നിന്നെയൊന്നും കെട്ടാൻ കൊള്ളില്ലെന്ന് പലരും പറഞ്ഞിട്ടും അത് കേൾക്കാതെ നിന്നവന ഞാൻ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Shukoor Aroor

”ടാ.. നവാസേ നിന്റെ കല്യാണം ഉറപ്പിക്കുന്നതിന് മുമ്പെങ്കിലും നിനക്ക് എന്നോടൊന്ന് ചോദിക്കായിരുന്നു അതും ഒരു നഴ്‌സിനെ ..!! പ്രതീഷ് പുച്ഛത്തോടെ നവാസിനെ നോക്കി .

“”മച്ചാനെ അതിനിപ്പോ എന്തുണ്ടായി എന്താ പ്രശ്നം ..

”ഹും പ്രശ്നം .. ഞാനീ ഹോസ്പിറ്റലിന്റെ മുമ്പില കച്ചോടം ചെയ്യുന്നേ . അവളുടെ തനിക്കൊണം ഞാൻ കാണുന്നതാ ..

“”മച്ചാനെ ഈ സമയത്ത് നീ തമാശിക്കല്ലേ . നീ എന്തോന്ന് കാണുന്നതന്ന പറയണേ ..

“”എടാ .. ലവളും ഇവിടത്തെ ആ മൊഞ്ചൻ ഡോക്ടറും ഇടക്കൊരു മുങ്ങലാണ് . രണ്ട് ദിവസം കഴിഞ്ഞിട്ടേ തിരിച്ചു വരത്തൊള്ളൂ . ഞാൻ കാണുന്നതല്ലേ . ഇപ്പൊ രണ്ടു ദിവസം ആയി പോയിട്ട് ഇന്ന് വരും . നീ ഒന്ന് വിളിച്ചു നോക്ക് അവൾക്ക് . ”

ശരിയാണ് ഇന്നലെ മുതൽ അവൾക്ക് വിളിക്കുന്നതാണ് . മൊബൈൽ ഔട്ട് ഓഫ് കവറേജ് . മനസ്സിൽ സംശയം ബലം പ്രാപിക്കാൻ തുടങ്ങി . നഴ്‌സിനെ കെട്ടണ്ടന്ന് പലരും എതിർത്തിട്ടും . സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട ഒരു കുട്ടിയെ കെട്ടണം എന്ന തന്റെ ആഗ്രഹം. അതാണ് ജസീനയിൽ എത്തി നിന്നതും വിവാഹം ഉറപ്പിച്ചതും എന്നിട്ടും ..

”ദേ നോക്ക് അവര് വരുന്നുണ്ട് പിടിച്ചു നിർത്തി ചോദിക്കവളോട് എവിടെ അഴിഞ്ഞാടി വരുവാന്ന് ..

ഹോസ്പിറ്റലിന്റെ പാർക്കിങ്ങ് ഏരിയയിൽ സുമോയുടെ ബാക്കിൽ നിന്നും ബാഗുമെടുത്തു തിരിഞ്ഞ അവളുടെ മുന്നിൽ എരിയുന്ന കണ്ണുകളുമായി അവൻ നിന്നു .

“”നീ എവിടെ പോയതാ അവന്റെ കൂടെ രൻഡീസായല്ലോ പോയിട്ട് . ഞാൻ കുറെ വിളിച്ചു നിന്നെ .

”അത് ഇക്കാ .. ഞങ്ങൾ ..

“”വേണ്ടാ ..!! വെറുതെ നുണ പറയാൻ മിനക്കെടേണ്ട .. അവന്റെ ചൂണ്ടു വിരൽ അവളുടെ മുഖത്തിന് നേരെ നിന്ന് വിറച്ചു . “”ഈ നിന്റെ മുഖം വിളിച്ചു പറയുന്നുണ്ട് സത്യങ്ങൾ പിഴച്ചവളേ .. ഉറക്കമിളച്ചു കലങ്ങി ചുവന്ന കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു .

”ഇക്കാ .. അത് .. ഞാൻ പറയട്ടെ ..

“”നീയൊന്നും പറയണ്ട പറയാൻ ഉള്ളത് നിന്റെ ത ന്തയോട് ഞാൻ പറഞ്ഞോളാം . എടീ നിന്നെയൊന്നും കെട്ടാൻ കൊള്ളില്ലെന്ന് പലരും പറഞ്ഞിട്ടും അത് കേൾക്കാതെ നിന്നവന ഞാൻ എന്നിട്ടും .. ഇത് ഇവിടെ വെച്ചു തീർന്നു .. കലിപ്പോടെ അവൻ തിരിഞ്ഞു നടന്നപ്പോൾ ഇരു ശില കണക്കെ അവൾ നിന്നു .

*** *** **** അടുത്ത ആഴ്ച ..

പ്രതീഷിനെയും കൂട്ടി ബ്രോക്കർ ആലിക്കയുടെ കൂടെ പെണ്ണുകാണാൻ ഇറങ്ങിയതായിരുന്നു അവൻ . “”ടാ വണ്ടി നിർത്ത്‌ .. പ്രതീഷ് തോളിൽ തട്ടി .

“”എന്താടാ ..

“”ദേ പോണ് അവർ നിന്റെ അവളും ആ ഡോക്ടറും . ഇന്ന് രണ്ടിനെയും പൊളിച്ചെടുക്കണം നീ ബാക്കിൽ വിട് . അവൻ കാർ ഓരത്തേക്ക് ചേർത്തു നിർത്തി . ”ആലിക്ക .. ഇവിടെ ഇറങ്ങിക്കോ ഞങ്ങക്ക് അത്യാവശ്യം ഒരു സ്ഥലം പോവാനുണ്ട് .

ആലിക്കയെ ഇറക്കി സുമോ പോയ വഴിയേ അവൻ കാറെടുത്തു . ഒരു അകലം വെച്ചു സുമോയുടെ പിന്നാലെ പിടിച്ചു . കുറച്ചു ദൂരം ഓടിയ സുമോ ഒരു കടയുടെ മുന്നിൽ നിർത്തി അവിടെ നിന്ന് ഒരു യുവാവും യുവതിയും കുറെ സാധനങ്ങളുമായി സുമോയിൽ കയറി .സുമോ വീണ്ടും മുന്നോട്ട് ചലിച്ചു .

“”ഹും അപ്പൊൾ ഇതൊരു എൻജോയ് ട്രിപ്പ് പോലെയാണല്ലേ . അവൻ പല്ലിറുമ്മി ..

സുമോ ഓടിക്കൊണ്ടിരുന്നു ടൌൺ വിട്ട് ഗ്രാമത്തിലെ മലഞെരുവിലെ എസ്റ്റേറ്റിലൂടെ കാടിനുള്ളിലേക്ക് . പിറകെ സുമോയിൽ ഉള്ളവർ കാണാതെ അവരും .

”ഏതെങ്കിലും എസ്റ്റേറ്റിലേക്ക് ബംഗ്ലാവിലേക്ക് ആയിരിക്കും ആരും അറിയില്ലല്ലോ .. പ്രതീഷ് പിറു പിറുത്തു .

പിന്നെയും കുറച്ചു കൂടെ ഓടി സുമോ നിന്നു . എല്ലാവരും ഇറങ്ങി സാധനങ്ങൾ എല്ലാം എടുത്ത് വാഹനം പോവാത്ത മലഞെരുവിലെ നടപ്പാതയിലൂടെ അവർ നടക്കാൻ തുടങ്ങി .

ഏതോ ആദിവാസി ഊരിലൂടെ ഉള്ള ആ നടത്തം ചെന്നെത്തിയത് ഓല മേഞ്ഞ ഒരു ഷെഡിലേക്ക് . അവിടെ അവരെ കാത്തു നിന്നെന്ന പോലെ കുട്ടികളും വൃദ്ധരും അടങ്ങുന്ന ആദിവാസികൾ . അവർക്ക് ചുറ്റും കൂടി .

കൊണ്ടു വന്ന സാധനങ്ങൾ എല്ലാം ആ പട്ടിണി കൊലങ്ങൾക്ക് മുമ്പിൽ വെച്ചപ്പോൾ നിറഞ്ഞ കണ്ണുകളോടെ കൈകൾ കൂപ്പി മല കയറി വന്ന മാലാഘമാർക്ക് മുമ്പിൽ അവർ .

കുറച്ചു സമയം വിശ്രമിച്ച ശേഷം ഡോക്ടർ ഓരോരുത്തരെയും പരിശോധിക്കാൻ തുടങ്ങി . ഇൻജക്ഷൻ കൊടുക്കുന്നതും മരുന്ന് എടുത്തു കൊടുക്കുന്നതും അവൾ . ഇൻജക്ഷൻ വേദനയിൽ കരയുന്ന കുരുന്നുകളെ ചേർത്തു പിടിച്ചു സ്വന്തനിപ്പിച്ചും മിട്ടായി കൊടുത്തും അവളൊരു മാലാഖയായി മാറുകയായിരുന്നു .

രാവും പകലും എന്ന് നോക്കാതെ പ്രതിഫലം ഇച്ചിക്കാതെ രണ്ടു ദിവസത്തെ പുണ്യ പ്രവർത്തനം കഴിഞ്ഞു അവർ തിരിച്ചു ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവളെ കാത്ത് കുനിഞ്ഞ ശിരസുമായി അവനും അവിടെ ഉണ്ടായിരുന്നു .

‘”എല്ലാം ഞാൻ കണ്ടു . പറഞ്ഞതിനെല്ലാം മാപ്പ് ചോദിക്കുന്നു . തെറ്റിദ്ധരിച്ചു പോയതിനും . നിനക്ക് സമ്മതക്കുറവ് ഇല്ലെങ്കിൽ പറഞ്ഞ സമയത്ത് നമ്മുടെ കല്യാണം നടക്കും .

ഉറക്കമിളച്ചു ചുവന്ന ഭൂമിയിലെ മാലാഖയുടെ കണ്ണുകൾ ഒന്ന് തിളങ്ങി പിന്നെ അത് നിറഞ്ഞു തുളുമ്പി .

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: Shukoor Aroor

Leave a Reply

Your email address will not be published. Required fields are marked *