സ്വാന്തം ഭാര്യ ഉള്ളപ്പോൾ അന്യസ്ത്രിയുമായി ബന്ധം പുലരാൻ നിങ്ങൾക്ക് നാണമില്ലേ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ദേവൻ

ആമി നീ എന്താ ഈ കാണിക്കുന്നേ… അവിവേകം ഒന്നും കാണിക്കല്ലേ ആമി… ഞാൻ പറയുന്നത് കേൾക്ക് നീ ഈ വാതിൽ ഒന്ന് തുറക്ക്….

ഞാൻ തുറക്കില്ലാ… ഇവിടെ തീരണം ഞാനും എന്റെ മോളും…

ആമി നീ ഒന്നും ചെയ്യല്ലേ നമ്മുക്ക് എന്താ വേണ്ടെന്ന് വെച്ചാൽ ചെയ്യാം… ഞാൻ പറയുന്നത് കേൾക്ക് നീ ആ വാതിൽ ഒന്ന് തുറക്ക്…

ഞാൻ വാതിൽ തുറക്കില്ലാ… കണ്ണേട്ടൻ കാണണം ഞങ്ങളുടെ മരണം…

ആമി പ്ലീസ് നീ ഒന്നും ചെയ്യരുത്… ഒരു പ്രാവശ്യത്തേക്ക് എന്നോട് ക്ഷെമിച്ചൂടേ…

പറ്റില്ലാ എനിക്ക് കണ്ണേട്ടനോട് ക്ഷെമിക്കാൻ പറ്റില്ലാ… നിങ്ങൾ ഒരു മനുഷ്യനാണോ… സ്വാന്തം ഭാര്യ ഉള്ളപ്പോൾ അന്യസ്ത്രിയുമായി ബന്ധം പുലരാൻ നിങ്ങൾക്ക് നാണമില്ലേ…

എന്താടോ മനുഷ്യാ നിങ്ങളുടെ നാവ് ഇറങ്ങി പോയോ… പറയടോ ഞാൻ ചോദിച്ചതിന്റെ മറുപടി…

ആമി പ്ലീസ്…

എന്തിനാണ്ടോ നിങ്ങളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നേ… നിങ്ങൾ കരയണം ജീവിതകാലമുഴവൻ നിങ്ങൾ കരഞ്ഞ് ജീവിക്കണം…

എനിക്ക് വേണമെങ്കിൽ ഒറ്റക്ക് മരിക്കാമായിരുന്നു പക്ഷെ ഞാൻ അത് ചെയുന്നില്ലാ… കാരണം നിങ്ങളുടെ അടുത്ത് എന്റെ മോളെ ആക്കി പോകാൻ എനിക്ക് താല്പര്യം ഇല്ലാ… ചെലപ്പോ നാളെ നിങ്ങൾ അവളെയും നശിപ്പിച്ചാല്ലോ…

ആമി…

അങ്ങനെ ഇനി വിളിച്ചു പോകരുത്… കഴിഞ്ഞു അങ്ങനെ വിളിക്കാനുള്ള നിങ്ങളുടെ അവകാശം…

എന്നാലും നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു എന്നെ ചതിക്കാൻ… നിങ്ങളെ സ്നേഹിച്ചു പോയത് ആണോ ഞാൻ ചെയ്ത തെറ്റ് ,അതോ നിങ്ങൾ മാത്രമാണ് എന്റെ ലോകം എന്ന് കരുതിയതാ…

സ്വാന്തം ഭാര്യയ്ക്ക് തരാൻ പറ്റാത്തത് എന്താ അവൾ നിങ്ങൾക്ക് തന്നത്…

കാമം ആണ് നിങ്ങൾക്ക് വലുത് എങ്കിൽ അത് നിങ്ങൾക്ക് എന്നെ ചെയാമായിരുന്നില്ലേ …

ആമി പ്ലീസ് നീ ആ വാതിൽ തുറക്ക് നമ്മുക്ക് സംസാരിക്കാം…

എനിക്കിനി നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ലാ…

ഈ ലോകത്ത് ഇതൊന്നും പുത്തരിയല്ല എന്ന് അറിയാം…

ഭർത്താവ് ഉള്ളപ്പോൾ ഭാര്യ വേറൊരു പുരുഷനുമായി ബന്ധം കൊണ്ട് നടക്കുന്നതും , അതെ പോലെ തന്നെ ഭാര്യ ഉള്ളപ്പോൾ ഭർത്താവ് അന്യ സ്ത്രീയുമായി ബന്ധം കൊണ്ട് നടക്കുന്നതും പൊതുവെ കണ്ട് പോകുന്ന കാര്യങ്ങൾ ആണ്…

പക്ഷെ എനിക്ക് ഇത് പൊറുക്കാൻ പറ്റില്ലാ…

നിങ്ങൾ കാണണം ഞങ്ങളുടെ മരണം… അതിന് വേണ്ടിയാണ് ജനല അടക്കാതെ ഇട്ടിരിക്കുന്നത്…

നിങ്ങൾ നീറി നീറി മരിക്കണം….

ആമി ഒന്നും ചെയ്യരുത്… ഞാൻ ചെയ്തത് വലിയൊരു തെറ്റ് ആണ്….

നീ എനിക്ക് മാപ്പ് തരണ്ടാ … നീ മരിക്കരുത്… നമ്മുടെ കുഞ്ഞിനെ ഒന്നും ചെയ്യരുത്..

നമ്മുടെ കുഞ്ഞോ… അവൾ എന്റെ മാത്രം മോൾ ആണ്… എനിക്ക് കൊണ്ട് പോകണം അവളെയും… ഞാനും അവളും പോവുകയാ…

അച്ഛാ…

പൊന്നുമോളെ…

മിണ്ടാതെ നിൽക്കടി അവിടെ… നിനക്ക് അച്ഛൻ ഇല്ലാ നിനക്ക് സ്വാന്തം എന്ന് പറയാൻ അമ്മ മാത്രമേയുള്ളു….

മോളേ അമ്മയ്ക്കും മോൾക്കും കൂടി ഒരു യാത്ര പോകാം…

ആമി നീ കുഞ്ഞിനെ ഒന്നും ചെയ്യരുത്…

ആമി…

കാമം മൂത്ത് പലരും പലതും ചെയുമ്പോൾ ഒന്ന് ഓർക്കുന്നില്ല… നിങ്ങളെ മാത്രം വിശ്വസിച്ച്, നിങ്ങളെ മാത്രം സ്നേഹിച്ച് ജീവിക്കുന്നവർ ഉണ്ടെന്ന്…

ചിന്തിക്കുന്ന ഒരു തലമുറ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…

ആമിക്കും കുഞ്ഞിനും പറ്റിയത് പോലെ ഇനി ഒരു ഭാര്യയ്ക്കും സംഭവിക്കാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം…

കല്യാണം കഴിക്കാൻ പോകുന്നവരോടും , കല്യാണം കഴിഞ്ഞവരോടും ഒന്നേ പറയാനുള്ളു

നിങ്ങൾ നിങ്ങളുടെ പങ്കാളിയെ സ്നേഹിക്കുക…

ആ സ്നേഹം മറ്റൊരാൾക്ക് നൽകരുത്….

നാളെ നമ്മൾ ചെയ്യുന്നതൊക്കെ നമ്മുടെ മക്കൾ ചെയ്തുകൂടായ്‌കയില്ലാ…

ചിന്തിക്കുക….

ശുഭം…

ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: ദേവൻ

Leave a Reply

Your email address will not be published. Required fields are marked *