പ്രണയം എപ്പഴാ എങ്ങനെയാ ആരോടാ തോന്നുക എന്നത് പറയാൻ കഴിയില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Anu Anand

പെണ്ണുക്കാണൽ തുടങ്ങിയിട്ട് എറെക്കാലമായി ഒന്നും ശരിയാകുന്നില്ല, താൽപര്യമിലെങ്കിലും, അമ്മയ്ക്കും, നാട്ടുക്കാർക്കും വേണ്ടിയാണ് ഈ പ്രഹസനത്തിന് നിൽക്കുന്നത്, കൂലി പണിയെടുക്കുന്നവർക്കൊന്നും കല്ല്യാണം ശരിയാകില്ല എന്നു പറഞ്ഞാൽ അമ്മ കേൾക്കില്ല, കൂട്ടുക്കാര് തന്നെ എത്ര ആളാ ശരിയാകാതെ നിൽക്കുന്നേ,,

വെറുതെ എല്ലാ ആഴ്ച്ചയും ചായ കുടിക്കാനായി പോകണം ഒരു വഴിപാട് പോലെ,

നമ്മടെ ചുറ്റുപാട് അറിയുന്ന ഒരു കുട്ടി മതി എന്നു വച്ചാൽ എവിടന്ന്,,

ചെറുപ്പത്തിലെ അച്ഛൻ മരിച്ചു, അച്ഛൻ എന്തു ജോലിയ്ക്കാണ് പോയിരുന്നത് എന്നുകൂടി അറിയില്ല, കടം മൂലമാണെന്ന് അമ്മ പറഞ്ഞറിഞ്ഞിട്ടുണ്ട്,, അച്ഛൻ മരിയ്ക്കുമ്പോൾ ഞാൻ കരഞ്ഞിരുന്നോ എന്നറിയില്ല, ചുറ്റും ആൾക്കൂട്ടം വെള്ളമുണ്ടിൽ പുതപ്പിച്ചൊരു ശരീരം, ആരൊക്കെയോ എന്നെ ക്രിയകൾ ചെയ്യിക്കുന്നു,, അമ്മയുടെ തേങ്ങലും,, വീട്ടുക്കാരുടെ കുറ്റപെടുത്തലും, അന്നേ പറഞ്ഞതാ ഈ എരണം കെട്ടവൻ്റെ കൂടെ ഇറങ്ങി പോകണ്ടാ എന്ന്,, കേട്ടില്ലല്ലോ ഇപ്പോ കണ്ടില്ലെ,,

അച്ഛൻ ഞങ്ങളെ നന്നായി തന്നെയാണ് നോക്കിയിരുന്നത് വൈകീട്ട് വരുമ്പോൾ പലഹാരങ്ങളും, ഉടുപ്പും, അമ്മ ഒന്നു കരഞ്ഞു പോലും കണ്ടിട്ടില്ല, ആ സന്തോഷങ്ങൾക്കൊന്നും ദീർഘായുസ്സ് കൊടുക്കാതെ വിധിയെഴുതി ദൈവം,,

അച്ഛൻ എനിക്കായി ബാക്കി വച്ചത്, അമ്മയെയും, രണ്ട് അനുജത്തിമാരെയും കുറച്ചു കടങ്ങളും,,

കടം വാങ്ങിച്ചവർ വീട്ടിൽ വന്ന് പുലഭ്യം പറച്ചിലും, അശ്ലീല ചുവയുള്ള വർത്തമാനങ്ങളും കൂടി കൂടി വന്നു,

അമ്മ ഈ വീടും സ്ത്ഥലവും വിറ്റിട്ട് എങ്ങടെങ്കിലും പോയാലോ എന്നു വരെ ചിന്തിച്ചു,,

ആകെയുള്ളത് ഇരുപതു സെൻ്റ് വീടും പുരയിടവും ഇത് വിൽക്കാനാണെങ്കിൽ അച്ഛനെന്നെ ചെയ്തെർന്നു, ഇതുവിറ്റിട്ട് ഈ കുഞ്ഞി പിള്ളെരുമായി എങ്ങോട്ട് പോകും,,

അമ്മ പണിയ്ക്ക് പോയിട്ടാണ് ആദ്യമൊക്കെ എല്ലാവരെയും നോക്കിയിരുന്നത്, അമ്മ ഒറ്റയ്ക്കിങ്ങനെ കഷ്ട്ടപെടുന്നത് കാണുമ്പോൾ ഉള്ളിൽ സങ്കടങ്ങളുടെ പെരുമഴയാണ്, നാല് വയറിനുള്ളത് തികയില്ല എന്നിട്ടല്ലെ കടങ്ങൾ വിട്ടുന്നത്,

ഞാനിനി സ്കൂളിൽ പോകുന്നില്ലമ്മേ,, സാഹചര്യം വളരെ മോശമായിരുന്നതുകൊണ്ട് അമ്മയ്ക്ക് എതിർത്തൊന്നും പറയാൻ കഴിഞ്ഞില്ല, പത്തിൽ വച്ച് പഠിത്തം നിർത്തി, പഠിക്കാൻ മോശക്കാരയതുകൊണ്ടല്ല,, വിശപ്പും, കടങ്ങളും,, അന്നു കൂലി പണിക്കിറങ്ങിയതാണ്, അറിയാവുന്ന പോലെ എല്ലാ പണിയ്ക്കും പോയി, അടുത്തുള്ള ചേട്ടന്മാരുടെ ഒപ്പം ഹെൽപ്പറായി, മേസ്തിരിയായി, ഒരു പണിക്കാരനായി,, അമ്മയും, ആദ്യമൊക്കെ അടുത്തുള്ള മനയ്ക്കലെ വീട്ടിൽ പണിയ്ക്ക് പോകുമായിരിന്നു, ഇപ്പോ പിന്നെ രണ്ട് പശുക്കളും, ഒരു കിടാവുമുണ്ട്. അമ്മയും, അനിയത്തിയും കൂടിയാണ് അവറ്റകളെ നോക്കുന്നത്,

അങ്ങനെ കൂലിപണിയ്ക്ക് പോയിട്ടാണെങ്കിലും, അച്ഛൻ്റെ കടങ്ങൾ എല്ലാം വീട്ടി,, കുറച്ചുകാലം കഴിഞ്ഞപ്പഴാണ് അറിഞ്ഞത് അച്ഛൻ്റെ കൂട്ടുകാരന്മാർ കച്ചവടത്തിൽ ചതിച്ചിട്ടാണ് ഇത്രയും കടം വന്നത് എന്ന്,,

മനുഷ്യൻ അങ്ങനെയാണ് സ്വാർത്ഥനാണ് മറ്റുള്ളവരുടെ കാര്യത്തെക്കാൾ വലുത് സ്വന്തം കാര്യം തന്നെയാണ്,,

കുറെയെറെ കഷ്ട്ടപെടെണ്ടി വന്നു , വളർന്നു വരാൻ, എങ്കിലും, ഇപ്പോ ഓടിട്ടതാണെങ്കിലും ഒരു വീടുണ്ട്, കുഴപ്പമില്ലാത്ത ചുറ്റുപാടായി,,

ഒരു പെങ്ങളെ കെട്ടിച്ചു വിട്ടു, രണ്ടാമ്മത്തെവള് ഡിഗ്രി ഒന്നാം വർഷംചേർന്നിട്ടെള്ളു,

അമ്മയ്ക്കെന്നും പരാതിയാണ് വയസ്സായി, എനിക്കെന്തെങ്കിലും സംഭവിച്ചാൽ മോനെ നോക്കാനാളില്ല,

അമ്മയുടെ സമ്മാധാനത്തിന് വേണ്ടിയാണ് ഈ പോക്ക് തന്നെ,,

പോകുമ്പോൾ തന്നെ അറിയാം ഇന്നത്തെ കാലത്തെ കുട്ടികൾക്ക് കൂലി പണിക്കാരെയൊന്നും ഇഷ്ട്ടമാകില്ല എന്ന്,, പിന്നെ ഒരു നേരം പോക്കല്ലെ,

അടുത്ത ഒരു കൂട്ടുക്കാരനും, ബ്രോക്കറും കൂടി ഓട്ടോയിൽ പെണ്ണിൻ്റെ വീട്ടിലെയ്ക്ക് പുറപ്പെട്ടു,

പെണ്ണുകാണൽ തകൃതിയായി തന്നെ നടന്നു, പെണ്ണിന്നെ കാണാൻ കുഴപ്പമില്ല ഒരു ചന്തമൊക്കെ ഉണ്ട് പെണ്ണിൻ്റെ അച്ഛനൊന്നും എതിർപ്പില്ല പക്ഷെ മാമന്മാരും, അമ്മായിമാരും കൂലി പണി എന്ന് പറഞ്ഞപ്പോൾ നെറ്റിയൊക്കെ ചുളിച്ചു, അവരില്ലാതെ ഒന്നും നടക്കുകയുമില്ല,,

പെണ്ണിന് ഒന്ന് സംസാരിക്കണം എന്നു പറഞ്ഞപ്പോൾ, ചങ്കിനെ അവിടെയിരുത്തി അപ്പുറത്തെ വരാന്തയിൽ പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന അവളുടെ അടുത്തേയ്ക്ക് ഞാൻ ചെന്നു,

അവളുടെ കൂട്ടിന് വന്നിരിക്കുന്ന അയൽവക്കത്തെ കൂട്ടുക്കാരികളുടെ ചിരി അപ്പുറത്ത് നിന്നും കേട്ടു,

ചേട്ടൻ്റെ പേരെന്താ ? അവൾ തന്നെ തുടങ്ങി വച്ചു,,

എൻ്റെ പേരു പറഞ്ഞു,

എന്താ ജോലി,?

ഞാൻ കൽപടവും, മറ്റുമൊക്കെയാണ്, ഒരു ഓട്ടോ ഉണ്ട് വൈകീട്ട് കവലയിൽ ഓടും,, ജീവിക്കാനുള്ള വകയൊക്കെ ഉണ്ട്,,

ചേട്ടൻ എത്ര വരെ പഠിച്ചു, ?

ഞാൻ പത്തുവരെയേ പോയിട്ടൊള്ളു സാഹചര്യങ്ങൾ കാരണം പഠിയ്ക്കാനൊന്നും പറ്റിയില്ല,

ചേട്ടൻ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത്, ഇതു നടക്കില്ല, ഞാൻ ഉദ്ധേശിച്ചിരുന്നത് ഇതൊന്നുമല്ല,, എനിക്കൊരു ഡിഗ്രി ഉണ്ട് അടുത്തത് പിജിക്ക് ചേരാനിരിക്കുവാണ് പിന്നെ പ്രായം കൊണ്ട് ഒത്തിരി മാറ്റമുണ്ട്, ഒരു കൂലി പണിക്കാരൻ്റെ ഭാര്യയായി ജീവിതം തള്ളിനീക്കാൻ എനിയ്ക്ക് വയ്യ,

ഇതൊന്നും നടക്കില്ല എന്നറിഞ്ഞിട്ടു തന്നെയാ വന്നത് പക്ഷെ ഈ മറുപടി ഒരിക്കലും പ്രതീക്ഷിച്ചില്ല,

അതൊന്നും കുഴപ്പമില്ലടോ,, തനിയ്ക്ക് എന്നെക്കാളും നല്ലൊരു ആളെ കിട്ടും,

ഒന്ന് ചോദിച്ചോട്ടെ,,? ഉം അവൾ മുഖത്തോട്ട് നോക്കി,

താൻ ഈ പ്രായം വരയ്ക്കും ഈ കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ,,???

ഏ എന്തു ചെയ്യാൻ,,,

ഞാൻ ചെയ്തിട്ടുണ്ട് എൻ്റെ സ്വപ്നങ്ങളെ, കൗമാരത്തെ ത്യാഗം ചെയ്തിട്ടുണ്ട്, അതൊന്നും കുട്ടിക്ക് പറഞ്ഞാൽ മനസ്സിലാവില്ല, അപ്പോ ശരി,,

അപ്പോഴുള്ള അവളുടെ മുഖഭാവം പോലും നോക്കാൻ നിൽകാതെ അല്ലെങ്കിലെന്തിനാ ഇവളോടി തൊക്കെ പറയുന്നെ എന്ന് മനസ്സിലോർത്തു തിരിഞ്ഞു നടന്നു ഞാൻ,,,,

ഒരാഴ്ച്ചകഴിഞ്ഞു കാണും കവലയിൽ പബ്ജി കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഓട്ടം വന്നു, ഒരമ്മയും മോളും, പച്ചക്കറിയും സാധനങ്ങളും ഉണ്ട് രണ്ട് കൈയ്യിലും,

എങ്ങോട്ടാ,?

മാട്ടുമന്ത,,,

ഏ കഴിഞ്ഞാഴ്ച പെണ്ണുകാണാൻ പോയ സ്ഥലമാണല്ലോ,,

സ്ത്ഥലമെത്തി, അമ്മയ്ക്ക് നല്ല ക്ഷീണമുണ്ടെന്നു തോന്നുണു സാധനങ്ങൾ ഞാൻ കൊണ്ടു വരാം, കൂടെയുള്ള കുട്ടിയെ ശ്രദ്ധിക്കാതെ ഞാൻ വണ്ടിയിലുള്ള സാധനങ്ങളുമായി മുന്നെ നടന്നു വേണ്ടായിരുന്നു മോന്നെ

അതൊന്നും സാരമില്ലന്നെ. ഒരു സഹായമല്ലെ,

കുറച്ചു ഉള്ളിലേയ്ക്കായിട്ടാണ് വീട്, ഓടിട്ട ചെറിയൊരു വീട് ഗ്രാമപ്രദേശമായതുകൊണ്ട് നല്ല മുളകൊണ്ടാണ് വേലി ഉണ്ടാക്കി നാലു ഭാഗത്തും വൃത്തിയായി കെട്ടിയിട്ടുണ്ട്, മുറ്റം ചാണകം മെഴുകി കോലമിട്ടിട്ടുണ്ട്, അല്ലെങ്കിലും പാലക്കാടൻ ഭാഗത്ത് ഇതു പതിവാണ്, നമ്മടെ വീട്ടിലും വിശേഷ ദിവസങ്ങളിൽ കോലം ഇടാറുണ്ടല്ലോ അല്ലാത്തപ്പോ ഭയങ്കര മടിച്ചിയാ അനിയത്തിക്കുട്ടി,,

എത്രയാ മോനെ,?

മുപ്പത് രൂപ,

പൈസയും വാങ്ങി തിരിച്ചു പെണു കാണാൻ പോയ വീടിൻ്റെ വഴിയെതന്നെ പോന്നത്, ഭാഗ്യം ആരും കാണാനില്ല,,

പിറ്റെ ദിവസവും ഇന്നലെ കണ്ട ആ കുട്ടി തന്നെ വന്നു വണ്ടിയിൽ കയറി, ഇന്നമ്മയില്ല, അപ്പോഴാണ് അവളെ ശ്രദ്ധിച്ചത് തന്നെ

ഇന്നെന്താ അമ്മയില്ലെ,?

ഇല്ല അമ്മ ഇന്നലെ ഡോക്ടറെ കാണിക്കാൻ വേണ്ടി വന്നതാണ്, പിന്നെ ഒന്നുച്ചു പോകാമെന്ന് വച്ച് എന്നെയും കാത്തു നിന്നതാണ്,

യോ അമ്മയ്ക്കെന്തു പറ്റി,?

ഏയ് ഒന്നുമില്ല ചെറിയൊരു പനി, ഞാൻ നിർബന്ധിച്ചതുകൊണ്ട്. വന്നതാണ് ഇല്ലെങ്കിൽ അതും വച്ചോണ്ടിരിക്കും,

ഉം, കുട്ടി എന്താ ചെയ്യുന്നെ,?

ഞാൻ അടുത്തുള്ള സൂപ്പർ മാർക്കറ്റിലാണ് ജോലി,,

ചേട്ടൻ കഴിഞ്ഞാഴ്ച്ച എൻ്റെ വീടിൻ്റെ അവിടെ പെണ്ണുകാണാൻ വന്നിരുന്നില്ലെ, ഞാനും ഉണ്ടാർന്നു അവിടെ, ഞങ്ങളൊന്നിച്ചു പഠിച്ചതാണ്,,

ഓ അതോ അത് കാര്യക്കണ്ട, അമ്മയുടെ നിർബന്ധം കൊണ്ട് പോയി നോക്കുന്നതാ,

അതെന്താ കല്ല്യാണത്തിന് താൽപര്യമില്ലെ,,?

അല്ല നമ്മളെ പോലെയുള്ളവർക്ക് എങ്ങനെ ശരിയാകാനാ, ജോലിയും, വിദ്യഭാസവുമൊക്കെ വലിയ പ്രശ്നമാണ്,,

സംസാരിക്കുന്നതിനിടയ്ക്ക് വീടെത്തി,,

ചായ കുടിച്ചു പോകാം

വേണ്ടാ പിന്നൊരിക്കലാകാം,,

ശരി,,,

രണ്ട് മൂന്ന് ദിവസം അവളെ കണ്ടില്ല, പണിയ്ക്ക് പോക്കും, ഓട്ടവും മറ്റുമായി ദിവസങ്ങൾ പോയി,,

ശനിയാഴ്ച്ച ദിവസം എൻ്റെ ഓട്ടോയിൽ വീണ്ടും കയറി, വീട്ടിലേയ്ക്കുള്ള സാധനങ്ങളെക്കെയുണ്ട് കൈയ്യിൽ,

ഇങ്ങനെ എന്നും വണ്ടി വിളിച്ച് വീട്ടിലെത്തിയാൽ ശമ്പളമൊക്കെ വണ്ടിയ്ക്ക് കൊടുക്കാനെ ഉണ്ടാകൂ ട്ടൊ,

എന്നുമൊന്നുമില്ല മാഷെ സാധനങ്ങൾ വാങ്ങുമ്പോൾ മാത്രം അല്ലെങ്കിൽ നടക്കാറ് തന്നെ പതിവ്, പിന്നെ നിങ്ങൾക്കും കൂടി ജീവിക്കണ്ടെ ഇതൊണ്ടുകിട്ടിയിട്ട് വേണ്ടെ,,

അല്ല എനിക്ക് വേറെ ജോലിയുണ്ട് ഇത് വൈകുന്നേരം ടൈം പോകാൻ,,

അതു കൊള്ളാലോ എന്താ ജോലി,

കൽപടവും, തേപ്പുമൊക്കെയാണ്,,

അതു ശരി അപ്പോ ഇതു ബോണസാണല്ലെ,,

സംസാരിച്ചു വീടെത്തിയതറിഞ്ഞില്ല,

വരൂ ചായ കുടിച്ചു പോകാം,

വേണ്ട പിന്നൊരിക്കൽ ആകട്ടെ,

അതു പറ്റില്ല, അങ്ങനെയാണെങ്കിൽ ഓട്ടോ കാശ് തരില്ല, അവളും നിർബന്ധം പിടിച്ചു,

ഓട്ടോ കാശ് മേടിച്ചിട്ടെ ഞാൻ പോകു,, വണ്ടി സൈഡാക്കി അവളുടെ പിന്നാലെ ചെന്നു ഞാൻ,

അമ്മേ ഒരു വിരുന്നുക്കാരനുണ്ട് കൂടെ ആരാന്ന് നോക്കിയെ,

അമ്മ ഉമ്മറത്തു തന്നെ നിൽക്കുന്നുണ്ടായിരിന്നു,

കേറി വാ മോന്നെ ഇരിക്ക്,

ചായ ഉണ്ടാക്കാൻ അവൾ അടുക്കളയിലേയ്ക്ക് പോയി,

മോനെ പറ്റി മോള് പറഞ്ഞു അപ്പുറത്ത വീട്ടിലെ പെണ്ണ് കാണാൻ വന്നതിനെ പറ്റിയൊക്കെ, അവരൊന്നിച്ചു പഠിച്ചതാ,

ഇവൾടെ അച്ഛൻ,?

അച്ഛൻ മ രിച്ചിട്ട് രണ്ട് കൊല്ലായി മോനെ, മൂപ്പര് ഉള്ളപ്പോൾ ഒരു വിഷമവും ഉണ്ടായില്ല, അറ്റാക്ക് ആയിരിന്നു, ഇപ്പോ ഇവളാണ് ഈ കുടുംബം മൊത്തം നോക്കുന്നേ ഇവളുടെതാഴെ ഒരാങ്കുട്ടിയാ മലമ്പുഴ I.Tലാ പഠിയ്ക്കുന്നെ, ഹോസ്റ്റലിൽ നിക്കുവാ, ആഴ്ച്ച കൂടുമ്പോ വരും,, ഇനി അവനാ ഏക പ്രതീഷ,, ഇവളെ ആരുടെങ്കിലും കൈപിടിച്ച് എൽപ്പിക്കണം,, ഒരു സങ്കടകടൽ പൊട്ടിയൊഴുകി,

അയ്യോ ഞാൻ വിഷമിക്കാൻ ചോദിച്ചതല്ലേ ട്ടോ,,

അമ്മ എപ്പഴും ഇങ്ങനെയാ, ഒരാളെയും വെറുതെ വിടില്ല, ചായയുമായി അവളെത്തി,

അമ്മ എന്തിനാ വരുന്നവരോടൊക്കെ സങ്കടം പറയുന്നെ ഇവിടെ ആരെലും പട്ടിണി കിടന്നിട്ടാണോ ജീവിക്കുന്നേ,? അമ്മ എപ്പഴും ഇങ്ങനെയാ അച്ഛൻ മ രിച്ചതിന് ശേഷം വല്ലാത്തൊരു പേടിയാണ് എങ്ങനെ ജീവിക്കുമെന്ന് വിച്ചാരിച്ച്,

അയ്യോ അതൊന്നും കുഴപ്പമില്ല, കടം മൂലം അച്ഛൻ ആ- ത്മ ഹത്യ ചെയ്തപ്പോൾഎൻ്റെ അമ്മയും ഇങ്ങനെ തന്നെയായിരുന്നു. ഒന്നുമാകാത്ത പ്രായത്തിൽ എന്നെയും,രണ്ട് പെൺകുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന അമ്മയുടെ നിസഹായമുഖം ഇപ്പഴും എൻ്റെ മനസ്സിലുണ്ട്,, അമ്മമാരുടെ നെഞ്ചിലെപ്പഴും തീയ്യാണ്,,, അന്നിറങ്ങയതാണ് കൂലി പണിയ്ക്ക്, അച്ഛനുണ്ടാക്കിയ കടങ്ങളും, അനിയത്തിമ്മാർക്കും വേണ്ടി,,, പലരുടെയും ജീവിതം അങ്ങനെയാണ് ഒരു കടങ്കഥയായ ജീവിതങ്ങൾ,,

എനിയ്ക്കെന്തോ വല്ലാത്തൊരു അടുപ്പം തോന്നി ആ കുടുംബത്തോട്,, ചായവേഗം കുടിച്ച് യാത്ര പറഞ്ഞിറങ്ങി ഞാൻ പിന്നെ കവലയിലൊന്നും പോയില്ല എന്തോ ഒരു വിഷമം മനസ്സിൽ കടന്നു കൂടിയതുപോലെ,,,

നേരെ വീട്ടിലേയ്ക്ക് പോയി,

വണ്ടി ഷെഡിൽ കയറ്റി ഇടുമ്പഴേയ്ക്കും അനിയത്തി ഓടി വന്നു,,

ഏട്ടാ ചെരിപ്പ് വാങ്ങി വരാന്ന് പറഞ്ഞിട്ടെവിടെ,? കുറെ ദിവസമായി പറഞ്ഞ് പറ്റിയ്ക്കുന്നു,,

നാളെ മ്മക്ക് ഒന്നിച്ചു പോയി എടുക്കാടി, നിനക്കിഷ്ട്ടപെട്ടത് എടുക്കാം, അമ്മ എവിടെ,?

അമ്മ അപ്പറത്ത്ണ്ട്,,, അമ്മേ,,,,, അമ്മേ ഏട്ടൻ വിളിക്കുന്നു,,,

എന്താ മോനെ,?

അടുക്കള പണിയിലായിരുന്ന അമ്മ വന്നു

അമ്മേ ഞാൻ ഇന്നോരു ഓട്ടം പോയി ഒരു കുട്ടിയുടെ വീട്ടിൽയ്ക്ക്, കഴിഞ്ഞാഴ്ച്ചപെണ്ണുകാണാൻ പോയില്ലെ ആ ഭാഗത്തേയ്ക്ക്, ആ കുട്ടിയുടെ കൂട്ടുക്കാരിയാണ്, പതിനഞ്ചു വർഷം മുന്നെ ഞാൻ നിന്ന അതേ അവസ്ത്ഥയിലാണ് അവൾ,, അമ്മയ്ക്ക് അച്ഛനോട് ദേഷ്യം തോന്നിയിട്ടുണ്ടോ എപ്പഴെങ്കിലും?

എൻ്റെ മോൻ വല്ലാത്തൊരു അവസ് സ്ഥയിലാണല്ലോ ഇന്ന് ഇങ്ങനൊന്നും കണ്ടിട്ടില്ലല്ലോ ഇതുവരെ,,,

ആ കുട്ടി എങ്ങനുണ്ട് ഏട്ട നോക്കിയാലോ,?

പോടി അവടന്ന് എപ്പഴും ഈ വിചാരം തന്നെയൊള്ളു, അമ്മ പറ,

എന്തിനാടാ ദേഷ്യം,, എല്ലാം വിധി, മൂപ്പരുണ്ടെങ്കിൽ നിനക്ക് ഇങ്ങനെ കഷ്ട്ടപെടെണ്ടി വരില്ലാർന്നു, ആ ഒരു വിഷമമ്മെ എനികൊള്ളു,,

അതിനെന്താ മ്മേ, മ്മള് നല്ല അടിപൊളിയായിട്ടല്ലെ ജീവിക്കണെ,, അല്ലെ ഏട്ടാ,?

അങ്ങനെ പറഞ്ഞു കൊടുക്കടി കാന്താരി,,

നീ പോയി കുളിച്ചിട്ട് വാ ഭക്ഷണം കഴിയ്ക്കാം,,,

കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നു,, കുറെ ഫോണിൽ കളിച്ചു ഉറക്കം വരുന്നില്ല അവളെ കുറിച്ചുള്ള ചിന്തകൾ കടന്നു വന്നു, കുടുംബം നോക്കാൻ ജോലിയ്ക്ക് പോകുന്ന പെണ്ണുങ്ങളും ഈ നാട്ടിലുണ്ടല്ലെ,,, കഴിഞ്ഞാഴ്ച്ചപെണ്ണു കണ്ട പിശാച്ചൊക്കെ എന്തു കണ്ടിട്ടാ അങ്ങനെ പറഞ്ഞത്, അവരുടെ വീട്ടിലും കൂലി പണിക്ക് പോകുന്നവരല്ലെ, അവളുടെ അച്ഛനും ഏട്ടനുമൊക്കെ,,, ഓരോന്ന് ഓർത്ത് കിടന്ന് എപ്പഴാ ഉറങ്ങിയതെന്നറിയില്ല,,,

പണിയ്ക്ക് പോകാനുള്ള കാരണം നേർത്തെ എണീറ്റു ദിന കൃത്യങ്ങൾ കഴിഞ്ഞിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു,പണി അടുത്തുതന്നെയായതിനാൽ ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ വീട്ടിൽ വരുകയാണ് പതിവ്,, വൈകീട്ട് ഓട്ടോയുമായി കവലയിൽ ഇറങ്ങിയെങ്കിലും അവളെ കണ്ടില്ല, എന്തിനാണ് അന്വേഷിക്കുന്നത് എന്നതിന് വ്യക്തമായ ഉത്തരമില്ല,, ആകെ രണ്ടു ദിവസത്തെ പരിചയമൊള്ളു,

രണ്ട് ദിവസം കഴിഞ്ഞും അവളെ കണ്ടില്ല, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ മനസ്സ് കിടന്ന് വെട്ടിതിളയ്ക്കുന്നു, ഒടുവിൽ അവൾ വർക്ക് ചെയ്യുന്ന സൂപ്പർ മാർക്കറ്റിൽ പോയി നോക്കാം എന്നു വച്ചു, KR സൂപ്പർ മാർക്കറ്റ് കവലയിലെ ഏറ്റവും വലിയ ഷോപ്പ് ആണ് ,പോയി നോക്കാം,,

കടയിൽ കയറി അവിടെയും ഇവിടെയും പരതി നടന്നു എവിടയും അവളെ കണ്ടില്ല, പല സാധനങ്ങളും തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ പിന്നിൽ നിന്നും ഒരു ശബ്ദം,,

എന്താ മാഷെ ഇവിടെ?

പെട്ടന്ന് ഞെട്ടി എന്നത് നേരാ. ഏയ് അമ്മ കുറച്ചു സാധനങ്ങൾ വാങ്ങാൻ പറഞ്ഞിരുന്നു അതു വാങ്ങിക്കാൻ, ചമ്മൽ അറിയിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു,

സാധനങ്ങൾ വാങ്ങാൻ വന്നപോലെ തോന്നുന്നില്ലല്ലോ, ആരെയോ അന്വേഷിച്ചു വന്നതു പോലെയുണ്ടല്ലോ, ഇവിടെ സെക്യുരിറ്റി ക്യാം ഒക്കെ ഉണ്ട് ട്ടാ,,

ശരിക്കും സാധനങ്ങൾ വാങ്ങാൻ തന്നെ വന്നതാ,,

ഉം ശരി, ശരി ഞാൻ തമാശയ്ക്ക് പറഞ്ഞതാ മാഷെ, എനിക്ക് സ്റ്റോക്ക് സെക്ഷനിലാവർക്ക് എന്നും എത്ര സ്റ്റോക്ക് ഉണ്ട് എന്നും സെയിലായതും നോക്കണം, ആളിലെങ്കിൽ ബില്ലിങ്ങിലും നിക്കണം, അത്ര മാത്രം, ശരി കാണാം,,,

ശരി,, കടയിൽ വന്നതല്ലെ എന്നു കരുതി രണ്ട് സാധനങ്ങളും വാങ്ങി പുറത്തിറങ്ങി,

വൈകീട്ട് എൻ്റെ വണ്ടി തിരഞ്ഞുപിടിച്ച് അവൾ വന്നു കയറി,

സാധനങ്ങളൊക്കെ വാങ്ങിയില്ലെ കയറിയ പാടെ അവൾ ചോദിച്ചു,

ഓ വാങ്ങിച്ചല്ലോ ഞാനൊരു ചെറുചിരിയോടെ പറഞ്ഞു,

നിങ്ങളുടെ മുബൈൽ നമ്പർ ഒന്നു തരോ, അമ്മ രാവിലെ അമ്പലത്തിൽ പോകണം എന്നു പറഞ്ഞിരിന്നു,,

എൻ്റെ നമ്പർ ഞാൻ പറഞ്ഞു കൊടുത്തു, 98,95,,,,,,,,,,,, വിളിച്ചാ മതി

വിളിക്കാം,,,

വീടെത്തി അവൾ ഓട്ടോ കൂലി നീട്ടി വേണ്ട അതവിടെ ഇരുന്നോട്ടെ, ഞാൻ പിന്നെ വാങ്ങിച്ചോളാം, പൈസ വാങ്ങാൻ നിൽക്കാതെ വേഗം വണ്ടി തിരിച്ചു വിട്ടു ഞാൻ,

വൈകീട്ട് കു ളികഴിഞ്ഞ് ഭക്ഷണമൊക്കെ കഴിച്ചു കിടന്നു മുബൈലെടുത്തു നോക്കുമ്പോൾ വാട്ട്സാപ്പിൽ ഒരു മെസേജ്,

മോശായിട്ടോ,

ആരാദിപ്പോ ഇത് പിള്ളേർ ആരെങ്കിലും കളിപ്പിക്കാൻ വിട്ടതാണോ,,

ഞാൻ തിരിച്ച് റിപ്ലെ കൊടുത്തു,

ആരാ, എന്താ സംഭവം,

രണ്ട് മിനിട്ട് കഴിഞ്ഞപ്പോൾ റിപ്ലെ വന്നു,

ഓട്ടോ വിളിച്ച ആളാണ് മാഷെ, പൈസ വാങ്ങിക്കാതിരുന്നത് മോശായി പോയി,,

ആ മനസ്സിലായി, എനിക്ക് നമ്പർ തന്നില്ലല്ലോ അതാമനസ്സിലാകാഞ്ഞത്, പിന്നെ അതൊന്നും കുഴപ്പമില്ല നീ ഒറ്റയ്ക്ക് ഇത്രയൊക്കെ ചെയ്യുമ്പോൾ ഇതൊരു ചെറിയ സഹായമായി കൂട്ടിയാ മതി,,

പിന്നീടുള്ള നാളുകളിൽ ഫോണുകളിലൂടെ ഞങ്ങൾ പരസ്പരമറിഞ്ഞു,,

തനിക്ക് പ്രണയമൊക്കെ ഉണ്ടോ, അല്ല കോളേജിലൊക്കെ പഠിച്ചതൊണ്ട് ചോതിച്ചതാട്ടോ, പെൺക്കുട്ടികളുടെ പിന്നാലെ കുറെ പേരുണ്ടാകുലോ സൈറ്റടിക്കാൻ,,

കോളെജിൽ പഠിയ്ക്കുമ്പോൾ ഉണ്ടായിരിന്നു, പിന്നീട് അച്ഛൻ മരിച്ച് ഞങ്ങളൊക്കെ ഒറ്റപെട്ടപ്പോ അവൻ വിട്ടേച്ചും പോയി,, നിങ്ങൾക്ക് വല്ലതും,,

ആകെ ശോകമാണല്ലോ,, എനിക്കൊരു അവസരം കിട്ടിയില്ല, ഞാനൊന്നു സ്വന്തം കാലിൽ നിൽക്കാൻ തന്നെ പത്തു വർഷം വേണ്ടി വന്നു, അങ്ങനെ തോന്നുമ്പഴേയ്ക്കും പ്രായം കൂടി,,

ഓ പ്രായത്തിലൊന്നും കാര്യമില്ലന്നെ, പ്രണയം എപ്പഴാ, എങ്ങനെയാ, ആരോടാ തോന്നുക എന്നത് പറയാൻ കഴിയില്ല,,,

അതും നേരാണ്

പിന്നെ ഒരു കാര്യം അനിയൻ ലീവിന് വന്നിട്ടുണ്ട് എല്ലാരും കൂടി അമ്പലത്തിലൊന്നു പോണം രാവിലെ വീട്ടിലേയ്ക്ക് ഒന്നു വരണം, അനിയനെയും പരിജയപെടാം,

ഓക്കെ ഞാൻ എത്തി കോളാം,

ശരി ഗുഡ് നൈറ്റ്,,,,

ഓക്കെ ശുഭരാത്രി,,,,

എന്തിന്നില്ലാത്ത സന്തോഷം തോന്നി,, അമ്മേ, അമ്മേ,,,,,,

എന്തട ഈ നേരത്ത് കിടന്നു കാറുന്നേ,?

അമ്മയും, അനിയത്തിയും, എന്താണാവോ എന്നു വിച്ചാരിച്ചു മുന്നിൽ വന്നു നിന്നു,

അമ്മേ നാളെ ഞായറാഴ്ചയായിട്ട് നമ്മുക്ക് അമ്പലത്തിൽ പോയാലോ, ഞാൻ പറയാറില്ലെ ആ കുട്ടി വരുന്നുണ്ട് അമ്മയ്ക്ക് കാണുകയും ചെയ്യാം,

ഓഹോ കാര്യങ്ങൾ അത്രയ്കൊക്കെ ആയി ലെ എന്താ ഏട്ടാ പറയാഞ്ഞെ, അനിയത്തി വന്നു ചെവി പിടിച്ചു തിരിച്ചു,,,

ഞാനൊന്നും പറഞ്ഞില്ലടി അമ്മയോട് ചോദിച്ചിട്ട് മതി എന്നു വച്ചിട്ടാ,,

ഞങ്ങൾക്കെപ്പഴെ സമ്മതമാണെട്ടാ ചേച്ചി വിളിച്ചേർന്നു വിളിച്ചറക്കി കൊണ്ടരാനാ പറഞ്ഞത്,

അപ്പഴേയ്ക്കും അവളുടെ കാതിലും എത്തിച്ചാ,, നിന്നെ,,

നിൻ്റെ ഇഷ്ട്ടം ഇതാണെങ്കിൽ ഞങ്ങളെന്തിനാടാ എതിരു നിൽക്കുന്നേ നിനക്കും കൂടി വേണ്ടി ജീവിയ്ക്കട ഇനി,, നാളെ പോവ്വാം,, പോയി കിടന്നുറങ്ങ്,,

ഏട്ടാ ഗുഡ് നൈറ്റ്,

പോടി കാന്താരി ഗുഡ് നൈറ്റ്,,

കിടന്നിട്ട് കുറെ ആലോചിച്ചു അവൾക്കും ഇഷ്ട്ടാകോ, ഇതുവരെ ഇതിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടു പോലുമില്ല,,

പതിവിലും നേരത്തെ എണീറ്റു,, അമ്മയെയും, അനിയത്തിയേയും കുന്നിൻ്റെ മുകളിലുള്ള നരസിംഹമൂർത്തി അമ്പലത്തിൽ എത്തിച്ചു,

പിന്നീട് അവളുടെ വീട്ടിലേയ്ക്ക് ചെന്നു, മൂന്നാളും പുറപ്പെട്ട് നിൽക്കുന്നാണ്ടായിരുന്നു, പതിവിലും സുന്ദരിയായി തോന്നി ഇന്ന്, സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പുവച്ച്,, ആ ദേവന്നെ തന്നെ വശീകരിക്കാനുള്ള പുറപ്പാടാണെന്നു തോന്നുന്നു,

ഇതാണ് അനിയൻകുട്ടൻ,

ഹലോ,,

ഹലോ പരസ്പ്പരം പരിജയപ്പെട്ടതിന് ശേഷം എല്ലാവരും വണ്ടിയിൽ കയറി,, അമ്പലത്തിറക്കി വണ്ടി ഒതുക്കിയിട്ടു വന്നു ഞാനും കേറാൻ തുടങ്ങിയപ്പോൾ അവൾ കളിയാക്കി ചോദിച്ചു

അമ്പലത്തിൽ എല്ലാം കേറും ലെ,,,

ഞാനൊന്നും മിണ്ടിയില്ല ചെറുതായൊന്നു ചിരിച്ചു,,

അകത്തുകയറി തൊഴുതു നിൽക്കുവായിരുന്നു അമ്മയും, അനിയത്തിയും,,

അവളുടെ തൊഴലും മറ്റും കഴിഞ്ഞപ്പോൾ അമ്മയെ വിളിച്ച് പരിജയപെടുത്തി കൊടുത്തു, അവൾ ആശ്ചര്യത്തോടെ എന്നെ ഒന്നു നോക്കി,, എല്ലാവരും പരസ്പ്പരം പരിജയപെടുകയും, സംസാരിച്ചിരിക്കുമ്പോൾ,

അവളെ ഞാൻ ഒന്നു വിളിച്ചു, ചെറിയൊരു ഭയം എനിക്കുണ്ടായിരുന്നു അവളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയില്ല ഉള്ള സൗഹ്യതം കൂടി പോകുമോ,,,? എന്തായാലും പറയുക തന്നെ,

എന്താ മാഷെ തനിച്ചു വരം ചോദിച്ചു വാങ്ങുകയാണോ,,?

ഞാൻ എനിക്കൊരു കാര്യം പറയാനുണ്ട്, ആ വരം തരേണ്ടത് താനാണ്,

എന്താ പറയുന്നേ,, ഞാനോ,,

ഞാൻ ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു,, ഈ ഒരു അവസ്ത്ഥ ഇതുവരെ ഉണ്ടായിട്ടില്ല,

എനിക്ക് തന്നെ ഇഷ്ട്ടമാണ്,, വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്, തൻ്റെ കുടുംബ സാഹചര്യങ്ങൾ കണ്ടിട്ടൊന്നുമല്ല എല്ലാ പ്രശ്നങ്ങളും ഒറ്റയ്ക്ക് നിന്ന് പൊരുതുന്നുണ്ടല്ലോ,, ഞാൻ എന്നെ തന്നെയാണ് നിന്നിലൂടെ കാണുന്നേ, പത്തു പതിഞ്ഞഞ്ചു വർഷങ്ങൾക്ക് മുൻപേ ഞാനനുഭവിച്ച മാനസികാവസ്ത്ഥ തന്നെയാണ് നിയുമിപ്പോ നിൽക്കുന്നത്, എൻ്റെ അതെ സ്ത്ഥാനത്ത്, അന്ന് എൻ്റെ കൈ പിടിച്ചുയർത്താൻ ആരുമില്ലായിരുന്നു, കല്ല്യാണം കഴിഞ്ഞാലും നിനക്ക് ജോലിയ്ക്ക് പോകാം നിൻ്റെ ശമ്പളം അവർക്കായി ചിലവഴിക്കാം, എനിക്ക് കഴിയുന്ന വിധം ഞാനും നോക്കാം,, ഇതൊക്കെ പറയാൻ ഈ അമ്പലമുറ്റത്തേക്കാൾ നല്ലൊരിടം വേറെയില്ലെന്ന് തോന്നി,, ഒരു കൂലി പണിക്കാരൻ്റെ അത്യാഗ്രഹമായി തോന്നുകയാണെങ്കിൽ ഇക്കാര്യം ഇവിടെ വച്ചു മറക്കാം,,

അവൾ കുറച്ചു നേരം മൗനമായി നിന്നു,,

കൂലി പണി അത്ര മോശം പണിയൊന്നുമല്ല, നിങ്ങളെ ഞാനാദ്യമായി കാണുന്നത് എൻ്റെ കൂട്ടുക്കാരിയുടെ വീട്ടിൽ വച്ചാണ്, അവളുടെ അടുത്തു പറയുന്നത് ഞാൻ കേട്ടിരിന്നു,,, അവൾക്ക് പട്ടിണി എന്തെന്നറിയാത്ത കൊണ്ടാണ് അങ്ങനെ പെരുമാറിയത്, നിങ്ങടെ മറുപടിയിലാണ് ചേട്ടൻ എന്നെ പോലെ ഒരാളാണ് എന്നത് അപ്പഴെ എനിയ്ക്ക് മനസ്സിലായത്, പിന്നീട് യാദൃശ്ചികമായാണ് പരിചയപെടാനും മറ്റും സാധിച്ചത് ചേട്ടൻ തന്നെ പറയട്ടെ എന്ന് കരുതിയാണ് ഞാൻ കാത്തിരുന്നത്, ഞാനൊരു പെണ്ണല്ലെ ഞാനാദ്യം പറഞ്ഞാൽ എങ്ങന്നെയെടുക്കും എന്നൊരു പേടി,,

എനിയ്ക്കും ഇഷ്ട്ടമാണ് കൂടെ ജീവിയ്ക്കാൻ,, പക്ഷെ ലാസ്റ്റ് പറഞ്ഞ കണ്ടിഷൻ മാറ്റരുത്,,

ഒരിക്കലുമില്ല,,,, അവളുടെ നെറുകയിൽ ഒന്നു ചുമ്പിച്ചു ഞാൻ, ഇതെൻ്റെ വാക്കാണ്,,,

സംസാരമൊക്കെ കഴിഞ്ഞോ,,

അമ്മയും എല്ലാവരും കൂടി അങ്ങോട്ടെത്തി,, നിങ്ങളോട് ചോദിക്കാതെ ഞങ്ങൾ ഒരു തീരുമാനമെടുത്തു മോളെ, ഞങ്ങളുടെ വീട്ടിലേയ്ക്ക് മരുമകളായിട്ട്, അല്ല മകളായിട്ട് തന്നെ കൊണ്ടു പോകാൻ തീരുമാനിച്ചു, അമ്മയ്ക്കും, അനിയനുമൊക്കെ സമ്മതമാണ് ഇനി മോളും കൂടി പറഞ്ഞാ മതി,,

നാണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു, കാവിലെ ദേവി പ്രസാദിച്ച പോലെ എനിക്ക് തോന്നി,,

അമ്പലത്തിൻ്റെ കൽപടവുകൾ ഇറങ്ങുമ്പോൾ എൻ്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ തീരുമാനിക്കപെട്ടിരിന്നു,,,

ഈ അമ്പലത്തിൻ്റെ കൽപടവുകൾ ഞാൻ പണിയെടുത്തതാണ്, പടിയിറങ്ങുമ്പോൾ അവളുടെ കൈ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു ദേവന് വേണ്ടി കൂലിയില്ലാതെ പണിതതാ,,

ഇപ്പോ കൂലി കിട്ടിയില്ലെ,,,, ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു☺,,

സത്യം,,,

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: Anu Anand

Leave a Reply

Your email address will not be published. Required fields are marked *