ഞാൻ ശരിയായ കാര്യം ചെയ്തുവെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം ഞാൻ സന്തുഷ്ടയാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മീര മീര

അമ്മുക്കുട്ടിയമ്മ (88 വയസ്) ആദ്യമായി വൃദ്ധസദനത്തിൽ നിന്ന് “ഒളിച്ചോടാൻ ” ശ്രമിച്ചു….അതും ഫൈവ് സ്റ്റാർ സ്ഥാപനത്തിൽ നിന്നും….. എന്തായാലും പിടിച്ചു … പിന്നത്തെ പുകിലൊന്നും പറയേണ്ട…. ഭക്ഷണവും വെള്ളവും മരുന്നും നിരസിച്ച് ഒൻപത് മണിക്കൂർ വാതിൽക്കൽ കുത്തി ഇരുന്നു നിരാഹാരം നടത്തി മിടുക്കി ….. വീട്ടുക്കാരെ വിളിക്കുമെന്ന് നഴ്സുമാർ ഭീഷണിപ്പെടുത്തി…..

അമ്മയുടെ മിനി മകൾ (മൂത്ത മോൾ ) ഫോണിൽ വിളിച്ചു “അമ്മയിപ്പോൾ തനിച്ച് വീട്ടിലേക്കു പോയാൽ എങ്ങിനെയാ… അവിടെ ആരുമില്ല… അമ്മയിപ്പോൾ വീട്ടിൽ പോകേണ്ട” എന്ന് പറഞ്ഞു… (മണിച്ചിത്രതാഴിലെ നകുലനെ അനുസ്മരണം )

“മോളുട്ടി ഞാൻ… ,” അമ്മുക്കുട്ടിയമ്മ പറയാൻ ശ്രമിച്ചു . “ കിടന്നിട്ട് ഉറങ്ങാൻ പറ്റുനില്ലടി…. , എനിക്ക് കരച്ചിൽ വരുവാ… .”

അത് സംഭവിച്ചത് കുറച്ച് ദിവസങ്ങള്ക്കു മുമ്പായിരുന്നു.

ഒരു ദിവസം അമ്മുക്കുട്ടിയമ്മ വീട്ടിൽ ഒന്നു വീണു, കെട്ടിയോൻ മരിച്ചതിനു ശേഷം സ്വന്തം പരിശ്രമം കൊണ്ട് അമ്മുക്കുട്ടിയമ്മ നോക്കി നടത്തിയ കുടുംബം, അല്ലലില്ലാതെ വളർത്തിയ കുട്ടികൾ…. . എന്നിട്ടും അമ്മയെ ജോലിത്തിരക്കിനിടയിൽ നോക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പെൺമക്കൾ നഗരത്തിലെ ഏറ്റവും സമ്പന്ന വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കി… ആദ്യമൊക്ക കുറച്ച് ആഴ്ചകളായിരിക്കുമെന്ന് അമ്മുക്കുട്ടിയമ്മ കരുതി. പിന്നെ പിന്നെ മനസിലായി ഇത് ഒരു വമ്പൻ കുരുക്കനെന്നു… പിന്നെ അവിടെ സോപ്പിട്ടു പുറത്തുകടക്കാൻ നോക്കി…. ഇടക്കിടക്ക് “എന്നാ വീട്ടിൽ വിടുന്നേ?” ചോദിക്കുന്ന അമ്മുക്കുട്ടി അമ്മയോട് നല്ലൊരു തുക ലഭിച്ചുകഴിഞ്ഞാൽ വീട്ടിൽ വിടാം എന്നായി, അമ്മുക്കുട്ടിയമ്മയ്ക്കു വീട്ടിലേക്കു മടങ്ങാൻ അത്രക്ക് ആഗ്രഹം ആയിരുന്നു .

പക്ഷേ അമ്മയുടെ മക്കൾ പറഞ്ഞു, “അമ്മയ്ക്ക് അവിടെ നിൽക്കുന്നതല്ലേ നല്ലത് ? നല്ല താമസം… നല്ല ഭക്ഷണം…. നല്ല വസ്ത്രങ്ങൾ ഒക്കെ ഉടുത്തു അങ്ങിനെ പത്രവും വായിച്ച് TV ഒക്കെ കണ്ട് അങ്ങിനെ ഇരുന്നാൽ പോരെ.. .എല്ലാം ചെയ്ത് തരുമല്ലോ അവിടെ ഉള്ളവർ ”

അമ്മുക്കുട്ടിയമ്മ പറഞ്ഞു “എനിക്ക് വസ്ത്രങ്ങൾ ഇഷ്ടമാണ്… നല്ല ഭക്ഷണവും എനിക്കിഷ്ടമാണ്. പക്ഷെ അത് ഇവിടെ അല്ല, എന്റെ വീട്ടിൽ അടുക്കളയിൽ ഇതൊക്കെ ചെയ്യണം.. ആ പിന്നാപുറത്തെ തൊടിയിൽ ഒക്കെ ഒന്നിറങ്ങി നടന്ന്.. നാല് ആൾക്കാരെ ഒക്കെ കണ്ടു നട്ടുവർത്തമാനം ഒക്കെ പറഞ്ഞിരിക്കണം അതാണ് എന്റെ ആഗ്രഹം . ”

അമ്മുക്കുട്ടിയമ്മയും മറ്റൊരു സ്ത്രീയും മാത്രമാണ് വൃദ്ധ സദനത്തിലെ സ്വന്തം കാര്യങ്ങൾ നോക്കാൻ പറ്റുന്ന താമസക്കാർ. “മറ്റുള്ളവർ എല്ലാവരും കിടപ്പിലായവർ ആണ് ,”

അമ്മുക്കുട്ടിയമ്മ ഓർത്തു ഇവിടെ നിന്നാൽ ഞാനും താമസിക്കാതെ ആ അവസ്ഥയിലേക്ക് എത്തും,… ഒരേ ഒരു പ്രാർത്ഥന മാത്രേ ഒള്ളു ആരെയും ബുദ്ധിമുട്ടിക്കാതെ വേഗം അങ്ങ് പോണം”

സമയം ആർക്കും വേണ്ടി കാത്തു നിന്നില്ല ആഴ്ചകൾ 10 മാസമായി മാറി, വീട്ടിൽ സ്വതന്ത്രമായി താമസിച്ച്, ആഴ്ചതോറും ഇഷ്ട്ട ദൈവങ്ങളെയും സന്ദർശിച്ച, കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമായി ദിനങ്ങൾ ചിലവിട്ടിരുന്ന അമ്മുക്കുട്ടിയമ്മ സ്വയം ചുരുങ്ങി… വൃദ്ധ സദനത്തിലെ നാലുചുവരുകൾക്കുള്ളിൽ …ഒറ്റപ്പെടൽ… .ഒടുവിൽ അമ്മുക്കുട്ടിയമ്മ തീരുമാനിച്ചു പുറത്തിറങ്ങണം…ഈ പൊട്ടകിണറ്റിലെ മണ്ഡൂകത്തിന്റെ ജീവിതം ഇനി പറ്റില്ല.. . ഈ ഓണം ഞാൻ എന്റെ വീട്ടിൽ കൂടും .

അമ്മുക്കുട്ടിയമ്മ തക്കം പാർത്തിരുന്നു…. വൃദ്ധ സദനത്തിൽ നിന്നും ഒളിച്ചോടി… വീട്ടിലേക്ക് പോകാൻ ഒരു ടാക്സി പിടിച്ചു. ഡ്രൈവർ 500 രൂപ കൂടുതലും നൽകി… വീട്ടിലെത്തി ഒരു കലാപത്തിന്റെ അനന്തരഫലങ്ങൾ അമ്മുക്കുട്ടിയമ്മ അനുഭവിച്ചു…എങ്കിലും ഇപ്പോൾ 88 വയസ്സുള്ള മുത്തശ്ശിക്ക് വളരെയധികം സംതൃപ്തിയും സന്തോഷവും ആണ്.

“ഞാൻ ശരിയായ കാര്യം ചെയ്തുവെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം ഞാൻ സന്തുഷ്ടയാണ് ,” അമ്മുക്കുട്ടി അമ്മ പറയുന്നു, മക്കളെ ഒന്ന് പേടിപ്പിക്കേണ്ടി വന്നു സ്വത്ത് എല്ലാം തിരിച്ചു എഴുതി വാങ്ങും” എന്നു പറഞ്ഞു..

ഏകദേശം രണ്ട് വർഷത്തിന് ശേഷം…. ഇന്ന്, അമ്മയുടെ സുരക്ഷയ്ക്കായി വൃദ്ധ സദനത്തിൽ താമസിക്കണമെന്ന് പറഞ്ഞ മിനിമോളുടെ കൂടെ താമസം… , ഇടക്ക് മറ്റുമക്കളുടെ അടുത്ത് പോകും…

തന്റെ നല്ല കാലത്തു ഭർത്താവിനൊപ്പം വാങ്ങിയ രണ്ട് നിലകളുള്ള ടെറസഡ് വീട് വാടകക്ക് കൊടുത്തു അത്യാവശ്യം നല്ലൊരു വരുമാനവും ഉണ്ടാകുന്നുണ്ട്… നാട്ടിലെ എല്ലാകാര്യങ്ങൾക്കും ഓടിനടന്ന് മുന്നിലുണ്ട്….. സമപ്രായക്കാർക്കു അമ്മുക്കുട്ടി അമ്മ ഇന്നൊരു മാതൃകയാണ്… വൃദ്ധ സദനത്തിന്റെ ചുവരുകളിൽ അടക്കപ്പെടേണ്ടവരല്ല നമ്മൾ എന്നും … ജീവിതം സന്തോഷത്തോടെ സ്വാതന്ത്ര്യത്തോടെ നയിക്കേണ്ടവർ ആണെന്നൊരു ഉള്ള ഒരു പുതുപുത്തൻ ആശയം എല്ലാവരിലും ഈ മുത്തശ്ശി എത്തിക്കുന്നുണ്ട്…

ഇതു മാറ്റത്തിന്റെ കാലമാണ്…..നല്ല മാറ്റങ്ങൾ എന്നും ഉണ്ടാവട്ടെ…

രചന: മീര മീര

Leave a Reply

Your email address will not be published. Required fields are marked *