈര്യം സംഭരിച്ച് പറഞ്ഞു, ഇപ്പോൾ ഇന്റർവ്യൂ അറ്റന്റ് ചെയ്യുന്നു.

ഇന്റർവ്യൂ റൂമിൽ കൂട്ടച്ചിരി മുഴങ്ങി

ആ ഉത്തരം ഇഷ്ടപ്പെട്ടത് പോലെ ബോർഡ് അംഗമായ തടിച്ച സ്ത്രീ രത്നം കുലുങ്ങി ചിരിച്ചു.

ഗൗതം എന്ത് കൊണ്ടാണ് ഈ ജോലി തിരഞ്ഞെടുക്കാൻ കാരണം? അടുത്ത ചോദ്യം ആ സ്ത്രീയുടെ വകയായിരുന്നു.

ഒട്ടും ആലോചിക്കാതെ ഞാൻ മറുപടി കൊടുത്തു,മറ്റു ജോലി ഒന്നും ഇത് വരെ ശരിയാകാത്തത് കൊണ്ട്.

അലസമായി എന്റെ സർട്ടിഫിക്കറ്റുകൾ മറിച്ച് നോക്കി,അവരെന്നെ നോക്കാതെ പറഞ്ഞു ശരി ഗൗതം പൊയ്ക്കോളു അറിയിക്കാം.

ഇത് എല്ലാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഇന്റർവ്യൂകളിലും സ്ഥിരമായ് കേൾക്കുന്ന ഡയലോഗ് ആയത് കൊണ്ട് എനിക്ക് പ്രെത്യേകിച്ച് ഒന്നും തോന്നിയില്ല ബോർഡംഗങ്ങൾക്ക് നന്ദി പറഞ്ഞ് ഞാൻ റൂമിന് പുറത്തിറങ്ങി.

എന്നെ കാത്തെന്ന പോലെ ഭാഗ്യലക്ഷ്മി വെളിയിൽ ഉണ്ടായിരുന്നു.എന്തായി ചേട്ടാ അവൾ ചോദിച്ചു?

എന്താവാൻ ആർക്കോ മുൻകൂറായി പറഞ്ഞ് വച്ചിരിക്കുന്ന ജോലി ഇതൊക്കെ വെറും പ്രഹസനം മാത്രം. മന്ത്രി പുത്രൻമാരൊ,രാഷ്ട്രീയ സിൽബന്തികളോ വിലപേശി കച്ചവടം നടത്തിയിരിക്കും ഈ ജോലിയും. പ്രതീക്ഷ അറ്റവനെ പോലെ ഞാൻ പറഞ്ഞു.

ചേട്ടൻ നന്നായി അറ്റന്റ് ചെയ്തില്ലേ?പിന്നെന്താ ചേട്ടന് തന്നെ കിട്ടും അവൾ വിശ്വാസത്തോടെ പറഞ്ഞു.

“ഹും”കിട്ടും,കിട്ടും കുറെയായ് കിട്ടുന്നു. തനിക്ക് ചിപ്പോൾ കിട്ടിയേക്കും,കാണാൻ സൗന്ദര്യം ഉള്ള സ്ത്രീകൾക്ക് അല്ലെങ്കിലും മുൻഗണന ഉണ്ടാകും.എന്ന് പറഞ്ഞ് ഞാനവളെ ഒന്ന് പാളി നോക്കി.

ദേഷ്യത്തോടെ അവൾ തിരിഞ്ഞിരുന്നു “ഭാഗ്യലക്ഷ്മി”പ്യൂൺ ഉറക്കെ വിളിച്ചു.

അവൾ കൈയ്യിലിരുന്ന ബാഗ് താഴെ വച്ച് സർട്ടിഫിക്കറ്റ് അടങ്ങുന്ന ഫയലുമായ് അകത്തേക്ക് നടന്നു.പോകും വഴി ഉറക്കെ പറഞ്ഞു ചേട്ടാ എന്റെ ബാഗ് നോക്കിക്കോളണേ..

“ഓ നോക്കാം ബെസ്റ്റ്‌ ഓഫ് ലക്ക്”ഞാനും ഉറക്കെ പറഞ്ഞു.

ഇരുപത് മിനിട്ടോളം കാത്തിരുന്നു അവൾ വരാൻ വേണ്ടി.നാശം ബാഗിന് കാവൽ ഏറ്റ് പോയല്ലോ,അല്ലെങ്കിൽ പോകാമായിരുന്നു.എന്തോ അവളുടെ നിഷ്കളങ്കമായ മുഖം എന്നെ വല്ലാതെ ആകർഷിച്ചു എന്ന് പറയുന്നതാകും ശരി കുറച്ച് കൂടി വൈകിയാലും താനവിടെ തന്നെ ഇരുന്നേനെ അവളെ കാത്ത്.

“ബോറടിച്ചോ”അവൾ ചിരിയോടെ ചോദിച്ചു?

“ഇല്ല”ഞാനാദ്യം ആയ ഇങ്ങനെ അറിയാത്ത ഒരാളിനായ് കാത്തിരുന്നത് അതോർത്ത് ഇരുന്നതാ.എന്തായി ജോലി ഉറപ്പിച്ചോ?ഞാനൽപ്പം പരിഹാസത്തോടെ ചോദിച്ചു.

“ആ അതേ”ഉറപ്പിച്ചു അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു,ഇനി ആരുടേയും മുനവച്ച സംസാരം കേൾക്കാതെ ജീവിക്കാല്ലോ?ജോലിയും, കൂലിയും ഇല്ലാത്തവൾ എന്ന പഴി കേൾക്കേണ്ട.എന്റെ ആവശ്യങ്ങൾക്ക് ആരുടെ മുന്നിലും കൈ നീട്ടേണ്ട. കുടുംബ പ്രാരാബ്ദങ്ങൾ ആരെ കൊണ്ടും ഒറ്റയ്ക്ക് ചുമപ്പിക്കേണ്ട.

“”അല്ലേ ചേട്ടാ”അവളൽപ്പം കുറുമ്പോടെ എന്നെ നോക്കി ചോദിച്ചു.

“ഇവൾ എനിക്കിട്ട് മാന്തുവാണല്ലോ ഭഗവാനെ” അതേ ,അതേ ഞാനൊരു ചമ്മിയ ചിരി പാസാക്കിക്കൊണ്ട് പറഞ്ഞു.

അപ്പോ എന്താ ഇനി അടുത്ത പ്ളാൻ?ബാഗ് വാങ്ങിക്കൊണ്ട് അവൾ ചോദിച്ചു?

ഒന്നും ഇല്ലെന്ന മട്ടിൽ ഞാൻ ചുമലനക്കി അവൾ ഒരു കടലാസിൽ.

അപ്പോ ശരി ഞാൻ പോകട്ടെ?ഞാനവളോട് യാത്ര പറഞ്ഞു പിരിഞ്ഞു.

“ചേട്ടാ”അവൾ പുറകിൽ നിന്നു വിളിച്ചു എന്തൊക്കെയൊ കുത്തിക്കുറിച്ച് എനിക്ക് നൽകി.

എന്നിട്ട്‌ എന്റെ കണ്ണുകളിലൂടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങും പോലെ നോക്കിക്കൊണ്ട് പറഞ്ഞു..

“ഇതാണ് എന്റെ അഡ്രസ്” പ്രാരാബ്ദങ്ങൾ പങ്കിടാൻ ഒരാളെ ആവശ്യം ഉണ്ടെങ്കിൽ വേണ്ടപ്പെട്ടവരുമായ് വീട്ടിലേക്ക് വന്നോളു.

എനിക്ക് പ്രെത്യേകിച്ച് ഡിമാന്റ്കൾ ഒന്നും ഇല്ല,സ്ഥിര വരുമാനവും വീടും, കാറുമൊക്കെ നമുക്ക് പിന്നെ നോക്കാന്നെ…

വളകിലുങ്ങും പോലെ അവൾ അത്രയും പറഞ്ഞ് ഓടിയകന്നു..

പ്രതീക്ഷയോടെ ഞാനവളെ നോക്കി നിന്നു..ഈ ഇന്റർവ്യൂ എന്തായാലും എനിക്ക് പാസ്സാകണം എന്ന പോലെ…! ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: ആർ കെ സൗപർണ്ണിക

Leave a Reply

Your email address will not be published. Required fields are marked *