ഏട്ടൻ എന്നെ ആ നെഞ്ചിലേക്ക് വലിച്ചിട്ടു ന്റെ നെറ്റിയിൽ ഏട്ടന്റെ ചുണ്ടമർത്തി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അശ്വതി അച്ചു

രാത്രി പണിയെല്ലാം കഴിഞ്ഞു റൂമിലേക്ക്‌ കയറി ചെന്നപ്പോ കണ്ടത് ഫോണിൽ തോണ്ടി എന്തോ കണ്ടു ചിരിച്ചു കൊണ്ടിരിക്കുന്ന കണ്ണേട്ടനെയാണ്‌.. ഫബിയിൽ ഏതെങ്കിലും പോസ്റ്റ്‌ കണ്ടിട്ടായിരിക്കുമെന്ന് കരുതി ഞാൻ അത് അധികം മൈൻഡ് ചെയ്യാതെ കുളിക്കാനായി പോയി.. എന്നാ ന്റെ കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോഴും ഏട്ടൻ ഫോണിൽ തന്നെ ആയിരുന്നു.. എന്നാപ്പിന്നെ അതിനുള്ളിൽ ചിരിക്കാൻ മാത്രം എന്താണെന്നു അറിയണ്ടേ..

അതുകൊണ്ട് തലയിൽ ചുറ്റി വെച്ചിരിക്കുന്ന തുവർത്ത് അഴിച്ചു കൊണ്ട് ഞാൻ ഏട്ടന്റെ അടുത്തേക്ക് നടന്നു..

” എന്താ കണ്ണേട്ടാ ഫോണിൽ ? ഞാൻ കുളിക്കാൻ പോകുന്നതിനു മുന്നേ ഏട്ടൻ ചിരിക്കാൻ തുടങ്ങിയതാണല്ലോ.. എന്നതാ കാര്യം..? ”

അപ്പൊ കണ്ണേട്ടൻ ഫോണിൽ നിന്നും മുഖമുയർത്തി എന്നെയൊന്നു നോക്കി.. എന്നിട്ട് വീണ്ടും ചിരിച്ചു…ഫോൺ അവിടെ വെച്ചു പതിയെ എന്റടുത്തെക്ക് വന്നു ന്റെ കയ്യിലുള്ള ടവൽ ഏട്ടൻ വാങ്ങി ന്റെ തല തുവർത്തി തന്നു… ഇത് പതിവുള്ളതാട്ടോ.. ഞാൻ തോർത്തിയാൽ മര്യാദക്ക് വെള്ളം പോവില്ലേന്ന് പറഞ്ഞു ഏട്ടൻ തന്നെ അത് ചെയ്തു തരും… അത് എനിക്കും ഇഷ്ടമുള്ള ഒരു കാര്യമാ.. ആ സമയം ഞാൻ ഏട്ടന്റെ മോളായി മാറും…

തല തോർത്തി ടവൽ അവിടെ ഇട്ടു കണ്ണേട്ടൻ പുറകിൽ കൂടി വന്നു ന്റെ വയറിൽ ചുറ്റി പിടിച്ചു കൊണ്ട് എന്നെ ഏട്ടനിലേക്ക് ചേർത്ത് നിർത്തി.. എന്നിട്ട് ന്റെ ചെവിയുടെ അടുത്തേക്ക് വന്നു ചോദിച്ചു..

” അതെ…… ഞാൻ ഒരു കാര്യം പറഞ്ഞാൽ ന്റെ അച്ചൂട്ടി ഏട്ടനെ തല്ലോ..? ”

ചോദ്യം കേട്ടു ഞാൻ ഏട്ടനെ ഒന്നു ഇടംകണ്ണിട്ട് നോക്കി..

” അങ്ങനെയുള്ള കാര്യം ആണെങ്കിൽ ഉറപ്പായും ഞാൻ തല്ലും… ”

” അയ്യോ… എന്നാ ഞാൻ പറയുന്നില്ല.. അങ്ങനെയിപ്പോ കെട്ടിയോളുടെ കയ്യീന്ന് തല്ലു വാങ്ങുന്നവനാണെന്ന് കേൾക്കാൻ എനിക്കിപ്പോ ആഗ്രഹമില്ല…”

” ദേ….. ചെക്കാ… മര്യാദക്ക് കാര്യം എന്താണെന്നു പറഞ്ഞോ.. ഇല്ലേൽ ഇന്ന് പുറത്തു കിടക്കേണ്ടി വരും… എന്നതാ ഇന്നും ആരെങ്കിലും വന്നോ പ്രൊപോസലും കൊണ്ട്.?”

” പ്രൊപോസൽ….. ആഹാ… ആണെന്നും പറയാം ഇല്ലെന്നും പറയാം.. പക്ഷെ , ഇത് ഇത്തിരി സീരിയസ് ആണ്…. കാര്യം വേറൊന്നുമല്ല…അന്ന് ഒരു ദിവസം ഞാൻ നിന്നോട് ഒരു രാഖിയെ കുറിച്ച് പറഞ്ഞിരുന്നില്ലേ..? ”

” ഏത് രാഖി ? ഏട്ടന്റെ ഫബിയിൽ ഉള്ള ഫ്രണ്ടൊ..? അവൾക്കു ഇപ്പൊ ന്താ പ്രശ്നം ? ”

” ആഹാ… അത് തന്നെ… അവൾക്കിപ്പോ ചെറിയൊരു പ്രശ്നം… പുള്ളിക്കാരി ന്റെ അക്കൗണ്ടിൽ കയറി ന്റെ അതിലുള്ള ഫോട്ടോസൊക്കെ എടുത്തു അവളുടെ വാട്സ്ആപ്പിൽ പ്രൊഫൈൽ ആക്കി വെച്ചിരിക്കുകയാ…”

” എന്നതാ….? അവളെന്തിനാ ഏട്ടന്റെ ഫോട്ടോ പ്രൊഫൈൽ പിക് ആക്കി വെക്കുന്നത്.. അല്ല ഇത് ഏട്ടൻ എങ്ങനെയാ അറിഞ്ഞത്..? ”

” അത്…. അതുണ്ടല്ലോ… പിന്നെ… അവൾ എനിക്കിപ്പോ മെസ്സേജ് അയച്ചിരുന്നു.. അങ്ങനെ അറിഞ്ഞതാ… ”

ഏട്ടൻ പറഞ്ഞത് കേട്ടതും ഞാൻ തിരിയാൻ നോക്കിയപ്പോൾ ഒന്നുകൂടി എന്നെ മുറുക്കി പിടിച്ചു.. അപ്പോഴാ നിക്ക് മനസിലായത് ഈ ചെക്കൻ റൊമാൻസ് ചെയ്യാൻ വിളിച്ചതല്ല എന്റെ കയ്യീന്ന് അടി വാങ്ങിക്കാതെ ഇരിക്കാൻ വേണ്ടി എന്നെ നേരത്തെ ലോക്ക് ചെയ്തതാണെന്ന്.. ഞാൻ തല ചെരിച്ചു കൊണ്ട് കടുപ്പിച്ചു ഏട്ടനെ ഒന്ന് നോക്കി.. അന്നേരം എന്നെ ഒന്നും കൂടി ചേർത്ത് പിടിച്ചു ന്റെ കവിളിൽ ഒരു മുത്തവും തന്നു ചെവിയിൽ പറഞ്ഞു..

” എനിക്കറിയാം…. ഇത് പറഞ്ഞാൽ നീ എന്നെ തല്ലുമെന്ന്.. അതുകൊണ്ടാ നേരത്തെ ലോക്ക് ചെയ്തത്.. സോറി മുത്തേ… ഇനി ഏട്ടൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കെട്ടോ.. അവൾ അങ്ങനെ ചെയ്തുന്ന് പറഞ്ഞപ്പോൾ തന്നെ ഏട്ടൻ പറഞ്ഞു എത്രയും പെട്ടന്ന് അത് മാറ്റി ഇടണമെന്ന്.. ആദ്യമൊന്നും അവൾ സമ്മതിച്ചില്ലേങ്കിലും ഏട്ടൻ ദേഷ്യപ്പെട്ടു പറഞ്ഞപ്പോൾ അവൾ മാറ്റിയെന്നും പറഞ്ഞു എനിക്ക് മെസ്സേജ് അയച്ചിരുന്നു.. ആ നിമിഷം തന്നെ ഞാൻ അവളെ ബ്ലോക്ക്‌ ചെയ്തു.. ”

” ഏട്ടൻ വിട്ടേ… എനിക്ക് ഉറങ്ങണം.. ”

” അയ്യേ… അപ്പോഴേക്കും ന്റെ പെണ്ണ് പിണങ്ങിയോ..? ”

എന്നു ചോദിച്ചു ഏട്ടൻ എന്നെ തിരിച്ചു നിർത്തി.. എന്നിട്ട് ന്റെ മുഖം ആ കൈക്കുമ്പിളിൽ എടുത്തു ഏട്ടന്റെ നേർക്ക് പിടിച്ചു..

” എന്താടാ അച്ചുവേ…? ഏട്ടൻ പറഞ്ഞില്ലേ ഞാൻ അവളെ ബ്ലോക്ക്‌ ചെയ്തുന്ന്.. പിന്നെ ന്താ ? ”

” ഏട്ടന്റെ ഫോട്ടോ പ്രൊഫൈൽ പിക് ആക്കി വെച്ചത് മാറ്റിയെന്നു ഏട്ടനെന്താ ഇത്ര ഉറപ്പ്.. ഏട്ടൻ അത് കാണുന്നോന്നുമില്ലല്ലോ..? ”

” ന്റെ അച്ചുവേ… അതൊക്കെ ശരി തന്നെയാ.. എന്നാലും അതൊരു ഫോട്ടോ അല്ലെ.. ഇത്രക്കൊക്കെ സീരിയസ് ആക്കി എടുക്കാൻ ഉണ്ടോ ഇത്.. ഞാൻ അന്നേരം തന്നെ അവളെ ബ്ലോക്ക്‌ ചെയ്തില്ലേ..? ”

ഞാൻ ഏട്ടനെ കെട്ടിപിടിച്ചു ആ നെഞ്ചോട് ചേർന്ന് നിന്നു..

” കണ്ണേട്ടാ… ഏട്ടന്റെ ഒരു ഫോട്ടോ അല്ല മറ്റു എന്താണെങ്കിൽ പോലും മറ്റൊരാൾ സ്വന്തമാക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല.. ഏട്ടൻ എനിക്ക് മാത്രം സ്വന്തമായി ഉള്ളതാ… ”

” ഏഹ്… അപ്പൊ ന്റെ അമ്മയും പെങ്ങളുമൊക്കെയോ..? ”

” അവരെ പോലെയാണോ ഏട്ടാ ഇങ്ങനെയുള്ള പെണ്ണുങ്ങൾ..? എന്തിനാ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളുടെ ഫോട്ടോയൊക്കെ പ്രൊഫൈൽ പിക് ആക്കുന്നത്… അവളുടെ വീട്ടിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേന്നാവോ.. എന്തായാലും ഏട്ടൻ അവളെ ബ്ലോക്ക്‌ ചെയ്തത് നന്നായി… ഇല്ലേൽ ന്റെ അടുത്ത് നിന്നും അവള് കൊടുങ്ങല്ലൂർ പാട്ട് നല്ലപോലെ കെട്ടേനെ.. ”

” ആഹാ… ന്റെ പെണ്ണിന് അതൊക്കെ അറിയാമോ…? ”

” എന്തെ…. ന്റെ ചെക്കന് അത് കേൾക്കാൻ ആഗ്രഹമുണ്ടോ…? ”

” അയ്യോ…. വേണ്ടായേ… ഞാൻ ചുമ്മാ പറഞ്ഞതാ… വാ നമുക്ക് ഉറങ്ങാൻ നോക്കാം… ”

” മ്മ്…. ശെരി…. ഇനി എങ്ങാനും ഇതുപോലെ ആരെങ്കിലും ചെയ്തുന്ന് പറഞ്ഞു ന്റടുത്തു വരാൻ നിന്നാൽ ഉണ്ടല്ലോ.. കലിപ്പനാണെന്ന് നോക്കൂല്ല.. ശരിക്കും ഭദ്രകാളിയാവും ഞാൻ.. ”

” അങ്ങനെ ഭദ്രകാളി ആയാലും അതെങ്ങനെ മാറ്റണമെന്ന് നിന്റെ കണ്ണേട്ടന് അറിയാട്ടോ.. ”

എന്ന് പറഞ്ഞു ഏട്ടൻ എന്നെ ആ നെഞ്ചിലേക്ക് വലിച്ചിട്ടു ന്റെ നെറ്റിയിൽ ഏട്ടന്റെ ചുണ്ടമർത്തി…

ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അശ്വതി അച്ചു

Leave a Reply

Your email address will not be published. Required fields are marked *